Wednesday, 15 March 2017

കബർ കെട്ടിപ്പൊക്കൽ ഇമാം ഷാഫി (റ )കിതാബുൽ ഉമ്മിൽ മുജാഹിദ് മൌലവീ തട്ടിപ്പുകള്‍ !!

കബർ കെട്ടിപ്പൊക്കൽ ഇമാം ഷാഫി (റ )കിതാബുൽ ഉമ്മിൽ  മുജാഹിദ്  മൌലവീ തട്ടിപ്പുകള്‍ !!!                                          ======================                                                  വാട്ട്സ് ആപ്പില്‍ റൂമില്‍ മുത്തിയിരുന്നു കിതാബുകള്‍ കട്ട് മുറിച്ചു ക്ലിപ്പുകള്‍ ഉണ്ടാക്കി വിടുന്ന റഫീഖു സലഫി അറിയാന്‍ ;

ഇനി അത് വിലപോവില്ല... ഇമാം ഷാഫി രഹിമഹുല്ലാഹ് ന്‍റെ കിത്താബില്‍ ഉമ്മില്‍ കബര്‍ പൊളിക്കാന്‍ പറഞ്ഞു എന്ന് പറഞ്ഞു അയാള്‍ ഇട്ട പോസ്റ്റും അതില്‍ നടത്തിയ ഇബാറത്തു കളവും കാണുക:

അയാള്‍ കുറിപ്പില്‍ ഇട്ടതിന്റെ ബാക്കി ഭാഗം കൂടി വായിക്കാം....

കട്ട ഭാഗം:

فإن كانت القبور في الأرض يملكها الموتى في حياتهم أو ورثتهم بعدهم لم يهدم شيء أن يبنى منها
"അപ്പോൾ ഇനി ഖബറുകൾ മരണപെട്ട ആളുകൾ അവരുടെ ജീവിത കാലത്ത് ഉടമപ്പെടുത്തിയ ഭൂമിയിലോ അതല്ലങ്കിൽ അവരുടെ അനന്തര അവകാശികൾ അവരുടെ മരണ ശേഷം ഉടമപ്പെടുത്തിയ ഭൂമിയിലോ ആണ് എങ്കിൽ ഒന്നും തന്നെ പൊളിക്കപ്പെടുവാൻ പാടില്ല "

എവിടെയുള്ളതാണ് പൊളിക്കപ്പെടാണ്ടാത്??
അതും ഷാഫിഈ ഇമാം(റ)പഠിപ്പിക്കുന്നു..!!

وإنما يهدم إن هدم ما لا يملكه أحد فهدمه

നിശ്ചയമായും പൊളിക്കപ്പെടണം എന്നു പറഞ്ഞത് ഒരാൾക്കും ഉടമസ്ഥത ഇല്ലാത്ത സ്ഥലത്ത് ഉള്ളതാണ്.
(പൊതുസ്മശാനംപോലെ )

>> എന്തിനു വേണ്ടിയാണ് പൊളിക്കപ്പെടണം എന്ന് പറഞ്ഞത്??
അതും ഷാഫിഈ ഇമാം(റ)പഠിപ്പിക്കുന്നു..!!

لئلا يحجر على الناس موضع القبر فلا يدفن فيه أحد فيضيق ذلك بالناس
ഒരാൾക്കും ഉടമസ്ഥത ഇല്ലാത്ത(പൊതു സ്മശാനം) സ്ഥലത്ത് ഖബറു കെട്ടി പൊക്കുകയോ ബിൽഡിങ് ഉണ്ടാക്കുകയോ ചെയ്‌താൽ മറ്റു ജനങ്ങൾക്കുള്ള സ്ഥലം വിലങ്ങപ്പെടും അപ്പോൾ അത് ജനങ്ങൾക്ക്‌ പ്രയാസമായി തീരും "

മറ്റു ജനങ്ങൾക്ക് ഖബറടക്കാനുള്ള സ്ഥലത്തിലുള്ള അവകാശം എടുക്കൽ വരുന്നത് കൊണ്ട് ജനങ്ങൾക്ക് ഖബറടക്കം പ്രയാസമായി വരുന്നതിനാൽ പൊളിക്കപ്പെടണം എന്ന് പഠിപ്പിക്കുന്നു

അല്ലാതെ മുജായിദുകളെ നിങ്ങളുടെ വാദ പ്രകാരം ഖബ൪ കെട്ടി പൊക്കൽ ഹറാമായത് കൊണ്ട് എന്നവിടെയില്ല കെട്ടോ..!!

പിന്നെ ഇത് ഷാഫിഈ മദ്ഹബിലെ രണ്ട് അഭിപ്രായത്തിലെ ഒരു അഭിപ്രായമാകുന്നു. അപ്പോൾ മുജായിദുകളെ സ്വന്തം ഉടമസ്ഥതയിൽ ഉള്ള ഭൂമിയിൽ ഖബർ കെട്ടി ഉയ൪ത്തുന്നതിന് കുഴപ്പമില്ല എന്ന വാദം നിങ്ങൾക്കുണ്ടോ??????

ഇമാം ഷാഫി (റ) കിതാബില്‍ നിന്നും കട്ട് മുറിയന്‍ ഇബാറത്തുമായി ഇനി വരരുത്...........!!

ഒന്ന് കൂടി....

ജാറം കര്സേവക്ക് ഇമാം ഷാഫി (റ) ന്‍റെ ഉമ്മിലെ ഉദ്ദരണിയുമായി നടക്കുന്ന മുജ , ജമ ശിങ്കിടികള്‍ മറുപടി പറയണം !!

പ്രസ്തുത ഉമ്മിലെ പരാമര്‍ശത്തെ കുറിച്ച് ഇമാം നവവി മുക്തസരില്‍ നിന്നും ഉദ്ദരിച്ച്‌ പറയുന്നത്കൂടി ഒന്നു അര്‍ത്ഥം വെക്കണം ഈ മൌലവിമാര്‍...

അപ്പൊ തിരിയും എന്താ ഇമാം ഷാഫി (റ.അ) പറഞ്ഞത് എന്ന്...

قال الشافعي في المختصر : يستحب أن لا يزاد القبر على التراب الذي أخرج منه ، قال الشافعي والأصحاب رحمهم الله : إنما قلنا يستحب أن لا يزاد لئلا يرتفع القبر ارتفاعا كثيرا . قال الشافعي : فإن زاد فلا بأس . قال أصحابنا : معناه أنه ليس بمكروه ، لكن المستحب تركه

എവിടെന്നെങ്കിലും ഇബാരത്തിന്റെ കഷ്ണ്ണം എടുത്തു വച്ച് ഇമാമീങ്ങളുടെ നേരെ ആരോപണവുമായി വന്നാല്‍ അത് അങ്ങ് സലാമാത്താവും എന്ന് മൌലവിമാര്‍ കരുതല്ലേ...

പോലെ ഉള്ള നിങ്ങളുടെ കട്ട് മുറി ഇബാരത്തിന്റെ കഥ...
റസൂല്‍ (സ) കാലത്ത് തന്നെ സ്വഹാബത് ഇത് ഉസ്മാന്‍ (റ) കബര്‍ ഉയര്‍ത്തി കാണിച്ചു എങ്കില്‍ ഇതൊരിക്കലും ഹറാം ആവില്ല, ആണെന്ന് തെലീക്കാന്‍ ഉമ്മ പെറ്റ ഒരു മുജാഹിലിനും കഴിയുകയുമില്ല...

إنما قلنا يستحب أن لا يزاد لئلا يرتفع القبر ارتفاعا كثيرا . قال الشافعي : فإن زاد فلا بأس

ഇമാം ഷാഫി തന്നെ ഒരുപാട് കബര്‍ ഉയര്‍ന്നാലും കുഴപ്പമില്ല എന്നും പറഞ്ഞത് , ഇതും ഷാഫി ഇമാം പറഞ്ഞതാ മൌലവീ വെക്ക് അര്‍ത്ഥം....

പൊതു ഖബറിസ്താൻ പോലും സാലിഹീങ്ങളും മഹാത്മാക്കളുടെയും ഖബർ ആണെങ്കിൽ തബറുകും സിയാറത്തും ഉദ്ദേശിച്ചുകൊണ്ട് അവരുടെ ഖബറുകൽ ഉയര്ത്തൽ അനുവദനീയമാണ്, കറാഹത് പോലും ഇല്ല, പുണ്ണ്യകര്മമാണ് എന്നാണു ഇമാമീങ്ങള്‍ പറഞ്ഞത്
അല്ലാതെ നുണയും വഞ്ചനയും കൊണ്ട് പാവം മുജാഹിദുകളെ പറ്റിച്ചു എന്നും നടക്കാം എന്ന് കരുതല്ലേ... അവരും നിങ്ങളെ ഒരുനാള്‍ തിരിഞ്ഞു കൊത്തും !! സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട!!!

​സാലിം_നാലപ്പാട്​

No comments:

Post a Comment