Thursday, 16 March 2017

ബദ്റിലെ ക്വലീബ് സംഭവവും ,മരിച്ചവരുടെ കേൾവിയും

📚ബദ്റിലെ ക്വലീബ് സംഭവവും ,മരിച്ചവരുടെ കേൾവിയും📚                                                      ✨✨✨✨✨✨✨✨✨✨✨                                                                                                                                                                    നമ്മുടെ നാട്ടിലെ ഖവാരിജിയാക്കളായ പുത്തൻവാദികളുടെ അന്ധവിശ്വാസങ്ങളിൽ പെട്ട ഒന്നാണ് മരിച്ചവർ കേൾക്കുകയില്ലെന്ന വിശ്വാസം.അതിന് ആയത്തുകളെയും, ഹദീസുകളെയും ദുർവ്യാനിക്കുകയും, കളവുകൾ ആരോപിക്കുന്നതായും കാണാം. അതിനുള്ള അക്കമിട്ട് മറുപടിയാണ് ഇത്.

ബദ്റിലെ ക്വലീബ് സംഭവത്തിനെ ദുർവ്യാനിക്കുന്ന ലേഖനം കാണാനിടയായി. അതിന് അക്കമിട്ട് മറുപടിയാണ് ഇത്.

⭐☀🌟☀🌟☀🌟☀⭐

📙ബദറിൽ കൊല്ലപ്പെട്ട ഖുറൈശി പ്രധാനികളുടെ മൃതശരീരങ്ങൾ കുഴിച്ചുമൂടപ്പെട്ട ക്വലീബ് എന്ന പൊട്ടക്കിണറിനടുത്തുചെന്ന് (മൂന്ന് ദിവസങ്ങൾക്ക് ശേഷം) നബി തിരുമേനി(സ) അവരുടെ പേരെടുത്തു വിളിക്കുകയും, അവരെ അഭിസംബോധന ചെയ്തു സംസാരിക്കുകയുമുണ്ടായി. ഇതാണ് ക്വലീബ് സംഭവം കൊണ്ടുദ്ദേശിക്കുന്നത്.

🔹🔹🔹

👉ആരോപണം:


📙"മരിച്ചവർ കേൾക്കും" എന്നതിനു തെളിവായി ഇസ്തിഗാസ:വാദികൾ സാധാരണ ഉദ്ധരിക്കാറുള്ള ഒരു സംഭവമാണ് ക്വലീബ്.

⛔⛔⛔

മറുപടി:👇


ലേഖനത്തിന്റെ ആദ്യം തന്നെ കളവ് കൊണ്ടാണ് തുടങ്ങിയിരിക്കുന്നത്.മരിച്ചവർ കേൾക്കും എന്നതിന്റെ തെളിവ് ക്വലീബ് സംഭവം മാത്രമാണെന്ന് ആരും പറഞ്ഞിട്ടില്ല.

മരിച്ചവർ കേൾക്കും എന്ന് പ്രമാണങ്ങൾ പഠിപ്പിക്കുന്നു. അതിന് തെളിവുകൾ ധാരാളമുണ്ട്.

🔹🔹🔹

👉ആരോപണം:


📙എന്നാൽ, "മരിച്ചവർ കേൾക്കുകയില്ല" എന്നതിന് തെളിവായിട്ടാണ് മഹാൻമാരായ പൂർവ്വ പണ്ഡിതൻമാർ ഈ സംഭവം ചൂണ്ടിക്കാണിക്കുന്നത്. ശുദ്ധഹൃദയർക്ക് മനസ്സിലാക്കാൻ കഴിയുന്നതും അങ്ങനെയാണ്.


⛔⛔⛔

മറുപടി:👇


മരിച്ചവർ കേൾക്കുകയില്ല എന്നതിന് തെളിവാണ് ബദ്റിലെ ക്വലീബ് സംഭവം എന്ന് മഹാമാരായ പൂർവ്വ പണ്ഡിതർ പറഞ്ഞിട്ടുണ്ടെന്ന് പറയുന്നത് പച്ചക്കള്ളമാണ്.

🔻🔻🔻

ഇമാം ബുഖാരി(റ) യും മുസ് ലിമും (റ) നിവേദനം ചെയ്ത ഹദീസ് കാണുക:


عن ابن عمر قال: اطلع النبي صَلَّى اللَّهُ عَلَيْهِ وَسَلَّمَ على أهل القليب، فَقَالَ (( وَجَدْتُمْ مَا وَعَدَ رَبُّكُمْ حَقًّا )) فَقِيلَ لَهُ،  تَدْعُو أَمْوَاتًا ، فَقَالَ : مَا أَنْتُمْ بِأَسْمَعَ مِنْهُمْ، وَلَكِنْ لَا يُجِيبُونَ " (صحيح البخاري: ١٢٨١، مسلم: ٥١٢٠)


ഇബ്നു ഉമറി(റ) ൽ നിന്ന് നിവേദനം: ബദറിലെ പൊട്ടക്കിണറിൽ തള്ളപ്പെട്ടവരുടെ മേൽ വെളിവായി നബി(സ) ചോദിച്ചു: "നിങ്ങളുടെ രക്ഷിതാവ് നിങ്ങളോട് വാഗ്ദാനം ചെയ്തിരുന്ന കാര്യം സത്യമായി നിങ്ങൾ എത്തിച്ചുവോ?". അപ്പോൾ മരണപ്പെട്ടവരെയാണോ താങ്കൾ വിളിക്കുന്നതെന്ന്  ചോദ്യമുണ്ടായി. അപ്പോൾ നബി(സ) പ്രതിവചിച്ചു: "നിങ്ങൾ അവരേക്കാൾകൂടുതൽ കേൾക്കുന്നവരല്ല. എന്നാൽ അവർ മറുപടി പറയുന്നില്ല". (ബുഖാരി: 1281, മുസ് ലിം : 5120)

🔻🔻🔻

   പ്രസ്തുത ഹദീസിനെ ഇമാം നവവി(റ) വിശദീകരിക്കുന്നു:


قوله صلى الله عليه وسلم في قتلى بدر : ( ما أنتم بأسمع لما أقول منهم ) قال المازري : قال بعض الناس : الميت يسمع عملا بظاهر هذا الحديث ، ثم أنكره المازري وادعى أن هذا خاص في هؤلاء ، ورد عليه القاضي عياض وقال : يحمل سماعهم على ما يحمل عليه سماع الموتى في أحاديث عذاب القبر وفتنته ، التي لا مدفع لها ، وذلك بإحيائهم أو إحياء جزء منهم يعقلون به ويسمعون في الوقت الذي يريد الله ، هذا كلام القاضي ، وهو الظاهر المختار الذي يقتضيه أحاديث السلام على القبور . والله أعلم . (شرح النووي على مسلم: ٩/٢٥٣)


ബദറിൽ വധിക്കപ്പെട്ടവരുടെ കാര്യത്തിൽ "ഞാൻ പറയുന്നത് അവരേക്കാൾ കൂടുതൽ നിങ്ങൾ കേള്ക്കുന്നില്ല" എന്ന നബി(സ)യുടെ  പ്രസ്താവന നമുക്ക് വിലയിരുത്താം. മാസരി(റ) പറയുന്നു: "ഈ ഹദീസിന്റെ ബാഹ്യാർത്ഥം അടിസ്ഥാനമാക്കി മരിച്ചവർ കേൾക്കുമെന്ന് ചിലർ പറയുന്നു. ഈ ആശയത്തെ വിമർശിച്ച മാസരി(റ)  ഈ ഹദീസിൽ പറഞ്ഞ കാര്യം ഇക്കൂട്ടർക്കുമാത്രം ബാധകമാണെന്ന് വാദിക്കുന്നു. എന്നാൽ അതിനെ ഖണ്ഡിച്ച് ഖാളി ഇയാള് (റ) പറയുന്നു: ഒരിക്കലും അവഗണിക്കാൻ സാധിക്കാത്തതും ഖബറിലെ ശിക്ഷയും പരീക്ഷണവും പരമാർശിക്കുന്ന ഹദീസുകളിൽ മരിച്ചവർ കേൾക്കുമെന്ന് പറയുന്നതിനെ വിലയിരുത്തുന്നത് പോലെ ഈ ഹദീസിൽ പറഞ്ഞതിനെയും വിലയിരുത്താമല്ലോ. അവരെയോ അവരിൽ നിന്നുള്ള  ഒരു ഭാഗത്തേയോ ജീവിപ്പിക്കുക വഴി അല്ലാഹു ഉദ്ദേശിക്കുന്ന സമയത്ത് അവര്ക്ക് കേൾക്കാനും മനസ്സിലാക്കാനും സാധിക്കുമെന്നാണ് അവിടെയുള്ള വിശദീകരണം. ഖബ്റാളികൾക്ക് സലാം പറയാൻ നിർദ്ദേശിക്കുന്ന ഹദീസുകളിൽ നിന്ന് മനസ്സിലാകുന്ന പ്രബലാഭിപ്രായം ഖാളീ ഇയാള് (റ) പ്രകടിപ്പിച്ചതാണ്. (ശർഹു മുസ്ലിം : 9/253)


മേൽ ഹദീസിന്റെ വ്യാഖ്യാനത്തിൽ ഇമാം നവവി (റ) മരണപ്പെട്ടവർ കേൾക്കുമെന്ന് തന്നെയാണ് പ്രബലമാക്കുന്നത് .

🔻🔻🔻

ഇബ്നു തീമിയ തന്നെ പറയട്ടെ:


" الروح تشرف على القبر ، وتعاد إلى اللحد أحيانا ، كما قال النبي صلى الله عليه وسلم :


( ما من رجل يمر بقبر الرجل كان يعرفه في الدنيا فيسلم عليه إلا رد الله عليه روحه حتى يرد عليه السلام ) ، والميت قد يعرف من يزوره ، ولهذا كانت السنة أن يقال : ( السلام عليكم أهل دار قوم مؤمنين ، وإنا إن شاء الله بكم لاحقون ، ويرحم الله المستقدمين منا ومنكم والمستأخرين )


ആത്മാക്കൾ അവരുടെ ഖബറുകളിൽ വെച്ച് കാര്യങ്ങൾ അറിയുകയും ജീവിച്ചിരിക്കുന്നവർക്ക് ഉത്തരം ചെയ്യുകയും ചെയ്യും റസൂൽ സ.അ പറഞ്ഞതു പോലെ, "ഒരാള്‍ ദുനിയാവില്‍ വെച്ച് അവനു അറിയാമായിരുന്ന മു'മിനായ ഒരു സഹോദരന്റെ ഖബറിനരികിലൂടെ പോകുകയാണെങ്കില്‍ ഖബറിനരികില്‍ നില്‍കുകയും അവിടെ വെച്ച് സലാം ചൊല്ലുകയും ചെയ്താല്‍, ഖബറിലുള്ള വ്യക്തിക്ക് രൂഹിനെ മടക്കപ്പെടുകയും അവന്റെ സലാം മടക്കുകയും ചെയ്യും"... നിശയം ഖബറാളിക്ക് സന്ദര്ഷകനെ അറിയുന്നതാണ്.. അവൻ അവര്ക്ക് അസ്സലാമു അലൈകും അഹ്ലു ദാറ ഖൗമിൻ മു'അമിനീൻ എന്ന് തുടങ്ങുന്ന സലാം പറയൽ സുന്നതുമാണ്.. (ഫതാവ ഇബ്നു തീമിയ)


🔹🔹🔹

👉ആരോപണം:




📕മരിച്ചവർ കേൾക്കുകയില്ലെന്നാണ്

 ഉമർ (റ) മനസ്സിലാക്കിയിരുന്നതെന്ന് "മരിച്ചവരോട് താങ്കൾ സംസാരിച്ചിട്ടെന്തു ഫലം" എന്ന ചോദ്യത്തിൽ നിന്ന് വ്യക്തമാണ്.

📕ഈ സംഭവമറിഞ്ഞപ്പോൾ ആഇശ(റ)യുടെ പ്രതികരണവും ഏതാണ്ട് ഈ രീതിയിലായിരുന്നു.

⛔⛔⛔

മറുപടി:👇


ഉമർ(റ) മരിച്ചവർ കേൾക്കുകയില്ലെന്നാണ് മനസ്സിലാക്കിയത് എന്നത് പച്ചക്കള്ളമാണ്. ആഇശാ(റ)ക്ക് അപ്രകാരം ഒരു വാദം ഉണ്ടായിരുന്നതിനാൽ പിന്നീട് മരിച്ചവർ കേൾക്കുമെന്ന വാദത്തിലേക്ക് മടങ്ങിയിട്ടുള്ളത് മറച്ചു വെച്ചാണ് ഈ വഹാബി പുരോഹിതന്മാർ പ്രചരിപ്പിക്കുന്നത്.

🔻🔻🔻

ഇമാം സുയൂഥി(റ) അത് വിശദീകരിക്കുന്നത് കാണുക:

(മുശ്രിക്കുകളുടെ ശവക്കുഴിക്കരികിൽ വെച്ച് നബി(സ) പറഞ്ഞതായി) ഇബ്നുഉമർ(റ) ഉദ്ധരിച്ച വിഷയത്തിൽ അവർ ഒറ്റപ്പെട്ടിട്ടില്ല.അവരുടെ പിതാവ് ഉമർ, അബൂത്വൽഹത്, ഇബ്നുമസ്ഊദ്(റ) തുടങ്ങിയവരും ഇബ്നു ഉമർ(റ)നോട് യോജിച്ചിട്ടുണ്ട്. എന്നല്ല ആഇശ(റ)ൽ നിന്ന് ഇപ്രകാരം വന്നിട്ടുമുണ്ട്.എന്നല്ല,നല്ല സനദിലൂടെ ഇമാം അഹ്മദ് (റ) ഉദ്ധരിച്ചതാണിത്. ഇതനുസരിച്ച് ആഇശാ(റ) മരിച്ചവരുടെ കേൾവിയെ നിഷേധിക്കുന്ന വാദത്തിൽ നിന്ന് മടങ്ങിയിരിക്കണം. സംഭവത്തിന് ആഇശ(റ) ദൃക്സാക്ഷിയാകാത്തതിനാലും ദൃക്സാക്ഷികളായ സ്വഹാബത്ത് മേൽ പറഞ്ഞ പ്രകാരം ഉദ്ധരിച്ചത് അവരുടെ അരികിൽ സ്ഥിരപ്പെട്ടതിനാലുമാണിത്.

( ഹാശിയതു ന്നാസാഈ,4/111)

🔹🔹🔹

👉ആരോപണം:

                             

📘ക്വുർആനിൽ നിന്ന് സ്വഹാബത്ത് മനസ്സിലാക്കിയത് മരിച്ചവർ കേൾക്കുകയില്ലന്നായിരുന്നു.

⛔⛔⛔

മറുപടി:👇


: والسلف مجمعون على هذا ، وقد تواترت الآثار عنهم بأن الميت يعرف زيارة الحي له ويستبشر به " انتهى. "الروح"

ഖബർ സിയാറത്ത് ചെയ്യുന്നവരെ മയ്യത്ത് അറിയുകയും അവരെ കൊണ്ട് സന്തോഷിക്കുകയും ചെയ്യുമെന്നുള്ളതിൽ സലഫുകൾ ഏകോപിച്ചിരിക്കുന്നു.(ഇബ്നുൽ കയ്യിമിന്റെ കിതാബു റൂഹ് -45)

🔻🔻🔻

മരിച്ചവർ കേൾക്കില്ലെന്ന് സ്വഹാബിമാർ ഖുർആനിൽ നിന്ന് മനസ്സിലാക്കിയെന്ന് പറഞ്ഞത് പച്ചക്കള്ളമാണെന്ന് ഇബ്നുൽ കയ്യിമിന്റെ വിശദീകരണത്തിൽ നിന്നും മനസ്സിലാക്കാം.

🔹🔹🔹

👉ആരോപണം:


📘ഇനി ഈ സംഭവം മരിച്ചവരോട് പ്രാർഥിക്കാമെന്നതിന്ന് തെളിവാക്കുകയാണെങ്കിൽ അബൂജഹലിനെ പോലെയുള്ള ബഹുദൈവാരാധകരോട് പ്രാർഥിക്കാമെന്ന് മുസ്ല്യാക്കൾക്ക് പറയേണ്ടിവരും. കാരണം നബി(സ്വ)സംസാരിച്ചത് മരണപ്പെട്ട സത്യവിശ്വാസികളോടല്ല. സത്യനിഷേധികളോടാണ്.

🔰"അവരെ നിങ്ങൾ വിളിച്ചു പ്രാർത്ഥിച്ചാൽ നിങ്ങളുടെ വിളി അവർ കേൾക്കുകയില്ല. കേൾക്കുകയാണെങ്കിൽ തന്നെ നിങ്ങൾക്കവർ ഉത്തരം ചെയ്യുകയുമില്ല."🔰

എന്ന ഖുർആൻ വചനവും ഇക്കാര്യം നന്നായി വ്യക്തമാക്കുന്നു.

⛔⛔⛔

മറുപടി:👇


മരിച്ചവരോട് സഹായം ചോദിക്കാൻ മേൽ സംഭവം തെളിവാണെന്ന് സുന്നികളാരും, ഒരു പണ്ഡിതനും പറയുന്നില്ല. കാരണം മരിച്ചവർ കേൾക്കുമെന്ന് അല്ലാഹു വിന്റെ റസൂൽ(സ) തന്നെ പറഞ്ഞത് കാണാം.

ഇമാം മുസ്ലിം(റ) നിവേദനം ചെയ്ത മറ്റൊരു ഹദീസിലിങ്ങനെ വായിക്കാം:


عَنْ أَنَسِ بْنِ مَالِكٍ ، قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : (( إِنَّ الْمَيِّتَ إِذَا وُضِعَ فِي قَبْرِهِ ، إِنَّهُ لَيَسْمَعُ خَفْقَ نِعَالِهِمْ إِذَا انْصَرَفُوا)) (مسلم: ٥١١٦)


അനുസുബ്നു മാലികി(റ)ൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: "മയ്യിത്ത് ഖബറിൽ വെക്കപ്പെട്ടാൽ അവർ തിരിച്ചു പോകുമ്പോൾ അവരുടെ ചെരിപ്പടി ശബ്ദം നിശ്ചയം അവൻ കേൾക്കും". (മുസ്ലിം: 5116)


മരിച്ചവർ കേൾക്കുമോ എന്ന ചോദ്യത്തിന് ഇബ്നു തീമിയ കേൾക്കുമെന്ന് പറഞ്ഞതിന്റെ ശേഷം മേൽ ഹദീസ് തെളിവായി പറയുന്നത് കാണുക:


فَأَجَابَ :

الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ ، نَعَمْ يَسْمَعُ الْمَيِّتُ فِي

الْجُمْلَةِ كَمَا ثَبَتَ فِي الصَّحِيحَيْنِ عَنْ النَّبِيِّ - صَلَّى

اللَّهُ عَلَيْهِ وَسَلَّمَ - أَنَّهُ قَالَ : { يَسْمَعُ خَفْقَ

نِعَالِهِمْ حِينَ يُوَلُّونَ عَنْهُ

 (فتاوي)

📗📗📗

അല്ലാഹു പറയുന്നു


 : إِن تَدْعُوهُمْ لَا يَسْمَعُوا دُعَاءَكُمْ وَلَوْ سَمِعُوا مَااسْتَجَابُوا لَكُمْ ۖ وَيَوْمَ الْقِيَامَةِ يَكْفُرُ‌ونَ بِشِرْ‌كِكُمْ ۚ وَلَايُنَبِّئُكَ مِثْلُ خَبِيرٍ‌ ﴿١٤:فاطر﴾


നിങ്ങള്‍ അവരോട് പ്രാര്‍ത്ഥിക്കുന്നപക്ഷം അവര്‍ നിങ്ങളുടെ വിളി കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരംനല്‍കുന്നതല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലാകട്ടെ നിങ്ങള്‍ അവരെ പങ്കാളികളാക്കിയതിനെ അവര്‍നിഷേധിക്കുന്നതുമാണ്‌.(ഫാത്വിർ - 14)


മേൽ വചനം നസഫീ(റ) വിശദീകരിക്കുന്നു:


: القرآن الكريم - تفسير نسفي - تفسير سورة فاطر - الآية {إِن تَدْعُوهُمْ} أي الأصنام {لاَ يَسْمَعُواْ دُعَآءَكُمْ} لأنهم جماد {وَلَوْ سَمِعُواْ} على سبيل الفرض {مَا استجابوا لَكُمْ} لأنهم لا يدّعون ما تدّعون لهم من الإلهية ويتبرءون منها(تفسير نسفي


 വിഗ്രഹങ്ങൾ നിർജീവികലായത് കൊണ്ട് നിങ്ങൾ അവരെ വിളിച്ചാൽ നിങ്ങളുടെ വിളിക്ക് അവരുത്തരം ചെയ്യുകയില്ല. അവ നിങ്ങളുടെ വിളി കേൾകുമെന്നു സങ്കല്പിച്ചാൽ തന്നെ നിങ്ങൾ വാദിക്കുന്ന പോലെ ഇലാഹാനെന്ന വാദം അവർക്കില്ലാത്തത് കൊണ്ട് നിങ്ങളുടെ വിളിക്ക് അവരുത്തരം നല്കുന്നതുമല്ല.(തഫ്സീർ നസഫീ : 3/164)


إن تدعوا أيها الناس هؤلاء الآلهة التي تعبدونها من دون الله لا يسمعوا دعاءكم ; لأنها جماد لا تفهم عنكم ما تقولون.


 ജനങ്ങളെ! അല്ലാഹുവേകൂടാതെ നിങ്ങൾ ആരാധിക്കുന്ന ഇലാഹുകളെ നിങ്ങൾ വിളിക്കുകയാണെങ്കിൽ അവ നിങ്ങൾ പറയുന്നത് ഗ്രഹിക്കാൻ സാധിക്കാത്ത നിർജീവ വസ്തുക്കലായത് കൊണ്ട് നിങ്ങളുടെ വിളിക്ക് അവ ഉത്തരം ചെയ്യുകയില്ല.(ജാമിഉൽ ബയാൻ : 20/453)       അല്ലാമാ ഇബ്നു കസീർ പറയുന്നു : يعني:الآلهة التي تدعونها من دون الله لا يسمعون دعاءكم ؛ لأنها جماد لا أرواحفيها-ابن كثير 6/541


 അല്ലാഹുവിനു പുറമേ നിങ്ങൾ വിളിക്കുന്ന ഇലാഹുകൾ നിർജീവ വസ്തുക്കലായത് കൊണ്ട് നിങ്ങളുടെ വിളി അവർ കേൾക്കുകയില്ല.(ഇബ്നു കസീർ : 6/541)

📕📕📕

എന്നാൽ ഈ ആയത്തിൽ മരിച്ചവരോട് സഹായം ചോദിക്കാൻ പാടില്ലെന്നോ, മരിച്ചവർ കേൾക്കില്ലെന്നോ ഒരു മുഫസ്സി റെങ്കിലും പറഞ്ഞതായി ഈ പുരോഹിത വർഗ്ഗത്തിനെ വെല്ലുവിളിക്കുന്നു.


🔶ചോദ്യങ്ങൾ:

➖➖➖➖

📢മരിച്ചവർ കേൾക്കുമെന്ന് തന്റെ ഫതാവയിൽ പറഞ്ഞ ഇബ്നു തീമിയ ഖുർആനിനും,ഹദീസുകൾക്കും വിരുദ്ധമായി പറഞ്ഞു എന്ന് പറയാൻ ധൈര്യമുണ്ടോ?


📢ഇബ്നു തീമിയ, ഇബ്നിൽ കയ്യിം എന്നിവർക്ക് ഈ വിഷയത്തിൽ പിഴച്ചെന്ന് പറയാമോ?


📢ജനാസ കർമ്മങ്ങൾ കഴിഞ്ഞ് പോകുന്നവരുടെ ചെരിപ്പിന്റെ ശബ്ദം കേൾക്കുമെന്ന് നബി(സ) പറഞ്ഞത് ഖുർആനിന് വിരുദ്ധമാണോ?


📢സൂറ: ഫാത്വിറിലെ 14 മത്തെ ആയത്തിൽ അവർ എന്നത് മരിച്ചവർ എന്നാണെന്ന് പറഞ്ഞതായി തെളിയിക്കാമോ?

🔻🔻🔻

മരണപ്പെട്ട കേൾക്കുമെന്നത് അല്ലാഹുവും, റസൂലും പഠിപ്പിച്ചതാണ്.ബദ്രീങ്ങളുടെ ബറക്കത്ത് കൊണ്ട് കാര്യങ്ങൾ പഠിക്കാനും, അതനുസരിച്ച് പ്രവർത്തിക്കാനും, അവസാനം ആഖിബത്ത് നന്നായിക്കിട്ടാനും തൗഫീഖ് ചെയ്യട്ടെ, ആമീൻ!!!...                                                                                                                                 ♻♻♻♻♻♻♻♻♻♻♻                                                        ഹാരിസ് തറമ്മൽ 00971502087206                                                           🔺🔺🔺🔺🔺🔺🔺🔺🔺🔺🔺

No comments:

Post a Comment