Tuesday, 5 January 2016

നബിﷺ തങ്ങളുടെ ഉറക്കം

നബി ﷺതങ്ങളുടെ കിടത്തവും ഉറക്കുവുമായി ബന്ധപ്പെട്ട് പ്രാമാണികഗ്രന്ഥങ്ങളില്‍ വന്ന ചില പരാമര്‍ശങ്ങളാണ് ഈ കുറിപ്പില്‍ 

  • നബിﷺതങ്ങള്‍ ഇശാഇന് മുമ്പ് ഉറങ്ങുകയോ ശേഷം സംസാരിക്കുകയോ ചെയ്യാറുണ്ടായിരുന്നില്ല. (അഹ്മദ്)
  • ഇരുട്ടുള്ള വീട്ടില്‍ ‍വിളക്ക് കത്തിച്ച ശേഷം മാത്രമെ നബിﷺതങ്ങള്‍ പ്രവേശിക്കാറുണ്ടായിരുന്നുള്ളൂ.
  • കിടന്നാല്‍ രണ്ടു കണ്ണിലും മുമ്മൂന്ന് പ്രാവശ്യം അജ്ഞനം കൊണ്ട് സുറുമ ഇടാറുണ്ടായിരുന്നു. (അഹ്മദ്, ഇബ്നുമാജ)
  • നബിﷺതങ്ങള്‍ക്ക് ഒരു സുറുമക്കുപ്പി തന്നെ ഉണ്ടായിരുന്നു. (സുബുലുല്‍ഹുദാ)
  • വലതു ഭാഗത്തേക്ക് ചെരിഞ്ഞു കിടക്കലായിരുന്നു പതിവ്. (അഹ്മദ്, അബൂദാവൂദ്)
  • ഖിബലക്ക് തിരിഞ്ഞായിരുന്നു നബിﷺയുടെ ഉറക്കം (സുബുലുല്‍ഹുദാ 7:397)
  • മലര്‍ന്ന് കിടന്ന് ഒരു കാല്‍ മറ്റേകാലിനുമേല്‍ ‍വെച്ച് കിടന്നതായും ഹദീസുകളില്‍ പരമാര്‍ശമുണ്ട്. (ബുഖാരി, മസ്ലിം, അബൂദാവൂദ്, തുര്‍മുദി, നസാഈ, അഹ്മദ്)
  • കൂര്‍ക്കം വലി കേട്ട്, നബിﷺതങ്ങള്‍ ‍ഉറങ്ങിയെന്ന് ഞങ്ങള്‍ മനസ്സിലാക്കിയിരുന്നു എന്ന് സ്വഹാബികള് ‍വ്യക്തമാക്കിയിട്ടുണ്ട്. (ബുഖാരി)
  • നബിﷺതങ്ങള് ‍ഉറങ്ങുമ്പോള്‍ വലതുകൈ വലതുകവിളിന് താഴെ വെക്കാറുണ്ടായിരുന്നു. (ബുഖാരി, അബൂദാവൂദ്, തുര്‍മുദി)
  • കമിഴ്ന്നു കിടന്നിരുന്ന ഒരാളെ കാലുകൊണ്ട് തട്ടിയുണര്‍ത്തുകയും നരകത്തിലെ കിടത്താമണതെന്ന് പറയുകയും ചെയ്തു. (ബുഖാരി)
  • കിടക്കുന്ന സമയത്ത് വാതിലടക്കുകയും പാനീയപ്പാത്രങ്ങള്‍ മൂടിക്കെട്ടുകയും പാത്രം കമിഴ്ത്തി വെക്കുകയും ചെയ്യമണമെന്ന് നബിﷺതങ്ങള് കല്‍പിച്ചിരുന്നു. (തുര്‍മുദി)
  • പാത്രം മൂടിവെക്കാന് ‍കല്‍പിച്ചുവെന്നും കാണാം. (തുര്‍മുദി)
കിടക്കുന്ന സമയത്തെ ശുദ്ധീകരണം
  • ഉറങ്ങാനുദ്ദേശിച്ചാല്‍ നബിﷺതങ്ങള്‍ വുദൂ ചെയ്യുമായിരുന്നു. (ഇബ്നുമാജ)
  • വലിയ അശുദ്ധി ഉണ്ടായി കുളിക്കാതെ ഉറങ്ങാന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ ഗുഹ്യഭാഗം കഴുകുകയും വുദൂഅ് ചെയ്യുകയും ചെയ്യുമായിരുന്നു. (ബുഖാരി)
  • കിടക്കുന്നതിന് മുന്നെ വിരിപ്പ് തട്ടിക്കൊട്ടണമെന്ന് ഹദീസുകളില്‍ ‍വന്നിട്ടുണ്ട്.
ഉറങ്ങാന് ‍കിടക്കുമ്പോള്‍ നബിﷺതങ്ങള്‍ ഓതിയിരുന്ന സൂറത്തുകള്‍

  • സൂറത്തുസ്സജ്ദയും സൂറത്തുതബാറകയും ഓതിയേ ഉറങ്ങാറുണ്ടായരിന്നുള്ളൂ. (തുര്‍മുദി)
  • സുമര്‍ , ഇസ്റാഅ് സൂറത്തുകളും ഉറങ്ങാന്‍ ‍നേരത്ത് ഓതാറുണ്ടായിരുന്നു. (തുര്‍മുദി)
  • ഹദീദ്, ഹശര്‍ , സ്വഫ്ഫ്, ജുമുഅ, തഗാബുന്‍, അഅലാ എന്നീ സുറത്തുകളും ഓതിയല്ലാതെ ഉറങ്ങിയിരുന്നില്ല. (അബൂദാവൂദ്, തുര്‍മുദി, നസാഈ)
  • സൂറത്തുല്‍ കാഫീറൂന്‍ ഓതിയിട്ടേ നബിﷺകിടക്കാറുണ്ടായിരുന്നുള്ളൂ. (ഥബ്റാനി)
صلي الله علي محمد .صلي الله عليه وسلم

സ്ത്രീ ജുമുഅ ജമാ അത്ത്


""""ആതിക ബീവി യുടെ പള്ളിയിൽ പോക്കും ഭർത്താക്കന്മാരായ ഉമർ റ, സുബൈറുബ്നു അവാം റ എന്നിവരു ടെ കടിനമായ വെറുപ്പും, അടിക്കലും"""".......🔰🔰🔰
🔷🔷🔻
പുത്തൻ വാദികള്‍ സ്ത്രീകളെ പര പുരുഷന്മാർ പങ്കെടുകുന്ന പള്ളിയിലേക്ക് കൊൻ ട് പോവാൻ പ്രധാനമായും
🔷🔷🔻
ഉദ്ധരിക്കാറുള്ള ഹദീസിൻ റ്റെയും ആതിക ബീവി റ യുടെ സംഭവത്തിൻ റ്റെയും യാഥാർത്ത്യം ചുവടെ...........
🔷🔷🔻❓❓
ആതിക ബീവി റ പള്ളിയിൽ പോയിരുന്നത് ഉമർ റ അങ്ങേ അറ്റത്തെ വെറുപ്പുൻ ടായിരുന്നൊ ?????
അതെ ✅
🔷🔷🔻✅
""സാലിം റ യിൽ നിന്ന് നിവേദനം അദ്ദേഹം പറഞ്ഞു ഉമർ റ തിന്മകളോട് എപ്പോഴും വെറുപ്പുള്ള ആളായിരുന്നു. താൻ നിസ്ക്കാരത്തിന്ന് വേൻ ടി പുറപ്പെടുംബോള്‍ സൈദിൻ റ്റെ മകള്‍ ആതിക റ തന്നോടനുഗമിക്കും .
ഉമർ റ അത് ഷക്തമായി വെറുത്തിരുന്നു.
പക്ഷെ അവർ അത് തടഞ്ഞില്ല . നിങ്ങളുടെ സ്ത്രീകള്‍ നിസ്ക്കാരത്തിലേക്കനുമതി തേടിയാൽ നിങ്ങളവരെ തടയരുതെന്ന് നബി സ പറഞ്ഞിരിക്കുന്നുവെന്നദ്ദേഹം പറയാറുൻ ടായിരുന്നു""""""........ ( അഹ്മദ് )........
🔷🔷🔻
മറ്റൊരു റിപ്പോർട്ടിൽ കാണാം
🔷🔷🔻
"""" ഉമർ റ മഹതിയോട് പറയാറുൻ ടായിരുന്നു അല്ലാഹുവാണേ !!!!!! തീർച്ചയായും ഞാനതിഷ്ട്ടപ്പെടുന്നില്ലെന്ന് നിനക്കറിയാം"""""
( മുസ്വന്നഫ് 3/148).....
🔷🔷🔻❌❌❌
ഇവിടെ ഒരു സംഷയം തോന്നിയേക്കാം
ഉമർ എന്ത് കൊൻ ട് പ്രത്യക്ഷത്തിൽ തടഞ്ഞില്ലെന്ന്
🔻🔻🔷✅✅
അതിൻ റ്റെ മറുപടി അത് നബി സ യോടുള്ള ഹദീസ് മഹതിയവർകള്‍ പറഞ്ഞതിനെ പ്രത്യക്ഷത്തിൽ എതിർക്കുന്നത് ഹദീസിനോടും നബി സ യോടുമുള്ള അപമര്യാദയായി ഉമർ റ കൻ ടത് കൊൻ ടാണ് ...
🔷🔷🔻
ഇതിന്ന് ഉപോൽഫലകമായ മറ്റൊരു സംഭവം കൂടി നോക്കൂ
🔷🔷🔻
ഇമാം അബൂ യൂസുഫ് റ വിൽ നിന്ന് മുല്ലാ അലിയ്യുൽഖാരി റ ഉദ്ദരിക്കുന്നു.
""നബി സ ക്ക് ചെരങ്ങ ഇഷ്ട്ടമായിരുന്നുവെന്ന ഹദീസ് അദ്ദേഹം ഉദ്ധരിച്ചപ്പോള്‍ ഒരാള്‍ പറഞ്ഞു '' അതെനിക്കിഷ്ട്ടമില്ല '' അപ്പോള്‍ അബൂ യൂസുഫ് റ വാള് ഉറയിൽ നിന്ന് ഊരി ആ വ്യക്തിയോട് പറഞ്ഞു "" നീ നിൻ റ്റെ ഈമാൻ പുതുക്കൂ"""" അല്ലെങ്കിൽ നിന്നെ ഞാൻ കൊന്ന് കളയും """"
🔷🔷🔻
ഇത്തരം സംഭവങ്ങള്‍ സലഫുകളിൽ നിന്ന് ധാരാളം ഉദ്ദരിക്കപെട്ടിൻ ട് ( ലാമിഉദ്ദറാരി)......
🔷🔷🔻
യതാർത്തത്തിൽ ആ ഹദീസിൻ റ്റെ പൊരുള്‍ മനസ്സിലാക്കിയ ഉമർ റ തന്ത്രത്തിലൂടെ മഹതിയവർകളെ നിർത്തിക്കുകയായിരുന്നു....
🔷🔷🔻
ഉമർ റ സ്വന്തം ഭാര്യ പള്ളിയിൽ പോകുന്നത് നിർത്തലാക്കാൻ വേൻ ടി തന്ത്ര പരമായി അടിക്കുന്നു.......ചുവടെ
🔷🔷🔻
""""""""ഉമർ റ വിൻ റ്റെ ഭാര്യ ആതിഖ ബീവി റ പള്ളിയിൽ പോകാൻ സമ്മതം തേടാറുൻ ടായിരുന്നു . അദ്ദേഹം ഒന്നും പ്രതികരിക്കില്ല . നിങ്ങള്‍ തടയിഞ്ഞില്ലെങ്കിൽ ഞാൻ പോകുമെന്ന് മഹതിയും . അല്ലാഹുവിൻ റ്റെ അടിമകളെ ( സ്ത്രീകളെ) നിങ്ങള്‍ പള്ളികളെ തൊട്ട് തടയരുതെന്ന നബി വാക്യം അദ്ദേഹം തടയാറുമില്ല .
↕
അങ്ങനെയിരിക്കെ ഒരു ദിവസം ആതിഖ ബീവി റ സുബ് ഹിക്ക് പള്ളി യിലേക്ക് പുറപ്പെട്ടപ്പോള്‍ ഉമർ റ മുംബെ പോവുകയും ഇരുട്ടിൽ വഴിയിൽ ഒളിച്ചിരിക്കുകയും ചെയ്തു. മഹതി സ്തലത്തെത്തിയപ്പോള്‍ അവരുടെ മേൽ ചാടി വീഴുകയും സ്തന ഭാഗത്ത് പിടിച്ച് ഞെക്കുകയും ചെയ്തു. ആരാണെന്നറിയാതിരിക്കാൻ ഉനർ റ ഒന്നും മിൻ ടാതെ അടങ്ങിയിരുന്നു.
↕
ആതിക ബീവി റ വീട്ടിലേക്ക് മടങ്ങി . പള്ളി യിലേക്ക് തിരിക്കാൻ സാധിച്ചതുമില്ല . പിന്നീട് മഹതി പള്ളിയിലേക്ക് പുറപ്പെട്ടിട്ടില്ല .
എന്ത് കൊൻ ടാണ് ഇപ്പോള്‍ പുറപ്പെടാത്തതെന്ന ഉമർ റ വിൻ റ്റെ ചൊദ്യത്തിന്ന് ജനങ്ങള്‍ ദുഷിച്ചിരിക്കുന്നു എന്നാണ് മഹതി മറുപടി പറഞ്ഞത് . ഉമർ റ അതൻ ഗീകരിക്കുകയും ചെയ്തു. അദ്ദേഹത്തെ അനുഗമിക്കാനാണ് നമ്മോടുള്ള കൽപ്പന . അദ്ദേഹം ഉമറയ്നിയിലും സുപ്രസിദ്ധ ഖലീഫമാരിലും പെട്ട ആളാണ്"""""""
( ബഹ്ജത്തുന്നുഫൂസ് 1/212,,,,,
ഇതേ സംഭവം ഇബ്നു കസീർ തൻ റ്റെ അൽ ബിദായത്തു വന്നിഹായയിലും (6/432).. വ്യ്ക്തമാക്കിയിട്ടുൻ ട്.....🔴🔴🔴
🔷🔷🔻
എനി ഉമർ റ വഫാത്തിന്ന് ശേഷം ആതിക ബീവി റ പള്ളിയിൽ പോകാറുൻ ടായിരുന്നല്ലൊ എന്ന ചോദ്യമാണെങ്കിൽ
മറുപടി ചുവടെ....
🔷🔷🔻
അബൂ അംറ് റ തൻ റ്റെ തംഹീദിൽ പറയുന്നു . ഉമർ റ ആതിഖ ബീവിയെ വിവാഹാൻവേഷണം നടത്തിയപ്പോള്‍ തന്നെ അടിക്കരുതെന്നും അവകാഷങ്ങള്‍ തടയരുതെന്നും നിബന്ധന വെച്ചു . പിന്നീട് സുബൈർ റ വിവാഹാൻവേഷ ണം നടത്തിയപ്പോഴും( ഉമർ റ വിന്ന് ശേഷം ) ഇതേ നിബന്ധന വെച്ചു .
🔻
സുബൈർ റ ഒരു തന്ത്രം പയറ്റി
🔻
അഥവാ ആതിഖ ബീവി റ ഇഷാ നിസ്ക്കാരത്തിന്ന് പുറപ്പെട്ടപ്പോള്‍ ഒളിഞ്ഞിരുന്ന് തൻ റ്റെയടുത്തെത്തിയപ്പോള്‍ ഊരക്കെട്ടിൽ അടിച്ചു . മഹതി മടങ്ങിപ്പോവുകയും ......ഇന്നാലില്ലാഹി ...... ചൊല്ലുകയും ജനങ്ങള്‍ ചീത്ത സ്വഭാവക്കാരായി എന്ന് പരിതപ്പിക്കുകയും ചെയ്തു . ആതിക ബീവി റ പിന്നീട് പള്ളിയിലേക്ക് പോയിരുന്നില്ല...
(അൽ ഇസ്വാബ 4/346)🔴..
ഇതേ സംഭവം ഉസ്ദുൽ ഗാബ 5/499 ഇബ്നുൽ അസീറും ഉദ്ധരിച്ചിട്ടുൻ ട്....
🔻🔻🔻🔻🔻🔷🔷🔷🔷
Points.......
🔷🔷🔻
നബി സ യിൽ നിന്ന് നേരിട്ട് ദീൻ പടിച്ച സ്വഹാബത്തിൻ റ്റെ ഈ പ്രവർത്തി നാം മാത്ർകയാക്കുക......
🔷🔷🔻
സ്വഹാബത്ത് നബിയോടൊപ്പമാണ് ജീവിച്ചത് ഒോരോ ഹദീസിൻ റ്റെ പൊരുളും മനസ്സിലാക്കിയത് എേറ്റവും കൂടുതൽ സ്വഹാബത്താണ് .
🔷🔻🔻
അതിനാൽ സ്ത്രീകളെ പള്ളിയെ തൊട്ട് തടയരുത് എന്ന ഹദീസ് കേട്ട അവർ പള്ളിയിൽ പോകുന്ന സ്ത്രീകളെ അടിച്ചതും വിലക്കിയതും, കല്ല് വാരിയെറിഞ്ഞതും ഒക്കെ ഹദീസിൻ റ്റെ പൊരുള്‍ മനസ്സിലാക്കിയത് കൊൻ ടാണ്.......
🔷🔷🔻
അനിവാര്യ കാര്യങ്ങള്‍ക്ക് പള്ളി തടയരുതെന്ന നിർദ്ദേശമുള്ളത് കൊൻ ട് സർവ്വതിനും അത് തുറന്ന് കൊടുക്കണമെന്ന് ആരും മനസ്സിലാക്കില്ല......
🔷🔷🔻
ചുരുക്കത്തിൽ അടിച്ചതും കല്ല് വാരിയെറിഞ്ഞതും ഉമർ റ, ആയാലും സുബൈറുബ്നു അവ്വാം റ, ആയാലും അബ്ദുല്ലാഹിബ്നു മസ് ഊദ് റ ആയാലും നാശമുൻ ടാകുമെന്ന് കൻ ടാൽ പള്ളിയിൽ പോകാൻ പാടില്ലെന്ന കർമ്മ ശാസ്ത്ര പൻ ടിതരുടെ പ്രസ്താവനകള്‍ക്ക് അടിവരയിടുന്നതാണ് ആതിക ബീവി റ യുടെ സംഭവം.
🔷🔷🔻
അത് മഹതിയവർകളോട് ഉമർ റ എന്ത് കൊൻ ടാണ് ഇപ്പോള്‍ പള്ളിയിലേക്ക് പുറപ്പെടാത്തതെന്ന ചോദ്യത്തിന്ന് മഹതിയവർകള്‍ പറഞ്ഞ മറുപടി ജനങ്ങള്‍ ദുഷിച്ചിരിക്കുന്നു, നാശമായിരിക്കുന്നു എന്നാണ്..........
🔷🔷🔻
അതിനാൽ ആതിഖ ബീവി റ യെ മാത്റ്കയാക്കുന്ന സ്ത്രീകള്‍ ഫിത് നയും, ഫസാദും വ്യാപകമായ ഇക്കാലത്ത് പള്ളിയിൽ പോക്ക് നിറുത്തുകയാണ് വേൻ ടത്......
🔷🔷🔻
ദുആ വസിയ്യത്തോടെ
സിദ്ദീഖുൽ മിസ്ബാഹ്...
📖📖📖
അവലംബം....( സ്ത്രീ ജുമുഅ ജമാ അത്ത് പ്രമാണങ്ങളിൽ other.. കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ.... അല്ലാഹു ആഫിയത്തുള്ള ദീർഗായുസ്സ് പ്രധാനം ചെയ്യട്ടെ ആമീൻ......).......
💝💝💝💝💝💝💝💝💝💝💝

Sunday, 3 January 2016

നിനവ്



വിതുമ്പും മനസിൻ കണ്ണീർ തുടക്കുവാൻ
കനവിൽ വരുമോയെൻ പുണ്യ റസൂലെ
അകതാരിൽ അലതല്ലും ആശയാണെന്നുടെ
തിരുഹബീബിൻ ചാരത്തെണയുവാൻ
വിതുമ്പും അധരവും തുടിക്കും ഹൃദയവും
അകതാരിൽ തുടികൊട്ടും തിരുനബി സ്നേഹവും
ആർദ്രമാമെൻ മിഴികളിൽ വിരുന്നായ് റസൂൽ
നിനവിലും കനവിലും വരുന്നതെന്നാ!
കാരുണ്യവാരിധിയാം പ്രപഞ്ച നാഥാ നീയെന്‍
പാപങ്ങളഖിലവും പൊറുത്തീടണെ
ഒഴുകുമാശ്രുകണങ്ങളിൽ കഴുകട്ടെ ഞാനെന്റെ 
നയനങ്ങൾ ചെയ്തുള്ള പാപഭാരം
മനം വൃഥാ ആശിച്ചു പോകയാണിപ്പോഴും ഞാൻ
തിരുഹബീബിൽ കാലത്ത് ജനിച്ചിരുന്നെങ്കിൽ!!
നിദ്രാ വിഹീനമാം രാവുകൾ പകരട്ടെ
സത്യ പ്രവാചകർ തന്‍ സ്നേഹ പ്രപഞ്ചം
ചേർത്തിടണെ തിരുനബി സ്നേഹത്തെ റബ്ബെ നീ
എന്‍ സിരകളിൽ ഒഴുകുന്ന ചുടു രക്തത്തിലും
ഏകണേ വിധി എന്നിൽ റൌള കാണാന്‍
മരണത്തിൻ വിളിക്കുത്തരം ചെയ്യും മുമ്പെ
ചൊരിയു നീ നബിയോരിൽ സ്വലാത്തും സലാമും 
വന്ദ്യർ സഹബോരിലും തിരു കുടുംബത്തിലും
ചേർക്ക് നാഥാ അവർക്കൊപ്പം പാപിയാമെന്നെയും
റബ്ബെ നിൻ സ്വർഗ്ഗ പൂങ്കാവനത്തിൽ!!!

صلي الله علي محمد .صلي الله عليه وسلم

കനവിലും നിനവിലും തിരുനബിയുടെ ആഗമനം പ്രതീക്ഷി ക്കുന്നവരും ആഗ്രഹിക്കുന്നവരുമാണ് പ്രവാചക പ്രേമികൾ. പ്രവാചക തിരു സവിധത്തിൽ അണയാൻ അകതാരിൽ അതിയായ മോഹമാണവര്‍ക്ക് . മരണത്തിനു മുമ്പ് തിരു നബി സന്നിധിൽ എത്താന്‍ അല്ലാഹുവിനോട് സദാസമയവും പ്രാർത്ഥിക്കുന്നവരുമാണവർ. ഈ കവിതയുടെ പ്രമേയവും ഇത് തന്നെ. 

നബിയേ സലാം



ലോകത്തിലേറ്റമുത്തമരാം പ്രവാചകരേ സലാം
കാരുണ്യ സാഗര സമുച്ചയ സാന്ദ്രമേ...
അങ്ങയാല്‍ വര്‍ഷിക്കും സ്നേഹോജ്ജ്വല
പ്രഭാപൂരങ്ങള്‍
പ്രസരിക്കുമിന്നുമെന്നും ലോകൈക
ജീവജാലങ്ങളിലായ്‌
സാദരം സലാം മൊഴിയുമങ്ങേക്കായ്
സമുദ്രാകാശ ഭൂതല ജാലങ്ങള്‍
ആയിരത്തി നാനൂറ് വത്സരമപ്പുറം
അജ്ഞതയില്‍ അന്തര്‍ലയിച്ചൊരറേബ്യ-‌
നിവാസികളിലായ്‌
ജ്ഞാനസ്ത്രോതസ്സ് വര്‍ഷിച്ച ഉല്‍കൃഷ്ട 
പ്രബോധകാ
പ്രപഞ്ച സൃഷ്ടിക്ക് ഹേതുവാം
കാരുണ്യ കേതാര രത്നമേ....
പാവങ്ങള്‍ വാഴും ഗേഹങ്ങളില്‍
സ്നേഹ സൂനമായ്‌
പരിമളം പരത്തിയ ശ്രേഷ്ടരെ...
അന്നൊരു കാലത്തിലറേബ്യന്‍ജനതയില്‍
ആചാരമായവര്‍ചെയ്തു പോന്നുപോല്‍
പെണ്മക്കളായ് പിറന്ന് പോകയാലവര്‍
ജീവനാല്‍ കുഴിച്ചിട്ട്
കൊല ചെയ്തു പോന്നുപോയ്‌
ആ ഇളംമക്കള്‍ തന്‍ജീവന്‍-
തുടിപ്പുകള്‍ മീട്ടിയ രോദനം,
അഹോ കഷ്ടമിതെത്ര നിഷ്ഠൂരം
അജ്ഞതയിലമര്‍ന്നവര്‍ ചെയ്തൊരു തെറ്റുകള്‍
തിരുത്തി നേര്‍വഴി കാട്ടിയ മാനവാ
അടിമത്വ വാഴ്ച്ചകളെല്ലാം നിലച്ചുപോയ്‌
ഈ മഹദ്‌ വ്യക്തി തന്‍ കര്‍മ്മത്തിനധീനമായ്‌
നാരീ ജനങ്ങള്‍ക്കേറ്റം പവിത്രത നല്‍കിയ
മന്നവാ...
സാദരം സലാം മൊഴിയുമങ്ങേക്കായ്
സമുദ്രാകാശ ഭൂതല ജാലങ്ങള്‍
ചെയ്തികളെല്ലാമരോചകമായി
ഭവിച്ചൊരറേബ്യാപ്രമുഖരവ-
രാവര്‍ത്തിച്ചന്ന് പറഞ്ഞ്‌പോയ്‌,
രാജ്യാധികാരമതെല്ലാതെന്തു-
വേണമെന്നരുളുക സോദരാ....
സൂര്യ ചന്ദ്രാതികളെയെന്‍ 
കരങ്ങളിലേകിയാലും
വ്യതിചലിക്കില്ല ഞാനെന്‍‌
ആദര്‍ശത്തില്‍ നിന്നൊരണുകിടയും
പ്രപഞ്ച സൃഷ്ടിക്ക് ഹേതുവാം
സാദരം സലാം മോഴിയുമങ്ങേക്കായ്
സമുദ്രാകാശ ഭൂതലജാലങ്ങള്‍
യുദ്ധത്തില്‍ ബന്ദികളാക്കിയവരാല്‍
നിരക്ഷരരെ സാക്ഷരരാക്കിയ ഗുരുവര്യരെ
അനാഥകള്‍ക്കാശാകിരണമായ നാഥരെ
അനുദിനമുള്ളൊരു വരുമാനമെല്ലാ-
മശരണരര്‍ക്കായ് പകുത്തൊരു ധര്‍മ്മിഷ്ഠരെ
ഇരുദിക്കിലായ്‌ ചന്ദ്രനെ പിളര്‍ത്തി
അത്ഭുതം കാട്ടിയ ദിവ്യരെ!
അതിഥികളായുള്ള ക്രൈസ്തവ
പഥികര്‍ക്കാരാധാനക്കായ്‌
പള്ളിതുറന്നൊരു മഹോത്തരെ
വരള്‍ച്ചയാല്‍വരണ്ടൊരു ഭുവിനെ
പെയ്തു തിമിര്‍ക്കും പേമാരിയാല്‍
പുളകിതമാക്കിയ മഹോന്നതരെ
അംഗുലത്താല്‍ പ്രവഹിക്കും നീര്‍ജലത്താല്‍ ,
യോദ്ധാക്കള്‍ തന്‍ ദാഹം ശമിപ്പിച്ച നായകാ...
സാദരം സലാം മോഴിയുമങ്ങേക്കായ്
സമുദ്രാകാശ ഭൂതലജാലങ്ങള്‍
അങ്ങയെ വാഴ്ത്തും പ്രകീര്‍ത്തനങ്ങള്‍
ചോല്ലിതീര്‍ക്കുവാന്‍ കോടിജന്‍മങ്ങ
ളസാദ്ധ്യമാം രൂപേണയായ്
ആലേഖനംചെയ്തൊരു നാഥന്‍ തന്‍
വൈഭവമെത്രയോ മഹത്തരം.!


صلي الله علي محمد .صلي الله عليه وسلم

Saturday, 2 January 2016

സ്വലാത്തും ബിദ്ഹീകളും


പിലാച്ചെരി അബൂബക്കറിന്റെ ചോദ്യോത്തര തട്ടിപ്പിന് തുറന്ന മറുപടി....
ഒരാൾ ഒരു നിശ്ചിത എണ്ണം സ്വലാത്ത് എല്ലാ വെളളിയാഴ്ച്ചയും അസറിനു ശേഷം ചൊല്ലാൻ തീരുമാനിച്ചാൽ അത് ബിദ് അത്താണോ എന്ന ചോദ്യത്തിന് നമ്മുടെ പിലാച്ചേരി കാക്കയുടെ മറുപടി അത് ബിദ് അത്താണ് എന്നാണ്. അപ്പോൾ അത് തെറ്റാണ് എന്ന് സാരം.
ഇസ്ലാം മതത്തിന്റെ ബാലപാഠം പോലും അറിയാത്തത് കൊണ്ടാണ്‌ ഇമ്മാതിരി വിഡ്ഡിത്തങ്ങള്‍ മൗലവി വിളമ്പുന്നത്.
കാരണം സ്വലാത്ത് വർദ്ധിപ്പിക്കുക എന്നത് നബി(സ) പ്രത്യേകം കൽപ്പിച്ച കാര്യമാണ്. മാത്രമല്ല നാം ചെയ്യുന്ന പുണ്യകർമ്മങ്ങള് പതിവായി ചെയ്യാനാണ് നബി(സ)പഠിപ്പിച്ചത്.
അപ്പോൾ ഒരാൾ 100 സ്വലാത്ത് ദിവസവും ചൊല്ലുന്നുവെങ്കിൽ അത് നല്ല കാര്യമാണ്. അത് ബിദ് അത്തല്ല.
നബി(സ)യുടെ ഹദീസിൽ നമുക്ക് ഇങ്ങനെ വായിക്കാം
(أحب العمل إلى الله ما داوم عليه صاحبه وإن قل)
ഒരാൾ പതിവായി ചെയ്യുന്ന കർമ്മങ്ങൾ എത്ര കുറവാണെങ്കിലും അതാണ് അല്ലാഹുവിന് ഏറ്റവും ഇഷ്ടം.
ദിവസത്തിലും ആഴ്ച്ചയിലും മാസത്തിലുമൊക്കെ ഒരു പുണ്യം ചെയ്യാമെന്നും അങ്ങിനെ ചെയ്യുന്നത് പതിവാക്കലാണ് നല്ലത് എന്നുമെല്ലാം ഈ ഹദീസ് നമ്മെ പഠിപ്പിക്കുന്നു. മാത്രമല്ല ഒരു ദിവസം കുറേ സുന്നത്ത് നിസ്കരിക്കുകയും അടുത്ത ദിവസം തീരെ സുന്നത്ത് നിസ്കരിക്കാതിരിക്കുകയും ചെയ്യുന്ന പ്രവണതയെ നബി(സ) നിരുത്സാഹപ്പെടുത്തിയത് കൂടി ചേർത്തി വായിക്കുമ്പോൾ വളരെ വ്യക്തമായി നമുക്ക് ബോധ്യപ്പെടുന്ന കാര്യം നിശ്ചിത എണ്ണം വെച്ച് സ്വലാത്ത് ദിക്ർ പോലെയുള്ളവ നടത്താം എന്നും അത് നല്ലതാണ് എന്നുമാണ്.
ഇബ്നു കസീർ ഈ ഹദീസ് വിശദീകരിക്കുന്നു
وقيل: المراد بذلك الذين إذا عملوا عملا داوموا عليه وأثبتوه كما جاء في الصحيح عن عائشة رضي الله عنها عن رسول الله صلى الله عليه وسلم أنه قال: «أحب الأعمال إلى الله أدومها وإن قل» وفي لفظ «ما داوم عليه صاحبه» قالت: وكان رسول الله صلى الله عليه وسلم إذا عمل عملا داوم عليه،
ഒരാൾ ഒരു കർമ്മം ചെയ്താൽ അത് പതിവായി ചെയ്യാൻ ഈ ഹദീസ് പഠിപ്പിക്കുന്നു.
അപ്പോൾ ബിദ് അത്താണ് എന്ന പിലാച്ചെരി വാദം ചവറ്റുകൊട്ടയിലേക്ക് വലിചെറിയുക.
പിന്നെ സ്വലാത്ത് മജ്ലിസുകള് ബിദ് അത്തും തെറ്റും ആണ് എന്ന് പിലാച്ചേരി മൗലവി.
അതിനുള്ള മറുപടി..
നബി(സ)യുടെ ഹദീസ് പഠിപ്പിക്കുന്നു..
٢٥ - (٢٦٨٩) حدثنا محمد بن حاتم بن ميمون، حدثنا بهز، حدثنا وهيب، حدثنا سهيل، عن أبيه، عن أبي هريرة، عن النبي صلى الله عليه وسلم، قال: " إن لله تبارك وتعالى ملائكة سيارة، فضلا يتتبعون مجالس الذكر، فإذا وجدوا مجلسا فيه ذكر قعدوا معهم، وحف بعضهم بعضا بأجنحتهم، حتى يملئوا ما بينهم وبين السماء الدنيا، فإذا تفرقوا عرجوا وصعدوا إلى السماء، قال: فيسألهم الله عز وجل، وهو أعلم بهم: من أين جئتم؟ فيقولون: جئنا من عند عباد لك في الأرض، يسبحونك ويكبرونك ويهللونك ويحمدونك ويسألونك، قال: وماذا يسألوني؟ قالوا: يسألونك جنتك، قال: وهل رأوا جنتي؟ قالوا: لا، أي رب قال: فكيف لو رأوا جنتي؟ قالوا: ويستجيرونك، قال: ومم يستجيرونني؟ قالوا: من نارك يا رب، قال: وهل رأوا ناري؟ قالوا: لا، قال: فكيف لو رأوا ناري؟ قالوا: ويستغفرونك، قال: فيقول: قد غفرت لهم فأعطيتهم ما سألوا، وأجرتهم مما استجاروا، قال: فيقولون: رب فيهم فلان عبد خطاء، إنما مر فجلس معهم، قال: فيقول: وله غفرت هم القوم لا يشقى بهم جليسهم "
അല്ലാഹുവിന്റെ മലക്കുകള് ദിക്ർ മജ്ലിസുകള് അന്വേഷിച്ച് നടക്കും എന്നും അങ്ങിനെ അവസാനം ആ മലക്കുകളെ സാക്ഷി നിർത്തി ആ മജ്ലിസിൽ പങ്കെടുത്ത എല്ലാവർക്കും അല്ലാഹു പൊറുത്ത് കൊടുക്കും എന്നും വളരെ വ്യക്തമായി ഹദീസ് പഠിപ്പിക്കുന്നു. (സഹീഹ് മുസ്ലിം)
ഈ ഹദീസിൽ പഠിപ്പിച്ചത് അനുസരിച്ച് സുന്നികള് ദിക്റിനും ദുആക്കും സ്വലാത്തിനുമൊക്കെ ഒരുമിച്ച് കൂടിയാൽ അത് ബിദ് അത്താണ് എന്ന് പറയാൻ ആരാണ് പിലാച്ചേരി കാക്കയെ ഏൽപ്പിച്ചത്.?????
നീ മതം പറയരുത്.. അതിന് നിനക്ക് അർഹതയില്ല. നീ പറയുന്നത് മുഴുവൻ വ്യക്തമായ ഇസ്ലാമിക പ്രമാണങ്ങൾക്ക് വിരുദ്ധമാണ്.
വിശ്വാസികൾ സൂക്ഷിക്കുക. ഇങ്ങനെയുള്ള വിവരദോഷികളെ തിരിച്ചറിയുക.....
സ്നേഹത്തോടെ നിങ്ങളുടെ കൂട്ടുകാരൻ
ശാഹിദ് ചെറുകര

കേക്ക് മുറിക്കൽ അനാചാരം



വാട്സപ്പിലൂടെയും സോഷ്യൽ നെറ്റ് വർക്കിലൂടെയും ഹബീബ് മുത്ത് നബി(സ) തങ്ങളുടെ ജന്മദിനം പ്രമാണിച്ച് കേക്ക് മുറിക്കുന്ന വീഡിയോ ക്ലിപ്പുകൾ പ്രചരിപ്പിക്കുന്നുണ്ട്. അത്  ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത ഒരു പ്രവണതയാണ്.

👉
നബിദിനത്തിന്റെ പേരിൽ ആരൊക്കെയോ നടത്തിയെന്ന് തോന്നിപ്പിക്കും വിധം പ്രചരിപ്പിക്കപ്പെടുന്ന ഒരു വീഡിയോ .ഒരിക്കലും ഇത് നമ്മെ ബാധിക്കുന്നില്ല.

നമ്മൾ നബി
صلى الله عليه و سلم
യുടെ പേരിൽ സന്തോഷം പ്രകടിപ്പിക്കുന്നത് ഇസ്ലാം അംഗീകരിച്ച കാര്യങ്ങൾ കൊണ്ട് മാത്രമാണ്.

അത് മാത്രമാണ് ലോക മുസ്ലീമീങ്ങൾ നടത്തുന്നത്.

ആരെങ്കിലും എന്തെങ്കിലും കോപ്രായങ്ങൾ കാണിക്കുന്നതല്ല പ്രമാണം.

👉
അത് ചെയ്തവർക്ക് അതിന്റെ കുറ്റം കിട്ടും. അത് പ്രചരിപ്പിക്കുന്നവർക്ക് കുറ്റത്തിന്റെ ഒരു പങ്കും കിട്ടും.

ഉദാഹരണത്തിന് ഒരു കല്യാണം നടക്കുന്നു എന്ന് വെക്കുക. ആ കല്യാണ തലേന്ന് ഇസ്ലാമിക വിരുദ്ധമായ ഗാനമേള ആഭാസങ്ങൾ നടത്തി എന്നും വെക്കുക.അതിന്റെ പേരിൽ ആ കല്യാണം തന്നെ ഹറാമാണെന്ന് പറയാൻ പറ്റില്ലല്ലോ. ആ ഗാനമേള ഹാമാണ് എന്നേ പറയാൻ പറ്റൂ.അത് എതിർക്കപ്പെടേണ്ടതാണ്.
അതിന്റെ പേരിൽ കല്യാണം തന്നെ എതിർക്കപ്പെടുന്നത് ശരിയല്ല.

👉
🚫അത് പോലെ നബിദിനവുമായി ബന്ധപ്പെട്ട് വല്ല ശിയാക്കളോ കള്ള ത്വരീഖത്ത് കാരോ, ജാഹിലിങ്ങളോ എന്തെങ്കിലും കാട്ടി കൂട്ടുന്നത് കൊണ്ട് നബിദിനം തന്നെ ഹറാം ആകുന്നത് എങ്ങനെ?

👉
പല മാജ്ലിസുകളിലും ഞങ്ങൾ പങ്കെടുത്തിട്ടുണ്ട്. ഏഷ്യൻസും ,അറബ്സും, യൂറോപ്യൻസും, അമേരിക്കൻ സും ഒക്കെ ഉള്ള മജ് ലിസുകൾ, അതിൽ ഒന്നും ആ വീഡിയോയിൽ കാണിച്ച ആ ഭാസങ്ങൾ ഒന്നും എവിടെയും കണ്ടിട്ടില്ല.

⚡
⚡
⚡
⚡
⚡
⚡
⚡
⚡
⚡

മസ്ജിദുൽ അഖ്സയിൽ ഇത്തവണ നടന്ന മൗലിദ് സദസ്സ്
👇
ലോക മുസ്ലിംകൾ നടത്തുന്ന മൗലിദ് സദസ്സിന്റെ ഉദാഹരണം കാണുക.


Friday, 1 January 2016

പ്രവാചക സ്മരണയില്‍ ....


ആയിരത്തഞ്ഞൂറു വര്‍ഷങ്ങള്‍ക്കു മുമ്പ്, ഇരുണ്ട യുഗമെന്ന് ചരിത്രകാരന്മാര്‍ വിശേഷിപ്പിച്ച ഒരു കാലഘട്ടത്തില്‍ , എ.ഡി അഞ്ഞൂറ്റി എഴുപതാമാണ്ടില്‍ അറേബ്യയിലെ മക്ക എന്ന മരുഭൂമിയില്‍ പ്രവാ‍ചകന്‍ ഭൂജാതനായി; അബ്ദുല്ലയുടെയും ആമിനയുടെയും പുത്രനാ‍യി. ജനിക്കും മുമ്പേ പിതാവിനെ നഷ്‌ടമായ നബി. ആറു വയസ്സുള്ളപ്പോള്‍ മാതാവിന്റെ ദേഹവിയോഗത്തിനു സാക്ഷിയായ നബി.

തികച്ചും അനാഥനായിരുന്ന നബി.... നിരക്ഷനായിരുന്ന നബി.....
ആട്ടിടയനായിരുന്ന നബി..... കച്ചവടക്കാരനായിരുന്ന നബി.....
സത്യസന്ധതയുടെ പര്യായമായിരുന്ന, അല്‍ അമീന്‍ (സത്യസന്ധന്‍ ) എന്നു മക്കാനിവാസികള്‍ വിളിച്ചിരുന്ന നബി. ഇരുപത്തഞ്ചാം വയസ്സില്‍ നാല്‍പ്പതു വയസ്സുകാരിയായ ഖദീജയെന്ന കുലീനയെ വിവാഹം ചെയ്ത നബി. നാല്പതാം വയസ്സില്‍ പ്രവാചകത്വം നല്‍കപ്പെട്ട നബി. ഏകനായ ദൈവത്തെ മാത്രം ആരാധിക്കാന്‍ ആഹ്വാനം ചെയ്ത നബി.
വായിക്കുക, നിന്നെ സൃഷ്‌ടിച്ച നാഥന്റെ നാമത്തില്‍ എന്ന ഉദ്ബോധനം പ്രചരിപ്പിച്ച നബി.
അന്ധവിശ്വാസങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും മുക്തരാകാന്‍ ആഹ്വാനം ചെയ്ത നബി.
സത്യപ്രബോധനമാര്‍ഗ്ഗത്തില്‍ സ്വന്തം കുടുംബത്തിന്റെയും ജനതയുടെയും രൂക്ഷമായ എതിര്‍പ്പിനും ശത്രുതക്കും പാത്രീഭൂതനായ നബി. ജനിച്ചു വളര്‍ന്ന വീടും നാടും ബന്ധുജനങ്ങളെയും ഉപേക്ഷിച്ച് മദീനയിലേക്ക് പലായനം ചെയ്യേണ്ടി വന്ന നബി.
ലോകൈക ഗുരുവായ നബി. സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ആള്‍‌രൂപമായിരുന്ന നബി.
സല്‍‌സ്വഭാവത്തിന്റെ നിറകുടമായിരുന്ന നബി. സൈന്യാധിപനായിരുന്ന നബി.
കുടുംബനാഥനായിരുന്ന നബി. ഉത്തമനായ ഭര്‍ത്താവായിരുന്ന നബി.
ഫലിതാസ്വാദകനായിരുന്ന നബി. അനുചരരുടെ വഴികാ‍ട്ടിയും സുഹൃത്തുമായിരുന്ന നബി.
രാഷ്‌ട്രത്തലവനായിരുന്ന നബി. നീതിമാനായ ഭരണാധികാരിയായിരുന്ന നബി.
ന്യായാധിപനായിരുന്ന നബി.
കേവലം ഇരുപത്തിമൂന്നു സംവത്സരക്കാലത്തെ പ്രബോധനം കൊണ്ട് ലോകത്തെയാകെ മാറ്റിമറിച്ച നബി. ഭൂഗോളത്തിന്റെ ഓരോ മൂലയിലും നന്മയുടെ പൊന്‍‌കിരണങ്ങളെത്തിച്ച നബി.
സര്‍വ്വലോകത്തിനും അനുഗ്രഹമായി നിയോഗിക്കപ്പെട്ട നബി.

അസ്വലാ‍ത്തു വസ്സലാമു അലൈക്ക യാ റസൂലല്ലാഹ്….

ദൈവത്തിന്റെ സമാധാനവും രക്ഷയും അങ്ങയുടെ മേലുണ്ടാവട്ടെ പ്രീയപ്പെട്ട പ്രവാചക ശ്രേഷ്‌ടരേ…

എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്നു പ്രഖ്യാപിച്ച നബി.

ആ ജീവിതരീതികൊണ്ട്‌ മനസ്സുകളെ കീഴടക്കിയ നബി.

നബിﷺ നടന്നു പോകുന്ന പാതയില്‍ ഒരു ജൂതപ്പെണ്ണു ദിവസവും കാത്തു നില്‍ക്കും; നബിയെ തുപ്പാന്‍. എന്നും തുപ്പും. ഒരു ദിവസം ആ പെണ്‍കുട്ടിയെ വഴിയില്‍ കണ്ടില്ല. നബിﷺ ആ കുട്ടിയുടെ വീട് അന്വേഷിച്ച് കണ്ടുപിടിച്ച് അവിടെയെത്തി. നബിയെക്കണ്ട് പെണ്‍കുട്ടി പരിഭ്രാന്തയായി. പകരം ചോദിക്കാന്‍ വന്നതാവുമോ? നബിﷺ സ്നേഹത്തോടെ ചോദിച്ചു: ‘മകളേ ഇന്നു നിന്നെ വഴിയില്‍ കണ്ടില്ല, നിനക്കെന്തു പറ്റി എന്നന്വേഷിക്കാന്‍ വന്നതാണ് ഞാന്‍. വല്ല അസുഖവും പിടിപെട്ടോ മകളേ…?’ പശ്ചാത്താപ വിവശയായ പെണ്‍കുട്ടിയും അവളുടെ മാതാവും നബിയുടെ കാല്‍ക്കല്‍ വീണു. “നശ്‌ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ്, വ അന്നക്ക റസൂലല്ലാഹ്…” (ഏകനായ ദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. അങ്ങ് ദൈവത്തിന്റെ പ്രവാചകനാണെന്ന് ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു).
സൈദുനില്‍ ഖൈല്‍ എന്ന കൊള്ളക്കാരന്‍ (കുതിര സൈദെന്ന് അര്‍ത്ഥം) നബിﷺയെക്കുറിച്ചറിഞ്ഞു. പാരമ്പര്യ വിശ്വാസപ്രമാണങ്ങളെ നിരാകരിച്ച് മറ്റേതോ വിശ്വാസം പ്രചരിപ്പിക്കുന്ന മുഹമ്മദിനെ വകവരുത്തിയിട്ടു തന്നെ കാര്യം. സൈദ് മദീനയിലേക്ക് പുറപ്പെട്ടു. ആ സമയം മദീനാ പള്ളിയില്‍ അനുചരര്‍ക്ക് ഉപദേശങ്ങള്‍ നല്‍കുകയായിരുന്ന നബിﷺ സൈദിന്റെ ആഗമനം മനസ്സിലാക്കി പ്രഭാഷണം മാനസാന്തരത്തിനുതകും വിധം സ്നേഹത്തിന്റെയും നന്മയുടെയും വഴിയിലേക്കു തിരിച്ചു വിട്ടു. പ്രഭാഷണമവസാനിപ്പിച്ച് ഊരിപ്പിടിച്ച ഖഡ്‌ഗവുമായി നില്‍ക്കുകയായിരുന്ന സൈദിനെ കാണുവാന്‍ ചെന്നു പ്രവാചകന്‍.
സൈദ് ചോദിച്ചു: ‘ഞാനാരെന്നറിയുമോ? ഞാനാണ് സൈദുനില്‍ ഖൈല്‍
നബിﷺ പ്രതിവചിച്ചു: ‘സൈദുനില്‍ ഖൈല്‍ ? കുതിര സൈദോ! ആ പേരു താങ്കള്‍ക്ക് ചേരുകയില്ലല്ലോ സഹോദരാ. താങ്കള്‍ സൈദുനില്‍ ഖൈല്‍ അല്ല സൈദുനില്‍ ഖൈര്‍ ആണ്.(നന്മയുടെ വക്താവായ സൈദ്). ഒരു നിമിഷം. സൈദിന്റെ കയ്യില്‍ നിന്നും വാള്‍ താഴെവീണു. കണ്ണീരോടെ സൈദ് നബിയെ ആശ്ലേഷിച്ചു. അശ്‌ഹദു അന്നക്ക റസൂലല്ലാഹ്
മനുഷ്യമന‍സ്സുകളെ നബി പരിവര്‍ത്തനപ്പെടുത്തിയതിന്റെ അനേകം മാതൃകകളില്‍ ചിലതു മാത്രം.
സ്നേഹത്തിന്റെയും കരുണയുടെയും സഹനത്തിന്റെയും പാരാവാരമായിരുന്ന നബി. ഒരു ചെറിയ പെരുന്നാള്‍ ദിവസം. ഏവരും ആമോദത്തില്‍ മുഴുകിയ ദിനം. പുതുവസ്ത്രങ്ങളണിഞ്ഞ് കുട്ടികള്‍ ആഹ്ലാദിക്കുന്നു. പള്ളിയില്‍ നിന്നിറങ്ങിയ നബി കണ്ടു. കീറിപ്പറിഞ്ഞു മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരു കുരുന്നു ബാലന്‍ പാതയോരത്ത് വിശന്നു കരയുന്നു. നബിയുടെ ഹൃദയം പൊട്ടി. കണ്ണില്‍ നീര്‍ പൊടിഞ്ഞു. ഓടിച്ചെന്നു ആ പൈതലിനെ മാറോടണച്ചു. അവന്‍ അനാഥനായിരുന്നു. അവനാരുമില്ല. നബി അവനെ വീട്ടിലേക്കു കൊണ്ടുപോയി. കുളിപ്പിച്ചു പുത്തനുടുപ്പുകളണിയിച്ചു. വയര്‍ നിറയെ ഭക്ഷണം നല്‍കി. അവനെ സംരക്ഷിക്കാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തു.
ചൂണ്ടുവിരലും നടുവിരലും ഉയര്‍ത്തിക്കാട്ടി നബി ഇങ്ങനെ പ്രഖ്യാപിച്ചു: അനാഥരെ സംരക്ഷിക്കുന്നവനും ഞാനും നാളെ സ്വര്‍ഗ്ഗത്തില്‍ ഇതുപോലെ അടുത്തടുത്തായിരിക്കും.
ഖന്തക്ക് യുദ്ധം നടക്കുന്ന സമയം. ശത്രുക്കളില്‍ നിന്ന് രക്ഷനേടുന്നതിനായി കിടങ്ങുകള്‍ കുഴിക്കുന്നു നബിയും അനുചരരും. ദരിദ്രരായ അനുചരര്‍ക്ക് ഭക്ഷിക്കാനൊന്നുമില്ല. വിശപ്പിന്റെ കാഠിന്യമേറിയപ്പോള്‍ ഒരു സ്വഹാബി നബിയുടെ പക്കല്‍ പരാതി പറഞ്ഞു. നബിയേ, കഴിക്കാനൊന്നുമില്ല. വിശപ്പു സഹിക്കാനാവാതെ ഇതാ ഞാന്‍ വയറ്റില്‍ കല്ലു കെട്ടി വെച്ചിരിക്കയാണ്. നബിതങ്ങള്‍ മന്ദഹസിച്ചു. അവിടുത്തെ കുപ്പായം മെല്ലെ ഉയര്‍ത്തിക്കാട്ടി. ഏവരും സ്തംഭിച്ചു പോയി. അതാ ആ വയറ്റില്‍ ഒന്നല്ല, രണ്ടു കല്ലുകള്‍ കെട്ടി വെച്ചിരിക്കുന്നു….

അസ്വലാ‍ത്തു വസ്സലാമു അലൈക്ക യാ റസൂലല്ലാഹ്….
ഒരു മാതാവ് കുട്ടിയേയും കൊണ്ട് നബിസന്നിധിയിലെത്തി. നബിയേ, എന്റെ മകന്‍ ധാരാളം മധുരം ഭക്ഷിക്കുന്നു. അങ്ങനെ ചെയ്യരുതെന്നു അങ്ങ് ഇവനെയൊന്നു ഉപദേശിക്കണം.
നബി പറഞ്ഞു. പോയിട്ട് ഒരാഴ്‌ച കഴിഞ്ഞു വരൂ സഹോദരീ. ഒരാഴ്‌ച കഴിഞ്ഞു അവര്‍ വീണ്ടും വന്നപ്പോള്‍ നബി കുട്ടിയെ ഉപദേശിച്ചു.  അധികം മധുരം ഭക്ഷിക്കരുതേ.
അനുചരര്‍ ചോദിച്ചു. എന്താണ് നബിയേ കഴിഞ്ഞ തവണ അങ്ങിതു പറയാതിരുന്നത്? നബിയുടെ മറുപടി: അതോ, അന്ന് ഞാനും ധാരാളം മധുരം കഴിക്കുമായിരുന്നല്ലോ? ആ അവസ്ഥയില്‍ ഞാനെങ്ങനെ മറ്റൊരാളെ ഉപദേശിക്കും. ഞാന്‍ മധുരം ഉപയോഗിക്കുന്നത് നിര്‍ത്തി. അതിനുവേണ്ടിയാണ് ഒരാഴ്‌ച സാവകാശം ചോദിച്ചത്.
യുദ്ധത്തില്‍ തടവുപുള്ളികളായി പിടിക്കപ്പെടുന്നവര്‍ക്ക് കൊടിയ ശിക്ഷകള്‍ നല്‍കപ്പെട്ടിരുന്ന കാലം. ഒരു യുദ്ധത്തില്‍ തടവിലാക്കപ്പെട്ട ശത്രുക്കള്‍ക്ക് നബി ശിക്ഷ വിധിച്ചു: “നിങ്ങളില്‍ അക്ഷരാഭ്യാസമുള്ളവര്‍ അതറിയാത്തവരെ അക്ഷരം പഠിപ്പിക്കണം.”
നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നില്ല നബി. മദ്യാസക്തരും വിഷയതത്പരരും പെണ്‍കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചുമൂടുന്നവരുമായിരുന്ന കാട്ടറബികളെ സമൂലമായ മാനസിക പരിവര്‍ത്തനത്തിലൂടെയാണ് നബി മനുഷ്യരാക്കിയത്, സംസ്കാര സമ്പന്നരാക്കിയത്.
ഡോ.മൈക്കല്‍ ഹാര്‍ട്ട് ലോകചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികള്‍ എന്ന ഗ്രന്ഥത്തില്‍ ഒന്നാം സ്ഥാനം നല്‍കിയത് പ്രവാചകന്‍ മുഹമ്മദിﷺനായിരുന്നു.
(The 100: A Ranking of the Most Influential Persons in History. Dr. Michael Hart
അദ്ദേഹം ഇങ്ങനെ എഴുതി. My choice of Muhammad to lead the list of the world’s most influential persons may surprise some readers and may be questioned by others, but he was the only man in history who was supremely successful on both the religious and secular levels.
ലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തികളുടെ നിരയെ നയിക്കാന്‍ മുഹമ്മദിനെ തെരഞ്ഞെടുത്ത എന്റെ തീരുമാനം ചില വായനക്കാരെ അതിശയപ്പെടുത്തുകയോ മറ്റു ചിലരാല്‍ ചോദ്യം ചെയ്യപ്പെടുകയോ ചെയ്തേക്കാം. എന്നാല്‍ മതപരവും മതേതരവുമായ മേഖലകളില്‍ പരമമായ വിജയം കൈവരിച്ച ലോകചരിത്രത്തിലെ ഒരേയൊരു വ്യക്തി മുഹമ്മദ് മാത്രമാണ്.
ഈ പ്രസ്താവനയില്‍ മുസ്‌ലിംകള്‍ അഭിമാനിക്കുന്നു. വരട്ടെ, ഒന്നു നില്‍ക്കണേ. ഈ നൂറുപേരില്‍ പിന്നെയുള്ളൊരു മുസ്‌ലിം നാമധേയം ഖലീഫാ ഉമറി(റ)ന്റേതു മാത്രമാണ്. ലോകചരിത്രത്തെ ഏറ്റവുമധികം സ്വാധീനിച്ച ഒരു വ്യക്തിയില്‍ നിന്നും സ്വാധീനമുള്‍ക്കൊണ്ട് എന്തുകൊണ്ട് അതേ വ്യക്തിയുടെ അനുയായികള്‍ ലോകത്തിനു മാതൃകയാവുന്നില്ല? സമകാലിക മുസ്‌ലിം സമൂഹത്തിന്റെ എല്ലാ അപചയങ്ങള്‍ക്കും കാരണം പ്രവാചകചര്യ മനസ്സിലാക്കാത്തതും അത് ജീവിതത്തില്‍ പകര്‍ത്താത്തതുമാണ്. ഞാന്‍ എന്നെത്തന്നെയാണ് പറയുന്നത്. ഉപദേശിക്കാനോ ആഹ്വാനം ചെയ്യാനോ ഞാന്‍ യോഗ്യനല്ല.
ദയാലുവും കാരുണ്യവാനും സമാധാനകാംക്ഷിയുമായിരുന്ന മുഹമ്മദ് നബി(സ്വ)യുടെ പേരില്‍ ലോകത്ത് അസമാധാനം വിതക്കുന്ന മുസ്‌ലിം നാമധാരികള്‍ പ്രവാചകശാപം ഏറ്റുവാങ്ങുന്നവരാണ് എന്നൊരു പ്രസ്‌താവവും കൂടി നടത്തിക്കൊള്ളട്ടെ.
ഒരു നിരപരാധിയെ കൊല്ലുന്നവന്‍ മാനവകുലത്തെ മുഴുവന്‍ കൊല്ലുന്നവനെപ്പോലെയാണെന്നും അയല്‍‌വാസി അവനാരുമാകട്ടെ പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറയെ ഭക്ഷിക്കുന്നവന്‍ നമ്മില്‍പ്പെട്ടവനല്ലെന്നും അരുളിച്ചയ്ത പ്രവാചകന്റെ ഉത്തമരായ അനുയായികളാകുവാന്‍ ഞാനുള്‍പ്പെടുന്ന മുസ്‌ലിം സമൂഹം ശ്രമിക്കുമെന്ന് പ്രത്യാശിക്കുക നാം. മര്‍ഹബാ യാ റസൂലല്ലാഹ്….അല്ലയോ പ്രവാചകരേ, അങ്ങേക്കഭിവാദ്യങ്ങള്‍ ...



صلي الله علي محمد .صلي الله عليه وسلم