Wednesday, 23 December 2015

ഒരു ബിദഈ ബഡായിവീരൻറെ ഉഡായിപ്പ് ചോദ്യങ്ങളും ഒരു സുന്നീചുണക്കുട്ടൻറെതട്ടുതകർപ്പൻ മർമ്മമറുപടികളും


ഒരു ബിദഈ ബഡായിവീരൻറെ ഉഡായിപ്പ് ചോദ്യങ്ങളും ഒരു സുന്നീചുണക്കുട്ടൻറെതട്ടുതകർപ്പൻ മർമ്മമറുപടികളും😌
📝VMH വണ്ടൂർ
(ഭാഗം 1⃣)
🎈🍃🎈🍃🎈🍃🎈
⏬ബഡായിവീരൻ⏬❓-നബിദിനം ആഘോഷിക്കണമെന്ന് ഖുർആനിലുണ്ടോ❓
💪🏻സുന്നീചുണക്കുട്ടൻ💪🏻
📣മുറിമൗലവീ എന്നാൽ ഞാൻ ചോദിക്കട്ടെ..നബിദിനാഘോഷം പാടില്ലെന്ന് ഖുർആനിലുണ്ടോ❓😳
➡പിന്നെ ഖുർആനിലുളളതേ ചെയ്യാൻ പറ്റൂ എന്നാണ് നിൻറെ വാദമെങ്കിൽ നിനക്കെങ്ങനെ നിസ്കരിക്കാൻ പറ്റും❓പരിപൂർണ നിസ്കാരശൈലി ഖുർആനിലൊന്ന് കാണിക്കാമോ❓മറ്റൊന്ന് പാടില്ലാത്തതെങ്കിലും നിങ്ങൾ പുണ്യമായി കെട്ടിഘോഷിക്കുന്ന സ്ത്രീകളെപളളിയിലേക്കെഴുന്നളളിക്കലിന് ഏത് ആയത്താ തെളിവ്❓ചോദിക്കാൻ പലതുണ്ട്..അത് കൊണ്ട് ആ ചോദ്യശീട്ട് ചുരുട്ടികീശയിലിട്ടേക്കൂൂൂ
⏬ബിദഈ ബഡായിവീരൻ⏬-
❓അപ്പോ ഖുർആനിലില്ല അല്ലേ❓
💪🏻സുന്നീചുണക്കുട്ടൻ💪🏻
📣ആര് പറഞ്ഞു ഇല്ല എന്ന്.ഇത് ഒഹാബീപ്രസ്ഥാനമല്ല.!!ഖുർആനിലില്ലെങ്കിലും ഒരു കാര്യം നല്ലതാവുമെന്ന് നിന്നെ പഠിപ്പിച്ചതാണ് ഞാൻ.. എടോ ഇസ്ലാമിൽ നാല് പ്രമാണങ്ങളുണ്ട്..ഖുർആൻ,സുന്നത്ത്,ഇജ്മാഅ്,ഖിയാസ് ഇതിൽ ഏതെങ്കിലും ഒരു പ്രമാണം മതി ഒരുകാര്യം പുണ്യകാരമാവാൻ..!!
💪🏻എന്നാൽ മീലാദാഘോഷത്തിന് നാല് പ്രമാണവും ഞങ്ങൾക്ക് കൂട്ടിനുണ്ട്💪🏻
ഖുർആനല്ലേ നിനക്ക് വേണ്ടത് ...സാമ്പിളിന് ഇതാ പിടിച്ചോ...⬇
() قُلْ بِفَضْلِ اللَّهِ وَبِرَحْمَتِهِ فَبِذَلِكَ فَلْيَفْرَحُواْ هُوَ خَيْرٌ مِّمَّا يَجْمَعُونَ ( يونس : 58) .
യൂനുസ് സൂറത്തിലെ 58ആം വചനമാണിത്..അല്ലാഹുവിൻറെ റഹ്മത്ത് കൊണ്ട് സന്തോഷിക്കാൻ അവൻ തന്നെ കൽപ്പിക്കുന്നത് കണ്ടോ..!!
വിശ്വാസികൾക്കിത് ധാരാളം മതി✅👍🏻
⏬ബിദഈബഡായിവീരൻ⏬
❓റഹ്മത് എന്നാൽ ഖുർആനാണ്..നബിയല്ല..അങ്ങനെ പറഞ്ഞ ഏതെങ്കിലും മുഫസിറിനെ കാണിക്കാമോ❓
💪🏻സുന്നീ ചുണക്കുട്ടൻ💪🏻
-📣സംശെയമെന്താ..! റഹ്മത് കൊണ്ട് വിവക്ഷ തിരുനബിയാണെന്ന് അടിവരയിടുന്നത് ഖുർആൻ വ്യാഖ്യാതക്കളുടെ നേതാവ് ഇബ്നു അബ്ബാസ് തങ്ങളാണ്..കണ്ണ്തുറന്ന് കാണൂ മുറിമൗലവീീീ⬇
: وأخرج أبو الشيخ عن ابن عباس رضي اللّه تعالى عنهما أن الفضل العلم والرحمة محمد صلّى اللّه عليه وسلم ( روح المعاني : 11 / 141 )
➡മാത്രമല്ല തഫ് സീറു ദുറുൽ മൻസൂറിലും ഇത് വ്യക്തമാണ്..⬇
: وأخرج أبو الشيخ عن ابن عباس رضي الله عنهما في الآية قال : فضل الله العلم ورحمته محمد صلى الله عليه وسلم قال الله تعالى (وما أرسلناك إلا رحمة للعالمين (الدر المنثور – الإمام السيوطي )
➡പോരാ.. തഫ്സീറ് ബഹറുൽ മുഹീഥ്വിലും സ്പഷ്ടമാക്കുന്നു..⬇
وقال ابو حيان : وقال ابن عباس. فيما روى الضحاك عنه : الفضل العلم والرحمة محمد صلّى اللّه عليه وسلّم.( تفسير البحر المحيط – ابو حيان )
🔊പോരേ ഒഹാബീ തെളിവ്..കളി സുന്നികളോട് വേണ്ട..
തെളിവുകളുടെ കൊട്ട തന്നെ ഞങ്ങളെ കൈവശമുണ്ട് 💪🏻
➡ഇനി നിൻറെ മൗലവിമാർ തന്നെ വാഴ്ത്തിപ്പാടിയ ഹാഫിള് ഇബ്നു കസീർ പറയുന്ന് നോക്കൂൂ ഒഹാബീീീ...
😉 ഇത് ആയത്ത് നമ്പർ രണ്ടാണ് കെട്ടോ😉
(7) وَمَا أَرْسَلْنَاكَ إِلاَّ رَحْمَةً لِّلْعَالَمِينَ ( الانبياء : 107)
قال ابن كثير : يخبر تعالى أن الله جَعَل محمدًا صلى الله عليه وسلم رحمة للعالمين، أي: أرسله رحمة لهم كلّهم، فمن قَبِل هذه الرحمةَ وشكَر هذه النعمةَ، سَعد في الدنيا والآخرة، ومن رَدّها وجحدها خسر في الدنيا والآخرة ،( تفسير ابن كثير : 3 / 199 ⏬
ലോകർക്ക് മൊത്തം കാരുണ്യമായിട്ടാണ് മുത്ത്നബിയെ നിയോഗിച്ചതെന്ന് മേൽപറഞ്ഞ സൂക്തത്തിൽ അല്ലാഹു വിളിച്ചറിയിക്കുന്നു..ആ അനുഗ്രഹത്തിൽ നന്ദി പ്രകാശിപ്പിക്കുന്നവർ ഇരു ലോകവിജയികളാണ്..ആനന്ദപ്രകടനത്തെ നിഷേധിക്കുന്നവരോ വൻ പരാജിതരത്രേ..
😂വല്ലതും മനസ്സിലായോ മുറി മൗലവീ...ഇബ്നു കസീർ നിങ്ങൾക്കിട്ടൊരൂക്കനിടിയാണ് തന്നത്..
⏬ബിദഈബഡായിവീരൻ⏬ അതെങ്ങനെ❓ഏതായാലും ഇബ്നു കസീറിൻറെ തഫ്സീറിൽ നിങ്ങൾക്ക തെളിവില്ല🚳
💪🏻
സുന്നീ ചുണക്കുട്ടൻ💪🏻
ഹഹ.ഹാ...ഉണ്ട് മോനേ.. മുത്ത്നബിയാകുന്ന അനുഗ്രഹം വന്നദിനം ഞങ്ങൾ. ആഘോഷിക്കുന്നത് അല്ലാഹുവിന് ആ സൗഭാഗ്യത്തിന് നന്ദിയർപ്പിച്ച് കൊണ്ടാണ്..ആ നന്ദിയുടെ ഭാഗമാണ് അന്നദാനവും,മദ്ഹ് വേദികളും മറ്റെല്ലാ സുകൃത പ്രവർത്തികളും
➡ഈ നന്ദി പ്രകാശനത്തെ എതിർത്ത് ഇ ബ് ലീസിൻറെ പട്ടാളത്തിൽ ചേരാൻ വെമ്പൽകൊളളുന്ന നിങ്ങൾക്ക് തീരാനഷ്ടമെന്നാണ് ഹാഫിള് ഇബ്നു കസീർ അടിവരിയുടന്നത്⏬
⏬ബിദഈ ബഡായിവീരൻ⏬ നബിദിനാഘോഷശൈലി ഏതാലും ഖുർആനിലില്ല,മാത്രമല്ല സന്തോഷപ്രകടനം നടത്താൻ തെളിവുണ്ടോ❓റ.ബീഉൽ അവ്വൽ 12ന് തന്നെ നടത്താൻ പ്രമാണമുണ്ടോ❓ 💪🏻സുന്നീ ചുണക്കുട്ടൻ💪🏻
📣ഉണ്ട്..ഖുർആൻ മുറുക്കിപ്പിടിച്ചാൽ മാത്രം പോര, ആശയം പഠിക്കണം..അതിലെ ഓരോ പുളളിക്കും ശദ്ദിനും വാക്കിനും അൽഭുതക്കഥപറയാനുണ്ട്..ഇനി ശ്രദ്ധിച്ച് കേട്ടോ... നബിയെക്കൊണ്ട് സന്തോഷിക്കാൻ അല്ലാഹു പറഞ്ഞു,എന്നാൽ പ്രത്യേകശൈലിയോ,ദിവസമോ പറഞ്ഞില്ല..അത് കൊണ്ട് ഏത് രൂപത്തിലും ഭാവത്തിലും,ദിവസത്തിലും ആയിക്കൂടേ മൗലവീീീ.. മാത്രമല്ല അവിടുന്ന് പിറന്നദിനത്തിന് അഥവാ അനുഗ്രഹം വന്നദിനത്തിന് വൻമഹത്വമൂണ്ടെന്ന് മുഫസ്സിരീങ്ങളും മുഹദ്ദിസീങ്ങളും അടിവരയിടുന്നുമൂണ്ട്..ഒരക്ഷരം പഠിക്കാതെ മൗലവിമാരുടെ വാക്കുകൾ പ്രമാണമാക്കുന്ന നിനക്കിത് ദഹിക്കില്ല.
⏬ബിദഈബഡായിവീരൻ⏬
❓മനസ്സ് കൊണ്ട് സന്തോഷിച്ചാൽ പോരേ..ബാഹ്യപ്രകടനം വേണമെന്നതിന് എവിടെ തെളിവ്❓
💪🏻സുന്നീ ചുണക്കുട്ടൻ💪🏻
📣അതിനൂം ഖുർആൻ തന്നെയാ ഞങ്ങൾക്ക് തെളിവ്..ഞാൻ നേരത്തെ പറഞ്ഞല്ലോ ഖുർആനിൻറെ ഓരോ പ്രയോഗങ്ങളിൽ അൽഭുതങ്ങൾ ഒളിഞ്ഞിരിപ്പുണ്ടെന്ന്.. മൂത്ത്നബിയെക്കൊണ്ട് സന്തോഷിക്കാൻ അല്ലാ
ഹു തെരഞ്ഞെടുത്ത വാക്കായ ``ഫറഹ്'' എന്നതിൻറെ അർത്ഥം എന്തെന്നറിയാമോ നിനക്ക്..ഇല്ലെങ്കിൽ പഠിച്ചോ.. ``സന്തോഷത്തിൻറെ അങ്ങേയറ്റത്തിന്, സന്തോഷം ബാഹ്യത്തിൽ നിർഗളിക്കുന്നതിന്..അഥവാ സന്തോഷപ്രകടനത്തിന്നാണ് ``ഫറഹ്''എന്നുപയോഗിക്കുന്നത്.. സംശയമുണ്ടെങ്കിൽ -ഫിഖ്ഹുല്ലുഗഃ-നോക്ക്..
കിതാബോതാതാതെ മൗലവീബിഡലുകൾ മാത്രം കേട്ട് പഠിച്ച നിനക്കിതെങ്ങനെ അറിയാൻ''
👍🏻അത് കൊണ്ട് ഖുർആൻ തന്നെയാണ് നബിദിനാഘോഷത്തിന് ഞങ്ങൾക്കുളള ആദ്യ പ്രമാണം..മനസ്സിലാക്കിക്കോ💪🏻
🌹🍃🌹🍃🌹🍃🌹
സുന്നീ ചുണക്കുട്ടൻറെ തട്ടുതകർപ്പൻ മറുപടിയിൽ ഞെട്ടി വെട്ടിലായ മൗലവി ഓടി ഒഹാബീഓഫീസിലൊളിച്ചു..😂😜കാത്തിരിക്കാം നമുക്ക് അടുത്ത പൊട്ടത്തരഷീട്ടുമായുളള വരവിനെ
💬തുടരും...

നബിദിനം ഇസ്ലാമികം


നബിദിനം ഇസ്ലാമികം-1⃣1⃣
മീലാദ്‌- എതിര്‍ക്കപ്പെടേണ്ടവ നിറഞ്ഞതാണോ
بِسْــــــــــــــــمِ اللَّهِ الرَّحْمَنِ الرَّحِيْـــمِ
صلوا على النبي ﷺ وآله
നബിദിനം ശരിയല്ല, കുറ്റകരമാണ്, ശിര്‍ക്കാണെന്നെല്ലാം പറഞ്ഞ് നടക്കുന്നവര്‍ മറുപടി പറയേണ്ടതുണ്ട്.
ഏത്‌ കാര്യമാണ് കുറ്റകരം...
അന്നദാനമോ...
പാടിയും പ്രസംഗിച്ചും നബി ﷺ തങ്ങളുടെ ഗുണങ്ങള്‍ പറയാലോ
പ്രാര്‍ത്ഥനാ സദസ്സുകളോ...
സമൂഹം ഒരുമിച്ചുകൂടി സന്തോഷം പങ്കുവെക്കലോ...
സ്വലാത്ത്‌ റാലിയോ...
ഈ പറഞ്ഞ കാര്യങ്ങള്‍ക്കെല്ലാം രേഖകള്‍ ഖുര്‍ആനിലും ഹദീസിലും പണ്ഡിത ഗ്രന്ഥങ്ങളിലും കാണാവുന്നതാണ്‌.
ഒരു ചെറു പഠനം നടത്തി നോക്കാം നമ്മുക്ക്
നബി ﷺ തങ്ങളുടെ മൗലിദ്‌(ഗുണങ്ങള്‍ പറയല്‍)
നബി ﷺ തങ്ങളുടെ ജനനസമയ അനുബന്ധിയായുള്ള ചരിത്രങ്ങളും ഖുര്‍ആനില്‍ നിന്നും അതിനാവശ്യമുള്ള ഭാഗങ്ങളും പാരായണം ചെയ്യുന്നതിനാണ് സാങ്കേതികമായി മൗലിദ്‌ എന്ന് പറയുന്നത്.(ശര്‍വാനി 422/7).
ഇത് ഗദ്യത്തിലും പദ്യത്തിലുമുണ്ട്.
ലക്ഷ്യം നബി ﷺ തങ്ങളെ പുകഴ്ത്തല്‍ മാത്രമാണ്.
അങ്ങനെ പുകഴ്ത്താമോ...
സൂറ:ആഹ്സാബിലെ 56-ാം ആയത്ത് വിശദീകരിച്ച് ഇബ്നു കസീര്‍ എന്ന വിഖ്യാത പണ്ഡിതന്‍ എഴുതുന്നു:
"നിശ്ചയം മലക്കുകളുടെ അടുക്കല്‍ വെച്ച് അല്ലാഹുനബി ﷺ തങ്ങളെ പുകഴ്ത്തുന്നു.
മലക്കുകള്‍ നബി ﷺ തങ്ങളുടെ മേല്‍ സ്വലാത്തും സലാമും ചൊല്ലുന്നു. പിന്നീട് അല്ലാഹു ലോകരോട് മുഴുവനും നബി ﷺ തങ്ങളെ പുകഴ്ത്തുന്നതിന് വേണ്ടി സ്വലാത്തും സലാമുംകൊണ്ട് കല്പിച്ചു". (ഇബ്നു കസീര്‍514/3).
🏿 ഇവിടെ നബി ﷺ തങ്ങളെ പുകഴ്ത്തനമെന്നാണ് നിര്‍ദേശിക്കപ്പെട്ടത്. അത് ഏത്‌ രൂപത്തില്‍ എന്ന് ക്ലിപ്തമല്ല..!!
എങ്ങനെയുമാവാം.
നബി ﷺ തങ്ങളെ ദൈവമാനെന്നോ, ദൈവ അവതാരമാണെന്നോ വരുത്താത്ത രീതിയില്‍ പുകഴ്ത്താം. അടിമയായ അത്യുന്നത വ്യക്തിത്വത്തെ വാനോളം പുകഴ്ത്താം. അല്ലാഹു തന്നെ ഒട്ടനവധി വിശേഷണങ്ങളും വിഷയങ്ങളും പറഞ്ഞ് വ്യത്യസ്ത ശൈലിയില്‍ നബി ﷺ തങ്ങളെ പുകഴ്ത്തിയത് വിശുദ്ധ ഖുര്‍ആനിന്റെ വിവിധ സൂറത്തുകളില്‍ കാണാം.
മുഹമ്മദ്‌, നൂഹ്, ഇബ്റാഹീം, തുടങ്ങിയ സൂറത്തുകളിലൂടെ നബി ﷺ തങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രധാനികളുടെയും "അമ്പിയാഅ്" സൂറത്തിലൂടെ പ്രവാചക ശൃംഖലകളില്‍ അനവധി പേരുടെയും പ്രകീര്‍ത്തനങ്ങളും ജീവിത ചരിത്രങ്ങളും പാഠങ്ങളും വിശുദ്ധ ഖുര്‍ആന്‍ തന്നെ മാതൃകയായി നമ്മുക്ക് നല്‍കുമ്പോള്‍ മന്‍ഖൂസ്‌ മൗലിദ്‌ സുലൈമാന്‍(അ) മൗലിദ്‌ തുടങ്ങിയ പ്രവാചക അപദാന സമാഹാരങ്ങളുടെയും അവ പാരായണം ചെയ്യുന്നതിന്റെയും പ്രസക്തിയും ആധികാരിതയും വിശ്വാസികള്‍ക്ക് സുവ്യക്തമാണ്.
പ്രവാചാക് മദ്ഹുകള്‍ പറയാന്‍ പാടില്ലെന്ന് വന്നാല്‍...
ഖുര്‍ആനിലെ ആയത്തുകള്‍ തിരുത്തേണ്ടി വരുമോ
സൃഷ്ടികള്‍ക്കുള്ള നിയമങ്ങള്‍ പറയാന്‍മാത്രമാണ് ഖുര്‍ആനെങ്കില്‍ പ്രവാചക മദ്ഹുകള്‍ സൃഷ്ടാവ് ഉള്‍പ്പെടുത്തിയത് അല്ലാഹുവിന് സംഭവിച്ച പിഴവാകുമോ...
ഒന്ന് മനസ്സിരുത്തി ചിന്തിച്ചുകൂടെ സഹോദരങ്ങളേ...
ആരെങ്കിലും എന്തെങ്കിലും പറയുമ്പോഴേക്കും ഒന്നും ആലോചിക്കാതെ അതിന്റെ പിന്നാലെ പോകാന്‍ നില്‍ക്കുകയാണോ വേണ്ടത്‌

Tuesday, 22 December 2015

മൗലീദാഘോഷവും ക്രിസ്മസ് ആഘോഷവും



മൗലീദാഘോഷവും ക്രിസ്മസ് ആഘോഷവും ഒന്നാണെന്നൊ… സുബ് ഹാനല്ലാഹ്, നഊദുബില്ലാഹ്,
🔷🔷
വാട്സപ്പിൽ എേതൊ പേര് പോലും ചേർക്കാതെ ജൂതായിസം പ്രചരിപ്പിക്കാൻ വേൻ ടി എഴുതിയ പോസ്റ്ററിന്ന് മറുപടി…..
🔷🔷
..1.. ആദ്യമായി ക്രിസ്ത്യാനികള്‍ അല്ലാഹുവായി അതായത് പിതാവ് , പുത്രൻ , പരിഷുദ്ധാത്മാവായി കാണപ്പെടുന്ന ഈസാ നബി അസ യെ ആരാധിക്കുകയും അവരുടെ ദൈവമായ ഈസാ നബി ജനിച്ചതിൻ റ്റെ കാരണമായി സന്തോഷിക്കുകയും , എേഷുവിനെ അതായത് ഈസാ നബിയെ കുരുഷിലേറ്റി എന്ന് പറഞ്ഞ് വിഷ്വസിച്ച് ക്രിസ്ത്യാനികള്‍ തദിവസം ദുഖാചരണം ആചരിക്കുന്നതും നബിദിനാഘോഷവും തമ്മിൽ എന്ത് ബന്ധം വഹാബീ, ജമാ, തബ് ലീഗ് പുരോഹിത വർഗമേ…. ❓
🔷🔷
എനി ഈ പുരോഹിത വർഗ്ഗം മുഹ്മിനീങ്ങള്‍ കല്ല് കൊൻ ട് നിർമ്മിച്ച പരിഷുദ്ധമാക്കപ്പെട്ട കഹ്ബ വലയം ചെയ്യുന്നതും
ഹൈന്തവർ ഗുരുവായൂരിൽ പോയി കല്ല് കൊൻ ട് നിർമ്മിക്കപ്പെട്ട മൂർത്തിയെ വലയം ചെയ്യുന്നതും ഒന്നാണെന്ന് പറയുമൊ❓… അല്ലാഹു കാക്കട്ടെ…..
തൗഹീദ് തിരിയാത്ത പുരോഹിത വർഗ്ഗം അല്ലാതെന്ത് പറയാൻ….
🔷🔷
..2…. എന്തായാലും പൊസ്റ്റർ എഴുതിയ പംബര വിടിക്ക് എന്താണ് നബിദിനാഘോഷം എന്ന് പോലും മനസ്സിലായിട്ടില്ല … ആദ്യം നബിദിനം എന്താണെന്ന് പടിച്ചിട്ടൊക്കെ പോരേ ഇങ്ങനെ പോസ്റ്റർ ഒട്ടിക്കാനൊക്കെ…
🔷
നബിദിനം എന്നാൽ നബി സ യെക്കൊൻ ട് സന്തോഷം പ്രകടിപ്പിക്കലും , മുത്ത് നബി സ യാകുന്ന അനുഗ്രഹത്തിൽ ഷുക് റ്, ചെയ്ത് കൊൻ ട് സൽകർമ്മങ്ങള്‍ ചെയ്യുക എന്നതാകുന്നു....
എനി ബർത് day കേക്ക് മുറിക്കൽ , സ്രീക്രിഷ്ണ ജയന്തി, ക്രിസ്മസ് എന്നൊക്കെ പറഞ്ഞ് ഒഹാബീ മതത്തിലേക്ക് ക്ഷണിക്കേൻ ടതില്ല…..
🔷
ഇങ്ങനെ മുത്ത് നബി സ യെക്കൊൻ ട് സന്തോഷിക്കാനും അല്ലാഹു നമുക്ക് ചെയ്ത് തന്ന അനുഗ്രഹത്തിൽ നന്ദി രേഖപ്പെടുത്തണം എന്നത് വ്യക്തമായി അല്ലാഹു ഖുർ ആനിലും മുത്ത് നബി സ തിരുസുന്നത്തിലൂടെയും സ്വഹാബത്ത് അവരുടെ ചര്യയിലൂടെയും നമുക്ക് കാണിച്ച് തന്ന കാര്യമാകുന്നു….
🔷
അത് കൊൻ ടാണല്ലൊ ഈ പുത്തൻ പുരോഹിത പാതിരി വർഗം നബിദിനാഘൊഷം ഖുർ ആൻ കൊൻ ട് തെളിയിക്കാമൊ എന്ന് ചോദിക്കാറില്ലല്ലൊ…. കാരണം അല്ലാഹു ഖുർ ആനിൽ മുത്ത് നബി സ യെ കൊൻ ട് സന്തോഷിക്കാനും അല്ലാഹു നമുക്ക് ചെയ്ത് തന്ന അനുഗ്രഹത്തെ എപ്പോഴും സ്മരിച്ച് കൊൻ ടിരിക്കാനും കല്പ്പിച്ചിട്ടുള്ളത്… ഇതാണല്ലൊ നബിദിനം….
🔷എന്നാൽ പുരോഹിത പാതിരി വർഗമേ ഈ ഒരു സന്തോഷവും, അനുഗ്രഹ നന്ദിയും നബി സ യെക്കൊൻ ടും , റബീഉൽ അവ്വൽ കൊൻ ടും പാടില്ലെന്നത് ഒരു ആയത്ത് ഉദ്ധരിച്ച് തെളിയിക്കാമൊ !??? 100000 കുതിര ഷക്തിയോടെ വെല്ലു വിളിക്കുന്നു….
🔷🔷
...3….. അടുത്ത ആരോപണം … നബി സ ജനിച്ചത് റബീഉൽ അവ്വൽ 12 എന്നത് എല്ലാവരും അൻ ഗീകരിക്കുന്നില്ല….
🔷
ഹ ഹ സബാഷ് !!!! എനി ലോക മുസ്ലിം ഷതമാനത്തിൻ റ്റെ ഒരു പോയൻ റ്റ് % പോലും ഇല്ലാത്ത കേരള വഹാബീ , ജമാ, തബ് ലീഗ് കാരെ എല്ലാവരും അൻ ഗീകരിക്കുന്നില്ലല്ലൊ അതിനാൽ സൻ ഘടന പിരിച്ച് വിട്ട് ആപ്പീസ് പൂട്ടി താക്കോലും എട്ട് തൗഹീദും അറബിക്കടലിൽ വലിച്ചെറിഞ്ഞോളൂ ….
🔷
എന്നാൽ പൊസ്റ്റർ ഒട്ടിച്ച വ്യക്തിയോടായി നിങ്ങള്‍ക്ക് റബീഉൽ അവ്വൽ 12 എന്നതാണൊ പ്രഷ്നം??? എന്നാൽ
മറ്റൊരു ദിവസം!!!!!
വേൻ ട റബീഉൽ അവ്വൽ മാസം എന്നതിൽ ആർക്കും അഭിപ്രായ വ്യത്യാസമില്ലല്ലൊ ഈ മാസത്തിൽ മുത്ത് നബി സ യെ കൊൻ ട് സന്തോഷിക്കാനും അനുഗ്രഹത്തിൽ നന്ദി രേഖപ്പെടുത്താനും സാധിക്കുമൊ ???? ഇല്ലല്ലൊ അപ്പൊ രോഗം വേറെയാകുന്നു…. റബീഉൽ അവ്വൽ 12 എന്നതല്ല പ്രഷ്നം, പിന്നെ സുന്നികള്‍ ചെയ്യുന്നത് റബീഉൽ അവ്വൽ 12 എന്നത് മഷ് ഹൂറായ അഭിപ്രായപ്റകാരമാകുന്നു കേട്ടൊ… പിന്നെ ഈ ദിവസത്തിൽ മാത്രം ചെയ്യുന്ന ഒരു കാര്യവുമല്ല … എല്ലായിപ്പോഴും സുന്നികള്‍ മുത്ത് നബി സ യെ കൊൻ ട് സന്തോഷിക്കുകയു നന്ദി രേഖപ്പെടുത്തുകയും ചെയ്യുന്നു… റബീഉൽ അവ്വൽ 12 വരുംബോള്‍ ആ ദിവസത്തിന്ന് പ്രാധാന്യം കൽപ്പിച്ച് കൊൻ ട് ചെയ്യുന്നു എന്നേ ഉള്ളൂ ….
🔷🔷
...4… അടുത്ത ആരോപണം ഉണ്ണിയേശുവും , പുൽകൂടും…. ഹ ഹ😀 നന്നായിട്ടുൻ ട് പോസ്റ്റർ എഴുതിയ ജൂത സാരഥി … ഒന്ന് കാണിച്ച് തരാമൊ ഒന്ന് ..‌ കള്ളത്തരം ആരോപിക്കുംബോഴും ഒരു വിഷ്വാസയോഗ്യതയൊക്കെ വേൻ ടെ … പിന്നെ നോർത്ത് ഇന്ത്യ എന്ന് പറഞ്ഞല്ലൊ എന്നാൽ പോസ്റ്റർ വീരാ ഞാൻ ഇപ്പൊ നോർത്ത് ഇന്ത്യയിലാ ഉള്ളത് അടുത്ത വൻ ടിക്ക് റ്റിക്കറ്റ് എടുത്ത് വന്നോളൂ … ഹാഫിസ് സാഹിബ് ഇവിടെ തന്നെ ഉൻ ട്…… നമുക്ക് നേരിട്ട് തന്നെ നിങ്ങളുടെ കള്ള ആരോപണം പൊളിച്ച് തരാം…. അടുത്ത മാസം മീലാദുഷരീഫ് ആകുന്നു നമുക്ക് ഒരുമിച്ച് കൂടാം നല്ല നാത് ഷരീഫും മദുര പലഹാരവും , മൗലീദും, സലാം ബൈത്തൊക്കെ പാടി നോർത്ത് ഇന്ത്യയിൽ മീലാദ് കൊൻ ടാടാം… പോന്നോളൂ സ്വാഗതം…. പുൽക്കൂട് ഉൻ ടൊ എന്ന് നോക്കാമല്ലൊ…
🔷🔷
..5….. അടുത്ത ആരോപണം എേശു രക്ഷകൻ
മുഹമ്മദ് സ്വ രക്ഷകൻ…….
🔷
എന്താ പോസ്റ്റർ കാരാ തലക്ക് സുഖമില്ലെ...‌ ഈസാ നബിയെ ദൈവമായി കൻ ട് അരാധിച്ച് കൊൻ ടിരിക്കുന്ന ക്രിസ്ത്യാനികള്‍ക്ക് ഇലാഹും, റബ്ബും , രക്ഷകനുമൊക്കെയെല്ലാം ഈസാ നബിയെന്ന എേശുവാകുന്നു… എന്നാൽ മുസ്ലിമീങ്ങള്‍ക്ക് ഈസാ അ ദൈവമാണൊ…. അത് പോലെ മുഹമ്മദ് മുസ്തഫാ സ്വ നമുക്ക്
ദൈവമാണൊ .. ആണൊ പോസ്റ്റർ കാരാ???
രൻ ട് വിഷ്വാസവും ഒന്നാണോ ആകാഷവും‌, ഉറുംബും തമ്മിലുള്ള. വ്യത്യാസമില്ലെ….
🔷
എനി മുത്ത് നബി സ ആദം സന്തദികള്‍ക്ക് സയ്യിദാകുന്നു അത് മുത്ത് നബി തന്നെ പടിപ്പിച്ചതാകുന്നു….
“ അന സയ്യിദു വുൽദി ആദം” സയ്യിദ് എന്ന് പറഞ്ഞാൽ ആപൽഘട്ടത്തിലും പ്രയാസഘട്ടത്തിലും അഭയം തേടപ്പെടുന്ന നേതാവ് . ഇത് ആദം സന്തദികള്‍ക്ക് മുഴുവനുമാകുന്നു…. വഹാബികളെന്ന വർഗം ആദം സന്ദതികളല്ലേ ഹ ഹ ... ഈ അഭയം തേടൽ ക്രിസ്ത്യാനികള്‍ റബ്ബായി , ഇലാഹായി , ദൈവമായി കാണുന്ന ഈസാ നബിയെ അഭയം തേടും പോലെയാണോ ???? ഒരിക്കലുമല്ല…….‌‌‌‌..‌
🔷🔷
...6…. എനി നബിദിനാഘോഷം ഖു ർ ആനിലും തിരുസ്സുന്നത്തിലും , ഇജ്മാഇലും, ഖിയാസിലും ഉൻ ട്…. പിന്നെ 3 നൂറ്റാൻ ടിന്ന് ശേഷം വന്നതാണെന്ന ആരോപണം തികച്ചും വിവരമില്ലായ്മയിൽ നിന്നുദിച്ചതാണ് …
🔷
കാരണം നബിദിനാഘോഷം അടിസ്താനം സുന്നത്താണെന്ന് സ്വഹീഹ് ബുഖാരിക്ക് ആധികാരികമായ വ്യാഖ്യാന രചയിതാവ് 3 ലക്ഷം ഹദീസ് മനപ്പാടമുള്ള , അമീറുൽ മുഹ്മിനീന ഫിൽ ഹദീസ് , ഹാഫിളുദ്ദുന്യ എന്നറിയപ്പെടുന്ന അല്ലാമാ ഇബ്നു ഹജർ അസ്ഖലാനി (റ) പടിപ്പിക്കുന്നു….
وَقَدِ اسْتَخْرَجَ
لَهُ إِمَامُ الْحُفَّاظِ أبو الفضل ابن حجر أَصْلًا مِنَ السُّنَّةِ،
എന്നാൽ നാം ഇന്ന് ചെയ്യുന്ന രീതിയാകുന്നു ബിദ് അത്ത് ഹസനയും , 3 നൂറ്റാൻ ടിന്ന് ശേഷം വന്നു എന്ന് പറഞ്ഞതും… അത് എല്ലാ കാര്യവും അങ്ങനെ തന്നെ !!!! സ്തിരപ്പെട്ട അമലിൽ ഷൈലിയിൽ മാറ്റം വരും… നാം ഇന്ന് നടത്തുന്ന ദഹ് വത്ത്, ഇസ്ലാമിക പടന രീതി, സൻ ഘടന etc……. മുത്ത് നബി സ യോ സ്വ ഹാബത്തോ , ഉത്തമ 3 നൂറ്റാൻ ടിലോ ആരെങ്കിലും ഈ രീതി സ്വീകരിച്ചിട്ടുൻ ടൊ .. ഇല്ലല്ലൊ പക്ഷെ ഈപ്രവർത്തികളെല്ലാം നമുക്ക്സുന്നത്താണെന്നതിൽ ആർക്കും തർക്കമില്ല…… ഈ സുന്നത്തായ ഒരു കര്യത്തെയാണോ ആരോപണ വിധേയമാക്കുന്നത് എന്തൊരു കഷ്ട്ടം തന്നെ!!!!!!
🔷🔷
..7… പിന്നെ islamil 2 ആഘോഷമേ ഉളളൂ…..
പ്രത്യേക ആരാധനാ കര്‍മങ്ങള്‍ നിശ്ചയിക്കപ്പെടുകയും നിരുപാധികമായി ആഘോഷിക്കപ്പെടുകയും ചെയ്യുന്ന ആഘോഷങ്ങള്‍ രണ്ടെണ്ണം മാത്രമാണ്. എന്നാല്‍ ചില സാഹചര്യങ്ങളിലും പ്രത്യേക കാരണങ്ങളുമായി ബന്ധപ്പെട്ടും നടത്തുന്ന ആഘോഷങ്ങള്‍ ഒരു മുസ്ലിമിന്റെ ജീവിതത്തില്‍ ധാരാളമാണ്. അതിരറ്റ സന്തോഷവും ആഹ്ലാദവും ഉണ്ടാക്കുന്ന ചില സമയങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടകാറുണ്ട്. ഒരു പക്ഷെ, പെരുന്നാള്‍ ദിനത്തെക്കാള്‍ കൂടുതല്‍ സന്തോഷം ആ ദിവസങ്ങളിലായിരിക്കും. അത്തരം മുഹൂര്‍ത്തങ്ങള്‍ നാം ആഘോഷിക്കാറുമുണ്ട്. പക്ഷെ, പ്രത്യേക ആരാധന കര്‍മങ്ങള്‍ ഒന്നും ഉണ്ടാകാറില്ലെന്ന്‍ മാത്രം.
🔷
അത് പോലെ‌
നോക്കൂ വെള്ളിയാഴ്ച ദിവസം ഖുതുബ ഒോതുന്ന സമയത്ത് കേട്ടിട്ടില്ലെ .. “ വഈദുല്ലിൽ മുഹ്മിനീൻ” മുഹ്മിനീങ്ങള്‍ക്ക് വെള്ളിയാഴ്ച ദിവസം ഈദാണെന്ന് മുത്ത് നബി സ തന്നെ പടിപ്പിക്കുന്നു… വെള്ളിയാഴ്ച ദിവസത്തിൻ റ്റെ പ്രത്യേകത അറിയില്ലെ ആദം നബി അസ ജനിച്ചു എന്നകാരണമാകുന്നു…...
🔷
നബി(സ) മദീനയില്‍ വന്ന ദിവസം സ്വഹാബിമാര്‍ക്ക് പെരുന്നാള്‍ ദിനത്തെക്കാള്‍ കൂടുതല്‍ സന്തോഷമുള്ള ദിവസമായിരുന്നെന്ന്‍ അസ്ഖലാനി ഇമാം തന്നെ രേഖപ്പെടുത്തുന്നു..‌ (ഫത് ഹുല്‍ ബാരി 2/443)....
🔷 അപ്പോള്‍ നബിദിനം എന്നതിലൂടെ റസൂലുല്ലാഹി സ്വ യെക്കൊൻ ട് ഒരു മുഹ്മിൻ സന്തോഷിക്കുക എന്നതിലപ്പുറം മറ്റെന്തുൻ ട് അവൻ റ്റെ ജീവിതത്തിൽ….. ഇതേ അസ്ഖലാനി ഇമാം തന്നെ നബിദിനാഘോഷം ചെയ്യണമെന്നും അത് എല്ലാ വർഷവും ആവർത്തിച്ച് വന്നാലും ചെയ്യണമെന്നും പടിപ്പിക്കുന്നു…. ഈ ഹാഫിളായ ഇമാമവർകളെ ക്കാള്‍ ബല്യ ആളായിപ്പോയൊ വിടിത്തം എഴുതിയ ആ പോസ്റ്റർ വീരൻ...
🔷🔷
..8… നബിദിനത്തിൽ എന്തെങ്കിലും പ്രത്യേകമായ കർമ്മങ്ങള്‍
ഉൻ ടോ എന്നല്ലെ അവസാനത്തെ ആരോപണം
🔷
നബിദിനത്തിൽ പെരുന്നാള്‍ ദിനത്തിലെത്
പോലെ പ്രത്യേക നിസ്കാരമൊ, തക്ബീറോ , മറ്റൊ പ്രത്യേക ആരാധന കർമ്മങ്ങള്‍ ഇല്ല എല്ലായിപ്പോഴും ചെയ്യുന്ന ആരാധനാ കർമ്മങ്ങള്‍ മാത്രമേ ഉള്ളൂ .....
🔷
👇പിന്നെ മൗലീദ് പാരായണവും, ഖുർ ആൻ ഒോത്തും , സ്വദഖയും, അന്നദാനവും അത് ആ ദിവസത്തിൽ മാത്രം പ്രത്യേക ഇബാദത്തായി ചെയ്യുന്നതല്ല എല്ലായിപ്പോഴും ചെയ്യുന്നതാകുന്നു ..... നബിദിനത്തിൽ ചെയ്യുംബോള്‍ ആ ദിനത്തിന്ന് പ്രത്യേകത ഉള്ളത് കൊൻ ടും മുത്ത് നബി സ യാകുന്ന അനുഗ്രഹത്തിന്ന് നന്ദി ചെയ്യുക എന്നതും ഹബീബായ സ്വ യോടുള്ള അതിയായ മഹബ്ബത്തുമാകുന്നു....
🔷
ഈ കർമ്മങ്ങളൊക്കെ നബിദിനത്തിൽ പറ്റൂലെന്ന് തെളിയിക്കാൻ കഴിയുമൊ പോസ്റ്റർ വീരാ ❓
പിന്നെ നമുക്ക് നബിദിനത്തിൽ നോമ്പ് സുന്നത്താണെന്ന കാര്യം ഈ പോസ്റ്റർ വീരൻ മനപ്പൂർവ്വം മറച്ച് വെച്ചു……
🔷
അത് നബി സ യാകുന്ന അനുഗ്രഹത്തിന്ന് നന്ദി രേഖപ്പെടുത്താൻ വേൻ ടിയാകുന്നു.... ഇത് സ്വഹാബത്ത് ചെയ്ത്തിട്ടില്ലെന്നൊ ഉത്തമ 3 നൂറ്റാൻ ടിൽ ചെയ്തിട്ടില്ലെന്നൊ അത് ആപീസിൽ പറഞ്ഞോളൂ
🔷
എന്താ ഇത് സൽകർമ്മമല്ലെ 😊
🔷
എനി മേലാൽ ഇമ്മാതിരി
പൊട്ടത്തരം പറയരുത്... പോസ്റ്റർ വീരാ
🔷
എനി അനുഗ്രഹത്തിന്ന് നന്ദി രേഖപ്പെടുത്താൻ മറ്റു സൽകർമ്മങ്ങള്‍ പറ്റൂലെന്ന് മുത്ത് നബി സ പടിപ്പിച്ചൊ, സ്വഹാബത്ത് അത് പാടില്ലെന്ന് പറഞ്ഞിട്ടിൻ ടൊ... തെളിയിക്കൂ ❓
🔷
പിന്നെ സ്വഹാബത്ത് നബി സ യെക്കൊൻ ട് റബീഉൽ അവ്വൽ 12 ന്ന് തന്നെ ത്വല അൽ ബദ് റു ചൊല്ലി സന്തോഷിച്ചതും , ഇസ്ലാമിക കലൻ ടർ ആരംഭിക്കാൻ വേൻ ടി ഒരുമിച്ച് കൂടിയപ്പോള്‍ എവിടെ നിന്ന് തുടങ്ങണം എന്ന അഭിപ്രായം വന്നപ്പോള്‍ സ്വഹാബത്ത് ആദ്യം പറഞ്ഞത് റബീഉൽ അവ്വൽ ആയിരുന്നു….
🔷
ഇതൊക്കെ സ്വഹാബത്ത് നബിദിനത്തിന്ന് പ്രാധാന്യം കൊടുത്തത് കൊൻ ടായിരുന്നു…..
അത് പോലെ
😊
മൗലീദ് പാരായണവും , സ്വദഖയും, അന്നദാനവും എല്ലാ ദിവസവും പറ്റുമെങ്കിൽ നബിദിനത്തിന്ന് പറ്റൂലെന്ന് മുത്ത് നബി സ പടിപ്പിച്ചിട്ടുൻ ടൊ അല്ലാഹു പടിപ്പിച്ചിട്ടുൻ ടൊ 😊❓
ഉൻ ടെങ്കിൽ തെളിയിക്കൂ
🔷🔷
അവസാനമായി ….. 9 ആം നൂറ്റാൻ ടിലെ എേറ്റവും വലിയ ഹദീസ് ശേഖരണ ഗ്രന്ദമായ ജാമിഉൽ കബീറിൻ റ്റെ രചയിതാവും 500 ഒോളം കിതാബുകള്‍ രചിക്കുകയും ചെയ്ത ലക്ഷത്തിൽ പരം ഹദീസ് മനപ്പാടമുള്ള ഹാഫിള് ജലാലുദ്ധീൻ സുയൂത്വീ റ അവിടത്തെ ഹാവിയിൽ പടിപ്പിക്കുന്നത് നോക്കൂ
🔻
സമ്മേളിച്ചും , അന്നദാനം നടത്തിയും, മറ്റു ആരാധന കർമ്മങ്ങള്‍ നടത്തിയും , നബി സ യുടെ ജനനം കൊൻ ട് നന്ദി പ്രകടിപ്പിക്കലും, സന്തോഷപ്രകടനം നടത്തലും നമുക്ക് സുന്നത്താണ്.......🔻📚
فَيُسْتَحَبُّ لَنَا أَيْضًا إِظْهَارُ الشُّكْرِ بِمَوْلِدِهِ بِالِاجْتِمَاعِ وَإِطْعَامِ الطَّعَامِ وَنَحْوِ ذَلِكَ مِنْ وُجُوهِ الْقُرُبَاتِ وَإِظْهَارِ الْمَسَرَّاتِ.....
അത് പോലെ തന്നെ
[سبل الهدى والرشاد، في سيرة خير العباد، وذكر فضائله وأعلام نبوته وأفعاله وأحواله في المبدأ والمعاد]ـ
المؤلف: محمد بن يوسف الصالحي الشامي………..👆🏻👆🏻👆🏻
ഈ കിതാബിൽ പ്രത്യേകമായി ഒരു ബാബ് തന്നെ കൊടുക്കുന്നു
👇👇
الباب الثالث عشر في أقوال العلماء في عمل المولد الشريف واجتماع الناس له وما يحمد من ذلك وما يذم
👆🏻👆🏻
( അമലുൽ മൗലീദിനെ പറ്റിയുള്ള 10 അഖ് വാലുൽ ഉലമാഹ് പറയുന്ന ബാബ്)
📚📚📚📚📚📚
ഇത്രയും പ്രാധന്യമുള്ള ഒരു കാര്യത്തെ പൻ ടിതന്മാരും ഹാഫിളുകളും പ്രധാന്യത്തോടെ ഫത് വ നൽകപ്പെട്ട അമലുൽ മൗലീദിനെ ക്രിസ്മസ് ആഘോഷത്തിന്ന് തുല്യമാക്കാൻ എങ്ങനെ മനസ്സ് വന്നു സഹോദരാ…. 😢😢😢

Saturday, 19 December 2015

നബിദിനാഘോഷം ഒരു ഹ്രസ്വ വീക്ഷണം


✨നബിദിനാഘോഷം✨
🔰ഒരു ഹ്രസ്വ വീക്ഷണം🔰
_____________________________
🔵ലോകാനുഗ്രഹി തിരുനബി (സ്വ)യുടെ ജന്മ മാസം എന്ന പേരില്‍ പ്രസിദ്ധമായ റബീഉല്‍ അവ്വലില്‍ തിരുദൂതരെ പ്രകീര്‍ത്തിക്കാന്‍ വേണ്ടി പ്രഭാഷണം, മദ്ഹ് ഗീതാലാപനം, അന്നദാനം തുടങ്ങിയവ സംഘടിപ്പിക്കുന്നത് പൊതുവെ നബിദിനാഘോഷം എന്ന പേരില്‍ അറിയപ്പെടുന്നു. ലോകത്ത് മുസ്‌ലിംകള്‍ താമസിക്കുന്ന ഒട്ടുമിക്ക പ്രദേശങ്ങളിലും ഈ ആഘോഷം നടക്കാറുണ്ട്. എന്നാല്‍ നൂറ്റാണ്ടുകളായി നടന്നു വരുന്ന നിരവധി സദാചാരങ്ങളെ വിമര്‍ശിക്കുകയും സമുദായത്തിന്റെ ആത്മികവും ചിന്താപരവുമായ മുരടിപ്പിന് വഴിയൊരുക്കുകയും ചെയ്ത വഹാബി പ്രസ്ഥാനം നബിദിനാഘോഷത്തെയും രൂക്ഷമായി തന്നെ ആക്ഷേപിച്ചു.
🔵‘ഉത്തമ നൂറ്റാണ്ടുകളില്‍ നബിദാനാഘോഷം ഉണ്ടായിരുന്നില്ല, മഹാന്മാരായ ഇമാമുമാര്‍ അതു കാണുകയോ കേള്‍ക്കുകയോ ആചരിക്കുകയോ ചെയ്തിട്ടില്ല’. (മൗലിദ്: വിമര്‍ശനവും വിശകലനവും; മായിന്‍ കുട്ടി സുല്ലമി). ‘മക്കയിലും മദീനയിലും ഒരു കാലത്തും നബിദിനാഘോഷം ഉണ്ടായിരുന്നില്ല’. (അബ്ദുര്‍റഹ്മാന്‍ ഇരിവേറ്റി: മാതൃഭൂമി, 2010 മാര്‍ച്ച് 22) എന്നിവയൊക്കെയാണ് വിമര്‍ശന വേദികളില്‍ പൊതുവെ ഉയര്‍ന്നു കേള്‍ക്കാറുള്ള നിരീക്ഷണങ്ങള്‍. നമുക്ക് വിശദീകരിക്കാം.
🔵റബീഉല്‍ അവ്വലില്‍ നബി(സ്വ)യുടെ ജന്മദിനാഘോഷം കൊണ്ടാടുന്ന രീതി സ്വഹാബികളുടെ കാലത്തോ ഉത്തമ നൂറ്റാണ്ടുകളിലോ ഉണ്ടായിരുന്നില്ലെന്നത് ശരിയാണ്. എന്നാല്‍ നബി(സ്വ)യുടെ വിയോഗ ശേഷം ഇസ്‌ലാമിക ലോകത്ത് നിരവധി പരിഷ്‌കരണങ്ങള്‍ ഉണ്ടായിട്ടുണ്ട്.
🔰സിദ്ദീഖ് (റ)വിന്റെ കാലത്തെ ഖുര്‍ആന്‍ ക്രോഡീകരണം.
🔰ഉമര്‍(റ)വിന്റെ കാലത്തെ സംഘടിത തറാവീഹ്.
🔰ഉസ്മാന്‍ (റ)വിന്റെ കാലത്തെ ജുമുഅയുടെ രണ്ടാം ബാങ്ക്.
🔰അലി(റ)വിന്റെ കാലത്തെ അറബി വ്യാകരണത്തിന്റെ ആവിര്‍ഭാവം.
🔰ഉമര്‍ ബിന്‍ അബ്ദില്‍ അസീസ് (റ)വിന്റെ കാലത്തെ ഹദീസ് ക്രോഡീകരണം തുടങ്ങിയ നിരവധി പുതിയ കാര്യങ്ങള്‍ നിലവില്‍ വന്നു. ഇവയെല്ലാം സൂക്ഷ്മ ജ്ഞാനികളായ പണ്ഡിതന്മാര്‍ ബിദ്അത്ത് ഹസനഃ’ എന്നാണ് പരിചയപ്പെടുത്തിയത്.
🔵ഇമാം നവവി(റ) പറയുന്നു: ‘‘നബി(സ്വ)യുടെ കാലത്തില്ലാത്ത പുതിയ കാര്യങ്ങള്‍ സ്ഥാപിക്കുന്നതിനെ ബിദ്അത്ത് എന്നു വിളിക്കും. അത് ഹസനത്ത് (സ്വീകാര്യം), ഖബീഹത്ത് (ദോഷകരം) എന്നിങ്ങനെ രണ്ടെണ്ണമുണ്ട്. ഉത്തമ നൂറ്റാണ്ടുകള്‍ക്ക് ശേഷം ആരംഭിച്ച നബിദിനാഘോഷം ‘ബിദ്അത്ത് ഹസനഃ’ എന്ന വിഭാഗത്തിലാണ് ഇമാമുമാര്‍ ഉള്‍പ്പെടുത്തിയത്.
🔴എന്തു കൊണ്ട് സ്വഹാബിമാര്‍ നബി(സ്വ)യുടെ ജന്മദിനം ആഘോഷിച്ചില്ല എന്ന് ചോദിക്കാറുണ്ട്❓
🔵ഇസ്‌ലാമിക സമൂഹത്തില്‍ പുതിയ രീതികള്‍ ഉടലെടുത്തത് പ്രത്യേക പശ്ചാത്തലങ്ങളിലാണെന്ന് ചരിത്ര ഗ്രന്ഥങ്ങളില്‍ കാണാം. മുസൈലിമതുല്‍ കദ്ദാബുമായി നടന്ന യുദ്ധത്തില്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയ നൂറു കണക്കിന് സ്വഹാബിമാര്‍ രക്തസാക്ഷികളായതാണ് ഖുര്‍ആന്‍ ക്രോഡീകരണത്തിന് വഴിയൊരുക്കിയത്. നബി(സ്വ)യുടെ സ്മരണകളില്‍ സദാ മുഴുകുകയും അവിടത്തോട് കൂടെ വര്‍ഷങ്ങളോളം ജീവിക്കുകയും ചെയ്ത സ്വഹാബിമാരെ നബി(സ്വ)യുടെ മാഹാത്മ്യം പഠിപ്പിക്കുവാനും പ്രവാചക സ്‌നേഹം വളര്‍ത്താനും വര്‍ഷത്തിലൊരിക്കല്‍ പ്രത്യേക പരിപാടി സംഘടിപ്പിക്കുക എന്നത് അപ്രസക്തമായിരുന്നു. എന്നാല്‍ നൂറ്റാണ്ടുകള്‍ പിന്നിട്ട ശേഷം നബി(സ്വ)യുടെ ജീവചരിത്രം മുസ്‌ലിംകളെ ഓര്‍മിപ്പിക്കേണ്ട സാഹചര്യമുണ്ടായപ്പോള്‍ അവിടത്തെ ജന്മദിനാഘോഷം പ്രസക്തമായിത്തീര്‍ന്നു. ഈ പ്രസക്തിയാണ് നബിദിനാഘോഷത്തിന് മുസ്‌ലിം ലോകത്തിന്റെ പിന്തുണ നേടിക്കൊടുത്തത്.
🔵പ്രസക്തമായ മറ്റൊരു കാര്യമുണ്ട്. നബി(സ്വ)യുടെ സ്വഹാബിമാരും ഇമാമുമാരും സ്‌നേഹം പല രീതികളിലാണ് പ്രകടിപ്പിച്ചത്.
🔰ചിലര്‍ നബി(സ്വ)യുടെ വിശുദ്ധ രക്തവും തുപ്പുനീരും കുടിച്ചു.
🔰ചിലര്‍ പരിശുദ്ധ വിയര്‍പ്പ് ആദര പൂര്‍വം സൂക്ഷിച്ചു വെച്ചു.
🔰ഇബ്‌നു ഉമര്‍ (റ) നബി (സ്വ)യുടെ പ്രവര്‍ത്തനങ്ങളില്‍ അപ്രസക്തമെന്ന് തോന്നുന്നതു പോലും ജീവിതത്തില്‍ പുലര്‍ത്തി.
🔰ഇമാം മാലിക് (റ) മദീനയില്‍ ചെരിപ്പ് ഉപയോഗിച്ചിരുന്നില്ല.
🔵സ്‌നേഹ പ്രകടനത്തിന്റെ ഈ രീതികള്‍ സ്വീകരിക്കാന്‍ ഖുര്‍ആനോ സുന്നത്തോ നിര്‍ദേശിച്ചതായിരുന്നില്ല; അവര്‍ സ്വയം സ്വീകരിക്കുകയായിരുന്നു. അതിനാല്‍ നബി(സ്വ)യുടെ ജന്മദിനം ആഘോഷിക്കുന്നതിന് ഖുര്‍ആനിലും സുന്നത്തിലും നിരോധനം ഇല്ലാത്തതിനാല്‍ സ്‌നേഹ പ്രകടനത്തിന്റെ രീതി എന്ന നിലയില്‍ അത് പുണ്യകരമാണെന്നതില്‍ സംശയിക്കേണ്ടതില്ല.
🔵പ്രത്യേക സമയമൊന്നും നിശ്ചയിക്കാതെ സ്വഹാബിമാരും ഇമാമുമാരും നബി(സ്വ)യെ പ്രകീര്‍ത്തിക്കുകയും സ്‌നേഹ പ്രകടനം നടത്തുകയും ചെയ്തിരുന്നു.
🔴റബീഉല്‍ അവ്വല്‍ എന്ന പ്രത്യേക സമയത്തേക്ക് നിശ്ചയിച്ചത് കൊണ്ട് മാത്രം അത് അനിസ്‌ലാമികമായി മാറുമോ❓
🔵എങ്കില്‍ ഇന്ന് നിസ്തര്‍ക്കിതം നടന്നുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ, പ്രബോധന പ്രവര്‍ത്തനങ്ങളെ നമുക്കെങ്ങനെ ന്യായീകരിക്കാന്‍ കഴിയും❓വിദ്യാഭ്യാസവും പ്രബോധനവും സമയ ക്രമമില്ലതെയാണ് നബി(സ്വ)യും സ്വഹാബിമാരും നിര്‍വഹിച്ചിരുന്നത്. ഇന്ന് മതവിദ്യാഭ്യാസം പോലും നിശ്ചിത സമയ പരിധി നിര്‍ണയിച്ചു കൊണ്ട് നിര്‍വഹിക്കപ്പെടുന്നു. ജനങ്ങളെ നന്മയിലേക്ക് നയിക്കാന്‍ സമയ ബന്ധിതമായി സമ്മേളനങ്ങളും കാമ്പയിനുകളും നടക്കുന്നു. നബി(സ്വ)യും സ്വഹാബിമാരും സമയം നിശ്ചയിക്കാതെ നിര്‍വഹിച്ച കാര്യങ്ങള്‍ക്ക് നാം സമയം നിശ്ചയിക്കുന്നത് തെറ്റാണെങ്കില്‍ ഈ വിദ്യാഭ്യാസ പ്രബോധന പ്രവര്‍ത്തനങ്ങള്‍ അന്യായവും തിരു ചര്യക്ക് വിരുദ്ധവുമാകില്ലേ❓
_____________________________
✨നബിദിനാഘോഷം✨
🔰മക്കയിലും മദീനയിലും🔰
_____________________________
🔴നബി(സ്വ)യുടെ ജന്മദിനാഘോഷം മക്കയിലും മദീനയിലും ഒരു കാലത്തും ഉണ്ടായിരുന്നില്ലെന്ന വഹാബി അവകാശവാദം വ്യാജവും അജ്ഞതയുടെ സൃഷ്ടിയുമാണ്.
🔵റബീഉല്‍ അവ്വല്‍ പന്ത്രണ്ടിനു നബി(സ്വ)യുടെ ജന്മസ്ഥലം എന്ന നിലയില്‍ പ്രസിദ്ധമായ മക്കയിലെ സൂഖുല്ലൈല്‍ എന്ന സ്ഥലത്ത് പണ്ഡിതന്മാരും പൊതു ജനങ്ങളുമെല്ലാം പ്രത്യേകം സന്ദര്‍ശനം നടത്തിയിരുന്നുവെന്ന് ഇമാം സഖാവി (റ) രേഖപ്പെടുത്തിയിട്ടുണ്ട്.
👉ഇമാം ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവി (റ) തങ്ങളുടെ ഫുയൂളുല്‍ ഹറമൈനില്‍ പറയുന്നു: അതിനു മുമ്പ് നബി(സ്വ)യുടെ ജന്മദിനത്തില്‍ ഞാന്‍ മക്കയിലുണ്ടായിരുന്നു. ജനങ്ങള്‍ നബി(സ്വ)യുടെ മേല്‍ സ്വലാത്ത് ചൊല്ലുകയും തങ്ങളുടെ ജന്മ സമയത്തും പ്രവാചകത്വത്തിനു മുമ്പുമുണ്ടായ സംഭവങ്ങള്‍ സ്മരിക്കുകയും ചെയ്യുന്നു.
_____________________________
🔰ഇമാമുമാരുടെ നിലപാട്🔰
_____________________________
🔵നബിദിനാഘോഷം ആരംഭിച്ചതിനു ശേഷം ജീവിച്ച സാത്വികരും അഗാധ ജ്ഞാനികളുമായിരുന്ന പണ്ഡിതന്മാരുടെ ഇതു സംബന്ധമായ നിലപാട് വഹാബി വീക്ഷണത്തിനു വിരുദ്ധമായിരുന്നുവെന്നത് ഈ ആഘോഷത്തിന്റെ സാധുത കൂടുതല്‍ ബോധ്യപ്പെടുത്തുന്നു.
🔰ഇമാം അബൂ ശാമ (റ) (ഹിജ്‌റ 7-ാം നൂറ്റാണ്ട്) പറയുന്നു: ഇവയെല്ലാം (മുമ്പ് പറയപ്പെട്ട നബിദിനാഘോഷവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍) ദരിദ്രര്‍ക്ക് ഗുണം ചെയ്യുകയെന്നതോടൊപ്പം തന്നെ ഈ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന വ്യക്തിയുടെ മനസ്സില്‍ നബി(സ്വ)യോടുള്ള സ്‌നേഹത്തിന്റെയും ബഹുമാനത്തിന്റെയും പ്രകടനമാണ്. ലോകാനുഗ്രഹിയായി അല്ലാഹു നിയോഗിച്ച റസൂല്‍ തിരുമേനി (സ്വ)യെ സൃഷ്ടിച്ചതിലൂടെ അല്ലാഹു ചെയ്ത അനുഗ്രഹത്തിന് നന്ദി പ്രകടിപ്പിക്കലുമാണത്. (അല്‍ ബാഇസു അലാ ഇന്‍കാരില്‍ ബിദഇ വല്‍ ഹവാദിസ്).
🔰ഹാഫിളുബ്‌നു നാസിറുദ്ദീന്‍ ദിമശ്ഖി (8-ാം നൂറ്റാണ്ട്) നബിദിനാഘോഷത്തെ കുറിച്ച് 3 ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഒന്ന്: ജാമിഉല്‍ ആസാര്‍ ഫീ മൗലിദിന്നബിയ്യില്‍ മുഖ്താര്‍. രണ്ട്: അല്ലഫ്‌ളുര്‍റാഇഖ് ഫീ മൗലിദി ഖൈരില്‍ ഖലാഇഖ്. മൂന്ന്: മൗരിദുസ്സാദീ ഫീ മൗലിദില്‍ ഹാദീ.
🔰ഇബ്‌നു ഹജര്‍ അസ്ഖലാനി (റ) (9-ാം നൂറ്റാണ്ട്) നബിദിനാഘോഷം സംബന്ധിച്ച ചോദ്യത്തിനു നല്‍കിയ മറുപടി ഇതായിരുന്നു.
ഭദ്രമായ ഒരു അടിസ്ഥാനത്തിന്‍മേലാണ് നബിദിനാഘോഷം സ്ഥാപിക്കപ്പെട്ടിട്ടുള്ളതെന്ന് എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. (ഇമാം സുയൂത്വി: ഹുസ്‌നുല്‍ മഖ്‌സദ് ഫീ അമലില്‍ മൗലിദ്).
🔰ഇമാം ഇബ്‌നു ഹജര്‍ ഹൈതമി(റ) (10-ാം നൂറ്റാണ്ട്) പറയുന്നു: നമ്മുടെ സമീപത്ത് നടത്തപ്പെടുന്ന മൗലിദ് പരിപാടികളധികവും സ്വദഖ, ദിക്ര്‍, സ്വലാത്ത്, സലാം എന്നീ നന്മകള്‍ അടങ്ങിയതാണ്.
🔰ഇമാം ശാഹ് അബ്ദുര്‍റഹീം അദ്ദഹ്‌ലവി (12-ാം നൂറ്റാണ്ട്) പറയുന്നു: ‘ഞാന്‍ നബി(സ്വ)യുടെ ജന്മദിനത്തോടനുബന്ധിച്ചു ഭക്ഷണമുണ്ടാക്കാറുണ്ടായിരുന്നു. ഒരു വര്‍ഷം എനിക്ക് ഭക്ഷണമുണ്ടാക്കാന്‍ മാര്‍ഗ്ഗമുണ്ടായിരുന്നില്ല. അല്‍പം കടല മാത്രമേ ലഭിച്ചുള്ളൂ. അത് ഞാന്‍ ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തു.
ഇനിയും നിരവധി പണ്ഡിതന്മാര്‍ നബിദിനാഘോഷത്തെ അനുകൂലിക്കുകയും അതില്‍ പങ്കെടുക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തതായി കാണാന്‍ കഴിയും.
_____________________________
നബിദിനാഘോഷത്തിന്‍റെ
🔰ഗുണങ്ങള്‍🔰
_____________________________
⚠️വിശ്വാസികള്‍ക്കിടയില്‍ നബി(സ്വ)യോട് സ്‌നേഹം വളര്‍ത്തിയെടുക്കാന്‍ സാധിക്കുന്നു.
⚠️പ്രവാചക ജീവിതത്തിലെ ഗുണപാഠ കഥകള്‍ ആവര്‍ത്തിച്ചു കേള്‍ക്കാന്‍ അവസരമൊരുങ്ങുന്നു.
⚠️നബി(സ്വ)യുടെ ജീവചരിത്രം ആദ്യാവസാനം പഠിക്കാന്‍ സാധിക്കുന്നു.
⚠️അന്നദാനം, മറ്റു ദാന ധര്‍മങ്ങള്‍, സ്വലാത്ത് തുടങ്ങിയ ഒട്ടനേകം സല്‍കര്‍മങ്ങള്‍ ചെയ്യാന്‍ വിശ്വാസികള്‍ തയ്യാറാവുന്നു.
⚠️അമുസ്‌ലിംകള്‍ക്ക് നബി(സ്വ)യെ മനസ്സിലാക്കാനും പഠിക്കാനും സാഹചര്യമൊരുങ്ങുന്നു.
👉വഹാബി നിലപാടിലെ വൈരുധ്യം
🔴നബി(സ്വ)യില്‍ നിന്നും സ്വഹാബിമാരില്‍ നിന്നും മാതൃകയില്ലെന്ന് പറഞ്ഞു നബിദിനാഘോഷത്തെ തള്ളി പറയുന്നവര്‍ മുന്‍ മാതൃകയില്ലാത്ത ഒട്ടേറെ ആചാരങ്ങള്‍ മതത്തിന്റെ പേരില്‍ സംഘടിപ്പിക്കുന്നുവെന്നത് അത്ഭുതകരമാണ്. വിദ്യാഭ്യാസ- ദഅ്‌വാ രംഗത്ത് പരിഷ്‌കരണങ്ങള്‍ അംഗീകരിക്കുന്നവര്‍ സ്‌നേഹ പ്രകടനത്തിലെ പരിഷ്‌കരണം അംഗീകരിക്കാത്തത് നബി(സ്വ)യോടുള്ള സ്‌നേഹത്തില്‍ താത്പര്യമില്ലാത്തതു കൊണ്ടാണെന്ന് വ്യക്തം. മാത്രമല്ല, വിമര്‍ശകര്‍ തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സില്‍വര്‍ ജൂബിലിയും ഗോള്‍ഡന്‍ ജൂബിലിയുമെല്ലാം ആഘോഷിക്കാറുണ്ട്. എന്നാല്‍ നബി(സ്വ)യോ സ്വഹാബികളോ മദീനയിലെ
[19/12 11:13 PM] Moose Sonkal: വിദ്യാഭ്യാസ കേന്ദ്രം കൂടിയായിരുന്ന മസ്ജിദുന്നബവിയുടെ വാര്‍ഷികം ആഘോഷിച്ചിരുന്നോ എന്ന് അന്വേഷിക്കാറില്ല.
🔴നബി(സ്വ)യുടെ ജന്മദിനാഘോഷത്തെ പുച്ഛിച്ചു തള്ളിയവര്‍ സി. എന്‍. അഹ്മദ് മൗലവി ജന്മശതാബ്ദിയോടനുബന്ധിച്ചു പുറത്തിറക്കിയ സ്മരണികയില്‍ ലേഖനങ്ങള്‍ എഴുതിയത് യാതൊരു വൈമനസ്യവുമില്ലാതെയാണ്.
വഹാബി വീക്ഷണങ്ങള്‍ അവസരവാദപരമെന്നതിന് ഇനിയും കൂടുതല്‍ തെളിവുകള്‍ ആവശ്യമില്ലല്ലോ.
_____________________________
വിജ്ഞാനം പകര്‍ന്നു നല്‍കല്‍ ഒരു സ്വദഖയാണ് അത് കൈമാറുന്തോറും പുണ്യം വർദ്ധിചുകൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക്കൂടി ഷെയര്‍ ചെയ്യാന്‍ മറക്കരുത്. നാഥന്‍ തൌഫീഖ് നല്‍കട്ടെ - ആമീന്‍

"എന്റെ പ്രവാചകൻ സുഗന്ധമായിരുന്നു"


"എന്റെ പ്രവാചകൻ സുഗന്ധമായിരുന്നു"
""""""""""""""""""""
"ആ ജീവിതവും, വഫാത്തും
ആ മനസ്സുപോലെ സുഗന്ധം"
മുത്തായ നബിയുടെ
മനസ്സ് കണ്ടവർ എത്രപേരുണ്ട്?
മാതാവും പിതാവുമില്ലാതെ
വളർന്ന ബാല്യത്തിന്റെ
രാത്രികളിൽ
പിതൃവ്യൻ അബൂത്വാലിബിനൊപ്പം കിടക്കുമ്പോൾ,
തൊട്ടടുത്ത മുറിയിൽ അബ്ദുൽ മുത്തലിബിന്റെ മക്കൾ അവരുടെ മാതാപിതാക്കൾക്കപ്പം ഉറങ്ങുമ്പോൾ,
ഏകനായി ഉറങ്ങിയിരുന്ന
" മുഹമ്മദ്‌ "
എന്ന ബാലന്റെ കണ്ണുകളിൽ നിന്നും ആരുമറിയാതെ ഉതിർന്നുവീണ കണ്ണുനീർ നമ്മളാരും കണ്ടിട്ടില്ല!
➖അറിയുമോ""
"ആ കണ്ണുനീർത്തുള്ളികൾക്കും
സുഗന്ധമായിരുന്നു"
കോടീശ്വരിയായ
ഖദീജാബീവി
മുൻകൈ എടുത്തുനടത്തിയ വിവാഹത്തിലെ,
രാത്രിയിലെ പ്രമാണി സൽക്കാരത്തിൽ
അബൂജഹലും കൂട്ടരും
��ദരിദ്രൻ മുഹമ്മദിനെ മാത്രമേ ഖദീജക്ക് കിട്ടിയുള്ളൂ��
എന്നു പരിഹസിച്ചപ്പോൾ, അഭിമാനം പൊള്ളിയ ആ മുത്തിനെ തുണച്ചു
ഖദീജാബീവി (റ) പറഞ്ഞു:-
��എന്റെ ഭർത്താവ് ദരിദ്രനല്ല, എന്റെ സ്വത്തെല്ലാം ഇനി മുഹമ്മദിന്റെതാണ്��
എന്ന്!!!
നബിയുടെ മനസ്സിന്റെ സുഗന്ധം പൂർണ്ണമായി അറിഞ്ഞ ഖദീജാബീവി(റ),
നബിക്ക് ഒരേസമയം
ഭാര്യയും മാതാവും പിതാവും ആയിരുന്നു.
ഖദീജാബീവി(റ) മരണപ്പെട്ടപ്പോൾ പെണ്മക്കളെയും ചേർത്തുപിടിച്ചുകരഞ്ഞ രാത്രികളിൽ
��എന്റെ ഖദീജാ��
എന്നുപറഞ്ഞ് വിലപിച്ച നബിയെ നമ്മൾ അറിഞ്ഞിട്ടില്ല.
""ആ നബിയെ അറിഞ്ഞത് മകൾ ഫാത്തിമാ ബീവി(റ) മാത്രമാണ്.
അതുകൊണ്ടാണല്ലോ
മുത്തുനബിയെ ഖബറടക്കി വന്നവരോട്:- ��നബിയുടെമേൽ മണ്ണിടാൻ നിങ്ങൾക്കെങ്ങനെ തോന്നി�� എന്നുപറഞ്ഞ് മഹതി കരഞ്ഞത്.
ആറുമാസം കഴിഞ്ഞ് മരിക്കുംവരെ ആരോടുമൊന്നും മിണ്ടാതെ ജീവിച്ചത്.
'എത്രയും പെട്ടെന്ന് മരിച്ച് പിതാവിനൊപ്പം ചേരാൻ ആ പുത്രി ആഗ്രഹിച്ചത് ആ മനസ്സിന്റെ സുഗന്ധം അറിഞ്ഞത്‌കൊണ്ടായിരുന്നു'
ആ സുഗന്ധം കിട്ടിയപ്പോഴാണ് അക്രമിയായ ഉമർ
��ഖലീഫാ ഉമർ��
ആയി മാറിയത്.
ശത്രുക്കൾ കുരിശിൽ തറച്ച് ഓരോ അവയവമായിട്ട് മുറിച്ചുമാറ്റുമ്പോഴും
��എനിക്കിത് പ്രശ്നമല്ല, പക്ഷെ എന്റെ നബിയുടെ കാലിൽ ഒരു മുള്ളുതറയ്ക്കുന്നതുപോലും എനിക്ക് സഹിക്കില്ല�� എന്നുപറഞ്ഞ ഖുബൈബ്(റ) ന് പിൻബലമായതും ആ സുഗന്ധക്കാറ്റിന്റെ നറുമണമാണ്.
ഉഹ്ദ് യുദ്ധക്കളത്തിൽ നബി കൊല്ലപ്പെട്ടെന്ന വാർത്തകേട്ട് നബിയെ തേടിനടന്ന ഒരുസ്ത്രീ, അവരുടെ ഭർത്താവും മക്കളും കൊല്ലപ്പെട്ട വിവരമറിഞ്ഞിട്ടും കാര്യമാക്കാതെ,
നബിയെ കണ്ടപ്പോൾ ��ആരുമരിച്ചാലും എനിക്ക് പ്രശ്നമില്ല, നബിയേ, അങ്ങേക്കൊന്നും പറ്റിയില്ലല്ലോ��
എന്നാശ്വസിച്ചത് ആ സുഗന്ധത്തിന്റെ പരിമളം കൊണ്ടായിരുന്നു.
മുത്തുനബിയെ സ്നേഹിക്കുക
മുത്തുനബിയെ സ്നേഹിക്കുന്നവരെയും
സ്നേഹിക്കുക.
മുത്തുനബിയെ സാധാരണക്കാരൻ ആക്കുന്നവനെ വെറുക്കുക.
��അവൻ ആരായാലും��
ഈ റബിഉൽ അവ്വലോടെ
ആ സുഗന്ധം നമ്മിലും
അലയടിക്കട്ടെ.
ഒരിക്കലും മങ്ങാത്ത
ഒരിക്കലും മായാത്ത
പകരം വയ്ക്കാനില്ലാത്ത
പ്രിയനബിയുടെ
സുഗന്ധം

മൗലിദിലെ ശിര്‍ക്ക് വചനങ്ങള്‍ ആരോപണങ്ങൾക്ക് മറുപടി



മൗലിദിലെ ശിര്‍ക്ക് വചനങ്ങള്‍ ആരോപണങ്ങൾക്ക് മറുപടി

ആരോപണം 1:
'' നബി(സ)യെ വിളിച്ചു പ്രാര്‍ത്ഥിക്കുകയും അല്ലാഹുവിന്റെ മാത്രം വിശേഷണങ്ങള്‍ നബി(സ)ക്ക് വകവെച്ചു കൊടുക്കുന്നതുമായ നിരവധി ശിര്‍ക്കന്‍ വരികള്‍ മൌലിദ്കി ത്താബുകളില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും.
ശര്‍റഫല്‍ അാം മൌലിദില്‍:
عبدك المسكين يرجوا فضلك الجم الغفير فيك قد أحسنت ظني يا يشير يانذير
فأغثني وأجرني يا مجير من السعير يا غياثي ياملاذي في ملمات الأمور
(നബിയേ, താങ്കളുടെ സാധുവായ ഈ അടിമ താങ്കളുടെ ഔദാര്യം കാംക്ഷിക്കുന്നു... അതിനാല്‍ നരകത്തില്‍ നിന്നു രക്ഷിക്കുന്ന നബിയേ അങ്ങെന്നെ സഹായിക്കുകയും കാത്തുരക്ഷിക്കുകയും ചെയ്യേണമേ! ദുരിതങ്ങളില്‍ എന്റെ സഹായമേ അവലംബമേ!......)
 അല്ലാഹുവോടു മാത്രമാണ് നരകമോചം ചോദിക്കേണ്ടത് എന്ന കാര്യത്തില്‍ സത്യവിശ്വാസി കള്‍ക്ക് സംശയമുണ്ടാ വുകയില്ലല്ലോ?
فجد يا رسول الله منك برجمة لعبد أسير بالذنوب مسربل
(അല്ലാഹുവിന്റെ റസൂലേ പാപങ്ങളില്‍ മുഴുകിയ ബന്ധിതനായ ഈ ദാസന്ന് അങ്ങയുടെ കാരുണ്യം കൊണ്ട് കനിഞ്ഞേകണേ!)
....................................
മറുപടി 1: ശര്‍റഫല്‍ അനാം
...................................
അബ്ദ് എന്ന പദത്തിന് അടിമ എന്ന് മാത്രമേ അർത്ഥം ഉള്ളൂ എന്നും അത് കൊണ്ട് ഉദ്ദേശിക്കുന്നത് ആരാധന നിർവഹിക്കുന്നവൻ എന്നാണ് എന്നുമുള്ള അബദ്ധ ധാരണ പ്രകാരമാണ് ഈ വരികളിൽ ശിർക്ക് കണ്ടെത്തുന്നത്.
അബ്ദ് എന്നാല്‍ വിനീത വിധേയന്‍ എന്നോ ദാസന്‍ എന്നോ അടിയൻ എന്നോ ഉള്ള അർത്ഥമേ ഈ വരികളിൽ ഉദ്ദേശിക്കുന്നുള്ളൂ... റസൂല്‍ (സ) പറഞ്ഞത് മുഴുവനും ചോദ്യം ചെയ്യാതെ അനുസരിക്കാൻ ബാധ്യസ്ഥരായ നാം അവിടുത്തെ അബ്ദ് ആണെന്ന് പറയുന്നതില്‍ ശിർക്ക് കണ്ടെത്തുന്നത് ഒരു തരം അഹന്ത മാത്രമാണ്. ...
പിന്നെ ശർറഫൽ അനാം മൗലിദിലെ മറ്റൊരു വരിയില്‍ 'മുജീറു മിന സ്സഈർ' എന്ന് റസൂല്‍ (സ) യെ വിളിച്ചു എന്നതാണ് മഹാ പാതകമായി എണ്ണുന്നത്... മുജീറു മിന സ്സഈർ എന്നാല്‍ ' നരകത്തില്‍ നിന്നു രക്ഷിക്കുന്നവൻ' എന്ന് അർത്ഥം. .
റസൂല്‍ ( സ ) യെ ഈ ലോകത്ത് അയക്കപ്പെട്ടതിന്റെ ഉദ്ദേശ്യം എന്താണ്?
ജനങ്ങളെ സന്മാർഗത്തിലേക്ക് നയിച്ച് അവരെ സ്വർഗ്ഗാവകാശികളാക്കുകയും നരകത്തില്‍ നിന്നു മോചിപ്പിക്കുകയും ചെയ്യുക എന്നതാണ് അവിടുത്തെ ആഗമന ലക്ഷ്യം. ... പിന്നെ ജനങ്ങളെ നരകമോചനം നടത്തുന്നവർ എന്നല്ലാതെ റസൂല്‍ ( സ ) യെ എന്താണ് വിളിക്കേണ്ടത്?
കൂടാതെ, പരലോകത്ത് ശുപാര്‍ശ നടത്തുന്നതിന് അല്ലാഹു ചിലര്‍ക്ക് അനുമതി നല്‍കും എന്ന് ഖുര്‍ആനും റസൂല്‍ (സ) നമുക്ക് ശുപാര്‍ശ ചെയ്യും എന്ന് ഹദീസുകളും സാക്ഷ്യപ്പെടുത്തുമ്പോൾ മുഹമ്മദ് നബി (സ) നരക മോചകൻ ആണെന്ന് പറയാന്‍ ആരെയാണ് ഭയക്കേണ്ടത്?
പോസ്റ്റിൽ ആരോപിക്കപ്പെട്ട പോലെ ഈ വരികളിൽ നബി(സ) യോട് നരകമോചനം ചോദിക്കുന്നില്ല എന്നതാണ് സത്യം. ... എന്നാല്‍ അപ്രകാരം ചോദിച്ചു എന്ന് വെച്ച് തൗഹീദ് ഇടിഞ്ഞു പൊളിഞ്ഞു വീഴുകയുമില്ല. നബി (സ) ക്കൊപ്പം സ്വർഗത്തിൽ കടക്കാന്‍ നബി (സ) യോട് സഹായം തേടിയ സ്വഹാബിയോട് അത് ശിർക്കാണെന്ന് നബി തിരുമേനി പറഞ്ഞു കൊടുത്തിട്ടില്ല എന്നത് ഇതിന്റെ രേഖയാണ്.  അല്ലാഹുവിന്റെ അനുമതിയോടെ നമ്മെ നരക മോചിതർ ആക്കാന്‍ ഉള്ള കഴിവ് അല്ലാഹുവിന് അവന്റെ ഇഷ്ടദാസന് കൊടുക്കാനാവില്ല എന്ന് വിശ്വസിക്കുന്നത് എന്തൊരു മൗഢ്യമാണ്?
പ്രവാചകരുടെ കാരുണ്യവും ഔദാര്യവുമൊക്കെ ചോദിക്കുന്ന വരികളെ വിമര്‍ശിക്കുന്നത് മറുപടി പോലും അർഹിക്കാത്ത ബാലിശ വാദങ്ങളാണെന്നതിനാൽ തൽക്കാലം മറുപടി പറയാതെ വിടുന്നു. :::::::::::::::::::::::::::::::::::::::::::::::
ആരോപണം 2:
അല്ലാഹു മാത്രമാണ് പാപങ്ങള്‍ പൊറുക്കുന്നത് എന്ന വിശ്വാസത്തിന്നെതിരായി സുബ്ഹാന മൌലിദില്‍ മുഹമ്മദ് നബിയെക്കുറിച്ച് പറയുന്ന കുഫ്റിന്റെ വരികള്‍ നോക്കൂ:
أنت غفار الخطايا والذنوب الموبقات أنت ستار المساوي ................
(നബിയേ, താങ്കളാണ് വന്‍പാപങ്ങളും തെറ്റുകളും പൊറുക്കുന്നവന്‍. താങ്കളാണ് അഖിലദോഷങ്ങളും മൂടി വെക്കുന്നവന്‍)
....................................................
മറുപടി 2 : സുബ്ഹാന മൗലിദ്
....................................................
പച്ചക്കളവാണ് ഈ ആരോപണം. ഇങ്ങനെ ഒരു വരി സുബ്ഹാന മൌലിദില്‍ ഇല്ല.
പരിഭാഷയിലും കാണാം കള്ളത്തരം. ... ഈ വരിയുടെ പരിഭാഷ മുകളില്‍ നൽകിയതിൽ "നബിയേ,  താങ്കളാണ്" എന്ന് അർത്ഥം പറഞ്ഞ ഭാഗം അറബി വരിയില്‍ ഇല്ല.
ഈ വരി ശർറഫൽ അനാം മൗലിദിൽ കാണാം.  പക്ഷേ അവിടെ സംബോധന അല്ലാഹുവിനോടാണ്. അഥവാ " അല്ലാഹുവേ നീ തെറ്റുകളും വൻ പാപങ്ങളും പൊറുക്കുന്നവനാണ്" എന്ന് സാരം.
::::::::::::::::::::::::::::::::::
ആരോപണം 3:
സലാം ബൈത്തില്‍:
السلام عليك يا ماحي الذنوب السلام عليك يا جالي الكروب
(തെറ്റുകള്‍ മായ്ച്ചു കളയുന്ന നബിയേ, താങ്കള്‍ക്ക് സലാം. പ്രയാസങ്ങള്‍ നീക്കിത്തരുന്നവരേ താങ്കള്‍ക്ക് സലാം)
...................................................
മറുപടി 3: സലാം ബൈത്ത്
...................................................
നബിയേ താങ്കള്‍ക്ക് സലാം എന്ന് ദിവസം 10 തവണയെങ്കിലും അത്തഹിയ്യാത്തിൽ പറയുന്നത് കൊണ്ട് നബി(സ) യെ നേരിട്ട് വിളിച്ചു സലാം പറയുന്നത് പാതകമായി എണ്ണി ല്ല എന്ന് കരുതുന്നു.
പിന്നെ "മാഹിദ്ദുനൂബ്" (പാപങ്ങള്‍ മായ്ച്ചു കളയുന്നവർ) എന്ന പ്രയോഗമായിരിക്കും തെറ്റായി മനസ്സിലാക്കിയിരിക്കുന്നത്.
ഇവിടെയും നേരത്തേ പറഞ്ഞ പ്രകാരം പ്രവാചകരുടെ ആഗമന ലക്ഷ്യം തന്നെ ലോകത്ത് നിന്ന് തിന്മകളെ മായ്ച്ചു കളയലാണ് എന്ന് കാണാം.
റസൂല്‍ ( സ ) തന്നെ 'ഞാന്‍ മുഹമ്മദും അഹ്മദും മാഹീയും ആണ്' എന്ന് പറഞ്ഞ ഹദീസും ഉണ്ട്. 'മാഹീ' എന്ന നാമം നബി ( സ ) തന്നെ അവിടുത്തെ കുറിച്ച് പറഞ്ഞതാണ് എന്നും അത് ഏതെങ്കിലും മൗലിദിൽ മാത്രം ഉള്ളതല്ല എന്നും മനസ്സിലാക്കുക.
തെറ്റ് പ്രവർത്തിച്ചവർ നബി ( സ ) യുടെ അടുത്ത് വരുകയും റസൂല്‍ ( സ ) അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്താല്‍ പാപങ്ങള്‍ പൊറുത്ത് കൊടുക്കുമെന്ന് ഖുര്‍ആന്‍ പച്ചയായി പറഞ്ഞിരിക്കെ അല്ലാഹുവിനും റസൂലിനും തിരുത്ത് നിർദ്ദേശിക്കുന്നവരുടെ കാര്യം കഷ്ടം തന്നെ. ..
::::::::::::::::::::::::::::::::::::::::::::::::::
ആരോപണം 4:
മങ്കൂസ് മൌലിദില്‍:
يا سيد السادات جئتك قاصدا أرجوا حماك فلا تخيب مقصدي
(തോക്കന്മാരുടെ തോവായ അങ്ങയെ ഉദ്ദേശിച്ചു കൊണ്ട് ഞാന്‍ വന്നിരിക്കുകയാണ് അങ്ങയുടെ സംരക്ഷണം ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ ലക്ഷ്യം ടുേന്നതില്‍ അങ്ങെന്നെ നിരാശപ്പെടുത്തരുതേ')
....................................................
മറുപടി 4: മൻഖൂസ് മൗലിദ്
...................................................
കേരളത്തിൽ മുഴുവനും പാരായണം ചെയ്യുന്നതും നമ്മുടെ അഭിമാനമായ മഹാ പണ്ഡിതന്‍ സൈനുദ്ദീൻ മഖ്ദൂം (റ) എഴുതിയതുമായ മൻഖൂസ്വ് മൗലിദ് ആകെ പരതിയിട്ട് കിട്ടിയ വരിയായിരിക്കണം ഇത്. ഈ വരിയില്‍ കണ്ടെത്തിയ പിഴവ് എന്താണ് എന്ന് എത്ര വായിച്ചിട്ടും മനസിലാവുന്നില്ല.
നബി ( സ ) യുടെ സംരക്ഷണം ലഭിക്കുന്നില്ലെങ്കിൽ ആരാണ് നമ്മെ ഇരു ലോകത്തും രക്ഷിക്കാനുള്ളത്?
മേൽ സൂചിപ്പിച്ച ആയത്തിൽ പറഞ്ഞത് പോലെ റസൂല്‍ ( സ ) യിലേക്ക് വന്നവര്‍ക്ക് അല്ലാഹു പൊറുത്ത് കൊടുക്കുമെന്നും റസൂല്‍ ( സ) യിലേക്ക് വരാന്‍ ക്ഷണിക്കുമ്പോൾ കപട വിശ്വാസികൾ തല തിരിച്ചു കളയുമെന്നും ഖുര്‍ആന്‍ പറയുമ്പോൾ "നബിയേ അങ്ങയെ ഉദ്ദേശിച്ചു ഞാനിതാ വന്നിരിക്കുകയാണ്" എന്ന വരി എത്ര സുന്ദരമാണ്. ...
::::::::::::::::::::::::::::::::::::::::::
ആരോപണം 5:
എത്ര ഗുരുതരമാണ് ഇത്തരം വരികളെന്ന് ചിന്തിച്ചു നോക്കൂ.
.....................................
മറുപടി 5
....................................
എത്ര ഗുരുതരമാണ് മുൻഗാമികൾ
അടക്കമുള്ളവരിൽ ശിർക്കും കുഫ്റും ആരോപിക്കുന്നത് എന്ന് കൂടി ചിന്തിച്ചു നോക്കിയാൽ നന്നായിരിക്കും
:::::::::::::::::::::::::::::::::::::::::
അവസാനം:
അല്ലാഹു പറയുന്നു: 'നിശ്ചയം,
പള്ളികള്‍ അല്ലാഹുവിന്നുള്ളതാണ്. അതിനാല്‍ അല്ലാഹുവിന്റെ കൂടെ ഒരാളെയും നിങ്ങള്‍ വിളിച്ചുപ്രാര്‍ത്ഥിക്കരുത്' (വിശുദ്ധ ക്വുര്‍ആന്‍ 72:18)
....................................
മറുപടി 6
....................................
തീർച്ചയായും പള്ളികള്‍ അല്ലാഹുവിന്നുള്ളതാണ്,  അല്ലാഹുവിനോടു കൂടെ ഒരാളോടും നിങ്ങള്‍ പ്രാർത്ഥിക്കരുത്. ദുആ ചെയ്യരുത്‌. ... അഥവാ മറ്റൊരാളെയും നിങ്ങള്‍ ആരാധിക്കരുത്.
സുന്നികൾ മറ്റാരോടും പ്രാര്‍ത്ഥിക്കാറില്ല. സഹായം ചോദിക്കാറുണ്ട്. അല്ലാഹു അല്ലാത്ത പലരോടും പലതും മുജാഹിദുകളും ജമാഅത്തുകാരും ചോദിക്കാറുണ്ട്.  അങ്ങനെ ചോദിക്കാൻ പറ്റുന്ന കാര്യങ്ങളുടെയും പറ്റിയ ആളുകളുടെയും ഒരു ലിസ്റ്റ് ഉണ്ടാക്കി കിട്ടിയാൽ ശിർക്ക് ചെയ്യാതെ രക്ഷപ്പെടാമായിരുന്നു.
ദുആ എന്ന പദത്തിന് പ്രാർത്ഥന എന്ന് അർത്ഥം പറയുന്നതിനു പകരം ഒരൊറ്റ ഭാഷാ നിഘണ്ടുവിലും കാണാത്ത 'വിളിച്ചു പ്രാര്‍ത്ഥിക്കുക' എന്ന് അർത്ഥം പറയുന്നത് തന്നെ കാപട്യമാണ് എന്ന് മാത്രം ഇപ്പോള്‍ പറയുന്നു.

Friday, 18 December 2015

തിരുനബിയുടെ {സ്വ}ചോദ്യങ്ങള്ക്ക് ഇബലീസിന്റെ മറുപടി

ഇസ്ലാമിക് ബുള്ളറ്റിൻ വാട്സപ്പ് ഗ്രൂപ്പ്

🌺തിരുനബിയുടെ {സ്വ}ചോദ്യങ്ങള്ക്ക് ഇബലീസിന്റെ മറുപടി❗

🌺തിരുനബി{സ്വ}:🔹''ശപിക്കപെട്ടവനെ ! നിന്റെ കാഴ്ച നഷ്ടപ്പെടുന്നത് എപ്പോളാണ് ❓'
🔻ഇബ്ലീസ്‌:''പാതിരാത്രി കഴിഞ്ഞു നിസ്കരിക്കുന്ന അടിമയുടെ മുന്പിൽ എന്റെ കാഴ്ച നഷ്ടമാകും❗
🌺നബി{സ്വാ}:''നിന്റെ ജോലിക്ക് വിഘാതം ഉണ്ടാക്കുന്നത് ആരാണ്''❓
🔻ഇബ്ലീസ്‌:''മഹ്നമാരായ ആലിമുകളും ,പണ്ടിതരുമുള്ള മജ്‌ലിസ് ❗
🌺നബി{സ്വാ}നീ ഭക്ഷണം കഴിക്കുനത് എങ്ങനെ❓''
🔻ഇബ്ലീസ്‌"ഇടതു കൈ കൊണ്ട്,അതിന്റെ രണ്ടു വിരല് കൊണ്ട് ❗
🌺നബി{സ്വാ}:''നിന്നെ പെട്ടന്ന് അനുസരിക്കുക ആരാണ്''❓
🔻ഇബ്ലീസ്‌:''കാരണം കൂടാതെ നിസ്കാരം ഖാളാ ആക്ക്കുനവ്ൻ ❗
🌺നബി{സ്വ}:''എന്റെ സമുദായം ഖുർആൻ പാരായണം ചെയ്യുമ്പോൾ നിന്റെ അവസ്ഥ❓
🔻ഇബ്ലീീസ്:''അഗ്നിയില് വീണ ഈയം പോലെ ഞാൻ ഉരുകി ഇല്ലാതാകുന്നു''❗
🌺നബി{സ്വ}:''വേദനയും,അസ്വസ്ഥതയും കൊണ്ട് നീ തല അമര്ത്തി പിടിക്കുക എപ്പോളാണ് ''❓
🔻ഇബ്ലീസ്‌:''അവിടുത്തെ സമുദായം ജമാഅത്ത് ആയി നിസ്ക്കരിക്കുമ്പോൾ ''❗
🌺നബി{സ്വ}:''ചൂട് അധികരിക്കുമ്പോൾ നീ എവിടെ താമസിക്കും❓
🔻ഇബ്ലീസ്‌:''എന്റെ സന്താനങ്ങളെ ഞാൻ നഖം മുറിക്കതവരുടെ നഖത്തിന് താഴെ സംരക്ഷിക്കും'❗
🌺നബി{സ്വ}:''നിന്റെ മുതുകെല്ല് പൊട്ടുന്നത് എപ്പോളാണ് ''❓
🔻ഇബ്ലീസ്‌:''അല്ലാഹുവ്ന്റെ മാർഗത്തിൽ പോരാടുന്നവരുടെ കുതിര കുളമ്പടി എന്റെ നട്ടെല്ല് പൊട്ടിക്കും❗
🌺നബി{സ്വാ}:''നിനക്ക് പ്രിയപ്പെട്ട മിത്രം ആരാണ്'❓
🔻ഇബ്ലീസ്‌:''വ്യഭിചാരി ❗
🌺നബി{സ്വാ}:''നിന്റെ ദൂതന്മാർ ആരാണ്''❓
🔻ഇബ്ലെസ്:സിഹ്രു,ആഭിചാരം,മന്ത്രവാദം എന്നിവ ചെയ്യുന്നവർ ❗
🌺നബി{സ്വാ}:''നിന്റെ ഹൃദയം ഏറ്റവും ആനന്ധിക്കുനത് എപ്പോളാണ് ❓
🔻ഇബ്ലീസ്‌:''ത്വലാഖ് ചൊല്ലുമെന്ന് ഒരാള് സത്യം ചെയ്യുമ്പോള്''❗
🌺നബി{സ്വാ}:''നിന്റെ കരളു ഉരുകുന്നത് എപ്പോളാണ് ❓
🔻ഇബ്ലീസ്‌:''അല്ലാഹുവിനോട് അവിടുത്തെ ഉമ്മത് മാപ്പും,പാപമോചനവും തേടുമ്പോള്''❗
🌺നബി{സ്വാ}:''നിന്റെ സഹോദരന്മാർ ആരാണ്'❓
🔻ഇബ്ലീസ്‌:''അനാവശ്യമായി പണം ചെലവഴിക്കുന്നവരും ധൂർത്ത് ചെയ്തു ജീവിക്കുന്നവരും❗
🌺നബി{സ്വാ}:''നിന്റെ ഖുർആൻ ഏതാണ്''❓
🔻ഇബ്ലീസ്‌:''സംഗീതം❗ ''
🌺അള്ളാഹു കാത്തു രക്ഷിക്കട്ടെ,,
🌺ദുആ വസീയത്തോടെ.
🔹🔻🔹🔺🔹🔻🔹🔺🔹🔻🔹
☆☆☆☆☆☆☆☆☆☆☆☆☆☆
 ഇസ്ലാം സമാധാനത്തിന്റ മതം !
അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ..آمـــــــــــــين
☆☆☆☆☆☆☆☆☆☆☆☆☆☆

For More Post http://sonkalwhatsapp.blogspot.com/2015/11/blog-post_78.html