Thursday, 27 April 2017

പാരമ്പര്യ സുന്നി എന്നു അവകാശപ്പെടുന്ന എൻറെ

പാരമ്പര്യ സുന്നി എന്നു അവകാശപ്പെടുന്ന എൻറെ പോന്നു സാഹോദരനോട് സ്നേഹപൂർവ്വം എൻറെ ചില സംശയങ്ങൾ

ആരോടെങ്കിലും അന്വേഷിച്ച് സംശയം തീർത്ത് തരുമല്ലോ

{ബ്രാക്കറ്റിൽ ഉള്ളത് എന്റെ പൊന്നു മുവഹ്ഹിദിനുള്ള എന്റെ ഉത്തരങ്ങളാണ്.}



1)  ദുആ ഇബാദത്താകുന്നു എന്നത് തര്‍ക്കമില്ലാത്ത നബി വചനമാണ്.

{എല്ലാ ദുആയും ഇബാദത്ത് അല്ല എന്നതും തർക്കമില്ലാത്ത വസ്തുതയാണ്}



ആയതിനാല്‍ദുആ അല്ലാഹുവില്‍ പ്രതിഫലം ലഭിക്കപ്പെടുന്ന

പുണ്യ കര്‍മ്മമാണ്.



'കന്ന്യാമറിയമേ കാത്തുരക്ഷിക്കണേ, {ഇങ്ങനെ ഒരു സുന്നിയും തേടാറില്ല - അതു കൊണ്ട് അത് പോക്കറ്റിൽ തന്നെ വെച്ചോളൂ}



മുഹ്‌യിദ്ദീന്‍ ശൈഖേ കാക്കണേ,

ബദ്‌രീങ്ങളെ കാക്കണേ, മുനമ്പത്ത് ബീബീ കുഞ്ഞിന്റെ രോഗം മാറ്റണേ

ഈമാതിരി ദുആകള്‍ അല്ലാഹുവില്‍ പുണ്യ കര്‍മ്മങ്ങളായി രേഖപ്പെടുത്തുന്ന സല്‍ക്കര്‍മ്മളില്‍ പെടുമോ?

{ഇവക്കൊന്നും സാങ്കേതികമായി ദുആ എന്നു പറയാറില്ല. കാരണം ഇതെല്ലാം സഹായതേട്ടങ്ങളാണ്, സഹായം തേടുന്നവർക്ക് ഇവരെല്ലാം അല്ലാഹുവിന്റെ ഇഷ്ടദാസന്മാരാണ്. അല്ലാതെ ഇലാഹ് അല്ല. ഇലാഹ് ആണെന്ന വിശ്വാസത്തോടെ തേടുന്ന തേട്ടത്തിനാണ് ദുആ എന്ന് ഇസ്.ലാമിൽ പറയുക. നിങ്ങളുടെ മതത്തിൽ അത് എന്തായാലും ശരി.



പിന്നെ ഇവയെല്ലാം സത്കർമ്മങ്ങളായി എണ്ണപ്പെടുമോ എന്നാണോ? എന്താ സംശയം? അല്ലാഹുവിന്റെ ഇഷ്ടദാസന്മാരോടുള്ള സഹായ തേട്ടം അഥവാ ഇസ്തിഘാസ പുണ്യകർമ്മമാണെന്ന് നൂറ്റാണ്ടുകൾക്ക് മുമ്പ് ഇമാമുമാർ പറഞ്ഞു വെച്ചതാണ്.}



അല്ലാഹു അല്ലാത്തവർ ദുആ കേൾക്കുകയില്ല ഉത്തരം നൽകില്ല

എന്ന ഖുർആൻ വചനം തെറ്റാകുമോ

{അല്ലാഹു അല്ലാത്ത ഇലാഹുകളെ ഇലാഹുകൾ എന്ന നിലക്ക് വിളിച്ചാൽ അത് അവരോടുള്ള ദുആ ആണ്. അത് ആരാധനയും ആണ്. അല്ലാഹു അല്ലാതെ ഒരു ഇലാഹും ഇല്ലതന്നെ. അതു കൊണ്ട് തന്നെ ഉത്തരം തരുന്ന പ്രശ്നവുമില്ല.}



2) ഒരാള്‍ 60 വയസ്സുവരെ ജീവിച്ചു. അയാള്‍ നമസ്‌കാരം മുറ പോലെ നിര്‍വ്വഹിച്ചു. സക്കാത്ത് കണക്കനുസരിച്ച് കൊടുത്ത് വീട്ടി, എല്ലാ റമളാനിലും നോമ്പ് കൃത്യനിഷ്ഠയോടെ നോക്കിത്തീര്‍ത്തു.

ഹജ്ജും ഉംറയും നിര്‍വ്വഹിച്ചു. പണം നേരായ രീതിയില്‍ സമ്പാദിക്കുകയും

അനുവദനീയ മാര്‍ഗ്ഗങ്ങളില്‍ മാത്രം ചിലവ് ചെയ്യുകയും ചെയ്തു.

സുന്നത്ത് നമസ്‌കാരങ്ങള്‍, സദഖ, നബിയുടെ മേല്‍ സ്വലാത്ത്

ദിക്ക്‌റുകള്‍ ദുആകള്‍ ഇത്യാദി കാര്യങ്ങള്‍ ഒരുപാട് ചെയ്തു.

വിശ്വാസ രംഗത്ത് അല്ലാഹുവിലും മലക്കുകളിലും ഖുര്‍ആനിലും

പ്രവാചകന്‍മാരിലും അന്ത്യനാളുകളിലും അല്ലാഹുവിന്റെ ഖദ്‌റിലും

ഉറച്ച് വിശ്വസിക്കുകയും ചെയ്തു.

എന്നാല്‍ അയാള്‍ ഒരിക്കലും മൗലൂദ് മാലറാത്തീബുകള്‍ ഓതുകയോ ഓതിക്കുകയോ ചെയ്തില്ല.

ഒരു ദര്‍ഗ്ഗയിലും സിയാറത്ത് നടത്തിയിട്ടില്ല. നമസ്‌കാരത്തിനു ശേഷമുളള

കൂട്ട പ്രാര്‍ത്ഥനയിലോ ഹദ്ദാദ് റാത്തീബിലോ വ്യാഴാഴ്ച സ്‌പെഷ്യല്‍

സ്വലാത്തിലോ പങ്കെടുത്തില്ല. അയാൾ പിഴചവൻ ആണൊ

അയാള്‍ സ്വര്‍ഗ്ഗാവകാശിയാകാനാണോ നരകാവകാശിയാകാനാണോ സാദ്ധ്യത?

{സ്വർഗ്ഗാവകാശിയും നരകാവകാശിയും ആണോ എന്നൊക്കെ തീരുമാനിക്കുന്നത് അല്ലാഹു ആണ്. സുന്നികൾ അല്ല. പക്ഷെ, ഒരു കാര്യമുണ്ട് - ഇതോടൊപ്പം അയാൾ കലിമ ചൊല്ലി വിശ്വസിക്കുന്ന മുസ്.ലിംകളെ മൗലിദും റാതീബും ഓതിയതിന്റെ പേരിൽ, അല്ലാഹുവിന്റെ ഔലിയാഇന്റെ ദർഗ സിയാറത്ത് ചെയ്തതിന്റെ പേരിൽ മുശ്.രിക്കും കാഫിറും ആണെന്നു വിശ്വസിക്കുകയും അങ്ങനെ അവരെ ആക്ഷേപിക്കുകയും ചെയ്താൽ അയാളുടെ കാര്യം പോക്ക് തന്നെയാണ്.}





3) ഖുര്‍ആനിലും ഹദീസിലുമായി ധാരാളം ദുആകള്‍ വന്നിട്ടുണ്ട്.

അവയെല്ലാം അല്ലാഹുവിനോട് മാത്രമുളള ദുആകളാണ്.

മുഹമ്മദ് നബി(സഅ) ജീവിതത്തില്‍ ഒരിക്കല്‍ പോലും

അല്ലാഹു അല്ലാത്തവരെ വിളിച്ച് പ്രാര്‍ത്ഥിച്ചിട്ടില്ല.

സ്വഹാബികളില്‍ ആര്‍ക്കും അങ്ങനെ ഒരേര്‍പ്പാട് അറിഞ്ഞുകൂടായിരുന്നു.

അല്ലാഹു അല്ലാത്തവരെ വിളിച്ച് പ്രാര്‍ത്ഥിക്കാമെന്നത് വാസ്തവത്തില്‍ പൈശാചിക പ്രേരണയല്ലേ?

{അല്ലാഹു അല്ലാത്തവരോട് ഇവിടെ സുന്നികൾ ആരും ദുആ ചെയ്യുകയോ അല്ലെങ്കിൽ നിങ്ങളുടെ അർഥപ്രകാരം വിളിച്ചു പ്രാർഥിക്കുകയോ ചെയ്യുന്നില്ല. മഹാന്മാരോട് സഹായം തേടാറുണ്ട്. അതിനെ ദുആ എന്നും വിളിച്ചു പ്രാർഥന എന്നും വ്യാജ അർഥം കൊടുത്ത് ഉമ്മത്തിനെ കാഫിറാക്കാൻ നടക്കുന്നവരാണ് പൈശാചിക പ്രേരണക്ക് അടിമപ്പെട്ടിട്ടുള്ളത്. സ്വഹാബികൾ നബി(സ)യോട് സഹായം തേടിയ സംഭവങ്ങൾ എത്രയോ സ്വഹീഹായ റിപ്പോർട്ടുകളിൽ വന്നിട്ടുണ്ട്.}





4) ഖബറാളിക്ക് വേണ്ടി ദുആ ചെയ്യുവാനും പരലോകത്തെക്കുറിച്ച്

ഓര്‍മ്മവരാനും ഖബറുകള്‍ സന്ദര്‍ശിക്കല്‍ സുന്നത്താക്കിയുട്ടുണ്ട്.

ആഗ്രഹ സഫലീകരണത്തിനും രോഗ നിവാരണത്തിനും ഖബര്‍ സന്ദര്‍ശിക്കുന്നതിന് എന്താണ് തെളിവ്. മഴയ്ക്ക് വേണ്ടി വന്ന ജനങ്ങളെ

ഉമര്‍ (റ) എന്തുകൊണ്ടാണ് ജീവിച്ചിരിക്കുന്ന അബാസ് (റ)ന്റെ

അടുത്തേക്ക് കൂട്ടിക്കൊണ്ട് പോയത്.

സൃഷ്ടികളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠനായ മുഹമ്മദ് നബി(സ)യുടെ

ഖബറിന്റെ അടുത്തേക്കായിരുന്നില്ലേ അവര്‍ പോകേണ്ടിയിരുന്നത്.

കാര്യം സാധിക്കാന്‍ ഖബറിങ്കല്‍ പോകുന്ന ഏര്‍പ്പാടും അവരെ പഠിപ്പിച്ചിരുന്നില്ല എന്നത് ഇതില്‍ നിന്നും വ്യക്തമാണല്ലോ.

{ആഗ്രഹസഫലീകരണത്തിനും രോഗനിവാരണത്തിനും മഹാന്മാരുടെ ഖബ്.റുകൾ സന്ദർശിക്കുന്നത് ഈ ഉമ്മത്തിനു ഖുർആനും സുന്നത്തും വിശദീകരിച്ചു തന്ന മുജ്തഹിദുകളായ ഇമാമുമാരുടെ തന്നെ പതിവാണ്. വിഷമസന്ദർഭങ്ങളിൽ ഇമാം ഷാഫി(റ) ഇമാം അബൂഹനീഫ(റ)യുടെ ഖബ്.ർ സന്ദർശിക്കാറുണ്ടായിരുന്നു എന്ന കാര്യം പല ചരിത്രഗ്രന്ഥങ്ങളിലും രേഖപ്പെട്ടു കിടക്കുന്നുണ്ട്.



ഉമർ(റ) അബ്ബാസ്(റ)വിനെ തവസ്സുലാക്കി മഴക്ക് വേണ്ടി ദുആ ഇരന്നത് വാസ്തവത്തിൽ നബി(സ)യെ തന്നെ വസീല ആക്കിയതാണ്. കാരണം വെറും സ്വഹാബി എന്ന നിലക്കല്ല അബ്ബാസ്(റ)നെ ഉമർ(റ) കണ്ടത്. മറിച്ച് നബി(സ) അഹ്.ലുബൈത്ത് എന്ന സ്ഥാനത്താണ് അദ്ദേഹത്തെ കണ്ടത്. നബി(സ)യുടെ ഖബ്.ർ ശരീഫും അവിടുത്തെ അഹ്.ലു ബൈത്തും അവിടുത്തെ ശിആറാണ്. അവയിൽ ഉമർ(റ) അഹ്.ലു ബൈത്തിനെ സമീപിച്ചു എന്നു മാത്രം. അതിൽ ഒരു കുഴപ്പവും ഇല്ല.



അതെ സമയം, ഈ സംഭവത്തിനു മുമ്പ് ഒരു സ്വഹാബിയായ വ്യക്തി നബി(സ)യുടെ ഖബ്.ർ ശരീഫിൽ ചെന്ന് മഴക്ക് വേണ്ടി ദുആ ഇരക്കാൻ നബി(സ)യോട് ആവശ്യപ്പെട്ട സംഭവവും ഫത്.ഹുൽ ബാരിയിൽ ഹാഫിളു ഇബ്നു ഹജർ(റ)ഉം അൽ ബിദായയിൽ ഹാഫിള് ഇബ്നു കസീറും(റ) ഉദ്ധരിക്കുന്നുണ്ട്. മഴക്ക് വേണ്ടി നബി(സ)യുടെ ഖബ്.റിങ്കൽ പോകുന്നത് ഹറാമോ ശിർക്കോ അല്ലെന്ന് അപ്പോൾ വ്യക്തമായി.}



പല ഖബറുകളും സ്വന്തമായി വളര്‍ന്നിട്ടുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണ്പലരേയും ഔലിയ ആയി പ്രഖ്യാപിച്ചിട്ടുളളത്.

മക്കയിലും മദീനയിലുമുളള ഏറ്റവും ശ്രേഷ്ഠരായ ഔലിയാക്കളായ

സ്വഹാബികളില്‍ ആരുടെയെങ്കിലും ഖബറുകള്‍ വളര്‍ന്നതായി കാണുന്നില്ലല്ലോ.

അപ്പോള്‍ ഔലിയാക്കളുടെ ഖബറുകള്‍ വളരും എന്നത് കളളവും.

അങ്ങനെ ഔലിയാ ആയി പ്രഖ്യാപിക്കപ്പെട്ടത് ശരിയുമല്ല എന്നത് വ്യക്തമല്ലേ.

{ഖബ്.ർ വളരും എന്നു സുന്നികൾ വിശ്വസിക്കുന്നു എന്നത് നിങ്ങളുടെ കെട്ടിച്ചമച്ച ബഡായി മാത്രമാണ്. അത് പോക്കറ്റിൽ തന്നെ വെച്ചോളൂ}



5) അല്ലാഹുവിന്റെ ഔലിയാ ആരാണെന്ന് തീരുമാനിക്കേണ്ടത് അല്ലാഹുവല്ലേ. ഔലിയായ്ക്കുളള മാനദണ്ഡമായി ഖുര്‍ആന്‍ പറയുന്നത്

ഈമാനും തഖ്‌വയും ആകയാല്‍ അത് രണ്ടും ജനങ്ങള്‍ക്ക് ഇന്ദ്രിയ ഗോചരമല്ലല്ലോ.

അപ്പോള്‍ പളളിക്കമ്മിറ്റികള്‍ പലരേയും ഔലിയ ആയി പ്രഖ്യാപിച്ചിട്ടുളളത് ഏതടിസ്ഥാനത്തിലാണ്?

{പള്ളിക്കമ്മിറ്റികൾ ആരെയും ഔലിയ ആയി പ്രഖ്യാപിക്കാറില്ല. എന്റെ ഇഷ്ടദാസന്മാർ സുന്നത്തുകൾ വർദ്ധിപ്പിച്ച് എന്നോട് അടുത്താൽ ഞാൻ അവരുടെ കൈ ആകും, കാൽ ആകും എന്നൊക്കെ അല്ലാഹു ഔലിയാഇനെ പരിചയപ്പെടുത്തി തന്നിട്ടുണ്ട്. അതു പോലെ അല്ലാഹുവിന്റെ ചില ഇഷ്ടദാസന്മാർ ഒരു കാര്യം പറഞ്ഞാൽ അല്ലാഹു അത് സാധിപ്പിച്ചു കൊടുക്കും എന്ന് നബിവചനവും ഉണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ തലമുറകളായി മുസ്.ലിം ഉമ്മത്ത് കണ്ടും അനുഭവിച്ചും അറിഞ്ഞും വരുന്ന മഹാന്മാരെയാണ് സുന്നികൾ വലിയ്യ് ആയി മനസ്സിലാക്കിയിട്ടുള്ളത്.}



അത്ഭുതങ്ങള്‍ കാണിക്കലാണ് ഔലിയാക്കുളള മാനദണ്ഡമെങ്കില്‍ മുസ്ലിം അല്ലാത്ത പലരും പല അത്ഭുതങ്ങളും കാണിക്കുന്നുണ്ടല്ലോ.

{അങ്ങനെ സുന്നികൾ ആരും പറഞ്ഞിട്ടില്ല. അതു കൊണ്ട് അതും പോക്കറ്റിൽ തന്നെ ഇരുന്നോട്ടെ ...}



കേരളത്തിലെ നൂറ്കണക്കിന് ദര്‍ഗകളില്‍ അടക്കം ചെയ്തിരിക്കുന്നത്

ആരെയാണെന്ന് പോലും ലിഖിതമായ ഒരു ചരിത്രത്തിലും കാണാനില്ല.

ഏതടിസ്ഥാനത്തിലാണ് ഇവരെയൊക്കെ ഔലിയാ ആയി പ്രഖ്യാപിച്ചതെന്ന് വിശദീകരിക്കാമോ.

{മുകളിൽ മറുപടി പറഞ്ഞിട്ടുണ്ട്. ആവർത്തിക്കുന്നു. തലമുറകളായി മുസ്.ലിം ഉമ്മത്ത് കണ്ടും അനുഭവിച്ചും അറിഞ്ഞും വരുന്ന മഹാന്മാരെയാണ് സുന്നികൾ വലിയ്യ് ആയി മനസ്സിലാക്കിയിട്ടുള്ളത്. പിന്നെ ഔലിയ ആകണമെങ്കിൽ ലിഖിത ചരിത്രം തന്നെ വേണമെന്നത് ഒരു പുതിയ അറിവ് ആണ്.}



ഇവരുടെ ജീവിത കാലത്തും മരിച്ച ശേഷവുമുളള വല്ല അത്ഭുത കഥകള്‍ക്കും സത്യത്തിന്റെ പിന്‍ബലമുണ്ടോ.

{ഔലിയാഇനു കറാമത്ത് ഉണ്ട് എന്ന് ദീനിൽ സ്ഥിരപ്പെട്ട കാര്യമാണ്. അതിന്റെ അടിസ്ഥാനത്തിൽ സുന്നികൾ തലമുറകളായി അറിഞ്ഞു വരുന്ന കാര്യങ്ങൾ അവർ വിശ്വസിക്കുന്നു. ഇന്ന സംഭവം ശരിയാണോ അല്ലെ എന്ന് വിശ്വസിക്കൽ ഈമാൻ കാര്യങ്ങളിൽ പെട്ടതൊന്നുമല്ല. താങ്കൾക്ക് വേണമെങ്കിൽ വിശ്വസിച്ചാൽ മതി. പക്ഷെ, വിശ്വസിക്കുന്നവരെ ആക്ഷേപിക്കാൻ ദീനിൽ ഒരു പഴുതും ഇല്ല.}



7)  ഈ നാട്ടില്‍ വല്ല കളവും നടന്നാല്‍ ജനങ്ങള്‍ മഖ്ബറകളിലേക്ക്

നേര്‍ച്ച നേരുന്നു. ഔലിയാ കുറ്റം തെളിയിക്കും എന്നാണ് കണക്ക്.

എന്നാല്‍ മഖ്ബറയില്‍ ഔലിയാന്റെ തലക്കും ഭാഗത്തുനിന്ന് ഭണ്ഡാരം കളവ് പോയാല്‍ നേര്‍ച്ച പോലീസ് സ്റ്റേഷനിലേക്കാണല്ലോ നേരുന്നത്.

{ പരിശുദ്ധ കഅബാലയത്തിൽ ചെന്ന് ആളുകൾ അല്ലാഹുവിനോട് ദുആ ചെയ്യുന്നു. എന്നാൽ ആ കഅബാലയം തന്നെ പൊളിക്കപ്പെടുന്ന ഒരു അവസ്ഥ ഇവിടെ വരുമല്ലോ? ഇതിനു എന്താണ് മറുപടി - അതു തന്നെയാണ് ഈ ചോദ്യത്തിനും മറുപടി.}



8) ചില മഖാം ഉറൂസിനോടനുബന്ധിച്ച് നടത്തുന്ന സന്തല്‍ വരവ്

ഇസ്ലാമിന്റെ ഏത് വിധിയനുസരിച്ചാണ് പുണ്യകര്‍മ്മമായി ത്തീരുന്നത്.

{ഉറൂസ് എന്നാൽ മഹാന്മാരെ അനുസ്മരിക്കലാണ്. അത് ദീനിൽ സ്ഥിരപ്പെട്ട കാര്യമാണ്. നബി(സ) എല്ലാ വർഷവും ഉഹുദ് ശുഹദാക്കന്മാരെ സ്വഹാബികളെയും കൂട്ടി കൂട്ട സിയാറത്ത് നടത്താറുണ്ടായിരുന്നു. അതെ സമയം ഉറൂസിന്റെ പേരിലുള്ള ഹറാമുകൾ - സ്ത്രീ പുരുഷ സങ്കലനം പോലെ - സുന്നികളുടെ പേരിൽ വെച്ചു കെട്ടരുത്. അതിനെയെല്ലാം സുന്നീ പണ്ഡിതർ എതിർക്കാറുള്ളതാണ്.}



9) മണ്‍മറഞ്ഞ മഹാന്‍മാരുടെ പേരില്‍ ഇന്ന് കാണുന്ന മൗലൂദുകളും

റാത്തീബുകളും മാലകളും വാസ്തവത്തില്‍ അവരെ അപമാനിക്കുന്നതല്ലേ.

{അല്ല അവരെ മദ്.ഹ് ചെയ്യലാണ്. അതെങ്ങനെ അവരെ അപമാനിക്കലാകും. കാര്യങ്ങൾ തല കീഴായി കാണാതിരിക്കുക}

അല്ലാഹുവിന്റെ അറിവ് എത്രയുണ്ടെന്നും അതിന്റെ അക്ഷരങ്ങള്‍ എത്രയുണ്ടെന്നും എനിക്കറിയാമെന്നും ശൈഖ് അബ്ദുല്‍ ഖാദര്‍ ജീലാനിയുടെ പേരിൽ മുഹ്‌യദ്ദീന്‍ മൗലൂദില്‍ കൊടുത്തത് വാസ്തവത്തില്‍ ശൈഖിനെ ഒരഹങ്കാരിയായി ചിത്രീകരിക്കുന്നില്ലേ.

{നുണപറയൽ മത്സരം നടത്തുന്ന മൗലവിമാരിൽ നിന്നാണ് താങ്കൾ ദീൻ പഠിക്കുന്നത് എന്നത് കൊണ്ട് തന്നെ ഈ കാര്യം ആ മൗലിദിലെ അറബി വാചകം കൊണ്ട് വന്ന് അർഥം വെച്ച് തെളിയിക്കേണ്ടതാണ്.}



10) മങ്കൂസ് മൗലൂദ്കാരന്‍ പറയുന്നു. മുഹമ്മദ് നബി (സഅ)യുടെ

പ്രകാശം കൂടെയുണ്ടായിരുന്നത്‌ കൊണ്ടാണ് ഇബ്രാഹിം നബി (അ)

നംറൂദിന്റെ തീയില്‍ നിന്നും രക്ഷപ്പെട്ടതെന്ന്. അവര്‍ ശൊന്ന ബൈത്ത്

(മുഹ്‌യിദ്ദീന്‍ മാലയുടെ ആധാര ഗ്രന്ഥം) കാരന്‍ പറയുന്നു:

''മുഹ്‌യദ്ദീന്‍ ശൈഖാണ് ഇബ്രാഹിം നബി(അ)യെ രക്ഷിച്ചതെന്ന്,

{നുണപറയൽ മത്സരം നടത്തുന്ന മൗലവിമാരിൽ നിന്നാണ് താങ്കൾ ദീൻ പഠിക്കുന്നത് എന്നത് കൊണ്ട് തന്നെ ഈ കാര്യം ആ മൗലിദിലെ അറബി വാചകം കൊണ്ട് വന്ന് അർഥം വെച്ച് തെളിയിക്കേണ്ടതാണ്.}



അല്ലാഹു പരിശുദ്ധ ഖുര്‍ആനില്‍ പറയുന്നു:

''അല്ലാഹു തീയോട് ഇബ്രാഹിമിന്റെ മേല്‍ തണുപ്പും സമാധാനവും ആയിത്തീരാന്‍ ആജ്ഞാപിച്ചതെന്ന് ''നിങ്ങള്‍ ഇതില്‍ ഏതാണ് ശരിയായി കണക്കാക്കുന്നത്.



ശാഫി മദ്ഹബിലെ വുളുവിനു ശക്തി കുറവാണെന്നും ആ വുളു എടുത്ത ശേഷം സ്ത്രീകളെ തൊട്ടാല്‍ വുളു മുറിയുന്നതു കൊണ്ട് ഹജ്ജിന് പോകുന്നവരോട് ഹനഫി മദ്ഹബിലുളള ശക്തി കൂടിയ വുളു എടുക്കാന്‍ നിങ്ങള്‍ ഉപദേശിക്കുന്നുണ്ട്. അങ്ങിനെ വുളുവിന് മാത്രം മദ്ഹബ് മാറിയാല്‍ മതിയോ വുളു എടുത്ത ശേഷം വീണ്ടും ശാഫി മദ്ഹബ്കാരനായിത്തീര്‍ന്നാല്‍ പിന്നെയും വുളുവിന്റെ ശക്തി കുറയില്ലേ.

അതോ നമസ്‌കാരത്തിലും മറ്റ് പ്രാര്‍ത്ഥനകളിലും ഹനഫിയായി തുടരണമോ?

അങ്ങിനെ വന്നാല്‍ രണ്ട് മദ്ഹബിന്റെയും മസ്ഹല മുഴുവന്‍ പഠിക്കാതെ പറ്റുമോ?

നബി (സഅ) യുടെ കാലത്ത് ഇങ്ങിനെ ശക്തി കുറഞ്ഞതും ശക്തി കൂടിയതുമായ രണ്ട്തരം വുളു നിലവിലുണ്ടായിരുന്നോ?

{ഷാഫി മദ്.ഹബിലെ വുളൂഇനു ശക്തി കുറവാണെന്നും ഹനഫീ മദ്.ഹബിലെ വുളൂഇനു ശക്തി കൂടുതലാണെന്നും സുന്നികൾ പറഞ്ഞത് ആദ്യം നിങ്ങൾ തെളിയിക്കുക.



പിന്നെ, മദ്.ഹബുകളിലെ മസ്.അലകൾ പഠിക്കാനാണോ ഇത്ര വലിയ പണി? സലഫികളുടെ നിയന്ത്രണത്തിലുള്ള മസ്.ജിദുന്നബവിയിൽ മുകൾ നിലയിൽ ഒരു വലിയ ലൈബ്രറി ഉണ്ട്. അവിടെ ഫിഖ്ഹ് എന്ന സെക്ഷനിൽ ഷാഫി, ഹമ്പലി, ഹനഫി, മാലികി എന്നു തരം തിരിച്ചു കിതാബുകൾ വെച്ചിട്ടുണ്ട്. അപ്പോൾ ഒരു പ്രയാസവുമില്ല. മദീനയിലേക്ക് പോകാൻ പറഞ്ഞതല്ല. മദ്.ഹബുകളും അതിലെ അഭിപ്രായവിത്യാസങ്ങളും അതു എല്ലാം ദീൻ തന്നെയാണെ എന്നുള്ളതും നിങ്ങളുടെ സലഫികൾ അടക്കം ഈ ഉമ്മത്ത് ഏകകണ്ഠമായി അംഗീകരിച്ച കാര്യമാണ് എന്നു വ്യക്തമാക്കിയതാണ്. അതു കൊണ്ട് ചില ഘട്ടങ്ങളിൽ ഒരു മദ്.ഹബിന്റെ വിധിയനുസരിച്ച് നീങ്ങൽ ബുദ്ധിമുട്ടാണെങ്കിൽ മറ്റൊരു മദ്.ഹബ് സ്വീകരിക്കുന്നത് കൊണ്ട് ഒരു പ്രശ്നവുമില്ല. എല്ലാം ഒരേ ദീൻ തന്നെയാണ്. ഒന്ന് മാത്രമാണ് ശരി എന്നത് ശാഖാപരമായ വിഷയങ്ങളിൽ ദീനിൽ ഇല്ല.}





12) മരിക്കുന്നത് വരെ ഇമാം ആരെന്ന് ചോദിച്ചാല്‍ ശാഫി ഇമാം

എന്ന് ജനങ്ങളെ പഠിപ്പിച്ച് മരണശേഷം ഇമാം പരിശുദ്ധ ഖുര്‍ആനാണെന്ന്

തല്‍ഖീല്‍ വഴി പറഞ്ഞ് കൊടുക്കുന്നത് തനി വഞ്ചനയല്ലേ ?

{നിങ്ങളെ മൗലവിമാർ വഞ്ചിച്ചതിനു സുന്നികൾ എന്ത് പിഴച്ചു. ഫുറൂഇയ്യായ (ശാഖാപരമായ കാര്യങ്ങളിൽ) ഇമാം കേരളത്തിൽ അധികം പേർക്കും ഇമാം ഷാഫി തന്നെയാണ്. പിന്നെ ഖബ്.റിൽ ചോദിക്കുന്നത് ആരാണ് ഇമാം എന്നല്ല. അത് നിങ്ങളെ മൗലവിമാർ പഠിപ്പിക്കാതെ വഞ്ചിച്ചു. ആരാണ് എന്നല്ല, ഏതാണ് നിങ്ങളുടെ ഇമാം എന്നാണ് ചോദ്യം. അതു കൊണ്ട് തന്നെ ഉത്തരം ഖുർആൻ എന്നുമാണ്.}



തല്‍ഖീന്‍ വഴി മലക്കുകളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയും എന്ന് കരുതുന്നത് തനി മൗഢ്യമല്ലേ ?

{തൽഖീൻ വഴിയാണ് മലക്കുകളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതെന്ന് ഇവിടെ ആരും പറഞ്ഞിട്ടില്ല. ഇവിടെ താങ്കളാണ് മൂഢനായത്. സത്യവിശ്വാസികൾക്ക് ഓർമ്മപ്പെടുത്തൽ ഉപകരിക്കും എന്നു വിശുദ്ധ ഖുർ.ആനിൽ തന്നെ വന്നതാണ്. അതിന്റെ അടിസ്ഥാനത്തിൽ ആണ് തൽഖീൻ. അതു വഴി ഖബ്.റാളിക്ക് ദുൻ.യാവിൽ വെച്ച് വിശ്വസിച്ച കാര്യങ്ങൾ ഒന്നു കൂടി ഉറപ്പിച്ചു കൊടുക്കുകയും തന്മൂലം അദ്ദേഹത്തിനു മലക്കുകളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ സഹായകമാകും എന്നുമാണ് സുന്നികൾ വിശ്വസിക്കുന്നത്}

തസ്ബീത്ത് എന്ന പ്രബലമായ സുന്നത്തിനെ നിങ്ങള്‍ കുഴിച്ച് മൂടിയത്

ഇപ്പോള്‍ അല്‍പ്പാല്‍പ്പമായി പുറത്തുവരാന്‍ തുടങ്ങിയത് മുജാഹിദുകള്‍

ചെയ്യുന്നത് കണ്ടിട്ടല്ലേ.

{അത് മുജാഹിദ് മൗലവിമാരിൽ കണ്ടു വരുന്ന ഒരു അസുഖമാണ്. എല്ലാം ഞമ്മളാണ് കൊണ്ട് വന്നതെന്ന മൂഢത്തരം, മറുപടി അർഹിക്കുന്നില്ല.}



13) ചാവടിയന്തിരം കഴിക്കുന്നതിന്റെ തെളിവുകള്‍ തിരയാതിരിക്കുന്നതാവും അഭികാമ്മ്യം നബി(സ.അ) യുടെ മകന്‍ ഇബ്രാഹിം മരിച്ചിട്ടും

പ്രിയ പത്‌നി ഖദീജ (റ.അ) മരിച്ചിട്ടും എത്രാം ദിവസമായിരുന്നു അടിയന്തിരങ്ങള്‍? അന്ന് ഏത് മൗലൂദാണ് ഓതിയത് ?

{മരണപ്പെട്ടവർക്ക് വേണ്ടി ഖുർആൻ പാരായണം ചെയ്യലും ദുആ ചെയ്യലും അതിനു വേണ്ടി ഒരുമിച്ച് കൂടിയവർക്ക് ഭക്ഷണം നൽകലും ആണല്ലോ ഇവിടെ ഉദ്ദേശം. ഇത് സ്വഹാബിമാരുടെ ചര്യയിൽ അറിയപ്പെട്ടതാണ്. നൂറ്റാണ്ടുകളായി മുസ്.ലിം ഉമ്മത്ത് നിരാക്ഷേപം തുടർന്നു വരുന്നതുമാണ്. ഇബ്നുതീമിയ്യ മരണപ്പെട്ടപ്പോൾ ശിഷ്യന്മാർ ഖുർആൻ പാരായണം നടത്തിയത് ഇബ്നു കസീർ രേഖപ്പെടുത്തുന്നുണ്ട്. ഇവരാരും ഇത് നബി(സ) ചെയതിരുന്നോ എന്നു അന്വേഷിച്ചിട്ടില്ലെങ്കിൽ സുന്നികൾക്കും അത് അന്വേഷിക്കേണ്ട കാര്യമില്ല. നബി(സ) ചെയ്തതേ ചെയ്യാൻ പാടുള്ളൂ എന്ന പിഴച്ച വാദമുള്ളവർ ആദ്യം മുസ്.ഹഫ് നോക്കി ഖുർആൻ ഓതുന്ന പരിപാടി നിറുത്തുക.}





ഖദീജ (റ) യുടെ സുഹൃത്തുക്കള്‍ക്ക് നബി (സഅ) പാരിദോഷികങ്ങള്‍ നല്‍കാറുണ്ടായിരുന്നു എന്നത് എങ്ങിയെനാണ് നിങ്ങള്‍ ചാവടിയന്തിരങ്ങള്‍ക്ക് തെളിവായി ഉദ്ദരിക്കുന്നത്?

{മരിച്ചവരെ അനുസ്മരിച്ച് അവരുടെ പേരിൽ സദഖ ചെയ്യുന്നതിനുള്ള ഒന്നാന്തരം തെളിവ് തന്നെയാണത്.}



14) മസ്ജിദുല്‍ ഹറമിലും മസ്ജിദുന്നബവിയിലും ഖുത്തുബ നിര്‍വ്വഹിക്കുന്നതും നമസ്‌കാരത്തിന്ന് നേതൃത്വം നല്‍കുന്നതും

സലഫി ആശയക്കാരാണ് എന്ന് നിങ്ങള്‍ പലപ്പോഴും തന്നെ പ്രസംഗിച്ചിട്ടുണ്ട്.

അവിടെ പോകുന്നവര്‍ ഈ ഇമാമുകളെ തുടരാന്‍ പാടുണ്ടോ?

ഖുത്തുബകളിലും ഗ്രന്ഥങ്ങളിലും ഇവര്‍ ശൈഖുല്‍ ഇസ്ലാം ഇബിനു തൈമിയ (റ) യെയും മുഹമ്മദ് അബ്ദുല്‍ വഹാബ് (റ)യെയും അംഗീകരിക്കുന്നുണ്ട്.

നിങ്ങള്‍ മക്കയിലും മദീനയിലും ചെന്നാല്‍ ഈ ഇമാമാകളെ തുടരാന്‍ പാടില്ല എന്നത് എന്തുകൊണ്ട് ഫത്‌വ ഇറക്കുന്നില്ല?

{അവർ ഞങ്ങൾ അംഗീകരിക്കുന്ന ഹമ്പലീ മദ്.ഹബ് അനുസരിച്ചാണ് അവിടെ ജുമുഅക്കും ജമാഅത്തിനും നേതൃത്വം കൊടുക്കുന്നത്. അങ്ങനെ തുടരുന്നിടത്തോളം മുസ്.ലിംകൾ ആർക്കും അതിൽ ഒരു പ്രശ്നവുമില്ല.}



15) പത്ത് നാല്പത് വര്‍ഷം മുമ്പ് മുസ്ലിം കുട്ടികളെയെല്ലാം മുസ്ല്യാക്കന്‍മാര്‍ നിര്‍ബന്ധമായും മൊട്ടയടിപ്പിച്ചിരുന്നു. ?  തലമുടി വളര്‍ത്തിയ ഒരു കുട്ടിയെയും അന്ന മദ്രസയില്‍ പഠിക്കാന്‍ അനുവദിക്കുമായിരുന്നില്ല.

ഇന്ന് 99 ശതമാനം മുസ്ല്യാക്കന്‍മാരും തലമുടി വളര്‍ത്തിയിരിക്കുകയാണല്ലോ.

മൊട്ടയടിച്ച ഒരു സുന്നീക്കുട്ടിയെയും ഇന്ന് കാണാനില്ല.

ഈ മാററത്തിന് നിങ്ങള്‍ക്ക് പുതിയ  കിട്ടിയ  തെളിവ് എന്താണ് ?

{ഇതും നിങ്ങളുടെ മൗലവിമാർ കെട്ടിച്ചമച്ച ഒരു പെരും നുണയാണ്. മറുപടി അർഹിക്കുന്നില്ല. മൊട്ടയടിക്കൽ നിർബന്ധമാണ് എന്ന് ഒരു സുന്നീ പണ്ഡിതനും വിധിച്ചിട്ടില്ല. ഉണ്ടെങ്കിൽ തെളിയിക്കുക.}



16) മുഹമ്മദ് നബി(സഅ)യുടെ കാലഘട്ടത്തിലും തുടര്‍ന്നുളള ഖുലഫാഇറാശിദുകളുടെ കാലഘട്ടങ്ങളിലും മുസ്ലിം സ്ത്രീകള്‍ക്ക്

ജുമുഅ/ജമാഅത്തില്‍ പങ്കെടുക്കാന്‍ അനുവാദമുണ്ടായിരുന്നു എന്ന്

വളരെ വ്യക്തമായ ശേഷവും പരിപൂര്‍ണ്ണമായ ഇസ്ലാമിക വസ്ത്രം ധരിച്ച സ്ത്രീ അവര്‍ക്ക് നമസ്‌കാരത്തിനായി പളളികളില്‍ പ്രത്യേകം സജ്ജമാക്കിയ

സ്ഥലങ്ങളില്‍ വെച്ച് നമസ്‌കരിക്കുന്നത് ഹറാമാണെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്.

{ഒരു റക്അത്തിനു ആയിരം റക്അത്ത് ശ്രേഷ്ടത ലഭിക്കുന്ന, നബി(സ) ഇമാമായി നിസ്കരിക്കുന്ന, ഖുലഫാഉ റാഷിദുകൾ അടക്കം സ്വഹാബാ കിറാം മഅമൂന്മാരായി നിസ്കരിക്കുന്ന, മസ്ജിദുന്നബവിയിലെ ജമാഅത്തിൽ പങ്കെടുക്കട്ടെ എന്ന സ്വഹാബീ വനിതയുടെ അപേക്ഷക്ക് നബി(സ) നൽകിയ മറുപടിയാണ് അവർക്ക് നിസ്കാരത്തിനു വീടാണ് ഉത്തമം എന്നുള്ളത്. അത്രയേ സുന്നികൾ പറയുന്നുള്ളൂ. അല്ലാതെ സുന്നികൾ പുതുതായി ഉണ്ടാക്കിയ നിയമമല്ല അത്.  പിന്നെ സ്ത്രീകൾ പള്ളിയിൽ വരുന്നതനെതിരെയുള്ള നിലപാടോ? ഉമർ(റ)ന്റെയും മറ്റു സ്വാഹാബികളുടെയും നിലപാട് ഈ വിഷയത്തിൽ എന്താണോ അതു തന്നെയാണ് സുന്നികളുടെയും നിലപാട്.}



ദര്‍ഗകളില്‍ പുരുഷന്‍മാരോട് മത്സരിച്ച് ചീരണി വാങ്ങുന്നതിനെയും പാതിരാത്രി കഴിഞ്ഞും തുടരുന്ന ലേലം വിളി വഅ്ളുകളില്

‍ പങ്കെടുക്കുന്നതിനെയും നിങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

{സ്ത്രീപുരുഷസങ്കലനം സുന്നികൾ എവിടെയും, ഒരു ദർഗയിലും പ്രോത്സാഹിപ്പിക്കുന്നില്ല. സൂക്ഷമത പാലിക്കാത്ത  ദർഗാഭാരവാഹികളുടെയും സ്ത്രീകളുടെയും ഭാഗത്തു നിന്നു വരുന്ന ദീനീ വിരുദ്ധ കാര്യങ്ങൾക്ക് സുന്നികൾ ഉത്തരവാദികൾ അല്ല.}



ഇപ്പോള്‍ നിങ്ങളുടെ പ്രധാന പളളികളിലും മര്‍ക്കസുകളിലും

സ്ത്രീകള്‍ക്ക് പ്രത്യേക മുറി തുറന്നതിന്റെ ഉദ്ദേശവും സ്ത്രീകളെ നമസ്‌കരിപ്പിക്കല്‍ തന്നെയല്ലേ.

{അല്ല, മുൻ.കാലത്തെ അപേക്ഷിച്ച്, സ്ത്രീകൾ പുറത്തിറങ്ങി സഞ്ചരിക്കുന്ന പതിവ് അധികരിച്ചപ്പോൾ അവരുടെ നിസ്കാരം ഖളാ ആകാതിരിക്കാൻ വേണ്ടി നല്ല ഉദ്ദേശത്തോടെ ചെയ്യുന്നതാണ്.}



17) ഖുത്തുബയുടെ അര്‍കാനുകള്‍ ഒഴികെയുളള ഭാഗങ്ങള്‍ ജനങ്ങള്‍ക്ക് മനസ്സിലാകുന്ന ഭാഷയി.....

{ഖുത്തുബ ആരാധനയാണ്. അത് ജനങ്ങൾക്ക് മനസ്സിലാകണം എന്ന ഒരു നിയമം ഖുർആനിലോ സുന്നത്തിലോ ഇല്ല. പിന്നെ പുത്തൻവാദികൾ ഖുത്തുബ പരിഭാഷ നടത്തുന്നത് എന്ത് അടിസ്ഥാനത്തിലാണ്???}

Wednesday, 26 April 2017

മങ്കൂസ് മൗലിദിലെ വരികളിലെ യാഥാർത്ത്യവും വഹാബികളുടെ പെരുങ്കള്ളത്തരവും

131_______
​siddeequl misbah​ ✍🏻 26/04/2017
⏬___________________⏬

​"മങ്കൂസ് മൗലിദിലെ വരികളിലെ യാഥാർത്ത്യവും വഹാബികളുടെ പെരുങ്കള്ളത്തരവും"​
_______________________


സുബ് ഹാനള്ളാഹ് എന്താ ഒരു കബളിപ്പിക്കൽ മങ്കൂസ് മൗലിദിൽ നബി സ്വ യുടെ ജനനവുമായി ബന്ധപ്പെട്ട് ബിംബങ്ങൾ തല കുത്തി വീണപ്പോൾ ഉസ്മാനുബ്നുൽ ഹുവൈരിസ് എന്ന ഖുറൈശി സംഘത്തിൽ പെട്ടയാൾ സങ്കടത്തോടെ   ബിംബങ്ങളെ വിളിച്ച് പാടിയ  സംഭവവും പാട്ടും  ഇമാമീങ്ങളൊക്കെ അവരുടെ കിതാബുകളിൽ ഉദ്ധരിക്കുന്നുണ്ട് ഇബ്നു അസാകിർ (റ) താരീഖ് ദിമശ്ഖിലും , ഹാഫിള് ഇബ്നു കസീർ (റ) അൽ ബിദായത്തു വന്നിഹായയിലും , സീറത്തു ന്നബവിയ്യയിലും , ഹാഫിള് ജലാലുദ്ദീൻ സുയൂത്വി (റ) ഖസ്വാഇസുൽ കുബ്റയിലും മറ്റ് ധാരാളം ഇമാമീങ്ങൾ അവരുടെ  ഗ്രന്ഥങ്ങളിൽ ഉദ്ധരിച്ചതായി കാണാം ഈ ചരിത്രം നബി സ്വ യുടെ മൗലിദുമായി ബന്ധപ്പെട്ട് മങ്കൂസ് മൗലിദിലും പ്രസ്തുത ചരിത്രം അത് പോലെ കൊടുത്തതായും കാണാം വരികൾ ഒരുപാട് ഉണ്ട് ആദ്യ രണ്ട് വരി കൊടുക്കാം

👇🏻
أَيَا صَنَمَ الْعِيدِ الَّذِي صُفَّ حَوْلَهُ
... صَنَادِيدُ وَفْدٍ مِنْ بِعِيدٍ وَمِنْ قُرْبِ

(ഉസ്മാനുബ്നുൽ ഹുവൈരിസ് പാടിയ പാട്ടിലെ ആദ്യ വരികൾ ഈ വരികൾ മങ്കൂസ് മൗലിദിലും കാണാം) ☝🏻☝🏻
⏬☝
എന്നാൽ ഈ വരികൾ എടുത്തുദ്ധരിച്ച് കണ്ടൊ സുന്നികൾ മങ്കൂസ് മൗലിദിൽ ബിംബങ്ങളെ വിളിക്കുന്നത് നോക്കൂ എന്നിട്ട് അതിന്ന് ജവാബായി സ്വലാത്തും ചൊല്ലുന്നു !!!! എന്തായാലും മൗലവിമാരുടെ ഈ കബളിപ്പിക്കൽ സാധാരണക്കാർക്കിടയിൽ പെട്ടെന്ന് ഏശുമല്ലോ , ഇങ്ങനെ പെരും നുണകൾ പറഞ്ഞും എഴുതിയും ചലിപ്പിക്കുന്ന ഒരു പ്രസ്ഥാനം കഷ്ടം തന്നെ !!!!

എന്നാൽ മുഹ്മിനീങ്ങൾ കാര്യം മനസ്സിലാക്കുക‌ നബി സ്വ യുടെ ജനന സമയത്ത് അവിടത്തെ മുഹ്ജിസത്തെന്നോണം  ധാരാളം അൽഭുത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് അതിൽ പെട്ടതാണ് അന്നുണ്ടായ മുഴുവൻ ബിംബങ്ങളും  തലകുത്തി വീഴുകയും അത് കണ്ട് വെഷമം അടക്കി വെക്കാനാകാതെ ഖൽബ് പൊട്ടി ഖുറൈശിയിൽ പെട്ട ഉസ്മാനിബ്നുൽ ഹുവൈരിസ് എന്ന മുശ്രിഖ് പാടിയ സംഭവം അത് അത്പോലെ‌ മൗലിദ് കിതാബിൽ കൊടുത്തതാകുന്നു ഇത് നബി സ്വ യുടെ ജനന സമയത്തുണ്ടായ അൽഭുതം പറയാൻ വേണ്ടി മാത്രമാകുന്നു അല്ലാതെ ആ സംഭവത്തിൽ ആ ഖുറൈശി പാടിയ പാട്ടിൽ ബർകത്തെടുക്കാനോ പുണ്യം കിട്ടും എന്ന വിശ്വാസത്തിലോ എന്ന നിലക്കല്ല , മറിച്ച് അന്ന് നടന്ന സംഭവം ഇമാമീങ്ങളിൽ നിന്ന് അത് പോലെ ഉദ്ധരിക്കുന്നു അല്ലാതെ ബിംബങ്ങളെ വിളിച്ച് പറയുകയല്ല , പിന്നെ ഈ വരികൾ കഴിഞ്ഞാൽ  ജവാബ് സ്വലാത്തും ചൊല്ലാറില്ല അത് മൗലവിയുടെ അടുത്ത നുണയാകുന്നു കാരണം മങ്കൂസ് മൗലിദ് കിതാബിൽ  ഈ ബൈത്ത് ഉള്ളടുത്ത് തന്നെ ജവാബ് ഇല്ലാതെ സംഭവം റാവിമാരിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു എന്ന് പറഞ്ഞാകുന്നു  കൊടുത്തിട്ടുള്ളത്

പക്ഷെ തിരൂരങ്ങാടി പോലുള്ള  വഹാബികളുടെ പ്രസ്സുകളിൽ നിന്ന് അടിച്ചിറക്കുന്ന മൗലിദ് കിതാബുകളിൽ ഈ വരികൾ കൊടുത്തിട്ട് സ്വലാത്തിന്റെ ജവാബ് കൊടുത്തതായി കാണാം , കദ്ദാബുകളാണല്ലോ കള്ളത്തരം കാണിച്ച് സംഘടനയുടെ ആദർശം പറയുകയെന്നല്ലാതെ സുന്നി ആദർശത്തിനോ സുന്നികൾ പാടുന്ന മാലക്കോ മൗലിദിനോ ഒരു കുഴപ്പവും കണ്ട് പിടിക്കാൻ ഇക്കൂട്ടർക്ക് കഴിയുകയില്ലെന്ന യാഥാർത്ത്യം എല്ലാവരും തിരിച്ചറിയുക.

പ്രസ്തുത സംഭവവും പാട്ടും മഹാനായ സ്വാലിഹിശാമി (റ) അവിടത്തെ സുബുലുൽ ഹുദ എന്ന കിതാബിൽ കൊണ്ട് വരുന്നത് തന്നെ നബി സ്വ യുടെ ജനനത്തിൽ ഇബ്ലീസ് അട്ടഹസിച്ച് കരഞ്ഞോടി എന്ന് പറഞ്ഞ് ഒരു ബാബ് കൊടുത്തിട്ടാകുന്നു 👇🏻

​الباب العاشر في حزن إبليس وحجبه من السموات وما سمع من الهواتف لما ولد رسول الله صلى الله عليه وسلم​
      __________________________

وروى الخرائطي وابن عساكر عن عروة بن الزبير رحمه الله تعالى أن نفرا من قريش منهم ورقة بن نوفل وزيد بن عمرو بن نفيل وعبيد الله بن جحش وعثمان بن الحويرث كانوا عند صنم يجتمعون إليه فلما دخلوا يوماً فرأوه مكبوباً على وجهه، فأنكروا ذلك فأخذوه فردوه إلى حاله فلم يلبث أن انقلب انقلاباً عنيفاً فردوه إلى حاله، فانقلب الثالثة فقال عثمان: إن هذا لأمر حدث. وذلك في الليلة التي ولد فيها رسول الله صلى الله عليه وسلم. فجعل عثمان بن الحويرث يقول:
أيا صنم العيد الذي صفّ حوله ... صناديد وفدٍ من بعيدٍ ومن قرب
ينكس مقلوباً فما ذاك قل لنا ... أذاك سفيهٌ أم تنكّس للعتب

(ـ[سبل الهدى والرشاد، في سيرة خير العباد،
المؤلف: محمد بن يوسف الصالحي الشامي)  ✍🏻☝🏻

അപ്പോൾ ഇമാമീങ്ങൾ അവരുടെ കിതാബുകളിൽ കൊടുക്കുന്നത് നബി സ്വ യുടെ മുഹ്ജിസത്ത് പറയാനാകുന്നു അല്ലാതെ അവരൊക്കെ ബിംബങ്ങളെ വിളിക്കാൻ വേണ്ടിയാണെന്ന് ആരും പറയില്ല മങ്കൂസ് മൗലിദിൽ പ്രസ്തുത പാട്ടും സംഭവവും കൊടുത്തതാണ് പ്രശ്നമെങ്കിൽ ഈ സംഭവം കൊണ്ട് വന്ന ഇബ്നു കസീർ തങ്ങളും ഇബ്നു അസാകിർ (റ) വിനെ പോലുള്ള ധാരാളം ഇമാമീങ്ങളുടെ ചരിത്ര ഗ്രന്ഥം തന്നെ കുഴപ്പാമാണെന്ന് പറയേണ്ടി വരും. കാരണം ചരിത്ര ഗ്രന്ഥമാണല്ലോ അത് പോലെത്തന്നെ കൊടുക്കും അത് പോലെ ഈ പാട്ടും സംഭവവും പ്രസ്തുത കിതാബുകളിൽ ഉണ്ട് എന്നും പറയുകയും ചെയ്യും.  അത് പോലെ മങ്കൂസ് മൗലിദ് കിതാബിലും നബി സ്വ യുടെ ജനന സമയത്ത് നടന്ന അൽഭുത സംഭവങ്ങൾ ഇമാമീങ്ങളിൽ നിന്ന് ഉദ്ധരിക്കുന്നു , അപ്പോൾ ഈ സംഭവവും പാട്ടും മങ്കൂസ് മൗലിദിൽ ഉണ്ട് എന്നും പറയാം നേരത്തെ ചരിത്ര ഗ്രന്ഥങ്ങളിൽ ഉള്ളത് പോലെ പക്ഷെ മങ്കൂസ് മൗലിദ് കിതാബിലും ഇത് എന്തിന്ന്  കൊടുത്തു എന്ന സന്ധർഭം പറയാതെ ഈ വരികൾ സുന്നികളുടെ വിശ്വാസമാക്കി മാറ്റി ബിംബങ്ങളെ വിളിക്കുന്നു എന്നൊക്കെയുള്ള ആരോപണങ്ങൾ തീർത്തും കാപട്യവും സുന്നി വിശ്വാസത്തെ തകർക്കുക എന്ന നിഘൂഡ തന്ത്രവുമാകുന്നു.

ഇനി മങ്കൂസ് മൗലിദിൽ ഉദ്ധരിച്ച  സംഭവവും ഉസ്മാനുബ്നുൽ ഹുവൈരിസ് പാടിയ പാട്ടും ഹാഫിള് ഇബ്നു കസീർ (റ) വിന്റെ ചരിത്ര ഗ്രന്ഥമായ അൽ ബിദായത്തു വന്നിഹായയിൽ നിന്നും അതേ പോലെ വായിക്കാം

وَقَالَ الْخَرَائِطِيُّ: حَدَّثَنَا عَبْدُ اللَّهِ بْنُ مُحَمَّدٍ الْبَلَوِيُّ بِمِصْرَ
 حَدَّثَنَا عُمَارَةُ بْنُ زَيْدٍ حَدَّثَنِي عُبَيْدُ اللَّهِ بْنُ الْعَلَاءِ حَدَّثَنِي يَحْيَى بْنُ عُرْوَةَ عَنْ أَبِيهِ أَنَّ نَفَرًا مِنْ قُرَيْشٍ مِنْهُمْ وَرَقَةُ بْنُ نَوْفَلِ بْنِ أَسَدِ بْنِ عَبْدِ الْعُزَّى بْنِ قُصَيٍّ وَزَيْدُ بْنُ عَمْرِو بْنِ نُفَيْلٍ، وَعُبَيْدُ اللَّهِ بْنُ جَحْشِ بْنِ رِئَابٍ، وَعُثْمَانُ بْنُ الْحُوَيْرِثِ، كَانُوا عِنْدَ صَنَمٍلَهُمْ يَجْتَمِعُونَ إِلَيْهِ قَدِ اتَّخَذُوا ذَلِكَ الْيَوْمَ مِنْ كُلِّ سَنَةٍ عِيدًا كَانُوا يُعَظِّمُونَهُ، وَيَنْحَرُونَ لَهُ الْجَزُورَ، ثُمَّ يَأْكُلُونَ وَيَشْرَبُونَ الْخَمْرَ، وَيَعْكُفُونَ عَلَيْهِ فَدَخَلُوا عَلَيْهِ فِي اللَّيْلِ فَرَأَوْهُ مَكْبُوبًا عَلَى وَجْهِهِ فَأَنْكَرُوا ذَلِكَ فَأَخَذُوهُ فَرَدُّوهُ إِلَى حَالِهِ فَلَمْ يَلْبَثْ أَنِ انْقَلَبَ انْقِلَابًا عَنِيفًا فَأَخَذُوهُ فَرَدُّوهُ إِلَى حَالِهِ فَانْقَلَبَ الثَّالِثَةَ فَلَمَّا رَأَوْا ذَلِكَ اغْتَمُّوا لَهُ، وَأَعْظَمُوا ذَلِكَ، فَقَالَ عُثْمَانُ بْنُ الْحُوَيْرِثِ: مَا لَهُ قَدْ أَكْثَرَ التَّنَكُّسَ، إِنَّ هَذَا لِأَمْرٍ قَدْ حَدَثَ، وَذَلِكَ فِي اللَّيْلَةِ الَّتِي وُلِدَ فِيهَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَجَعَلَ عُثْمَانُ يَقُولُ

أَيَا صَنَمَ الْعِيدِ الَّذِي صُفَّ حَوْلَهُ ... صَنَادِيدُ وَفْدٍ مِنْ بِعِيدٍ وَمِنْ قُرْبِ
تَكَوَّسْتَ مَغْلُوبًا فَمَا ذَاكَ قُلْ لَنَا ... أَذَاكَ سَفِيهٌ أَمْ تَكَوَّسْتَ لِلْعَتْبِ
فَإِنْ كَانَ مِنْ ذَنْبٍ أَتَيْنَا فَإِنَّنَا ... نَبُوءُ بِإِقْرَارٍ وَنَلْوِي عَنِ الذَّنْبِ
وَإِنْ كُنْتَ مَغْلُوبًا تَكَوَّسْتَ صَاغِرًا ... فَمَا أَنْتَ فِي الْأَوْثَانِ بِالسَّيِّدِ الرَّبِّ
قَالَ: فَأَخَذُوا الصَّنَمَ فَرَدُّوهُ إِلَى حَالِهِ فَلَمَّا اسْتَوَى هَتَفَ بِهِمْ هَاتِفٌ مِنَ الصَّنَمِ، بِصَوْتٍ جَهِيرٍ وَهُوَ يَقُولُ:
تَرَدَّى لِمَوْلُوْدٍ أَنَارَتْ بِنُورِهِ ... جَمِيعُ فِجَاجِ الْأَرْضِ فِي الشَّرْقِ وَالْغَرْبِ
وَخرَّتْ لَهُ الْأَوْثَانُ طُرًّا وَأُرْعِدَتْ ... قُلُوبُ مُلُوكِ الْأَرْضِ طُرًّا مِنَ الرُّعْبِ
وَنَارُ جَمِيعِ الْفُرْسِ بَاخَتْ وَأَظْلَمَتْ ... وَقَدْ بَاتَ شَاهُ الْفُرْسِ فِي أَعْظَمِ الْكَرْبِ
وَصُدَّتْ عَنِ الْكُهَّانِ بِالْغَيْبِ جِنُّهَا ... فَلَا مُخْبِرٌ عَنْهُمْ بِحَقٍّ وَلَا كَذِبَ
فَيَالَ قُصَيٍّ إِرْجِعُوا عَنْ ضَلَالِكُمْ ... وَهُبُّوا إِلَى الْإِسْلَامِ وَالْمَنْزِلِ الرَّحْبِ

(അൽബിദായത്തു വന്നിഹായ ✍🏻 ☝🏻 ഹാഫിള് ഇബ്നു കസീർ)

സംഭവം ചുരുക്കത്തിൽ ഇങ്ങനെ

"യഹ്യബ്നു ഉർവ്വ റിപ്പോർട് ചെയ്യുന്നു ഖുറൈശികളിൽ നിന്ന് ഒരു സംഘം ബിംബങ്ങളുടെ അടുത്ത് ഒരുമിച്ച് കൂടി  ആ ദിവസം അവർ‌ അറവ് മ്ർഗങ്ങളെ അറുത്തും , തിന്നും കുടിച്ചും കളികളും  ഒക്കെ ആയി വലിയൊരു ഒരു ആഘോഷമാക്കി മാറ്റി , അങ്ങനെ അവർ ബിംബങ്ങളുടെ അടുത്ത് ചെന്ന് നോക്കിയപ്പോൾ ബിംബങ്ങളൊക്കെ മുഖം കുത്തി വീണ നിലയിലായിരുന്നു കണ്ടത് , ഇത് കണ്ടപ്പോൾ അതിനെ എടുത്ത് പഴയ അവസ്ഥയിലേക്ക് ആക്കിയപ്പോഴും തല കുത്തിത്തന്നെ വീഴുന്നു ഇങ്ങനെ മൂന്ന് പ്രാവശ്യം ചെയ്ത് നോക്കി യഥാ സ്ഥാനത്ത് നിൽക്കുന്നില്ല തല കുത്തിത്തന്നെ വീണ് കൊണ്ടിരുന്നു  , ഇത് ഇവർക്ക് വലിയ വെഷമവും ഉണ്ടാക്കി , നബി സ്വ തങ്ങൾ ജനിച്ച ദിവസത്തിലായിരുന്നു ഇങ്ങനെ സംഭവിച്ചത്  ഇതറിഞ്ഞ   ഉസ്മാനുബ്നുൽ ഹുവൈരിസ് എന്ന ആ സംഘത്തിൽ ഉണ്ടായിരുന്നയാൾ സങ്കടത്തോടെ ബിംബങ്ങളെ വിളിച്ച് പാടിയ പാട്ടാണ് "അയാ സ്വനമൽ ഈദി" എന്ന വരികൾ
🔽🔽👇🏻🔽🔽
​പ്രിയ സത്യാന്വേഷികൾ സത്യം മനസ്സിലാക്കുക മൗലിദ് കിതാബുകളിലെ വരികൾ  സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി പാവപ്പെട്ട മുഹ്മിനീങ്ങളെ കബളിപ്പിക്കുകയാണ് മുജായിദ് പോലുള്ള പുത്തനാശയക്കാർ നടത്തി വരുന്നത്​

അല്ലാഹു ഈ പൈശാചിക ഷറിൽ നിന്നും നമ്മെ കാക്കുമാറാകട്ടെ ആമീൻ 😰

✍🏻 siddeequl misba

Sunday, 23 April 2017

റജബ് നോമ്പും വഹാബി തട്ടിപ്പും



ശാഫിഈ മദ് ഹബിലെ ആധികാരിക കർമ്മ ശാസ്ത്ര പണ്ഡിതനായ ഇബ്നു ഹജർ ഹൈത്തമി (റ) വിന്റെ ഫതാവൽ കുബ്റയിൽ റജബ് നോമ്പിനെ എതിർക്കുന്നവർക്ക് വായടപ്പൻ മറുപടി , ശരീഅത്ത് അറിയാത്ത പമ്പര വിഡ്ഡിയും , ദീനിൽ തഖ്ലീദ് ചെയ്യാൻ പറ്റാത്തവനാണെന്നും ചതിയനും ഇത്തരം വാദം ഉന്നയിക്കുന്നവൻ തൗബ ചെയ്ത് മടങ്ങണമെന്നും ഇല്ലെങ്കിൽ ശിക്ഷ കൊടുക്കണമെന്നൊക്കെ പറഞ്ഞ് വിശാലമായ മറുപടി ഫതാവ കുബ്റയിലെ കിതാബു സ്വൗമിൽ ഉള്ള ഭാഗം മുഴുവനും കൊടുക്കുന്നു 👇🏻👇🏻❌❌ ഫതാവൽ കുബ്റയിൽ ഇബ്നു ഹജർ ഹൈത്തമി റ റജബിന്റെ ഫളാഇലിനെ പറ്റി വന്ന എല്ലാ ഹദീസും ദുർബ്ബലമാണെന്നൊക്കെ പറഞ്ഞ് ഇബ്നു ഹജർ തങ്ങളുടെ പേരിൽ പോസ്റ്റുണ്ടാക്കി പച്ചക്കളവ് പ്രചരിപ്പിക്കുന്ന വഹാബികൾക്ക് വായടപ്പൻ മറുപടി 👇🏻👇🏻👇🏻👇🏻 ഒരു തവണ ഇബ്നു ഹജർ തങ്ങളുടെ ഈ ഫതാവയിലെ മുഴുവനും നോക്കി അർഥം സ്വന്തം അണികൾക്ക് പറഞ്ഞ് കൊടുക്കാൻ മുഴുവൻ വഹാബി മൗലവിമാരെയും വെല്ലു വിളിക്കുന്നു കെണിയിലകപ്പെട്ട് പോയവർ കണ്ണ് തുറക്കട്ടെ [كِتَابُ الصَّوْمِ] ⏬⏬⏬⏬ ഫതാവയിലെ ചോദ്യം ❓ 👇🏻 റജബ് മാസത്തിലെ നോമ്പിനെപ്പറ്റി 👇🏻 ഒരു പണ്ടിതനുണ്ട് ജനങ്ങളെ റജബ് നോമ്പിനെ തൊട്ട് വിലക്കുന്നു റജബ് നോമ്പിന്റെ ഹദീസുകളൊക്കെ നിർമ്മിച്ചതാണെന്ന് പറയുന്നു നിർമ്മിച്ച (മൗളൂആയ) ഹദീസൊക്കെ സ്വീകരിക്കണ്ടാ എന്ന് നവവി ഇമാമൊക്കെ പറഞ്ഞിട്ടുണ്ടല്ലോ ???? ِ (وَسُئِلَ) - رَضِيَ اللَّهُ عَنْهُ - قَالَ فِي طَهَارَةِ الْقُلُوبِ لِعَلَّامِ الْغُيُوبِ: شَهْرُ رَجَبٍ شَهْرُ الْحَرْثِ فَاتَّجِرُوا رَحِمَكُمْ اللَّهُ فِي رَجَب فَإِنَّهُ مَوْسِمُ التِّجَارَةِ وَاعْمُرُوا أَوْقَاتَكُمْ فِيهِ فَهُوَ أَوَانُ الْعِمَارَةِ. رُوِيَ أَنَّهُ مَنْ صَامَ مِنْ رَجَب سَبْعَةَ أَيَّامٍ أُغْلِقَتْ عَنْهُ أَبْوَابُ جَهَنَّمَ، وَمَنْ صَامَ مِنْهُ عَشَرَةَ أَيَّامٍ لَمْ يَسْأَلْ اللَّهَ شَيْئًا إلَّا أَعْطَاهُ، وَإِنَّ فِي الْجَنَّةِ قَصْرًا الدُّنْيَا فِيهِ كَمَفْحَصِ الْقَطَاةِ لَا يَدْخُلُهُ إلَّا صَوَّامُ رَجَب وَقَالَ وَهَبُ بْنُ مُنَبِّهٍ: جَمِيعُ أَنْهَارِ الْجَنَّةِ تَزُورُ زَمْزَمَ فِي رَجَب تَعْظِيمًا لِهَذَا الشَّهْرِ قَالَ وَقَرَأْت فِي بَعْضِ كُتُبِ اللَّهِ تَعَالَى مَنْ اسْتَغْفَرَ اللَّهَ تَعَالَى فِي رَجَبٍ بِالْغَدَاةِ وَالْعَشِيِّ يَرْفَعُ يَدَيْهِ وَيَقُولُ: اللَّهُمَّ اغْفِرْ لِي وَارْحَمْنِي وَتُبْ عَلَيَّ سَبْعِينَ مَرَّةٍ لَمْ تَمَسَّ النَّارُ جِلْدَهُ أَبَدًا ثُمَّ قَالَ بَعْد ذَلِكَ بِأَوْرَاقٍ كَثِيرَةٍ وَفِي الْحَدِيثِ: «مَنْ فَاتَهُ وِرْدُهُ فَصَلَّاهُ قَبْلَ الظُّهْرِ فَكَأَنَّمَا صَلَّاهُ فِي وَقْتِهِ» اهـ وَقَدْ وَرَدَ عَلَيْنَا جَوَابُكُمْ الشَّرِيفُ فِي هَذِهِ الْمَسْأَلَةِ، وَهُوَ جَوَابٌ شَافٍ وَقَدْ حَصَلَ بِهِ النَّفْعُ لِي وَلِمَنْسَمِعَهُ لَكِنَّ الْفَقِيهَ الَّذِي ذَكَرْتُ لَكُمْ فِي السُّؤَالِ يَنْهَى النَّاسَ عَنْ صَوْمِهِ وَيَقُولُ: أَحَادِيثُ صَوْمِرَجَب مَوْضُوعَةٌ وَقَدْ قَالَ النَّوَوِيُّ الْحَدِيثُ الْمَوْضُوعُ لَا يُعْمَلُ بِهِ وَقَدْ اتَّفَقَ الْحُفَّاظُ عَلَى أَنَّهُ مَوْضُوعٌ. اهـ فَالْمَسْئُولُ مِنْكُمْ زَجْرُ هَذَا النَّاهِي حَتَّى يَتْرُكَ النَّهْيَ وَيُفْتِيَ بِالْحَقِّ، وَاذْكُرُوا لَنَا مَا يَحْضُركُمْ مِنْ كَلَام الْأَئِمَّةِ أَثَابَكُمْ اللَّهُ الْجَنَّةَ؟ മറുപടി ഇബ്നു ഹജർ ഹൈത്തമി (റ) 👇🏻 (فَأَجَابَ) - رَضِيَ اللَّهُ عَنْهُ - بِأَنِّي قَدَّمْت لَكُمْ فِي ذَلِكَ مَا فِيهِ كِفَايَة، ഞാൻ ഇതിൽ മതിയാകുന്ന മനസ്സിലാകുന്ന ആവശ്യമായ മറുപടി മുമ്പ് പറഞ്ഞതാണ് وَأَمَّا اسْتِمْرَارُ هَذَا الْفَقِيهِ عَلَى نَهْيِ النَّاسِ عَنْ صَوْمِ رَجَب റജബ് നോമ്പിനെ വിരോധിച്ച് കൊണ്ട് ഒരു പണ്ടിതൻ ഇപ്പോഴും തുടരുന്നുണ്ടെങ്കിൽ فَهُوَ جَهْل അത് വിവരക്കേടാണ് ٌ مِنْهُ وَجُزَافٌ عَلَى هَذِهِ الشَّرِيعَةِ الْمُطَهَّرَةِ പരിശുദ്ധ ശരീ അത്തിൻ മേൽ അയാൾ കടന്നാക്രമിക്കുകയാണ് فَإِنْ لَمْ يَرْجِع عَنْ ذَلِك അയാൾ അതിൽ നിന്നും മടങ്ങുന്നില്ലെങ്കിൽ َ وَإِلَّا وَجَبَ عَلَى حُكَّامِ الشَّرِيعَةِ الْمُطَهَّرَةِ زَجْرُهُ وَتَعْزِيرُهُ التَّعْزِيرَ الْبَلِيغَ الْمَانِعَ لَهُ ശരീ അത്തിന്റെ വിധി കർത്താക്കൾക്ക് ഭരണാധികാരികൾക്ക് ഇത്തരം റജബ് നോമ്പിനെ എതിർക്കുന്നവർക്ക് ശക്തമായ ശിക്ഷ നടപടിയെടുക്കൽ നിർബന്ധമാണ് وَلِأَمْثَالِهِ مِنْ الْمُجَازَفَةِ فِي دِينِ اللَّهِ تعالى ഇത്തരം നല്ല കാര്യങ്ങളെ തടയാൻ വേണ്ടി വരുന്നവരെ മുഴുവനും ശിക്ഷയേർപ്പെടുത്തണം وَكَأَنَّ هَذَا الْجَاهِلَ يَغْتَرُّ بِمَا رُوِيَ َ مِنْ أَنَّ جَهَنَّمَ تُسَعَّرُ مِنْ الْحَوْلِ إلَى الْحَوْلِ لِصَوَّامِ رَجَب റജബ് നോമ്പിനെ എതിർക്കുന്ന പടു വിഡ്ഡി ചില ഹദീസുകളെ കണ്ട് കൊണ്ട് വഞ്ചനയിൽ പെട്ടതാണ് എങ്ങനെയാണ് പെട്ട് പോയത് وَمَا دَرَى هَذَا الْجَاهِلُ الْمَغْرُورُ أَنَّ هَذَا حَدِيثٌ بَاطِلٌ كَذِب റജബുമായി ബന്ധപ്പെട്ട് അങ്ങനെ ചില കള്ള ഹദീസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടാവാം ٌ لَا تَحِلُّ رِوَايَتُه ഇത്തരം ഹദീസുകൾ റിപ്പോർട്ട് ചെയ്യേണ്ടതില്ല ُ كَمَا ذَكَرُهُ الشَّيْخُ أَبُو عَمْرِو بْنِ الصَّلَاحِ ഇത് പാടില്ലെന്നത് ഇബ്നു സ്വലാഹെന്നവരും പറഞ്ഞതാണ് وَنَاهِيكَ بِهِ حِفْظًا لِلسُّنَّةِ وَجَلَالَةً فِي الْعُلُوم അദ്ദേഹം മഹാനാണല്ലോ ِ وَيُوَافِقهُ إفْتَاءُ الْعِزِّ بْنِ عَبْدِ السَّلَامِ فَإِنَّه ُ سُئِلَ عَمَّا نُقِلَ عَنْ بَعْضِ الْمُحَدِّثِينَ مِنْ مَنْعِ صَوْمِ رَجَب وَتَعْظِيمِ حُرْمَتِهِ وَهَلْ يَصِحُّ نَذْرُ صَوْمِ جَمِيعِهِ മഹാനായ ഇസ്സുദ്ദീനുബ്നു അബ്ദുസ്സലാം‌(റ) റ്റടുത്ത് ഒരു ചോദ്യമുണ്ടായിരുന്നു അതായത് റജബ് നോമ്പിനെ തടയുന്ന ചിലയാളുകൾ, അതിന്റെ മഹത്വത്തെ കളങ്കപ്പെടുത്തുന്നവർ , ആ റജബിലെ മുഴുവൻ നോമ്പ് നേർച്ചയാക്കി നോറ്റുന്നതിനെപ്പറ്റി ചോദ്യത്തിലുണ്ടായിരുന്നു فَقَالَ فِي جَوَابِهِ (സുൽത്വാനുൽ ഉലമ) ഇസ്സിദ്ദീനുബ്നു അബ്ദുസ്സലാം (റ) മറുപടി പറഞ്ഞു نَذْرُ صَوْمِهِ صَحِيحٌ റജബ് നോമ്പ് നേർച്ചയാക്കൽ സ്വഹീഹാണ് لَازِمٌ يَتَقَرَّبُ إلَى اللَّهِ تَعَالَى بِمِثْلِه നേർച്ചയാക്കൽ ലാസിമാണ് അത് അല്ലാഹുവിലേക്ക് അടുപ്പിക്കുന്നതാണ് ِ وَاَلَّذِي نَهَى عَنْ صَوْمِهِ جَاهِلٌ بِمَأْخَذِ أَحْكَامِ الشَّرْعِ റജബ് നോമ്പിനെ എതിർക്കുന്നവൻ ജാഹിലാണ് , ശറ ഇന്റെ ഹുക്മുകൾ എങ്ങനെ തെളിവ് പിടിക്കണമെന്ന് അവന്ന് അറിയില്ല وَكَيْف يَكُونُ مُنْهَيَا عَنْه ഇത് വിരോധിക്കാൻ എന്ത് ന്യായമാണുള്ളത് ُ مَعَ أَنَّ الْعُلَمَاءَ الَّذِينَ دَوَّنُوا الشَّرِيعَةَ ശരീഅത്തിനെ ക്രോടീകരിച്ച ഉലമാക്കൾ പറയുന്നു لَمْ يَذْكُر أَحَدٌ مِنْهُمْ انْدِرَاجَهُ فِيمَا يُكْرَه صَوْمُهُ റജബ് നോമ്പിനെ കറാഹത്തെന്നത് പണ്ഡിതരിൽ ഒരാളും പറഞ്ഞിട്ടില്ല بَلْ يَكُونُ صَوْمُهُ قُرْبَةً إلَى اللَّهِ تَعَالَى റജബ് നോമ്പ് അല്ലാഹുവിലേക്കടുപ്പിക്കുന്ന പുണ്യ കർമ്മമാണ് لِمَا جَاءَ فِي الْأَحَادِيثِ الصَّحِيحَة ഇത് സ്വഹീഹായ ഹദീസിൽ തന്നെ വന്നിട്ടുണ്ട് ِ مِنْ التَّرْغِيبِ فِي الصَّوْم നോമ്പിനെ പ്രേരിപ്പിക്കുന്ന ഹദീസുകൾ ഉണ്ട് ِ مِثْلُ قَوْلِهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - «يَقُولُ اللَّهُ كُلُّ عَمَلِ ابْنِ آدَمَ لَهُ إلَّا الصَّوْمَ» ، وَقَوْلُهُ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - «لَخُلُوفُ فَمِ الصَّائِمِ أَطْيَبُ عِنْدَ اللَّهِ مِنْ رِيحِ الْمِسْكِ» ، وَقَوْلُهُ «إنَّ أَفْضَلَ الصِّيَامِ صِيَامُ أَخِي دَاوُد كَانَ يَصُومُ يَوْمًا وَيُفْطِرُ يَوْمًا» وَكَانَ دَاوُد يَصُومُ مِنْ غَيْرِ تَقْيِيدٍ بِمَا عَدَا رَجَبًا ദാവൂദ് നബി (അസ) മൊക്കെ റജബിനെ ഒഴിവാക്കിയിട്ടല്ല നോമ്പ് നോറ്റിട്ടുള്ളത് مِنْالشُّهُورِ وَمَنْ عَظَّمَ رَجَبًا بِجِهَةٍ غَيْرِ مَا كَانَتْ الْجَاهِلِيَّةُ يُعَظِّمُونَهُ بِه ജാഹിലിയ്യാ കാലത്ത് റജബിനെ ബഹുമാനിച്ചു എന്നത് കൊണ്ട് നമുക്ക് ബഹുമാനിക്കാൻ പാടില്ലാ എന്ന് വരുകയില്ല അവർ ബഹുമാനിച്ച ആ സ്ഥിതിയിൽ നമ്മൾ ബഹുമാനിക്കണ്ട ِ فَلَيْسَ مُقْتَدِيًا بِهِمْ നമ്മൾ അവരോട് തുടർന്ന് കൊണ്ടല്ല وَلَيْسَ كُلُّ مَا فَعَلُوهُ مَنْهِيًّا عَنْ فِعْلِهِ ജാഹിലിയ്യ കാലത്ത് ചെയ്തതൊക്കെ പ്രവർത്തിക്കൽ പാടില്ലെന്നതുണ്ടൊ അങ്ങനെയൊന്നില്ലല്ലോ إلَّا إذَا نَهَتْ الشَّرِيعَةُ عَنْهُ നമ്മളുടെ ശരീഅത്ത് വിരോധിക്കണ്ടെ ?? أَوْ دَلَّتْ الْقَوَاعِدُ عَلَى تَرْكِهِ നമ്മുടെ ശരീഅത്തിന്റെ നിയമം അതുപേക്ഷിക്കണമെന്നത് അറിയിക്കണ്ടെ ?! وَلَا يُتْرَكُ الْحَقُّ ഹഖിനെ ഉപേക്ഷിക്കാൻ പാടില്ല لِكَوْنِ أَهْلِ الْبَاطِلِ فَعَلُوه തിന്മയുടെ ആളുകൾ പണ്ട് ചെയ്തിരുന്നു എന്നത് കൊണ്ട് ُ وَاَلَّذِي يَنْهَى عَنْ صَوْمِهِ جَاهِلٌ مَعْرُوفٌ بِالْجَهْل റജബ് നോമ്പിനെ എതിർക്കുന്നവൻ ജാഹിലാണ് വിവരക്കേട് കൊണ്ട് മഹ് റൂഫായവൻ ആണ് ِ وَلَا يَحِلُّ لِمُسْلِمٍ أَنْ يُقَلِّدَهُ فِي دِينِه അവനെ ദീനിൽ തഖ് ലീദ് ചെയ്യാനോ സ്വീകരിക്കാനോ പറ്റില്ല إذْ لَا يَجُوزُ التَّقْلِيد ആരെങ്കിലും പറയുന്നത് കേട്ട് കൊണ്ട് തഖ്ലീദ് ചെയ്യലല്ല ُ إلَّا لِمَنْ اُشْتُهِرَ بِالْمَعْرِفَةِ بِأَحْكَامِ اللَّهِ تَعَالَى അല്ലാഹുവിന്റെ വിധിതീർപ്പുകളെ അറിയൽ കൊണ്ട് പ്രശസ്തിയാർജ്ജിച്ചവരെയാണ് തഖ് ലീദ് ചെയ്യേണ്ടത് وَبِمَآخِذِهَا അതിൽ നിന്ന് പിടിക്കേണ്ടതും وَاَلَّذِي يُضَاف إلَيْهِ ذَلِكَ بَعِيدٌ عَنْ مَعْرِفَةِ دِينِ اللَّهِ تَعَالَى ഈ റജബ് നോമ്പിനെ വിരോധിക്കുന്നവർ അല്ലാന്റെ ദീനറിയൽനെ തൊട്ട് വിദൂരമാണ് فَلَا يُقَلِّد فِيهِ അവനെ തഖ്ലീദ് ചെയ്യരുത് وَمَنْقَلَّدَهُ غُرَّ بِدِينِهِ അങ്ങനെയുള്ളവരെ തഖ്ലീദ് ചെയ്താൽ ദീനിൽ ചതിയിലകപ്പെടും اهـ جَوَابُهُ ഇതാണ് സുൽത്വാനുൽ ഉലമ ഇസ്സുദ്ദീനുബ്നു അബ്ദുസ്സലാം (റ) വിന്റെ മറുപടി فَتَأَمَّل ഇബ്നു ഹജർ തങ്ങൾ പറയുന്നു ഒന്ന് ചിന്തിച്ച് നോക്ക് كَلَامَ هَذَا الْإِمَامِ تَجِدهُ مُطَابِقًا لِهَذَا الْجَاهِل الَّذِي يَنْهَى أَهْلَ نَاحِيَتِكُمْ عَنْ صَوْمِ رَجَب وَمُنْطَبِقًا عَلَيْهِ عَلَى أَنَّ هَذَا أَحْقَرُ مِنْ أَنْ يُذْكَرَ فَلَا يُقْصَدُ بِمِثْلِ كَلَامِ ابْنِ عَبْدِ السَّلَامِ؛ റജബ് നോമ്പിനെ എതിർക്കുന്ന ജാഹിലായ ആളുകൾ അവരെപ്പറ്റി നമുക്ക് പറയാൻ പറ്റുന്നവനല്ല അവൻ നിസ്സാരനാണ് എന്ന ഇസ്സുദ്ദീനുബ്നു അബ്ദുസ്സലാം (റ) വിന്റെ വാക്ക് മനസ്സിലാക്കി ചിന്തിക്കുക لِأَنَّهُ إنَّمَا عَنَى بِذَلِكَ بَعْضَ الْمَنْسُوبِينَ إلَى الْعِلْمِ مِمَّنْ زَلَّ قَلَمُهُ وَطَغَى فَهْمُهُ فَقَصْد هُوَ وَابْنُ الصَّلَاحِ الرَّدَّ عَلَيْهِ وَأَشَارَ إلَى أَنَّهُ يَكْفِي فِي فَضْلِ صَوْمِ رَجَب റജബ് നോമ്പിന്റെ സ്രേഷ്ടതയിലേക്ക് മഹാനായ ഇസ്സുദ്ദീനുബ്നു അബ്ദുസ്സ്ലാം (റ) സൂചിപ്പിച്ചു مَا وَرَدَ مِنْ الْأَحَادِيثِ الدَّالَّةِ عَلَى فَضْلِ مُطْلَقِ الصَّوْمِ റജബിലെ നോമ്പ് പൊതുവേ സുന്നത്താണെന്നത് ഹദീസിൽ തെളിവുണ്ട് وَخُصُوصِهِ فِي الْأَشْهُرِ الْحُرُم പ്രത്യേകിച്ച് യുദ്ധം ഹറാമായ നാല് മാസത്തിൽ പെട്ടതാണ് റജബ് മാസം അതിന്ന് മഹത്വമുണ്ടെന്ന സൂചനയാണ് അവർ നൽകുന്നത് ِ أَيْ كَحَدِيثِ أَبِي دَاوُد وَابْنِ مَاجَهْ وَغَيْرِهِمَا عَنْ الْبَاهِلِيِّ «أَتَيْت رَسُولَ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - فَقُلْت: يَا رَسُولَ اللَّهِ أَنَا الرَّجُلُ الَّذِي أَتَيْتُك عَامَ الْأَوَّلِ قَالَ: فَمَا لِي أَرَى جِسْمَك نَاحِلًا قَالَ: يَا رَسُولَ اللَّهِ مَا أَكَلْت طَعَامًا بِالنَّهَارِ مَا أَكَلْته إلَّا بِاللَّيْلِ قَالَ مَنْ أَمَرَك أَنْ تُعَذِّبَ نَفْسَك قُلْت: يَا رَسُولَ اللَّهِ إنِّي أَقْوَى قَالَ صُمْ شَهْرَ الصَّبْرِ وَثَلَاثَةَ أَيَّامٍ بَعْدَهُ وَصُمْ الْأَشْهُرَ الْحُرُمَ» وَفِي رِوَايَةٍ «صُمْ شَهْرَ الصَّبْرِ وَيَوْمًا مِنْ كُلِّ شَهْرٍ قَالَ زِدْنِي فَإِنَّ لِي قُوَّةً قَالَ صُمْ يَوْمَيْنِ قَالَ زِدْنِي فَإِنَّ لِي قُوَّةً قَالَ: صُمْ ثَلَاثَةَ أَيَّامٍ بَعْدَهُ وَصُمْ مِنْ الْحُرُمِ وَاتْرُكْ، صُمْمِنْ الْحُرُمِ وَاتْرُكْ وَقَالَ بِأُصْبُعِهِ الثَّلَاثِ يَضُمُّهَا ثُمَّ يُرْسِلُهَا» അബൂദാവൂദും ഇബ്നു മാജയും മറ്റുള്ളവരൊക്കെ റിപ്പോർട്ട് ചെയ്ത ഹദീസിൽ ഉണ്ട് നബി സ്വ യുടെ അടുത്ത് ബാഹിലി (റ) ചെന്ന് കൊണ്ട് നോമ്പിനെ സംബന്ധിച്ച് ചോദിച്ചപ്പോൾ യുദ്ധം ഹറാമായ മാസങ്ങളിൽ നോമ്പ് അനുഷ്ടിച്ചോളൂ എന്നാണ് നബി സ്വ മറുപടി നൽകിയത് قَالَ الْعُلَمَاءُ وَإِنَّمَا أَمَرَهُ بِالتَّرْكِ؛ لِأَنَّهُ كَانَ يَشُقُّ عَلَيْهِ إكْثَارُ الصَّوْمِ كَمَا ذَكَره فِي أَوَّلِ الْحَدِيثِ فَأَمَّا مَنْ لَا يَشُقّ عَلَيْهِ فَصَوْمُ جَمِيعِهَا فَضِيلَةٌ فَتَأَمَّلْ أَمْرَهُ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - بِصَوْمِ الْأَشْهُرِ الْحُرُمِ فِي الرِّوَايَةِ الْأُولَى وَبِالصَّوْمِ مِنْهَا فِي الرِّوَايَةِ الثَّانِيَةِ تَجِدهُ نَصًّا فِي الْأَمْرِ بِصَوْمِ رَجَب أَوْ بِالصَّوْمِ مِنْهُ؛ لِأَنَّهُ مِنْ الْأَشْهُرِ الْحُرُمِ بَلْ هُوَمِنْ أَفْضَلِهَا നീ ഒന്ന് ചിന്തിക്ക് യുദ്ധം ഹറാമായ മാസങ്ങളിൽ നോമ്പനുഷ്ടിക്ക് എന്ന് നബി സ്വ കൽപ്പിച്ചു അത് റജബിലെ നോമ്പും കൽപ്പനയാണ് , റജബ് യുദ്ധം ഹറാമായ മാസമാണ് അതിൽ ഏറ്റവും ശ്രേഷ്ടമായ മാസമാണ് فَقَوْلُ هَذَا الْجَاهِل അപ്പോൾ റജബിനെ എതിർക്കുന്ന പടു ജാഹിലുകളുടെ സംസാരം ِ إنَّ أَحَادِيثَ صَوْمِ رَجَب مَوْضُوعَةٌ റജബ് നോമ്പിന്റെ ഹദീസ് മൗളൂആണെന്ന് പറയുന്നത് إنْ أَرَادَ بِهِ مَا يَشْمَلُ الْأَحَادِيثَ الدَّالَّةَ عَلَى صَوْمِهِ عُمُومًا وَخُصُوصًا അത് വ്യാപകമായിട്ടും പ്രത്യേകമായിട്ടും റജബ് നോമ്പിന്റെ മേൽ അറിയിക്കുന്ന ഹദീസുകൾ ഒക്കെ മൗളൂആണെന്ന് ഉദ്ദേശിച്ചാൽ فَكِذْبٌ مِنْه അത് കളവാണ് എല്ലാ ഹദീസും മൗളൂആണെന്ന് പറയാൻ പറ്റൂല ُ وَبُهْتَان അത് നിർമ്മിച്ച കളവാണ് فَلْيَتُبْ عَنْ ذَلِكَ، അങ്ങനെ പറയുന്നവൻ തൗബ ചെയ്ത് മടങ്ങണം وَإِلَّا عُزِّرَ عَلَيْهِ التَّعْزِيرَ الْبَلِيغَ نَعَمْ. എന്നിട്ടും മടങ്ങുന്നില്ലെങ്കിൽ അവന്ന് ശക്തമായ ശിക്ഷ കൊടുക്കണം رُوِيَ فِي فَضْلِ صَوْمِهِ നോമ്പിന്റെ ഹദീസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് أَحَادِيثُ كَثِيرَةٌ مَوْضُوعَةٌ، ഹദീസുകളിൽ മൗളൂആയതും ഉണ്ട് وَأَئِمَّتُنَا وَغَيْرُهُمْ لَمْ يُعَوِّلُوا فِي نَدْبِ صَوْمِهِ عَلَيْهَا നമ്മുടെ അഹിമ്മത്ത് ആ മൗളൂആയ ഹദീസിലല്ല അവലംബിച്ചത് حَاشَاهُمْ مِنْ ذَلِك അങ്ങനെ അവലംബിക്കുന്നവരുമല്ല നമ്മുടെ ഇമാമുമാർ َ وَإِنَّمَا عَوَّلُوا عَلَى مَا قَدَّمْته وَغَيْره നാം മുമ്പ് പറഞ്ഞ മറ്റ് പല ഹദീസുകളും ഉണ്ട് വേറെയും ഉണ്ട് ആ ഹദീസുകൾ മൗളൂഅല്ല അതിന്റെ മേലിലാണ് നമ്മൾ അവലംബിച്ചത് وَمِنْهُ مَا رَوَاهُ الْبَيْهَقِيُّ فِي الشُّعَبِ عَنْ أَنَسٍ അതിൽ പെട്ടതാണ് അനസ് (റ) ൽ നിന്ന് ഇമാം ബൈഹഖി (റ) ശുഅബുൽ ഈമാനിൽ ഉദ്ധരിച്ച ഹദീസ് يَرْفَعهُ «أَنَّ فِي الْجَنَّةِ نَهْرًا يُقَالُ لَهُ رَجَبٌ أَشَدُّ بَيَاضًامِنْ اللَّبَنِ وَأَحْلَى مِنْ الْعَسَلِ، مَنْ صَامَ مِنْرَجَبٍ يَوْمًا سَقَاهُ اللَّهُ مِنْ ذَلِكَ النَّهْرِ» وَرُوِيَ عَنْ عَبْدِ اللَّهِ بْنِ سَعِيدٍ عَنْ أَبِيهِ يَرْفَعهُ «مَنْ صَامَ يَوْمًا مِنْ رَجَبٍ كَانَ كَصِيَامِ سَنَةٍ وَمَنْ صَامَ سَبْعَةَ أَيَّامٍ غُلِّقَتْ عَنْهُ أَبْوَابُ جَهَنَّمَ، وَمَنْ صَامَ ثَمَانِيَةَ أَيَّامٍ فُتِحَتْ لَهُ ثَمَانِيَةُ أَبْوَابِ الْجَنَّةِ، وَمَنْ صَامَ عَشَرَةَ أَيَّامٍ لَمْ يَسْأَلْ اللَّهَ شَيْئًا إلَّا أَعْطَاهُ إيَّاهُ، وَمَنْ صَامَ خَمْسَةَ عَشَرَ يَوْمًا نَادَىمُنَادٍ مِنْ السَّمَاءِ قَدْ غُفِرَ لَك مَا سَلَفَ فَاسْتَأْنِفْ الْعَمَلَ وَقَدْ بُدِّلَتْ سَيِّئَاتُك حَسَنَاتٍ، وَمَنْ زَادَ زَادَهُ اللَّهُ» . ثُمَّ نَقَلَ عَنْ شَيْخِهِ الْحَاكِمِ أَنَّ الْحَدِيثَ الْأَوَّلَ مَوْقُوفٌ عَلَى أَبِي قِلَابَةَ وَهُوَ مِنْ التَّابِعِينَ فَمِثْلُهُ لَا يَقُولُهُ إلَّا عَنْ بَلَاغٍ عَمَّنْ قَوْلُهُ مِمَّا يَأْتِيه الْوَحْيُ ثُمَّ رُوِيَ عَنْ أَبِي هُرَيْرَةَ «أَنَّ النَّبِيَّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - لَمْ يَصُمْ بَعْدَ رَمَضَانَ إلَّا رَجَبَ وَشَعْبَانَ» ثُمَّ قَالَ إسْنَادُهُ ضَعِيفٌ اهـ മുകളിൽ ☝🏻ഹദീസുകൾ ഇബ്നു ഹജർ തങ്ങൾ ഉദ്ധരിച്ചതിന്ന് ശേഷം പറയുന്നു وَقَدْ تَقَرَّرَ أَنَّ الْحَدِيثَ الضَّعِيفَ وَالْمُرْسَلَ وَالْمُنْقَطِعَ وَالْمُعْضِلَ، وَالْمَوْقُوف സ്ഥിരപ്പെട്ട ഒരു നിയമം ഉണ്ട് അതായത് ളഈഫായ , മുർസലായ , മുൻ ഖതിആയ, മുഹ് ളലായ , മഹ്ഖൂഫായ ഹദീസുകൾ َ يُعْمَلُ بِهَا فِي فَضَائِلِ الْأَعْمَالِ إجْمَاعًا ഫളാഇലുൽ അഹ്മാലിന്ന് വേണ്ടി അവലംബിക്കാമെന്നതിന്ന് ഇജ്മാഹ് ആകുന്നു وَلَا شَكَّ أَنَّ صَوْمَ رَجَبٍ مِنْ فَضَائِلِ الْأَعْمَال റജബ് നോമ്പ് പുണ്യ കർമ്മമാണെന്നതിൽ സംശയമില്ല فَيُكْتَفَى فِيهِ بِالْأَحَادِيثِ الضَّعِيفَةِ ഹദീസിലെ റാവിമാരിൽ ചില ന്യൂനതകൾ ഉണ്ടെങ്കിൽ പോലും അത് മതിയാകുന്നതാണ് وَنَحْوِهَا അത് പോലോത്ത മുർസലും , മുൻ ഖതിഉമെല്ലാം മതിയാകുന്നതാണ് وَلَا يُنْكِرُ ذَلِكَ إلَّا جَاهِلٌ مَغْرُورٌ അല്ല ഇത് പോരാ എന്ന് പറയുന്നവൻ വിഡ്ഡിയും ചതിയിലകപ്പെട്ടവനുമാണ് وَرَوَى الْأَزْدِيُّ فِي الضُّعَفَاءِ مِنْ حَدِيثِ السُّنَنِ «مَنْ صَامَ ثَلَاثَةَ أَيَّامٍ مِنْ شَهْرٍ حَرَامٍ الْخَمِيسَ وَالْجُمُعَةَ وَالسَّبْتَ كَتَبَ اللَّهُ لَهُ عِبَادَةَ سَبْعِمِائَةِ عَامٍ» وَلِلْحَلِيمِيِّ فِي صَوْمِ رَجَب كَلَامٌ مُحْتَمَلٌ فَلَا تَغْتَرُّ بِهِ فَإِنَّ الْأَصْحَابَ عَلَى خِلَافِ مَا قَدْ يُوهِمهُ كَلَامُهُ. وَاَللَّهُ سُبْحَانه وَتَعَالَى أَعْلَمُ بِالصَّوَابِ. ☝🏻അസ്ലം സഖാഫി ഉസ്താദ് വോയിസ് വിവർത്തനം പ്രിയപ്പെട്ട കൂട്ടുകാർ മനസ്സിലാക്കുക വഹാബികൾ നടത്തുന്ന ഇമാമീങ്ങളുടെ കിതാബിൽ വമ്പൻ തട്ടിപ്പ് മനസ്സിലാക്കുക മലയാളം പോസ്റ്റ് കണ്ട് തെറ്റിധരിച്ച് പോകരുതേ
⁠⁠⁠⁠8:44 AM⁠⁠⁠⁠⁠