നബി(സ)യുടെ വഫാത്ത് സുന്നികൾ ആഘോഷിക്കുകയാണെന്നോ?
--------------------------------------------
ലോകം സൃഷ്ടിക്കാൻ കാരണദൂതരായ നബി(സ) ജനിച്ച റബീഉൽ അവ്വൽ മാസം മുസ്ലിംങ്ങളെ സംബന്ധിച്ചിടത്തോളം അനുഗ്രഹീതമായ ഒരു മാസം തന്നെയാണ്.
🔻🔻🔻🔷
വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: “നബിയെ പറയുക, അല്ലാഹുവിന്റെ ഔദാര്യവും കാരുണ്യവും കൊണ്ട് അവര്‍ സന്തോഷിക്കട്ടെ” (യുനസ്:58)
വേറൊരു ആയത്ത് കാണുക:
(وَمَآ أَرْسَلْنَاكَ إِلاَّ رَحْمَةً لِّلْعَالَمِينَ)
‘പ്രപഞ്ചങ്ങൾക്കാകെയും അനുഗ്രഹമായിട്ടല്ലാതെ അങ്ങയെ നാം അയച്ചിട്ടുള്ളൂ നബിയേ’.
അപ്പോൾ ഏറ്റവും വലിയ അനുഗ്രഹം നബി(സ)യാണ്. ആ നബിയുടെ ജനനമാ ണ് മുസ്ലിംങ്ങൾ ആഘോഷിക്കുന്നത്. അല്ലാതെ നബി(സ)യുടെ വഫാതാണ് ആഘോഷിക്കുന്നത് എന്ന് പറയുന്നവർ മരമണ്ടൻമാരും, പുത്തനാശയക്കാരും ആണ് എന്ന് മേൽ ആയത്തുകൾ കൊണ്ട് തന്നെ തെളിയിച്ചിരിക്കുന്നു.
🔻🔻🔻
ഇനി സുന്നി വോയ്സിൽ പറഞ്ഞത് നബിദിനാഘോഷത്തെ സംബന്ധിച്ചല്ല.നബി(സ)യുടെ വിയോഗം മുസ്വീബത്ത് തന്നെയാണ് അതിൽ മുസ്ലിങ്ങൾക്ക് തർക്കമില്ല. അത് തന്നെയാണ് സുന്നീ വോയ്സിലും പറഞ്ഞത്. മലയാളം വായിക്കാൻ അറിയാത്തത് സുന്നികൾ ഉത്തരവാദികല്ല.
🔻🔻🔻🔴
റസൂലുള്ളാഹി (സ) ജനിച്ച ദിവസം തന്നെ യല്ലേ വഫാത്തായതും ആ നിലയിൽ ‘അന്നു’ ആഘോഷിക്കാൻ പാടുണ്ടോ ❓
എന്ന ചോദ്യത്തിനു ഇമാം സുയൂഥി(റ) യുടെ മറുപടി കാണുക:
📌ഉത്തരം:- ''റസൂലുള്ളാഹി(സ)യുടെ ജന്മദിനം ഏറ്റവും വലിയ അനുഗ്രഹമാൺ എന്നാൽ അവിടത്തെ വിയോഗം ഏറ്റവും വലിയ പ്രതിസന്തിയുമാണ് എന്നാൽ ഇസ്ലാമിക ശരീ അത്ത് അനുഗ്രഹത്തിന്റെ മേൽ നന്ദി പ്രഘടിപ്പിക്കാനും പ്രതിസന്തിയുടെയും പ്രയാസത്തിന്റെയും മേൽ ക്ഷമിക്കാനും സമാധാനിക്കാനുമാൺ പ്രേരിപ്പിച്ചിട്ടുള്ളത് ഇസ്ലാമിക ശരീ അത്ത് ഒരു കുഞ്ഞ് ജനിച്ചാൽ "അഖിഖ"അറുക്കാൻ പറഞ്ഞത് ആജനനത്തിൽ നന്ദിപ്രഘടിപ്പിക്കാൻ വേണ്ടിയാൺ എന്നാൽ മരണപ്പെട്ടാൽ "അഖിഖ അറുക്കാൻ പറയുന്നില്ലെന്നുമാത്രമല്ല ദുഃഖം പ്രഗടിപ്പിക്കലും അട്ടഹസിച്ചു കരയലും വിരോധിക്കുകയാണ് ചെയ്തത് ഈ അടിസ്ഥാനത്തിൽ റസൂലുള്ളാഹി(സ)യുടെ ജന്മദിനത്തിൽ സന്തോഷിക്കുകയും വിയോഗത്തിൽ ദുഃഖിക്കാൻ പാടില്ല എന്നു മാണ് അറീക്കുന്നത് ( فتاوي الحافظ السيوطي )
✅👉 നോക്കു നബി തങ്ങൾ (സ) വെള്ളിയാഴ്ച്ചയുടെ മഹത്വം പറയിന്നിടത്ത്
📖👈 قال صلى الله عليه وسلم. إِنَّ مِنْ أَفْضَلِ أَيَّامِكُمْ يَوْمَ الْجُمُعَةِ ، فِيهِ خُلِقَ آدَمُ عَلَيْهِ السَّلَام ، وَفِيهِ قُبِضَ..
📌" നബി (സ) പറഞ്ഞു, നിങ്ങളുടെ ദിവസങ്ങളിൽ വെച്ച് ഏറ്റവും ശ്രേഷ്ടമായ ദിവസം വെള്ളിയാഴ്ച്ചയാകുന്നു - അന്നാണ് ആദം നബി(അ) നെ സൃഷ്ടിക്കപ്പെട്ടത്, അന്നാണ് അദ്ദേഹം വഫാത്തായതും.."
✅📎മറ്റൊരു ഹദീസില്
📖👈قال صلى الله عليه وسلم:{إن يوم الجمعه يوم عيد،فلا تجعلوا يوم عيدكم يوم صيامكم إلا أن تصوموا قبله او بعده} رواه أحمد
📌‘ നിക്ഷ്ചയം വെള്ളി ദിവസം പെരുന്നാള്‍ ദിനമാണ് ... (അഹ്മദ് )
👉 ആദം നബി (അ) ജനിച്ചതും പുറമേ വഫാത്തായതും വെള്ളി ദിവസമായിരിക്കെ അന്നെങ്ങനെ സന്തോഷ ദിനമാക്കും എന്ന് ചിന്ധിക്കുന്നവർ ഭാവിയിൽ ജുമു അയും ഇല്ലാതാക്കുമോ ? അള്ളാഹു കാത്തു രക്ഷിക്കുമാറാവട്ടെ .. ആമീൻ
⏳⏳⏳
നബി(സ)യുടെ വഫാത്ത് സുന്നികൾ ആഘോഷിക്കുകയാണെന്ന കളവ് ഇതോടെ പൊളിച്ച് കയ്യിൽ തന്നിരിക്കുന്നു.
🔴🔴🔴⚫⚫⚫
---------------------------------
മരമണ്ടൻ ചോദ്യങ്ങൾക്ക് മറുപടി
👇
👉ചോദ്യം: 1
നബിദിനാഘോഷം മതപരമാണെങ്കിൽ എത്ര ഫർളും സുന്നത്തുകളുമുണ്ട്?
🚫🚫🚫
മറുപടി:📢
പ്രത്യേക ആരാധനാ കര്‍മങ്ങള്‍ നിശ്ചയിക്കപ്പെടുകയും നിരുപാധികമായി ആഘോഷിക്കപ്പെടുകയും ചെയ്യുന്ന ആഘോഷങ്ങള്‍ രണ്ടെണ്ണം മാത്രമാണ്.
അതിൽ നിർവ്വഹിക്കുന്ന പെരുന്നാൾ നിസ്ക്കാരം തന്നെ ഫർളല്ല. എന്നാല്‍ ചില സാഹചര്യങ്ങളിലും പ്രത്യേക കാരണങ്ങളുമായി ബന്ധപ്പെട്ടും നടത്തുന്ന ആഘോഷങ്ങള്‍ ഒരു മുസ്ലിമിന്റെ ജീവിതത്തില്‍ ധാരാളമാണ്. അതിരറ്റ സന്തോഷവും ആഹ്ലാദവും ഉണ്ടാക്കുന്ന ചില സമയങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടകാറുണ്ട്. ഒരു പക്ഷെ, പെരുന്നാള്‍ ദിനത്തെക്കാള്‍ കൂടുതല്‍ സന്തോഷം ആ ദിവസങ്ങളിലായിരിക്കും. അത്തരം മുഹൂര്‍ത്തങ്ങള്‍ നാം ആഘോഷിക്കാറുമുണ്ട്. പക്ഷെ, പ്രത്യേക ആരാധന കര്‍മങ്ങള്‍ ഒന്നും ഉണ്ടാകാറില്ലെന്ന്‍ മാത്രം.
🔻🔻🔻📚
നബി(സ) മദീനയില്‍ വന്ന ദിവസം സ്വഹാബിമാര്‍ക്ക് പെരുന്നാള്‍ ദിനത്തെക്കാള്‍ കൂടുതല്‍ സന്തോഷമുള്ള ദിവസമായിരുന്നെന്ന്‍ സ്വഹീഹുല്‍ ബുഖാരിയുടെ പ്രമുഖ വ്യാഖ്യാതാവായ ഇബ്നു ഹജറില്‍ അസ്ഖലാനി(റ) രേഖപ്പെടുത്തിയിരിക്കുന്നു. (ഫത് ഹുല്‍ ബാരി 2/443).
🔻🔻🔻♻
കര്‍മവും ജനിച്ച ദിവസവും എല്ലാം പ്രധാനമാണ്. നബി (സ) തങ്ങള്‍ ജനിച്ച ദിവസത്തിനു പ്രാധാന്യം കല്പിച്ചു കൊണ്ട് പ്രസ്തുത ദിവസം നബി (സ) നോമ്ബെടുത്തിരുന്നു എന്നത് ശ്രദ്ധേയമാണ്.
🔻🔻🔻⚫
അബൂഖതാദ (റ)വില്‍ നിന്നുള്ള നിവേദനം: നിശ്ചയം തിങ്കളാഴ്ച ദിവസം നോമ്പ് എടുക്കുന്നതിനെ കുറിച്ച് നബി(സ) യോട് ചോദിക്കപ്പെട്ടു. നബി (സ) പറഞ്ഞു: “അന്ന് ഞാന്‍ ജനിച്ച ദിവസമാണ്, എനിക്ക് പ്രവാചകത്വം ലഭിച്ചതും ഖുര്‍ആന്‍ അവതരിക്കപ്പെട്ടതും അന്ന് തന്നെ” (മുസ്ലിം).
🔻🔻🔻🔷
ഇമാം ഇബ്നുല്‍ ഹാജ്(റ)എഴുതുന്നു: “തിങ്കളാഴ്ച ദിവസത്തെ നോമ്പിനെ സംബന്ധിച്ച് ചോദിച്ച വ്യക്തിക്കുള്ള മറുപടിയില്‍ ഈ മഹത്തായ മാസത്തിന്റെ (റബീഉല്‍അവ്വല്‍) പുണ്യത്തിലേക്ക് നബി(സ്വ)സൂചന നല്‍കുന്നു. നബി പറഞ്ഞു. അന്ന്(തിങ്കള്‍)ഞാന്‍ ജനിച്ച ദിവസമാണ്. അപ്പോള്‍ ഈ ദിവസത്തിന്റെ പുണ്യം നബി(സ്വ)ജനിച്ച മാസത്തിന്റെ പുണ്യത്തെ ഉള്‍പ്പെടുത്തുന്നു. അതിനാല്‍ അര്‍ഹമായ രൂപത്തില്‍ ഈ ദിവസത്തെ ബഹുമാനിക്കല്‍ നമുക്ക് നിര്‍ബന്ധമാകുന്നു. അല്ലാഹു അതിനെ ശ്രേഷ്ഠമാക്കിയ കാരണം മറ്റു മാസങ്ങളി ലുപരി നാമതിനെ ശ്രേഷ്ഠമാക്കുന്നു” (അല്‍മദ്ഖല്‍, വാ :2,പേജ്: 3)
🔻🔻🔻🔘
അങ്ങനെ ഒന്നാമത്തെ ചോദ്യത്തിന് നിങ്ങളുടെ അണ്ണാക്കിലേക്ക് തെളിവുകൾ കൊണ്ട് തിരുകിക്കേറ്റി മറുപടി തന്നിരിക്കുന്നു.
⏳⏳⏳
👉ചോദ്യം: 2
എന്ത് കൊണ്ട് ഈസാ നബി(അ)ന്റെ ജന്മദിനം കൊണ്ടാടാത്തത്?
🚫🚫🚫
മറുപടി:📢
നമ്മുടെ പ്രമാണം ഖുർആൻ, ഹദീസ്, ഇജ്മാ, ഖിയാസ് എന്നിവയാണ്. അല്ലാതെ ബൈബിളല്ല. ബൈബിൾ നിങ്ങൾക്ക് തെളിവാകും.
നാല് പ്രമാണങ്ങളിലൊന്നും തന്നെ ഡിസം. 25 നാണ് ഈസ(അ)ന്റ ജൻമദിനമാണെന്ന് ഇല്ല.
♻♻♻
👉ചോദ്യം:3
പ്രവാചകന്മാരിൽ വിവേചനം നടത്താൻ പാടുണ്ടോ?
🚫🚫🚫
മറുപടി: 📢
പ്രവാചകന്മാരിൽ വിവേചനം നടത്താൻ പാടില്ല.
🔰🔰🔰
---------------------------
👉മുജാഹിദ് ബാലേട്ടന്റെ കളവ്:
നബി(സ) ജനിച്ചത് റബീഉൽ അവൽ 12 നാണെന്ന് ധൈര്യത്തോടെ പറയാൻ ആരുണ്ട്?
🚫🚫🚫
മറുപടി:📢
ധൈര്യത്തോടെ പറയുന്നു റബീഉൽ അവ്വൽ - 12നാണ് നബി(സ) ജനച്ചത്.
🔻🔻🔻📢
ഇമാം ഖസ്ഥലാനി തന്റെ പ്രസിദ്ദമായ 'അല് മുവാഹിബ്' ഇല് ഇപ്രകാരം പറയുന്നു,
والمشهور: أنه ولد "يوم الاثنين" ثاني عشر ربيع الأول، وهو قول ابن إسحاق وغيره.
റസൂല് സ.അ ജനിച്ചത് റബീഉല് അവല് 12 ഇനാകുന്നു.. ആ ദിവസമാണ് റസൂല് സ.അ ജനിച്ചത് എന്നുള്ള കാര്യം വളരെ പ്രസിദ്ദമാണ്. അതൊരു തിങ്കളാഴ്ച ദിവസമായിരുന്നു. ഇബ്ന് ഇസ്'ഹാഖു (ര) വും മറ്റുള്ള പല പണ്ഡിതന്മാരും ഈ കാര്യം രേഖപ്പെടുത്തി വെച്ചിരിക്കുന്നു..
കൂടാതെ അതെ കിത്താബിൽ തന്നെ കാണാം;
"وقيل" ولد "لاثني عشر" من ربيع الأول "وعليه عمل أهل مكة" قديمًا وحديثًا، "في زيارتهم موضع مولده في هذا الوقت" أي: ثاني عشر ربيع "
റസൂല് സ.അ ജനിച്ചത് റബീഉല് അവല് 12 ഇനാകുന്നു.. മക്കയിലെ ജനങ്ങള് അത് പിന്തുടര്ന്നിരുന്നു... അവര് അന്നേ ദിവസം റസൂല് സ.അ ജനിച്ച സ്ഥലം സന്ദര്ഷിക്കരുണ്ടായിരുന്നു..
[അല് മുവാഹിബ് അല് ലദുനിയ, Volume 1, പേജ് നമ്പര് 88]
🔻🔻🔻⏳
📎എല്ലാ ബിദ് അതുകളും വഴികേടിലാണ്.
എല്ലാ വഴികേടുകളും നരകത്തിലാണ്.മുഹമ്മദ് നബി (സ) എന്ന് പഠിപ്പിച്ചപ്പോൾതന്നെ മറ്റൊന്നുകൂടെ പഠിപ്പിച്ചിട്ടുണ്ട് . എന്താണ് ബിദ്അത്ത് !?
📌📋 عن أم المؤمنين عائشة رضي الله عنها قالت : قال رسول الله صلى الله عليه وسلم : ( من أحدث في أمرنا هذا ما ليس منه فهو رد ) رواه البخاري ومسلم
ഉമ്മുൽ മുഅമിനീൻ ആയിഷ (റ) യെ
തൊട്ട്; മഹതി പറയുന്നു. റസൂൽ (സ്വ) പറഞ്ഞു: ആരെങ്കിലും നമ്മുടെ ഈ (ദീൻ) കാര്യത്തിൽ ഈ ദീനിൽ പെടാത്ത വല്ലതും പുതുതായി ഉണ്ടാക്കിയാൽ അത് (അവനെയും) തള്ളേണ്ടതാണ്.
ബുഖാരി- മുസ്‌ലിം.
പുതുതായി ഉണ്ടാകുന്നവ (ബിദത്ത് )ദീൻ കാര്യത്തിൽ പെട്ടതും, പെടാത്തതും ഉണ്ടെന്നു ഈ ഹദീസിൽ നിന്ന് തന്നെ സുവ്യക്തമാണ്.
അല്ലായിരുന്നെങ്കിൽ (ما ليس منه) ദീനിൽ അഥവാ ശറഹിൽ പെടാത്ത വല്ലതും എന്ന് അവിടുന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ...
അത് ഇമാമീങ്ങൾ വളരെ വ്യക്തമാക്കിയതുമാണ്.
ഇബ്നു റജബ് (റ) ഈ ഹദീസിനെ വിശദീകരിക്കുന്നത് ഇപ്രകാരമാണ്;
مَن أحدث في أمرنا هذا ما ليس منه فهو ردٌّ، فالمعنى إذاً: أنَّ مَنْ كان عملُه خارجاً عن الشرع ليس متقيداً بالشرع، فهو مردود. (جامع العلوم والحكم )
അപ്പോൾ ഈ ഹദീസ് കൊണ്ട്അർത്ഥമാക്കുന്നത്; തീർച്ചയായും ഒരാളുടെ പ്രവർത്തി ഷറഇനെ തൊട്ടുപുറത്തുള്ളതായി; അഥവാ ഷറഇനോട് ഒരു ബന്ധവും ഇല്ലാതെവന്നാൽ അതു തള്ളപ്പെടെണ്ടാതാണ്.
🔻🔻🔻🔰
നിങ്ങളുടെ കൂട്ടത്തിലുള്ള പുരോഹിതൻമാർക്ക് നിങ്ങൾ സകാത്തിന്റെ കാശ് കൊടുക്കുമ്പോൾ അത് എവിടെ പോയെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? എന്നാൽ ഒന്ന് അന്വേഷിക്കുന്നത് നന്നായിരിയിക്കും. അത് തന്നെയാണ് ഖുർആൻ പറഞ്ഞ പോലെ ആളുകളുടെ സമ്പത്ത് അന്യായമായി തിന്നുമെന്ന് പറഞ്ഞത്.കാരണം നമ്മുടെ പണ്ഡിതരാരും സകാത്തിന്റെ കാശ് പിരിക്കാറില്ല.
✳✳✳✳✳
👉മറുചോദ്യങ്ങൾ:
1⃣⏩ റഹ്മത് കൊണ്ട് സന്തോഷിക്കണമെന്ന് ഖുർആൻ ✅👍
റഹ്മത് കൊണ്ട് വിവക്ഷ തിരുനബി (ഇബ്നു അബ്ബാസ് തങ്ങൾ)✅👍
റഹ്മത് കൊണ്ടല്ലാതെ മറ്റൊന്നുകൊണ്ടും ആഘോഷിക്കാതിരിക്കൽ അനിവാര്യമാണ്(റാസി ഇമാം തഫ്സീർ 7/95)✅👍
അത് കൊണ്ട് ആ ഹബീബിൻറെ ജന്മദിനം ഞങ്ങൾ സൽകർമ്മങ്ങൾ കൊണ്ട് സമ്പന്നമാക്കുന്നു✅
ഇതിൽ എവിടെ തെറ്റ്❓😳👆👆👆
2⃣⏩ ഞങ്ങൾ ഖുർആൻ കൊണ്ട് തെളിയിച്ചു💪👍 ഇനി അനാചാരമാണെന്ന് ഖുർആൻ കൊണ്ട് തെളിയിക്കാൻ ചങ്കൂറ്റമുണ്ടോ ❓❓😄
3⃣⏩ ഖുർആൻ ഓതി അൽ മുർശിദിൽ നബിദിനത്തിെൻറ പോരിശ എഴുതിയ ek മൗലവി നരകത്തിലോ😜❓
4⃣⏩ നബി കാണിക്കാത്തതൊക്കെ ബിദ്അത്തങ്കിൽ ഖുർആൻ (കോഡീകരിച്ച അബൂബക്കർ തങ്ങളും തറാവീഹ് ഒറ്റ ഇമാമിന് കീഴിൽ കൊണ്ട് വന്ന ഉമർ തങ്ങൾക്കും പിഴച്ചൊ❓❓എല്ലാ ബിദ് അത്തും പിഴച്ചതെങ്കിൽ ഇത് നല്ല ബിദ് അത്തെന്ന് പറഞ്ഞ ഉമർ തങ്ങൾക്ക് തെറ്റിയോ❓❓❓
5⃣⏩ നബിദിനാഘോഷം (പതിഫലാർഹമെന്ന് പറഞ്ഞ ഇബ്നു തൈമിയ്യ(ഇഖ്തിളാ് 296) യെ ശിങ്കിടികളായ നിങ്ങൾ തള്ളുമോ❓കൊള്ളുമോ❓❓❓😄
6⃣⏩ നബിദിനാദരവിനെപ്പറ്റി സ്വഹാബത്തിെൻറയും താബിഈങ്ങളെയും വാക്കുകൾ ഉദ്ധരിച്ച് സത്യാന്വേശികൾക്ക് ഈ തെളിവുകൾ ധാരാളം എന്ന് പറഞ്ഞ ഇബ്നു ഹജർ തങ്ങൾ (അന്നിഅ്മതുൽ കുബ്റ7/12) ക്ക് പിഴച്ചോ❓❓❓
മണ്ടത്തരം ചോദ്യങ്ങൾ ചോദിക്കുന്നതിന് മുമ്പ് കുറച്ച് ആലോചിക്കുന്നത് നല്ലതായിരിക്കും. അല്ലെങ്കിൽ ഇത് പോലത്തെ ഊരക്കുടുക്കിൽ പോയി പെടും.
🔻🔻🔻
നബി(സ)യുടെ ബറക്കത്ത് കൊണ്ട് അല്ലാഹു നമ്മുടെ ഈമാൻ മരണം വരെ നിലനിർത്തട്ടെ! ആമീൻ
🔵🔵🔵🔴🔴🔴
🌷ഹാരിസ് തറമ്മൽ
No comments:
Post a Comment