(((മൗലീദ് എന്ന വാക്കിന് ജനിച്ച സ്ഥലം, ജനിച്ച ദിവസം മുതലായ വിവിധ ഭാഷാര്‍ഥങ്ങളുണ്ട്. റബീഉല്‍ അവ്വലില്‍ നബി(സ)യുടെ ജന്മദിനമെന്ന പേരില്‍ സമൂഹത്തില്‍ നടക്കുന്ന അനാചാരങ്ങള്‍ മീലാദ് ആഘോഷം എന്നാണ് അറിയപ്പെടുന്നത്. പുണ്യമാണെന്ന ധാരണയോടെ വിവിധങ്ങളായ അനാചാരങ്ങള്‍ ഇതിന്റെ പേരില്‍ സമൂഹത്തില്‍ നിലനില്ക്കുന്നു. ))))
നബി(സ)യുടെ തിരുജന്മത്തെ അനുസ്മരിച്ചു കൊണ്ട് നടത്തപ്പെടുന്ന ദീനിൽ അടിസ്ഥാനമുള്ള പുണ്യകർമ്മങ്ങളെ പൊതുവെ വ്യവഹരിക്കപ്പെടുന്ന പദാവലികളിൽ പെട്ടതാണ് നബിദിനാഘോഷം, മീലാദാഘോഷം, ഇഹ്തിഫാൽ മൗലിദിന്നബിയ്യ് എന്നിവയെല്ലാം.
നബിദിനാഘോഷ വിരോധികളുടെ ഒരു തന്ത്രമാണ് നബിദിനാഘോഷത്തെ ഒരു നിയതമായ ഇബാദത്ത് എന്ന നിലയിൽ അവതരിപ്പിക്കൽ. സത്യത്തിൽ ഒരു പ്രത്യേക ചട്ടക്കൂടോ ഘടനയോ നിയമാവലികളോ ഉള്ള ഒരു കർമ്മമേ അല്ല നബിദിനാഘോഷം.
നബിദിനാഘോഷത്തിൽ വിശ്വാസികൾ അനുഷ്ടിച്ചു വരുന്ന കർമ്മങ്ങളാകട്ടെ പരിശുദ്ധ പ്രമാണങ്ങളാൽ സ്ഥിരീകരിക്കപ്പെട്ട പുണ്യകർമ്മങ്ങളും. സൃഷ്ടിപ്പിൽ എല്ലാ പ്രവാചകന്മാരേക്കാളും മുൻകടന്ന മുഹമ്മദ് മുസ്ഥഫാ നബി(സ) നുബുവ്വത്ത് ദൗത്യവുമായി ഭൂലോകത്തേക്ക് പ്രവേശിച്ചതിലുള്ള സന്തോഷം പ്രകടിപ്പിച്ചു കൊണ്ടുള്ള എല്ലാ പുണ്യകർമ്മങ്ങൾക്കും പൊതുവെ പറയുന്ന പേരു മാത്രമാണ് ആ പദങ്ങൾ. സന്തോഷ പ്രകടനം, മദ്.ഹ് പാരായണം, അന്നദാനം തുടങി എല്ലാ കർമ്മങൾക്കും ദീനിൽ അടിസ്ഥാനമുണ്ട്. എന്നിട്ടും നബിദിനാഘോഷത്തെ ബിദ്അത്ത് എന്നു വിശേഷിപ്പിക്കുന്നത് തികഞ്ഞ അസംബന്ധം തന്നെ.
>>>>>>>>>>>>>>>>>>>>>>>>>>>
(((നബി(സ) തന്റെയോ മുന്‍കാല പ്രവാചകന്മാരുടെയോ ജന്മദിനം ആഘോഷിക്കുകയോ നിര്‍ദേശിക്കുകയോ സൂചന നല്കല്‍ പോലുമോ ചെയ്തിട്ടില്ല. നബി(സ)യുടെ വിയോഗത്തിന് ശേഷം ദീര്‍ഘകാലം ജീവിച്ച ആഇശ(റ), ഉമ്മുസലമ(റ) ഉള്‍പ്പെടെയുള്ള വിശ്വാസികളുടെ മാതാക്കളും നബി(സ)യുടെ ജന്മദിനത്തിന് എന്തെങ്കിലും പ്രാധാന്യം കല്‍പിച്ചിട്ടില്ല. ഖുലഫാഉര്‍റാശിദുകളാരും പ്രവാചകന്റെ ജന്മദിനം ആഘോഷിച്ചിട്ടില്ല. ഹിജ്‌റ നൂറ് വര്‍ഷം വരെ ജീവിച്ച സ്വഹാബിമാരുണ്ടായിട്ടും അവരാരും ഇത് ചെയ്തിട്ടില്ല. ഉത്തമ നൂറ്റാണ്ടിലുള്ള ഒരാളില്‍ നിന്നും ഇങ്ങനെ ഉദ്ധരിക്കപ്പെട്ടിട്ടുമില്ല. മദ്ഹബിന്റെ ഇമാമുകളാരും പ്രവാചക ജന്മദിനം ആഘോഷിച്ചതിന് തെളിവുകള്‍ കണ്ടെത്താന്‍ സാധിക്കുന്നില്ല. ))))
ഇതൊന്നും തന്നെ ഒരു കാര്യം ബിദ്.അത്താകാൻ മാനദണ്ഡമല്ല. ദീനിൽ വിവരമില്ലാത്തവർ ദീൻ പറയാൻ നിൽക്കരുത്. നബിയുടെയോ സ്വഹാബത്തിന്റെയോ അഇമ്മത്തിന്റെയോ കാലത്ത് ഇല്ലാത്ത പലതും ഇന്ന് ദീനിന്റെ പേരിൽ മുസ്.ലിംകൾ നടത്തി വരുന്നുണ്ട്. ജമാഅത്തെ ഇസ്.ലാമി, കെ എൻ എം തുടങിയ സംഘടനകൾ ഇസ്.ലാമിന്റെ പേരിൽ രൂപീകരിച്ചത് തന്നെ ഒന്നാന്തരം ഉദാഹരണം. ഹിജ്.റ മുന്നൂറിനു ശേഷം ഉണ്ടായ നബിദിനാഘോഷത്തിനെതിരെ പടവാളെടുക്കുന്നവർ ആദ്യം ഹിജ്.റ ആയിരത്തിമുന്നൂറിനു ശേഷം ഉടലെടുത്ത ഇത്തരം സംഘടനകളെ പിരിച്ചു വിടട്ടെ .. യഥാർഥത്തിൽ ബിദ്അത്ത് എന്നത് ഇമാം ഷാഫി(റ) വിവരിച്ചിട്ടുണ്ട്.
"ഇമാം ഷാഫി(റ)പറഞ്ഞു: പുതുതായി ഉണ്ടായ കാര്യങ്ങളെ രണ്ടായി വിഭജിക്കാം. ഒന്ന്: കിതാബ്, സുന്നത്, അസര്, ഇജ്മാ'അ തുടങ്ങിയ പ്രമാണങ്ങൾക്ക് വിരുദ്ധമായത്. ഇതാകുന്നു പിഴച്ച ബിദ്അത്ത്. രണ്ട്: മേൽ പറഞ്ഞ പ്രമാണങ്ങൾക്ക് വിരുദ്ധമാകാത്ത നിലയിൽ പുതുതായി ഉണ്ടായ നല്ല കാര്യങ്ങൾ. ഇവ ആക്ഷേപാർഹമല്ലാത്ത പുതിയ കാര്യങ്ങൾ ആകുന്നു”. (അഥവാ നല്ല ബിദ്അത്ത്) - (ഫതാവാ സുയൂഥി 1/192)
പിഴച്ച ബിദ്അത്തിനെ അർത്ഥശങ്കക്കിടയില്ലാത്ത വിധത്തിൽ ഇബ്നു ഹജര്‍(റ) നിർവചിക്കുന്നു:
ما أحدث في الدين وليس له دليل عام ولا خاص يدل عليه (فتح الباري13/254)
‘പൊതുവായതോ പ്രത്യേകമായതോ ആയ തെളിവുകളൊന്നും ഇല്ലാത്ത നിലയിൽ ദീനിൽ പുതുതായി ഉണ്ടായവ (പിഴച്ച ബിദ്അത്താകുന്നു(‘.
ഇനി വിമർശകർ നബിദിനാഘോഷത്തിൽ നടക്കുന്ന ഏതു പുണ്യകർമ്മമാണ് ഈ നിർവചനത്തിനു വിരുദ്ധമായത് അഥവാ, ദീനിലെ പ്രമാണങളിൽ അടിസ്ഥാനമില്ലാത്തത് എന്നു വ്യക്തമാക്കണം. മദ്.ഹബിന്റെ ഇമാമുകളെ കൂട്ടു പിടിച്ചല്ലോ? അപ്പോൾ മദ്.ഹബ് എന്നു മുതലാണ് വിമർശകർക്ക് ബിദ്.അത്ത് അല്ലാതായത്? ഏത് മാനദണ്ഡപ്രകാരം?
>>>>>>>>>>>>>>>>>>>>>>>>>>>
(((ഹിജ്‌റ 335-ല്‍ ജനിച്ച ഇബ്‌നുബാത്തതുല്‍ ഫാറഖിയുടെ (സുന്നി പാരമ്പര്യ പള്ളികളില്‍ വെള്ളിയാഴ്ച പാരായണം ചെയ്യുന്ന) ഖുത്ബ സമാഹാരത്തില്‍ പോലും മൗലീദിനെ സംബന്ധിച്ച് പ്രസ്താവിക്കുന്നില്ല. ഹിജ്‌റ 4-ാം നൂറ്റാണ്ടില്‍, ശീഅകളിലെ ഫാത്വിമിയ്യ, ഉബൈദിയ്യ എന്നീ വിഭാഗങ്ങളാണ് ഈ അനാചാരത്തിന്റെ തുടക്കക്കാര്‍. മൊറോക്കോയില്‍ നിന്നും ഹിജ്‌റ 361-ല്‍ ഈജിപ്തില്‍ വന്ന് ആ വര്‍ഷം തന്നെ മരണമടഞ്ഞ മുഇസ്സുലീദീനില്ലാ അല്‍ ഉബൈദിയാണ് ഈ ബിദ്അത്തിന് തുടക്കം കുറിച്ചത് എന്ന് ഇബ്‌നുകസീര്‍(റ) അല്‍ബിദായ വന്നിഹായയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നബി(സ)യുടെ മൗലീദിന് പുറമെ, അലി(റ), ഫാത്വിമ(റ), ഹസന്‍(റ), ഹുസൈന്‍(റ), ഖലീഫതുല്‍ ഹാളിര്‍ മുതലായവരുടെ പേരിലും മൗലീദ് ആഘോഷിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. (ബിദായ വന്നിഹായ 9:6) )))
നുബാത്തിയ ഖുതുബയിൽ മൗലിദിനെ കുറിച്ച് പരാമർശം ഇല്ല എന്നതു കൊണ്ട് മീലാദ് ആഘോഷം ബിദ്.അത്താകുന്നു എന്ന കണ്ടുപിടുത്തം ബഹുരസമാണ്. ദീനിൽ ഉള്ള പല കാര്യങളും ആ ഖുത്തുബയിൽ പറയുന്നില്ല എന്നത് കൊണ്ട് അതെല്ലാം ബിദ്.അത്ത് ആകുമോ?
അൽ ബിദായത്തു വന്നിഹായയിൽ ആറാം വാള്യത്തിലോ ഒമ്പതാം വാള്യത്തിലോ ഹിജ്‌റ 361-ലെ സംഭവങൾ പറയുന്നിടത്തോ ഇങനെ ഒരു സംഗതി പോലും ഇല്ല. ഉണ്ടെങ്കിൽ അറബി ഇബാറത്ത് സഹിതം കൊണ്ട് വരിക.
>>>>>>>>>>>>>>>>>>>>>>>>>>>
)))ഇമാം അബ്ദുഹഫ്‌സ് താജുദ്ദീന്‍ ഉമര്‍ ബിന്‍ അലി(റ) (ഫാകിഹാനി) പറയുന്നു: ”തീര്‍ച്ചയായും അത് (നബിദിനാഘോഷം) ഖുര്‍ആനിലോ സുന്നത്തിലോ സലഫുസ്സ്വാലിഹീങ്ങളുടെ പ്രവര്‍ത്തനങ്ങളിലോ ശ്രേഷ്ഠമാക്കപ്പെട്ട നൂറ്റാണ്ടുകളിലോ അടിസ്ഥാനമില്ലാത്ത ബിദ്അത്താണ് ഹിജ്‌റ നാലാം നൂറ്റാണ്ടിന് ശേഷം ഏറെ വൈകി ശീഅകളായ ഫാത്വിമിയാക്കള്‍ പുതുതായി നിര്‍മിച്ചതാണിത്. (അല്‍മൗരിദ് ഫീ അമലില്‍ മൗലീദ്) )))))
“ഹിജ്‌റ നാലാം നൂറ്റാണ്ടിന് ശേഷം ഏറെ വൈകി ശീഅകളായ ഫാത്വിമിയാക്കള്‍ പുതുതായി നിര്‍മിച്ചതാണിത്” ഇങനെ അല്‍മൗരിദ് ഫീ അമലില്‍ മൗലീ ദിൽ ഇല്ല. ഉണ്ടെങ്കിൽ അറബി ഇബാറത്ത് കൊണ്ട് വരണം. വെറുതെ പച്ചക്കള്ളം പ്രചരിപ്പിക്കരുത്. ഇനി ശിയാക്കൾ ചെയ്യുന്നുണ്ടോ ഇല്ലേ എന്നതല്ല സുന്നികൾ നോക്കുന്നത്. അഹ്.ലുസ്സുന്നയുടെ ഇമാമുമാർ, ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനി(റ) അടക്കം പ്രസ്തുത പ്രവർത്തനം നല്ല ബിദ്.അത്ത് ആണ് എന്നു പറഞ്ഞിട്ടുണ്ടെങ്കിൽ സുന്നികൾക്ക് അതു മതി.
>>>>>>>>>>>>>>>>>>>>>>>>>>>
(((((ഇമാം ഫാകിഹാനിയുടെ വാക്കുകള്‍ സുയൂത്വി ഉദ്ധരിക്കുന്നു: ”വിശുദ്ധ ഖുര്‍ആനിലോ സുന്നത്തിലോ ഈ മൗലീദിന് ഒരടിസ്ഥാനവും ഞാന്‍ കാണുന്നില്ല. പൂര്‍വികരുടെ ചര്യ മുറുകെ പിടിച്ച മാതൃകായോഗ്യരായ ഉമ്മത്തിലെ ഒരു പണ്ഡിതനില്‍ നിന്നും അത് ഉദ്ധരിക്കപ്പെടുന്നില്ല. എന്നാല്‍ അത് ബിദ്അത്താകുന്നു. തോന്നിവാസികളും ആഭാസകരുമായ ആളുകളാണ് അത് പുതുതായി നിര്‍മിച്ചത്. തീറ്റപ്രിയര്‍ അത് കാര്യമായി ഏറ്റെടുത്തു. (അല്‍ഹാവീ ലില്‍ ഫതാവാ)))))
ഇമാം ഫാകിഹാനിയുടെ വാക്കുകള്‍ ഇമാം സുയൂത്വി ഉദ്ധരിച്ചു കൊണ്ട് അതിനു മറുപടിയും പറയുന്നുണ്ട്. അതെല്ലാം മറച്ചു പിടിച്ചു കൊണ്ട് വായനക്കാരെ വഞ്ചിക്കുകയാണ് ഈ മൗലവി ചെയ്യുന്നത്.
>>>>>>>>>>>>>>>>>>>>>>>>>>>
((((ഫത്ഹുല്‍ മുഈന്റെ ഹാശിയയായ ഇആനതുത്വലിബീനില്‍ ഇതിന്റെ ആരംഭം ആറാം നൂറ്റാണ്ടിലാണെന്ന് വ്യക്തമായിട്ടുണ്ട്. ”രാജാക്കന്മാരില്‍ നിന്ന് ആദ്യമായി മൗലിദ് ആരംഭിച്ചത് അബൂസഈദ് എന്നറിയപ്പെടുന്ന മുദ്വഫര്‍ രാജാവാണ്. ഇര്‍ബല്‍ രാജാവായിരുന്നു അദ്ദേഹം. അക്കാലത്ത് ഹാഫിളുബ്‌നു ദഹിയ്യത്ത് എന്നു പേരായ പണ്ഡിതന്‍ ‘അത്തവീര്‍ ഫീ മൗലിദില്‍ ബശീറന്നദീര്‍’ എന്ന കൃതി രചിക്കുകയും മുദ്വഫര്‍ രാജാവ് അദ്ദേഹത്തിന് ആയിരം ദീനാര്‍ സമ്മാനമായി നല്കുകയും ചെയ്തു. (ഇആനതു.. 3/348) മുദ്വഫര്‍ രാജാവ് ഹിജ്‌റ 630 ല്‍ ഉകാരാജ്യത്ത് ഫ്രഞ്ചുകാരുടെ തടവു പുള്ളിയായി മരിക്കുന്നതുവരെ ഈ സമ്പ്രദായം അദ്ദേഹം നടപ്പിലാക്കി എന്ന് മേല്‍ ഗ്രന്ഥത്തില്‍ തന്നെ സയ്യാദുല്‍ ബകരി വ്യക്തമാക്കുന്നു. ))))
മുളഫർ രാജാവ് ആരുടെയും തടവു പുള്ളിയായിരുന്നില്ല. ഹിജ്.റ അറുന്നൂറ്റി മുപ്പതിൽ തന്റെ അധികാര പരിധിയിലുള്ള രാജ്യത്ത് തന്റെ വീട്ടിൽ വെച്ചാണ് അദ്ദേഹം വഫാത്താകുന്നത്. സ്വലാഹുദ്ദീൻ അയ്യൂബി(റ)യുടെ സഹോദരീ ഭർത്താവായ ഈ നല്ല രാജാവിനെ കുറിച്ച് ചരിത്രവിരുദ്ധമായ കാര്യങൽ പ്രചരിപ്പിക്കുകയോ? ഇആനത്തിൽ മൗലിദിനെ മഹത്വവൽക്കരിക്കുകയാണ് ചെയ്തിട്ടുള്ളത്. മുളഫർ രാജാവിനെ കുറിച്ച് ഈ ലേഖനത്തിൽ പറഞ്ഞ കാര്യങൾ ഇആനത്തിൽ ഉണ്ടെങ്കിൽ അതിന്റെ അറബി ഇബാറത്ത് കൊണ്ട് വരിക. അപ്പോൾ കാണാം എഴുത്തുകാരന്റെ പച്ചക്കള്ളം പറഞ്ഞു പരത്തുന്ന അടവ്. മുളഫർ രാജാവ് ആണ് ഇത് തുടങിയത് എന്നു ഇവിടെ പറയുന്നു. അപ്പോൾ നേരത്തെ, ശിയാക്കൾ ആണ് തുടങിയത് എന്നു പറഞ്ഞത് എന്ത് ചെയ്യും???
>>>>>>>>>>>>>>>>>>>>>>>>>>>
(((ഈ ആഘോഷത്തിന് പറയുന്ന ന്യായീകരണങ്ങളെല്ലാം അബദ്ധങ്ങളും അര്‍ധസത്യം ഉള്‍പ്പെടുന്നവയുമാണ്. കേവലം അനുമാനങ്ങളും ഊഹങ്ങളും മാത്രമാണ്. പൂര്‍വികരും അത് ആഘോഷിക്കാതിരിക്കുന്നത് തന്നെ തെളിവുകളുടെ ദുര്‍ബലതകളും ന്യൂനതകളും വ്യക്തമാക്കുന്നു. ))))))))
നബിദിന വിരോധികൾക്ക് ആകെ പച്ചക്കള്ളങളും അർദ്ധസത്യങളും മാത്രമേ എഴുന്നെള്ളിക്കാൻ ഉള്ളൂ എന്നു ഈ ലേഖനം തന്നെ സാക്ഷി.
>>>>>>>>>>>>>>>>>>>>>>>>>>>
((((നല്ല ബിദ്അത്താണെന്ന വാദം കടുത്ത വിവരമില്ലായ്മയാണ്. നന്മയായുള്ളതെല്ലാം പ്രവാചകന്‍ പഠിപ്പിച്ചുതന്നിട്ടുണ്ടല്ലോ. എല്ലാ പുതു നിര്‍മിതികളും ബിദ്അത്തും ബിദ്അത്തുകളെല്ലാം വഴികേടിലുമാണ്. ആമുഖമായി ഇതു പറഞ്ഞുകൊണ്ടാണ് പ്രവാചകന്റെ ഉത്‌ബോധനവും പ്രസംഗവും ആരംഭിച്ചത്. ഇന്നും പണ്ഡിതന്മാര്‍ ഈ ചര്യ തുടര്‍ന്നുകൊണ്ടിരിക്കുന്നു. പൂര്‍വികരും ആധുനികരുമായ പണ്ഡിതന്മാര്‍ ‘നല്ല ബിദ്അത്ത്’ എന്ന വാദത്തെ ശക്തമായി നിരാകരിച്ചിട്ടുണ്ട്. )))))))
എങ്കിൽ ആ വിവരക്കേട് പറഞ്ഞത് സ്വഹീഹ് ബുഖാരിയുടെ വ്യാഖ്യാതാവ് ആയ ഹാഫിള് ഇബ്നു ഹജർ അൽ അസ്ഖലാനി(റ) ആണ്. ഇമാം സുയൂഥി(റ) ഉദ്ധരിക്കുന്നു:
കാലഘട്ടത്തിന്റെ ഹാഫിള് ശൈഖുൽ ഇസ്.ലാം അബുൽ ഫളൽ ഇബ്നു ഹജറിനോട് (സ്വഹീഹ് ബുഖാരിയുടെ വ്യാഖ്യാനമായ ഫത്.ഹുൽ ബാരിയുടെ കർത്താവ് ഇമാം അസ്ഖലാനി(റ)) മൗലിദ് ആഘോഷത്തെ കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞു: 'മൗലിദ് ആഘോഷം എന്ന കർമ്മം ബിദ്.അത്താകുന്നു. മൂന്ന് നൂറ്റാണ്ടുകളിലെ സലഫുസ്സ്വാലിഹുകളിൽ ആരെ തൊട്ടും ഈ കർമ്മം ഉദ്ധരിക്കപ്പെട്ടിട്ടില്ല. അതോടൊപ്പം തന്നെ ഇതിൽ ധാരാളം നല്ല കാര്യങ്ങളും അതിനെതിരായ കാര്യങ്ങളും ഉൾപെട്ടിരിക്കുന്നു. അപ്പോൾ ആരെങ്കിലും നല്ല കാര്യങ്ങൾ മാത്രം ഉൾപ്പെടുത്തി, അതിനെതിരായ കാര്യങ്ങൾ എല്ലാം ഒഴിവാക്കി ആഘോഷിച്ചാൽ ഇത് നല്ല ബിദ്.അത്ത് ആയി. അല്ലെങ്കിൽ മറിച്ചും.'
(അൽ ഹാവീ ലിൽ ഫതാവാ - ഇമാം സുയൂഥി(റ))
>>>>>>>>>>>>>>>>>>>>>>>>>>>
(((ആധുനിക പണ്ഡിതനായ സ്വാലിഹ് ബിന്‍ അബ്ദുല്ലാ അല്‍ഫൗസാന്‍ വ്യക്തമാക്കുന്നു. ‘ബിദ്അത്ത് എന്നാല്‍ അവിശ്വാസത്തിലേക്കുള്ള തപാലാണ് (വാഹിനിയാണ്). അല്ലാഹുവോ അവന്റെ റസൂലോ നിയമമാക്കാത്തത് വര്‍ധിപ്പിക്കുകയാണത്. ബിദ്അത്താകട്ടെ വന്‍ പാപങ്ങളേക്കാള്‍ ദോഷകരമാണ്. വന്‍ പാപങ്ങള്‍ കൊണ്ട് പിശാച് സന്തോഷിക്കുന്നതിനാല്‍ അതുകൊണ്ട് (ബിദ്അത്ത്) പിശാച് സന്തോഷിക്കുന്നു. കാരണം വന്‍ പാപങ്ങള്‍ പ്രവര്‍ത്തിക്കുന്നവര്‍, അത് കുറ്റകരമെന്ന് അറിയുകയും അങ്ങനെ അതില്‍ നിന്നവര്‍ പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുന്നു. ബിദ്അത്തുകാരനാകട്ടെ അത് ദീനിന്റെ കാര്യമാണെന്നും അല്ലാഹുവിലേക്ക് അതിലൂടെ അടുക്കുകയും ചെയ്യുമെന്ന് വിശ്വസിക്കുന്നതിനാല്‍ അതില്‍ നിന്നും പശ്ചാത്തപിച്ചു മടങ്ങുന്നില്ല. (അല്‍ ഇര്‍ശാദ് ഇലാ സ്വഹീഹില്‍ ഇന്നതിഖാദ്, പേജ് 308) ))))))))))))
അല്‍ഫൗസാനെ പോലുള്ള വഹാബീ പണ്ഡിതരെ വഹാബികൾക്ക് തെളിവാക്കാം. സുന്നികൾക്ക് ഇമാം ഇബ്നു ഹജറും ഇമാം സുയൂഥിയും(റ) പറഞ്ഞത് ധാരാളം മതി.
റബീഉൽ അവ്വൽ മാസത്തിൽ മീലാദാഘോഷം സംഘടിപ്പിക്കുന്നതിനെ കുറിച്ചുള്ള ഒരു ചോദ്യമുണ്ട് - ശറ.ഇൽ എന്താണ് അതിന്റെ വിധി? അത് പ്രകീർത്തിക്കപ്പെടേണ്ടതാണോ അതോ ആക്ഷേപിക്കപ്പെടേണ്ടതാണോ? ഈ കർമ്മം ചെയ്യുന്നവൻ പ്രതിഫലാർഹൻ ആണോ അല്ലേ എന്ന ചോദ്യം ഉദ്ധരിച്ച് കൊണ്ട് ഇമാം സുയൂഥി(റ) മറുപടി പറയുന്നു.
“ഈ വിഷയത്തിൽ എന്റെ മറുപടി ഇതാണ്. മൗലിദ് ആഘോഷത്തിന്റെ അടിസ്ഥാനം എന്നാൽ ജനങ്ങൾ ഒരുമിച്ചു കൂടലും വിശുദ്ധ ഖുർ.ആനിൽ നിന്ന് സാധ്യമായതും തിരുനബി(സ)യുടെ ജനനത്തോടനുബന്ധിച്ച് വന്ന രിവായത്തുകളും സംഭവങ്ങളും പാരായണം ചെയ്യലും പിന്നീട് ഒന്നിച്ച് ഭക്ഷണം കഴിച്ച് പിരിയലും ആണല്ലോ. ഇതിൽ കൂടുതൽ ഒന്നും അല്ലാത്ത നിലക്ക് അത് ഒരു നല്ല ബിദ്.അത്താകുന്നു. തിരുനബി(സ)യുടെ ജനനത്തിൽ സന്തോഷിക്കലും ആനന്ദം പ്രകടിപ്പിക്കലും അവിടുത്തെ സ്ഥാനത്തെ ബഹുമാനിക്കലും എല്ലാം ഉള്ളതിനാൽ ഈ പ്രവൃത്തി ചെയ്യുന്നവർക്ക് പ്രതിഫലം ലഭിക്കുന്നതാകുന്നു. ഈ നടപടി ആദ്യമായി ആരംഭിച്ചത് ഇർബിൽ ദേശത്തെ (ഇന്നത്തെ ഇറാഖിലെ മൂസലിനോട് തൊട്ടു കിടക്കുന്ന പ്രദേശം, ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ആഭ്യന്തര സംഘർഷത്തിന്റെ ഫലമായി ഇർബിൽ പട്ടണത്തിനു പുറത്ത് ഒരു അഭയാർഥി കേമ്പ് രൂപപ്പെട്ടിട്ടുണ്ട്) ഭരണാധികാരിയായിരുന്ന മുളഫർ രാജാവ് എന്നറിയപ്പെടുന്ന അബൂസഈദ് കുവ്കുബൂരി ബിന്‍ സൈനിദ്ദീൻ അലിയ്യ് ബിന്‍ ബുക്തികീനി (റ) എന്ന ആദരണീയനും ബഹുമാന്യനുമായ ഭരണാധികാരിയായിരുന്നു. അദ്ദേഹം പല നല്ല കാര്യങ്ങളും ചെയ്തിട്ടുണ്ട്. ഖാസ്.യൂൻ മലയുടെ അടിവാരത്തിൽ പ്രശസ്തമായ മുളഫരി മസ്ജിദ് നിർമ്മിച്ചത് അദ്ദേഹമാണ്.”
പിന്നീട് ഇമാം അവർകൾ ഈ രാജാവിന്റെ മൗലിദ് ആഘോഷത്തെ കുറിച്ച് ഇബ്നു കസീർ തന്റെ 'അൽബിദായത്തു വന്നിഹായ' എന്ന ചരിത്രഗ്രന്ഥത്തിൽ രേഖപ്പെടുത്തിയ കാര്യങ്ങൾ ഉദ്ധരിക്കുന്നു. അത് നിങ്ങൾക്ക് ഏറെക്കുറെ മർഹൂം തഴവാ ഉസ്താദിന്റെ 'അൽമവാഹിബിൽ' നിന്ന് മലയാളത്തിൽ വായിക്കാവുന്നതാണ്.
“മലിക്കുൽ മുളഫ്ഫർ ധീരനായൊരു രാജനാ
ഇർബർ ഭരിച്ചവരാണ് വൻധർമ്മിഷ്ഠ്നാ..
മൌലിദ് കഴിക്കാൻ ഏറ്റവും ഉത്സാഹമാ
മാസം റബീഉൽ അവ്വലെന്താഘോഷമാ
ശൈഖ്ബ്നുദഹ്യത്തു മൌലിതൊന്ന് രചിക്കലായ്
രാജാവിന്നത് കണ്ടേറ്റവും സന്തോഷമായ്
സമ്മാനമായ് പൊന്നായിരം നൽകുന്നതായ്
എന്നുള്ളതിബ്നുകസീർ താൻ പറയുന്നതായ്”
ഇബ്നുകസീർ(റ) ഇദ്ദേഹത്തിന്റെ ചരിത്രത്തിൽ രേഖപ്പെടുത്തിയ വരികളിൽ നിന്ന്: അദ്ദേഹം റബീഉൽ അവ്വൽ മാസത്തിൽ തിരുജന്മദിനം വളരെ ഗംഭീരമായി തന്നെ ആഘോഷിക്കാറുണ്ടായിരുന്നു. അതോടൊപ്പം തന്നെ അദ്ദേഹം ഔദാര്യവാനും ധീരനും തിന്മയുടെ നാശകാരിയും ബുദ്ധിമാനും പണ്ഡിതനും നീതിമാനും ആയിരുന്നു - അല്ലാഹു അദ്ദേഹത്തിനു കരുണ ചെയ്യുകയും അദ്ദേഹത്തിന്റെ ഖബ്റിനെ സന്തോഷത്തിലാക്കുകയും ചെയ്യട്ടെ.
അദ്ദേഹത്തിനു വേണ്ടി ശൈഖ് അബുൽ ഖത്താബ് ഇബ്നു ദിഹ്.യ(റ) ഒരു മൗലിദ് ഗ്രന്ഥം തന്നെ രചിച്ചു കൊടുത്തിട്ടുണ്ട്. അതിന്റെ പേർ "അത്തൻ.വീറു ഫീ മൗലിദിൽ ബഷീറി ന്നദീർ' എന്നാകുന്നു. അതിന്റെ പേരിൽ അദ്ദേഹം ആയിരം ദീനാർ പാരിതോഷികം നൽകുകയും ചെയ്തു.
(അൽ-ബിദായ:)
പ്രശസ്ത ചരിത്രകാരനായ ഇബ്നു ഖല്ലികാൻ രേഖപ്പെടുത്തുന്നു:
“അദ്ദേഹം സദ്ഗുണസമ്പന്നനും അങ്ങേയറ്റത്തെ താഴ്മയുള്ളവനും നല്ല അഖീദയുള്ളവനും ആന്തരികശുദ്ധിനേടിയവനും അഹ്.ലുസ്സുന്നത്തി വൽ ജമാഅയോട് കടുത്ത പ്രതിപത്തി പ്രകടിപ്പിച്ചവനും ആയിരുന്നു. മുഹദ്ദിസുകളും ഫുഖഹാഉം അല്ലാതെ അദ്ദേഹത്തിന്റെ അടുക്കൽ സമയം ചിലവഴിച്ചിരുന്നില്ല.”
“മുളഫറുദ്ദീൻ സ്വലാഹുദ്ദീന്റെ കൂടെ ധാരാളം യുദ്ധങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. തന്റെ ധീരതയും ശക്തിയും ദൃഢനിശ്ചയവും അപ്പോഴെല്ലാം അദ്ദേഹം ബോധ്യപ്പെടുത്തിയതുമാണ്.”
(വഫ്.യാത്തുൽ അഅ്.യാൻ)
No comments:
Post a Comment