Friday, 17 March 2017

​മന്‍ഖൂസ് മൗലിദ് വിമര്‍ശകര്‍ക്ക് തെളിവുകളില്ല​

​മന്‍ഖൂസ് മൗലിദ് വിമര്‍ശകര്‍ക്ക് തെളിവുകളില്ല​
★☆★☆★☆★☆★☆


 ചരിത്രം എന്ത്...?
••••••••••••••••••••••••••
🕌നമ്മുടെ പള്ളികളിലും വീടുകളിലും, പ്രിത്യേകിച്ച് റബിഉൽ അവ്വൽ മാസത്തിൽ ഓതിവരുന്ന ഒരു മൗലിദാണ് മന്‍ഖൂസ് മൗലൂദ്

അഞ്ചാം നൂറ്റാണ്ടിലെ മുജദ്ദിദ് ഇമാം ഗസ്സാലി(റ) രചിച്ച ‘സുബ്ഹാന്’ മൗലിദു ചുരുക്കിയതാണു മന്ഖൂസ് മൗലിദ്. വലിയ സൈനുദ്ദീന് മഖ്ദൂമാണ് രചയിതാവ്. രണ്ടാം മഖ്ദൂമാണെന്നും അഭിപ്രായമുണ്ട്.
പൊന്നാനിയിലും പരിസരത്തും വബാഅ് (പ്ലേഗ്) രോഗം വ്യാപിക്കുകയും അതുമൂലം നിരവധി പേര് മരണപ്പെടുകയും ചെയ്തപ്പോള് ശൈഖു മഖ്ദൂം അതിനു പരിഹാരമായി ഔഷധമായി രചിച്ചതാണ് മന്ഖൂസ് മൗലിദ്. അതു പാരായണം ചെയ്യാന് ജനങ്ങളോട് മഖ്ദൂം ആവശ്യപ്പെട്ടു. ജനം അതു സ്വീകരിച്ചു. രോഗം അപ്രത്യക്ഷമായി. മന്ഖൂസ് മൗലിദിലെ പ്രാര്ത്ഥനയിലുള്ള ‘ഹാദസ്സുമ്മന്നാഖിഅ്’ കൊണ്ടു വബാഉ രോഗമാണുദ്ദേശ്യം.




വിമര്ശകര് വളരെ കൂടുതല് കടന്നുപിടിക്കുന്ന മൗലിദാണു മന്ഖൂസ്. ഇതില് ശിര്ക്കുവരെ അവര് ആരോപിക്കുന്നു. മതപരമായ അജ്ഞതയാണു അരോപണത്തിനു കാരണം. അടക്കാനാവാത്ത പ്രവാചക പ്രേമത്തിന്റെ ശക്തമായ കുത്തൊഴുക്കില് മുത്തുനബിയോട് പാപമോചനത്തിനായി മഖ്ദൂം(റ) ഇസ്തിസ്ഫാഅ് നടത്തുന്ന സുന്ദര കാഴ്ച മന്ഖൂസ് മൗലിദിലെ ഈരടികളില് കാണാം. സുന്നത്തായ ‘ഇസ്തിസ്ഫാഇ’നെ (ശുപാര്ശ ആവശ്യപ്പെടല്) ശിര്ക്കിന്റെ പട്ടികയില്പ്പെടുത്തുന്ന വഹാബികള് തൗഹീദും ശിര്ക്കും ആദ്യം പഠിക്കട്ടെ. കേരളീയ പണ്ഡിതന് ശൈഖ് മഖ്ദൂമിന്റെ രചനയായതിനാലാവണം മന്ഖൂസ് മൗലിദ് കേരളത്തില് കൂടുതല് പ്രസിദ്ധിയാര്ജ്ജിക്കാന് കാരണം.
______________________
♡♡♡♡♡♡♡♡♡♡
~~~~~~~~~~~~~~~
മന്‍ഖൂസ് മൗലിദിൽ നബി(സ) യോട് പാപമോചനത്തിനുവേണ്ടി ശുപാര്‍ശ ചെയ്യുന്നത് വിമര്‍ശകര്‍  ദുര്‍വ്യാഖ്യാനിക്കുന്നതാണ് പതിവ്
■□■□■□■□■□■□■□■□

​●ﺇﺭﺗﻛﺒﺖ ﻋﻠﻰ اﻟﺨﻄﺎ ﻏﻴﺮ ﺣﺼﺮ ﻭ ﻋﺪﺩ ؛ ﻟﻚ ﺃﺷﻜﻮ ﻓﻴﻪ ﻳﺎ ﺳﻴﺪﻱ ﺧﻴﺮ ﺍﻟﻨﺒﻲ​



​‘ഞാൻ എണ്ണവും കണക്കുമ്മില്ലാതെ ധാരാളം തെറ്റുകൾ ചെയ്തുപോയി നബിയേ.. നബിമാരിൽ ഉത്തമനായവരേ, അങ്ങയോട് മാത്രമാണ് ഞാൻ ആവലാദി ബോധിപ്പിക്കുന്നത്..'​

📖,അള്ളാഹു ഖുർഃആനിലൂടെ പറയുന്നത് പാപം പൊറുക്കാൻ
അള്ളാഹുവിലേക്ക് നബി (സ) മുന്‍ നിര്‍ത്തി തേടാനാണ്്.


وَلَوْأَنَّهُمْ إِذْ ظَلَمُوا أَنْفُسَهُمْ جاؤُكَ فَاسْتَغْفَرُوا اللَّهَ وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُوا اللَّهَ تَوَّاباً رَحِيماً [النِّسَاءِ: ٦٤]
​പാപം ചെയ്ത് പോയ  എന്‍റെ അടിമകള്‍ നബിയേ അങ്ങയെ സമീപിക്കുകയും അല്ലാഹുവിനോട് അവര് പാപ മോചനം തേടുകയും അതിന് പുറമെ  അവര്‍ക്ക് വേണ്ടി നബിയേ അങ്ങ് പാപ മോചനം തേടുകയും ചെമയ്താല്‍ റബ്ബ് അവരുടെ തൗബ സ്വീകരിക്കുന്നതാണ്.​

നബിതങ്ങളോട് ശഫാഅത്ത് തേടുന്നവര്‍ മുശിക്കുകളാണെന്നു വാദിക്കുന്നവര്‍ പച്ചയായി ആയത്ത് നിഷേധമാണ് നടത്തുന്നത്.

ഇതു വ്യക്തമാക്കുന്ന
ഇമാം റാസീ  (റ)വിന്‍റെ വ്യാഖ്യാനം കൂടി വായിക്കാവുന്നത് ഉപകാരപ്പെടുന്നതാണ്.


وَالْآيَةُ تَدُلُّ عَلَى أَنَّ الرَّسُولَ مَتَى اسْتَغْفَرَ لِلْعُصَاةِ وَالظَّالِمِينَ فَإِنَّ اللَّهَ يَغْفِرُ لَهُمْ، وَهَذَا يَدُلُّ عَلَى أَنَّ شَفَاعَةَ الرَّسُولِ فِي حَقِّ أَهْلِ الْكَبَائِرِ مَقْبُولَةٌ فِي الدُّنْيَا، فَوَجَبَ أَنْ تَكُونَ مَقْبُولَةً فِي الْآخِرَةِ، لِأَنَّهُ لَا قَائِلَ بِالْفَرْقِ.

(തഫ്സീറുല്‍കബീര്‍ 3/500 റാസീ)



മന്‍ഖൂസ് മൗലീദിലെ ഈ ശശഫാഅത്ത് തേട്ടത്തെ ശിര്‍ക്കാണെന്ന് വരുത്തി തീര്‍ക്കാന്‍ വിമര്‍ശകര്‍ ഓതുന്ന ആയത്തിലൊന്നും ശഫാഅത്ത് നിരോധിക്കുന്നേയില്ല.


​ﻭَﺍﻟَّﺬِﻳﻦَ ﺇِﺫَﺍ ﻓَﻌَﻠُﻮﺍ ﻓَﺎﺣِﺸَﺔً ﺃَﻭْ ﻇَﻠَﻤُﻮﺍ ﺃَﻧْﻔُﺴَﻬُﻢْ ﺫَﻛَﺮُﻭﺍ ﺍﻟﻠَّﻪَ ﻓَﺎﺳْﺘَﻐْﻔَﺮُﻭﺍ ﻟِﺬُﻧُﻮﺑِﻬِﻢْ ﻭَﻣَﻦْ ﻳَﻐْﻔِﺮُ ﺍﻟﺬُّﻧُﻮﺏَ ﺇِﻟَّﺎ ﺍﻟﻠَّﻪُ ﻭَﻟَﻢْ ﻳُﺼِﺮُّﻭﺍ ﻋَﻠَﻰٰ ﻣَﺎ ﻓَﻌَﻠُﻮﺍ ﻭَﻫُﻢْ ﻳَﻌْﻠَﻤُﻮﻥَ​

​വല്ല നീചകൃത്യവും ചെയ്യുകയോ, തങ്ങളോടുതന്നെ എന്തെങ്കിലും അതിക്രമം കാണിക്കുകയോ ചെയ്താല് അപ്പോള്തന്നെ അല്ലാഹുവെ ഓര്ക്കുന്നവരാണവര്; തങ്ങളുടെ പാപങ്ങള്ക്ക് മാപ്പിരക്കുന്നവരും. പാപങ്ങള് പൊറുക്കാന് അല്ലാഹുവല്ലാതെ ആരുണ്ട്? അവരൊരിക്കലും തങ്ങള് ചെയ്തുപോയ തെറ്റുകളില് ബോധപൂര്വം ഉറച്ചുനില്ക്കുകയില്ല.​
​​(ആലു ഇമ്രാൻ 3:135 ‏)​​

​☝🏻’പാപമോചനം അള്ളാഹുവിനോട്  തേടാന്‍ കല്‍പികുകന്നത് ശഫാഅത്തിനെതിരാവുന്നത് എങ്ങനെയാണാവോ..?​


ആ ആയത്ത് തവസ്സുലും ശഫാഅത്തും പഠിപ്പിക്കുന്നുണ്ടെന്ന് പറഞ്ഞത് ഇമാം നസാഈ(റ)
ഇമാം ഖുര്‍ത്വുബീ(റ)
ഇമാം ഇബ്നുകസ്വീര്‍
ഇമാം സുംഹൂദീ (റ)
ഇമാം ഇബ്നുഹജര്‍(റ)
ഇമാം സുയൂഥ്വി(റ)
ഇമാം സുബുകി(റ) തുടങ്ങിവരാണ്.

ആയത്തുകള്‍ പശ്ചാത്തലമനുസരിച്ചാണ് വിധിക്കേണ്ടതെന്നത് അവരുടെ ഒളിയജണ്ഢയാണ്.
അങ്ങനെയെങ്കില്‍ ആഇശാ ബീവിയെ വ്യഭിജാരാരോപണം നടത്തിയവര്‍ക്ക് മാത്രമാണ് ഖുര്‍ആനില്‍ പറഞ്ഞ ശിക്ഷ എന്ന് വരില്ലേ...?

മിക്ക ആയത്തുകള്‍ക്കും ഓരോ പശ്ചാത്തലമില്ലേ... അതനുസരിച്ചാണോ വിധിക്കേണ്ടത്..?

ഇമാം റാസീ [റ] തഫ്സീറുല്‍ കബീറില്‍ മുപ്പതിലേറെ തവണ പറയുന്നത് കാണാം..

إنَّ الْعِبْرَةَ بِعُمُومِ اللَّفْظِ لَا بِخُصُوصِ السَّبَبِ

ആയത്തുകള്‍ ഇറങ്ങിയ പശ്ചാത്തലമനുസരിച്ചല്ല. മറിച്ച് അതിന്‍റെ അര്‍ത്ഥവ്യാപ്തിക്കനുസരിച്ചാണ് പരിഗണിക്കുക.


••°••°••°••°••°••°••°••°••°


♡♡♡
കഷ്ടപാടുകളും പ്രതിസന്ധികളും അല്ലാഹുവിന്‍റെ കഴിവ്കൊണ്ട് മാത്രമേ  നീക്കാൻ ആര്‍ക്കും കഴിയുകയുള്ളൂ. അത് ഢോക്ടറായാലും വലിയ്യായാലും പ്രവാചകനായാലും ശരി. ഈ മൗലിദില്‍  നബി(സ) യോടു  കാവല്‍ തേടുന്നത്  വിമര്‍ശകരെ വല്ലാതെ ചൊടിപ്പിക്കുന്നതിന് കാരണം പലതാണ്.

□□□□□□□□□□□
1.ആ വരി തുടങ്ങുന്നത് നബിതങ്ങളെ ഏറ്റവും വലിയ നേതാവായി പ്രഖ്യാപിച്ചു കൊണ്ടാണ്. അതെങ്ങനെ മദ്ഹ് വിമര്‍ശകര്‍ സഹിക്കും...?

■■■■■■■■■■■
2. അതില്‍ ലോക മുസ്ലിം പരമ്പരയെ കാഫിരീങ്ങളും മുശ്രിക്കകളുമാക്കാന്‍ വിമര്‍ശകരുപയോഗിച്ച ആണിക്കല്ലായ ഇസതിഗാസ അതില്‍ പൂര്‍ണമായി ത്തന്നെയുണ്ട്.

​●ﻳﺎ ﺳﻴﺪ ﺍﻟﺴﺎﺩﺍﺕ ﺟأﺗﻚ ﻗﺎﺻﺪﺍ - ﺍﺭﺟﻮ ﺣﻤﺎﻙ ﻓﻼ ﺗﺨﻴﺐ ﻣﻘﺼﺪ​
 ​ﻗﺪ ﺣﻞ ﺑﻲ ﻣﺎ ﻗﺪ ﻋﻠﻢت   ﻣﻦ ﺍﻷﺫﻯ - ﻭاﻟﻈﻠﻢ ﻭﺍﻟﻀﻌﻒ ﺷﺪﻳﺪ ﻓﺄﺳﻌﺪ​


《《《《《《《《《《《《《《《
​’നേതാക്കളിൽ നേതാവായവരെ, അങ്ങയെ ഉദ്ദേശിച്ചുകൊണ്ട് ഞാനിതാ അങ്ങയുടെ അടുക്കൽ വന്നിരിക്കുന്നു. അങ്ങയുടെ സരക്ഷണം ഞാൻ പ്രതീക്ഷിക്കുന്നു. എന്റെ ഉദ്ദേശം അങ്ങ് പരാജയപ്പെടുത്തരുതേ, ഉപദ്രവം, അക്രമം, ശക്ത്തമായ ബലഹീനത തുടങ്ങി അങ്ങക്കു അറിയാവുന്ന വിഷമ സന്ധികൾ എന്നെ ബാധിച്ചിരിക്കുന്നു. അതിനാൽ അങ്ങ് എന്നെ സഹായിക്കണമേ’​
》》》》》》》》》》》》》》》


ഞാന്‍ ഉമ്മത്തിനെ വിഷമഘട്ടത്തില്‍ സഹായിക്കുന്ന ആളാണെന്ന്  നബിതങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «أَنَا سَيِّدُ وَلَدِ آدَمَ يَوْمَ الْقِيَامَةِ،》》    مسلم ٢٢٧٨

ഞാന്‍ ഉമ്മത്തിന്‍റെ 'സയ്യിദാണ്'

എന്താണ് സയ്യിദ്...?

ഇമാം നവവി(റ) വിശദീകരിക്കുന്നൂ..

هُوَ الَّذِي يُفْزَعُ إِلَيْهِ فِي النَّوَائِبِ وَالشَّدَائِدِ فَيَقُومُ بِأَمْرِهِمْ وَيَتَحَمَّلُ عَنْهُمْ مَكَارِهَهُمْ وَيَدْفَعُهَا عَنْهُمْ
വിഷമഘട്ടങ്ങളില്‍ അഭയം തേടിയെത്തുന്നൊരിടം. അഭയം തേടിയെത്തുന്നവരുടെ പ്രതിസന്ധികള്‍ ഏറ്റെടുത്ത് സഹായിക്കുന്നയാള്‍... (ശറഹ് മുസ്ലിം 15/37)

 وَأَمَّا قَوْلُهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَوْمَ الْقِيَامَةِ مَعَ أَنَّهُسَيِّدُهُمْ فِي الدُّنْيَا وَالْآخِرَةِ فَسَبَبُ التَّقْيِيدِ أَنَّ فِي يَوْمِ الْقِيَامَةِ يَظْهَرُ سؤدده لكل أحد ولا يبقى مناع وَلَا مُعَانِدٌ وَنَحْوُهُ بِخِلَافِ الدُّنْيَا فَقَدْ نَازَعَهُ ذَلِكَ فِيهَا مُلُوكُ الْكُفَّارِ وَزُعَمَاءُ الْمُشْرِكِينَ وَهَذَا التَّقْيِيدُ قَرِيبٌ مِنْ مَعْنَى قَوْلِهِ تَعَالَى لِمَنِ الْمُلْكُ الْيَوْمَ لِلَّهِ الْوَاحِدِ الْقَهَّارِ مَعَ أَنَّ الْمُلْكَ لَهُ سُبْحَانَهُ قَبْلَ ذَلِكَ لَكِنْ كَانَ فِي الدُّنْيَا مَنْ يَدَّعِي الْمُلْكَ أَوْ مَنْ يُضَافُ إِلَيْهِ مَجَازًا فَانْقَطَعَ كُلُّ ذَلِكَ فِي الْآخِرَةِ

അത് അന്ത്യ നാളിലല്ലേ...? എന്ന് പറഞ്ഞ് രക്ഷപ്പെടാന്‍ ചിലര്‍ ശ്രമിക്കാറുണ്ട്... ഹദീസിലെ യൗമുല്‍ഖിയാമ എന്ന വാക്ക് ''അന്ത്യനാളില്‍ അല്ലാഹു മാത്രമാണധികാരി എന്ന് പറഞ്ഞ പോലെ മാത്രമാണ്... പലരും സയ്യിദെന്ന് ദുനിയാവില്‍ പ്രയോഗിച്ച പോലെ പരലോകത്ത് നബിതങ്ങളല്ലാതെ ഉണ്ടാവില്ല..എന്നാണര്‍ത്ഥം...അല്ലാതെ ദുന്‍യാവില്‍ നബിതങ്ങള്‍ സയ്യീദല്ല എന്നല്ല.(¡b¡d)


إياك نعبد وإياك نستعين
നിന്നോട് മാത്രമേ ഞാന്‍ സഹായം തേടൂ... എന്ന് പറഞ്ഞത് ഢോക്ടറുടെയടുക്കല്‍ സഹായം തേടി ചെല്ലുകയില്ല എന്നോ അമ്പിയാ- ഔലിയാക്കളോട് വിഷമങ്ങള്‍ പറഞ്ഞ് പരിഹരിക്കില്ല എന്നല്ല.

മറിച്ച് ആര് പരിഹരിച്ചാലും സഹായിച്ചാലും എല്ലാത്തിന്‍റെയും ഉറവിടം അല്ലാഹു മാത്രമാണെന്നാണര്‍ത്ഥം...


പരിശുദ്ധ ഖുര്‍ആന്‍ തന്നെ പരിചയപ്പെടുത്തുന്നു:
إِنَّمَا وَلِيُّكُمُ اللَّهُ وَرَسُولُهُ وَالَّذِينَ آمَنُوا الَّذِينَ يُقِيمُونَ الصَّلَاةَ وَيُؤْتُونَ الزَّكَاةَ وَهُمْ رَاكِعُونَ (المائدة )
فَإِنَّ اللَّهَ هُوَ مَوْلَاهُ وَجِبْرِيلُ وَصَالِحُ الْمُؤْمِنِينَ وَالْمَلَائِكَةُ بَعْدَ ذَلِكَ ظَهِيرٌ
(അല്ലാഹുവും ജിബ്‌രീലും(അ) വിശ്വാസികളില്‍ നിന്നുള്ള സജ്ജനങ്ങളും മറ്റു മലക്കുകളുമാണ് അതിന് ശേഷം സഹായികള്‍) ഈ ആയത്തില്‍ മലക്കുകളെയും പ്രത്യേകിച്ച് ജിബ്‌രീലി(അ)നെയും സജ്ജനങ്ങളെയും സഹായികളായി അല്ലാഹു പരിചയപ്പെടുത്തുന്നു. മേല്‍ കൊടുത്ത ആയത്ത് അല്ലാഹു മാത്രമാണ് സഹായി എന്ന് പറയുന്നു. ഇത് വൈരുദ്ധ്യമായി തോന്നാം. എന്നാല്‍, അവിടെയാണ് സുന്നത്ത് ജമാഅഃയുടെ വിശ്വാസത്തിന്റെ പ്രസക്തി. ഏതൊരു കാര്യവും സൃഷ്ടികള്‍ക്ക് സ്വന്തമായി ചെയ്യാന്‍ കഴിയില്ല. അല്ലാഹുവിന്റെ സഹായം അതിന് അത്യാവശ്യമാണ്. അതില്‍ മുഅ്ജിസത്ത്, കറാമത്ത്, സാധാരണ പ്രവൃത്തി എന്ന വ്യത്യാസമില്ലെന്ന് വിശുദ്ധ ഖുര്‍ആനും ഹദീസും പണ്ഡിത സാക്ഷ്യങ്ങളും പറയുന്നു.
وَاللَّهُ خَلَقَكُمْ وَمَا تَعْمَلُونَ
(നിങ്ങളെയും നിങ്ങളുടെ പ്രവര്‍ത്തനങ്ങളെയും സൃഷ്ടിച്ചത് അല്ലാഹുവാണ്.) എല്ലാ പ്രവര്‍ത്തനങ്ങളെയും സൃഷ്ടിച്ചത് അല്ലാഹുവാണ്. അവിടെ ഭൗതികമെന്നോ അഭൗതികമെന്നോ വേര്‍തിരിവില്ല.
وَاللهُ تَعاليَ خالقٌ لِاَفْعالِ الْعِبادِ كُلِّهاَ (العقائد النسفية)
(അടിമകളുടെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും സ്രഷ്ടാവ് അല്ലാഹുവാണ്.) നോക്കൂ..! വേര്‍തിരിവില്ലെന്നുള്ളത് പണ്ഡിതന്മാരും വ്യക്തമാക്കുന്നു. എന്നാല്‍ മുഅ്ജിസത്ത്, കറാമത്ത് സൃഷ്ടിക്കുന്നത് അല്ലാഹുവും അല്ലാത്തവ സൃഷ്ടികളുമാണെന്ന് ചിലര്‍ ജല്‍പിക്കാറുണ്ട്. പരിശുദ്ധ ഖുര്‍ആന്‍ അതിനെ ഖണ്ഡിക്കുന്നു. നാം സാധാരണ ചെയ്യാറുള്ള ചിരി, കരച്ചില്‍ പോലെയുള്ള കാര്യങ്ങള്‍ വരെ അല്ലാഹുവാണ്.
وَأَنَّهُ هُوَ أَضْحَكَ وَأَبْكَى وَأَنَّهُ هُوَ أَمَاتَ وَأَحْيَا(النجم)
(നിശ്ചയം, ചിരിപ്പിക്കുന്നതും കരയിപ്പിക്കുന്നതും ജീവിപ്പിക്കുന്നതും മരിപ്പിക്കുന്നതും അല്ലാഹുവാണ്.) നോക്കൂ..! നാം സാധാരണ മുഷ്യരിലേക്ക് ചേര്‍ത്തി പറയുന്ന ചിരി, കരച്ചില്‍ പോലെയുള്ളതും ചേര്‍ത്തി പറയാത്ത മരണം, ജീവന്‍ പോലെയുള്ളതും ചെയ്യുന്നത് അല്ലാഹുവാണ്. മുഅ്ജിസത്തും കറാമത്തും ഇതുപോലെയാണ്. അല്ലാഹു പറയുന്നു:
وَمَا كَانَ لَنَا أَنْ نَأْتِيَكُمْ بِسُلْطَانٍ إِلَّا بِإِذْنِ اللَّهِ وَعَلَى اللَّهِ فَلْيَتَوَكَّلِ الْمُؤْمِنُونَ(ابراهيم)
(അല്ലാഹുവിന്റെ അനുമതിയില്ലാതെ ഞങ്ങള്‍ക്ക് (പ്രവാചകന്മാര്‍ക്ക്) ഒരു മുഅ്ജിസ ത്തും കൊണ്ടുവരാന്‍ സാധ്യമല്ല.) ചുരുക്കത്തില്‍ മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ ഉള്ളതും ഇല്ലാത്തതുമായ എല്ലാ കാര്യങ്ങളും ഇവിടെ കൊണ്ടുവരുന്നതും അത് സൃഷ്ടിക്കുന്നതും അല്ലാഹു മാത്രമാണ്. അതുകൊണ്ടാണല്ലോ വിശുദ്ധ ഖുര്‍ആന്‍ ഇങ്ങനെ പറഞ്ഞത്:
وَمَا رَمَيْتَ إِذْ رَمَيْتَ وَلَكِنَّ اللَّهَ رَمَى
(താങ്കള്‍ എറിഞ്ഞ സമയത്ത് താങ്കള്‍ എറിഞ്ഞിട്ടില്ല. എങ്കിലും അല്ലാഹുവാണ് എറിഞ്ഞത്) ഇവിടെ നബി(സ) എറിഞ്ഞിട്ടില്ല എന്ന് ബുദ്ധിയുള്ള ആരെങ്കിലും പറയുമോ? മറിച്ച് ഒരു പിടി മണ്ണ് എല്ലാ ശത്രുക്കളുടെയും കണ്ണില്‍ പതിപ്പിച്ചത് അല്ലാഹുവാണ്. ചുരുക്കത്തില്‍ എല്ലാ പ്രവര്‍ത്തികളും ഭൗതികമെന്നോ അഭൗതികമെന്നോ വേര്‍തിരിക്കാതെ സൃഷ്ടിക്കുന്നത് അല്ലാഹുവാണ്. ഇങ്ങനെയാണ് എല്ലാ കാര്യങ്ങളും എന്നുവെച്ചാല്‍ മഹാന്മാരായ അമ്പിയാക്കളും ഔലിയാക്കളും അവരുടെ മുഅ്ജിസത്ത് കറാമത്തുകൊണ്ട് സഹായിക്കുക എന്നത് ഒരു വലിയ വിഷയമല്ല. കാരണം, അല്ലാഹുവാണല്ലോ എല്ലാം ചെയ്യുന്നത്. അതിന് അവന് കഴിയില്ല എന്ന് ആരെങ്കിലും വാദിക്കുമോ? മരണപ്പെടുക എന്നതോ ജീവിച്ചിരിക്കുക എന്നതോ മുഅ്ജിസത്ത് കറാമത്ത് വെളിവാകുന്നതിന് തടസ്സമല്ല. കാരണം, മുഅ്ജിസത്ത്, കറാമത്ത് എന്നിവ നുബുവ്വത്ത്, വിലായത്ത് എന്നീ പദവികള്‍ക്കാണ് ലഭിക്കുന്നത്. ഈ രണ്ട് പദവിയിലേക്കും ആരെ അല്ലാഹു തിരഞ്ഞെടുത്താലും അവര്‍ക്ക് ഈ രണ്ട് നിഅ്മത്തുകളെ അല്ലാഹു നല്‍കുന്നു. അവര്‍ മരണപ്പെട്ടതിന് ശേഷം നബിയല്ലന്നോ വലിയല്ലന്നോ ആരെങ്കിലും വാദിക്കുമോ? അതുകൊണ്ട് ഈ രണ്ട് പദവി ഉള്ള കാലത്തോളം അവര്‍ക്ക് മുഅ്ജിസത്ത്, കറാമത്ത് ഉണ്ടാവുകയും അതനുസരിച്ച് അവര്‍ സഹായിക്കുകയും ചെയ്യുന്നു. അങ്ങനെ അവരോട് സഹായം ചോദിക്കുകയും ചെയ്യാം.



☝🏼 അള്ളാഹു ഖുർആനിലൂടെ പറയുന്നത് അതാണ്...:

​ﻗُﻞْ ﻟَﺎ ﺃَﻣْﻠِﻚُ ﻟِﻨَﻔْﺴِﻲ ﻧَﻔْﻌًﺎ ﻭَﻟَﺎ ﺿَﺮًّﺍ ﺇِﻟَّﺎ ﻣَﺎ ﺷَﺎﺀَ ﺍﻟﻠَّﻪُ ۚ ﻭَﻟَﻮْ ﻛُﻨْﺖُ ﺃَﻋْﻠَﻢُ ﺍﻟْﻐَﻴْﺐَ ﻟَﺎﺳْﺘَﻜْﺜَﺮْﺕُ ﻣِﻦَ ﺍﻟْﺨَﻴْﺮِ ﻭَﻣَﺎ ﻣَﺴَّﻨِﻲَ ﺍﻟﺴُّﻮﺀُ ۚ ﺇِﻥْ ﺃَﻧَﺎ ﺇِﻟَّﺎ ﻧَﺬِﻳﺮٌ ﻭَﺑَﺸِﻴﺮٌ ﻟِﻘَﻮْﻡٍ ﻳُﺆْﻣِﻨُﻮﻥَ​

​പറയുക: “ അല്ലാഹു ഇച്ഛിച്ചതുമാത്രമേ എനിക്കു ഗുണമോ ദോഷമോ വരുത്താന് കഴിയുകയുള്ളൂ. . എനിക്ക് മറഞ്ഞ കാര്യങ്ങള് അല്ലാഹു അറീക്കാതെ  അറിയുമായിരുന്നെങ്കില് നിശ്ചയമായും ഞാന് എനിക്കുതന്നെ അളവറ്റ നേട്ടങ്ങള് കൈവരുത്തുമായിരുന്നു. പ്രയാസങ്ങള്‍ എന്നെ ഒട്ടും ബാധിക്കുമായിരുന്നുമില്ല. എന്നാല് ഞാനൊരു മുന്നറിയിപ്പുകാരനും  വിശ്വസിക്കുന്ന ജനത്തിന് ശുഭവാര്ത്ത അറിയിക്കുന്നവനുമാണ്.”​
​​(അൽ അഅ്റാഫ് 7:188 ‏)​​

ഇസ്തിഗാസ, തവസ്സുലിന്‍റെ പേരില്‍ ആളുകള്‍ മുശ്രിക്കായെന്ന് വാദിക്കുക വഴി ഇവിടെ ഇസ്ലാമിന്‍റെ പടിക്കു പുറത്താവുന്നത് ആരാണെന്ന് ഗൗരവ പൂര്‍വ്വം ചിന്തിക്കേണ്ടതുണ്ട് വിമര്‍ശകര്‍....

അബൂഹുറൈറ [റ] ഉസ്മാന്‍ [റ]  അബൂഹനീഫ [റ] മാലിക് [റ] ശാഫിഈ [റ] അഹ്മദ് ബിന്‍ ഹമ്പല്‍ [റ] ത്വബ്റാനീ [റ] മുഹമ്മദ് ബിന്‍ മുന്‍കദിര്‍ [റ] തുടങ്ങി വലിയൊരു വിശ്വാസി ശ്രേണിയേയാണ്.


നബിതങ്ങള്‍ മുതല്‍ ഈ കാലഘട്ടം വരെയുള്ള വലിയൊരു മുസ്ലിം പാരമ്പര്യത്തെ കാഫിറും മുശ്‌രിക്കുമാക്കി ചിത്രീകരിച്ച് ഇവിടെ പുതിയ ഇസ്‌ലാം സൃഷ്ടിക്കുന്ന പുത്തനാശയക്കാരനോടൊരുചോദ്യം ചോദിക്കട്ടെ....!

​ഇസ്തിഗാസ ചെയ്യാത്ത പരമ്പരയിലൂടെയാണ് നിങ്ങളുടെ കയ്യില്‍ ഖുര്‍ആനെത്തിയത് എന്ന് തെളിയീക്കുവാന്‍ നിങ്ങള്‍ക്കാവുമോ...?​


ഈ മൗലിദില്‍ പരാമര്‍ശിച്ച ചരിത്രങ്ങള്‍ക്കെതിരെ വിമര്‍ശകര്‍ കൊഞ്ഞനം കാട്ടാറുണ്ട്....

ആദം നബി (അ) നബിതങ്ങളെ തവസ്സുലാക്കി ദുആ ചെയ്തതും നൂഹ് നബി (അ) ഇസ്തിഗാസ നടത്തിയതും ലോകമംഗീകരിച്ച സത്യമാണ്.

ഇമാം സുബുകീ (റ) പറയുന്നു.

اعلم أنه يجوز ويحسن التوسل والاستغاثة والتشفع بالنبي صلى الله عليه وسلم إلى ربه عز وجل، وجواز ذلك وحسنه من الأمور المعلومة لكل ذي دين، المعروفة من فعل الأنبياء والمرسلين، وسير السلف الصالحين، والعلماء والعوام من المسلمين، والتويل بالنبي صلى الله عليه وسلم جائز في كل حال قبل خلقه وبعده في مدة حياته وبعد موته في البرزخ، وبعد البعث في عرصات القيامة والجنة


ജനിക്കുന്നതിന് മുമ്പായാലും
ജീവിതകാലത്തായാലും വഫാത്തിന് ശേഷമായാലും അന്ത്യനാളിന്‍റെ പ്രതിസന്ധിഘട്ടത്തിലായാലും സ്വര്‍ഗത്തിലായാലും ഇസ്തിഗാസയും തവസ്സുലും ശഫാഅത്ത് തേടലുമെല്ലാം അമ്പിയാ മുര്‍സലുകളുടെ പ്രവൃത്തി കൊണ്ട് ലോകത്തറിയപ്പെട്ട കാര്യമാണ്. (ശിഫാഉസ്സിഖാം 150)

ചരിത്രത്തെ നിഷേധിക്കുന്നത് എത്ര വലിയ പോയത്തമാണ്.

പ്‌രസ്തുത മൗലിദില്‍ കാണാം
​■ﻭﻫﻮﺍﻟﺬﻱ توسل ﺑﻪ ﺁﺩﻡ ﻋﻠﻴﻪ ﺍﻟﺴﻼﻡ​


​മുഹമ്മദ്(സ)യുടെ പ്രഭ കൊണ്ട് ആദം(അ) ഇടതേടി പ്രാർത്ഥിച്ചു .​

ഇത് ഹദീസുകള്‍ കൊണ്ട് സ്ഥിരപ്പെട്ട ചരിത്ര സത്യമാണ്...


 قال رسول الله صلى الله عليه وسلم:
لما اقترف آدم الخطيئة، قال يا رب بحق محمد لما غفرت لي قال: وكيف عرفت محمدًا ؟ قال: لأنك لما خلقتني بيديك ونفخت فيَّ من روحك رفعت رأسي فرأيت على قوائم العرش مكتوبًا لا إله إلا الله، محمد رسول الله، فعلمت أنك لم تضف اسمك إلا أحب الخلق إليك، قال: صدقت يا آدم، ولولا محمد ما خلقتك
നബിതങ്ങളുടെ പേര് പറഞ്ഞ് ആദം നബി അല്ലാഹുവിനോട് തവസസുലാക്കി ദുആ ചെയ്തപ്പോള്‍ റബ്ബ് സ്വീകരിച്ചു.

ഈ സംഭവം ഉദ്ധരിക്കുന്നത് മഹാന്‍മാരായ പണ്ഢിത ശ്രേഷ്ഠരാണ്.

 1⃣  القسطلاني والزرقاني في المواهب اللدنية [ج1 ص62]

2⃣ ابن كثير في البداية ( ج1 ص180 ) .

ഹദീസ് സ്വഹീഹാണെന്ന് മഹത്തുക്കള്‍ രേഖപ്പെടുത്തുന്നു

3⃣الحاكم في المستدرك وقال : صحيح الإسناد


4⃣الحافظ السيوطي-الخصائص النبوية وصححه ،


5⃣البيهقي في دلائل النبوة  وصححه أيضاً

📖എന്നാൽ വിമര്‍ശകര്‍ എല്ലാ വിഷയത്തിലുമെന്ന പോലെ ഇവിടെയും പച്ചയായ ഹദീസ് നിഷേധവും ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനവും നടത്തുന്നത് കാണാം.

വിശുദ്ധ ഖുര്‍ആനിലെ ഈ രണ്ട്  ആയത്തുകളാണ് നബിതങ്ങള്‍ പറഞ്ഞ ആ സംഭവത്തെ പച്ചയായി നിഷേധിക്കാന്‍ അവര്‍ ദുര്‍വിനിയോഗം ചെയ്തത്.

1⃣ ​ﻓَﺘَﻠَﻘَّﻰٰ ﺁﺩَﻡُ ﻣِﻦْ ﺭَﺑِّﻪِ ﻛَﻠِﻤَﺎﺕٍ ﻓَﺘَﺎﺏَ ﻋَﻠَﻴْﻪِ ۚ ﺇِﻧَّﻪُ ﻫُﻮَ ﺍﻟﺘَّﻮَّﺍﺏُ ﺍﻟﺮَّﺣِﻴﻢُ​

_" ആദം തന്റെ റബ്ബിൽ നിന്ന് ചില വചനങ്ങള് അഭ്യസിച്ചു. അതിന്‍റെ മേല്‍ പ്രാര്‍ത്ഥന നടത്തി.. അല്ലാഹു സ്വീകരിച്ചു. തീര്ച്ചയായും ഏറെ മാപ്പരുളുന്നവനും ദയാപരനുമാണവന്‍''
​(അൽ ബഖറ 2:37 ‏)​

 2⃣ ​ﻗَﺎﻟَﺎ ﺭَﺑَّﻨَﺎ ﻇَﻠَﻤْﻨَﺎ ﺃَﻧْﻔُﺴَﻨَﺎ ﻭَﺇِﻥْ ﻟَﻢْ ﺗَﻐْﻔِﺮْ ﻟَﻨَﺎ ﻭَﺗَﺮْﺣَﻤْﻨَﺎ ﻟَﻨَﻜُﻮﻧَﻦَّ ﻣِﻦَ ﺍﻟْﺨَﺎﺳِﺮِﻳﻦَ​

രണ്ടുപേരും പറഞ്ഞു: “ഞങ്ങളുടെ റബ്ബേ ! ഞങ്ങള്‍ ഞങ്ങളോടു തന്നെ അക്രമം കാണിച്ചിരിക്കുന്നു. നീ മാപ്പേകുകയും ദയ കാണിക്കുകയും ചെയ്തില്ലെങ്കില് ഉറപ്പായും ഞങ്ങള് നഷ്ടം പറ്റിയവരായിത്തീരും.
​(അൽ അഅ്റാഫ് 7:23 ‏)​

ആയത്തില്‍ ആദം നബിയുടെ പ്രാര്‍ത്ഥനയെ പരിചയപ്പെടുത്തുമ്പോള്‍ തവസ്സുലാക്കിയിട്ടുണ്ടോ ഇല്ലേ എന്ന് പറഞ്ഞിട്ടേയില്ല. പകരം ഹദീസ് തവസ്സുല്‍ ആക്കിയിട്ടാണ് പ്രാര്‍ത്ഥിച്ചിട്ടുള്ളത് എന്ന് വ്യകതമാക്കുകയും ചെയ്യുന്നു.


​പച്ചയായ പ്രമാണ നിഷേധത്തെ ഇസ്ലാം എന്ന് വിളിക്കുന്നതെങ്ങനെ...?​

♡♡♡♡♡♡♡♡♡♡


നബിതങ്ങളുടെ മദ്ഹ് കേള്‍ക്കുന്നത് തന്നെ മൗലിദ് വിമര്‍ശകര്‍ക്ക് പുച്ചമാണ്.
കാരണം പലതും പറഞ്ഞ് അവര്‍ മദ്ഹ് വേദികളില്‍ നിന്ന് ഒളിച്ചോടുന്നതാണ് പതിവ്.
അവരുടെ കാരണങ്ങളില്‍(?) പെട്ടതാണ് നൂഹ് നബി(അ) യുടെ ഇസ്തിഗാസ പറയുന്ന വരി. അത് കേവലം ഈ മൗലിദില്‍ മാത്രം പറയുന്ന ഒരു ചരിത്രമാണെന്ന് ധരിച്ചാണ് അവര്‍ നിഷേധത്തിനൊരുങ്ങുന്നത്. മഹാനായ മഖ്ദൂം(റ)വിനെതിരില്‍ കളവ് ആരോപിക്കുമ്പോള്‍ അല്‍പം ആലോചിക്കണമായിരുന്നു.

മഖ്ദൂം(റ) എഴുതുന്നു.
​ﻭﺍﺳﺘﻐﺎﺙ ﺑﻪ ﻧﻮﺡٌ ﻓﻨﺠﻰ ﻣﻦ ﺍﻟﺮﺩﻯ​

​​നൂഹ് നബി(അ) മുഹമ്മദ് നബി(സ) യോട് സഹായാഭ്യർ ത്ഥന നടത്തി പ്രാർ ത്ഥിച്ചു. അതിനാൽ ജലപ്രളയത്തിൽനിന്ന് രക്ഷപ്പെട്ടു.​​

ചരിത്രത്തില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ടെന്നത് വസ്തുതയാണ്.

ലോക പ്രശസ്ത പണ്ഢിതന്‍ ഇമാം സുബുകീ (റ) എഴുതുന്നു.
أما استغاثة نوح وإبراهيم عليهما الصلاة والسلام فأورده المفسرون   (شفاء السقام ١٥١)
നൂഹ് നബിയും ഇബ്രാഹീം നബിയും ഇസ്തിഗാസ നടത്തിയ സംഭവങ്ങള്‍ ഖുര്‍ആന്‍ വ്യാഖ്യാതാക്കളായ പണ്ഢിത വരേണ്യര്‍ ഉദ്ധരിച്ചിട്ടുണ്ട് (ശിഫാഉസ്സിഖാം151)

പച്ചയായി ചരിത്രപ്രമാണങ്ങള്‍ നിഷേധിക്കുന്നതിനോട് വിശ്വാസികള്‍ എന്നും മുഖം തിരിച്ചിട്ടേയുള്ളൂ.

വിശുദ്ധ ഖുര്‍ആനില്‍ ഈ ചരിത്രത്തിനെതിരെ ഒരു വരിപോലും കാണാന്‍ കഴിയില്ല. പക്ഷെ വിമര്‍ഷകര്‍ ദുര്‍വ്യാഖ്യാനിക്കാതിരിക്കില്ലല്ലോ..?

​★​
അള്ളാഹു പറയുന്നു:

​ﻭَﺣَﻤَﻠْﻨَﺎﻩُ ﻋَﻠَﻰٰ ﺫَﺍﺕِ ﺃَﻟْﻮَﺍﺡٍ ﻭَﺩُﺳُﺮٍ . ﺗَﺠْﺮِﻱ ﺑِﺄَﻋْﻴُﻨِﻨَﺎ ﺟَﺰَﺍﺀً ﻟِﻤَﻦْ ﻛَﺎﻥَ ﻛُﻔِﺮَ​

  ജനം നിഷേധിച്ചു തള്ളിയവര്‍ക്കുള്ള പ്രതിഫലമായിട്ട് നൂഹിനബിയെ നാം  നമ്മുടെ മേല്നോട്ടത്തില്‍ നീങ്ങുന്ന പലകകളും കീലങ്ങളുമുള്ള കപ്പലില് കയറ്റി.."_
​​(അൽ ഖമർ 54:13,14 ‏)​​

​ﻭَﻗِﻴﻞَ ﻳَﺎ ﺃَﺭْﺽُ ﺍﺑْﻠَﻌِﻲ ﻣَﺎﺀَﻙِ ﻭَﻳَﺎ ﺳَﻤَﺎﺀُ ﺃَﻗْﻠِﻌِﻲ ﻭَﻏِﻴﺾَ ﺍﻟْﻤَﺎﺀُ ﻭَﻗُﻀِﻲَ ﺍﻟْﺄَﻣْﺮُ ﻭَﺍﺳْﺘَﻮَﺕْ ﻋَﻠَﻰ ﺍﻟْﺠُﻮﺩِﻱِّ ۖ ﻭَﻗِﻴﻞَ ﺑُﻌْﺪًﺍ ﻟِﻠْﻘَﻮْﻡِ ﺍﻟﻈَّﺎﻟِﻤِﻴﻦَ​

​"അപ്പോള് കല്പനയുണ്ടായി: “ഓ ഭൂമി, നിന്നിലെ വെള്ളമൊക്കെ നീ കുടിച്ചുതീര്ക്കൂ. ആകാശമേ, മഴ നിര്ത്തൂ.” വെള്ളം വറ്റുകയും കല്പന നടപ്പാവുകയും ചെയ്തു. കപ്പല് ജൂദി പര്വതത്തിന്മേല് ചെന്നു നിന്നു. അപ്പോള് ഇങ്ങനെ അരുളപ്പാടുണ്ടായി: “അക്രമികളായ ജനതക്കു നാശം!”​
​​(ഹൂദ് 11:44)​​

☝🏻നൂഹ് നബിയുടെ ഒരു പ്രാര്‍ത്ഥന ഖുര്‍ആനിലുണ്ട്. അത് മാത്രമേ നൂഹ്നബി പ്രാര്‍ത്ഥിച്ചിട്ടുള്ളൂ എന്ന് പറയാന്‍ വിമര്‍ശകര്‍ ഇത് വരെ തെളിവ് കൊണ്ട് വന്നിട്ടില്ല എന്നതാണ് സത്യം.

​ﻗَﺎﻝَ ﺭَﺏِّ ﺍﻧْﺼُﺮْﻧِﻲ ﺑِﻤَﺎ ﻛَﺬَّﺑُﻮﻥِ​

​"നൂഹ് പ്രാര്ഥിച്ചു: “എന്റെ റബ്ബേ, ഈ ജനം എന്നെ തള്ളിപ്പറഞ്ഞിരിക്കുന്നു. അതിനാല് നീയെനിക്കു തുണയായുണ്ടാകേണമേ.”​

​ﻓَﺄَﻭْﺣَﻴْﻨَﺎ ﺇِﻟَﻴْﻪِ ﺃَﻥِ ﺍﺻْﻨَﻊِ ﺍﻟْﻔُﻠْﻚَ ﺑِﺄَﻋْﻴُﻨِﻨَﺎ ﻭَﻭَﺣْﻴِﻨَﺎ ﻓَﺈِﺫَﺍ ﺟَﺎﺀَ ﺃَﻣْﺮُﻧَﺎ ﻭَﻓَﺎﺭَ ﺍﻟﺘَّﻨُّﻮﺭُ ۙ ﻓَﺎﺳْﻠُﻚْ ﻓِﻴﻬَﺎ ﻣِﻦْ ﻛُﻞٍّ ﺯَﻭْﺟَﻴْﻦِ ﺍﺛْﻨَﻴْﻦِ ﻭَﺃَﻫْﻠَﻚَ ﺇِﻟَّﺎ ﻣَﻦْ ﺳَﺒَﻖَ ﻋَﻠَﻴْﻪِ ﺍﻟْﻘَﻮْﻝُ ﻣِﻨْﻬُﻢْ ۖ ﻭَﻟَﺎ ﺗُﺨَﺎﻃِﺒْﻨِﻲ ﻓِﻲ ﺍﻟَّﺬِﻳﻦَ ﻇَﻠَﻤُﻮﺍ ۖ ﺇِﻧَّﻬُﻢْ ﻣُﻐْﺮَﻗُﻮﻥَ​

​"അപ്പോള് നാമദ്ദേഹത്തിന് ഇങ്ങനെ ബോധനംനല്കി: “നമ്മുടെ മേല്നോട്ടത്തിലും നമ്മുടെ നിര്ദേശമനുസരിച്ചും നീയൊരു കപ്പലുണ്ടാക്കുക. പിന്നെ നമ്മുടെ കല്പനവരും. അപ്പോള് അടുപ്പില്‍ നിന്ന് ഉറവ പൊട്ടും. അന്നേരം എല്ലാ വസ്തുക്കളില്നിന്നും ഈ രണ്ട് ഇണകളെയും കൂട്ടി അതില് കയറുക. നിന്റെ കുടുംബത്തെയും അതില് കയറ്റുക. അവരില്‍ ചിലര്ക്കെതിരെ നേരത്തെ വിധി വന്നുകഴിഞ്ഞിട്ടുണ്ട്. അവരെ ഒഴിവാക്കുക. അക്രമികളുടെ കാര്യം എന്നോട് പറഞ്ഞുപോകരുത്. ഉറപ്പായും അവര് മുങ്ങിയൊടുങ്ങാന് പോവുകയാണ്."​

​ﻓَﺈِﺫَﺍ ﺍﺳْﺘَﻮَﻳْﺖَ ﺃَﻧْﺖَ ﻭَﻣَﻦْ ﻣَﻌَﻚَ ﻋَﻠَﻰ ﺍﻟْﻔُﻠْﻚِ ﻓَﻘُﻞِ ﺍﻟْﺤَﻤْﺪُ ﻟِﻠَّﻪِ ﺍﻟَّﺬِﻱ ﻧَﺠَّﺎﻧَﺎ ﻣِﻦَ ﺍﻟْﻘَﻮْﻡِ ﺍﻟﻈَّﺎﻟِﻤِﻴﻦَ​

​“അങ്ങനെ നീയും നിന്നോടൊപ്പമുള്ളവരും കപ്പലില് കയറിക്കഴിഞ്ഞാല്‍ നീ പറയുക: “അക്രമികളില് നിന്ന് ഞങ്ങളെ രക്ഷിച്ച അല്ലാഹുവിന് സ്തുതി.”​

​ﻭَﻗُﻞْ ﺭَﺏِّ ﺃَﻧْﺰِﻟْﻨِﻲ ﻣُﻨْﺰَﻟًﺎ ﻣُﺒَﺎﺭَﻛًﺎ ﻭَﺃَﻧْﺖَ ﺧَﻴْﺮُ ﺍﻟْﻤُﻨْﺰِﻟِﻴﻦَ​

​"നീ വീണ്ടും പറയുക: “എന്റെ റബ്ബേ, അനുഗൃഹീതമായ ഒരിടത്ത് നീയെന്നെ ഇറക്കിത്തരേണമേ. ഇറക്കിത്തരുന്നവരില് ഏറ്റവും ഉത്തമന് നീയാണല്ലോ.”​
​​(മുഅ്മിനൂൻ 23:26-29).​​


​📛വിശ്വാസികള്‍ അവരുടെ വാറോലകളില്‍ കുടുങ്ങരുത്. ആയത്തുകളിലെവിടെയും ഇസ്തിഗാസ ചെയ്തതിനെ നിഷേധിക്കുന്നില്ല. മാത്‌രമല്ല ഇസ്തിഗാസ ചെയ്തിട്ടുണ്ടെന്ന് ഇമാം സുബുകീ (റ) അടക്കമുള്ള പണ്ഢിതന്‍മാര്‍ ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ നിന്നുദ്ധരിക്കുന്നുണ്ട്.​



​💡ചിന്തിക്കുക സഹോദരങ്ങളേ, ഖുർആനെയും ഹദീസുകളെയും ചരിത്ര സത്യങ്ങളെയും കള്ളമാക്കി തള്ളുന്ന ഇത്തരം  മൗലിദ് വിമര്‍ഷകരെ നാമെന്തിന് വിലകല്‍പിക്കണം?​

ഖുര്‍ആന്‍ നിഷേധികളെയും ദുര്‍വ്യാഖ്യാനിക്കുന്നവരെയും അല്ലാഹു ഭീഷണിപ്പെടുത്തുന്നതിങ്ങനെ...

​📖 ﻓَﻤَﻦْ ﺃَﻇْﻠَﻢُ ﻣِﻤَّﻦِ ﺍﻓْﺘَﺮَﻯٰ ﻋَﻠَﻰ ﺍﻟﻠَّﻪِ ﻛَﺬِﺑًﺎ ﺃَﻭْ ﻛَﺬَّﺏَ ﺑِﺂﻳَﺎﺗِﻪِ ۚ ﺇِﻧَّﻪُ ﻟَﺎ ﻳُﻔْﻠِﺢُ ﺍﻟْﻤُﺠْﺮِﻣُﻮﻥَ​

​"അല്ലാഹുവിന്റെ പേരില് കള്ളം കെട്ടിച്ചമക്കുകയോ അവന്റെ വചനങ്ങളെ കള്ളമാക്കി തള്ളുകയോ ചെയ്തവനെക്കാള് കടുത്ത അക്രമി ആരുണ്ട്? പാപികള് ഒരിക്കലും വിജയിക്കുകയില്ല."​
​​(യൂനുസ് 10:17).​​


​📖 ﻭَﻟَﺎ ﺗَﻜُﻮﻧَﻦَّ ﻣِﻦَ ﺍﻟَّﺬِﻳﻦَ ﻛَﺬَّﺑُﻮﺍ ﺑِﺂﻳَﺎﺕِ ﺍﻟﻠَّﻪِ ﻓَﺘَﻜُﻮﻥَ ﻣِﻦَ ﺍﻟْﺨَﺎﺳِﺮِﻳﻦَ​

​"അല്ലാഹുവിന്റെ പ്രമാണങ്ങളെ കള്ളമാക്കി തള്ളിയവരിലും നീ അകപ്പെടരുത്. അങ്ങനെ സംഭവിച്ചാല് നീ പരാജിതരുടെ കൂട്ടത്തില് പെട്ടുപോകും."​
​​( യൂനുസ് 10: 95).​​


നീണ്ട താടിയും ദീര്‍ഘ നേരമുള്ള ആരാധനയുമെല്ലാം ബിദ്അത്തുകാരന് ഒരു ഉപകാരവും ഉണ്ടാവില്ല. ഖുര്‍ആന്‍ പറയുന്നൂ

​📖 ﻣَﺜَﻞُ ﺍﻟَّﺬِﻳﻦَ ﻛَﻔَﺮُﻭﺍ ﺑِﺮَﺑِّﻬِﻢْ ۖ ﺃَﻋْﻤَﺎﻟُﻬُﻢْ ﻛَﺮَﻣَﺎﺩٍ ﺍﺷْﺘَﺪَّﺕْ ﺑِﻪِ ﺍﻟﺮِّﻳﺢُ ﻓِﻲ ﻳَﻮْﻡٍ ﻋَﺎﺻِﻒٍ ۖ ﻟَﺎ ﻳَﻘْﺪِﺭُﻭﻥَ ﻣِﻤَّﺎ ﻛَﺴَﺒُﻮﺍ ﻋَﻠَﻰٰ ﺷَﻲْﺀٍ ۚ ﺫَٰﻟِﻚَ ﻫُﻮَ ﺍﻟﻀَّﻠَﺎﻝُ ﺍﻟْﺒَﻌِﻴﺪُ​

​"തങ്ങളുടെ റബ്ബിനെ കള്ളമാക്കിത്തള്ളിയവരുടെ ഉദാഹരണമിതാ: അവരുടെ പ്രവര്ത്തനങ്ങള്, കൊടുങ്കാറ്റുള്ള നാളില് കാറ്റടിച്ചു പാറിപ്പോയ വെണ്ണീറുപോലെയാണ്. അവര് നേടിയതൊന്നും അവര്ക്ക് ഉപകരിക്കുകയില്ല. ഇതുതന്നെയാണ് അതിരുകളില്ലാത്ത മാര്ഗഭ്രംശം."​
​​(ഇബ്രാഹീം 14:18)​​


🚫

നബി(സ)യെ  പുകഴത്തുന്നതിനെ വിമര്‍ഷിക്കുമ്പോൾ മേൽവിവരിച്ചതുപോലെ ഖുർഃആനെയും ഹദീസിനെയും പണ്ഢിത പ്രമാണങ്ങളെയും കളവാക്കുകയാണ് വിമര്‍ശകര്‍ ചെയ്യുന്നത്.



📘ഈസാ നബിയെ ഇലാഹാണെന്ന വിശ്വാസത്തോടെ കൃസ്ത്യാനികള്‍ പുകഴ്ത്തുന്നത് പോലെ അതിരുവിട്ട് പുകഴ്ത്തുന്നത് നബി(സ) നിരോദിച്ചിരിക്കുന്നു എന്നത് സത്യമാണ്.

ഖുര്‍ആനിനോടും ഹദീസുകളോടും എതിരായ ഒരു വരിപോലും പ്രസ്തുത മൗലിദ് ഗ്രന്ഥത്തിലില്ല. മഖ്ദൂമവര്‍കളെ ആരോപിക്കുന്നവര്‍ക്ക് അത് തെളിയീക്കുവാന്‍ സാധ്യവുമല്ല.

നബിതങ്ങള്‍ പറയുന്നു
​ആരെങ്കിലും എന്റെ മേൽ മനപ്പൂർവ്വം കളവ് പറഞ്ഞാൽ അവന്റെ ഇരിപ്പിടം നരകത്തിൽ അവൻ പ്രതീക്ഷിച്ചുകൊള്ളട്ടെ”.​
(ബുഖാരി)

ഇമാമുമാരെ പറ്റി നബിതങ്ങളുടെ മേല്‍ കളവു പറയുന്നവരാണെന്നു വിശ്വസിക്കുന്നവര്‍ക്ക് പിന്നെന്തു പ്രമാണം..? പിന്നെന്തു പാരമ്പര്യം..?



👆ഇതൊക്കെ മനസ്സിലായിട്ടും അത് അങ്ങീകരിക്കാതെ ചിലർ പറയാറുണ്ട്:



​ഖുര്‍ആനും ഹദീസുമല്ലാത്തതൊന്നും നമ്മള്‍ വിശ്വസിക്കില്ല എന്ന്​

ചോദിക്കട്ടെ,
​ഖുര്‍ആന്‍ എവിടുന്നാണ് ഈ കാലത്ത് ജനിച്ച നിനക്ക് കിട്ടിയത്...?​

​നബിതങ്ങളുടെ കാലത്തില്ലാതെ നിനക്കെവിടുന്നാണ് ഹദീസുകള്‍ ലഭിച്ചത്...?​



 അള്ളാഹു പറയുന്നു:

​ومن يشاقق الرسول من بعد ما تبين له الهدى ويتبع غير سبيل المؤمنين نوله ما تولى ونصله جهنم وساءت مصيرا​
സന്‍മാര്‍ഗ്ഗം വ്യക്തമായിട്ടും നബിതങ്ങള്‍ക്കെതിരായി വിശ്വാസികള്‍ നടന്ന മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കാതെ പുത്തന്‍ മാര്‍ഗ്ഗം തിരെഞ്ഞെടുത്തവര്‍ക്ക് നരകം വരാനുണ്ട്....(ഖുര്‍ആന്‍)

_​📿അല്ലാഹുവേ, ഞങ്ങൾ അറിയാതെ ചെയ്ത തെറ്റുകൾ മുത്ത്നബിയുടെ ബറക്കത്ത് കൊണ്ട് നീ ഞങ്ങൾക്ക് പൊറുത്ത് തരേണമേ.​

  ​സത്യം മനസ്സിലാക്കി, അതുൾക്കൊണ്ട് ജീവിക്കാൻ നീ ഞങ്ങള്‍ക്കും ഞങ്ങളുടെ സഹോദരങ്ങള്‍ക്കും അനുഗ്രഹം നൽകേണമേ…​_
​(ആമീൻ).​


☆ ​മതി വെറുത്തേക്കൂ...​
​ഈ വഹാബി പ്രസ്ഥാനത്തെ...!​ ☆★


♡നബിതങ്ങള്‍ ഓര്‍മപ്പെടുത്തുന്നു

مَنْ رَغَبَ عَنْ سُنَّتِي فَلَيْسَ مِنِّي
എന്‍റെ സുന്നത്ത് വിട്ട് ബിദ്അത്തിലേക്ക പോയവന്‍ എന്‍റെ ഉമ്മത്തല്ല

♡ബിദ്അത്തു കാരനെ ബഹുമാനിക്കരുത്‌. നബിതങ്ങള്‍ പറയുന്നു

مَنْ وَقَرَ صَاحِبَ بِدْعَةٍ فقد أعان عَلَى هدم الإسلام
ബിദ്അത്തുകാരനെ ബഹുമാനിച്ചവന്‍ ഇസ്ലാം തകര്‍ക്കാന്‍ സഹായിക്കുന്നവനാണ്

♡ഉമ്മത്ത് പല പാര്‍ട്ടികളായി തിരിയുമ്പോള്‍ ആരുടെ കൂടെ നില്‍ക്കണമെന്ന് നബിതങ്ങള്‍ പഠിപ്പിച്ചു


لَيَأْتِيَنَّ عَلَى أُمَّتِي كَمَا أَتَى عَلَى بَنِي إِسْرَائِيلَ حَذْوَ النَّعْلِ بِالنَّعْلِ حَتَّى إِنْ كَانَ مِنْهُمْ مَنْ أَتَى أُمَّهُ عَلانِيَةً لَكَانَ فِي أُمَّتِي مَنْ يَصْنَعُ ذَلِكَ وَإِنَّ بَنِي إِسْرَائِيلَ تَفَرَّقَتْ١ عَلَى ثِنْتَيْنِ وَسَبْعِينَ مِلَّةً وَتَفَرَّقَتْ أُمَّتِي عَلَى ثَلاثٍ وَسَبْعِينَ مِلَّةً كُلُّهُمْ فِي النَّارِ إِلا مِلَّةً وَاحِدَةً قَالُوا مَنْ هِيَ يَا رَسُولَ اللَّهِ قَالَ مَا أَنَا عَلَيْهِ وَأَصْحَابِي
ബനൂഇസ്രാഈലിനെ പോലെ എന്‍റെ ഉമ്മത്ത് 73 വിഭാഗമാവും അവരിലൊരുവിഭാഗമാണ് വിജയികള്‍. ഞാനും സ്വഹാബത്തും ജീവിച്ച പാതയില്‍ ജീവിക്കുന്നവരാണവര്‍


★തറാവീഹ്
മൗലിദ് വിമര്‍ഷകര്‍ തറാവീഹ് വിഷയത്തില്‍ സ്വഹാബികള്‍ക്കെതിരാണ്
★ജുമുഅഃ ഖുതുബ
നബിതങ്ങളും സ്വഹാബത്തും പ്രവര്‍ത്തിച്ചതിനെതിരാണ് ജുമുഅഃ ഖുതുബ വിഷയത്തില്‍ ഈ വിമര്‍ഷകര്‍
★ഖുനൂത്തിലും നബിതങ്ങള്‍ക്കും സ്വഹാബത്തിനുമെതിരാണവര്‍
 ★മഹത്തുക്കളുടെ മദ്ഹ് പറയുന്നതിലും അവര്‍ പുത്തന്‍ വാദവുമായി വന്നവരാണവര്‍

★★★★

​വെറുത്തേക്കൂ അവരെ..​

അവര്‍ ദീനില്‍ വിനാശകാരികളാണ്...🔚               ===========================

Thursday, 16 March 2017

ബദ്റിലെ ക്വലീബ് സംഭവവും ,മരിച്ചവരുടെ കേൾവിയും

📚ബദ്റിലെ ക്വലീബ് സംഭവവും ,മരിച്ചവരുടെ കേൾവിയും📚                                                      ✨✨✨✨✨✨✨✨✨✨✨                                                                                                                                                                    നമ്മുടെ നാട്ടിലെ ഖവാരിജിയാക്കളായ പുത്തൻവാദികളുടെ അന്ധവിശ്വാസങ്ങളിൽ പെട്ട ഒന്നാണ് മരിച്ചവർ കേൾക്കുകയില്ലെന്ന വിശ്വാസം.അതിന് ആയത്തുകളെയും, ഹദീസുകളെയും ദുർവ്യാനിക്കുകയും, കളവുകൾ ആരോപിക്കുന്നതായും കാണാം. അതിനുള്ള അക്കമിട്ട് മറുപടിയാണ് ഇത്.

ബദ്റിലെ ക്വലീബ് സംഭവത്തിനെ ദുർവ്യാനിക്കുന്ന ലേഖനം കാണാനിടയായി. അതിന് അക്കമിട്ട് മറുപടിയാണ് ഇത്.

⭐☀🌟☀🌟☀🌟☀⭐

📙ബദറിൽ കൊല്ലപ്പെട്ട ഖുറൈശി പ്രധാനികളുടെ മൃതശരീരങ്ങൾ കുഴിച്ചുമൂടപ്പെട്ട ക്വലീബ് എന്ന പൊട്ടക്കിണറിനടുത്തുചെന്ന് (മൂന്ന് ദിവസങ്ങൾക്ക് ശേഷം) നബി തിരുമേനി(സ) അവരുടെ പേരെടുത്തു വിളിക്കുകയും, അവരെ അഭിസംബോധന ചെയ്തു സംസാരിക്കുകയുമുണ്ടായി. ഇതാണ് ക്വലീബ് സംഭവം കൊണ്ടുദ്ദേശിക്കുന്നത്.

🔹🔹🔹

👉ആരോപണം:


📙"മരിച്ചവർ കേൾക്കും" എന്നതിനു തെളിവായി ഇസ്തിഗാസ:വാദികൾ സാധാരണ ഉദ്ധരിക്കാറുള്ള ഒരു സംഭവമാണ് ക്വലീബ്.

⛔⛔⛔

മറുപടി:👇


ലേഖനത്തിന്റെ ആദ്യം തന്നെ കളവ് കൊണ്ടാണ് തുടങ്ങിയിരിക്കുന്നത്.മരിച്ചവർ കേൾക്കും എന്നതിന്റെ തെളിവ് ക്വലീബ് സംഭവം മാത്രമാണെന്ന് ആരും പറഞ്ഞിട്ടില്ല.

മരിച്ചവർ കേൾക്കും എന്ന് പ്രമാണങ്ങൾ പഠിപ്പിക്കുന്നു. അതിന് തെളിവുകൾ ധാരാളമുണ്ട്.

🔹🔹🔹

👉ആരോപണം:


📙എന്നാൽ, "മരിച്ചവർ കേൾക്കുകയില്ല" എന്നതിന് തെളിവായിട്ടാണ് മഹാൻമാരായ പൂർവ്വ പണ്ഡിതൻമാർ ഈ സംഭവം ചൂണ്ടിക്കാണിക്കുന്നത്. ശുദ്ധഹൃദയർക്ക് മനസ്സിലാക്കാൻ കഴിയുന്നതും അങ്ങനെയാണ്.


⛔⛔⛔

മറുപടി:👇


മരിച്ചവർ കേൾക്കുകയില്ല എന്നതിന് തെളിവാണ് ബദ്റിലെ ക്വലീബ് സംഭവം എന്ന് മഹാമാരായ പൂർവ്വ പണ്ഡിതർ പറഞ്ഞിട്ടുണ്ടെന്ന് പറയുന്നത് പച്ചക്കള്ളമാണ്.

🔻🔻🔻

ഇമാം ബുഖാരി(റ) യും മുസ് ലിമും (റ) നിവേദനം ചെയ്ത ഹദീസ് കാണുക:


عن ابن عمر قال: اطلع النبي صَلَّى اللَّهُ عَلَيْهِ وَسَلَّمَ على أهل القليب، فَقَالَ (( وَجَدْتُمْ مَا وَعَدَ رَبُّكُمْ حَقًّا )) فَقِيلَ لَهُ،  تَدْعُو أَمْوَاتًا ، فَقَالَ : مَا أَنْتُمْ بِأَسْمَعَ مِنْهُمْ، وَلَكِنْ لَا يُجِيبُونَ " (صحيح البخاري: ١٢٨١، مسلم: ٥١٢٠)


ഇബ്നു ഉമറി(റ) ൽ നിന്ന് നിവേദനം: ബദറിലെ പൊട്ടക്കിണറിൽ തള്ളപ്പെട്ടവരുടെ മേൽ വെളിവായി നബി(സ) ചോദിച്ചു: "നിങ്ങളുടെ രക്ഷിതാവ് നിങ്ങളോട് വാഗ്ദാനം ചെയ്തിരുന്ന കാര്യം സത്യമായി നിങ്ങൾ എത്തിച്ചുവോ?". അപ്പോൾ മരണപ്പെട്ടവരെയാണോ താങ്കൾ വിളിക്കുന്നതെന്ന്  ചോദ്യമുണ്ടായി. അപ്പോൾ നബി(സ) പ്രതിവചിച്ചു: "നിങ്ങൾ അവരേക്കാൾകൂടുതൽ കേൾക്കുന്നവരല്ല. എന്നാൽ അവർ മറുപടി പറയുന്നില്ല". (ബുഖാരി: 1281, മുസ് ലിം : 5120)

🔻🔻🔻

   പ്രസ്തുത ഹദീസിനെ ഇമാം നവവി(റ) വിശദീകരിക്കുന്നു:


قوله صلى الله عليه وسلم في قتلى بدر : ( ما أنتم بأسمع لما أقول منهم ) قال المازري : قال بعض الناس : الميت يسمع عملا بظاهر هذا الحديث ، ثم أنكره المازري وادعى أن هذا خاص في هؤلاء ، ورد عليه القاضي عياض وقال : يحمل سماعهم على ما يحمل عليه سماع الموتى في أحاديث عذاب القبر وفتنته ، التي لا مدفع لها ، وذلك بإحيائهم أو إحياء جزء منهم يعقلون به ويسمعون في الوقت الذي يريد الله ، هذا كلام القاضي ، وهو الظاهر المختار الذي يقتضيه أحاديث السلام على القبور . والله أعلم . (شرح النووي على مسلم: ٩/٢٥٣)


ബദറിൽ വധിക്കപ്പെട്ടവരുടെ കാര്യത്തിൽ "ഞാൻ പറയുന്നത് അവരേക്കാൾ കൂടുതൽ നിങ്ങൾ കേള്ക്കുന്നില്ല" എന്ന നബി(സ)യുടെ  പ്രസ്താവന നമുക്ക് വിലയിരുത്താം. മാസരി(റ) പറയുന്നു: "ഈ ഹദീസിന്റെ ബാഹ്യാർത്ഥം അടിസ്ഥാനമാക്കി മരിച്ചവർ കേൾക്കുമെന്ന് ചിലർ പറയുന്നു. ഈ ആശയത്തെ വിമർശിച്ച മാസരി(റ)  ഈ ഹദീസിൽ പറഞ്ഞ കാര്യം ഇക്കൂട്ടർക്കുമാത്രം ബാധകമാണെന്ന് വാദിക്കുന്നു. എന്നാൽ അതിനെ ഖണ്ഡിച്ച് ഖാളി ഇയാള് (റ) പറയുന്നു: ഒരിക്കലും അവഗണിക്കാൻ സാധിക്കാത്തതും ഖബറിലെ ശിക്ഷയും പരീക്ഷണവും പരമാർശിക്കുന്ന ഹദീസുകളിൽ മരിച്ചവർ കേൾക്കുമെന്ന് പറയുന്നതിനെ വിലയിരുത്തുന്നത് പോലെ ഈ ഹദീസിൽ പറഞ്ഞതിനെയും വിലയിരുത്താമല്ലോ. അവരെയോ അവരിൽ നിന്നുള്ള  ഒരു ഭാഗത്തേയോ ജീവിപ്പിക്കുക വഴി അല്ലാഹു ഉദ്ദേശിക്കുന്ന സമയത്ത് അവര്ക്ക് കേൾക്കാനും മനസ്സിലാക്കാനും സാധിക്കുമെന്നാണ് അവിടെയുള്ള വിശദീകരണം. ഖബ്റാളികൾക്ക് സലാം പറയാൻ നിർദ്ദേശിക്കുന്ന ഹദീസുകളിൽ നിന്ന് മനസ്സിലാകുന്ന പ്രബലാഭിപ്രായം ഖാളീ ഇയാള് (റ) പ്രകടിപ്പിച്ചതാണ്. (ശർഹു മുസ്ലിം : 9/253)


മേൽ ഹദീസിന്റെ വ്യാഖ്യാനത്തിൽ ഇമാം നവവി (റ) മരണപ്പെട്ടവർ കേൾക്കുമെന്ന് തന്നെയാണ് പ്രബലമാക്കുന്നത് .

🔻🔻🔻

ഇബ്നു തീമിയ തന്നെ പറയട്ടെ:


" الروح تشرف على القبر ، وتعاد إلى اللحد أحيانا ، كما قال النبي صلى الله عليه وسلم :


( ما من رجل يمر بقبر الرجل كان يعرفه في الدنيا فيسلم عليه إلا رد الله عليه روحه حتى يرد عليه السلام ) ، والميت قد يعرف من يزوره ، ولهذا كانت السنة أن يقال : ( السلام عليكم أهل دار قوم مؤمنين ، وإنا إن شاء الله بكم لاحقون ، ويرحم الله المستقدمين منا ومنكم والمستأخرين )


ആത്മാക്കൾ അവരുടെ ഖബറുകളിൽ വെച്ച് കാര്യങ്ങൾ അറിയുകയും ജീവിച്ചിരിക്കുന്നവർക്ക് ഉത്തരം ചെയ്യുകയും ചെയ്യും റസൂൽ സ.അ പറഞ്ഞതു പോലെ, "ഒരാള്‍ ദുനിയാവില്‍ വെച്ച് അവനു അറിയാമായിരുന്ന മു'മിനായ ഒരു സഹോദരന്റെ ഖബറിനരികിലൂടെ പോകുകയാണെങ്കില്‍ ഖബറിനരികില്‍ നില്‍കുകയും അവിടെ വെച്ച് സലാം ചൊല്ലുകയും ചെയ്താല്‍, ഖബറിലുള്ള വ്യക്തിക്ക് രൂഹിനെ മടക്കപ്പെടുകയും അവന്റെ സലാം മടക്കുകയും ചെയ്യും"... നിശയം ഖബറാളിക്ക് സന്ദര്ഷകനെ അറിയുന്നതാണ്.. അവൻ അവര്ക്ക് അസ്സലാമു അലൈകും അഹ്ലു ദാറ ഖൗമിൻ മു'അമിനീൻ എന്ന് തുടങ്ങുന്ന സലാം പറയൽ സുന്നതുമാണ്.. (ഫതാവ ഇബ്നു തീമിയ)


🔹🔹🔹

👉ആരോപണം:




📕മരിച്ചവർ കേൾക്കുകയില്ലെന്നാണ്

 ഉമർ (റ) മനസ്സിലാക്കിയിരുന്നതെന്ന് "മരിച്ചവരോട് താങ്കൾ സംസാരിച്ചിട്ടെന്തു ഫലം" എന്ന ചോദ്യത്തിൽ നിന്ന് വ്യക്തമാണ്.

📕ഈ സംഭവമറിഞ്ഞപ്പോൾ ആഇശ(റ)യുടെ പ്രതികരണവും ഏതാണ്ട് ഈ രീതിയിലായിരുന്നു.

⛔⛔⛔

മറുപടി:👇


ഉമർ(റ) മരിച്ചവർ കേൾക്കുകയില്ലെന്നാണ് മനസ്സിലാക്കിയത് എന്നത് പച്ചക്കള്ളമാണ്. ആഇശാ(റ)ക്ക് അപ്രകാരം ഒരു വാദം ഉണ്ടായിരുന്നതിനാൽ പിന്നീട് മരിച്ചവർ കേൾക്കുമെന്ന വാദത്തിലേക്ക് മടങ്ങിയിട്ടുള്ളത് മറച്ചു വെച്ചാണ് ഈ വഹാബി പുരോഹിതന്മാർ പ്രചരിപ്പിക്കുന്നത്.

🔻🔻🔻

ഇമാം സുയൂഥി(റ) അത് വിശദീകരിക്കുന്നത് കാണുക:

(മുശ്രിക്കുകളുടെ ശവക്കുഴിക്കരികിൽ വെച്ച് നബി(സ) പറഞ്ഞതായി) ഇബ്നുഉമർ(റ) ഉദ്ധരിച്ച വിഷയത്തിൽ അവർ ഒറ്റപ്പെട്ടിട്ടില്ല.അവരുടെ പിതാവ് ഉമർ, അബൂത്വൽഹത്, ഇബ്നുമസ്ഊദ്(റ) തുടങ്ങിയവരും ഇബ്നു ഉമർ(റ)നോട് യോജിച്ചിട്ടുണ്ട്. എന്നല്ല ആഇശ(റ)ൽ നിന്ന് ഇപ്രകാരം വന്നിട്ടുമുണ്ട്.എന്നല്ല,നല്ല സനദിലൂടെ ഇമാം അഹ്മദ് (റ) ഉദ്ധരിച്ചതാണിത്. ഇതനുസരിച്ച് ആഇശാ(റ) മരിച്ചവരുടെ കേൾവിയെ നിഷേധിക്കുന്ന വാദത്തിൽ നിന്ന് മടങ്ങിയിരിക്കണം. സംഭവത്തിന് ആഇശ(റ) ദൃക്സാക്ഷിയാകാത്തതിനാലും ദൃക്സാക്ഷികളായ സ്വഹാബത്ത് മേൽ പറഞ്ഞ പ്രകാരം ഉദ്ധരിച്ചത് അവരുടെ അരികിൽ സ്ഥിരപ്പെട്ടതിനാലുമാണിത്.

( ഹാശിയതു ന്നാസാഈ,4/111)

🔹🔹🔹

👉ആരോപണം:

                             

📘ക്വുർആനിൽ നിന്ന് സ്വഹാബത്ത് മനസ്സിലാക്കിയത് മരിച്ചവർ കേൾക്കുകയില്ലന്നായിരുന്നു.

⛔⛔⛔

മറുപടി:👇


: والسلف مجمعون على هذا ، وقد تواترت الآثار عنهم بأن الميت يعرف زيارة الحي له ويستبشر به " انتهى. "الروح"

ഖബർ സിയാറത്ത് ചെയ്യുന്നവരെ മയ്യത്ത് അറിയുകയും അവരെ കൊണ്ട് സന്തോഷിക്കുകയും ചെയ്യുമെന്നുള്ളതിൽ സലഫുകൾ ഏകോപിച്ചിരിക്കുന്നു.(ഇബ്നുൽ കയ്യിമിന്റെ കിതാബു റൂഹ് -45)

🔻🔻🔻

മരിച്ചവർ കേൾക്കില്ലെന്ന് സ്വഹാബിമാർ ഖുർആനിൽ നിന്ന് മനസ്സിലാക്കിയെന്ന് പറഞ്ഞത് പച്ചക്കള്ളമാണെന്ന് ഇബ്നുൽ കയ്യിമിന്റെ വിശദീകരണത്തിൽ നിന്നും മനസ്സിലാക്കാം.

🔹🔹🔹

👉ആരോപണം:


📘ഇനി ഈ സംഭവം മരിച്ചവരോട് പ്രാർഥിക്കാമെന്നതിന്ന് തെളിവാക്കുകയാണെങ്കിൽ അബൂജഹലിനെ പോലെയുള്ള ബഹുദൈവാരാധകരോട് പ്രാർഥിക്കാമെന്ന് മുസ്ല്യാക്കൾക്ക് പറയേണ്ടിവരും. കാരണം നബി(സ്വ)സംസാരിച്ചത് മരണപ്പെട്ട സത്യവിശ്വാസികളോടല്ല. സത്യനിഷേധികളോടാണ്.

🔰"അവരെ നിങ്ങൾ വിളിച്ചു പ്രാർത്ഥിച്ചാൽ നിങ്ങളുടെ വിളി അവർ കേൾക്കുകയില്ല. കേൾക്കുകയാണെങ്കിൽ തന്നെ നിങ്ങൾക്കവർ ഉത്തരം ചെയ്യുകയുമില്ല."🔰

എന്ന ഖുർആൻ വചനവും ഇക്കാര്യം നന്നായി വ്യക്തമാക്കുന്നു.

⛔⛔⛔

മറുപടി:👇


മരിച്ചവരോട് സഹായം ചോദിക്കാൻ മേൽ സംഭവം തെളിവാണെന്ന് സുന്നികളാരും, ഒരു പണ്ഡിതനും പറയുന്നില്ല. കാരണം മരിച്ചവർ കേൾക്കുമെന്ന് അല്ലാഹു വിന്റെ റസൂൽ(സ) തന്നെ പറഞ്ഞത് കാണാം.

ഇമാം മുസ്ലിം(റ) നിവേദനം ചെയ്ത മറ്റൊരു ഹദീസിലിങ്ങനെ വായിക്കാം:


عَنْ أَنَسِ بْنِ مَالِكٍ ، قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : (( إِنَّ الْمَيِّتَ إِذَا وُضِعَ فِي قَبْرِهِ ، إِنَّهُ لَيَسْمَعُ خَفْقَ نِعَالِهِمْ إِذَا انْصَرَفُوا)) (مسلم: ٥١١٦)


അനുസുബ്നു മാലികി(റ)ൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: "മയ്യിത്ത് ഖബറിൽ വെക്കപ്പെട്ടാൽ അവർ തിരിച്ചു പോകുമ്പോൾ അവരുടെ ചെരിപ്പടി ശബ്ദം നിശ്ചയം അവൻ കേൾക്കും". (മുസ്ലിം: 5116)


മരിച്ചവർ കേൾക്കുമോ എന്ന ചോദ്യത്തിന് ഇബ്നു തീമിയ കേൾക്കുമെന്ന് പറഞ്ഞതിന്റെ ശേഷം മേൽ ഹദീസ് തെളിവായി പറയുന്നത് കാണുക:


فَأَجَابَ :

الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ ، نَعَمْ يَسْمَعُ الْمَيِّتُ فِي

الْجُمْلَةِ كَمَا ثَبَتَ فِي الصَّحِيحَيْنِ عَنْ النَّبِيِّ - صَلَّى

اللَّهُ عَلَيْهِ وَسَلَّمَ - أَنَّهُ قَالَ : { يَسْمَعُ خَفْقَ

نِعَالِهِمْ حِينَ يُوَلُّونَ عَنْهُ

 (فتاوي)

📗📗📗

അല്ലാഹു പറയുന്നു


 : إِن تَدْعُوهُمْ لَا يَسْمَعُوا دُعَاءَكُمْ وَلَوْ سَمِعُوا مَااسْتَجَابُوا لَكُمْ ۖ وَيَوْمَ الْقِيَامَةِ يَكْفُرُ‌ونَ بِشِرْ‌كِكُمْ ۚ وَلَايُنَبِّئُكَ مِثْلُ خَبِيرٍ‌ ﴿١٤:فاطر﴾


നിങ്ങള്‍ അവരോട് പ്രാര്‍ത്ഥിക്കുന്നപക്ഷം അവര്‍ നിങ്ങളുടെ വിളി കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരംനല്‍കുന്നതല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലാകട്ടെ നിങ്ങള്‍ അവരെ പങ്കാളികളാക്കിയതിനെ അവര്‍നിഷേധിക്കുന്നതുമാണ്‌.(ഫാത്വിർ - 14)


മേൽ വചനം നസഫീ(റ) വിശദീകരിക്കുന്നു:


: القرآن الكريم - تفسير نسفي - تفسير سورة فاطر - الآية {إِن تَدْعُوهُمْ} أي الأصنام {لاَ يَسْمَعُواْ دُعَآءَكُمْ} لأنهم جماد {وَلَوْ سَمِعُواْ} على سبيل الفرض {مَا استجابوا لَكُمْ} لأنهم لا يدّعون ما تدّعون لهم من الإلهية ويتبرءون منها(تفسير نسفي


 വിഗ്രഹങ്ങൾ നിർജീവികലായത് കൊണ്ട് നിങ്ങൾ അവരെ വിളിച്ചാൽ നിങ്ങളുടെ വിളിക്ക് അവരുത്തരം ചെയ്യുകയില്ല. അവ നിങ്ങളുടെ വിളി കേൾകുമെന്നു സങ്കല്പിച്ചാൽ തന്നെ നിങ്ങൾ വാദിക്കുന്ന പോലെ ഇലാഹാനെന്ന വാദം അവർക്കില്ലാത്തത് കൊണ്ട് നിങ്ങളുടെ വിളിക്ക് അവരുത്തരം നല്കുന്നതുമല്ല.(തഫ്സീർ നസഫീ : 3/164)


إن تدعوا أيها الناس هؤلاء الآلهة التي تعبدونها من دون الله لا يسمعوا دعاءكم ; لأنها جماد لا تفهم عنكم ما تقولون.


 ജനങ്ങളെ! അല്ലാഹുവേകൂടാതെ നിങ്ങൾ ആരാധിക്കുന്ന ഇലാഹുകളെ നിങ്ങൾ വിളിക്കുകയാണെങ്കിൽ അവ നിങ്ങൾ പറയുന്നത് ഗ്രഹിക്കാൻ സാധിക്കാത്ത നിർജീവ വസ്തുക്കലായത് കൊണ്ട് നിങ്ങളുടെ വിളിക്ക് അവ ഉത്തരം ചെയ്യുകയില്ല.(ജാമിഉൽ ബയാൻ : 20/453)       അല്ലാമാ ഇബ്നു കസീർ പറയുന്നു : يعني:الآلهة التي تدعونها من دون الله لا يسمعون دعاءكم ؛ لأنها جماد لا أرواحفيها-ابن كثير 6/541


 അല്ലാഹുവിനു പുറമേ നിങ്ങൾ വിളിക്കുന്ന ഇലാഹുകൾ നിർജീവ വസ്തുക്കലായത് കൊണ്ട് നിങ്ങളുടെ വിളി അവർ കേൾക്കുകയില്ല.(ഇബ്നു കസീർ : 6/541)

📕📕📕

എന്നാൽ ഈ ആയത്തിൽ മരിച്ചവരോട് സഹായം ചോദിക്കാൻ പാടില്ലെന്നോ, മരിച്ചവർ കേൾക്കില്ലെന്നോ ഒരു മുഫസ്സി റെങ്കിലും പറഞ്ഞതായി ഈ പുരോഹിത വർഗ്ഗത്തിനെ വെല്ലുവിളിക്കുന്നു.


🔶ചോദ്യങ്ങൾ:

➖➖➖➖

📢മരിച്ചവർ കേൾക്കുമെന്ന് തന്റെ ഫതാവയിൽ പറഞ്ഞ ഇബ്നു തീമിയ ഖുർആനിനും,ഹദീസുകൾക്കും വിരുദ്ധമായി പറഞ്ഞു എന്ന് പറയാൻ ധൈര്യമുണ്ടോ?


📢ഇബ്നു തീമിയ, ഇബ്നിൽ കയ്യിം എന്നിവർക്ക് ഈ വിഷയത്തിൽ പിഴച്ചെന്ന് പറയാമോ?


📢ജനാസ കർമ്മങ്ങൾ കഴിഞ്ഞ് പോകുന്നവരുടെ ചെരിപ്പിന്റെ ശബ്ദം കേൾക്കുമെന്ന് നബി(സ) പറഞ്ഞത് ഖുർആനിന് വിരുദ്ധമാണോ?


📢സൂറ: ഫാത്വിറിലെ 14 മത്തെ ആയത്തിൽ അവർ എന്നത് മരിച്ചവർ എന്നാണെന്ന് പറഞ്ഞതായി തെളിയിക്കാമോ?

🔻🔻🔻

മരണപ്പെട്ട കേൾക്കുമെന്നത് അല്ലാഹുവും, റസൂലും പഠിപ്പിച്ചതാണ്.ബദ്രീങ്ങളുടെ ബറക്കത്ത് കൊണ്ട് കാര്യങ്ങൾ പഠിക്കാനും, അതനുസരിച്ച് പ്രവർത്തിക്കാനും, അവസാനം ആഖിബത്ത് നന്നായിക്കിട്ടാനും തൗഫീഖ് ചെയ്യട്ടെ, ആമീൻ!!!...                                                                                                                                 ♻♻♻♻♻♻♻♻♻♻♻                                                        ഹാരിസ് തറമ്മൽ 00971502087206                                                           🔺🔺🔺🔺🔺🔺🔺🔺🔺🔺🔺

Wednesday, 15 March 2017

നഹ്സ് നോക്കൽ ഇസ്ലാമിക മാനം

💥💥നഹ്സ് നോക്കൽ ഇസ്ലാമിക മാനം💥💥

➡നഹ്സുമായി ബന്ധപ്പെട്ട് പലരും ചോദിച്ചിട്ടുണ്ട് നഹ്സിന്റെ വസ്തുതയും ഇസ്ലാമിക മാനവും പരിശോധിക്കാം✔

⭕1സഅദ്‌ (ബറകത്തുള്ളത്‌ )
⭕2നഹ്‌സ്‌ (ബറകത്ത്‌ കുറഞ്ഞത്‌)

എന്നിങ്ങനെ ദിവസത്തെ രണ്ടായി തിരിക്കാം. താഴെ പറയുന്ന ഹദീസുകള്‍ സഅദിന്‌ ഉദാഹരണങ്ങളാണ്‌.✔

💥കഅബുബ്‌നു മാലിക്‌ (റ) ല്‍ നിന്ന്‌ നിവേദനം. നബി (സ്വ) തബൂക്ക്‌ യുദ്ധത്തിന്‌ പുറപ്പെട്ടത്‌ വ്യാഴാഴ്‌ചയായിരുന്നു. വ്യാഴാഴ്‌ച യാത്ര പുറപ്പെടാനാണ്‌ നബി (സ്വ) ഇഷ്‌ടപ്പെട്ടിരുന്നത്‌. (ബുഖാരി, മുസ്‌ലിം)

💥 സഖ്‌റു ബ്‌നു നുവാദഅത്‌ (റ) വില്‍ നിന്ന്‌ നിവേദനം നബി (സ്വ) പ്രാര്‍ത്ഥിച്ചു. അല്ലാഹുവേ, എന്റെ സമുദായത്തിന്‌ അവരുടെ പ്രഭാതയാത്രയില്‍ നീ ബറകത്ത്‌ ചെയ്യേണമേ. അവിടുന്ന്‌ സൈന്യത്തേയും മറ്റു യാത്രാ സംഘത്തേയും അയച്ചിരുന്നത്‌ പകലിന്റെ ആദ്യ സമയത്തായിരുന്നു. (ഈ ഹദീസ്‌ നിവേദകനായ) സഖ്‌റ്‌ ഒരു കച്ചവടക്കാരനായിരുന്നു. പകലിന്റെ ആദ്യത്തിലാണ്‌ അദ്ദേഹം ചരക്ക്‌ (മാര്‍ക്കറ്റുകളിലേക്ക്‌) അയക്കാറുണ്ടായിരുന്നത്‌. ഒടുവില്‍ അദ്ദേഹം വലിയ പണക്കാരനായി മാറി. (അബൂ ദാവൂദ്‌, തുര്‍മുദി)

💥ഇബ്‌നു അബ്ബാസ്‌ (റ) ല്‍ നിന്ന്‌ നിവേദനം. മാസം 17,19,21 തീയ്യതികളില്‍ നബി (സ്വ) കൊമ്പുവെക്കാന്‍ ഇഷ്‌ടപ്പെട്ടിരുന്നു (ശറഹു സ്സുന്ന)

💥അബൂ ഹുറൈറ (റ) ല്‍ നിന്ന്‌ നിവേദനം. ഒരാള്‍ 17, 19, 21 തീയ്യതികളില്‍ കൊമ്പു വെച്ചാല്‍ അത്‌ സര്‍വ്വ രോഗത്തിനും ശമനമാണ്‌. (അബൂ ദാവൂദ്‌)

⭕മേലുദ്ധരിച്ച ഹദീസുകളില്‍ നിന്ന്‌ ചില ദിവസങ്ങള്‍ക്കും സമയങ്ങള്‍ക്കും ബറകത്തുണ്ടെന്നും അതിന്‌ പറ്റുന്ന ദിവസങ്ങള്‍ നബി (സ്വ) തിരഞ്ഞെടുത്തിട്ടുണ്ടെന്നും വ്യക്തമായല്ലോ. ✔

മാത്രമല്ല ദിവസങ്ങളുടെ ചില പ്രത്യേകതകളും നബി (സ്വ) പറയുന്നത്‌ കാണുക. ➡➡

🔰ഇബ്‌നു അബ്ബാസ്‌(റ) ല്‍ നിന്ന്‌ നിവേദനം നബി(സ്വ) പറയുന്നു. ശനിയാഴ്‌ച വഞ്ചനയുടെ ദിവസവും ഞായര്‍ കെട്ടിട നിര്‍മ്മാണം മരം നട്ടു പിടിപ്പിക്കല്‍ എന്നിവയുടെ ദിനവും തിങ്കള്‍ യാത്ര, ജീവിത മാര്‍ഗ്ഗ അന്വേഷണം എന്നിവയുടേയും ചൊവ്വ സംഘര്‍ഷത്തിന്റേയും ബുധന്‍ ഇടപാടുകള്‍ക്ക്‌ പറ്റാത്തതും വ്യാഴം ആവശ്യങ്ങള്‍ നേടിയെടുക്കാനും ഭരണാധികാരികളെ സമീപിക്കാനും വെള്ളി വിവാഹ അന്വേഷണത്തിനും വിവാഹത്തിനും ഉള്ള നാളുകളുമാകുന്നു.(ഇക്‌ലീല്‍) ഓരോ പ്രവര്‍ത്തികളും അലി (റ) നല്ലതായി എണ്ണിയ ദിവസങ്ങള്‍ ഇങ്ങനെയാണ്‌ വേട്ടയാടാന്‍ ശനി, തിങ്കള്‍ കൊമ്പു വെക്കാന്‍ ചൊവ്വ, മരുന്ന്‌ കുടിക്കാന്‍ ബുധന്‍, വിവാഹം ചെയ്യാന്‍ വെള്ളി വ്യാഴം പൊതുവെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നല്ല ദിനമാണ്‌. (ജവാഹിറുല്‍ അശ്‌ആര്‍).

⭕മേലുദ്ധരിച്ച തെളിവുകളില്‍ നിന്നും കാര്യങ്ങള്‍ക്ക്‌ പ്രത്യേക ദിനം നോക്കാമെന്ന്‌ വ്യക്തമായി.✔

💥💥നഹ്‌സുള്ള ദിവസങ്ങളെ പറ്റി നബി(സ്വ) പറയുന്നതു കാണുക➡➡.💥💥

💥 അബൂബകറത്ത്‌ മകന്‍ കബ്‌ശ (റ) ല്‍ നിന്ന്‌ നിവേദനം. അവരുടെ പിതാവ്‌ (അബൂബകറത്ത്‌) ചൊവ്വാഴ്‌ച കൊമ്പുവെക്കാന്‍ അവിടുത്തെ വീട്ടുകാരോട്‌ നിരോധിക്കുകയും അന്ന്‌ രക്ത ദിനമാണ്‌ ആ ദിവസത്തിലെ ഒരു സമയത്ത്‌ രക്തം നില്‍ക്കുകയില്ല. എന്ന്‌ നബി (സ്വ) പറഞ്ഞിട്ടുണ്ടെന്ന്‌ അദ്ദേഹം പറയുകയുണ്ടായി (അബൂദാവൂദ്‌).

💥 സുഹ്‌രി (റ) നബി (സ്വ) യില്‍ നിന്ന്‌ നിവേദനം. ഒരാള്‍ ബുധനാഴ്‌ചയോ ശനിയാഴ്‌ചയോ കൊമ്പുവെപ്പിക്കുകയും അതു കാരണം അവന്‌ വെള്ളപ്പാണ്ട്‌ പിടിക്കുകയും ചെയ്‌താല്‍ അവന്‍ തന്റെ ശരീരത്തെയല്ലാതെ ആക്ഷേപിക്കരുത്‌. (അഹ്‌മദ്‌, അബൂദാവൂദ്‌).

💥 ഇബ്‌നു അബ്ബാസ്‌ (റ) വില്‍ നിന്ന്‌ നിവേദനം. എല്ലാ മാസത്തിലും അവസാനത്തെ ബുധന്‍ നഹ്‌സാണ്‌. ഈ ഹദീസ്‌ തുര്‍മുദി റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.(ജാമിഉസ്വഗീര്‍)

➡ഈ വിഷയത്തില്‍ ഇനിയും ഹദീസുകളുണ്ട്‌. ചില ദിവസങ്ങള്‍ ബറകത്തില്ലാത്ത (നഹ്‌സ്‌) ആണെന്ന്‌ ഇതില്‍ നിന്നും വ്യക്തമാണല്ലോ.??✔

 🔰ഇബ്‌നു ഹജര്‍ (റ) തന്നെ തന്റെ തുഹ്‌ഫയില്‍ പറയുന്നത്‌ കാണുക. വിവാഹ കര്‍മ്മങ്ങള്‍ ശവ്വാല്‍ മാസവും വെള്ളിയാഴ്‌ച ദിവസവും പ്രഭാതത്തിലും പള്ളിയില്‍ വെച്ചുമായിരിക്കല്‍ സുന്നത്താണ്‌. നബി(സ്വ) യുടെ ആജ്ഞയാണിതിനടിസ്ഥാനം. ✔

⭕നബി (സ്വ) പ്രാര്‍ത്ഥിച്ചു. എന്റെ സമുദായത്തിന്‌ അവരുടെ പ്രഭാതത്തില്‍ നീ ബറകത്ത്‌ ചെയ്യണമേ.. ഈ ഹദീസ്‌ ഹസനാണെന്ന്‌ ഇമാം തുര്‍മുദി (റ) പറഞ്ഞിരിക്കുന്നു. (തുഹ്‌ഫ-10-216). ഇബ്‌നു ഹജര്‍ (റ) തന്നെ മറ്റൊരിടത്ത്‌ പറയുന്നു. തിങ്കളാഴ്‌ച പ്രഭാതത്തില്‍ എന്റെ സമുദായത്തിന്‌ ബറകത്‌ നല്‍കണമേ എന്ന്‌ നബി (സ്വ) പ്രാര്‍ത്ഥിച്ചു. ഹദീസിന്റെ അടിസ്ഥാനത്തില്‍ മതപരവും ഭൗതികപരവുമായ എല്ലാ കാര്യങ്ങളും തിങ്കളാഴ്‌ച പ്രഭാതത്തില്‍ ചെയ്യേണ്ടതാണെന്ന്‌ ഇമാം നവവി(റ) പ്രസ്‌താവിച്ചിരിക്കുന്നു. (തുഹ്‌ഫ. 10-134)

🔷🔷മേൽ ഹദീസുകളിൽ നിന്നും ചില ദിവസത്തിൽ ബറകത്തും മറ്റു 'ചിലതിൽ ' നഹ്സും ഉണ്ടെന്ന് മനസിലാക്കാം✔✔

💥💥ഇനി ഒരു കാര്യത്തിന് നഹ്‌സ്‌ നോക്കാമോ??
പരിശോധിക്കാം➡➡➡

🔰🔰വീട്ടില്‍ താമസം ആരംഭിക്കുക, വിവാഹ നാള്‍ നിശ്ചയിക്കുക തുടങ്ങിയവക്ക്‌ നല്ല ദിവസം നോക്കല്‍, കുറ്റിയടിക്കാരനെക്കൊണ്ട്‌ നല്ല സ്ഥലം നിര്‍ണ്ണയിക്കല്‍, നഹ്‌സ്‌ നോക്കല്‍ തുടങ്ങിയ ആചാരങ്ങള്‍ക്ക്‌ വല്ല അടിസ്ഥാനവുമുണ്ടോ ? 🔰🔰

        ➡➡➡➡➡➡➡➡➡➡➡➡➡➡

⭕ നഹ്‌സ്‌ നോക്കുന്നതിന്‌ ധാരാളം തെളിവുകളുണ്ട്‌. ചില ദിവസങ്ങള്‍ക്ക്‌ മറ്റു ദിവസങ്ങളേക്കാള്‍ പ്രത്യേകതയുണ്ട്‌.

💥ഇമാം അബൂ ദാവൂദും അഹ്‌മദ്‌ (റ) സുഹ്‌രി (റ) വില്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്‌ത ഹദീസില്‍ കാണാം. ബുധന്‍, വ്യാഴം എന്നീ ദിവസങ്ങളില്‍ ഒരാള്‍ കൊമ്പ്‌ വെപ്പിക്കുകയും അതു കാരണമായി അവന്‌ വെള്ളപ്പാണ്ട്‌ ബാധിക്കുകയും ചെയതാല്‍ അവന്‍ അവനെത്തന്നെയല്ലാതെ ആക്ഷേപിക്കരുത്‌. മേല്‍ പറഞ്ഞ രണ്ടു ദിവസത്തിലും കൊമ്പുവെക്കരുതെന്ന്‌ പ്രഖ്യാപിച്ചതു അതിനു പറ്റാത്ത ദിനമായതുകൊണ്ടാണല്ലോ.

💥ഇമാം ദാരിമി ഹയാത്തുല്‍ ഹയവാനില്‍ ഉദ്ധരിച്ച ഒരു ഹദീസ്‌ കാണുക. നബി (സ്വ) പറഞ്ഞു. കൊല്ലത്തില്‍ പന്ത്രണ്ടു ദിവസം നിങ്ങള്‍ സൂക്ഷിക്കുക. ആ ദിവസങ്ങള്‍ മാനം നഷ്‌ടപ്പെടാനും സമ്പത്ത്‌ നശിക്കാനും കാരണമാകും. ഞങ്ങള്‍ ചോദിച്ചു. അല്ലാഹുവിന്റെ പ്രവാചകരേ, ആ ദിനങ്ങള്‍ ഏതാണ്‌. നബി (സ്വ) പറഞ്ഞു. മുഹര്‍റം 12, സഫര്‍ 10, റബീഉല്‍ അവ്വല്‍ 4, റബീഉല്‍ ആഖിര്‍ 18, റമളാന്‍ 14, ശവ്വാല്‍ 2, ദുല്‍ഖഅദ്‌ 18, ജമാദുല്‍ ഊലാ 18, ജമാദുല്‍ ആഖിര്‍ 12, റജബ്‌ 12, ശഅബാന്‍ 16, ദുല്‍ ഹിജ്ജ 8 ഇവയാണ്‌ ആ ദിവസങ്ങള്‍ (ഹയാത്തുല്‍ ഹയവാന്‍)

💥 ജാമിഉസ്സഗീറില്‍ ഇബ്‌നു അബ്ബാസ്‌ (റ)വില്‍ നിന്നും നിവേദനം. ഓരോ മാസത്തിലേയും ഒടുവിലത്തെ ബുധന്‍ നഹ്‌സാകുന്നു. ഇതു പോലെ പലദിവസങ്ങളുടെ മഹത്വവും നബി (സ്വ) വിവരിച്ചിട്ടുണ്ട്‌. ഉദാ വെള്ളിയാഴ്‌ച, തിങ്കളാഴ്‌ച...

💥 ഇതിനാല്‍ ഇത്തരം കാര്യങ്ങള്‍ അറിയുന്ന പണ്‌ഡിതന്മാരെയോ മറ്റോ സമീപിച്ചു അവരുടെ സഹായം തേടാം. ഈ രംഗത്ത്‌ ധാരാളം അന്ധവിശ്വാസങ്ങള്‍ നടക്കുന്നുണ്ട്‌. ജനങ്ങളെ ചൂഷണം ചെയ്യാന്‍ മുതിരുന്ന പലരും ഉണ്ട്...

⭕ഇതിൽ നിന്നും നഹ്സ് ഉണ്ടെന്നും നോക്കൽ അനുവദിനീയമാണെന്നും നമുക്ക് ' മനസിലാക്കാം✔✔✔

അള്ളാഹു മനസിലാക്കാൻ തൗഫീഖ് നൽകട്ടെ. .

 ആമീൻ....                                                        🔶🔷🔶🔷🔶🔷🔶🔷🔶🔷🔶

കബർ കെട്ടിപ്പൊക്കൽ ഇമാം ഷാഫി (റ )കിതാബുൽ ഉമ്മിൽ മുജാഹിദ് മൌലവീ തട്ടിപ്പുകള്‍ !!

കബർ കെട്ടിപ്പൊക്കൽ ഇമാം ഷാഫി (റ )കിതാബുൽ ഉമ്മിൽ  മുജാഹിദ്  മൌലവീ തട്ടിപ്പുകള്‍ !!!                                          ======================                                                  വാട്ട്സ് ആപ്പില്‍ റൂമില്‍ മുത്തിയിരുന്നു കിതാബുകള്‍ കട്ട് മുറിച്ചു ക്ലിപ്പുകള്‍ ഉണ്ടാക്കി വിടുന്ന റഫീഖു സലഫി അറിയാന്‍ ;

ഇനി അത് വിലപോവില്ല... ഇമാം ഷാഫി രഹിമഹുല്ലാഹ് ന്‍റെ കിത്താബില്‍ ഉമ്മില്‍ കബര്‍ പൊളിക്കാന്‍ പറഞ്ഞു എന്ന് പറഞ്ഞു അയാള്‍ ഇട്ട പോസ്റ്റും അതില്‍ നടത്തിയ ഇബാറത്തു കളവും കാണുക:

അയാള്‍ കുറിപ്പില്‍ ഇട്ടതിന്റെ ബാക്കി ഭാഗം കൂടി വായിക്കാം....

കട്ട ഭാഗം:

فإن كانت القبور في الأرض يملكها الموتى في حياتهم أو ورثتهم بعدهم لم يهدم شيء أن يبنى منها
"അപ്പോൾ ഇനി ഖബറുകൾ മരണപെട്ട ആളുകൾ അവരുടെ ജീവിത കാലത്ത് ഉടമപ്പെടുത്തിയ ഭൂമിയിലോ അതല്ലങ്കിൽ അവരുടെ അനന്തര അവകാശികൾ അവരുടെ മരണ ശേഷം ഉടമപ്പെടുത്തിയ ഭൂമിയിലോ ആണ് എങ്കിൽ ഒന്നും തന്നെ പൊളിക്കപ്പെടുവാൻ പാടില്ല "

എവിടെയുള്ളതാണ് പൊളിക്കപ്പെടാണ്ടാത്??
അതും ഷാഫിഈ ഇമാം(റ)പഠിപ്പിക്കുന്നു..!!

وإنما يهدم إن هدم ما لا يملكه أحد فهدمه

നിശ്ചയമായും പൊളിക്കപ്പെടണം എന്നു പറഞ്ഞത് ഒരാൾക്കും ഉടമസ്ഥത ഇല്ലാത്ത സ്ഥലത്ത് ഉള്ളതാണ്.
(പൊതുസ്മശാനംപോലെ )

>> എന്തിനു വേണ്ടിയാണ് പൊളിക്കപ്പെടണം എന്ന് പറഞ്ഞത്??
അതും ഷാഫിഈ ഇമാം(റ)പഠിപ്പിക്കുന്നു..!!

لئلا يحجر على الناس موضع القبر فلا يدفن فيه أحد فيضيق ذلك بالناس
ഒരാൾക്കും ഉടമസ്ഥത ഇല്ലാത്ത(പൊതു സ്മശാനം) സ്ഥലത്ത് ഖബറു കെട്ടി പൊക്കുകയോ ബിൽഡിങ് ഉണ്ടാക്കുകയോ ചെയ്‌താൽ മറ്റു ജനങ്ങൾക്കുള്ള സ്ഥലം വിലങ്ങപ്പെടും അപ്പോൾ അത് ജനങ്ങൾക്ക്‌ പ്രയാസമായി തീരും "

മറ്റു ജനങ്ങൾക്ക് ഖബറടക്കാനുള്ള സ്ഥലത്തിലുള്ള അവകാശം എടുക്കൽ വരുന്നത് കൊണ്ട് ജനങ്ങൾക്ക് ഖബറടക്കം പ്രയാസമായി വരുന്നതിനാൽ പൊളിക്കപ്പെടണം എന്ന് പഠിപ്പിക്കുന്നു

അല്ലാതെ മുജായിദുകളെ നിങ്ങളുടെ വാദ പ്രകാരം ഖബ൪ കെട്ടി പൊക്കൽ ഹറാമായത് കൊണ്ട് എന്നവിടെയില്ല കെട്ടോ..!!

പിന്നെ ഇത് ഷാഫിഈ മദ്ഹബിലെ രണ്ട് അഭിപ്രായത്തിലെ ഒരു അഭിപ്രായമാകുന്നു. അപ്പോൾ മുജായിദുകളെ സ്വന്തം ഉടമസ്ഥതയിൽ ഉള്ള ഭൂമിയിൽ ഖബർ കെട്ടി ഉയ൪ത്തുന്നതിന് കുഴപ്പമില്ല എന്ന വാദം നിങ്ങൾക്കുണ്ടോ??????

ഇമാം ഷാഫി (റ) കിതാബില്‍ നിന്നും കട്ട് മുറിയന്‍ ഇബാറത്തുമായി ഇനി വരരുത്...........!!

ഒന്ന് കൂടി....

ജാറം കര്സേവക്ക് ഇമാം ഷാഫി (റ) ന്‍റെ ഉമ്മിലെ ഉദ്ദരണിയുമായി നടക്കുന്ന മുജ , ജമ ശിങ്കിടികള്‍ മറുപടി പറയണം !!

പ്രസ്തുത ഉമ്മിലെ പരാമര്‍ശത്തെ കുറിച്ച് ഇമാം നവവി മുക്തസരില്‍ നിന്നും ഉദ്ദരിച്ച്‌ പറയുന്നത്കൂടി ഒന്നു അര്‍ത്ഥം വെക്കണം ഈ മൌലവിമാര്‍...

അപ്പൊ തിരിയും എന്താ ഇമാം ഷാഫി (റ.അ) പറഞ്ഞത് എന്ന്...

قال الشافعي في المختصر : يستحب أن لا يزاد القبر على التراب الذي أخرج منه ، قال الشافعي والأصحاب رحمهم الله : إنما قلنا يستحب أن لا يزاد لئلا يرتفع القبر ارتفاعا كثيرا . قال الشافعي : فإن زاد فلا بأس . قال أصحابنا : معناه أنه ليس بمكروه ، لكن المستحب تركه

എവിടെന്നെങ്കിലും ഇബാരത്തിന്റെ കഷ്ണ്ണം എടുത്തു വച്ച് ഇമാമീങ്ങളുടെ നേരെ ആരോപണവുമായി വന്നാല്‍ അത് അങ്ങ് സലാമാത്താവും എന്ന് മൌലവിമാര്‍ കരുതല്ലേ...

പോലെ ഉള്ള നിങ്ങളുടെ കട്ട് മുറി ഇബാരത്തിന്റെ കഥ...
റസൂല്‍ (സ) കാലത്ത് തന്നെ സ്വഹാബത് ഇത് ഉസ്മാന്‍ (റ) കബര്‍ ഉയര്‍ത്തി കാണിച്ചു എങ്കില്‍ ഇതൊരിക്കലും ഹറാം ആവില്ല, ആണെന്ന് തെലീക്കാന്‍ ഉമ്മ പെറ്റ ഒരു മുജാഹിലിനും കഴിയുകയുമില്ല...

إنما قلنا يستحب أن لا يزاد لئلا يرتفع القبر ارتفاعا كثيرا . قال الشافعي : فإن زاد فلا بأس

ഇമാം ഷാഫി തന്നെ ഒരുപാട് കബര്‍ ഉയര്‍ന്നാലും കുഴപ്പമില്ല എന്നും പറഞ്ഞത് , ഇതും ഷാഫി ഇമാം പറഞ്ഞതാ മൌലവീ വെക്ക് അര്‍ത്ഥം....

പൊതു ഖബറിസ്താൻ പോലും സാലിഹീങ്ങളും മഹാത്മാക്കളുടെയും ഖബർ ആണെങ്കിൽ തബറുകും സിയാറത്തും ഉദ്ദേശിച്ചുകൊണ്ട് അവരുടെ ഖബറുകൽ ഉയര്ത്തൽ അനുവദനീയമാണ്, കറാഹത് പോലും ഇല്ല, പുണ്ണ്യകര്മമാണ് എന്നാണു ഇമാമീങ്ങള്‍ പറഞ്ഞത്
അല്ലാതെ നുണയും വഞ്ചനയും കൊണ്ട് പാവം മുജാഹിദുകളെ പറ്റിച്ചു എന്നും നടക്കാം എന്ന് കരുതല്ലേ... അവരും നിങ്ങളെ ഒരുനാള്‍ തിരിഞ്ഞു കൊത്തും !! സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട!!!

​സാലിം_നാലപ്പാട്​

സുബ്ഹി നമസ്കാരത്തിലെ ഖുനൂത് പുത്തനാചാരമോ

സുബ്ഹി നമസ്കാരത്തിലെ ഖുനൂത് പുത്തനാചാരമോ❓



🌙
 വിമർശകർക്ക് മറുപടി 🌙
➖➖➖➖➖➖➖
നബി(സ) പറഞ്ഞു:

"ഞാന്‍ നിസ്കരിക്കുന്നതു പ്രകാരം നിങ്ങള്‍ നിസ്കരിക്കുക" (ബുഖാരി-631)
🔻🔻🔻

ശാഫിഈ മദ്ഹബിൽ സുബ്ഹി നമസ്കാരത്തിൽ കാണപ്പെടുന്ന "ഖുനൂത്"ന്  നബി(സ്വ)യുമായുളള ബന്ധത്തെ ക്കുറിച്ചുള്ള ഒരു  വിശകലനമാണിത്.
നബി(സ) സുബ്ഹിയിൽ ഖുനൂത്ത് ഓതിയിട്ടില്ലെന്ന് പച്ചക്കള്ളം പറയുന്നത് പുത്തനാശയക്കാരുടെ സ്ഥിരം അടവാണ്.ഇവരുടെ കള്ളആരോപണങ്ങൾക്ക് മറുപടി താഴെ അക്കമിട്ട് പറയുന്നു.👇

⚠ആരോപണം:

നബി  (സ്വ), അവിടുത്തെ  23വർഷക്കാലം നബിയായുളള ജീവിത കാലത്ത് ഒരിക്കലെങ്കിലും സുബ്ഹിക്ക് മാത്രമായി ഖുനൂത്  നിർവ്വഹിച്ചതായി ഒരൊററ സ്വഹീഹായ റിപ്പോര്‍ട്ട് ഇല്ല.
⛔⛔⛔
👉മറുപടി:

📕ഇമാം നവവി(റ) അദ്കാറില്‍ പറയുന്നു:
وأعلم أن القنوت مشروع عندنا في الصبح وهو سنة مئكدة:(كتا ب الأذكار للنووي
"സ്വുബ്ഹി നിസ്കാരത്ത് തില്‍ ഖുനൂത്ത്‌ഓതല്‍ ഷാഫി മദ്ഹബില്‍ ശക്തമായ സുന്നത്താണ് .( അദ്കാർ )
ഏതാനും ഹദീസുകള്‍ കാണുക:

عن أنس رضي الله عنه أن رسول الله صلي الله عليه وسلم لم يزل يقنت في الصبح حتي فارق الدنيا "
📙മരണം വരെ നബി(സ) സ്വുബ്ഹിയില്‍ ഖുനൂത്ത്‌ ഓതിയിരുന്നുവെന്ന അനസ്(റ)ല്‍ നിന്നുള്ള സ്വഹീഹായ ഹദീസ് ഉണ്ടായതിന്ന്‍ വേണ്ടി"(അൽഅദ്കാര്‍)

📒ഇമാം നവവി ഈ ഹദീസിനെ കുറിച്ച് പറയുന്നത് കാണുക;


وَاحْتَجَّ أَصْحَابُنَا بِحَدِيثِ أَنَسٌ رَضِيَ اللَّهُ عَنْهُ " أَنَّ النَّبِيَّ صَلَّى اللَّهُ تعالي عليه وسلم قنت شهرا يدعوا عَلَيْهِمْ ثُمَّ تَرَكَ فَأَمَّا فِي الصُّبْحِ فَلَمْ يَزَلْ يَقْنُتُ حَتَّى فَارَقَ الدُّنْيَا " حَدِيثٌ صَحِيحٌ رَوَاهُ جَمَاعَةٌ مِنْ الْحُفَّاظِ وَصَحَّحُوهُ وَمِمَّنْ نَصَّ عَلَى صِحَّتِهِ الْحَافِظُ أَبُو عَبْدِ اللَّهِ مُحَمَّدُ بْنُ عَلِيٍّ الْبَلْخِيُّ وَالْحَاكِمُ أَبُو عَبْدِ اللَّهِ في مواضع من كتبه والبيهقي ورواه الدارقطني

"ഇത് സ്വഹീഹായ ഹദീസാണ്. ഹാഫിളുകളിൽനിന്ന് ഒരു സംഘം ഈ ഹദീസ് നിവേദനം ചെയ്തിരിക്കുന്നു... ഇത് സ്വഹിഹു ആണെന്ന് അവര്‍ പ്രഖ്യാപിച്ചിരിക്കുന്നു. അല്‍ഹാഫില്‍ അബു അബ്ദുല്ലാഹി മുഹമ്മദ്‌ ബിന്‍ അലി അല്‍ബല്‍ഖി എന്നവര്‍ ഈ ഹദീസ് സ്വഹീഹു ആണെന്ന് വ്യക്തമാക് കിയിരിക്കു ന്നു...ധാരാളം ഗ്രന്ഥങ്ങളില്‍ ധാരാളം സ്ഥലങ്ങളിൽ‍ ഈ ഹദിസ് സ്വഹീഹു ആണെന്ന് ഹാകിം പ്രസ്താവിച്ചിട്ടുണ്ട് പല പരമ്പരകളിലായി സ്വഹീഹായ ധാരാളം സനദ്കളിലൂടെ ഈ ഹദീസ് ദാറുഖുത്വനി (റ) റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നു. (ശറഹുല്‍ മുഹദ്ദബ് 3/504).
🔻🔻🔻
ശാഫിഈ മദ്ഹബിലെ എല്ലാ കിതാബുകളിലും സുബ്ഹിയിൽ ഖുനൂത്ത് ശക്തിയായ സുന്നത്താണെന്ന് പറയുന്നത് നബി (സ) സുബ്ഹിക്ക് ഖുനൂത്ത് ഓതിയെന്ന സ്വഹീഹായ ഹദീസുള്ളതിനാലാണെന്ന് തെളിയിച്ചു.
〰〰〰〰〰
ഈ വിഷയത്തിൽ വിമർശകർ കൊണ്ടുവരാറുള്ള ഹദീസുകളുടെ വിശദീകരണവും,മറുപടികളും കാണുക.⬇⬇⬇

1⃣ഇമാം  മുസ്ലീം,  തന്‍റെ  സ്വഹീഹിൽ677 -ാം  ഹദീസായി ഉദ്ധരിക്കുന്നു.,
അനസ്  (റ)  നിവേദനം,
" തീർച്ചയായും നബി (സ്വ)  ഒരു മാസം ചില അറബി  ഗോത്രത്തങൾക്ക് എതിരായി ഖുനൂത് നടത്തി .ശേഷം അത് ഉപേക്ഷിച്ചു ".
⛔⛔⛔
👉മറുപടി:

 മുകളിൽ കാണുന്നത് പോലെ ചില ഹദീസുകൾ പുത്തനാശയക്കാർ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കാറുണ്ട്. അതിന് ഇമാമീങ്ങൾ തന്നെ മറുപടി പറയട്ടെ.👇

📙ഇമാം നവവി(റ) എഴുതുന്നു.


وأما الحواب عَنْ حَدِيثِ أَنَسٍ وَأَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُمَا فِي قَوْلِهِ ثُمَّ تَرَكَهُ فَالْمُرَادُ تَرَكَ الدُّعَاءَ عَلَى أُولَئِكَ الْكُفَّارِ وَلَعْنَتَهُمْ فَقَطْ لَا تَرَكَ جَمِيعَ الْقُنُوتِ أَوْ تَرَكَ الْقُنُوتَ فِي غَيْرِ الصُّبْحِ وَهَذَا التَّأْوِيلُ مُتَعَيَّنٌ لِأَنَّ حَدِيثَ أَنَسٍ فِي قَوْلِهِ " لَمْ يَزَلْ يَقْنُتْ فِي الصُّبْحِ
حَتَّى فَارَقَ الدُّنْيَا " صَحِيحٌ صَرِيحٌ فَيَجِبُ الْجَمْعُ بَيْنَهُمَا وَهَذَا الَّذِي ذَكَرْنَاهُ مُتَعَيَّنُ لِلْجَمْعِ وَقَدْ رَوَى الْبَيْهَقِيُّ بِإِسْنَادِهِ عَنْ عَبْدِ الرَّحْمَنِ بْنِ مَهْدِيٍّ الْإِمَامِ أَنَّهُ قَالَ إنَّمَا تَرَكَ اللَّعْنَ وَيُوَضِّحُ هَذَا التَّأْوِيلَ رِوَايَةُ أَبِي هُرَيْرَةَ السَّابِقَةُ وَهِيَ قَوْلُهُ " ثُمَّ تَرَكَ الدُّعَاءَ لَهُمْ "

"ഒരു മാസത്തിനു ശേഷം നബി(സ) തങ്ങള്‍ ഖുനൂത്ത് ഒഴിവാക്കി എന്ന അനസ്(റ)വിന്റെയും, അബൂഹുറൈറ(റ)വിന്റെയും ഹദീസിലെ പരാമര്‍ശത്തിന്റെ താല്പര്യം സത്യ നിഷേധികള്‍ക്കെതിരായ പ്രാര്‍ത്ഥനയും അവരെ ശപിക്കലും ഒഴിവാക്കി എന്നു മാത്രമാണ്.. ഖുനൂത്ത് പൂര്‍ണ്ണമായും ഒഴിവാക്കി എന്നല്ല. അല്ലെങ്കില്‍ സുബഹിയല്ലാത്ത നിസ്കാരങ്ങളിലെ ഖുനൂത്ത് ഒഴിവാക്കി എന്നാണ്."

ഇമാം നവവി (റ) തുടരുന്നു..

" അബൂ ഹുറൈറ(റ)യുടെ രിവായത്ത് ഈ വ്യാഖ്യാനത്തെ ഒന്നു കൂടി വ്യക്തമാക്കുന്നു. "പിന്നെ അവര്‍ക്കുളള പ്രാര്‍ത്ഥനയെ നബി (സ) ഉപേക്ഷിച്ചു" എന്നാണത്. (ശര്‍ഹുല്‍ മുഹദ്ദബ്.3/505)
🔻🔻🔻
عَنْ أَنَسٍ أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ " قَنَتَ شَهْرًا يَدْعُو عَلَيْهِمْ ثُمَّ تَرَكَهُ، فَأَمَّا فِي الصُّبْحِ فَلَمْ يَزَلْ يَقْنُتُ حَتَّى فَارَقَ الدُّنْيَا "
 بيهقي

📗അനസ്(റ) നിവേദനം:
"നബി(സ)ഒരുമാസം ഖുനൂത്ത്‌ ഓതുകയും പിന്നീട് അത് ഉപേക്ഷിക്കുകയും ചെയ്തു .എന്നാല്‍ സ്വുബ്ഹിയില്‍ നബി(സ)മരണപ്പെടുന്നത് വരെ ഖുനൂത്ത്‌ ഓത്തിയിരുന്നു (ബൈഹകി 3104)
🔹🔹🔹
നബി(സ) സുബ്ഹി നിസ്കാരത്തിലെ ഖുനൂത്ത് ഉപേക്ഷിച്ചു എന്ന് ഒരു ഹദീസിലും ഇല്ല . ഉപേക്ഷിച്ചത് ഒരു മാസക്കാലം ഓതിയ ശാപ പ്രാർത്ഥന ആണ്.

🔰🔰🔰
2⃣ഇമാം നസാഈ, 1080-ാം  ഹദീസായും
ഇമാം ഇബ്നു മാജ
1241-ാം  ഹദീസ് ആയും ഉദ്ധരിക്കുന്നു.

സ്വഹാബിയായ അബൂമാലിക് (റ)  തന്‍റെ പിതാവിൽ നിന്ന് ഉദ്ധരിക്കുന്നു. അദ്ദേഹം പറഞ്ഞു :"ഞാന്‍
നബി (സ്വ),യുടെയും
അബൂബക്കര്‍ (റ),യുടെയും
ഉമർ (റ),യുടെയും
ഉസ്മാന്‍ (റ)യുടെയും
അലി(റ) യുടേയും
പിന്നില്‍ നമസ്കരിച്ചിട്ടുണ്ട്. ഇവരാരും ഖുനൂത് ഓതിയിട്ടില്ല.
അതു കൊണ്ട് എന്‍റെ പ്രിയ മോനേ അത് പുത്തനാചാരമാണ്".
⛔⛔⛔
👉മറുപടി:

ഇമാം ത്വീബി(റ) ഈ ഹദീസിന് മിശ്കാത് വ്യാഖ്യാനമായ കാശിഫില്‍ ഇപ്രകാരം മറുപടി നല്‍കുന്നു. “ഈ സ്വഹാബിയുടെ ഖുനൂത് നിഷേധം കൊണ്ട് ഖുനൂത് ഇ ല്ലെന്നുവരില്ല. കാരണം ഖുനൂത് സ്ഥിരീകരിച്ചുകൊണ്ട് നല്ലൊരു സമൂഹം തന്നെ സാ ക്ഷ്യം വഹിച്ചിട്ടുണ്ട്. ഹസന്‍(റ), അബൂഹുറയ്റ(റ), അനസ്(റ), ഇബ്നുഅബ്ബാസ്(റ) തുടങ്ങിയവര്‍ അവരില്‍പെടും. മാത്രമല്ല, ഈ സ്വഹാബിക്ക് നബി(സ്വ)യോടുള്ള സഹവാസത്തെക്കാള്‍ കൂടുതല്‍ സഹവാസമുള്ളവരായിരുന്നു അവര്‍. ത്വാരിഖുബ്നു അശ് യം(റ) എന്നാണ് ഈ സ്വഹാബിയുടെ പേര്. ഏതായാലും അവര്‍ സാക്ഷ്യം വഹിച്ചതാ ണ് സുസ്ഥിരമായത്” (കാശിഫ് – 3/160).
🔻🔻🔻
ഇബ്നുല്‍ അല്ലാന്‍(റ) എഴുതുന്നു: “ശറഹുല്‍ മിശ്കാതില്‍ ഇബ്നുഹജര്‍(റ) ഇപ്രകാരം പ്രസ്താവിച്ചിട്ടുണ്ട്. നിശ്ചയം ഖുനൂത് സ്ഥിരീകരിച്ചവര്‍ കൂടുതല്‍ ജ്ഞാനികളും എണ്ണം അധികരിച്ചവരുമാണ്. അതുകൊണ്ട് തന്നെ അവര്‍ക്ക് മുന്‍ഗണന നല്‍കല്‍ നിര്‍ബന്ധമാണെന്ന് നമ്മുടെ ഇമാമുകള്‍ മറുപടി പറഞ്ഞിട്ടുണ്ട്.
(അല്‍ ഫുതൂഹാതുര്‍റബ്ബാനിയ്യ 2/286).
🔹🔹🔹
ചുരുക്കത്തില്‍ ഖുനൂത് സ്ഥിരീകരിച്ച നിരവധി സ്വഹാബാക്കളുടെ നിവേദനങ്ങളെ ഒഴിവാക്കി ഈ ഒരു സ്വഹാബി വര്യന്റെ നിവേദനത്തെ അവലംബിക്കാന്‍ രേഖകള്‍ സമ്മതിക്കുന്നില്ല. മാത്രമല്ല, ഈ സ്വഹാബിവര്യന്റെ വാക്ക് ‘അയ് ബുനയ്യ മുഹ്ദസുന്‍’ (കുഞ്ഞിമോനേ, പുതുതായി ഉണ്ടാക്കപ്പെട്ടതാണ്) എന്ന് മാത്രമാണ്. ഈ വാക്കിനര്‍ഥം ഖുനൂത് പുതുതായി ഉണ്ടാക്കപ്പെട്ടതാണെന്ന് തന്നെ ആയിക്കൊള്ളണമെന്നില്ല. നിരന്തരമായി ആ ചരിച്ചുപോന്ന ഖുനൂതിനെ സംബന്ധിച്ചുള്ള ചോദ്യം തന്നെ മുഹ്ദസാണെന്നും ഖുനൂതിനെ സംബന്ധിച്ച് ഇതിന് മുമ്പ് ആരും ചോദിച്ചിട്ടില്ല എന്നാവാനും സാധ്യതയുണ്ട്. ഖു നൂതിനെ സംബന്ധിച്ചാണല്ലോ ഈ സ്വഹാബിയോട് ചോദ്യമുന്നയിക്കപ്പെട്ടത്. ഈ ചോദ്യത്തെയാണ് മുഹ്ദസുന്‍ എന്ന വാക്കുകൊണ്ട് പ്രതികരിച്ചത്. അപ്പോള്‍ മേലില്‍ ഇപ്രകാരം ചോദിക്കുന്നത് സൂക്ഷിക്കണമെന്ന് പുത്രനെ അദബ് പഠിപ്പിക്കുകയാണ് സ്വഹാബിവര്യന്‍ ചെയ്യുന്നത്. സുബൈദുബ്നുല്‍ ഹാരിസി(റ)ല്‍ നിന്ന് ശരീക്, സുഫ്യാന്‍(റ) എന്നിവര്‍ വഴിയായി രണ്ട് നിവേദക പരമ്പരയിലൂടെ ഇബ്നു അബീശൈബ(റ) നിവേദനം ചെയ്ത ഹദീസ് മേല്‍ സാധ്യതക്ക് ശക്തി കൂട്ടുന്നു.

٧٠٠٨ - حَدَّثَنَا وَكِيعٌ، عَنْ سُفْيَانَ، عَنْ زُبَيْدِ بْنِ الْحَارِثِ الْيَامِيِّ، قَالَ: سَأَلْتُ ابْنَ أَبِي لَيْلَى، عَنْ الْقُنُوتِ فِي الْفَجْرِ؟ فَقَالَ: «سُنَّةٌ مَاضِيَةٌ»

📚 സുബൈദ്(റ) പറഞ്ഞു. ‘സ്വുബ്ഹി നിസ്കാരത്തിലെ ഖുനൂത് സംബന്ധമായി ഞാന്‍ ഇബ്നു അബീ ലൈല(റ)യോട് ചോദിച്ചു. അവര്‍ പറഞ്ഞു. ഖുനൂത് പണ്ട് മുതലേ നടന്നുവരുന്ന സുന്നത്താകുന്നു” (മുസ്വന്നഫു ഇബ്നി അബീശൈബ  7008).

🔹🔹🔹
സത്യം  ഗ്രഹിക്കാനും,അത് ജീവിതത്തിൽ പകർത്തുവാനും ബദ്രീങ്ങളുടെ ബറക്കത്ത് കൊണ്ട് അല്ലാഹു തൗഫീഖ് ചെയ്യട്ടെ❗ ആമീൻ....
☀☀☀☀☀☀☀☀☀
✿✿✿✿✿✿✿✿✿✿✿✿✿✿✿
 ✍ഹാരിസ് തറമ്മൽ
📞+971502087 20

കന്നിമൂല ഇസ്ലാമിക മാനം

💥💥കന്നിമൂല ഇസ്ലാമിക മാനം💥💥

⭕ഒരു വീടിന്റെ തെക്ക്- പടിഞ്ഞാറ് ഭാഗത്തെയാണ് നമ്മുടെ നാടുകളിൽ കന്നിമൂല എന്ന് പറയുന്നത്.✔

⚠⚠കന്നിമൂലയിൽ കക്കൂസ് /കിണർ മുതലയാവ പാടില്ല എന്ന് പണ്ഡിത വേഷധാരികൾ  പറയുകയും ഇങ്ങനെയുള്ളവ പൊളിക്കാൻ നിർദേശം കൊടുക്കുകയും ചെയ്യുന്നു😥

➡.എന്നാൽ ഇത്തരത്തിലുള്ള പ്രവർത്തികളും /നിർദേശങ്ങളും കടുത്ത കുഫ്രിയത്തിലേക്ക് നയിക്കുന്നതും നിർദ്ദേശം നൽകുന്ന വ്യക്തി ശിർക്കിന് കുടപിടിക്കുകയും ചെയ്യുകയാണ്. ഇസ്ലാമിക പ്രമാണങ്ങൾ കൊണ്ടോ പണ്ഡിതൻമാരുടെ ഉദ്ദരണികൊണ്ടോ കന്നിമൂല ഉണ്ട് എന്ന് തെളിയിക്കാൻ ഈ പണ്ഡിത വേഷധാരികൾ ഖിയാമത്ത് നാൾ വരെ പരിശ്രമിച്ചാലും സാധിക്കില്ല. മാത്രമല്ല കന്നിമൂല എന്നുള്ളത് ഒരു ഹൈന്ദവ / ശിർക്കൻ സംസ്കാരത്തിന്റെയും അവരുടെ വാസ്തു ശാസ്ത്രത്തെയും മാനദണ്ഡമാക്കി ഉള്ളതാണ്. മുസ്ലിംകൾ ഇതിനെ വിശ്വസിക്കുന്നതും അവലംബമായി പരിഗണിക്കുന്നതും ശിർക്കിലേക്കും കുഫ്രിയത്തിലേക്കും നയിക്കുന്ന സംഗതി ആണ്.

   💥💥വാസ്തു ശാസ്ത്രം💥💥

✔(ക്ഷമയോടെ വായിക്കാൻ അപേക്ഷ )

⭕ഹൈന്ദവ പ്രമാണങ്ങൾ / വാസ്തു ശാസ്ത്ര പ്രകാരം  ഒരു സ്ഥലത്തിന് എട്ടുദിക്കുകളും അവയ്ക്ക് 8 ദേവൻമാർ  കാവൽക്കാരായും നിൽക്കുന്നു ഇവരെ അഷ്ടദിക്പാലകർ എന്നറിയപ്പെടുന്നു

⭕ഓരോ ദിക്കും ഓരോ ദേവൻമാരുടെ സ്ഥാനമായി അവർ കണക്കാക്കുന്നു

🔼ഇന്ദ്രൻ (കിഴക്ക്)
🔼വഹ്നി (തെക്ക് കിഴക്ക്)
🔼യമൻ (തെക്ക്)
🔼നിര്യതി (തെക്ക് പടിഞ്ഞാറ്) (കന്നി മൂല)😥
🔼വരുണൻ (പടിഞ്ഞാറ്)
🔼വായു (വടക്കു പടിഞ്ഞാറ്)
🔼കുബേരൻ (വടക്ക്)
🔼ഈശൻശിവൻ (വടക്ക് കിഴക്ക്)

⭕☝☝☝ഈ എട്ട് ഭാഗങ്ങളിൽ മുകളിൽ പറഞ്ഞ പോലെ 8 ദേവൻമാരുടെ സ്ഥാനമായി കണക്കാക്കുന്നു ദേവൻമാർ അവിടെ കുടിയിരിക്കുന്നതായും വിശ്വസിക്കുന്നു 😥
ഈ ദേവന്മാർക്ക് ഇഷ്ടപ്പെടുന്ന കാര്യങ്ങളേ ആ മൂലയിൽ വരാവൂ എന്നതാണ് അവരുടെ വിശ്വാസം മാത്രമല്ല ദേവൻമാർക്ക് ഇഷ്ടമില്ലാത്ത നിർമ്മിതികൾ സ്ഥാനം തെറ്റി( കക്കൂസ് കുളിമുറി കിണർ ) വീട് നിർമ്മാണത്തിൽ വന്നാൽ ആ മൂലയിലുള്ള ദേവൻ കോപ്പിക്കുമെന്നും ഇത് മൂലം സാമ്പത്തിക / ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുമെന്നും വിശ്വസിക്കുന്നു✔

⚠⚠⚠⚠⚠⚠⚠⚠⚠⚠⚠⚠⚠⚠⚠⚠⚠⚠

💥വിഷയത്തിൽ ഒരു ഹൈന്ദവ ജോതിഷിയുടെ വിശദീകരണം വായിക്കുക👇👇👇

🔷🔰( "ഏതൊരു വീടിനും കാവലായി 8 ദേവൻമാർ ആണുള്ളത് ഇവരെ അഷ്ടദിക്ക് പാലകർ എന്ന് വിളിക്കുന്നു അഷ്ട ദേവൻമാർ പഞ്ചഭൂതങ്ങളെ നിയന്ത്രിക്കുന്നു വാസ്തു നിയമങ്ങൾ അനുസരിക്കുന്നവർക്ക് ദേവൻമാർ സൗഭാഗ്യങ്ങൾ നൽകുകയും ചെയ്യുന്നു ഈ 8 ദിക്കുകൾ ഉപയോഗപ്പെടുത്തി കൊണ്ട് പ്രയാസ മന്യേ ഭാഗ്യങ്ങൾ നേടാനും കഴിയും വ്യക്തമായ ഫലങ്ങളോട് കൂടിയാണ് ഓരോ ദേവനും മനുഷ്യനെ നിയന്ത്രിക്കുന്നത് ഏതെങ്കിലും ഒരു ദിക്കിൽ പിഴവുണ്ടായാൽ ആ ദിക്കിന്റെ ദേവൻ നൽകുന്ന ശിക്ഷ അനുഭവിക്കാൻ മനുഷ്യൻ ബാധ്യസ്ഥനാണ് ആ ദിക്കിലുള്ള ഭാഗത്തിന് മാറ്റം വരുത്തുക ( പൊളിക്കുക) എന്നതാണ് പ്രസ്തുത കുഴപ്പങ്ങൾക്ക് പരിഹാരം "🔰

🔰(ജോതിഷ രത്നം ഷാജി നമ്പൂതിരി :ദോഷമുക്തഭവനം )

💥ഈ മാനദണ്ഡം അനുസരിച്ചാണ് ശിർക്കൻ ഉസ്താദുമാരും കണക്കൻമാരും വീടിന്റെ കിണർ പൊളിക്കാനും കക്കൂസ് പൊളിക്കാനും പറയുന്നത😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥

 ➡അല്ലാതെ ഇസ്ലാമികമായി ഇതിന് യാതൊരു തെളിവുകളും പറയാൻ സാധിക്കില്ല എനി പ്രിയപ്പെട്ട സുഹൃത്തുക്കൾ ചിന്തിക്കൂ
ഇത് ഇസ്ലാമികമാണോ?

➡ഏക ദൈവ വിശ്വാസികളായ നമുക്ക് ഇത് മാനദണ്ഡമാക്കാമോ?,

➡കുഫ്രിയ്യത്ത് ആണെന്നതിൽ തർക്കത്തിന് പ്രസക്തിയിലല്ലല്ലോ

➡ഈ വിശ്വാസം മുസൽമാന്റെ ഹൃദയത്തിൽ വരാൻ പറ്റുമോ എന്ന് നിങ്ങൾ തന്നെ ആലോചിക്കൂ???

💥💥കന്നിമൂലയിലെ വിശ്വാസം💥💥

⭕അഷ്ടദിക്കുകളിൽ തെക്ക് പടിഞ്ഞാറ് ഭാഗത്തെ ( നിര്യതി ദേവന്റെ സ്ഥാനം) ആണ് കന്നിമൂല എന്ന പേരിൽ അറിയപ്പെടുന്നത്

⭕🔰" ഏറ്റവും ശക്തിയേറിയതും പ്രധാനപ്പെട്ടതുമായ ദിക്കാണ് കന്നിമൂല മറ്റ് ഏഴ് ദിക്കുകൾക്കും അധിപൻമാരായി ദേവൻമാരെ നിയോഗിച്ച നമ്മുടെ വാസ്തു ശാസ്ത്രം ഈ ദിക്കിന് മാത്രമാണ് (കന്നിമൂലക്ക്) രാക്ഷസനെ അധിപനാക്കിയിരിക്കുന്നത് ഈ ദിക്കിന്റെ പ്രാധാന്യവും മഹത്വവുമാണ് ഇത് വെളിപ്പെടുത്തുന്നത് മറ്റ് ദിക്കുകളെ അപേക്ഷിച്ച് ഈ ദിക്കിൽ പാകപിഴവുകൾ ( കക്കൂസ് കുളിമുറി അലക്ക് കല്ല് കിണർ മുതലായവ) ഉണ്ടായാൽ ഏറ്റവും അനാവശ്യമായ ദുഷ്ഫലങ്ങൾ ഉടനടി ഉണ്ടാകും നിര്യതി ഭഗവാനാണ് ഈ ദിക്കിന്റെ അധിപൻ അസുരൻ മാരുടെ ദേവനാണദ്ദേഹം മറ്റ് ദേവൻമാരെ അപേക്ഷിച്ച് അദ്ദേഹം കൂടുതൽ കരുത്തനായത് കൊണ്ട് ഗുണ/ ദോഷ ഫലങ്ങൾ ഉടനടി ഉണ്ടാവുന്നു ക്ഷിപ്രകോപിയായ അദ്ദേഹം ഭ്രാന്തമായ ആവേശത്തോടെ ശത്രുക്കളെ താമസംവിനാ നിഗ്രഹിക്കും ആയതിനാൽ ഈ ഭാഗത്ത് മേൽ പറഞ്ഞ കാര്യങ്ങൾ( കക്കൂസ് കുളിമുറി അലക്ക് കല്ല് കിണർ മുതലായവ) ഉണ്ടായാൽ ഫലങ്ങൾ കടുപ്പമുള്ളതാകും:..ആരോഗ്യ/ സാമ്പത്തിക / മാനസിക പ്രശ്നങ്ങൾ ഇത് മൂലം ഉണ്ടാകുന്നു
നിര്യതി ദേവന് (കന്നിമൂല ദേവൻ) ഒരു മുഖവും രണ്ട് കയ്യും ആണുള്ളത് വലത് കയ്യിൽ വാളും ഇടതിൽ പരിചയും പിടിച്ചിട്ടുണ്ടാകും ശത്രുക്കളോട് യുദ്ധം ചെയ്യാനും അവരെ നിഗ്രഹിക്കാനും അദ്ദേഹം എപ്പോഴും തയ്യാറാണെന്ന് ഇത് വ്യക്തമാക്കുന്നു അദ്ദേഹത്തിന്റെ ഭാര്യയാണ് കാളികാദേവി മനുഷ്യന്റ പുറത്ത് സഞ്ചരിക്കുന ഇദ്ദേഹത്തിന്റെ ഇഷ്ട ഭക്ഷണം പച്ച മാംസവും രക്തവുമാണ് ഈ ദിക്കിന് ബുദ്ധിമുട്ടുണ്ടാക്കിയാൽ (കക്കൂസ് കുളിമുറി അലക്ക് കല്ല് കിണർ മുതലായവ) ആ വീട്ടിൽ താമസിക്കുന്നവരെ അദ്ദേഹം സസന്തോഷത്തോടെ തന്നെ
ഉപദ്രവിക്കുന്നതാണ് " )⭕🔰

🔰(ജോതിഷ രത്നം ഷാജി നമ്പൂതിരി :ദോഷമുക്തഭവനം )

💥ഈ വിശ്വാസം അനുസരിച്ചാണ് ശിർക്കൻ ഉസ്താദുമാരും കണക്കൻമാരും പ്രശ്നങ്ങൾക്ക് കാരണം കന്നി മൂലയിൽ കിണർ / അടുപ്പ് / കക്കൂസ് ആണെന്നും അത് പൊളിക്കാനും പറയുന്നത് അല്ലാതെ ഇസ്ലാമികമായി ഇതിന് യാതൊരു തെളിവുകളും പറയാൻ സാധിക്കില്ല ....

⭕എനി പ്രിയപ്പെട്ട സുഹൃത്തുക്കൾ ചിന്തിക്കൂ
ഏക ദൈവ വിശ്വാസികളായ നമുക്ക് ഇത് മാനദണ്ഡമാക്കാമോ?,

⭕കുഫ്രിയ്യത്ത് ആണെന്നതിൽ തർക്കത്തിന് പ്രസക്തിയിലല്ലല്ലോ?

⭕നിങ്ങൾ തന്നെ ചിന്തിക്കൂ

⭕എത്ര വീടുകളാണ് പൊളിക്കപ്പെടുന്നത്?

⭕ഈ വിശ്വാസം മുസൽമാന്റെ ഹൃദയത്തിൽ വരാൻ പറ്റുമോ എന്ന് നിങ്ങൾ തന്നെ ആലോചിക്കൂ?

🔷☝☝കന്നിമൂലയുടെ രഹസ്യം മേലെ സൂചിപ്പിച്ചു കന്നിമൂലയിൽ തെറ്റായ നിർമ്മിതികൾ പറ്റില്ലന്നും കന്നിമൂലക്ക് നമ്മുടെ ജീവിതത്തെ സ്വാധീനിക്കാൻ കഴിയുമെന്നും വിശ്വസിക്കൽ തൗഹീദിനെതിരാണ്
ശഹാദത്ത് കലിമ വിശ്വസിക്കുന്ന മുസ്ലിമിന് യോജിച്ചതുമല്ല

💥💥കന്നിമൂലയിൽ അടുപ്പ് കിണർ വേസ്റ്റ് കുഴി അലക്ക് കല്ല് കക്കൂസ് തുടങ്ങിയ നിർമ്മിക്കുന്നതിൽ ഇസ്ലാമികമായി ഒരു ബുദ്ധിമുട്ടും ഇല്ല മറിച്ച് ബുദ്ധിമുട്ട് ഉണ്ടെന്ന് വിശ്വസിക്കുകയും വീടിന്റെ ഭാഗങ്ങൾ പൊളിക്കുകയും ചെയ്യുന്നവൻ ശിർക്കിന് കുട പിടിക്കുകയാണ് ചെയ്യുന്നത്💥💥

⚠⚠⚠⚠⚠⚠⚠⚠⚠⚠⚠⚠⚠⚠⚠⚠⚠⚠

⭕എന്നാൽ ഭൂമിശാസ്ത്ര പരമായി ഭൂമിയുടെ ഭാഗത്ത് വായുസഞ്ചാരവും, നീരുറവയും നോക്കിയിട്ട്  കിണറ്റന്റെയും മറ്റും സ്ഥാനം കണക്കാക്കുന്നതിൽ തെറ്റില്ല.
അത് അറിയുന്ന എഞ്ചിനീയമാർ/ഉസ്താദമാരെ കൊണ്ട് നോക്കിച്ച് സ്ഥാനം കണക്കാക്കുന്നതിൽ തെറ്റില്ല.
മാത്രമല്ല കുറ്റിയടി പോലുള്ള കർമങ്ങൾ സയ്യിദിനെ / ഉസ്താദിനെ കൊണ്ട് ചെയ്യിക്കുന്നത് ഖൈറാണ്.
⭕ സ്വാഹാബികൾ നബി(സ) തങ്ങളെ വീടിന്റെ സ്ഥാനം നോക്കാനും പ്രാരംഭ പണി തുടങ്ങാനും സമീപിക്കാറുണ്ടായിരുന്നു.

💥➡➡   മഹാനായ നെല്ലിക്കുത്ത് ഉസ്താദ് ഈ വിഷയത്തിൽ ജ്ഞാനം ഉള്ള ആളായിരുന്നു.
 അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് വീടിന്റെ

✔ പടിഞ്ഞാറ് ഭാഗത്ത് കക്കൂസ്/ കിച്ചൺ/അലക്ക് കല്ല് പോലുള്ള ഉണ്ടാക്കുന്നതിനെ നിരുത്സാഹപ്പെടുത്തിയിരുന്നു.അതിന് 2 കാരണങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നത്

1⃣ പടിഞ്ഞാറ് ഖിബ് ലയാണ് ഖിബ് ലയോടുള്ള ബഹുമാനം
2⃣ കേരളത്തിൽ പടിഞ്ഞാറ് - കിഴക്ക് ഭാഗത്ത് വായുസഞ്ചാരം കൂടുതൽ ആണ്.
ആ ഭാഗങ്ങളിൽ മലിനജലം / വേസ്റ്റ് കെട്ടി നിന്നാൽ വായു സഞ്ചാരം കൂടുതൽ ആയതിനാൽ  അവ അന്തരീക്ഷ മലിനീകരണത്തിന് (ദുർഗന്ധം) കാരണമാകുന്നു  എന്നതാണ്

⚠ ഇവിടേയും കന്നിമൂല ഒരു വിഷയമേ അല്ല⚠

⚠💥➡നിങ്ങളുടെ വീട്ടിലെ കക്കുസ്/അലക്കു കല്ല്/കിണർ ഇവ കന്നിമൂലക്ക് ആയതാണ് നിങ്ങളുടെ പ്രശ്നങ്ങൾക്ക് കാരണം എന്നും അവിടെ നിന്ന് അവ പൊളിച്ച് കളയണം എന്ന് ഏതെങ്കിലും കപട പണ്ഡിത വേഷധാരികൾ പറഞ്ഞാൽ അവനെ തൊട്ട് സൂക്ഷിക്കുകയും അവൻ ശിർക്കിന് കുടപിടിക്കുന്ന വ്യക്തിയാണ്‌ എന്ന് മനസിലാക്കുകയാണ് വേണ്ടത്.

⭕ മാത്രമല്ല അവൻ ദീനിനെ കളവാക്കുകയും, ജനങ്ങളെ കടുത്ത ശിർക്കൻ വിശ്വാസങ്ങളിലേക്ക് നയിക്കുകയും ചെയ്തു.

🔰🔰കന്നിമൂല ഉണ്ടെന്നും, അവ നമ്മുടെ ജീവതത്തെ സ്വാധീനിക്കുമെന്നും വാദമുള്ളവർ അതിന് ഖുർആൻ/ഹദീസ് / ഇജ്മാഅ/ ഖിയാസ്
എന്നിവയിൽ നിന്നും തെളിവ് കൊണ്ടു വരേണ്ടതാണ്. ആ വിഷയത്തിൽ ശിർക്കൻ / കപട ചികിത്സാരികളെ വെല്ലുവിളിക്കുന്നു. 🔰🔰

✔അള്ളാഹു സത്യം മനസിലാക്കാൻ തൗഫീഖ്
 നൽകട്ടെ
ആമീൻ....                                                                                                           🔰🔰🔰🔰🔰🔰🔰🔰🔰🔰🔰

തൗഹീദും ഷിർക്കും പിഴച്ച്പോയ മുജാഹിദിസവും

തൗഹീദും ഷിർക്കും പിഴച്ച്പോയ മുജാഹിദിസവും

🍂🍂🍂🍂🍂🍂
തൗഹീദും ശിർക്കും
❄❄❄❄❄❄

തൗഹീദും ശിർക്കും എന്താണ് എന്ന് കൃത്യമായി മനസ്സിലാക്കുന്നിടത്ത് മുജാഹിദ്,ജമാ-അത്ത് പോലെയുളള പുത്തനാശയക്കാർക്ക് വലിയ അബദ്ധം സംഭവിച്ചു. അതുകൊണ്ടാണ് സുന്നികൾ ചെയ്യുന്ന എല്ലാ പ്രവർത്തനത്തെയും കണ്ണടച്ച് ശിർക്ക് ആരോപണം ഉന്നയിക്കാൻ ഇവർ തുനിയുന്നത്.

ഏതു വിവരമില്ലാത്ത വഹാബിയും വാ തോരാതെ സുന്നികൾക്കെതിരെ ശിർക്ക്‌ ആരോപിക്കും. എന്നാൽ എന്താണ് ശിർക്ക്.?? എന്താണ് തൗഹീദ്.??? എന്നിങ്ങനെ ഇഴകീറി പഠിക്കാനുള്ള നല്ല മനസ്സ് ഇവർക്ക്‌ ഇല്ലാതെ പോയി. അത് ശെരിക്ക് പഠിച്ചാൽ പിന്നെ ഒരാൾ മുജാഹിദ്   ആവില്ല.  കാരണം ഇസ്തിഗാസ ശിർക്കാണെന്നു സ്ഥാപിക്കാൻ പിന്നെ വലിയ പ്രയാസം നേരിടും. ഒരു ചെറിയ പുണ്യ കർമ്മാതെപോലും നിസാര വൽകരിക്കാൻ പാടില്ല എന്നതാണ് ഇസ്ലാമിന്റെ ഏറ്റവും വലിയ പാഠം. എന്നാൽ ഒരാൾ മുജാഹിദായി കഴിഞ്ഞാൽ പിന്നെ നാളിതുവരെ മുസ്ലിംകൾ ചെയ്തിരുന്ന എല്ലാ പുണ്യകർമങ്ങളെയും ശിർക്കും ബിദ-അത്തുമായി മുദ്രകുത്തി ആക്ഷേപിക്കും.

മുജാഹിദുകൾക്ക് ശിർക്കും തൗഹീദും അറിയില്ലെന്ന്‌ ഞാൻ വെറുതെ പറഞ്ഞതല്ല സഹോദരാ...
ഒരു ഉദാഹരണം കാണുക.👇🏾👇🏾👇🏾

ഇത് എപ്പ്രിൽ മാസത്തെ അൽ  മനാറിൽ നിന്നും ഒരു ഭാഗമാണ്.

21-തിരുകേശം:മുസ്ലിംകളുടെ വിശ്വാസപരമായ അധപതനതിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണം മുഹമ്മദ്‌ നബി(സ)യുടെ മുടി തിരുകേശമാനെന്നും അത് മുക്കിയ വെള്ളത്തിന്‌ രോഗശമന ശക്തിയോ ബറകതോ ഉണ്ടെന്നുമുള്ള വിശ്വാസമാണ്. അദ്ദേഹത്തിന്റെ മുടിയോ നഖമോ പോലുള്ള ഒരു ബോഡിവേയ്സ്റ്റും അവശേഷിക്കുന്നില്ലെന്നതാണ് വസ്തുത. ഉണ്ടെങ്കിൽ തന്നെ അവക്കിതരം സവിശേഷതകൾ ഉണ്ടെന്ന വിശ്വാസം പ്രമാണബദ്ധമല്ല.അത് കൊണ്ടുതന്നെ അത് ശിർക്കാണ്.

(അൽ മനാർ ഏപ്രിൽ-2015)

👆🏻👆🏻👆🏻👆🏻👆🏻

ഒരു നാണവുമില്ലാതെ എഴുതിയിരിക്കുന്നു. ഇത് സനദ്‌ ഉണ്ടോ/ഇല്ലേ എന്ന പ്രശ്നമല്ല. എല്ലാം ഉണ്ടെങ്കിൽ പോലും ശിർക്കാണ്‌ എന്ന് തന്നെ അൽ മനാറിൽ എഴുതിയിരിക്കുന്നു.
▲▲▲▲▲▲▲
ഈ വാദം വിശുദ്ധ ഇസ്ലാമിൻ റ്റെ എല്ലാ പ്രമാണങ്ങൾക്കും വ്യക്തമായ എതിരാണ്.

കാരണം സ്വഹാബത്ത് നബി(സ)യുടെ ആസാറുകൾ കൊണ്ട് ശിഫാക്ക് വേണ്ടി ഉപയോഗിച്ചത് സ്വഹീഹുൽ ബുഖാരിയിൽ തന്നെ കാണാം
▼▼▼▼▼▼▼▼▼▼▼▼

5896 - حدثنا مالك بن إسماعيل، حدثنا إسرائيل، عن عثمان بن عبد الله بن موهب، قال: أرسلني أهلي إلى أم سلمة زوج النبي صلى الله عليه وسلم بقدح من ماء - وقبض إسرائيل ثلاث أصابع من قصة - §فيه شعر من شعر النبي صلى الله عليه وسلم، وكان إذا أصاب الإنسان عين أو شيء بعث إليها مخضبه، فاطلعت في الجلجل، فرأيت شعرات حمرا
__________ W5557 (5/2210) -[ ش (قبض. .) إشارة إلى صغر القدح. (مخضبه) وعاءه. (الجلجل) وهو شيء يتخذ من فضة أو غيرها يشبه الجرس وقد تنزع منه الحصاة التي تتحرك فيوضع فيه ما يحتاج إلى صيانته. ويروى (الحجل) هو سقاء ضخم]

▲▲▲▲▲▲▲☆ബുഖാരി☆▲▲▲▲▲▲▲▲
ഉമ്മു സലമ ബീവിയുടെ അടുക്കൽ നബി(സ)യുടെ തിരുകേശം സൂക്ഷിച്ചിരുന്നു എന്നും സ്വഹാബത്ത് ശിഫാക്ക് വേണ്ടി അത് വെള്ളത്തിൽ ഇട്ട് ഉപയോഗിച്ചിരുന്നു എന്നും വളരെ വ്യക്തമാണ്.

എന്നിട്ടും മുജാഹിദുകൾ അത് ശിർക്കാണെന്ന് എഴുതി സമൂഹത്തിൽ പ്രചരിപ്പിച്ചു. അതുകൊണ്ടാണ് ഞാൻ ആദ്യമേ പറഞ്ഞത് മുജാഹിദിനു ശിർക്കും തൗഹീദും അറിയില്ലെന്ന്. ഇപ്പൊ മനസ്സിലായില്ലേ കൂട്ടുകാരാ...

യഥാർത്ഥത്തിൽ എന്താണ് തൗഹീദ്.???
_______________________
ഉ:-  അല്ലാഹുവിനെക്കൊണ്ട് പ്രത്യേഗമായ ദാത്ത്(ذات)ലും ഗുണ വിശേഷനങ്ങളിലും അല്ലാഹുവിന്ന് ഒരു പങ്കുകാരും ഇല്ല എന്നും  ആരാധനക്ക് അർഹൻ അല്ലാഹു ഒരുവൻ മാത്രമാണെന്നുമുള്ള  വിശ്വാസമാണ് തൗഹീദ്.

ശിർക്ക് എന്നാൽ..??
__________________
തൗഹീദിന്റെ നേരെ വിരുദ്ധമായ ആശയത്തിനാണ് ശിർക്ക് എന്ന് പറയുന്നത്.

ﺃﻥ ﻧﻔﻲ ﺍﻟﺸﺮﻙ ﻳﺴﺘﻠﺰﻡ ﺇﺛﺒﺎﺕ ﺍﻟﺘﻮﺣﻴﺪ ﻭﻳﺸﻬﺪ ﻟﻪ ﺍﺳﺘﻨﺒﺎﻁ ﻋﺒﺪ ﺍﻟﻠﻪ ﺑﻦ ﻣﺴﻌﻮﺩ ﻓﻲ ﺛﺎﻧﻲ ﺣﺪﻳﺜﻲ ﺍﻟﺒﺎﺏ ﻣﻦ ﻣﻔﻬﻮﻡ
[١٢٣٨] ﻗﻮﻟﻪ ﻣﻦ ﻣﺎﺕ ﻳﺸﺮﻙ ﺑﺎﻟﻠﻪ ﺩﺧﻞ ﺍﻟﻨﺎﺭ ﻭﻗﺎﻝ ﺍﻟﻘﺮﻃﺒﻲ ﻣﻌﻨﻰ ﻧﻔﻲ ﺍﻟﺸﺮﻙ ﺃﻥ ﻻ ﻳﺘﺨﺬ ﻣﻊ ﺍﻟﻠﻪ ﺷﺮﻳﻜﺎ ﻓﻲ ﺍﻹﻟﻬﻴﺔ
(
ഫത്-ഹുൽ ബാരി )

ഇത്രയും വ്യക്തമായി തൗഹീദും ശിർക്കും വേർതിരിച്ച് മനസ്സിലാക്കുകയും ജനങ്ങൾക് മനസ്സിലാക്കി കൊടുക്കുകയും ചെയ്യുന്ന സുന്നികളെ മുശ്രിക്കായി മുദ്രകുത്താൻ വെമ്പൽ കൊളളുന്ന തെറ്റിദ്ധരിച്ച് മുജാഹിദിൽ അകപ്പെട്ടുപോയ കൂട്ടുകാരാ.. ഒരു ദിനം വരാനുണ്ട്. മഹ്ശർ...അവിടെ ഖുർആനും ഹദീസും ലോകത്തിനു പഠിപ്പിക്കുകയും അതോടൊപ്പം ഇസ്തിഗാസ ചെയ്തു കാണിക്കുകയും പഠിപ്പിക്കുകയും ചെയ്ത പണ്ഡിതന്മാർ മുഴുവൻ സംഗമിക്കും. അവർ ഇഷട്ടദാസൻമാർ ആയത്കൊണ്ട് തന്നെ അല്ലാഹുവിന്റെ അനുഗ്രഹതിലുമായിരിക്കും. ഒരടിസ്ഥാനവുമില്ലാതെ ശിർക്ക്, ശിർക്ക്,ശിർക്ക്,.... എന്നും പറഞ്ഞ് നടന്ന നീ വിരല്കടിക്കേണ്ടി വരും.

ഒറ്റപ്പെടും മുമ്പ് രക്ഷപ്പെട്ടോ....
അല്ലാഹു എല്ലാവര്ക്കും ഹിദായത് നല്കട്ടെ ആമീൻ...

സ്നേഹത്തോടെ🌷🌷
ശാഹിദ് ചെറുകര
📱9961233559

Tuesday, 14 March 2017

നാഗ കോപവും വസ്തുതയും

💥💥നാഗ കോപവും വസ്തുതയും💥💥

🔷"നിങ്ങൾ നിങ്ങടെ വഴിക്ക് പോട് നമ്മളെ ഉപദ്രവിക്കരുത് " 🔷

⭕നാഗ കോപം എന്നത് ഇസ്ലാമിലില്ല

➡ഒരാൾ  ഒരു പാമ്പിനെ കൊന്നതിന്റെ പേരിൽ ആ പാമ്പ് അയാളുടെ ജീവിതത്തെ മോശമായി ബാധിക്കും എന്ന വിശ്വാസം ഇസ്ലാമിലില്ല.....
എന്നാൽ ഒരു പാട് പേർ നാഗ കോപവുമായി ബന്ധപ്പെട്ട് ധാരാളം അനുഭവങ്ങൾ പറയാറുണ്ട്!!!

✔ അത്തരം ഒരു അനുഭവമാണ് ഈ പോസ്റ്റിന്റെ തന്നെ കാരണം എന്നത് പ്രസക്തമാണ്✔

⭕💥ധാരാളം തെറ്റിദ്ധാരണകൾ ഉള്ളത് കൊണ്ട് വിശദമായി ഈ വിഷയം പഠിക്കാം.....

💥💥പാമ്പിനെ കൊല്ലൽ സുന്നതാണ്!!!💥💥

⭕ബുദ്ധിമുട്ടുണ്ടാക്കുന്ന ജീവികളെ  കൊല്ലാവുന്നതാണ്.
എന്നാൽ  ഉറുമ്പ് , തവള, തേനീച്ച, മരംകൊത്തി, തുടങ്ങിയ ജീവികളെ കൊല്ലരുതെന്ന് നബി തങ്ങള്‍ ഉണര്‍ത്തിയിട്ടുണ്ട്.

⭕എന്നാല്‍ ഉറുമ്പുകള്‍ ബുദ്ധിമുട്ടുണ്ടാക്കിയാല്‍ അവയെ കൊല്ലാമെന്ന് മറ്റു ഹദീസുകളില്‍ നിന്ന് മനസ്സിലാക്കാം.

⭕ ചുരുക്കത്തില്‍ പാമ്പ് / എലി / തേൾ / തരിയണി തുടങ്ങി ഉപദ്രവകാരികളായ ജീവികളെ കൊല്ലല്‍ സുന്നത് തന്നെയാണ്✔✔✔✔✔

☑ ഉപകാരവും ഉപദ്രവവുമുണ്ടാക്കുന്ന ജീവികളെ കൊല്ലല്‍ സുന്നതോ കറാഹതോ അല്ല.

☑ ഉപദ്രവമില്ലാത്ത ജീവികളെ കൊല്ലല്‍ കറാഹതാണ്.

☑എന്നാല്‍ ഭക്ഷിക്കാനുതകുന്ന ജീവികളെ ഭക്ഷിക്കാനല്ലാതെ വെറുതെ കൊല്ലല്‍ ഹറാമാണ്.

☝☝ഇതാണ് ജീവികളെ കൊല്ലുന്നതിലെ ഇസ്ലാമിക വീക്ഷണം ✅

☝☝ഇതിൽ നിന്നും പാമ്പിനെ കൊല്ലൽ സുന്നത്താണ് എന്ന് മനസിലാക്കാവുന്നതാണ്....

⭕എന്നാൽ മുമ്പ് ജിന്നിനെ കുറിച്ച് വിശദീകരിച്ചപ്പോൾ അവയിൽ രൂപം മാറാൻ സാധിക്കുന്ന ജിന്നുകൾ ഉണ്ട് എന്ന് സൂചിപ്പിച്ചിരുന്നു!!!!
 ഇതിന്റെ വെളിച്ചത്തിൽ
നാം നമ്മുടെ വീടിനകത്ത് കാണുന്ന എല്ലാ  പാമ്പുകളും യഥാർത്ഥ പാമ്പുകൾ ആവണമെന്നില് എന്ന് നമുക്ക് മനസിലാക്കാവുന്നതാണ് 😥😥😥✔

              💥⚠ജിന്ന് പാമ്പ്⚠💥

⭕ ജിന്നുകള്‍ക്ക് പാമ്പിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നതിന് തടസ്സമില്ലെന്നാണ് ഇസ്ലാമിക പ്രമാണങ്ങള്‍ പറയുന്നത്

➡.ജിന്നുകളിലെ ചീത്ത വര്‍ഗത്തിന് (പിശാച് / ശൈത്യാൻ ) ഇങ്ങനെ രൂപം മാറാൻ കഴിവുണ്ട്.
 നിരവധി നബി വചനങ്ങള്‍ ഇതിനു രേഖായായിട്ടുണ്ട്. ✔

⭕വീടിനകത്ത് കാണുന്ന പാമ്പുകള്‍ ജിന്നുകളാവാന്‍ സാധ്യത യുള്ളതിനാല്‍ മൂന്നുതവണ അവയോട് പോകാന്‍ പറയണമെന്ന് ഹദീസില്‍ കാണാം ✔

⭕നല്ല ജിന്നാണെങ്കില്‍ അത് ഇറങ്ങിപ്പോകും.✔✔

⭕പോകാതെ നിന്നാല്‍ ഒന്നുകില്‍ ശരിയായ പാമ്പാകും, അല്ലെങ്കില്‍ പിശാചാകും .രണ്ടായാലും കൊന്നു കളയണമെന്നാണ് വിധി.💯✔

➡⭕പണ്ട് കാലത്തെ ഉമ്മാമമാർ (ഇപ്പോഴും ഉണ്ട് ) വീടുകളിൽ പാമ്പിനെ കണ്ടാൽ  അവയോട് "നിങ്ങൾ നിങ്ങടെ വഴിക്ക് പോട് നമ്മളെ ഉപദ്രവിക്കരുത് " എന്ന് 3 തവണ പറയുന്നത് നമ്മിൽ ചിലരെങ്കിലും കണ്ടിട്ടുണ്ടാകും (അഭയം പറയുക എന്നൊക്കെ ഉമ്മാമമാർ ഇതിനെ വിശേഷിപ്പിക്കാറ്) പാമ്പുകൾ ഈ സംസാരം കൊണ്ട് ഇറങ്ങി പോകുന്നതും കാണാം....✔✔✔

⭕ചുരുക്കി പറഞ്ഞാൽ നമ്മുടെ  വീട്ടിൽ ഒരു പാമ്പിനെ കണ്ടാൽ അതിനെ ഉടൻ കൊല്ലാതെ 3 തവണ പണ്ടത്തെ ഉമ്മാമമാർ പറഞ്ഞത് പോലെ അഭയം പറയുക പോയില്ലെങ്കിൽ മാത്രം കൊന്നു കളയുക എന്നാൽ ടെൻഷനില്ല...☑

⚠⚠എന്നാൽ നാം കൊന്നത് രൂപം മാറി വന്ന ജിന്നാണെങ്കിൽ സുഹൃത്ത് സൂചിപ്പിച്ചത് പോലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യത ഉണ്ട്. ⚠⚠

🔰നമുക്ക് ഇതിന്റെ സാധുത പരിശോധിക്കാം👇

   
💥💥പുതിയാപ്പിളയെ കൊന്ന പാമ്പ്‌💥💥

⭕🔰🔰ഹിശാമുബ്നു സഹ്റത്തിന്റെ മൌലയായ അബുസ്സായിബാനു സംഭവം പറയുന്നത്:( ഇമാം മാലിക്ക്, മുസ്ലിം ഇത് ഉദ്ധരിച്ചിട്ടുണ്ട്)🔰🔰👇👇

🔰🔰"ഞാന്‍ ഒരു ദിവസം അബുസഈദിനില്‍ ഖുദ്രി(റ) ന്റെ വീട്ടില്‍ ചെന്നപ്പോള്‍ അദ്ദേഹം നിസ്കാരത്തിലായിരുന്നു.
പെട്ടെന്നാണ് റൂമിന്റെ ഒരു മൂലയില്‍ നിന്ന് അനക്കം കേട്ടത്.
കട്ടിലിന്റെ അടിയില്‍ നിന്നാണ് അനക്കം. സൂക്ഷിച്ചു നോക്കിയപ്പോള്‍ അതൊരു പാമ്പാണ് . പിന്നെ ഞാൻ ഒന്നും ചിന്തിച്ചില്ല അതിനെ കൊല്ലാന്‍ ഉദ്ദേശിച്ചു ചാടിയെഴുന്നേറ്റു.
ഇത് കണ്ട അബു സഈദ് എന്നോട് ഇരിക്കാൻ ആംഗ്യം കാട്ടി .
ഞാന്‍ അവിടെ തന്നെ ഇരുന്നു.
നിസ്കാരത്തില്‍ നിന്ന് വിരമിച്ച അബുസഈദ്(റ)എന്നോട് ആ വീട്ടിലെ മറ്റൊരു മുറി ചൂണ്ടി കാണിച്ചിട്ട് പറഞ്ഞു.

“നീ ആ മുറി കാണുന്നുണ്ടോ " ?

“അതെ കാണുന്നുണ്ട് .”

അവിടെ ഒരു പുതിയാപ്പിള താമസിച്ചിരുന്നു. വിവാഹം കഴിഞ്ഞിട്ട് അധികമായിട്ടില്ല
ഞങ്ങള്‍ ഖന്‍ദകിലെക്ക് പുരപ്പെടുമ്പോൾ  ആ ചെറുപ്പക്കാരനും പോന്നിരുന്നു.
ഉച്ച കഴിഞ്ഞാല്‍ അവന്‍ നബി(സ) യുടെ അനുമതി വാങ്ങി കിടങ്ങ്‌ കുഴിക്കുന്നത് നിർത്തി വീട്ടിലേക്ക് തിരിക്കും.
മണവാട്ടി മാത്രമാണല്ലോ വീട്ടില്‍.
ഒരു ദിവസം നബി(സ) സമ്മതം നല്‍കിയ കൂട്ടത്തില്‍ പതിവിനു വിപരീതമായി അവിടുന്ന് പറഞ്ഞു.

"നീ ആയുധം കയ്യില്‍ വെച്ചോ, ബനൂ ഖുറൈളയെ കരുതിയിരിക്കണം.”

അങ്ങനെ അയാള്‍ വീട്ടിലേക്ക് നീങ്ങി ,കയ്യില്‍ കുന്തമുണ്ടായിരുന്നു. വീടണഞ്ഞതും ആ കാഴ്ച കണ്ടു അയാള്‍ക്ക്‌ ശുണ്ഠി വന്നു.
തന്റെ പ്രാണ പ്രണയിനി അതാ പുറത്തിറങ്ങി നില്‍ക്കുന്നു.വല്ലാത്ത ഭാര്യാപ്രേമിയായിരുന്നു അയാള്‍. അവളെ വല്ലവരും കാണുന്നതിലും പ്രേമിക്കുന്നതിലും അസഹ്യതഅനുഭവിക്കുന്നയാള്‍.
പെണ്ണ് തന്നെ മാനിക്കുന്നില്ലേ എന്ന് ശങ്കിച്ച അയാള്‍ കുന്തവുമായി അവള്‍ടെ നേരെ പാഞ്ഞടുത്തു. അമ്പരന്ന അവള്‍ പറഞ്ഞു.

“എന്നെ വേദനിപ്പിക്കരുത് റൂമിലേക്ക്‌ നോക്കൂ..അവിടെ.... .”

അയാള്‍ സമനില വീണ്ടെടുത്ത്‌ അകത്തു കയറി നോക്കുമ്പോള്‍ തന്റെ വിരിപ്പിൽ ഒരു പാമ്പ് ചുരുണ്ട് പുളഞ്ഞു കിടക്കുന്നു. അയാള്‍ പിന്നെ ഒന്നും ആലോചിച്ചില്ല.പാമ്പിനെ കുന്തം കൊണ്ട് പാമ്പിനെ വിരിപ്പിൽ നിന്നും കുത്തിയെടുത്ത് പുറത്തിറങ്ങി. പാമ്പ്‌ ഒന്ന് ചുരുണ്ട്  അയാളുടെ ശരീരത്തില്‍ തൊട്ട് പിടഞ്ഞു.
അത്ഭുതം, പാമ്പും അയാളും ജീവനറ്റ് വീണു. ആരാണ് ആദ്യം ജീവന്‍ വെടിഞതെന്നു അറിയാത്ത വിധമായിരുന്നു അത്.
വിവരമറിഞ്ഞ ഞങ്ങള്‍ തിരുനബിക്കരികിലെത്തി. വിവരങ്ങള്‍ പറഞ്ഞു. കൂടത്തില്‍ ഞങ്ങള്‍ ഇങ്ങിനെ പറഞ്ഞു.

 “തിരുദൂതരെ അയാളെ പുനര്‍ ജീവിപ്പിക്കാന്‍ പ്രാര്‍ത്ഥിച്ചാലും.”

നബി(സ) നിങ്ങളിപ്പോള്‍ അദ്ദേഹത്തിന് വേണ്ടി പപമോചനതിനിരക്കൂ ,മദീനത്ത് ചില ജിന്നുകള്‍ ഉണ്ട്.അവര്‍ ഇസ്ലാം വിശ്വസിച്ചവരാണ്.അവരെ നിങ്ങള്‍ കണ്ടാല്‍ മൂന്നു തവണ പോകാന്‍ പറയണം .പിന്നെയും കാണുന്ന പക്ഷം അതിനെ കൊന്നോളൂ. അത് പിശചാ ണെന്ന കാര്യം ഉറപ്പാണ്"....
(🔰തെളിവിന് തെളിവും തന്നു🔰 )

👇പ്രിയ സുഹൃത്തുക്കളോട്  പറയാനുള്ളത്👇

⚠⚠ സൂക്ഷിക്കുക നമ്മിൽ നിന്നും ഉണ്ടാകുന്ന  ഇത്തരം ചെറിയ അശ്രദ്ധകൾ അപകടങ്ങൾ ക്ഷണിച്ച് വരുത്തുന്നതാണ് വീട്ടിൽ ഒരു പാമ്പിനെ കണ്ടാൽ അവയോട് 3 തവണ അഭയം പറഞ്ഞ ശേഷം മാത്രം കൊല്ലുക⚠⚠✔✔✔

⚠⚠ഇനി നിങ്ങൾ ഒരു  പ്രശ്നവുമായി ഒരു ചികിത്സകനെ സമീപിച്ചു അയാൾ പ്രശ്നത്തിന് കാരണം  നാഗ കോപം/ വീടെടുത്തപ്പോൾ നാഗത്തറ പൊളിഞ്ഞു പോയി എന്നൊക്കെ പറയുകയും ഇതിന് പരിഹാരം നമ്മൾ ചെയ്താൽ ശരിയാവില്ലെന്നും മറ്റ് മതക്കാരെ കൊണ്ട് ചെയ്യിക്കണമെന്നും പറഞ്ഞാൽ അവൻ ശിർക്കിന് കുട പിടിക്കുന്നവനാണെന്ന് മനസിലാക്കുകയും അവനെ തൊട്ട് അകലുകയും ആണ് വേണ്ടത്✔✔✔✔

☑അള്ളാഹു മനസിലാക്കാൻ തൗഫീഖ് നൽകട്ടെ

ആമീൻ

➡➡ഷെയർ ചെയ്യുക➡➡