Friday 12 May 2017

​ലൈലത്തുൽ ബറാ അ ഖുർ ആനിൽ​

​ലൈലത്തുൽ ബറാ അ ഖുർ ആനിൽ​
________________ ചോദ്യം ❓0⃣2⃣

​ബറാ അത്ത് രാവിന്ന് വല്ല പ്രത്യേകതയും ഉണ്ടൊ​ ????❓

ജവാബ്..0⃣2⃣….✅
-------------------------👇🏻
🔺
തീർച്ചയായും ഉണ്ട്
🔺
പ്രാമാണിക മറുപടിക്ക് മുമ്പ് ഒരല്പം
🔺
“”
പരിഷുദ്ധമാക്കപ്പെട്ട അനുഗ്രഹീത രാവുകളും അതുമായി ബന്ധപ്പെട്ട സൽകർമ്മങ്ങളും സലഫുസ്വാലിഹീങ്ങലിലൂടെ പാരംബര്യമായി നമുക്ക് കിട്ടിയ ആശയ ആദർഷങ്ങളെ തകർത്ത് പാരമ്പര്യ മത ആചാരങ്ങളിൽ നിന്നും ആത്മീയതയിൽ നിന്നും അകറ്റി നിർത്തുക എന്ന നിഘൂഡ അജണ്ടയാണ് ഇന്ന് ബിദഇകളായ മുജാഹിദ് , പോലോത്തവർ ചെയ്ത് കൊണ്ടിരിക്കുന്നത്
🔺
ഇവർ നടത്തുന്ന ആശയ വ്യതിയാനവും പാരംബര്യത്തെ പാടെ തള്ളിക്കളയുന്നതുമായ സമീപനത്തെ നാം വക വെച്ച് നൽകരുത് ഇതുമായി ഒരുപാട് വിഷയത്തിൽ വിശകലനം നടത്താനുണ്ടെങ്കിലും ആദ്യമായി ഇവർ ഇല്ലാതാക്കാൻ ശ്രമിച്ച് കൊണ്ടിരിക്കുന്ന പരിശുദ്ധമാക്കപ്പെട്ട ലൈലതുൽ ബറാ അയുടെ ( ശ അബാൻ പതിനഞ്ച്) നമുക്ക് പ്രാമാണിക പ്രയാണം നടത്താം

🔺 ലൈലതുന്‍ മുബാറക(അനുഗ്രഹീത രാത്രി), ലൈലതുല്‍ ബറാഅത്(മോചന രാത്രി) ലൈലതുസ്സ്വക്ക് (എല്ലാ കാര്യങ്ങളും രേഖപ്പെടുത്തുന്ന രാത്രി) ലൈലതുല്‍റഹ്മ (കാരുണ്യം വര്‍ഷിക്കുന്ന രാത്രി) എന്നിങ്ങനെ പല പേരുകളിലും ഈ പുണ്യരാവ് അറിയപ്പെടുന്നു……
👇🏻
ഇതുമായി ബന്ധപ്പെട്ട് ഒരുപാട് വിശദീകരണം നടത്താനുണ്ടെങ്കിലും ഏതാനും ചില കാര്യങ്ങൾ മാത്രം ഹദീസുകളിലേക്ക് കടക്കാതെ ഖുർ ആനിൽ നിന്നും തെളിയിക്കുന്നു ...
🔺
ലൈലതുൽ ബറാ അ ഖുർ ആനിലൂടെ
____________________________
🔺
ആദ്യമായി ബറാ അത്ത് രാവ് എന്ന പേര് ഖുർ ആൻ തഫ്സീറിൽ നിന്ന് തന്നെ വായിക്കാം

وقال عكرمة: كان ابن عباس يسمي ليلة القدر ليلة التعظيم , وليلة النصف من شعبان ليلة البراءة , وليلتي العيدين ليلة الجائزة.

Thafseer mavardi ….👆🏻
🔺
سورة الدخان
بسم الله الرحمن الرحيم
{حم والكتاب المبين إنا أنزلناه في ليلة مباركة إنا كنا منذرين فيها يفرق كل أمر حكيم أمرا من عندنا إنا كنا مرسلين رحمة من ربك إنه هو السميع العليم رب السماوات والأرض وما بينهما إن كنتم موقنين لا إله إلا هو يحيي ويميت ربكم ورب آبائكم الأولين}...
🔺
അല്ലാഹു പറയുന്നു: “സത്യാസത്യങ്ങളെ വിവേചിച്ചു വ്യക്തമാക്കുന്ന ഗ്രന്ഥം തന്നെയാണ് സത്യം. അനുഗ്രഹീതമായ ഒരു രാത്രിയില്‍ തീര്‍ച്ചയായും നാമത് അവതരിപ്പിച്ചു. നിശ്ചയമായും നാം മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരിക്കുന്നു. പ്രബലമായ എല്ലാ കാര്യങ്ങളും അതില്‍ (ആ രാത്രിയില്‍) വേര്‍തിരിച്ചെഴുതപ്പെടുന്നു” (ദുഖാന്‍ 1-4).👆🏻
🔺
ഒരു വിഭാഗം ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ആയത്തുകളിലൂടെയും നിരവധി ഹദീസുകളിലൂടെ യും ഈ രാവിന്റെ മഹത്വം ഖണ്ഡിതമായി സ്ഥിരപ്പെടുത്തിയിട്ടുണ്ട്.

{إنَّا أَنْزَلْنَاهُ فِي لَيْلَة مُبَارَكَة} هِيَ لَيْلَة الْقَدْر أَوْ لَيْلَة النِّصْف مِنْ شَعْبَان نَزَلَ فِيهَا مِنْ أُمّ الْكِتَاب مِنْ السَّمَاء السَّابِعَة إلَى سَمَاء الدُّنْيَا
Thafseer jalalaini👆🏻
🔺
ഇമാം മഹല്ലി(റ) തന്റെ തഫ്സീറില്‍ പറയുന്നതിങ്ങനെയാണ്: “അത് (ലൈലതുന്‍ മുബാറക) ലൈലതുല്‍ ഖദ്റ് ആണ്. അല്ലങ്കില്‍ ശഅബാന്‍ പതിനഞ്ചാം രാവാണ്”(തഫ്സീറുല്‍ ജലാലൈനി 2/238( 👆🏻

തഫ്സീര്‍ ബൈളാവി, റൂഹുല്‍ബയാന്‍ അബുസ്സുഊദ്, ലുബാബുത്തഅ്വീല്‍, മദാരിക്കുത്തന്‍സീല്‍ തുടങ്ങിയ തഫ്സീറുകളിലും ഇങ്ങനെ രണ്ട ഭിപ്രായം രേഖപ്പെടുത്തിയതായിക്കാണാം.👆🏻👆🏻👆🏻
🔺
എന്നാല്‍ താബിഈങ്ങളില്‍പെട്ട പ്രമുഖരായ നാലു പണ്ഢിതന്മാരിലൊരാളും ഇബ്നു ‘അബ്ബാസ്(റ), ‘അബ്ദുല്ലാഹിബ്നു ‘ഉമര്‍(റ) തുടങ്ങിയ വിശ്വവിജ്ഞാനികളുടെ ശിഷ്യനും, ഇബ്റാഹീമുന്നഖ’ഈ(റ) തുടങ്ങിയ മുന്നൂറോളം പ്രഗത്ഭ പണ്ഢിതന്മാരുടെ ഉസ്താദുമായ ഇക്രിമ(റ) വ്യക്തമാക്കുന്നത് ലൈലതുൽ മുബാറക എന്നത് ശഹ്ബാൻ 15 ലൈലത്തുൽ ബറാ അയെ പ്പറ്റിയാകുന്നു …
👇🏻
ഇക് രിമ റ തന്നെ പറയുന്നത്
🔺
ഖുര്‍ആനിനെ സംബന്ധിച്ചു ഞാന്‍ പറയുന്നത് മുഴുവനും ഇബ്നു’അബ്ബാസ്(റ)വില്‍ നിന്നും പഠിച്ചതാണ് (അല്‍ ഇത്ഖാന്‍ 2/189).
🔺
ഇത് ഒരുപാട് മുഫസ്സിറുകൾ കൊണ്ട് വരുന്നുണ്ട് ഒന്നിവിടെ ഉദ്ധരിക്കുന്നു

{إِنَّآ أَنزَلْنَاهُ} يعني القرآن أنزله الله من اللوح المحفوظ إلى سماء الدنيا. {فِي لَيلَةِ مُّبَارَكَةٍ} فيها قولان: أحدهما: أنها ليلة النصف من شعبان؛ قاله
عكرمة. الثاني: أنها ليلة القدر.
🔺
തഫ്സീർ മാവർദ്ദി
(ഇമാം മാവർദ്ധി റ കാലഘട്ടം ഹിജ് റ 400 ൽ)
🔺
റമളാനിലെ ലൈലതുല്‍ഖദ്റില്‍ ഖുര്‍ആന്‍ ഇറക്കി എന്നു പറയുന്നതിന്റെ വിവക്ഷ ആ പുണ്യരാത്രിയില്‍ ഭൂമിയിലേക്ക് ഖുര്‍ആന്റെ അവതരണം ആരംഭിച്ചു എന്നും ബറാഅത് രാവില്‍ അത് ഇറക്കി എന്നു പറയുന്നതിന്റെ അര്‍ഥം മൂലഗ്രന്ഥമായ ലൌഹുല്‍ മഹ്ഫൂള്വില്‍ നിന്ന് ഒന്നാം ആകാശത്തിലേക്കിറക്കി എന്നും വ്യാഖ്യാനിക്കാം….
🔺
അങ്ങനെയായാല്‍ ഇക്രിമ(റ)യും ഒരു വിഭാഗം മുഫസ്സിരീങ്ങളും പറഞ്ഞത് ഖുര്‍ആനിന് വിരുദ്ധമാവുകയില്ല. അനുഗ്രഹീത രാത്രിയില്‍ ഖുര്‍ആന്‍ അവതരിപ്പിച്ചു എന്നതിന് ലൌഹില്‍ മഹ്ഫൂള്വില്‍ നിന്നും ഒന്നാം ആകാശത്തിലേക്ക് അവതരിപ്പിച്ചുവെന്നാണ് വിവക്ഷിക്കേണ്ടതെന്ന് വ്യാഖ്യാതാക്കള്‍ വ്യക്തമമാക്കിയിട്ടുമുണ്ട്.
എന്നാല്‍ ലൈലതുന്‍ മുബാറക എന്നത് കൊണ്ടുള്ള ഉദ്ദേശ്യം ലൈലതുല്‍ഖ്വദ്ര്‍ ആണ് എന്ന് സമര്‍ഥിച്ചവരും ബറാഅത് രാവിന് പുണ്യം കല്‍പ്പിക്കുന്നവര്‍ തന്നെയാണ്. ഈ ആയത്തില്‍ പറഞ്ഞ രാത്രിയെക്കുറിച്ചു മാത്രമേ അഭിപ്രായഭിന്നതയുള്ളൂ…
🔺
അഭിവൃദ്ധി, വളര്‍ച്ച, അനുഗൃഹം എന്നെല്ലാമാണ് ബറകത് എന്ന പദത്തിനര്‍ഥം. ഈ രാവില്‍ ഒട്ടേറെ നന്മകള്‍ വര്‍ധിപ്പിക്കപ്പെടുമെന്നും അനുഗൃഹങ്ങള്‍ വര്‍ഷിക്കപ്പെടുമെന്നും കല്‍ബ് ഗോത്രക്കാരുടെ ആട്ടിന്‍പറ്റത്തിൻ റ്റെ രോമങ്ങളുടെ എണ്ണത്തെക്കാള്‍ കൂടുതല്‍ പാപങ്ങള്‍ പൊറുത്തുകൊടുക്കും (അക്കാലത്ത് ഏറ്റവും കൂടുതല്‍ ആടുകള്‍ ഉണ്ടായിരുന്നത് അവര്‍ക്കായിരുന്നു) മറ്റു റിപ്പോർട്ടുകളിൽ
സൃഷ്ടികളില്‍ ബഹുദൈവവിശ്വാസികളും ശത്രുതാ മനോഭാവമുള്ളവരുമല്ലാത്ത എല്ലാവര്‍ക്കും പാപമോചനം നല്‍കുകയും ചെയ്യും’
ഇങ്ങനെ ലൈലതുൽ ബറാ അയുടെ മഹത്വംവൽക്കരിക്കുന്ന ധാരാളം സ്വഹീഹായ ഹദീസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് , സംസം വെള്ളം ഈ രാത്രിയില്‍ വ്യക്തമാം വിധം വര്‍ധിക്കുമെന്ന് ചില തഫ്സീറുകളില്‍ കാണാൻ കഴിയും
🔺
റസൂല്‍(സ്വ)ക്ക് ശഫാ’അത്തിനുള്ള അധികാരം പൂര്‍ണമായും ലഭിച്ചത് ഈ രാത്രിയിലാകുന്നുവെന്ന് പണ്ടിതന്മാർ രേഖപ്പെടുത്തുന്നു

أَنَّهُ تَعَالَى أَعْطَى رَسُولَهُ فِي هَذِهِ اللَّيْلَةِ تَمَامَ الشَّفَاعَةِ، وَذَلِكَ أَنَّهُ سَأَلَ لَيْلَةَ الثَّالِثَ عَشَرَ مِنْ شَعْبَانَ فِي أُمَّتِهِ فَأُعْطِيَ الثُّلُثَ مِنْهَا، ثُمَّ سَأَلَ لَيْلَةَ الرَّابِعَ عَشَرَ، فَأُعْطِيَ الثُّلُثَيْنِ، ثُمَّ سَأَلَ لَيْلَةَ الْخَامِسَ عَشَرَ، فَأُعْطِيَ الْجَمِيعَ إِلَّا مَنْ شَرَدَ عَلَى اللَّهِ شِرَادَ الْبَعِيرِ، هَذَا الْفَصْلُ نَقَلْتُهُ مِنَ «الْكَشَّافِ»
🔺
അതായത് നബി(സ്വ) ശ’അബാന്‍ പതിമൂന്നാം രാവില്‍ അവിടുത്തെ ഉമ്മത്തിന് ശിപാര്‍ശ ചെയ്യാനുള്ള അവകാശം ലഭിക്കാനായി അല്ലാഹുവിനോട് പ്രാ ര്‍ഥിച്ചു. ആ രാവില്‍ അവിടുത്തേക്ക് ശിപാര്‍ശയുടെ മൂന്നിലൊന്നിനുള്ള അധികാരവും പതിനാലാവാം രാവില്‍ മൂന്നില്‍ രണ്ടിനുള്ള അധികാരവും പതിനഞ്ചാം രാവില്‍ മുഴുവന്‍ ഉമ്മത്തിനും ശിപാര്‍ശ ചെയ്യാനുള്ള പൂര്‍ണാധികാരവും നല്‍കപ്പെട്ടു’ (തഫ്സീര്‍ റാസി 27/238, ഗറാഇബുല്‍ ഖ്വുര്‍ആന്‍ 25/65, കശ്ശാഫ് 3/86, റൂഹുല്‍ബയാന്‍ 8/404)...
📝👇🏻
ഇങ്ങനെ എനിയും ഒരുപാട് മഹത്വമുള്ള പരിശുദ്ധമാക്കപ്പെട്ട രാത്രിയിൽ അല്ലാഹുവിനെ‌ സ്മരികുന്നത് ഇബ്ലീസിന്ന് സഹിക്കുകയില്ലല്ലൊ അത് കൊണ്ടാകുന്നു ഈ ഇബ്ലീസിൻ റ്റെ അനുയായികൾ ഇതൊക്കെ ബിദ് അത്ത് , ദുരാചാരം എന്നൊക്കെ പറഞ്ഞ് മുഹ്മിനീങ്ങളെ ഈമാൻ തെറ്റിക്കാൻ വരുന്നത് സൂക്ഷിക്കുക
അല്ലാഹു കാക്കട്ടെ
======================

✒ Siddeequl Misbah
(09496210086)

No comments:

Post a Comment