Wednesday 15 March 2017

സുബ്ഹി നമസ്കാരത്തിലെ ഖുനൂത് പുത്തനാചാരമോ

സുബ്ഹി നമസ്കാരത്തിലെ ഖുനൂത് പുത്തനാചാരമോ❓



🌙
 വിമർശകർക്ക് മറുപടി 🌙
➖➖➖➖➖➖➖
നബി(സ) പറഞ്ഞു:

"ഞാന്‍ നിസ്കരിക്കുന്നതു പ്രകാരം നിങ്ങള്‍ നിസ്കരിക്കുക" (ബുഖാരി-631)
🔻🔻🔻

ശാഫിഈ മദ്ഹബിൽ സുബ്ഹി നമസ്കാരത്തിൽ കാണപ്പെടുന്ന "ഖുനൂത്"ന്  നബി(സ്വ)യുമായുളള ബന്ധത്തെ ക്കുറിച്ചുള്ള ഒരു  വിശകലനമാണിത്.
നബി(സ) സുബ്ഹിയിൽ ഖുനൂത്ത് ഓതിയിട്ടില്ലെന്ന് പച്ചക്കള്ളം പറയുന്നത് പുത്തനാശയക്കാരുടെ സ്ഥിരം അടവാണ്.ഇവരുടെ കള്ളആരോപണങ്ങൾക്ക് മറുപടി താഴെ അക്കമിട്ട് പറയുന്നു.👇

⚠ആരോപണം:

നബി  (സ്വ), അവിടുത്തെ  23വർഷക്കാലം നബിയായുളള ജീവിത കാലത്ത് ഒരിക്കലെങ്കിലും സുബ്ഹിക്ക് മാത്രമായി ഖുനൂത്  നിർവ്വഹിച്ചതായി ഒരൊററ സ്വഹീഹായ റിപ്പോര്‍ട്ട് ഇല്ല.
⛔⛔⛔
👉മറുപടി:

📕ഇമാം നവവി(റ) അദ്കാറില്‍ പറയുന്നു:
وأعلم أن القنوت مشروع عندنا في الصبح وهو سنة مئكدة:(كتا ب الأذكار للنووي
"സ്വുബ്ഹി നിസ്കാരത്ത് തില്‍ ഖുനൂത്ത്‌ഓതല്‍ ഷാഫി മദ്ഹബില്‍ ശക്തമായ സുന്നത്താണ് .( അദ്കാർ )
ഏതാനും ഹദീസുകള്‍ കാണുക:

عن أنس رضي الله عنه أن رسول الله صلي الله عليه وسلم لم يزل يقنت في الصبح حتي فارق الدنيا "
📙മരണം വരെ നബി(സ) സ്വുബ്ഹിയില്‍ ഖുനൂത്ത്‌ ഓതിയിരുന്നുവെന്ന അനസ്(റ)ല്‍ നിന്നുള്ള സ്വഹീഹായ ഹദീസ് ഉണ്ടായതിന്ന്‍ വേണ്ടി"(അൽഅദ്കാര്‍)

📒ഇമാം നവവി ഈ ഹദീസിനെ കുറിച്ച് പറയുന്നത് കാണുക;


وَاحْتَجَّ أَصْحَابُنَا بِحَدِيثِ أَنَسٌ رَضِيَ اللَّهُ عَنْهُ " أَنَّ النَّبِيَّ صَلَّى اللَّهُ تعالي عليه وسلم قنت شهرا يدعوا عَلَيْهِمْ ثُمَّ تَرَكَ فَأَمَّا فِي الصُّبْحِ فَلَمْ يَزَلْ يَقْنُتُ حَتَّى فَارَقَ الدُّنْيَا " حَدِيثٌ صَحِيحٌ رَوَاهُ جَمَاعَةٌ مِنْ الْحُفَّاظِ وَصَحَّحُوهُ وَمِمَّنْ نَصَّ عَلَى صِحَّتِهِ الْحَافِظُ أَبُو عَبْدِ اللَّهِ مُحَمَّدُ بْنُ عَلِيٍّ الْبَلْخِيُّ وَالْحَاكِمُ أَبُو عَبْدِ اللَّهِ في مواضع من كتبه والبيهقي ورواه الدارقطني

"ഇത് സ്വഹീഹായ ഹദീസാണ്. ഹാഫിളുകളിൽനിന്ന് ഒരു സംഘം ഈ ഹദീസ് നിവേദനം ചെയ്തിരിക്കുന്നു... ഇത് സ്വഹിഹു ആണെന്ന് അവര്‍ പ്രഖ്യാപിച്ചിരിക്കുന്നു. അല്‍ഹാഫില്‍ അബു അബ്ദുല്ലാഹി മുഹമ്മദ്‌ ബിന്‍ അലി അല്‍ബല്‍ഖി എന്നവര്‍ ഈ ഹദീസ് സ്വഹീഹു ആണെന്ന് വ്യക്തമാക് കിയിരിക്കു ന്നു...ധാരാളം ഗ്രന്ഥങ്ങളില്‍ ധാരാളം സ്ഥലങ്ങളിൽ‍ ഈ ഹദിസ് സ്വഹീഹു ആണെന്ന് ഹാകിം പ്രസ്താവിച്ചിട്ടുണ്ട് പല പരമ്പരകളിലായി സ്വഹീഹായ ധാരാളം സനദ്കളിലൂടെ ഈ ഹദീസ് ദാറുഖുത്വനി (റ) റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നു. (ശറഹുല്‍ മുഹദ്ദബ് 3/504).
🔻🔻🔻
ശാഫിഈ മദ്ഹബിലെ എല്ലാ കിതാബുകളിലും സുബ്ഹിയിൽ ഖുനൂത്ത് ശക്തിയായ സുന്നത്താണെന്ന് പറയുന്നത് നബി (സ) സുബ്ഹിക്ക് ഖുനൂത്ത് ഓതിയെന്ന സ്വഹീഹായ ഹദീസുള്ളതിനാലാണെന്ന് തെളിയിച്ചു.
〰〰〰〰〰
ഈ വിഷയത്തിൽ വിമർശകർ കൊണ്ടുവരാറുള്ള ഹദീസുകളുടെ വിശദീകരണവും,മറുപടികളും കാണുക.⬇⬇⬇

1⃣ഇമാം  മുസ്ലീം,  തന്‍റെ  സ്വഹീഹിൽ677 -ാം  ഹദീസായി ഉദ്ധരിക്കുന്നു.,
അനസ്  (റ)  നിവേദനം,
" തീർച്ചയായും നബി (സ്വ)  ഒരു മാസം ചില അറബി  ഗോത്രത്തങൾക്ക് എതിരായി ഖുനൂത് നടത്തി .ശേഷം അത് ഉപേക്ഷിച്ചു ".
⛔⛔⛔
👉മറുപടി:

 മുകളിൽ കാണുന്നത് പോലെ ചില ഹദീസുകൾ പുത്തനാശയക്കാർ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കാറുണ്ട്. അതിന് ഇമാമീങ്ങൾ തന്നെ മറുപടി പറയട്ടെ.👇

📙ഇമാം നവവി(റ) എഴുതുന്നു.


وأما الحواب عَنْ حَدِيثِ أَنَسٍ وَأَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُمَا فِي قَوْلِهِ ثُمَّ تَرَكَهُ فَالْمُرَادُ تَرَكَ الدُّعَاءَ عَلَى أُولَئِكَ الْكُفَّارِ وَلَعْنَتَهُمْ فَقَطْ لَا تَرَكَ جَمِيعَ الْقُنُوتِ أَوْ تَرَكَ الْقُنُوتَ فِي غَيْرِ الصُّبْحِ وَهَذَا التَّأْوِيلُ مُتَعَيَّنٌ لِأَنَّ حَدِيثَ أَنَسٍ فِي قَوْلِهِ " لَمْ يَزَلْ يَقْنُتْ فِي الصُّبْحِ
حَتَّى فَارَقَ الدُّنْيَا " صَحِيحٌ صَرِيحٌ فَيَجِبُ الْجَمْعُ بَيْنَهُمَا وَهَذَا الَّذِي ذَكَرْنَاهُ مُتَعَيَّنُ لِلْجَمْعِ وَقَدْ رَوَى الْبَيْهَقِيُّ بِإِسْنَادِهِ عَنْ عَبْدِ الرَّحْمَنِ بْنِ مَهْدِيٍّ الْإِمَامِ أَنَّهُ قَالَ إنَّمَا تَرَكَ اللَّعْنَ وَيُوَضِّحُ هَذَا التَّأْوِيلَ رِوَايَةُ أَبِي هُرَيْرَةَ السَّابِقَةُ وَهِيَ قَوْلُهُ " ثُمَّ تَرَكَ الدُّعَاءَ لَهُمْ "

"ഒരു മാസത്തിനു ശേഷം നബി(സ) തങ്ങള്‍ ഖുനൂത്ത് ഒഴിവാക്കി എന്ന അനസ്(റ)വിന്റെയും, അബൂഹുറൈറ(റ)വിന്റെയും ഹദീസിലെ പരാമര്‍ശത്തിന്റെ താല്പര്യം സത്യ നിഷേധികള്‍ക്കെതിരായ പ്രാര്‍ത്ഥനയും അവരെ ശപിക്കലും ഒഴിവാക്കി എന്നു മാത്രമാണ്.. ഖുനൂത്ത് പൂര്‍ണ്ണമായും ഒഴിവാക്കി എന്നല്ല. അല്ലെങ്കില്‍ സുബഹിയല്ലാത്ത നിസ്കാരങ്ങളിലെ ഖുനൂത്ത് ഒഴിവാക്കി എന്നാണ്."

ഇമാം നവവി (റ) തുടരുന്നു..

" അബൂ ഹുറൈറ(റ)യുടെ രിവായത്ത് ഈ വ്യാഖ്യാനത്തെ ഒന്നു കൂടി വ്യക്തമാക്കുന്നു. "പിന്നെ അവര്‍ക്കുളള പ്രാര്‍ത്ഥനയെ നബി (സ) ഉപേക്ഷിച്ചു" എന്നാണത്. (ശര്‍ഹുല്‍ മുഹദ്ദബ്.3/505)
🔻🔻🔻
عَنْ أَنَسٍ أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ " قَنَتَ شَهْرًا يَدْعُو عَلَيْهِمْ ثُمَّ تَرَكَهُ، فَأَمَّا فِي الصُّبْحِ فَلَمْ يَزَلْ يَقْنُتُ حَتَّى فَارَقَ الدُّنْيَا "
 بيهقي

📗അനസ്(റ) നിവേദനം:
"നബി(സ)ഒരുമാസം ഖുനൂത്ത്‌ ഓതുകയും പിന്നീട് അത് ഉപേക്ഷിക്കുകയും ചെയ്തു .എന്നാല്‍ സ്വുബ്ഹിയില്‍ നബി(സ)മരണപ്പെടുന്നത് വരെ ഖുനൂത്ത്‌ ഓത്തിയിരുന്നു (ബൈഹകി 3104)
🔹🔹🔹
നബി(സ) സുബ്ഹി നിസ്കാരത്തിലെ ഖുനൂത്ത് ഉപേക്ഷിച്ചു എന്ന് ഒരു ഹദീസിലും ഇല്ല . ഉപേക്ഷിച്ചത് ഒരു മാസക്കാലം ഓതിയ ശാപ പ്രാർത്ഥന ആണ്.

🔰🔰🔰
2⃣ഇമാം നസാഈ, 1080-ാം  ഹദീസായും
ഇമാം ഇബ്നു മാജ
1241-ാം  ഹദീസ് ആയും ഉദ്ധരിക്കുന്നു.

സ്വഹാബിയായ അബൂമാലിക് (റ)  തന്‍റെ പിതാവിൽ നിന്ന് ഉദ്ധരിക്കുന്നു. അദ്ദേഹം പറഞ്ഞു :"ഞാന്‍
നബി (സ്വ),യുടെയും
അബൂബക്കര്‍ (റ),യുടെയും
ഉമർ (റ),യുടെയും
ഉസ്മാന്‍ (റ)യുടെയും
അലി(റ) യുടേയും
പിന്നില്‍ നമസ്കരിച്ചിട്ടുണ്ട്. ഇവരാരും ഖുനൂത് ഓതിയിട്ടില്ല.
അതു കൊണ്ട് എന്‍റെ പ്രിയ മോനേ അത് പുത്തനാചാരമാണ്".
⛔⛔⛔
👉മറുപടി:

ഇമാം ത്വീബി(റ) ഈ ഹദീസിന് മിശ്കാത് വ്യാഖ്യാനമായ കാശിഫില്‍ ഇപ്രകാരം മറുപടി നല്‍കുന്നു. “ഈ സ്വഹാബിയുടെ ഖുനൂത് നിഷേധം കൊണ്ട് ഖുനൂത് ഇ ല്ലെന്നുവരില്ല. കാരണം ഖുനൂത് സ്ഥിരീകരിച്ചുകൊണ്ട് നല്ലൊരു സമൂഹം തന്നെ സാ ക്ഷ്യം വഹിച്ചിട്ടുണ്ട്. ഹസന്‍(റ), അബൂഹുറയ്റ(റ), അനസ്(റ), ഇബ്നുഅബ്ബാസ്(റ) തുടങ്ങിയവര്‍ അവരില്‍പെടും. മാത്രമല്ല, ഈ സ്വഹാബിക്ക് നബി(സ്വ)യോടുള്ള സഹവാസത്തെക്കാള്‍ കൂടുതല്‍ സഹവാസമുള്ളവരായിരുന്നു അവര്‍. ത്വാരിഖുബ്നു അശ് യം(റ) എന്നാണ് ഈ സ്വഹാബിയുടെ പേര്. ഏതായാലും അവര്‍ സാക്ഷ്യം വഹിച്ചതാ ണ് സുസ്ഥിരമായത്” (കാശിഫ് – 3/160).
🔻🔻🔻
ഇബ്നുല്‍ അല്ലാന്‍(റ) എഴുതുന്നു: “ശറഹുല്‍ മിശ്കാതില്‍ ഇബ്നുഹജര്‍(റ) ഇപ്രകാരം പ്രസ്താവിച്ചിട്ടുണ്ട്. നിശ്ചയം ഖുനൂത് സ്ഥിരീകരിച്ചവര്‍ കൂടുതല്‍ ജ്ഞാനികളും എണ്ണം അധികരിച്ചവരുമാണ്. അതുകൊണ്ട് തന്നെ അവര്‍ക്ക് മുന്‍ഗണന നല്‍കല്‍ നിര്‍ബന്ധമാണെന്ന് നമ്മുടെ ഇമാമുകള്‍ മറുപടി പറഞ്ഞിട്ടുണ്ട്.
(അല്‍ ഫുതൂഹാതുര്‍റബ്ബാനിയ്യ 2/286).
🔹🔹🔹
ചുരുക്കത്തില്‍ ഖുനൂത് സ്ഥിരീകരിച്ച നിരവധി സ്വഹാബാക്കളുടെ നിവേദനങ്ങളെ ഒഴിവാക്കി ഈ ഒരു സ്വഹാബി വര്യന്റെ നിവേദനത്തെ അവലംബിക്കാന്‍ രേഖകള്‍ സമ്മതിക്കുന്നില്ല. മാത്രമല്ല, ഈ സ്വഹാബിവര്യന്റെ വാക്ക് ‘അയ് ബുനയ്യ മുഹ്ദസുന്‍’ (കുഞ്ഞിമോനേ, പുതുതായി ഉണ്ടാക്കപ്പെട്ടതാണ്) എന്ന് മാത്രമാണ്. ഈ വാക്കിനര്‍ഥം ഖുനൂത് പുതുതായി ഉണ്ടാക്കപ്പെട്ടതാണെന്ന് തന്നെ ആയിക്കൊള്ളണമെന്നില്ല. നിരന്തരമായി ആ ചരിച്ചുപോന്ന ഖുനൂതിനെ സംബന്ധിച്ചുള്ള ചോദ്യം തന്നെ മുഹ്ദസാണെന്നും ഖുനൂതിനെ സംബന്ധിച്ച് ഇതിന് മുമ്പ് ആരും ചോദിച്ചിട്ടില്ല എന്നാവാനും സാധ്യതയുണ്ട്. ഖു നൂതിനെ സംബന്ധിച്ചാണല്ലോ ഈ സ്വഹാബിയോട് ചോദ്യമുന്നയിക്കപ്പെട്ടത്. ഈ ചോദ്യത്തെയാണ് മുഹ്ദസുന്‍ എന്ന വാക്കുകൊണ്ട് പ്രതികരിച്ചത്. അപ്പോള്‍ മേലില്‍ ഇപ്രകാരം ചോദിക്കുന്നത് സൂക്ഷിക്കണമെന്ന് പുത്രനെ അദബ് പഠിപ്പിക്കുകയാണ് സ്വഹാബിവര്യന്‍ ചെയ്യുന്നത്. സുബൈദുബ്നുല്‍ ഹാരിസി(റ)ല്‍ നിന്ന് ശരീക്, സുഫ്യാന്‍(റ) എന്നിവര്‍ വഴിയായി രണ്ട് നിവേദക പരമ്പരയിലൂടെ ഇബ്നു അബീശൈബ(റ) നിവേദനം ചെയ്ത ഹദീസ് മേല്‍ സാധ്യതക്ക് ശക്തി കൂട്ടുന്നു.

٧٠٠٨ - حَدَّثَنَا وَكِيعٌ، عَنْ سُفْيَانَ، عَنْ زُبَيْدِ بْنِ الْحَارِثِ الْيَامِيِّ، قَالَ: سَأَلْتُ ابْنَ أَبِي لَيْلَى، عَنْ الْقُنُوتِ فِي الْفَجْرِ؟ فَقَالَ: «سُنَّةٌ مَاضِيَةٌ»

📚 സുബൈദ്(റ) പറഞ്ഞു. ‘സ്വുബ്ഹി നിസ്കാരത്തിലെ ഖുനൂത് സംബന്ധമായി ഞാന്‍ ഇബ്നു അബീ ലൈല(റ)യോട് ചോദിച്ചു. അവര്‍ പറഞ്ഞു. ഖുനൂത് പണ്ട് മുതലേ നടന്നുവരുന്ന സുന്നത്താകുന്നു” (മുസ്വന്നഫു ഇബ്നി അബീശൈബ  7008).

🔹🔹🔹
സത്യം  ഗ്രഹിക്കാനും,അത് ജീവിതത്തിൽ പകർത്തുവാനും ബദ്രീങ്ങളുടെ ബറക്കത്ത് കൊണ്ട് അല്ലാഹു തൗഫീഖ് ചെയ്യട്ടെ❗ ആമീൻ....
☀☀☀☀☀☀☀☀☀
✿✿✿✿✿✿✿✿✿✿✿✿✿✿✿
 ✍ഹാരിസ് തറമ്മൽ
📞+971502087 20

No comments:

Post a Comment