Thursday 21 January 2016

എന്താണ് മഹാൻ പറഞ്ഞത് ?

നീ സൃഷ്ടികളിൽ ഒരാളോടും ആവലാതി പറയരുതെന്ന് ശൈഖ് ജീലാനി(റ) പറഞ്ഞതായി പുത്താൻ പ്രസ്ഥാനക്കാർ ഫുതൂഹുൽ ഗൈബിൽ നിന്ന് തന്നെ ഉദ്ദരിക്കുന്നത് കാര്യങ്ങൾ മനസ്സിലാകാതെയോ
അല്ലെങ്കിൽ തെറ്റിദ്ധരിപ്പിക്കാനുള്ള അറിഞ്ഞുകൊണ്ട് നടത്തുന്ന ശ്രമമാണ്.
മറുഖൈറും ശർറും അല്ലാഹുവില്നിന്നാണെന്നും അതിനാല അനുഗ്രഹം ലഭിക്കുമ്പോഴും ബുദ്ദിമുട്ടുകൾ നേരിടുമ്പോഴും അല്ലാഹുവിനു നന്ദിപ്രകടിപ്പിക്കുകയാണ് ചെയ്യേണ്ടെതെന്ന് പഠിപ്പിക്കുകയാണ് ശൈഖ് ജീലാനി(റ) ചെയ്യുന്നത്. അദ്ദേഹത്തിൻറെ പരമാർഷം കാണുക.
الوصية لا تشكون إلى أحد ما نزل بك من خير كائناً من كان صديقاً أو عدواً و لا تتهمن الرب عزّ و جلّ فيما فعل فيك و أنزل بك من البلاء ، بل أظهر الخير و الشكر ، فكذبك باظهارك للشكر من غير نعمة عندك خير من صدقك في إخبارك جلية الحال بالشكوى ... من الذي خلا من نعمة الله عزَّ وجلَّ ؟؟ قال الله تعالى : ( وَ إِن تَعُدُّواْ نِعْمَةَ اللّهِ لاَ تُحْصُوهَا ) . النحل18. فكم من نعمة عندك وأنت لا تعرفها ؟؟ لا تسكن إلى أحد من الخلق، و لا تستأنس به ، و لا تطلع أحداً على ما أنت فيه ، بل يكون أنسك بالله عزَّ وجلَّ ، و سكونك إليه و شكواك منه و إليه لا ترى ثانياً ، فإنه ليس لأحد ضر و نفع ، و لا جلب و لا دفع ، و لا عزَّ و لا ذل ، و لا رفع و لا خفض ، و لا فقر و لا غنى ، و لا تحريك و لا تسكين ، الأشياء كلها خلق الله عزَّ وجلَّ و بيد الله عزَّ وجلَّ ، بأمره و إذنه جريناها ، و كل يجري لأجل مسمى ، و كل شيء عنده بمقدار ، لا مقدم لما أخر ، و لا مؤخر لما قدم ، قال الله عزَّ وجلَّ : ( وَ إِن يَمْسَسْكَ اللّهُ بِضُرٍّ فَلاَ كَاشِفَ لَهُ إِلاَّ هُوَ وَ إِن يُرِدْكَ بِخَيْرٍ فَلاَ رَآدَّ لِفَضْلِهِ يُصَيبُ بِهِ مَن يَشَاءُ مِنْ عِبَادِهِ وَ هُوَ الْغَفُورُ الرَّحِيمُ ) يونس107 .(فتوح الغيب: ٣٣-٤٣)
നിനക്ക് നന്മ ലഭിച്ചാലും മിത്രമോ ശത്രുവോ ആയ ഒരാളോടും നീ ആവലാതി പറയരുത്. അതെ പോലെ നിന്റെ കാര്യത്തിൽ അല്ലാഹു പ്രവർത്തിക്കുന്നതിലും നിന്നില അവൻ ഇറക്കുന്ന പരീക്ഷണത്തിലും നീ അല്ലാഹുവേ തെറ്റിദ്ധരിക്കരുത്. പ്രത്യുത നന്മയും നന്ദിയും പ്രകടിപ്പിക്കുകയാണ് വേണ്ടത്. കാരണം ഒരനുഗ്രഹവും നിന്റെ പക്കലില്ലെങ്കിലും നന്ദി പ്രകടിപ്പിച്ച് കളവുപറയുന്നതായിരിക്കും ആവലാതിപ്പെട്ട് അവസ്ഥ വെളിവാക്കി സത്യം പറയുന്നതിനേക്കാൾ ഉത്തമം. അല്ലാഹുവിന്റെ അനുഗ്രഹത്തിൽ നിന്ന് ഒഴിവായവൻ ആരുണ്ട്? അല്ലാഹു പറയുന്നു. "അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ നിങ്ങൾ എണ്ണുകയാണെങ്കിൽ അവ എണ്ണി തിട്ടപ്പെടുത്താൻ നിങ്ങൾക്കാവില്ല". നീ അറിയാത്ത അല്ലാഹുവിന്റെ എത്രയെത്ര അനുഗ്രഹങ്ങൾ നിന്നിലുന്ദ്. ഒരു സ്രിഷ്ടിയിലേക്കും നീ ചായുകയോ അവനെക്കൊണ്ട്‌ അവനെക്കൊണ്ട്‌ സന്തോഷിക്കുകയോ നിന്റെ അവസ്ഥ ആരേയും അറിയിക്കുകയോ ചെയ്യരുത്. പ്രത്യുത നിന്റെ സന്തോഷവും നിന്റെ ചായ് വും നിന്റെ ആവലാതിയും എല്ലാം അല്ലാഹുവെക്കൊണ്ടാവണം. ഒരു രണ്ടാമനെ നീ കാണരുത് . കാരണം ഉപകാരോപദ്രവം വരുത്താനോ ഉപകാരം വലിച്ചുകൊണ്ട് വരാനോ ഉപദ്രവം തട്ടിക്കളയാനോ യോഗ്യതയും നിസ്സാരതയും ഔന്നിത്യവും താഴ്ചയും ദാരിദ്ര്യവും ഐശ്വര്യവും നൽകുവാനോ ചലിപ്പിക്കുവാനോ അടക്കുവാനോ ഒരാള്ക്കും കഴിയില്ല. എല്ലാ വസ്തുക്കളും അല്ലാഹുവിന്റെ സൃഷ്ടികളും അവന്റെ നിയന്ത്രണത്തിലുമാണ്. അല്ലാഹുവിന്റെ ഉദ്ദേശ്യപ്രകാരവും അവന്റെ അനുമതി പ്രകാരവും മാത്രമാണ് എല്ലാം നടക്കുന്നത്. എല്ലാം ഒരു നിശ്ചിത അവധി വരെ പ്രവർത്തിക്കുന്നതും എല്ലാറ്റിനും ഒരു തീരുമാനം അല്ലാഹുവിന്റെ അടുക്കലുണ്ട്. അല്ലാഹു പിന്തിപ്പിച്ചതിനെ മുന്തിക്കുന്നവനോ അവൻ മുന്തിപ്പിച്ചതിനെ പിന്തിപ്പിക്കുന്നവനോ ഇല്ല. അല്ലാഹു പറയുന്നു: "താങ്കൾക്ക് അല്ലാഹു വല്ല ദോഷവും ഏല്പിക്കുന്ന പക്ഷം അവനൊഴികെ അത് നീക്കം ചെയ്യാൻ ഒരാളുമില്ല. അവൻ താങ്കൾക്ക് വല്ല ഗുണവും ഉദ്ദേശിക്കുന്ന പക്ഷം അവന്റെ അനുഗ്രഹം തട്ടിമാറ്റാൻ ഒരാളുമില്ല. തന്റെ ദാസന്മാരിൽ നിന്ന് താൻ ഇച്ചിക്കുന്നവർക്ക് അനുഗ്രഹം അവൻ അനുഭവിപ്പിക്കുന്നു. അവൻ ഏറെ പൊറുക്കുന്നവനും കരുണചെയ്യുന്നവനുമെത്രെ". (യൂനുസ്: 107) (ഫുതൂഹുൽഗൈബ് : 43-44).
തൗഹീദിന്റെ ഉന്നത മർത്തബയിൽ നിന്ന് ശൈഖ് അബ്ദുൽ ഖാദിർ ജീലാനി(ഖ:സി) അവർകൾ പറയുന്ന വാചകങൾ ആണിവ. സൃഷ്ടികളെ കാണിക്കാൻ വേണ്ടി ഇബാദത്ത് ചെയ്യുന്നവരെയും സ്വയം ചെയ്യാത്തത് മറ്റുള്ളവരോട് കല്പിക്കുന്നവരെയും ഹവയെയും ശൈത്താനെയും അനുസരിച്ച് കൊണ്ട് അല്ലാഹുവിനെ മറന്നു ദുൻ.യവിയായ കാര്യങളിൽ അഭിരമിക്കുന്നവരെയും കുറിച്ചാണ് ഈ വരികൾ.
സൃഷ്ടികളെ ബോധ്യപ്പെടുത്താൻ വേണ്ടി നിസ്കരിക്കുകയും മറ്റു അമലുകൾ ചെയ്യുകയും ചെയ്യുന്നത് റിയാഅ് ആണ്. അതിന്റെ മറ്റൊരു പേരാണ് ചെറിയ ശിർക്ക് എന്നത്. എല്ലാവിധ ശിർക്കുകളിൽ നിന്നും മുക്തമായ വിശ്വാസമാണ് യഥാർഥ തൗഹീദ്. അതാണ് തൗഹീദിന്റെ ഉന്നതവും പരിശുദ്ധവുമായ സ്ഥാനം. മറ്റുള്ളവരെ കാണിക്കാൻ വേണ്ടി ഇബാദത്ത് ചെയ്യുന്നവൻ അല്ലാഹു എന്ന ഇലാഹിനു പകരം ധാരാളം ഇലാഹുകൾക്ക് വേണ്ടിയാണ് ആ ഇബാദത്ത് ചെയ്യുന്നത്. അത് കൊണ്ട് തന്നെയാണ് അതിനെ ചെറിയ ശിർക്ക് എന്നു പറയുന്നത്. ഇത് പക്ഷെ, ദീനിൽ നിന്ന് പുറത്ത് പോകുന്ന ബഹുദൈവവിശ്വാസം അല്ല. എന്നാൽ നിശിതമായ വിമർശനം അർഹിക്കുന്ന മനസ്സിന്റെ ഒരു മഹാപാപമാണ്. അതു കൊണ്ടാണ് ശൈഖ് അവർകൾ അത്തരക്കാരെ സൂചിപ്പിച്ചു കൊണ്ട് നീ അല്ലാഹുവിനെയല്ല ഓർക്കുന്നത്. നിനക്ക് വേറെ ധാരാളം ഇലാഹുകൾ ഉണ്ടെന്നൊക്കെ പറയുന്നത്.
സൂറത്ത് യാസീനിൽ അല്ലാഹു ചോദിക്കുന്നുണ്ട് - മനുഷ്യ മക്കളെ, ശൈത്താനെ ആരാധിക്കരുത് എന്ന് നിങ്ങളോട് ഞാൻ കരാർ ചെയ്തിട്ടില്ലേ എന്ന്. നാം ആരും മനപൂർവം ശൈത്താനെ ആരാധിക്കുന്നില്ലല്ലോ? പിന്നെ എന്താണ് അല്ലാഹു പറഞ്ഞത്? അല്ലാഹുവിന്റെ വിധി വിലക്കുകൾ അനുസരിക്കാതെ ശൈത്താന്റെ പ്രലോഭനങ്ങളിൽ പെട്ട്, ഹവയുടെ പ്രലോഭനങ്ങളിൽ പെട്ട് തെറ്റുകൾ ചെയ്യുമ്പോൾ അത് ശൈത്താനെ ആരാധിക്കൽ ആയി മാറുന്നു. എന്ന് വെച്ചാൽ ദീനിൽ നിന്ന് പുറത്ത് പോകുന്ന ആരാധന എന്നല്ല അർഥം. അല്ലാഹുവിനെ ധിക്കരിക്കുന്നു എന്ന നിലയിൽ അതിന്റെ ഗൗരവം അല്ലാഹു ഓർമ്മപ്പെടുത്തുകയാണ്. അത് തന്നെയാണ് നിനക്ക് മറ്റു മഅബൂദുകൾ ഉണ്ട് എന്ന് ശൈഖ് അവർകൾ പറഞ്ഞതിന്റെയും താത്പര്യം.
അതെ പോലെ നാം സ്വയം ചെയ്യാത്ത നന്മകൾ മറ്റുള്ളവരോട് കൽപിക്കുന്നത് കഠിനമായ നിഫാഖ് ആണ്. ഖുർആൻ നിശിതമായി വിമർശിച്ച കാര്യമാണ്. അതെ വിമർശനം തന്നെയാണ് ശൈഖ് അവർകളും നടത്തുന്നത്. മറ്റൊരു കാര്യം ശൈഖ് അവർകൾ ഇത് പറയുന്നത് മുസ്.ലിം ഉമ്മത്തിനോട് മൊത്തമായി ആണ്. അല്ലാതെ വഹാബികളെയോ മൗദൂദികളെയോ ഇതിൽ നിന്നും ഒഴിവാക്കിയിട്ടൊന്നുമില്ല.
നന്മയും തിന്മയുമായ എല്ലാ കാര്യങ്ങളും അല്ലാഹുവിൽ നിന്നാണെന്നും അല്ലാഹു നന്മ ഉദ്ദേശിച്ചവനിൽ നിന്ന് അത് തട്ടി മാറ്റുവാനോ അല്ലാഹു തിന്മ ചെയ്യാൻ ഉദ്ദേശിച്ചവനിൽ നിന്ന് അത് തട്ടി മാറ്റുവാനോ കഴിയുന്ന ഒരു സ്രിഷ്ടിയുമില്ലെന്നുമുള്ള ആശയമാണ് ശൈഖ് ജീലാനി(റ) ഇതിലൂടെ സമർത്തിക്കുന്നത്.ഈമാൻ കാര്യങ്ങളിൽപ്പെട്ട (والقدر خيره وشرّه من الله تعال) നന്മയും തിന്മയും അല്ലാഹുവിൽ നിന്നാണെന്ന വിശ്വാസത്തിന്റെ വിശദീകരണമാണിത്.
അല്ലാഹു നിശ്ചയിച്ച കാര്യകാരണങ്ങളുമായി ബന്ധപ്പെടുന്നതിന് ഖദറിലുള്ള വിശ്വാസം എതിരല്ലല്ലോ. ഒരു രോഗി ഡോക്ടറെ സമീപിക്കുന്നത് അല്ലാഹു തനിക്ക് നല്കിയ ബുദ്ദിമുട്ട് അവന്റെ ഉദ്ദേശ്യമോ അനുവാദമോ കൂടാതെ അകറ്റാനുള്ള കഴിവ് ആ ഡോക്ടര്മാർക്കുണ്ട് എന്നാ വിശ്വാസത്തോടെയാണോ?. ഒരിക്കലുമല്ല. പ്രത്യുത രോഗം നല്കിയവനും അത് സുഖപ്പെടുത്തുന്നവനും അല്ലഹുമാത്രമാണെന്നും ഭൗതിക-അഭൗതിക ചികിത്സാരീതികൾ അതിന്നു അല്ലാഹു നിശ്ചയിച്ച കാരണങ്ങൾ മാത്രമാണെന്നുമുള്ള ഉറച്ച വിശ്വാസത്തോടെ മാത്രമാണ്. ആ നിലയിൽ കാരണങ്ങളുമായി ബന്ധപ്പെടുന്നതും ഡോക്ടറോട് രോഗത്തെ പറ്റി ആവലാതിപ്പെടുന്നതും പ്രസ്തുത ആയത്തിനും ശൈഖ് ജീലാനി(റ)യുടെ വിശദീകരനത്തിനും എതിരല്ലല്ലോ. അതുപോലെ അല്ലാഹു നിശ്ചയിച്ച കാരണങ്ങൾ എന്നാ നിലയിൽ അംബിയാ-ഔലിയാക്കളോട് സഹായം തേടുന്നതും അവരോടു ആവലാതിപ്പെടുന്നതും പ്രസ്തുത ആയത്തിനും ശൈഖ് ജീലാനി(റ)യുടെ വിശദീകരനത്തിനും എതിരല്ല. നബി(സ) യുടെ ജീവിതക്കാലത്തും വഫാത്തിനു ശേഷവും വ്യത്യസ്ത വിഷയങ്ങൾ പറഞ്ഞ് നബി(സ) യോട് ആവലാതിപ്പെട്ടതും നബി(സ) അതിന്നു പരിഹാരം കണ്ടതുമായ ധാരാളം സംഭവങ്ങൾ പ്രബലമായ ഹദീസുകളിൽ വന്നിട്ടുണ്ട്. അതിനാല സുന്നികൾ നടത്തുന്ന ഇസ്തിഗാസക്കെതിരായ യാതൊരു പരമാർഷവും ശൈഖ് ജീലാനി(റ)യുടെ ഉദ്ദരണിയിലില്ല. സത്യവും അസത്യവും കൂട്ടിക്കുഴക്കുന്നവരാണ് ഇത്തരം തെറ്റിദ്ദാരണകൾ സൃഷ്ട്ടിക്കുന്നതെന്ന് ഇപ്പോൾ ബോദ്ധ്യമായല്ലോ
ഇനി മഹാനെ വിളിക്കുന്നതും തവസ്സുൽ ചെയ്യുന്നതും തെറ്റാണെന്നോ ശിർക്കാണ്‌ എന്നോ ഷെയ്ഖ്‌ ജീലാനി (റ) പറഞ്ഞിട്ടില്ല എന്ന് മാത്രമല്ല, ജീലാനി(റ) പറയുന്നതായി
നമുക്ക് കാണാം;
أنا قطب أقطاب الوجود حقيقــة = على سائر الأقطاب عزي وحرمتي
توسل بنا في كل هــولٍ وشـدةٍ = أغيثك في الأشياء طرا بهمــتي
أنا لمريـدي حافــظٌ ما يخافـه = وأحرسه من كل شـر وفتنــة
مريدي إذا ما كان شـرقا ومغـربا = أغثه إذا ما صار في أي بلــدة (فتوح الغيب: ٢٣٧)
സാരം: ഞാൻ ലോകത്തുള്ള എല്ലാ ഖുതുബുകളുടെയും ഖുതുബാണ്. എന്റെ വാക്കും എന്റെ ബഹുമാനവും എല്ലാ ഖുതുബുകളും അംഗീകരിക്കുന്നതുമാണ്. എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും നീ എന്നെ കൊണ്ട് തവസ്സുലാക്കൂ. എന്നാൽ എല്ലാ വിഷയങ്ങളിലും ഞാൻ നിന്നെ സഹായിക്കുന്നതാണ്. എന്റെ മുരീദ് ഭയക്കുന്ന കാര്യങ്ങളിൽ നിന്നെല്ലാം ഞാനവനു സംരക്ഷണം നല്കുകുന്നതും എല്ലാ വിധ ഫിത്നകളിൽ നിന്നും നാശത്തിൽ നിന്നും ഞാനവനെ കാക്കുന്നതാണ്. എന്റെ മുരീദ് കിഴക്കോ പടിഞ്ഞാറോ ആയാലും ഏതു നാട്ടിലൂടെ സഞ്ചരിക്കുന്നവനായാലും അവനെ ഞാൻ സഹായിക്കുന്നതാണ്. (ഫുതുഹുൽ ഗൈബ്: 237)
ശൈഖ് ജീലാനി തുടരുന്നു:
مريدي لك البشرى تكون على الوفا = إذا كنت في هم أغثك بهمـــتي
مريدي تمسـك بي وكــن واثـقاً = لأحميك في الدنيا ويوم القيـامــة
أنا لمريدي حافـظ مــا يخافــه = وانجيه من شر الأمور وبلـــوة
സാരം: എന്റെ മുരീദെ! പൂർത്തീകരിക്കപ്പെടുന്ന ഒരു സന്തോഷവാർത്തയിതാ. നീ വല്ല പ്രയാസത്തിലുമായാൽ എന്റെ ഹിമ്മത്തു കൊണ്ട് നീ രക്ഷപ്പെടുന്നതാണ്.എന്റെ മുരീദെ! നീ എന്നെ മുറുകെ പിടിക്കുകയും എന്നെക്കൊണ്ട് ഉറപ്പിക്കുകയും ചെയ്യൂ. എന്നാൽ ഇഹത്തിലും പരത്തിലും ഞാൻ നിന്നെ കാക്കുന്നതാണ്. എന്റെ മുരീദ് ഭയപ്പെടുന്ന കാര്യങ്ങളിൽ ഞാൻ അവനു സംരക്ഷണം നല്കുന്നതും എല്ലാ വിധ നാശത്തിൽ നിന്നും മുസ്വീബത്തിൽ നിന്നും ഞാൻ അവനു കാവല നല്കുന്നതുമാണ്. (ഫുതൂഹുൽ ഗയ്ബ്: 234
ശൈഖ് അബ്ദുൽ ഖാസിം ബസ്സാർ(റ) ശൈഖ് ജീലാനി(റ) യെ ഉദ്ദരിച്ച് പറയുന്നു:
عن الشيخ أبي القاسم البزار قال: سمعت سيّدي الشّيخ محيى الدّين عبد القادررضي الله عنه يقول: من استغاث بي فى كربة كشفت عنه، ومن ناداني باسمي في شدة فرجت عنه(بهجة الأسرار: ١٠٢ )
ശൈഖ് ജീലാനി(റ) ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: വിഷമഘട്ടത്തിൽ വല്ലവനും എന്നോട് സഹായം തേടിയാൽ അവന്റെ വിഷമം ഞാൻ അകറ്റും. വിപൽ ഘട്ടത്തിൽ വല്ലവനും എന്റെ നാമം വിളിച്ചാൽ അവന്റെ പ്രയാസം ഞാൻ അകറ്റും.(ബഹ്ജത്തുൽ അസ്റാർ : 102)
ശൈഖ് ജീലാനി(റ) പറയുന്നു:
أنا قطب أقطاب الوجود حقيقــة = على سائر الأقطاب عزي وحرمتي
توسل بنا في كل هــولٍ وشـدةٍ = أغيثك في الأشياء طرا بهمــتي
أنا لمريـدي حافــظٌ ما يخافـه = وأحرسه من كل شـر وفتنــة
مريدي إذا ما كان شـرقا ومغـربا = أغثه إذا ما صار في أي بلــدة (فتوح الغيب: ٢٣٧)
സാരം: ഞാൻ ലോകത്തുള്ള എല്ലാ ഖുതുബുകളുടെയും ഖുതുബാണ്. എന്റെ വാക്കും എന്റെ ബഹുമാനവും എല്ലാ ഖുതുബുകളും അംഗീകരിക്കുന്നതുമാണ്. എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും നീ എന്നെ കൊണ്ട് തവസ്സുലാക്കൂ. എന്നാൽ എല്ലാ വിഷയങ്ങളിലും ഞാൻ നിന്നെ സഹായിക്കുന്നതാണ്. എന്റെ മുരീദ് ഭയക്കുന്ന കാര്യങ്ങളിൽ നിന്നെല്ലാം ഞാനവനു സംരക്ഷണം നല്കുകുന്നതും എല്ലാ വിധ ഫിത്നകളിൽ നിന്നും നാശത്തിൽ നിന്നും ഞാനവനെ കാക്കുന്നതാണ്. എന്റെ മുരീദ് കിഴക്കോ പടിഞ്ഞാറോ ആയാലും ഏതു നാട്ടിലൂടെ സഞ്ചരിക്കുന്നവനായാലും അവനെ ഞാൻ സഹായിക്കുന്നതാണ്. (ഫുതുഹുൽ ഗൈബ്: 237)
ശൈഖ് ജീലാനി തുടരുന്നു:
مريدي لك البشرى تكون على الوفا = إذا كنت في هم أغثك بهمـــتي
مريدي تمسـك بي وكــن واثـقاً = لأحميك في الدنيا ويوم القيـامــة
أنا لمريدي حافـظ مــا يخافــه = وانجيه من شر الأمور وبلـــوة
സാരം: എന്റെ മുരീദെ! പൂർത്തീകരിക്കപ്പെടുന്ന ഒരു സന്തോഷവാർത്തയിതാ. നീ വല്ല പ്രയാസത്തിലുമായാൽ എന്റെ ഹിമ്മത്തു കൊണ്ട് നീ രക്ഷപ്പെടുന്നതാണ്.എന്റെ മുരീദെ! നീ എന്നെ മുറുകെ പിടിക്കുകയും എന്നെക്കൊണ്ട് ഉറപ്പിക്കുകയും ചെയ്യൂ. എന്നാൽ ഇഹത്തിലും പരത്തിലും ഞാൻ നിന്നെ കാക്കുന്നതാണ്. എന്റെ മുരീദ് ഭയപ്പെടുന്ന കാര്യങ്ങളിൽ ഞാൻ അവനു സംരക്ഷണം നല്കുന്നതും എല്ലാ വിധ നാശത്തിൽ നിന്നും മുസ്വീബത്തിൽ നിന്നും ഞാൻ അവനു കാവല നല്കുന്നതുമാണ്. (ഫുതൂഹുൽ ഗയ്ബ്: 234)
ഇതുപോലുള്ള പരമാർശങ്ങൾ ശൈഖ് ജീലാനി(റ) യുടെ ഗ്രന്ഥങ്ങളിൽ നിന്ന് ഇനിയും ഉദ്ദരിക്കാൻ കഴിയും.
ഇൻഷാ അല്ലാഹ്....

Wednesday 20 January 2016

തിരിച്ചുകിട്ടിയ സംസാരശേഷി

ജ്ജതുല്‍ വദാഇന്റെ ദിവസം. നബി തങ്ങള്‍ ഒരു വീട്ടില്‍ വിശ്രമിക്കുകയായിരുന്നു. അപ്പോള്‍ യമാമ നിവാസിയായ ഒരാള്‍ ഒരു കുട്ടിയുമായി നബിയുടെ അടുത്തേക്ക് വന്നു പറഞ്ഞു:
‘‘നബിയേ! ഈ കുട്ടി ജനിച്ചത് മുതല്‍ ഇതുവരെ സംസാരിച്ചിട്ടില്ല. അങ്ങ് പ്രാര്‍ത്ഥിക്കണം!”

നബി കുട്ടിയെ ഒന്ന് നോക്കി.


പിന്നീട് പറഞ്ഞു: ‘‘പറയൂ മോനേ! ഞാനാരാണ്?”
കുട്ടി വ്യക്തമായി പറഞ്ഞു: ‘‘താങ്കള്‍ അല്ലാഹുവിന്റെ റസൂല്‍.”
തിരുനബി കുട്ടിയെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു: ‘‘മോനേ! നീ സത്യം പറഞ്ഞു. അല്ലാഹു നിന്നെ അനുഗ്രഹിക്കട്ടെ.”
അതുവരെ സംസാരിക്കാത്ത കുട്ടി അന്നുമുതല്‍ സംസാരിക്കാന്‍ തുടങ്ങി.

صلي الله علي محمد .صلي الله عليه وسلم

സേവനത്തിന്റെ സമ്മാനം

ബി തങ്ങളുടെ വിശ്വസ്ത സേവകനായിരുന്നു അനസ്(റ). പത്ത് വര്‍ഷമാണ് അനസ്(റ)വിന് തിരുനബിക്ക് സേവനം ചെയ്യാന്‍ ഭാഗ്യമുണ്ടായത്. ഒരിക്കല്‍ അനസ്(റ)വിന്റെ മാതാവ് തിരുനബിയെ സമീപിച്ചുകൊണ്ട് പറഞ്ഞു: ‘‘നബിയേ! എന്റെ മകന്‍ അനസിനുവേണ്ടി താങ്കള്‍ പ്രാര്‍ത്ഥിച്ചാലും.”
നബി പ്രാര്‍ത്ഥിച്ചതിങ്ങനെയായിരുന്നു:
‘‘അല്ലാഹുവേ! അനസിന് നീ സമ്പത്തും സന്താനങ്ങളും വര്‍ധിപ്പിക്കേണമേ! അവയില്‍ നീ ഐശ്വര്യം ചൊരിയേണമേ! ദീര്‍ഘായുസ്സും സ്വര്‍ഗത്തില്‍ എന്റെ സാമീപ്യവും നല്‍കേണമേ.”
നബിയുടെ ആ പ്രാര്‍ത്ഥന സ്വീകരിക്കപ്പെട്ടുവെന്ന് പില്‍ക്കാല സംഭവങ്ങള്‍ തെളിയിച്ചു. അനസ്(റ)വിന്റെ തോട്ടത്തില്‍ നിന്ന് ഒരു വര്‍ഷം തന്നെ രണ്ട് തവണ വിളവ് ലഭിച്ചു. നൂറിലേറെ സന്താനങ്ങള്‍ ജനിച്ചു. തൊണ്ണൂറ്റിയൊമ്പത് വയസ്സുവരെ ആരോഗ്യവാനായി ജീവിക്കുകയും ചെയ്തു.
തന്റെ അവസാന കാലത്ത് മഹാനായ അനസ്(റ) ഇങ്ങനെ പറയാറുണ്ടായിരുന്നു: ‘‘നബി പ്രാര്‍ത്ഥിച്ചതെല്ലാം ഇഹലോകത്ത് എനിക്ക് ലഭിച്ചുകഴിഞ്ഞു. ഇനി പരലോകത്ത് അവിടുത്തെ സാമീപ്യവും എനിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ! അത് മാത്രമേ ഇനി പൂര്‍ത്തിയാവാന്‍ ബാക്കിയുള്ളൂ.”

صلي الله علي محمد .صلي الله عليه وسلم

വഴികാണിച്ച സിംഹം

ബി തങ്ങള്‍ മോചിപ്പിച്ച അടിമയാണ് സഫീന(റ). ഒരുനാള്‍ അദ്ദേഹം കടല്‍യാത്ര ചെയ്യവെ കപ്പല്‍ മറിഞ്ഞു. ഭാഗ്യവശാല്‍ ഒരു പലകയില്‍ അള്ളിപ്പിടിച്ച് അദ്ദേഹം മുന്നോട്ട് ഗമിച്ചു. എത്തിയത് വിജനമായൊരു കാട്ടിലായിരുന്നു. അപ്പോഴാണ് ഒരു സിംഹം തന്റെ പിറകെ ഓടിവരുന്നത് സഫീന(റ) കണ്ടത്. സഫീന(റ) തിരിഞ്ഞുനോക്കാതെ ഓടി. പിറകെ സിംഹവും.
ഇനി രക്ഷയില്ലെന്ന് മനസ്സിലാക്കിയ സഫീന(റ) ഗത്യന്തരമില്ലാതെ വിളിച്ചുപറഞ്ഞു: ‘‘സിംഹമേ! ഞാന്‍ മുഹമ്മദ് നബിയാല്‍ മോചിപ്പിക്കപ്പെട്ട അടിമയും അവിടുത്തെ സ്വഹാബിയുമാണ്.”

കേള്‍ക്കേണ്ട താമസം പൂച്ചക്കുഞ്ഞിനെപ്പോലെ ശാന്തനായി വാലാട്ടി സന്തോഷം പ്രകടിപ്പിച്ചു. ശേഷം എന്തോ മനസ്സിലാക്കിയിട്ടെന്നവണ്ണം അത് മുന്നോട്ട് നടന്നു. പിറകെ സഫീന(റ)വും അനുഗമിച്ചു. അങ്ങനെ ദീര്‍ഘനേരം സഞ്ചരിച്ച് സിംഹം, ജനങ്ങള്‍ സഞ്ചരിക്കുന്ന വഴി സഫീന(റ)വിന് കാണിച്ചുകൊടുത്തു. വഴിയിലെത്തിയ സഫീന(റ)വിനോട് അതിന്റെതായ ഭാഷയില്‍ നന്ദി പ്രകാശിപ്പിച്ച് സിംഹം തിരിച്ചുപോയി.

صلي الله علي محمد .صلي الله عليه وسلم

ഈന്തപ്പനയുടെ സാക്ഷ്യം

രിക്കല്‍ അമീര്‍ ഗോത്രത്തിലെ ഒരു ഗ്രാമീണന്‍ നബിയുടെ തിരുസവിധത്തിലെത്തി, ഇങ്ങനെ പറഞ്ഞു: ‘‘താങ്കള്‍ പ്രവാചകനാണെന്നത് ഞാന്‍ വിശ്വസിക്കാം. പക്ഷെ എനിക്ക് അത്ഭുതകരമായ ഒരു തെളിവ് ലഭിക്കണം!”
ഉടനെ നബി ചോദിച്ചു: ‘‘ഞാനീ ഈന്തപ്പനയുടെ ശാഖകളെ മാടി വിളിക്കാം. അത് വന്ന് സാക്ഷി പറയുകയാണെങ്കില്‍ നീ അംഗീകരിക്കുമോ?”
ഗ്രാമീണന്‍ പറഞ്ഞു: ‘‘അതെ, അംഗീകരിക്കാം!”
നബി തങ്ങള്‍ ഈന്തപ്പനയെ മാടിവിളിച്ചു. ഉടനെ ആ ശാഖ മരത്തില്‍ നിന്ന് വേര്‍പെട്ട് തിരുനബിയുടെ മുമ്പില്‍ വന്ന് ശഹാദത്ത് ചൊല്ലി.
കണ്ടുനിന്ന ഗ്രാമീണന്‍ ഇസ്ലാംമതം സ്വീകരിച്ചു. പിന്നീട് നബിയുടെ ആജ്ഞപ്രകാരം ശാഖ ഈന്തപ്പന മരത്തിലേക്ക് തന്നെ ചെന്നുചേര്‍ന്നു.

صلي الله علي محمد .صلي الله عليه وسلم

പ്രതികാരമില്ലാതെ!

മാമബ്നു ആദാല്‍(റ) യമാമ പ്രദേശത്തെ അധിപനായിരുന്നു. അദ്ദേഹം ഇസ്ലാം മതം സ്വീകരിച്ചതിന് ശേഷം ഉംറ നിര്‍വഹിക്കാനായി മക്കയിലെത്തിയപ്പോള്‍ ഖുറൈശികള്‍ ചോദിച്ചു: ‘‘താങ്കള്‍ നമ്മുടെ മതം ഉപേക്ഷിച്ചുവല്ലേ!”
‘‘അതെ! ഞാന്‍ ഇസ്ലാം സ്വീകരിച്ചിരിക്കുന്നു. ഇനി നോക്കിക്കോ, നബിയുടെ അനുമതിയില്ലാതെ ഒരു മണി ധാന്യം പോലും ഞാന്‍ നിങ്ങള്‍ക്ക് അയച്ച് തരില്ല!”
അക്കാലത്ത് മക്കാ നഗരത്തിലേക്ക് യമാമയില്‍ നിന്നാണ് ധാന്യം വന്നുകൊണ്ടിരുന്നത്.
തമാമ(റ)വിന്റെ സ്വാധീനം മൂലം ഖുറൈശികള്‍ക്ക് യമാമയില്‍ നിന്ന് ധാന്യം ലഭിക്കാതായി. അവര്‍ ക്ഷാമത്തിലും കഷ്ടപ്പാടിലുമായി. ഒടുവില്‍ ഖുറൈശികള്‍ ഗത്യന്തരമില്ലാതെ നബിയെ വിവരമറിയിച്ചു.
രക്തബന്ധത്തിന്റെ പേരില്‍ തങ്ങള്‍ക്ക് സഹായം നല്‍കണമെന്ന് നബി തങ്ങള്‍ക്ക് കത്തെഴുതി. കത്ത് കിട്ടിയ നബിതങ്ങള്‍ തമാമയെ വരുത്തി. ‘ധാന്യം അയക്കുന്നത് നിര്‍ത്തേണ്ടതില്ല’ എന്ന് ഉപദേശിച്ചു. അതിന് ശേഷമാണ് മക്കക്കാര്‍ക്ക് ധാന്യം ലഭിച്ചുതുടങ്ങിയത്.
വര്‍ഷങ്ങളോളം നബി യെയും കുടുംബത്തെയും ബഹിഷ്കരിച്ചവരായിരുന്നു ഖുറൈശികള്‍. ബഹിഷ്കരണം മൂലം ഭക്ഷണം പോലും കിട്ടാതെ വലിയ പ്രയാസങ്ങള്‍ സഹിച്ചിട്ടുണ്ട് തിരുനബി. എന്നിട്ടും യാതൊരു പ്രതികാരവും കാണിക്കാതെ പ്രതിസന്ധി ഘട്ടങ്ങളില്‍ അവരെ സഹായിക്കുവാനാണ് തിരുനബി തയ്യാറായത്. അവിടുത്തെ സ്വഭാവം എത്ര അനുകരണീയം!
صلي الله علي محمد .صلي الله عليه وسلم

ഒരു വാക്കിന് മൂന്നു ദിവസം

സ്റത്ത് അബ്ദുല്ല(റ) നബിയുടെ പഴയകാല സുഹൃത്തായിരുന്നു. മഹാനവര്‍കള്‍ പറയുന്നു: നബി തങ്ങള്‍ പ്രവാചകനായി നിയോഗിക്കപ്പെടുംമുമ്പ് ഒരിക്കല്‍ ഞാന്‍ തിരുനബിയില്‍ നിന്ന് ഒരു സാധനം വിലക്ക് വാങ്ങിയിരുന്നു. വില അല്‍പം മാത്രമേ റൊക്കമായി കൊടുക്കാന്‍ സാധിച്ചുള്ളൂ.
പിന്നീട് എന്റെയടുക്കല്‍ പണം വന്നുചേര്‍ന്നു. അങ്ങനെയൊരിക്കല്‍ വഴിയില്‍വെച്ച് ഞാന്‍ നബി തങ്ങളെ കാണാനിടയായി. ‘‘താങ്കള്‍ ഇവിടെ അല്‍പം കാത്തിരിക്കണം. ഞാന്‍ വേഗം വീട്ടില്‍ പോയി പണമെടുത്ത് വരാം!” നബി തങ്ങള്‍ സമ്മതിച്ചു.
ഞാന്‍ പണമെടുക്കാനായി വീട്ടിലേക്ക് പോയി. പക്ഷെ വീട്ടിലെത്തിയപ്പോള്‍ തിരുനബികാത്തുനില്‍ക്കുന്ന കാര്യം ഞാന്‍ മറന്നുപോയി. മൂന്ന് ദിവസം കഴിഞ്ഞാണ് എനിക്കത് ഓര്‍മ വന്നത്.
ഉടനെ ഞാന്‍ പണം എടുത്ത് പ്രസ്തുത സ്ഥലത്തേക്കോടി. എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. മൂന്ന് ദിവസമായി എന്റെ വരവും കാത്ത് നബിതങ്ങള്‍ അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു.
എന്നെ കണ്ടയുടനെ അവിടുന്ന് പറഞ്ഞു: ‘‘മൂന്ന് ദിവസമായി ഞാന്‍ താങ്കളുടെ വരവും പ്രതീക്ഷിച്ച് ഇവിടെ കാത്തിരിക്കുന്നു.”
صلي الله علي محمد .صلي الله عليه وسلم

ഗുസ്തിവീരന്റെ പരാജയം

ഖുറൈശികളിലെ പ്രസിദ്ധ ഗുസ്തി വീരനായിരുന്നു റുക്കാന. മക്കാനഗരത്തില്‍ വെച്ച് നബി തങ്ങള്‍ ഒരിക്കല്‍ റുക്കാനയെ കണ്ടുമുട്ടി. അല്ലാഹുവിന്റെ കല്‍പനയനുസരിച്ച് നബി തങ്ങള്‍ അവനെയും ഇസ്ലാമിലേക്ക് ക്ഷണിച്ചു.
റുക്കാന പറഞ്ഞു: ‘‘മുഹമ്മദേ! നീ പറയുന്നത് സത്യമാണെന്ന് എനിക്ക് ബോധ്യപ്പെട്ടാല്‍ ഞാന്‍ വിശ്വസിച്ചുകൊള്ളാം.”
നബി തങ്ങള്‍ ചോദിച്ചു: ‘‘എങ്ങനെയാണ് ഞാന്‍ നിന്നെ സത്യം ബോധ്യപ്പെടുത്തേണ്ടത്?”
റുക്കാന അല്‍പം പരിഹാസത്തോടെ പറഞ്ഞു: ‘‘ഗുസ്തിയില്‍ നീ എന്നെ തോല്‍പിക്കണം. എന്നാല്‍ നീ പറയുന്നത് സത്യമാണെന്ന് ഞാനംഗീകരിക്കാം.”
ഗുസ്തിയില്‍ തന്നെ തോല്‍പിക്കാന്‍ ഒരാള്‍ക്കും സാധിക്കില്ലെന്നായിരുന്നു ഗുസ്തിവീരനായ റുക്കാനയുടെ വിശ്വാസം.
നബി തങ്ങള്‍ പറഞ്ഞു: ‘‘ശരി! ഗുസ്തിയില്‍ ഞാന്‍ നിന്നെ തോല്‍പിക്കാം. നമുക്ക് തുടങ്ങാം.”
നബിയും റുക്കാനയും ഗുസ്തിയാരംഭിച്ചു. പൊരിഞ്ഞ പോരാട്ടം. അവസാനം നബി റുക്കാനയെ പരാജയപ്പെടുത്തി. ഒരു തവണയല്ല, മൂന്ന് തവണ. എന്നിട്ടും റുക്കാന വാക്ക് പാലിച്ചില്ലെന്നു മാത്രം.
صلي الله علي محمد .صلي الله عليه وسلم

നിയോഗം, കാരുണ്യത്തിന്

ഹ്ദ് യുദ്ധ ദിവസം. ശത്രുക്കളുടെ വെട്ടേറ്റ് തിരുനബിയുടെ ശരീരത്തില്‍ നിന്ന് രക്തമൊഴുകുന്നു. തിരുമേനിക്ക് ചുറ്റും തടിച്ചുകൂടിയ സ്വഹാബികളില്‍ ചിലര്‍ പറഞ്ഞു: ‘‘നബിയേ! അങ്ങയെ ഇത്രമാത്രം വിഷമിപ്പിച്ച ഈ ധിക്കാരികള്‍ക്കെതിരെ താങ്കള്‍ പ്രാര്‍ത്ഥിച്ചാലും. നൂഹ് നബി(അ) അങ്ങനെ ചെയ്തിട്ടുണ്ടല്ലോ!”
ഉടനെ നബി പറഞ്ഞു: ‘‘ഞാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത് എല്ലാവര്‍ക്കും കാരുണ്യമായാണ്. ആരെയും ശപിക്കാനോ ശത്രുക്കള്‍ക്കെതിരെ പ്രാര്‍ത്ഥിക്കാനോ അല്ല.” തുടര്‍ന്ന് നബി ഇങ്ങനെ പ്രാര്‍ത്ഥിച്ചു: ‘‘അല്ലാഹുവേ, വിവരമില്ലാത്ത എന്റെ സമുദായത്തിന് നീ നേര്‍വഴി കാണിക്കേണമേ!”

صلي الله علي محمد .صلي الله عليه وسلم

കൊടുക്കൂ! കുറയില്ല

രാള്‍ വന്ന് നബി യോട് സഹായം ചോദിച്ചു. നബിയുടെ കൈയിലാവട്ടെ അപ്പോള്‍ യാതൊന്നുമുണ്ടായിരുന്നില്ല. തിരുമേനി അദ്ദേഹത്തോട് പറഞ്ഞു: ‘‘നിങ്ങള്‍ എന്റെ പേരില്‍ ആരോടെങ്കിലും കടം വാങ്ങിക്കൊള്ളൂ. ഞാനത് വീട്ടിക്കൊള്ളാം.”
യാചകന്‍ പോയശേഷം, സദസ്സിലുണ്ടായിരുന്ന ഉമര്‍(റ) നബി യോട് ചോദിച്ചു: ‘‘നബിയേ, അങ്ങ് അവരുടെ കാര്യത്തില്‍ ഇത്രയും കഷ്ടപ്പെടുന്നതെന്തിനാണ്. ഉള്ളത് കൊടുക്കാനല്ലേ അല്ലാഹു കല്‍പിച്ചിട്ടുള്ളൂ.”

തിരുനബിക്ക് അതിഷ്ടപ്പെട്ടില്ലെന്ന് ആ മുഖഭാവം വിളിച്ചറിയിച്ചു. ഉടനെ ഒരു അന്‍സ്വാരി യുവാവ് എഴുന്നേറ്റുനിന്ന് പറഞ്ഞു: ‘‘നബിയേ, താങ്കള്‍ കൊടുത്തുകൊണ്ടേയിരിക്കുക. അല്ലാഹു അതുകൊണ്ട് താങ്കള്‍ക്കെന്നും കുറവ് വരുത്തില്ല.” അന്‍സ്വാരി യുവാവിന്റെ വാക്കുകള്‍ കേട്ട, നബി തങ്ങളുടെ മുഖത്ത് സന്തോഷത്തിന്റെ പുഞ്ചിരി വിരിഞ്ഞു.

صلي الله علي محمد .صلي الله عليه وسلم

നല്ല മനുഷ്യനും, ചീത്ത മനുഷ്യനും

രു വ്യക്തി അയാളെ നബി ﷺ ക്ക് അറിയാമായിരുന്നു.
"അയാള്‍ ഒരു ചീത്ത മനുഷ്യനാണ്, എങ്കിലും വരാന്‍ പറയുക" നബി  പറഞ്ഞു.
ആഗതന്‍ അകത്തു വന്നു. ആചാര മര്യാദ പാലിക്കാതെ നബി ﷺ തങ്ങളുടെ അടുത്തിരുന്നു.
പക്ഷെ പ്രാവാചകന്‍ ഒരു അനിഷ്ടവും കാണിച്ചില്ല. ഒരു നല്ല മനുഷ്യനോടെന്ന വണ്ണം അയാളോട് പെരുമാറി. നബി ﷺ യുടെ പെരുമാറ്റം ആയിഷാ ബീവിയെ അത്ഭുതപെടുത്തി. അയാള്‍ പോയ ഉടനെ ആയിഷ ബീവി നബി തങ്ങളോട് ചോദിച്ചു.
"റസൂലേ, അങ്ങല്ലേ പറഞ്ഞത് അയാളൊരു ചീത്ത മനുഷ്യനാണെന്നു. പിന്നെന്തിനാണ് അയാളോടിത്ര മാന്യമായി പെരുമാറിയത്?"
പ്രവാചകന്‍ പറഞ്ഞു.
"ഒരു ചീത്ത ആളോട് ചീത്തയായി പെരുമാറുന്നവന്‍ വളരെ ചീത്ത മനുഷ്യനാണ്."
صلي الله علي محمد .صلي الله عليه وسلم

ഹുനൈന്‍ യുദ്ധം

ഹുനൈന്‍ യുദ്ധം വാശിയോടെ തുടരുകയാണ്. ഖുറൈഷികളും ഹവാസീന്‍ ഗോത്രക്കാരും മുസ്ലിങ്ങള്‍ക്കെതിരെ ഒന്നിച്ചു നിന്നു. മക്കാ വിജയത്തിന് ശേഷമുണ്ടായ അമിതമായ വിശ്വാസം നിമിത്തം മുസ്ലിങ്ങള്‍ ഈ യുദ്ധം കാര്യമായി പരിഗണിച്ചില്ല. ഇത് മനസ്സിലാക്കിയ ശത്രുക്കള്‍ മുസ്ലിങ്ങള്‍ക്കെതിരെ ശക്തമായി പൊരുതി.
മുസ്ലിങ്ങള്‍ പരാജയത്തിന്റെ വക്കിലെത്തിയപ്പോള്‍ പെട്ടെന്ന് നബി ശത്രു സങ്കേതത്തിലേക്ക് കുതിച്ചു. വീറോടെ പൊരുതി. പ്രവാചകന്റെ പെട്ടെന്നുള്ള മുന്നേറ്റം കണ്ട ശത്രുക്കള്‍ അന്ധാളിച്ചു. കൂടുതല്‍ മുസ്ലിങ്ങള്‍ രംഗത്തെത്തിയെന്നു കരുതിയ ശത്രു സൈന്യം അങ്കിയും ആയുധവും എറിഞ്ഞു പിന്തിരിഞ്ഞോടി. വളരെയേറെ യുദ്ധമുതല്‍ മുസ്ലിങ്ങള്‍ക്ക്‌ ലഭിച്ചു. ഖുര്‍ആന്‍ നിയമപ്പ്രകാരം നബിതങ്ങള്‍ യുദ്ധമുതല്‍ വീതിച്ചു. നബി തനിക്കു ലഭിച്ച ഓഹരി കപട വിശ്വാസിയും, കവിയുമായ അബ്ബാസിന് നല്‍കി. ഓഹരിയില്‍ തൃപ്തി വരാത്ത അബ്ബാസ്‌ നബിﷺ യെ നിന്ദിച്ചു കവിത ചൊല്ലി. ഇത് കെട്ട നബി ചിരിച്ചു കൊണ്ട് പറഞ്ഞു. "ആ മനുഷ്യനെ ഇവിടെ നിന്നു കൊണ്ട് പോയി അവന്റെ നാവരിയുക." ഉടനെ ഉമര്‍ [റ] അവനെ കയറിപ്പിടിച്ചു ശിക്ഷ നടപ്പാക്കാന്‍ ഒരുങ്ങി. പെട്ടെന്ന് അലി[റ] ഓടി വന്നു ഇടപെട്ടു. ഭയം കൊണ്ട് വിറയ്ക്കുന്ന കുറ്റവാളിയെ ഒട്ടകങ്ങള്‍ മേയുന്ന മൈതാനത്തേക്ക്‌ കൊണ്ട് പോയി. "ഇതില്‍ നിന്നും ഇഷ്ടമുള്ള ഒട്ടകത്തെ കൊണ്ട് പൊയ്ക്കോ." അലി[റ] പറഞ്ഞു. "എന്ത്, ഇങ്ങനെയാണോ മുഹമ്മദ്‌ നബി തന്റെ നാവരിയാന്‍ പറഞ്ഞത്." അബ്ബാസിന് അത്ഭുതമായി. "അല്ലാഹുവാണേ സത്യം, ഒരിക്കലും ഞാനിനി അഹിതം പ്രവര്‍ത്തിക്കില്ല. എനിക്ക് ഒട്ടകങ്ങളെ വേണ്ട." ഔദാര്യവാനായ നബി ﷺ  60 ഒട്ടകങ്ങളെ അയാള്‍ക്ക്‌ നല്‍കി. അബ്ബാസ് പിന്നീട് നബി വാഴ്ത്തിക്കൊണ്ട് വളരെയേറെ കവിതകള്‍ രചിച്ചു. ഇതാണ് നമ്മുടെ മതം, ഒന്നോര്‍ത്തു നോക്കൂ എത്രമാത്രം കാരുണ്യവാനായ ഒരു നേതാവിനെയാണ് അല്ലാഹു നമുക്ക് നല്‍കിയത്.. ഹബീബായ റസൂലിന്റെ കൂടെ അല്ലാഹു നമ്മെ സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടട്ടെ.. ആമീന്‍..

صلي الله علي محمد .صلي الله عليه وسلم

അഞ്ചു കാര്യങ്ങള്‍

മുത്ത്‌ ഹബീബ്  പറഞ്ഞു
"എന്റെ സമുദായം അഞ്ചു കാര്യങ്ങള്‍ ഇഷ്ട്ടപ്പെടുകയും അഞ്ചു കാര്യം വിസ്മരിക്കുകയും ചെയ്യുന്ന ഒരു കാലം വരാനുണ്ട്.

അവര്‍ ഇഹ ലോകത്തെ സ്നേഹിക്കും, പരലോകത്തെ വിസ്മരിക്കും
ധനത്തെ സ്നേഹിക്കും, ദൈവ വിചാരണയെ വിസ്മരിക്കും
കുടുംബത്തെ സ്നേഹിക്കും, സത്യത്തെ വിസ്മരിക്കും
സ്വശരീരത്തെ സ്നേഹിക്കും, അല്ലാഹുവിനെ വിസ്മരിക്കും
അവര്‍ക്ക് ഞാനുമായി ഒരു ബന്ധവുമില്ല, എനിക്ക് അവരുമായി ഒരു ബന്ധവുമില്ലാത്ത പോലെ"


صلي الله علي محمد .صلي الله عليه وسلم

ഖുതുബിയ്യത്ത് അകത്തളങ്ങളിലെ യാഥാർത്ത്യം

.. ഭാഗം .. 2….
_______________

മഹാനായ സ്വദഖത്തുല്ലാഹിൽ ഖാഹിരി റ രചിച്ച മുഹ്യദ്ദീൻ ഷൈഖ് റ യുടെ മദ് ഹ് കാവ്യമായ ഖുതുബിയ്യത്തിലെ ചില വരികൾ പുത്തൻ വാദികൽ വിമർഷന വിധേയമാക്കാറുണ്ട്
എന്താകുന്നു യാഥാർത്ത്യമെന്ന് നമുക്ക് നോക്കാം
ആദ്യമായി കഴിഞ്ഞ ലക്കത്തിൽ ചോദിച്ചത് പോലെ ഒരുപാട് ഇസ്ലാമിക ബൈത്തുകൾ ഉണ്ട് എല്ലാ ബൈതുകളൊന്നും വിമർഷന വിധേയമാകാറില്ല

“എന്ത് കൊണ്ട് ഖുതുബിയ്യത്തിലെ ചില വരികൾ മാത്രം പൊക്കിപ്പിടിച്ച് വിമർഷിക്കുന്നു , ഈ വരികളിൽഇസ്ലാമിക ചതുർ പ്രമാണങ്ങൾക്കെതിരായത് എന്താണെന്ന് വിമർഷകർ എന്തായാലും പറയണം” …..

അതെന്തായാലും വിമർഷകർ തന്നെ പറയട്ടെ 🔷
മരണപ്പെട്ടവരെ വിളിക്കുന്നതാണൊ , ഇസ്തിഗാസ യും തവസ്സുലുമാണൊ പ്രഷ്നം , അതല്ല അല്ലാഹു ഇഷ്ടപ്പെടുന്ന മഹാന്മാരോടുള്ള വെറുപ്പാണൊ തുറന്ന് പറയുക

നമുക്ക് വരികളിലെ യാഥാർത്ത്യം നോക്കാം
എല്ലാ വരികളും ഇവിടെ കൊടുക്കുന്നില്ല
വിമർഷന വിധേയമാക്കാറുള്ള ചില പ്രധാന വരികൾ മാത്രം….

ياقطب أهل السما والأرض غوثهما
يافيض عيني وجوديهم وغيثهما

അർത്തം: “ ആകാശ - ഭൂമി നിവാസികളുടെ ഖുത്ബും ( കേന്ദ്രബിന്ദു) ഗൗസുമായവരെ , വാന ലോകത്തും ഭൂമിയിലകത്തുള്ളവർക്ക് ഉപകരിക്കുന്ന നദിയും മഴയും വെള്ളവും ഒഴുക്കുന്നളേ”
വളരെ സാഹിത്യ സമ്പൂർണ്ണമായ ഒരു വരിയാകുന്നു ഇത് രചയിതാവ് എന്താണ് ഇത് കൊണ്ട് വിവർത്തിക്കുന്നതെന്ന് പടിക്കാതെ വിമർഷിക്കുന്നത് ഷരിയല്ല… പദാനുപദം വായിച്ച് കണ്ടൊ മുഹ്യദ്ദീൻ ഷൈഖാണ് ഈ ലോകത്ത് മഴ പെയ്യിക്കുന്നത് നദിയൊക്കെ ഉണ്ടാക്കിയതെന്നൊക്കെ പറഞ്ഞ് പുത്തൻ വാദികൾ മുഹ്മിനീങ്ങളെ തെറ്റി ധരിപ്പിക്കുന്നു….

യഥാർത്ത വിവരണം …. ചുവടെ…

ഖുതുബ് എന്ന പദത്തിന്ന് കേന്ദ്രബിന്ദു , അച്ചുതണ്ട് , ധ്രുവം എന്നൊക്കെയാണ് അർത്തം . അൗലിയാക്കളിലെ അത്യുന്നത വിഭാഗത്തെപ്പറ്റിയാണ് ‘ ഖുതുബ് ‘ എന്ന് പ്രയോഗിക്കാറുള്ളത് , അഖ്താബ്, അൗതാദ്, നുഖബാഅ് , നുജബാഅ്, അബ് ദാൽ തുടങ്ങിയ പേരുകളിൽ അൗലിയാക്കൾ അറിയപ്പെടുന്നു. ഇവരിൽ ഏറ്റവും ഉന്നത സ്താനമുള്ള വ്യക്തിയാണ് ഖുതുബ്’.
ഗൗസ് എന്ന പേരിലും അദ്ദേഹം അറിയപ്പെടുന്നു. . ആകാഷ ഭൂമി നിവാസികളുടെ സഹായികളായത് കൊണ്ടാണ് ഇവർക്ക് ഈ നാമം ലഭിച്ചത് . ഖുതുബ്, ഗൗസ് , എന്നീ സ്താനമലങ്കരിക്കുന്ന പുണ്യാത്മാക്കളിൽ പ്രഥമ ഗണനീയനായ വ്യക്തിയാണ് മുഹ്യദ്ദീൻ ഷൈഖ് റ… അവർകൾ..

ഭൂമിയിൽ എക്കാലത്തും മുന്നൂറ് അൗലിയാക്കളും എഴുപത് അൗതാദീങ്ങളും പത്ത് നുഖബാഉം ഏഴ് ഉറഫാഉം മൂന്ന് മുക്താറും ഒരു ഖുതുബും ഗൗസും ഉണ്ടായിരിക്കുമെന്ന് ഹസ് റത്ത് ‘ ഖിളർ നബി (അ സ) അരുളിയിരിക്കുന്നു….

ഭൂമിയിൽ മഴ വർഷിക്കുക വഴി നാശങ്ങൾ ഒഴിവാകുകയും ഭൂമി ക്റ്ഷി ചെയ്യാനുപകരിക്കുന്നതാവുകയും ചെയ്യുന്നു. അങ്ങനെ ഭൂമിയിൽ വിളയിറക്കുക വഴി ക്ർഷികൾ തഴച്ച് വളരുകയും ചെയ്തു തന്മൂലം ജീവിതം ക്ഷേമസമ്പൂർണ്ണമായി .

അത് പോലെ ആകാശ ഭൂമി നിവാസികൾക്കുണ്ടാകുന്ന വിപത്തുകൾ തടയുകയും അവരുടെ ഇരുലോക വിജയങ്ങൾക്കുപകരിക്കുന്ന സഹായം നൽകി അനുഗ്രഹിക്കുകയും ചെയ്യുന്ന വന്ദ്യരായ ഷൈഖ് മുഹ്യദ്ദീൻ (ഖ:സി) അവർകളെ ഉപകാരപ്രദമായ നദിയോടും മഴയോടുമാണ്

‘ യാ ഖുത്വ് ബ അഹ് ലിസ്സമാ’ എന്ന് തുടങ്ങുന്ന കവിതയിലൂടെ സ്വദഖത്തുല്ലാഹിൽ ഖാഹിരി
( ന:മ) അവർകൾ ഉപമിച്ചത്…..
🔻🔻🔻🔻🔻🔻
ഇതാണ് വരിയിലെ യാഥാർത്ത്യം ഒരു മഹദ് വ്യക്തി രചിച്ച കവിതാസമാഹാരത്തിലെ ആഷയവും ഉപമാഷൈലിയും മനസ്സിലാക്കാതെ വിമർഷന വിധേയമാക്കുന്നത് ഷരിയല്ല….
🔷🔷🔷🔷
ബാക്കി അടുത്ത ലേഖനത്തിൽ….
🔶
ദുആ വസ്വിയ്യത്തോടെ
സിദ്ധീഖുൽ മിസ്ബാഹ്
(09496210086)
അവലംബം ഖുതുബിയ്യത്ത് വിവർത്തനം…...📒📒📑📑📒📒

ഖുതുബിയത് അകത്തളങ്ങളിലെ യാഥാർത്ത്യംൿ

ഭാഗം .. 1….
🔷
ഖുതുബിയ്യത്ത് രചയിതാവിനെക്കുറിച്ചും ആവഷ്യകതയെകുറിച്ചും അല്പം…….
🔷
സ്വിദ്ദീഖ് റ യുടെ പരമ്പരയിൽ പെട്ട വലിയ ആബിദും സൂഫിവര്യനും പണ്ഡിതനുമായ അഷൈഖ് സുലൈമാനുൽ ഖാഹിരി (റ) യുടെയും മഖ്ദൂമി കുടുംബമായ ഫാത്വിമ (റ) യുടെയും അഞ്ചു മക്കളിൽ മൂന്നാമത്തെ പുത്രനായ മഹാനായ സ്വദഖത്തുല്ലാഹിൽ ഖാഹിരി (ന മ) രചിച്ച ഗൗസുൽ അഹ്ലം മുഹ്യദ്ദീൻ ഷൈഖ് റ യുടെ മദ് ഹ് കാവ്യമാണ് ഖുതുബിയ്യത്ത്….. എന്നറിയപ്പെടുന്നത് ….
🔷
പ്രഗൽഭ പണ്ഡിതനും വലിയ്യുമായ മുഹമ്മദ് അബ്ദുൽ ഖാഹിറുൽ മഖ്ദൂം (ഖ സി ) അവർകളിൽ നിന്നായിരുന്നു സ്വദഖതുല്ലാഹിൽ ഖാഹിരി വിദ്യാഭ്യാസം കാര്യമായി കരസ്തമാക്കിയത് , പ്രഗൽഭ സാഹിത്യകാരനും മികച്ച കവിയുമായിരുന്ന മഹാനവർകൾ ധാരാളം ഗ്രന്തങ്ങളും കവിതാ സമാഹാരങ്ങളും രചിച്ചിട്ടുണ്ട് . ദർസീ കിതാബുകളും തസ്വവ്വുഫും വഷമാകിയ മഹാൻ താൻ പടിച്ച കിതാബുകളിലൊക്കെ വിവരണങ്ങൾ എഴുതിച്ചേർത്തിരുന്നു . പിൽക്കാല വിജ്ഞാനകുതുകികൾക്ക് ഉപകരിക്കുംവിധം ധാരാളം ഷറഹുകൾ എഴുതിയിട്ടുണ്ട് . ഇക്കാരണത്താലാണ് മഹാനവർകൾ “ ഷറഹിൻ റ്റെ രാജാവ്” എന്ന നാമത്തിൽ അറിയപ്പെട്ടത് .
🔷
നിരവധി ഗ്രന്തങ്ങളുടെ കർത്താവാകുന്നു മഹാനായ സ്വദഖത്തുല്ലാഹിൽ ഖാഹിരി , ഹാഷിയതു ദുറുൽ മൻസൂർ, ഹാഷിയതു തഫ്സീർ ബൈളാവി, തർജമാനുൽ ബഹിയ്യ, തഖ്ത്വീഖുൽ ലിൽജാനി ഇലാ തസ്വ്രീഫുൽ സൻ ജാൻ , ഹാഷിയതു ത്വിബ്ബിൽ അസ്റഖ്, തുടങ്ങിയവ പ്രധാന ക്ർതികൾ മാത്രം .
🔶
കായൽ പട്ടണത്തിൽ ജനിച്ച് ലോകത്തിൻ റ്റെ പലഭാഗങ്ങളിലും സഞ്ചരിച്ച വിഷ്വോത്തര പണ്ഡിതനായ സ്വദഖതുല്ലാ (റ) കീളക്കരയിലാണ് ജീവിതത്തിൻ റ്റെ സിംഹ ഭാഗവും കഴിച്ച് കൂട്ടിയത് . ഹിജ് റ 1040 ൽ ജനിച്ച മഹാനവർകൾ ഹിജ് റ 1115 ലാണ് പരലോകം പ്രാപിച്ചത്. തൻ റ്റെ സഹചാരി ‘ സീതിക്കാതിരി മരക്കാർ ‘ പണികഴിപ്പിച്ച കീളക്കര പള്ളിയുടെ ഓരത്തുള്ള പച്ചക്കുബ്ബയുടെ ചുവട്ടിൽ മഹാനവർകൾ അന്ത്യ വിഷ്രമം കൊള്ളുന്നു.
ഖുതുബിയ്യത്തിലെ ബൈത്തുകൾ (പദ്യങ്ങൾ) മാത്രമാകുന്നു സ്വദഖതുല്ലാഹിൽ ഖാഹിരി (ന മ) യുടേത്…. ഖുതുബിയ്യത്തിൻ റ്റെ ആദ്യ ഭാഗത്ത് കാണുന്ന ഫാതിഹ ഓതേണ്ടതായ രീതികളും ദുആകളുമെല്ലാം ക്രോഡീകരിച്ചത് പ്രഷസ്ത കർമ ഷാസ്ത്ര ഗ്രന്തമായ ഫത് ഹുൽ മുഈനിൻ റ്റെ രചയിതാവ് സൈനുദ്ദീൻ മഖ്ദൂം റ വിൻ റ്റെ ഏഴാമത്തെ പുത്രനായ ആഖിർ സൈനുദ്ദീൻ മഖ്ദൂം റ യുടെ മൂത്ത പുത്രനായ പൊന്നാനി മുദരിസും കൂടിയായ ഇബ്റാഹീം കുട്ടി മുസ്ലിയാർ (ന മ) ആകുന്നു . 1323 ൽ മട്ടന്നൂരിൽ മതപ്രഭാഷണത്തിന്ന് പോയപ്പോൾ അവിടെ വെച്ച് വഫാത്തായി …..
🔶
എന്നാൽ നബിയും സ്വഹാബത്തു ചെയ്തൊ ഖുതുബിയ്യത്ത് എന്നൊക്കെ ചോദിച്ചാണ് ഇന്നത്തെ മുജായിദ് പോലോത്ത പുത്തൻ പ്രസ്താനക്കാർ ഇതിനെ എതിർക്കുന്നത് …
🔶ആദ്യമായി ഒരു കാര്യം മനസ്സിലാക്കുക ഇത് മഹാനായ മുഹ്യദ്ദീൻ ഷൈഖ് റ യുടെ മദ് ഹ് കാവ്യമാകുന്നു ഇതെങ്ങനെ നബിയും സ്വഹാബത്തും ചെയ്യും , ചോദിക്കുന്നതിലൊക്കെ ഒരന്തം വേണ്ടെ , അല്ലാഹുവിൻ റ്റെ മഹാന്മാരുടെ മദ് ഹും അവരുടെ മുഹ്ജിസത്തും കറാമത്തൊക്കെ പദ്യ രൂപത്തിലൊ ഗദ്യ രൂപത്തിലൊ പാടുകയൊ ചൊല്ലുകയോ ചെയ്യുന്നത് തീർത്തും പുണ്യമുള്ള കാര്യമാകുന്നു, അതിൽ മുഹ്മിനീങ്ങൾക്ക് വലിയ പാടമുണ്ട് , അല്ലാഹു ബഹുമാനിച്ചവരെ ആദരിച്ചവരെ നാം ആദരിക്കലും ബഹുമാനിക്കലും അല്ലാഹുവിൽ അനുസരിക്കലാകുന്നു .
🔶
എനി ഇത്തരം വിമർഷനം ഉന്നയിക്കുന്നവർ ചെയ്യുന്ന എല്ലാ പുണ്യ കാര്യങ്ങളും നബിയുടെ സ്വഹാബത്തിൻ റ്റെ കാലത്തോ ഉത്തമ നൂറ്റാണ്ടിലൊ ചെയ്തതായി തെളിയിക്കാമൊ
ഞങ്ങളെ സംബന്ദിച്ചടുത്തോളം നബി സ്വ വ്യക്താമായി പടിപ്പിച്ചിട്ടുണ്ട്
👇👇👇
: ഇസ്.ലാമിൽ ആരെങ്കിലും ഒരു നല്ല ചര്യ ആരംഭിച്ചാൽ അതിന്റെ പ്രതിഫലം അവനുണ്ട്. അവരുടെ പ്രതിഫലത്തിൽ നിന്ന് ഒന്നും കുറയാതെ തന്നെ അവനു ശേഷം അതു പ്രവർത്തിച്ചവരുടെ പ്രതിഫലവും അവനുണ്ട്. ആരെങ്കിലും ഇസ്.ലാമിൽ ഒരു ചീത്ത ചര്യ ആരംഭിച്ചാൽ അതിന്റെ തിക്തഫലം അവനുണ്ട്. അവരുടെ തിക്തഫലത്തിൽ നിന്ന് ഒന്നും കുറയാതെ തന്നെ അവനു ശേഷം അതു പ്രവർത്തിച്ചവരുടെ തിക്തഫലവും അവനുണ്ട്. (മുസ്.ലിം)........
🔷
അതിനാൽ ഖുതുബിയ്യത്ത് ആവഷ്യ പൂർത്തീകരണത്തിന്ന് വേണ്ടി മുഹ്മിനീങ്ങൾ നടത്തുന്നത് പുണ്യമുള്ള കാര്യമാകുന്നു ഇതിൽ ഇസ്തിഗാസയും തവസ്സുലും അടങ്ങിയിയിരിക്കുന്നു…
🔻🔻🔻🔻🔻🔻
വിമർഷനമുന്നയിക്കുന്നവർ ഖുതുബിയ്യത്ത് ബൈതിൽ എന്ത് ഇസ്ലാമിക ചതുർ പ്രമാണത്തിന്നെതിരാണെന്ന് പറയുക
എല്ലാ ബൈതും വിമർഷന വിധേയമാക്കറില്ലല്ലൊ അപ്പോൾ ഖുതുബിയ്യത്തിലെ ചില വരികൾ മാത്രം വിമർഷന വിധേയമാക്കുംബോൾ ആ ബൈത്തിൽ എന്ത് പ്രാമാണ വിരുദ്ധമാണെന്ന് പറയുക…….🔻🔻🔻🔻
🔶
ഖുതുബിയ്യത്ത് വരികളിലെ യാഥാർത്ത്യം അടുത്ത ലേഖനത്തിൽ…. വായിക്കുക.
📑📒📑📑📑📑
സിദ്ധീഖുൽ മിസ്ബാഹ്..

ഇമാം റാസി റഹിമഹുല്ലാഹ് തൌബ ചെയ്തു തന്റെ തഫ്സീർ തെറ്റായി പോയെന്നു പറഞ്ഞു എന്ന മുജാഹിദ് കള്ള വാദങ്ങൾക്ക് മറുപടി

ഇമാം റാസി റഹിമഹുല്ലാഹ്
തൌബ ചെയ്തു തന്റെ തഫ്സീർ തെറ്റായി പോയെന്നു പറഞ്ഞു എന്ന മുജാഹിദ് കള്ള വാദങ്ങൾക്ക് മറുപടി (Part -2)
Saalim Nalappad
മുജാഹിദുകൾ അദ്ദേഹത്തിന്റെ പേരില്‍ ക്രിത്തിമം നടത്തിയെന്നതിന് ഒരുപാട് കരിയങ്ങള്‍ ചൂണ്ടിക്കാനിക്കാനുന്ദ്; ഇബ്നു തയ്മിയ്യയും അദ്ധേഹത്തിനെ ഈ കാരിയത്തില്‍ തഖ്‌ലീദ് ചെയ്തവരല്ലാം ഉദ്ദരിക്കുന്ന ഒരു ഭാഗമാണ്;
{{لقد تأملت الطرق الكلامية والمناهج الفلسفية فما رأيتها تشفي عليلا ولا تروي غليلا }}
ഇബ്നു തയ്മിയ്യ മുതല്‍ ഇബ്നു ബാസുവരെയുല്ലവരെല്ലാം ഈ ഉദ്ദരനികളും അതിനോട് ചേര്‍ന്ന ആയത്തുകളും ഉദ്ടരിക്കുന്നുണ്ടല്ലോ.. ഏതായാലും അതിനു അവര്‍ക്ക് റാസി ഇമാമിന്റെ ഏതെങ്കിലും ഒരു കിത്താബില്‍ നിന്നും ഇന്നെവേരെ ഒരു നഖ്‌ല്‍ കാണിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നാല്‍ റാസി ഇമാമിന്റെ വസിയ്യത്ത്‌ പരക്കെ ഉദ്ടരിക്കപ്പെട്ടതാണ് താനും അതില്‍ ഇവര്‍ ഉദ്ദരിച്ച ഈ വാചകങ്ങളുടെ മറ്റൊരു രൂപം നമുക്ക് കണ്ടെത്താം!
നോക്കൂ... {{.....ولقد اختبرتُ الطُّرق الكلاميَّة، والمناهجَ الفلسفيَّة، فَما رأيتُ فيها فائدة تساوي الفائدة الّتي وجدتها في القرآن....}} (താരീഖുല്‍ ഇസ്ലാം അല്ലാമ സഹാബി) ഇതുതന്നെയാണ് ഇമാം സുബുകിയും ഉദ്ദരിക്കുന്നത്; {{وَلَقَد اختبرت الطّرق الكلامية والمناهج الفلسفية فَمَا رَأَيْت فِيهَا فَائِدَة تَسَاوِي الْفَائِدَة الَّتِي وَجدتهَا فِي الْقُرْآن }} (തബഖാത്ത്ഷാഫി.....). ഇമാം സുബ്കിയും (ഹിജ്;717 - 771 ), സഹബിയും(673 - 748 ), ഇബ്നു കസീരും(700 -774 ), ഇബ്നു തയ്മിയ്യയും(661 -728 ), ജനിക്കുന്നതിനു എത്രയോ മുമ്പ് ജനിച്ച റാസി ഇമാമിന്റെ കാലത്തെ ചെറിയ വിദ്യാര്തിയായിരുന്ന ഇമാം ഇബ്നു അബീ ഹസീബഅ(543 -606 ) തന്റെ വിശ്വപ്രസിദ്ദമായ ഉയൂനുല്‍ അന്ബായി ഫീ തബഖാതില്‍ അത്ബായിലാണ് ഏറ്റവും ആദ്യമായി നമുക്ക് ഇമാം റാസിയില്‍ നിന്നുള്ള വസിയ്യതിന്റെ പൂര്‍ണ്ണ രൂപം ലഭിക്കുന്നത്;
{{ولقد اختبرت الطرق الكلامية والمناهج الفلسفية فما رأيت فيها فائدة تساوي الفائدة التي وجدتها في القرآن العظيم }}
നോക്കൂ സുഹ്ര്തുക്കളെ, ഇവിടെ ന്യായമായ ഒരുസംശയം! ഇബ്നു തയ്മിയ്യ തന്റെ ഒരുപാട് ഗ്രന്ഥങ്ങളില്‍ റാസി ഇമാമിനെക്കുറിച്ച് തോനിയതൊക്കെ എഴുതിവച്ചപ്പോള്‍ (ഇമാം റാസി ബിംബങ്ങള്കും നക്ഷത്രങ്ങള്‍ക്കും സുജൂദ് ചെയ്യാനും കള്ളുകുടിയെ പ്രോത്സാഹിപ്പിച്ചും കിതാബ് (കിതാബിന്റെ പേരടക്കം!!) രചിച്ചിട്ടുണ്ടെന്നു വരെ ഇയാളുടെ പല ഗ്രന്ഥങ്ങളിലും കാണാം!!) ഇയാള്‍ ഒരിടത്തുപോലും വസിയ്യതിനെ പരാമര്ഷിക്കുന്നില്ലെന്നത് പ്രത്യേകം നാം കണക്കിലെടുക്കുമ്പോള്‍! ഇയാള്‍ വസിയത്തിലെ പതങ്ങളില്‍ ക്രിത്തിമം നടത്തി ഉണ്ടാകിയെടുത്ത വാചകമല്ലേ ഇത്!!?
{{لَقَدْ تَأَمَّلْت الطُّرُقَ الْكَلَامِيَّةَ وَالْمَنَاهِجَ الْفَلْسَفِيَّةَ فَمَا رَأَيْتهَا تَشْفِي عَلِيلًا وَلَا تَرْوِي غَلِيلًا}} (ഫത്വാവ)

എന്നാല്‍ വസിയ്യത്തിലെ വാചകങ്ങളുടെ അര്‍ഥം ശ്രദ്ദിക്കുക; ("തത്വജ്ഞാനത്തിന്റെയും കലാമിന്റെയും വഴിയില്‍ സൂക്ഷ്മ പരിശോദന നടത്തിയപ്പോള്‍ [(اختبرت تَأَمَّلْت ) ഇവരണ്ടും ഒരേ അര്‍ത്ഥമുള്ള പതങ്ങലാണെന്നു ഓര്‍ക്കുക] വിശുദ്ദ ഖുര്‍'ആനില്‍ ഞാന്‍ കരകതമാകിയതിനോളം സമാനമായ ഒരു പ്രയോജനത്തെ ഞാന്‍ കണ്ടില്ല..." ഇതില്‍ എന്താണ് തെറ്റുള്ളത്!? അക്കാലത്തെ കരാമിയ്യക്കളും മുജസ്സമാതിന്റെയും ആളുകള്‍ ഏറ്റവും കൂടുതല്‍ തത്വജ്ഞാനത്തെയും ഇല്മുല്കാലാമിനെയും ഉപയോഗിച്ചു വളച്ചൊടിച്ചപ്പോള്‍ അവരോട യുദ്ധം ചെയ്യാന്‍ അവരണ്ടിലും അഗാത പാണ്ടിത്യം നേടിയിരുന്നു മഹാന്‍ എന്നാല്‍ അവയെക്കാലെല്ലാംപ്രയോജനകരമായത് ഖുര്‍'ആണിക പഠനമായിരുന്നു, (തന്റെ വിയായുസിലെ വലിയൊരു പങ്കും ചെലവഴിച്ചെത് ഖുര്‍ആനു തഫ്സീര്‍ രചിക്കുന്നതിലായിരുന്നല്ലോ..) ഇത് സ്ഥിദീകരിക്കുന്നതാണ് വസിയ്യത്തിലെ മറ്റു ചില പരാമര്‍ശങ്ങള്‍. കാണൂ…;
{{ وَأَقُول ديني مُتَابعَة الرَّسُول مُحَمَّد صلى الله عَلَيْهِ وَسلم وكتابي الْقُرْآن الْعَظِيم وتعويلي فِي طلب الدّين عَلَيْهِمَا اللَّهُمَّ يَا سامع الْأَصْوَات وَيَا مُجيب الدَّعْوَات وَيَا مقيل العثرات}}
മഹാന്‍ പറയുന്നു; "ഞാന്‍ പറയുന്നു: മുഹമ്മദ്‌ (സ)യുടെ തുടര്‍ച്ചയാണ് എന്റെ ദീന്‍, പരിശുദ്ധമായ ഖുര്‍'ആന്‍ആണ് എന്റെ ഗ്രന്ഥം, ഇവ രണ്ടിലുമുള്ള എന്റെ പഠനമാണ് എന്റെ ത'അവീല്‍ (തഫ്സീര്‍)...." ഞാന്‍ എഴുതിയതൊക്കെ തെറ്റായിപ്പോയെന്ന് തോണിയ ഒരാള്‍ വസിയ്യത്തില്‍ ഇങ്ങനെയാണോ തൌബ ചെയ്യുക!!!? എന്റെ തവീല് മുഴുവനും തെറ്റായിപ്പോയെന്നും അവയല്ലാം നിങ്ങള്‍ കത്തിച്ചു കളയാനല്ലേ ഇവരുടെ വാദപ്രകാരം മഹാന്‍ പറയേണ്ടിരുന്നത്!?

പുത്തൻവാദിയുമായുള്ള ബന്ധം


ഇസ്ലാമിക് ബുള്ളറ്റിൻ വാട്സപ്പ് ഗ്രൂപ്പ്
📖ഖുര്‍ആന്‍ പറയുന്നു നബിയേ അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വാസമുള്ള ആളുകള്‍ അല്ലാഹുവിനോടും റസൂലിനോടും ശത്രുത വെക്കുന്നവരെ ഇഷ്ടപ്പെടുകയില്ല. അവര്‍ പിതാക്കന്മാരയാലും, സന്താനങ്ങള്‍ ആയാലും, സഹോദരങ്ങള്‍ ആയാലും കുടുംബക്കാര്‍ ആയാലും ശരി
( മുജാധല 22) .
ഇ ആയതിന്റെ തഫ്സീരില്‍ പ്രമുഖ ഖുര്‍ആന്‍ മുഫസ്സിര്‍ ഇസ്മായീലുല്‍ ഹിഖില്‍ ബരൂസവി (റ) പറയുന്നു :
📚ഈ ശത്രുക്കള്‍ എന്നത് കൊണ്ട് ഉള്ള ഉദ്ദേശം മുനാഫിഖുകള്‍, പുത്തന്‍ വാദികള്‍, യഹൂദികള്‍, അക്രമികള്‍,ദോഷികള്‍എന്നിവരാണ്‌. (റൂഹുല്‍ ബയാന്‍ 9/412).
📚കാരണം ഇമാം റാസി പറയുന്നു അല്ലാഹുവിലുള്ള വിശ്വാസവും അല്ലാഹുവിന്റെ ശത്രുക്കലോടുള്ള സ്നേഹവും ഒരു മനസ്സില്‍ ഒരുമിക്കുകയില്ല. (റാസി 29/276).
📚ഇ ആയത്തില്‍ നിന്നും വഹാബികള്‍, രഫിളുകള്‍, പോലെയുള്ള പുത്തന്‍ വാദികള്‍ക്ക് സഹാബത്തിന്റെയോ മുജ്തഹിദുകളായ, ഇമാമുകളുടെയോ, സൂഫിയാക്കളുടെയോ ആസാരുകള്‍ കൈ മാറല്‍ ഹറാം ആണ്. അവര്‍ അതിനെ പുച്ച്ചിക്കുന്നവര്‍ ആയതുകൊണ്ട് (ശര്ര്‍വാനി 4/255)
റൂഹുല്‍ ബയാന്‍ തഫ്സീരില്‍ പറയുന്നു ,
📚ഒരു പുത്തന്‍ ആശയക്കാരന്റെ നേര്‍ക്ക്‌ ആരെങ്കിലും ചിരിച്ചാല്‍ അള്ളാഹു അവന്റെ ഹൃദയത്തില്‍ നിന്ന് ഈമാന്‍ന്റെ പ്രകാശം എടുത്തു കളയുന്നതാണ്. (റൂഹുല്‍ ബയാന്‍ 9/412).
📚അനസ്‌ (റ) പറയുന്നു ,
നബി (സ) തങ്ങള്‍ ജനത്തോട് പറഞ്ഞു എന്റെ സഹാബത്തിനെ നിങ്ങള്‍ ആക്ഷേപിക്കരുത്, കാരണം നിശ്ചയം അവസാന കാലത്ത് സഹാബത്തിനെ ആക്ഷേപിക്കുന്ന ഒരു കൂട്ടം ആളുകള്‍ പ്രത്യക്ഷപ്പെടും, അവര്‍ക്ക് രോഗം ബാധിച്ചാല്‍ നിങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകരുത്, അവര്‍ മരിച്ചു പോയാല്‍ നിങ്ങള്‍ സംബന്ധിക്കരുത്,അവര്‍ക്ക് നിങ്ങള്‍ ആനന്ദരവകാശം കൊടുക്കരുത്, അവര്‍ക്ക് നിങ്ങള്‍ സലാം പറയുകയോ അവരുടെ മേല്‍ മയ്യിത്ത്‌ നിസ്കരിക്കുകയോ ചെയ്യരുത്. (താരീക് ഇബ്നു അസാക്കിര്‍ 4/369).
📚സുന്നി സ്ത്രീകള്‍ക്ക് ബിദുഅത്ത് കാരന്‍ അനുയോജ്യനല്ല. (മഹല്ലി 3/235)
📚ബിദ്അത്ത് കാരനോട് സലാം
പരയാതിരിക്കല്‍ ആണ് സുന്നത്ത്.അവന്‍ പറഞ്ഞാല്‍ നാം മടക്കേണ്ടതും ഇല്ല. (ഫത്ഹുല്‍ മുഈന്‍ 465) .
📚നിസ്ക്കാരത്തില്‍ പുത്തന്‍ വാദികളെ തുടരല്‍ കറാഹത്ത് ആണ്. ഫര്‍ള് ,ശര്ത്തുകള്‍ നഷ്ടപ്പെടുത്തുന്നവനെ തുടര്‍ന്നാല്‍ നിസ്കാരം സാധുവാകുകയില്ല .(തുഹ്ഫ 2/294)
-------------------------------------
http://sunnisonkal.blogspot.com
--------------------------------------

Tuesday 19 January 2016

ചോദ്യം ഒരു സുഹ്രത്ത്: പട്ടിയുടെ പാല്‍ കുടിച്ചു വളര്‍ന്ന ആടിനെ മാംസമായി ഭക്ഷിക്കാമോ?

🔴ഇസ്ലാമിക് ബുള്ളറ്റിൻ വാട്സപ്പ് ഗ്രൂപ്പ്🔴
ചോദ്യം ഒരു സുഹ്രത്ത്: പട്ടിയുടെ പാല്‍ കുടിച്ചു വളര്‍ന്ന ആടിനെ മാംസമായി ഭക്ഷിക്കാമോ?
✅പട്ടിയുടെ പാല്‍ കുടിച്ച ആട് നജസ് ഭക്ഷിക്കുന്ന മൃഗത്തിനു സമാനമാണ്. കാഷ്ടം പോലോത്ത നജസ് ഭക്ഷിച്ച മൃഗത്തെ അറുത്തതിനു ശേഷം അതിന്റെ മാംസത്തില്‍ വാസനയിലോ മറ്റോ പകര്‍ച്ച കണ്ടാല്‍ അതിനെ ഭക്ഷിക്കല്‍ കറാഹതാണ്. ഹറാമാണെന്ന അഭിപ്രായവുമുണ്ട്. എന്നത് പോലെ പട്ടിയുടെ പാല്‍ കുടിച്ച ആട് ആ പാലിനു പകരം തിന്നിരുന്നത് കാഷ്ടം പോലോത്ത നജസുകളായിരുന്നെങ്കില്‍ അതിനെ അറുത്താല്‍ അതിന്റെ മാംസത്തില്‍ രുചിയിലോ നിറത്തിലോ വാസനയിലോ പകര്‍ച്ച കാണുമായിരുന്നു എന്ന അവസ്ഥയിലാണെങ്കില്‍ അതിനെ ഭക്ഷിക്കല്‍ കറാഹതാണ്. പാല്‍ കുടിച്ചതിനു ശേഷം അതുമായി ബന്ധപ്പെട്ടുണ്ടായേക്കാവുന്ന പകര്‍ച്ചകളൊക്കെ നീങ്ങിയതിനു ശേഷമാണ് മൃഗത്തെ അറുത്തതെങ്കില്‍ അത് ഭക്ഷിക്കല്‍ കറാഹതുമില്ല.
--------------------------------------
http://sunnisonkal.blogspot.com
---------------------------------------

സ്ത്രീ ജുമു അ ജമാ അത്ത് വിഷയത്തിൽ മുജായിദുകള്‍ എപ്പോഴും കൊൻ ട് വരുന്ന തെളിവാണ് ഇഹ്തികാഫുമായി ബന്ധപ്പെട്ട ഹദീസ്

സ്ത്രീ ജുമു അ ജമാ അത്ത് വിഷയത്തിൽ
മുജായിദുകള്‍ എപ്പോഴും കൊൻ ട് വരുന്ന തെളിവാണ് ഇഹ്തികാഫുമായി ബന്ധപ്പെട്ട ഹദീസ്
👉✅ എന്താണ് യാതാർത്ത്യമെന്ന് നമുക്ക് നോക്കാം
👉✅ ഇമാം ബുഖാരി "സ്ത്രീകളുടെ ഇഹ്തികാഫ്" എന്ന ബാബിൽ ഉദ്ദരിക്കുന്ന ഹദീസ്👇👇👇
ﺑﺎﺏ اﻋﺘﻜﺎﻑ اﻟﻨﺴﺎء
2033 - ﺣﺪﺛﻨﺎ ﺃﺑﻮ اﻟﻨﻌﻤﺎﻥ، ﺣﺪﺛﻨﺎ ﺣﻤﺎﺩ ﺑﻦ ﺯﻳﺪ، ﺣﺪﺛﻨﺎ ﻳﺤﻴﻰ، ﻋﻦ ﻋﻤﺮﺓ، ﻋﻦ ﻋﺎﺋﺸﺔ ﺭﺿﻲ اﻟﻠﻪ ﻋﻨﻬﺎ، ﻗﺎﻟﺖ: ﻛﺎﻥ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ، ﻳﻌﺘﻜﻒ ﻓﻲ اﻟﻌﺸﺮ اﻷﻭاﺧﺮ ﻣﻦ ﺭﻣﻀﺎﻥ، ﻓﻜﻨﺖ ﺃﺿﺮﺏ ﻟﻪ ﺧﺒﺎء ﻓﻴﺼﻠﻲ اﻟﺼﺒﺢ ﺛﻢ ﻳﺪﺧﻠﻪ، ﻓﺎﺳﺘﺄﺫﻧﺖ ﺣﻔﺼﺔ ﻋﺎﺋﺸﺔ ﺃﻥ ﺗﻀﺮﺏ -[49]- ﺧﺒﺎء، ﻓﺄﺫﻧﺖ ﻟﻬﺎ، ﻓﻀﺮﺑﺖ ﺧﺒﺎء، ﻓﻠﻤﺎ ﺭﺃﺗﻪ ﺯﻳﻨﺐ اﺑﻨﺔ ﺟﺤﺶ ﺿﺮﺑﺖ ﺧﺒﺎء ﺁﺧﺮ، ﻓﻠﻤﺎ ﺃﺻﺒﺢ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺭﺃﻯ اﻷﺧﺒﻴﺔ، ﻓﻘﺎﻝ: «ﻣﺎ ﻫﺬا؟» ﻓﺄﺧﺒﺮ، ﻓﻘﺎﻝ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ: «§ﺃﻟﺒﺮ ﺗﺮﻭﻥ ﺑﻬﻦ» ﻓﺘﺮﻙ اﻻﻋﺘﻜﺎﻑ ﺫﻟﻚ اﻟﺸﻬﺮ، ﺛﻢ اﻋﺘﻜﻒ ﻋﺸﺮا ﻣﻦ ﺷﻮاﻝ __________
صحيح البخاري 👆
"ആയിഷ (റ) യിൽ നിന്ന് നിവേദനം "റമളാനിലെ അവസാന പത്തിൽ നബി (സ) ഇഹ്തികാഫിരികുമായിരുന്നു. ഞാൻ നബി സ ക്ക് പള്ളി യിൽ ഒരു ടെൻ റ്റ് നിർമ്മിച്ച് കൊടുക്കും. സുബ് ഹി നിസ്കാരം കഴിഞ്ഞ് നബി (സ) ആ ടെൻ റ്റിൽ പ്രവേശിക്കും . മഹതിയായ ഹഫ്സ്വത്ത് (റ) ഒരു ടെൻ റ്റ് സ്താപിക്കാൻ ആയിഷാ( റ) വിനോട് അനുവാദം ചോദിച്ചു . ആയിഷാ ബീവി (റ) അനുവാദം കൊടുത്തതിൻ റ്റെ അടിസ്താനത്തിൽ ഹഫ്സാ ബീവി (റ) യും ഒരു ടെൻ റ്റ് സ്താപിച്ചു . ഇത് കൻ ട ജഹ്ഷിൻ റ്റെ പുത്രി സൈനബ ബീവി (റ) മറ്റൊരു ടെൻ റ്റ് സ്താപിച്ചു.
👉👉 നബി (സ) പ്രഭാതത്തിൽ വന്ന് നോക്കുംബോള്‍ നാല് ടെൻ റ്റുകള്‍ കാണാനിടയായി.
(1- നബി (സ) യുടേത്)
(2- ആയിഷ (റ) യുടേത്)
(3-ഹഫ്സ (റ) യുടേത്)
(4- സൈനബ (റ) യുടേത്)
👉 നബി (സ) ചോദിച്ചു
ഇതെന്താണ്
മറുപടി ലഭിച്ച നബി ( സ) പറഞ്ഞു👇👇👇
"ഗുണമാണോ ഇവരെ ക്കൊൻ ട് നിങ്ങള്‍ വിചാരിക്കുന്നത്!!!!
തുടർന്ന് ആ മാസത്തെ ഇഹ്തികാഫ് നബി (സ) ഒഴിവാക്കുകയും ഷവ്വാലിൽ നിന്ന് പത്ത് ദിവസം നബി (സ) ഇഹ്തികാഫിരിക്കുകയും ചെയ്തു"
ബുഖാരി (1892)📜📜📜
👉✅✅ നബി (സ) അനിഷ്ട്ടം പ്രകടിപ്പിച്ച ഈ ഹദീസ് അടിസ്താനമാക്കി നബി (സ) യുടെ ഭാര്യമാർ നബി (സ) വഫാത്തിന്ന് ശേഷവും ഇഹ്തികാഫ് ഇരുന്നത് അവരുടെ വീടുകളിലെ പള്ളികളിലായിരുന്നുവെന്ന്
മുല്ലാ അലിയ്യുൽ ഖാരി തൻ റ്റെ " മിർഖാതുൽ മഫാതീഹ്" ൽ രേഖപ്പെടുത്തിയിട്ടുൻ ട്
👉 كتاب الاعتكاف
ثُمَّ اعْتَكَفَ أَزْوَاجُهُ) ، أَيْ فِي بُيُوتِهِنَّ لِمَا سَبَقَ مِنْ عَدَمِ رِضَائِهِ لِفِعْلِهِنَّ، وَلِذَا قَالَ الْفُقَهَاءُ: يُسْتَحَبُّ لِلنِّسَاءِ أَنْ يَعْتَكِفْنَ فِي مَكَانِهِنَّ
مرقات المفاتيح 👆
"(പിന്നെ നബി (സ) യുടെ ഭാര്യമാർ ഇഹ്തികാഫിരുന്നിരുന്നു). ഭാര്യമാരുടെ പ്രവർത്തനം നബി (സ) ഇഷ്ട്ടപ്പെട്ടിട്ടില്ലെന്ന് മുംബ് പറഞ്ഞതിൻ റ്റെ അടിസ്താനത്തിൽ
" നബി (സ) യുടെ വഫാത്തിന്ന് ശേഷംഅവർ ഇഹ്തികാഫിരുന്നത് അവരുടെ വീടുകളിലായിരുന്നുവെന്ന് മനസ്സിലാക്കാവുന്നതാണ്. ഇത് കൊൻ ടാണ് സ്ത്രീകള്‍ക്ക് അവരുടെ സ്തലത്ത് ഇഹ്തികാഫിരിക്കലാണ് സുന്നത്ത് എന്ന് കർമ്മ ശാസ്ത്ര പൻ ടിതർ പ്രഖ്യാപിച്ചത്.""
(മിർഖാത്ത് . കിതാബുൽ ഇഹ്തികാഫ്)
👉" ഇഹ്തികാഫിന്ന് വീട്ടിലെ നിസ്ക്കാര റൂം മതിയായിരുന്നെങ്കിൽ ഉമ്മഹാത്തുൽ മുഅ്മിനീൻ അവിടെയല്ലാതെ ഇഹ്തികാഫ് ഇരിക്കുമായിരുന്നില്ല "
എന്ന ഇബ്നു ഹജർ ഹൈതമി (റ: അ) യുടെ പ്രസ്താവം എേറെ സ്രദ്ദേയമാണ്. നബി (സ) യുടെ ഭാര്യമാർ പള്ളിയിൽ ഇഹ്തികാഫിരുന്നത് പ്രത്യേകം ടെൻ റ്റ് തയ്യാറാക്കി അതിൻ റ്റെ ഉള്ളിലായിരുന്നുവെന്ന്
ഇമാം ബുഖാരി (റ) വിൻ റ്റെ ഉപര്യുക്ത ഹദീസിൽ നിന്ന് സ്പഷ്ട്ടമാണ് . അതിനാൽ അന്യ പുരുഷന്മാർ ദർഷിക്കുക, അവരുമായി കൂടിക്കലരുക, തുടങ്ങിയ പ്രഷ്നങ്ങളൊന്നും അവിടെയില്ലാത്തത് കൊൻ ട് ഷാഫിഈ മദ് ഹബിലെ പൻ ടിതന്മാർ വിവരിച്ചതിനെതിരായി ഇതിൽ ഒന്നുമില്ല
👇👇👇📢📢
എനി ഈ ഇഹ്തികാഫിരുന്ന ഹദീസുമായി
പര പുരുഷന്മാർ പങ്കെടുക്കുന്ന ജുമുഅ ജമാ അത്തിന്ന് നബി സ യുടെ ഭാര്യമാർ പങ്കെടുത്തിരുന്നു എന്ന വൻ ഗത്തവുമായി രൻ ഗത്ത് വരല്ലെ മുജായിദുകളെ
നാട്ടുകാരുടെ ചിലവിൽ പള്ളി ദർസ് എന്നൊക്കെ പറഞ്ഞ് കളിയാക്കുന്ന ഒഹാബി പാതിരിമാരെ........................
അല്ലാഹുവിൻ റ്റെ ദീൻ ഇവിടെ സത്യമായി നില നിൽക്കണം എന്ന് അതിയായി ആഷിക്കുന പാവപ്പെട്ട ഉമ്മമാർ നൽകുന്ന ഭക്ഷണം കഴിച്ച് ദർസിൽ ഒാതിപ്പടിക്കുന്നത് മുജായിദുകളുടെ ഇത്തരം തെറ്റി ദ്ദരിപ്പിക്കലും കിതാബിലെ തിരിമറിയും കൻ ട് പിടിച്ച് സമൂഹത്തിന്ന് മുന്നിൽ തുറന്ന് കാട്ടാൻ തന്നെയാട്ടൊ...............
ഒഹാബീകാലിൻ റ്റടിയിൽ നിന്ന് മണ്ണൊലിച്ച് പോകുന്നുൻ ടൊ എന്ന ഭയാമാണ് മുജായിദുകള്‍ മുത അല്ലിമീങ്ങള്‍ക്കെതിരെ കുതിര കയറ്റം. നടക്കില്ല മക്കളെ.......
സ്നേഹത്തോടെ
സിദ്ദീഖുൽ മിസ്ബാഹ്

Saturday 16 January 2016

ഹസ്സൻ മാസ്റ്റർ ചാലിയത്തിന്റെ തട്ടിപ്പൻ വോയിസ്‌ ക്ലിപ്പുകൾക്കു

ഹസ്സൻ മാസ്റ്റർ ചാലിയത്തിന്റെ തട്ടിപ്പൻ വോയിസ്‌ ക്ലിപ്പുകൾക്കു ഈ
വിനീതന്റെ മറുപടി...
********************************
‪#‎സാലിം‬ നാലപ്പാട്#
********************************
അത്തഹിയ്യാതിലെ വിരൽ ഇളക്കളും മൌലവിയുടെ ജഹാലത്തും
=============================
ആദ്യം അദ്ദേഹത്തിൻറെ വോയിസ്‌ ക്ലിപ്പിനോട് കൂടെ വിട്ട " ഇബാറത്തുകൾ" കാണുക :-
((((നമസ്കാരത്തിൽ അത്തഹിയ്യാത്തിൽ ചൂണ്ടു വിരല്‍ അനക്കൽ അനുവദനീയമോ? ?..........ഇസ്ലാമിക ഽപമാണങൾ എന്തു പറയുന്നു? ??
دلت السنة على أنه يشير بها عند الدعاء لأن لفظ الحديث ( يحركها يدعو بها ) ، فكلّما دعوت حرِّكْ إشارةً إلى علو المدعو سبحانه وتعالى على هذا فنقول : !لسلام عليك أيها النبي ـ فيه إشارة لأن السلام خبر بمعنى الدعاء ـ السلام علينا ـ فيه إشارة ـ اللهم صلّ على محمد ـ فيه إشارة ـ اللهم بارك على محمد ـ فيه إشارة ـ أعوذ بالله من عذاب جهنّم ـ فيه إشارة ـ ومن عذاب القبر ـ إشارة ـ ومن فتنة المحيا والممات ـ إشارة ـ ومن فتنة المسيح الدجال ـ إشارة ـ وكلما دعوت تشير ، إشارةً إلى علو من تدعوه سبحانه وتعالى ، وهذا أقرب إلى السنّة👆👂
===============================
കിതാബിന്റെ പേര് പറയാറില്ല !
ഏതു ഇമാം എഴുതി എന്നും പറയില്ല!!
വായിച്ചു അർത്ഥം വെച്ച് (അതും തന്റെ ഇഷ്ട്ടാനുസൃതം) പോവാറാണ് മൂപരുടെ പതിവ്...
സത്യത്തിൽ വഞ്ചനാപരമായ ഒരു സമീപനം, ഏതൊക്കെയോ അറബി സൈറ്റുകളിൽ നിന്നും കോപ്പി പേസ്റ്റ് അടിച്ചു അവരുടെ ചില നേതാക്കളുടെ പ്രസ്ഥാവനകളെയാണ് ഈ രൂപത്തിൽ അദ്ദേഹം വാട്സ് അപ്പിലൂടെ പ്രചരിപ്പിക്കുന്നത്.
സത്യന്യേഷികൾ അറിയട്ടെ...
സത്യത്തിൽ മുകളിൽ നൽകിയ ആ അറബി കുറിപ്പിൽ (ഷെയ്ഖ് ഉസൈമീൻ ഫത്.വയിൽ നിന്നാണ്).പോലും മൌലവി പറയും പ്രകാരം വിരൽ ഇളക്കാൻ പറയുന്നില്ല ഇളക്കിക്കൊണ്ടിരിക്കലല്ല, മറിച്ചു ദുആ വരുമ്പോൾ വിരൽ ചൂണ്ടണമെന്നാണ് അദ്ദേഹം പോലും പറയുന്നുള്ളത്. അതിനെയാണ് മൗലവി അർഥം നൽകുമ്പോൾ ഇളക്കികൊണ്ടിരിക്കണം എന്ന് തട്ടിവിടുന്നത്. മാത്രമല്ല ലാഹിലാഹ ഇല്ലല്ലാഹ് എന്ന് പറയുമ്പോൾ വിരൽ ചൂണ്ടുന്നത് തെറ്റാണ് പോൽ....!!!
ഇനി ഈ വിഷയം സ്വഹീഹായ ഹദീസ് പ്രകാരം ഇമാമീങ്ങൾ എന്ത് പറഞ്ഞു എന്ന് നോക്കാം;
ഇമാം നവവി (റ.അ) ഈ വിഷയവുമായി വന്ന മുസ്‌ലിം ഉദ്ദരിച്ച ഹദീസ് വിശദീകരിക്കുന്നത് നമുക്ക് നോക്കാം....
{ عن عامر بن عبد الله بن الزبير عن أبيه قال كان رسول الله صلى الله عليه وسلم إذا قعد يدعو وضع يده اليمنى على فخذه اليمنى ويده اليسرى على فخذه اليسرى وأشار بإصبعه السبابة ووضع إبهامه على إصبعه الوسطى ويلقم كفه اليسرى ركبته } (مسلم)
ഇമാം നവവി (റ)...
[.... وأما الإشارة بالمسبحة فمستحبة عندنا للأحاديث الصحيحة .
قال أصحابنا : يشير عند قوله : ( إلا الله ) من الشهادة ، ويشير بمسبحة اليمنى لا غير ، فلو كانت مقطوعة أو عليلة لم يشر بغيرها لا من الأصل باليمنى ولا اليسرى ، والسنة أن لا يجاوز بصره إشارته ، وفيه حديث صحيح في سنن أبي داود ويشير بها موجهة إلى القبلة ، وينوي بالإشارة التوحيد والإخلاص . والله أعلم . ]
********
മുസ്‌ലിം ഉദ്ദരിച്ച പ്രസ്തുതല സ്വഹീഹായ ഹദീസ് ഉള്ളത്കൊണ്ട് തന്നെ ചൂണ്ടു വിരൽ ചൂണ്ടുന്നതാണ് നമ്മുടെ അടുക്കൽ സുന്നത്തായിട്ടുള്ളത്. (അഥവാ ആട്ടലല്ല).
നമ്മുടെ മദ്ഹബ് പറയുന്നത്; ശഹാദത്തിലെ "ഇല്ലല്ലാ" എന്നുപറയുമ്പോള്‍ വലതു വശത്തെ ചൂണ്ടു വിരല്‍ ഉയര്‍ത്തി ചൂണ്ടുക മാത്രം ചെയ്യണം. ഇനി വിരലിനു സ്വാദീനം ഇല്ലാതെയോ മുറിക്കപ്പെട്ടതോ ആണെങ്കില്‍ മറ്റു വിരലുകള്‍ പകരം ചൂണ്ടെണ്ടതില്ല....
...അപ്പോള്‍ ആ വിരലില്‍ തന്നെ ദ്രിഷ്ട്ടി ഉറപ്പിക്കല്‍ (അവസാനം വരെ) അവനു സുന്നത്താണ്. അങ്ങിനെ ചെയ്യുന്നത് സുനനു അബുദാവൂദില്‍ ഹദീസ് ഉള്ളത് കൊണ്ടാണ്. അതുപോലെ അതിനെ കിബ്ലയിലേക്ക് തിരിക്കുകയും വേണം. അപ്പോള്‍ അവന്‍ നിഷ്കളങ്കതയും അല്ലാവിന്‍റെ ഏകത്വത്തെയും കരുതലും സുന്നത്താണ്.
(شرح مسلم / 234 )
ഇതാണ് ശരിയായ രൂപം..
ഇനി ഈ ആട്ടംവന്നത് എവിടെ നിന്ന് എന്നുകൂടി നോക്കാം;-
ഹദീസിനെ തെറ്റായി മനസ്സിലാക്കിയതാണ് പ്രശ്നം...
വഹാബികല്കൂടി അങ്ങീകരിക്കുന്ന ശുകാനി പ്രസ്തുത ഹദീസ് തന്‍റെ "നൈലുല്‍ ഓതാറില്‍ വിവരിക്കുന്നത് നോക്കാം.
{ ( عن وائل بن حجر أنه قال في صفة صلاة رسول الله صلى الله عليه وسلم : { ...ثم قعد فافترش رجله اليسرى ووضع كفه اليسرى على فخذه وركبته اليسرى وجعل حد مرفقه الأيمن على فخذه اليمنى ، ثم قبض ثنتين من أصابعه وحلق حلقة ، ثم رفع أصبعه فرأيته يحركها يدعو بها } . رواه أحمد والنسائي أبو داود ) }
റസൂല്‍ (സ) യുടെ നിസ്കാരത്തിന്റെ രൂപം വിവരിക്കുന്നതിൽ സഹാബി വാഇല്‍ ഇബ്നു ഹജര്‍ (റ) യില്‍ നിന്നും ഇമാം അഹ്മെദ്, നസായി, അബൂദാവൂദ് റിപ്പോര്‍ട്ടു ചെയ്യുന്നു... മുസ്ലിമിന്‍റെ ഹദീസില്‍ പറഞ്ഞതിലും കൂടുതലായി അവസാനത്തില്‍ കാണാം, "പിന്നെ ഉയര്‍ത്തി വിരല്‍ അനക്കുന്നതും അതുകൊണ്ട് പ്രാർതിക്കുന്നതും ഞാൻ കണ്ടു...
സഹാബികളുടെതാഴ്വഴിയായി ഹദീസ് ശേകരിച്ച ഇമാം ബൈഹക്കി ഈ ഹദീസിനു നല്‍കുന്ന വിശദീകരണം അദ്ദേഹം ശേഷം ഉദ്ദരിക്കുന്നു;
قوله { : فرأيته يحركها } قال البيهقي : يحتمل أن يكون مراده بالتحريك الإشارة بها لا تكرير تحريكها حتى لا يعارض حديث ابن الزبير عند أحمد وأبي داود والنسائي وابن حبان في صحيحه بلفظ { كان يشير بالسبابة ولا يحركها ولا يجاوز بصره إشارته }
വിരലിനെ ചലിപ്പിച്ചു എന്നാ വാചകത്തെ കുറിച്ച് ഇമാം ബൈഹകി (റ) പറയുന്നു: വിരല്‍ ചലിപ്പിച്ചു എന്നത് ഒരു പ്രാവിശ്യം ഉയര്‍ത്തി ചൂണ്ടി എന്ന് മനസ്സിലാക്കണം. അല്ലാതെ തുടരെ ചലിപ്പിച്ചു എന്നല്ല. കാരണം അത് ഇബ്നു സുബൈര്‍ (റ) നിന്നും ഇമാം അഹ്മദ്(റ), അബുദാവൂദ്(റ), നസാഈ (റ), ഇബ്നു ഹിബ്ബാന്‍ (റ) സഹീഹിലും റിപ്പോര്‍ട്ട് ചെയ്ത ഹദീസുകള്‍ക്ക് എതിര്‍ ആവാതിരിക്കാന്‍ വേണ്ടി. "...റസൂല്‍ (സ) അതിനെ തുടരെ ചെലിപ്പിക്കാതെയും ദ്രിഷ്ട്ടി ചൂണ്ടാലില്‍നിന്നും മാറ്റാതെ ചൂണ്ടു വിരല്‍കൊണ്ട് ചൂണ്ടുമായിരുന്നു... "
ശേഷം ഈ ഒരു രൂപമാണ് ഹദീസുകളില്‍ നിന്നും വ്യക്തമാവുന്നത് എന്ന്‍ ഹാഫിസ് ഇബ്നു ഹജര്‍ (റ) യില്‍ നിന്നും അദ്ദേഹം ഉദ്ദരിക്കുന്നതും കാണാം..
(نيل الأوطار - 2/327)
വിരൽ തുടരെ ചെലിപ്പിച്ചു എന്ന റിപ്പോർട്ട് ഒറ്റപ്പെട്ട റിപ്പോർട്ടാണ് എന്നും അഭിപ്രായമുണ്ട്. മാത്രമല്ല
അതിൽ പറയപ്പെട്ട റാവികൾ മറ്റു ഹദീസുകളിലെ റാവികളെ അപേക്ഷിച്ച് പ്രഭലരല്ല എന്നും പണ്ഡിതർ രേഖപ്പെടുത്തിയതായി കാണാം.
ഇമാമീങ്ങൾ വിത്യസ്ഥ ഹദീസുകളെ കൃത്യമായി പഠന വിധയമാക്കി മതത്തിൽ ഒരു കാര്യം പറഞ്ഞാലും മൌലവിമാർ സ്വയം ഹദീസ് കണ്ടെത്താനും വിധി പറയാനും കാണിക്കുന്ന ഈ തട്ടിപ്പൻ ഇജ്തിഹാദ് തന്നെയാണ് ഇന്നുകാണുന്ന സർവ്വ ഭിന്നതകൾക്കും വഴിവെക്കുന്നത്.
ഇനിയെങ്കിലും ഇത്തരം അറബി ടെക്സ്റ്റുകൾ മാത്രം നൽകി അഡ്രെസ്സ്ഇല്ലാതെ വരുന്ന ചാലിയക്കാരെ മുസ്‌ലിം ഉമ്മത്ത്‌ കരുതിയിരിക്കുക തന്നെവേണം...
അല്ലാഹു കാക്കട്ടെ...

Tuesday 5 January 2016

നബിﷺ തങ്ങളുടെ ഉറക്കം

ബി തങ്ങളുടെ കിടത്തവും ഉറക്കുവുമായി ബന്ധപ്പെട്ട് പ്രാമാണികഗ്രന്ഥങ്ങളില്‍ വന്ന ചില പരാമര്‍ശങ്ങളാണ് ഈ കുറിപ്പില്‍ 

  • നബിതങ്ങള്‍ ഇശാഇന് മുമ്പ് ഉറങ്ങുകയോ ശേഷം സംസാരിക്കുകയോ ചെയ്യാറുണ്ടായിരുന്നില്ല. (അഹ്മദ്)
  • ഇരുട്ടുള്ള വീട്ടില്‍ ‍വിളക്ക് കത്തിച്ച ശേഷം മാത്രമെ നബിതങ്ങള്‍ പ്രവേശിക്കാറുണ്ടായിരുന്നുള്ളൂ.
  • കിടന്നാല്‍ രണ്ടു കണ്ണിലും മുമ്മൂന്ന് പ്രാവശ്യം അജ്ഞനം കൊണ്ട് സുറുമ ഇടാറുണ്ടായിരുന്നു. (അഹ്മദ്, ഇബ്നുമാജ)
  • നബിതങ്ങള്‍ക്ക് ഒരു സുറുമക്കുപ്പി തന്നെ ഉണ്ടായിരുന്നു. (സുബുലുല്‍ഹുദാ)
  • വലതു ഭാഗത്തേക്ക് ചെരിഞ്ഞു കിടക്കലായിരുന്നു പതിവ്. (അഹ്മദ്, അബൂദാവൂദ്)
  • ഖിബലക്ക് തിരിഞ്ഞായിരുന്നു നബിയുടെ ഉറക്കം (സുബുലുല്‍ഹുദാ 7:397)
  • മലര്‍ന്ന് കിടന്ന് ഒരു കാല്‍ മറ്റേകാലിനുമേല്‍ ‍വെച്ച് കിടന്നതായും ഹദീസുകളില്‍ പരമാര്‍ശമുണ്ട്. (ബുഖാരി, മസ്ലിം, അബൂദാവൂദ്, തുര്‍മുദി, നസാഈ, അഹ്മദ്)
  • കൂര്‍ക്കം വലി കേട്ട്, നബിതങ്ങള്‍ ‍ഉറങ്ങിയെന്ന് ഞങ്ങള്‍ മനസ്സിലാക്കിയിരുന്നു എന്ന് സ്വഹാബികള് ‍വ്യക്തമാക്കിയിട്ടുണ്ട്. (ബുഖാരി)
  • നബിതങ്ങള് ‍ഉറങ്ങുമ്പോള്‍ വലതുകൈ വലതുകവിളിന് താഴെ വെക്കാറുണ്ടായിരുന്നു. (ബുഖാരി, അബൂദാവൂദ്, തുര്‍മുദി)
  • കമിഴ്ന്നു കിടന്നിരുന്ന ഒരാളെ കാലുകൊണ്ട് തട്ടിയുണര്‍ത്തുകയും നരകത്തിലെ കിടത്താമണതെന്ന് പറയുകയും ചെയ്തു. (ബുഖാരി)
  • കിടക്കുന്ന സമയത്ത് വാതിലടക്കുകയും പാനീയപ്പാത്രങ്ങള്‍ മൂടിക്കെട്ടുകയും പാത്രം കമിഴ്ത്തി വെക്കുകയും ചെയ്യമണമെന്ന് നബിതങ്ങള് കല്‍പിച്ചിരുന്നു. (തുര്‍മുദി)
  • പാത്രം മൂടിവെക്കാന് ‍കല്‍പിച്ചുവെന്നും കാണാം. (തുര്‍മുദി)
കിടക്കുന്ന സമയത്തെ ശുദ്ധീകരണം
  • ഉറങ്ങാനുദ്ദേശിച്ചാല്‍ നബിതങ്ങള്‍ വുദൂ ചെയ്യുമായിരുന്നു. (ഇബ്നുമാജ)
  • വലിയ അശുദ്ധി ഉണ്ടായി കുളിക്കാതെ ഉറങ്ങാന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ ഗുഹ്യഭാഗം കഴുകുകയും വുദൂഅ് ചെയ്യുകയും ചെയ്യുമായിരുന്നു. (ബുഖാരി)
  • കിടക്കുന്നതിന് മുന്നെ വിരിപ്പ് തട്ടിക്കൊട്ടണമെന്ന് ഹദീസുകളില്‍ ‍വന്നിട്ടുണ്ട്.
ഉറങ്ങാന് ‍കിടക്കുമ്പോള്‍ നബിതങ്ങള്‍ ഓതിയിരുന്ന സൂറത്തുകള്‍

  • സൂറത്തുസ്സജ്ദയും സൂറത്തുതബാറകയും ഓതിയേ ഉറങ്ങാറുണ്ടായരിന്നുള്ളൂ. (തുര്‍മുദി)
  • സുമര്‍ , ഇസ്റാഅ് സൂറത്തുകളും ഉറങ്ങാന്‍ ‍നേരത്ത് ഓതാറുണ്ടായിരുന്നു. (തുര്‍മുദി)
  • ഹദീദ്, ഹശര്‍ , സ്വഫ്ഫ്, ജുമുഅ, തഗാബുന്‍, അഅലാ എന്നീ സുറത്തുകളും ഓതിയല്ലാതെ ഉറങ്ങിയിരുന്നില്ല. (അബൂദാവൂദ്, തുര്‍മുദി, നസാഈ)
  • സൂറത്തുല്‍ കാഫീറൂന്‍ ഓതിയിട്ടേ നബികിടക്കാറുണ്ടായിരുന്നുള്ളൂ. (ഥബ്റാനി)
صلي الله علي محمد .صلي الله عليه وسلم

സ്ത്രീ ജുമുഅ ജമാ അത്ത്


""""ആതിക ബീവി യുടെ പള്ളിയിൽ പോക്കും ഭർത്താക്കന്മാരായ ഉമർ റ, സുബൈറുബ്നു അവാം റ എന്നിവരു ടെ കടിനമായ വെറുപ്പും, അടിക്കലും"""".......🔰🔰🔰
🔷🔷🔻
പുത്തൻ വാദികള്‍ സ്ത്രീകളെ പര പുരുഷന്മാർ പങ്കെടുകുന്ന പള്ളിയിലേക്ക് കൊൻ ട് പോവാൻ പ്രധാനമായും
🔷🔷🔻
ഉദ്ധരിക്കാറുള്ള ഹദീസിൻ റ്റെയും ആതിക ബീവി റ യുടെ സംഭവത്തിൻ റ്റെയും യാഥാർത്ത്യം ചുവടെ...........
🔷🔷🔻
ആതിക ബീവി റ പള്ളിയിൽ പോയിരുന്നത് ഉമർ റ അങ്ങേ അറ്റത്തെ വെറുപ്പുൻ ടായിരുന്നൊ ?????
അതെ ✅
🔷🔷🔻✅
""സാലിം റ യിൽ നിന്ന് നിവേദനം അദ്ദേഹം പറഞ്ഞു ഉമർ റ തിന്മകളോട് എപ്പോഴും വെറുപ്പുള്ള ആളായിരുന്നു. താൻ നിസ്ക്കാരത്തിന്ന് വേൻ ടി പുറപ്പെടുംബോള്‍ സൈദിൻ റ്റെ മകള്‍ ആതിക റ തന്നോടനുഗമിക്കും .
ഉമർ റ അത് ഷക്തമായി വെറുത്തിരുന്നു.
പക്ഷെ അവർ അത് തടഞ്ഞില്ല . നിങ്ങളുടെ സ്ത്രീകള്‍ നിസ്ക്കാരത്തിലേക്കനുമതി തേടിയാൽ നിങ്ങളവരെ തടയരുതെന്ന് നബി സ പറഞ്ഞിരിക്കുന്നുവെന്നദ്ദേഹം പറയാറുൻ ടായിരുന്നു""""""........ ( അഹ്മദ് )........
🔷🔷🔻
മറ്റൊരു റിപ്പോർട്ടിൽ കാണാം
🔷🔷🔻
"""" ഉമർ റ മഹതിയോട് പറയാറുൻ ടായിരുന്നു അല്ലാഹുവാണേ !!!!!! തീർച്ചയായും ഞാനതിഷ്ട്ടപ്പെടുന്നില്ലെന്ന് നിനക്കറിയാം"""""
( മുസ്വന്നഫ് 3/148).....
🔷🔷🔻
ഇവിടെ ഒരു സംഷയം തോന്നിയേക്കാം
ഉമർ എന്ത് കൊൻ ട് പ്രത്യക്ഷത്തിൽ തടഞ്ഞില്ലെന്ന്
🔻🔻🔷✅✅
അതിൻ റ്റെ മറുപടി അത് നബി സ യോടുള്ള ഹദീസ് മഹതിയവർകള്‍ പറഞ്ഞതിനെ പ്രത്യക്ഷത്തിൽ എതിർക്കുന്നത് ഹദീസിനോടും നബി സ യോടുമുള്ള അപമര്യാദയായി ഉമർ റ കൻ ടത് കൊൻ ടാണ് ...
🔷🔷🔻
ഇതിന്ന് ഉപോൽഫലകമായ മറ്റൊരു സംഭവം കൂടി നോക്കൂ
🔷🔷🔻
ഇമാം അബൂ യൂസുഫ് റ വിൽ നിന്ന് മുല്ലാ അലിയ്യുൽഖാരി റ ഉദ്ദരിക്കുന്നു.
""നബി സ ക്ക് ചെരങ്ങ ഇഷ്ട്ടമായിരുന്നുവെന്ന ഹദീസ് അദ്ദേഹം ഉദ്ധരിച്ചപ്പോള്‍ ഒരാള്‍ പറഞ്ഞു '' അതെനിക്കിഷ്ട്ടമില്ല '' അപ്പോള്‍ അബൂ യൂസുഫ് റ വാള് ഉറയിൽ നിന്ന് ഊരി ആ വ്യക്തിയോട് പറഞ്ഞു "" നീ നിൻ റ്റെ ഈമാൻ പുതുക്കൂ"""" അല്ലെങ്കിൽ നിന്നെ ഞാൻ കൊന്ന് കളയും """"
🔷🔷🔻
ഇത്തരം സംഭവങ്ങള്‍ സലഫുകളിൽ നിന്ന് ധാരാളം ഉദ്ദരിക്കപെട്ടിൻ ട് ( ലാമിഉദ്ദറാരി)......
🔷🔷🔻
യതാർത്തത്തിൽ ആ ഹദീസിൻ റ്റെ പൊരുള്‍ മനസ്സിലാക്കിയ ഉമർ റ തന്ത്രത്തിലൂടെ മഹതിയവർകളെ നിർത്തിക്കുകയായിരുന്നു....
🔷🔷🔻
ഉമർ റ സ്വന്തം ഭാര്യ പള്ളിയിൽ പോകുന്നത് നിർത്തലാക്കാൻ വേൻ ടി തന്ത്ര പരമായി അടിക്കുന്നു.......ചുവടെ
🔷🔷🔻
""""""""ഉമർ റ വിൻ റ്റെ ഭാര്യ ആതിഖ ബീവി റ പള്ളിയിൽ പോകാൻ സമ്മതം തേടാറുൻ ടായിരുന്നു . അദ്ദേഹം ഒന്നും പ്രതികരിക്കില്ല . നിങ്ങള്‍ തടയിഞ്ഞില്ലെങ്കിൽ ഞാൻ പോകുമെന്ന് മഹതിയും . അല്ലാഹുവിൻ റ്റെ അടിമകളെ ( സ്ത്രീകളെ) നിങ്ങള്‍ പള്ളികളെ തൊട്ട് തടയരുതെന്ന നബി വാക്യം അദ്ദേഹം തടയാറുമില്ല .

അങ്ങനെയിരിക്കെ ഒരു ദിവസം ആതിഖ ബീവി റ സുബ് ഹിക്ക് പള്ളി യിലേക്ക് പുറപ്പെട്ടപ്പോള്‍ ഉമർ റ മുംബെ പോവുകയും ഇരുട്ടിൽ വഴിയിൽ ഒളിച്ചിരിക്കുകയും ചെയ്തു. മഹതി സ്തലത്തെത്തിയപ്പോള്‍ അവരുടെ മേൽ ചാടി വീഴുകയും സ്തന ഭാഗത്ത് പിടിച്ച് ഞെക്കുകയും ചെയ്തു. ആരാണെന്നറിയാതിരിക്കാൻ ഉനർ റ ഒന്നും മിൻ ടാതെ അടങ്ങിയിരുന്നു.

ആതിക ബീവി റ വീട്ടിലേക്ക് മടങ്ങി . പള്ളി യിലേക്ക് തിരിക്കാൻ സാധിച്ചതുമില്ല . പിന്നീട് മഹതി പള്ളിയിലേക്ക് പുറപ്പെട്ടിട്ടില്ല .
എന്ത് കൊൻ ടാണ് ഇപ്പോള്‍ പുറപ്പെടാത്തതെന്ന ഉമർ റ വിൻ റ്റെ ചൊദ്യത്തിന്ന് ജനങ്ങള്‍ ദുഷിച്ചിരിക്കുന്നു എന്നാണ് മഹതി മറുപടി പറഞ്ഞത് . ഉമർ റ അതൻ ഗീകരിക്കുകയും ചെയ്തു. അദ്ദേഹത്തെ അനുഗമിക്കാനാണ് നമ്മോടുള്ള കൽപ്പന . അദ്ദേഹം ഉമറയ്നിയിലും സുപ്രസിദ്ധ ഖലീഫമാരിലും പെട്ട ആളാണ്"""""""
( ബഹ്ജത്തുന്നുഫൂസ് 1/212,,,,,
ഇതേ സംഭവം ഇബ്നു കസീർ തൻ റ്റെ അൽ ബിദായത്തു വന്നിഹായയിലും (6/432).. വ്യ്ക്തമാക്കിയിട്ടുൻ ട്.....🔴🔴🔴
🔷🔷🔻
എനി ഉമർ റ വഫാത്തിന്ന് ശേഷം ആതിക ബീവി റ പള്ളിയിൽ പോകാറുൻ ടായിരുന്നല്ലൊ എന്ന ചോദ്യമാണെങ്കിൽ
മറുപടി ചുവടെ....
🔷🔷🔻
അബൂ അംറ് റ തൻ റ്റെ തംഹീദിൽ പറയുന്നു . ഉമർ റ ആതിഖ ബീവിയെ വിവാഹാൻവേഷണം നടത്തിയപ്പോള്‍ തന്നെ അടിക്കരുതെന്നും അവകാഷങ്ങള്‍ തടയരുതെന്നും നിബന്ധന വെച്ചു . പിന്നീട് സുബൈർ റ വിവാഹാൻവേഷ ണം നടത്തിയപ്പോഴും( ഉമർ റ വിന്ന് ശേഷം ) ഇതേ നിബന്ധന വെച്ചു .
🔻
സുബൈർ റ ഒരു തന്ത്രം പയറ്റി
🔻
അഥവാ ആതിഖ ബീവി റ ഇഷാ നിസ്ക്കാരത്തിന്ന് പുറപ്പെട്ടപ്പോള്‍ ഒളിഞ്ഞിരുന്ന് തൻ റ്റെയടുത്തെത്തിയപ്പോള്‍ ഊരക്കെട്ടിൽ അടിച്ചു . മഹതി മടങ്ങിപ്പോവുകയും ......ഇന്നാലില്ലാഹി ...... ചൊല്ലുകയും ജനങ്ങള്‍ ചീത്ത സ്വഭാവക്കാരായി എന്ന് പരിതപ്പിക്കുകയും ചെയ്തു . ആതിക ബീവി റ പിന്നീട് പള്ളിയിലേക്ക് പോയിരുന്നില്ല...
(അൽ ഇസ്വാബ 4/346)🔴..
ഇതേ സംഭവം ഉസ്ദുൽ ഗാബ 5/499 ഇബ്നുൽ അസീറും ഉദ്ധരിച്ചിട്ടുൻ ട്....
🔻🔻🔻🔻🔻🔷🔷🔷🔷
Points.......
🔷🔷🔻
നബി സ യിൽ നിന്ന് നേരിട്ട് ദീൻ പടിച്ച സ്വഹാബത്തിൻ റ്റെ ഈ പ്രവർത്തി നാം മാത്ർകയാക്കുക......
🔷🔷🔻
സ്വഹാബത്ത് നബിയോടൊപ്പമാണ് ജീവിച്ചത് ഒോരോ ഹദീസിൻ റ്റെ പൊരുളും മനസ്സിലാക്കിയത് എേറ്റവും കൂടുതൽ സ്വഹാബത്താണ് .
🔷🔻🔻
അതിനാൽ സ്ത്രീകളെ പള്ളിയെ തൊട്ട് തടയരുത് എന്ന ഹദീസ് കേട്ട അവർ പള്ളിയിൽ പോകുന്ന സ്ത്രീകളെ അടിച്ചതും വിലക്കിയതും, കല്ല് വാരിയെറിഞ്ഞതും ഒക്കെ ഹദീസിൻ റ്റെ പൊരുള്‍ മനസ്സിലാക്കിയത് കൊൻ ടാണ്.......
🔷🔷🔻
അനിവാര്യ കാര്യങ്ങള്‍ക്ക് പള്ളി തടയരുതെന്ന നിർദ്ദേശമുള്ളത് കൊൻ ട് സർവ്വതിനും അത് തുറന്ന് കൊടുക്കണമെന്ന് ആരും മനസ്സിലാക്കില്ല......
🔷🔷🔻
ചുരുക്കത്തിൽ അടിച്ചതും കല്ല് വാരിയെറിഞ്ഞതും ഉമർ റ, ആയാലും സുബൈറുബ്നു അവ്വാം റ, ആയാലും അബ്ദുല്ലാഹിബ്നു മസ് ഊദ് റ ആയാലും നാശമുൻ ടാകുമെന്ന് കൻ ടാൽ പള്ളിയിൽ പോകാൻ പാടില്ലെന്ന കർമ്മ ശാസ്ത്ര പൻ ടിതരുടെ പ്രസ്താവനകള്‍ക്ക് അടിവരയിടുന്നതാണ് ആതിക ബീവി റ യുടെ സംഭവം.
🔷🔷🔻
അത് മഹതിയവർകളോട് ഉമർ റ എന്ത് കൊൻ ടാണ് ഇപ്പോള്‍ പള്ളിയിലേക്ക് പുറപ്പെടാത്തതെന്ന ചോദ്യത്തിന്ന് മഹതിയവർകള്‍ പറഞ്ഞ മറുപടി ജനങ്ങള്‍ ദുഷിച്ചിരിക്കുന്നു, നാശമായിരിക്കുന്നു എന്നാണ്..........
🔷🔷🔻
അതിനാൽ ആതിഖ ബീവി റ യെ മാത്റ്കയാക്കുന്ന സ്ത്രീകള്‍ ഫിത് നയും, ഫസാദും വ്യാപകമായ ഇക്കാലത്ത് പള്ളിയിൽ പോക്ക് നിറുത്തുകയാണ് വേൻ ടത്......
🔷🔷🔻
ദുആ വസിയ്യത്തോടെ
സിദ്ദീഖുൽ മിസ്ബാഹ്...
📖📖📖
അവലംബം....( സ്ത്രീ ജുമുഅ ജമാ അത്ത് പ്രമാണങ്ങളിൽ other.. കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ.... അല്ലാഹു ആഫിയത്തുള്ള ദീർഗായുസ്സ് പ്രധാനം ചെയ്യട്ടെ ആമീൻ......).......
💝💝💝💝💝💝💝💝💝💝💝

Sunday 3 January 2016

നിനവ്



വിതുമ്പും മനസിൻ കണ്ണീർ തുടക്കുവാൻ
കനവിൽ വരുമോയെൻ പുണ്യ റസൂലെ
അകതാരിൽ അലതല്ലും ആശയാണെന്നുടെ
തിരുഹബീബിൻ ചാരത്തെണയുവാൻ
വിതുമ്പും അധരവും തുടിക്കും ഹൃദയവും
അകതാരിൽ തുടികൊട്ടും തിരുനബി സ്നേഹവും
ആർദ്രമാമെൻ മിഴികളിൽ വിരുന്നായ് റസൂൽ
നിനവിലും കനവിലും വരുന്നതെന്നാ!
കാരുണ്യവാരിധിയാം പ്രപഞ്ച നാഥാ നീയെന്‍
പാപങ്ങളഖിലവും പൊറുത്തീടണെ
ഒഴുകുമാശ്രുകണങ്ങളിൽ കഴുകട്ടെ ഞാനെന്റെ 
നയനങ്ങൾ ചെയ്തുള്ള പാപഭാരം
മനം വൃഥാ ആശിച്ചു പോകയാണിപ്പോഴും ഞാൻ
തിരുഹബീബിൽ കാലത്ത് ജനിച്ചിരുന്നെങ്കിൽ!!
നിദ്രാ വിഹീനമാം രാവുകൾ പകരട്ടെ
സത്യ പ്രവാചകർ തന്‍ സ്നേഹ പ്രപഞ്ചം
ചേർത്തിടണെ തിരുനബി സ്നേഹത്തെ റബ്ബെ നീ
എന്‍ സിരകളിൽ ഒഴുകുന്ന ചുടു രക്തത്തിലും
ഏകണേ വിധി എന്നിൽ റൌള കാണാന്‍
മരണത്തിൻ വിളിക്കുത്തരം ചെയ്യും മുമ്പെ
ചൊരിയു നീ നബിയോരിൽ സ്വലാത്തും സലാമും 
വന്ദ്യർ സഹബോരിലും തിരു കുടുംബത്തിലും
ചേർക്ക് നാഥാ അവർക്കൊപ്പം പാപിയാമെന്നെയും
റബ്ബെ നിൻ സ്വർഗ്ഗ പൂങ്കാവനത്തിൽ!!!

صلي الله علي محمد .صلي الله عليه وسلم

കനവിലും നിനവിലും തിരുനബിയുടെ ആഗമനം പ്രതീക്ഷി ക്കുന്നവരും ആഗ്രഹിക്കുന്നവരുമാണ് പ്രവാചക പ്രേമികൾ. പ്രവാചക തിരു സവിധത്തിൽ അണയാൻ അകതാരിൽ അതിയായ മോഹമാണവര്‍ക്ക് . മരണത്തിനു മുമ്പ് തിരു നബി സന്നിധിൽ എത്താന്‍ അല്ലാഹുവിനോട് സദാസമയവും പ്രാർത്ഥിക്കുന്നവരുമാണവർ. ഈ കവിതയുടെ പ്രമേയവും ഇത് തന്നെ. 

നബിയേ സലാം



ലോകത്തിലേറ്റമുത്തമരാം പ്രവാചകരേ സലാം
കാരുണ്യ സാഗര സമുച്ചയ സാന്ദ്രമേ...
അങ്ങയാല്‍ വര്‍ഷിക്കും സ്നേഹോജ്ജ്വല
പ്രഭാപൂരങ്ങള്‍
പ്രസരിക്കുമിന്നുമെന്നും ലോകൈക
ജീവജാലങ്ങളിലായ്‌
സാദരം സലാം മൊഴിയുമങ്ങേക്കായ്
സമുദ്രാകാശ ഭൂതല ജാലങ്ങള്‍
ആയിരത്തി നാനൂറ് വത്സരമപ്പുറം
അജ്ഞതയില്‍ അന്തര്‍ലയിച്ചൊരറേബ്യ-‌
നിവാസികളിലായ്‌
ജ്ഞാനസ്ത്രോതസ്സ് വര്‍ഷിച്ച ഉല്‍കൃഷ്ട 
പ്രബോധകാ
പ്രപഞ്ച സൃഷ്ടിക്ക് ഹേതുവാം
കാരുണ്യ കേതാര രത്നമേ....
പാവങ്ങള്‍ വാഴും ഗേഹങ്ങളില്‍
സ്നേഹ സൂനമായ്‌
പരിമളം പരത്തിയ ശ്രേഷ്ടരെ...
അന്നൊരു കാലത്തിലറേബ്യന്‍ജനതയില്‍
ആചാരമായവര്‍ചെയ്തു പോന്നുപോല്‍
പെണ്മക്കളായ് പിറന്ന് പോകയാലവര്‍
ജീവനാല്‍ കുഴിച്ചിട്ട്
കൊല ചെയ്തു പോന്നുപോയ്‌
ആ ഇളംമക്കള്‍ തന്‍ജീവന്‍-
തുടിപ്പുകള്‍ മീട്ടിയ രോദനം,
അഹോ കഷ്ടമിതെത്ര നിഷ്ഠൂരം
അജ്ഞതയിലമര്‍ന്നവര്‍ ചെയ്തൊരു തെറ്റുകള്‍
തിരുത്തി നേര്‍വഴി കാട്ടിയ മാനവാ
അടിമത്വ വാഴ്ച്ചകളെല്ലാം നിലച്ചുപോയ്‌
ഈ മഹദ്‌ വ്യക്തി തന്‍ കര്‍മ്മത്തിനധീനമായ്‌
നാരീ ജനങ്ങള്‍ക്കേറ്റം പവിത്രത നല്‍കിയ
മന്നവാ...
സാദരം സലാം മൊഴിയുമങ്ങേക്കായ്
സമുദ്രാകാശ ഭൂതല ജാലങ്ങള്‍
ചെയ്തികളെല്ലാമരോചകമായി
ഭവിച്ചൊരറേബ്യാപ്രമുഖരവ-
രാവര്‍ത്തിച്ചന്ന് പറഞ്ഞ്‌പോയ്‌,
രാജ്യാധികാരമതെല്ലാതെന്തു-
വേണമെന്നരുളുക സോദരാ....
സൂര്യ ചന്ദ്രാതികളെയെന്‍ 
കരങ്ങളിലേകിയാലും
വ്യതിചലിക്കില്ല ഞാനെന്‍‌
ആദര്‍ശത്തില്‍ നിന്നൊരണുകിടയും
പ്രപഞ്ച സൃഷ്ടിക്ക് ഹേതുവാം
സാദരം സലാം മോഴിയുമങ്ങേക്കായ്
സമുദ്രാകാശ ഭൂതലജാലങ്ങള്‍
യുദ്ധത്തില്‍ ബന്ദികളാക്കിയവരാല്‍
നിരക്ഷരരെ സാക്ഷരരാക്കിയ ഗുരുവര്യരെ
അനാഥകള്‍ക്കാശാകിരണമായ നാഥരെ
അനുദിനമുള്ളൊരു വരുമാനമെല്ലാ-
മശരണരര്‍ക്കായ് പകുത്തൊരു ധര്‍മ്മിഷ്ഠരെ
ഇരുദിക്കിലായ്‌ ചന്ദ്രനെ പിളര്‍ത്തി
അത്ഭുതം കാട്ടിയ ദിവ്യരെ!
അതിഥികളായുള്ള ക്രൈസ്തവ
പഥികര്‍ക്കാരാധാനക്കായ്‌
പള്ളിതുറന്നൊരു മഹോത്തരെ
വരള്‍ച്ചയാല്‍വരണ്ടൊരു ഭുവിനെ
പെയ്തു തിമിര്‍ക്കും പേമാരിയാല്‍
പുളകിതമാക്കിയ മഹോന്നതരെ
അംഗുലത്താല്‍ പ്രവഹിക്കും നീര്‍ജലത്താല്‍ ,
യോദ്ധാക്കള്‍ തന്‍ ദാഹം ശമിപ്പിച്ച നായകാ...
സാദരം സലാം മോഴിയുമങ്ങേക്കായ്
സമുദ്രാകാശ ഭൂതലജാലങ്ങള്‍
അങ്ങയെ വാഴ്ത്തും പ്രകീര്‍ത്തനങ്ങള്‍
ചോല്ലിതീര്‍ക്കുവാന്‍ കോടിജന്‍മങ്ങ
ളസാദ്ധ്യമാം രൂപേണയായ്
ആലേഖനംചെയ്തൊരു നാഥന്‍ തന്‍
വൈഭവമെത്രയോ മഹത്തരം.!


صلي الله علي محمد .صلي الله عليه وسلم

Saturday 2 January 2016

സ്വലാത്തും ബിദ്ഹീകളും


പിലാച്ചെരി അബൂബക്കറിന്റെ ചോദ്യോത്തര തട്ടിപ്പിന് തുറന്ന മറുപടി....
ഒരാൾ ഒരു നിശ്ചിത എണ്ണം സ്വലാത്ത് എല്ലാ വെളളിയാഴ്ച്ചയും അസറിനു ശേഷം ചൊല്ലാൻ തീരുമാനിച്ചാൽ അത് ബിദ് അത്താണോ എന്ന ചോദ്യത്തിന് നമ്മുടെ പിലാച്ചേരി കാക്കയുടെ മറുപടി അത് ബിദ് അത്താണ് എന്നാണ്. അപ്പോൾ അത് തെറ്റാണ് എന്ന് സാരം.
ഇസ്ലാം മതത്തിന്റെ ബാലപാഠം പോലും അറിയാത്തത് കൊണ്ടാണ്‌ ഇമ്മാതിരി വിഡ്ഡിത്തങ്ങള്‍ മൗലവി വിളമ്പുന്നത്.
കാരണം സ്വലാത്ത് വർദ്ധിപ്പിക്കുക എന്നത് നബി(സ) പ്രത്യേകം കൽപ്പിച്ച കാര്യമാണ്. മാത്രമല്ല നാം ചെയ്യുന്ന പുണ്യകർമ്മങ്ങള് പതിവായി ചെയ്യാനാണ് നബി(സ)പഠിപ്പിച്ചത്.
അപ്പോൾ ഒരാൾ 100 സ്വലാത്ത് ദിവസവും ചൊല്ലുന്നുവെങ്കിൽ അത് നല്ല കാര്യമാണ്. അത് ബിദ് അത്തല്ല.
നബി(സ)യുടെ ഹദീസിൽ നമുക്ക് ഇങ്ങനെ വായിക്കാം
(أحب العمل إلى الله ما داوم عليه صاحبه وإن قل)
ഒരാൾ പതിവായി ചെയ്യുന്ന കർമ്മങ്ങൾ എത്ര കുറവാണെങ്കിലും അതാണ് അല്ലാഹുവിന് ഏറ്റവും ഇഷ്ടം.
ദിവസത്തിലും ആഴ്ച്ചയിലും മാസത്തിലുമൊക്കെ ഒരു പുണ്യം ചെയ്യാമെന്നും അങ്ങിനെ ചെയ്യുന്നത് പതിവാക്കലാണ് നല്ലത് എന്നുമെല്ലാം ഈ ഹദീസ് നമ്മെ പഠിപ്പിക്കുന്നു. മാത്രമല്ല ഒരു ദിവസം കുറേ സുന്നത്ത് നിസ്കരിക്കുകയും അടുത്ത ദിവസം തീരെ സുന്നത്ത് നിസ്കരിക്കാതിരിക്കുകയും ചെയ്യുന്ന പ്രവണതയെ നബി(സ) നിരുത്സാഹപ്പെടുത്തിയത് കൂടി ചേർത്തി വായിക്കുമ്പോൾ വളരെ വ്യക്തമായി നമുക്ക് ബോധ്യപ്പെടുന്ന കാര്യം നിശ്ചിത എണ്ണം വെച്ച് സ്വലാത്ത് ദിക്ർ പോലെയുള്ളവ നടത്താം എന്നും അത് നല്ലതാണ് എന്നുമാണ്.
ഇബ്നു കസീർ ഈ ഹദീസ് വിശദീകരിക്കുന്നു
وقيل: المراد بذلك الذين إذا عملوا عملا داوموا عليه وأثبتوه كما جاء في الصحيح عن عائشة رضي الله عنها عن رسول الله صلى الله عليه وسلم أنه قال: «أحب الأعمال إلى الله أدومها وإن قل» وفي لفظ «ما داوم عليه صاحبه» قالت: وكان رسول الله صلى الله عليه وسلم إذا عمل عملا داوم عليه،
ഒരാൾ ഒരു കർമ്മം ചെയ്താൽ അത് പതിവായി ചെയ്യാൻ ഈ ഹദീസ് പഠിപ്പിക്കുന്നു.
അപ്പോൾ ബിദ് അത്താണ് എന്ന പിലാച്ചെരി വാദം ചവറ്റുകൊട്ടയിലേക്ക് വലിചെറിയുക.
പിന്നെ സ്വലാത്ത് മജ്ലിസുകള് ബിദ് അത്തും തെറ്റും ആണ് എന്ന് പിലാച്ചേരി മൗലവി.
അതിനുള്ള മറുപടി..
നബി(സ)യുടെ ഹദീസ് പഠിപ്പിക്കുന്നു..
٢٥ - (٢٦٨٩) حدثنا محمد بن حاتم بن ميمون، حدثنا بهز، حدثنا وهيب، حدثنا سهيل، عن أبيه، عن أبي هريرة، عن النبي صلى الله عليه وسلم، قال: " إن لله تبارك وتعالى ملائكة سيارة، فضلا يتتبعون مجالس الذكر، فإذا وجدوا مجلسا فيه ذكر قعدوا معهم، وحف بعضهم بعضا بأجنحتهم، حتى يملئوا ما بينهم وبين السماء الدنيا، فإذا تفرقوا عرجوا وصعدوا إلى السماء، قال: فيسألهم الله عز وجل، وهو أعلم بهم: من أين جئتم؟ فيقولون: جئنا من عند عباد لك في الأرض، يسبحونك ويكبرونك ويهللونك ويحمدونك ويسألونك، قال: وماذا يسألوني؟ قالوا: يسألونك جنتك، قال: وهل رأوا جنتي؟ قالوا: لا، أي رب قال: فكيف لو رأوا جنتي؟ قالوا: ويستجيرونك، قال: ومم يستجيرونني؟ قالوا: من نارك يا رب، قال: وهل رأوا ناري؟ قالوا: لا، قال: فكيف لو رأوا ناري؟ قالوا: ويستغفرونك، قال: فيقول: قد غفرت لهم فأعطيتهم ما سألوا، وأجرتهم مما استجاروا، قال: فيقولون: رب فيهم فلان عبد خطاء، إنما مر فجلس معهم، قال: فيقول: وله غفرت هم القوم لا يشقى بهم جليسهم "
അല്ലാഹുവിന്റെ മലക്കുകള് ദിക്ർ മജ്ലിസുകള് അന്വേഷിച്ച് നടക്കും എന്നും അങ്ങിനെ അവസാനം ആ മലക്കുകളെ സാക്ഷി നിർത്തി ആ മജ്ലിസിൽ പങ്കെടുത്ത എല്ലാവർക്കും അല്ലാഹു പൊറുത്ത് കൊടുക്കും എന്നും വളരെ വ്യക്തമായി ഹദീസ് പഠിപ്പിക്കുന്നു. (സഹീഹ് മുസ്ലിം)
ഈ ഹദീസിൽ പഠിപ്പിച്ചത് അനുസരിച്ച് സുന്നികള് ദിക്റിനും ദുആക്കും സ്വലാത്തിനുമൊക്കെ ഒരുമിച്ച് കൂടിയാൽ അത് ബിദ് അത്താണ് എന്ന് പറയാൻ ആരാണ് പിലാച്ചേരി കാക്കയെ ഏൽപ്പിച്ചത്.?????
നീ മതം പറയരുത്.. അതിന് നിനക്ക് അർഹതയില്ല. നീ പറയുന്നത് മുഴുവൻ വ്യക്തമായ ഇസ്ലാമിക പ്രമാണങ്ങൾക്ക് വിരുദ്ധമാണ്.
വിശ്വാസികൾ സൂക്ഷിക്കുക. ഇങ്ങനെയുള്ള വിവരദോഷികളെ തിരിച്ചറിയുക.....
സ്നേഹത്തോടെ നിങ്ങളുടെ കൂട്ടുകാരൻ
ശാഹിദ് ചെറുകര

കേക്ക് മുറിക്കൽ അനാചാരം



വാട്സപ്പിലൂടെയും സോഷ്യൽ നെറ്റ് വർക്കിലൂടെയും ഹബീബ് മുത്ത് നബി(സ) തങ്ങളുടെ ജന്മദിനം പ്രമാണിച്ച് കേക്ക് മുറിക്കുന്ന വീഡിയോ ക്ലിപ്പുകൾ പ്രചരിപ്പിക്കുന്നുണ്ട്. അത്  ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത ഒരു പ്രവണതയാണ്.

👉
നബിദിനത്തിന്റെ പേരിൽ ആരൊക്കെയോ നടത്തിയെന്ന് തോന്നിപ്പിക്കും വിധം പ്രചരിപ്പിക്കപ്പെടുന്ന ഒരു വീഡിയോ .ഒരിക്കലും ഇത് നമ്മെ ബാധിക്കുന്നില്ല.

നമ്മൾ നബി
صلى الله عليه و سلم
യുടെ പേരിൽ സന്തോഷം പ്രകടിപ്പിക്കുന്നത് ഇസ്ലാം അംഗീകരിച്ച കാര്യങ്ങൾ കൊണ്ട് മാത്രമാണ്.

അത് മാത്രമാണ് ലോക മുസ്ലീമീങ്ങൾ നടത്തുന്നത്.

ആരെങ്കിലും എന്തെങ്കിലും കോപ്രായങ്ങൾ കാണിക്കുന്നതല്ല പ്രമാണം.

👉
അത് ചെയ്തവർക്ക് അതിന്റെ കുറ്റം കിട്ടും. അത് പ്രചരിപ്പിക്കുന്നവർക്ക് കുറ്റത്തിന്റെ ഒരു പങ്കും കിട്ടും.

ഉദാഹരണത്തിന് ഒരു കല്യാണം നടക്കുന്നു എന്ന് വെക്കുക. ആ കല്യാണ തലേന്ന് ഇസ്ലാമിക വിരുദ്ധമായ ഗാനമേള ആഭാസങ്ങൾ നടത്തി എന്നും വെക്കുക.അതിന്റെ പേരിൽ ആ കല്യാണം തന്നെ ഹറാമാണെന്ന് പറയാൻ പറ്റില്ലല്ലോ. ആ ഗാനമേള ഹാമാണ് എന്നേ പറയാൻ പറ്റൂ.അത് എതിർക്കപ്പെടേണ്ടതാണ്.
അതിന്റെ പേരിൽ കല്യാണം തന്നെ എതിർക്കപ്പെടുന്നത് ശരിയല്ല.

👉
🚫അത് പോലെ നബിദിനവുമായി ബന്ധപ്പെട്ട് വല്ല ശിയാക്കളോ കള്ള ത്വരീഖത്ത് കാരോ, ജാഹിലിങ്ങളോ എന്തെങ്കിലും കാട്ടി കൂട്ടുന്നത് കൊണ്ട് നബിദിനം തന്നെ ഹറാം ആകുന്നത് എങ്ങനെ?

👉
പല മാജ്ലിസുകളിലും ഞങ്ങൾ പങ്കെടുത്തിട്ടുണ്ട്. ഏഷ്യൻസും ,അറബ്സും, യൂറോപ്യൻസും, അമേരിക്കൻ സും ഒക്കെ ഉള്ള മജ് ലിസുകൾ, അതിൽ ഒന്നും ആ വീഡിയോയിൽ കാണിച്ച ആ ഭാസങ്ങൾ ഒന്നും എവിടെയും കണ്ടിട്ടില്ല.











മസ്ജിദുൽ അഖ്സയിൽ ഇത്തവണ നടന്ന മൗലിദ് സദസ്സ്
👇
ലോക മുസ്ലിംകൾ നടത്തുന്ന മൗലിദ് സദസ്സിന്റെ ഉദാഹരണം കാണുക.