വിവരമില്ലാത്ത വഹാബികൾ പറഞ്ഞു നടക്കാറുണ്ടല്ലോ...വാഹബികൾ കൂടിക്കൊണ്ടു പോകുന്നുവെന്ന് -അതിനു മറുവടി പിടിച്ചോ
ഈ
പറഞ്ഞത് ശരിയായിരിക്കാം - അങ്ങനെ വാദത്തിന് സമ്മതിച്ചാലും സുന്നികൾക്ക്
വല്ല പ്രയാസമോ ബുദ്ധിമുട്ടോ വരുമോ..? ഒരിക്കലും ഇല്ലതന്നെ..!ആദരവായ നബിതങ്ങൾ (സ്വ) പറഞ്ഞതായി വായിച്ചിട്ടുണ്ട് - ഏതൊരു ദിവസവും പുലരുന്നത് തലേ ദിവസത്തേക്കാൾ മോശമായല്ലാതെ സംഭവിക്കില്ല എന്ന്.
മാത്രമല്ല ഖിയാമത്തിന്റെ അന്തിമ നിമിഷങ്ങൾ സംഭവിക്കുന്ന സമൂഹത്തെ കുറിച്ച് ആദരവായ നബിതങ്ങൾ പഠിപ്പിച്ച കൂട്ടത്തിൽ പറയുന്നത് അണുമണിത്തൂക്കം ഈമാൻ ഖൽബിൽ ഉള്ള ഒരാൾ എങ്കിലും ഭൂമിലോകത്ത് ജീവിച്ചിരിക്കുമ്പോൾ ഖിയാമം സംഭവിക്കുകയില്ല എന്നും ഈമാൻ ലവലേശം ബാക്കിയുള്ളവർ മുഴുക്കെ മരിച്ചു തീരുമെന്നും പഠിപ്പിച്ചിട്ടുണ്ട് - അവരുടെ മേൽ മാത്രമാണ് ഖിയാമം സാധ്യമാകുക.
സത്യവിശ്വാസത്തിന്റെ
തെളി ദീപങ്ങളായ, മുസ്തഖീമായ മാർഗ്ഗത്തിന്റെ വഴിവിളക്കുകളായ ഉലമാക്കൾ
ആകമാനം മരിച്ചു തീരുകയും അതും കഴിഞ്ഞു അൽപ്പമെങ്കിലും ഈമാൻ
ബാക്കിയുള്ളവരും മരണപ്പെടുക എന്നതും കപട വിശ്വാസികൾ വർദ്ധിക്കുക എന്നതും
ഖിയാമം സംഭവിക്കണം എന്ന അല്ലാഹുവിന്റെ നിയതിയുടെ സാക്ഷാൽക്കാരത്തിന്റെ അവൻ
തന്നെ നിശ്ചയിച്ച വഴിയായിരിക്കും.
ഈമാൻ തീരെ ഇല്ലാത്ത സമൂഹം ഇവിടെ വരണം എങ്കിൽ അതൊരു സുപ്രഭാതത്തിൽ സംഭവിക്കുകയില്ലല്ലോ -മറിച്ച് കാലാകാലങ്ങളിൽ ഈമാൻ കുറഞ്ഞു കുറഞ്ഞു പോകണം - നിങ്ങൾ പറഞ്ഞത് സത്യമാണ് - അണുമണിത്തൂക്കം പോലും ഈമാനില്ലാത്ത കാലത്തേക്ക് യാത്ര സാധ്യമാകണം എങ്കിൽ ഈമാൻ ബലഹീനമായ വഹ്ഹാബിസം പോലെയുള്ള യുക്തിവാദ പ്രസ്ഥാനങ്ങൾ നിലനിൽക്കണം.
ഓരോ സംവാദം കഴിയുമ്പോഴും ആളുകൾ വഹ്ഹാബീ ചിന്തകളിൽ ആക്രുഷ്ടർ ആകുന്നു എങ്കിൽ സത്യവിശ്വാസിക്ക് മനസ്സിലാക്കാനുള്ളത് അത് അല്ലാഹുവിന്റെ ഖിയാമമെന്ന സദൃഡമായ പ്രതിഭാസത്തിലെക്ക് സമൂഹത്തെ ഈമാൻ കുറച്ചു കുറച്ചു കൊണ്ട് പോകുകയാണ് എന്ന്..! എങ്ങനെ ആയാലും അവസാനം സംഭവിക്കണം എങ്കിൽ നിങ്ങളെ പോലുള്ള യുക്തിവാദം വിശ്വാസത്തെ കവച്ചു വെക്കുന്ന മുസ്ലിമീങ്ങൾ വേണം - ഞങ്ങൾക്ക് അതിലും സന്തോഷമേയുള്ളൂ - അത്തരം ഭയാനകമായ അന്ത്യ സമയത്തെ തൊട്ട് ഞങ്ങളുടെ ജീവനെ അല്ലാഹു ഉയർത്തണം എന്ന ആഗ്രഹവുമേയുള്ളൂ -
ഒന്ന് തീർച്ചയാണ് അന്തിമ കാഹളത്തിന്റെ കയാരം മുഴങ്ങുമ്പോൾ ഒരു സുന്നി പോലും ജീവിചിരിപ്പുണ്ടാകില്ല - വഹ്ഹാബിസമൊ അല്ലെങ്കിൽ അതേ ചിന്തകളുള്ള ഈമാൻ യുക്തിയിൽ ലയിച്ചു പോയവരോ ബാക്കിയാകാം..
അല്ലാഹുവിനു സ്തുതി - സുന്നിയായി ജനിപ്പിച്ച് സുന്നിയായി തുടർത്തി തരുന്നതിൽ - വഹ്ഹാബിസത്തിന്റെ യുക്തിവാദ ചിന്തകളിൽ പെടുത്താതിരുന്നതിൽ..
നാഥാ നിന്റെ ഈ ഹിദായത്തിന്റെ വെളിച്ചത്തെ അന്തിമ ശ്വാസം വരേക്കും നിലനിർത്തുകയും നിന്റെ മഹാന്മാരായ അടിമകളുടെ കൂട്ടത്തിൽ അവരുടെ ശഫാഅതെങ്കിലും കാരണമാക്കി നീ ഞങ്ങളെ രക്ഷയുടെ ലോകത്ത് ചേർക്കുകയും ചെയ്യണേ അല്ലാഹ്...

No comments:
Post a Comment