Sunday, 7 February 2016

സ്ത്രീ-ജുമുഅ ജമാഅത്ത് ഭാഗം 2

ഇസ്ലാമിക് ബുള്ളറ്റിൻ വാട്സപ്പ് ഗ്രൂപ്പ് 🌹

⛸മൂസാ സോന്കാൽ

🔴സ്ത്രീ-ജുമുഅ ജമാഅത്ത് ഭാഗം 2🔵

💥നബി(സ) പറഞ്ഞു: സ്ത്രീകൾക്ക് ഖൈറായ പള്ളി അവളുടെ വീടിന്റെ    ഉള്ളറയാണ്. (അഹ്മദ്, ത്വബ്റാനി, ഹാകിം).

💥അബൂഹുറൈറ(റ) : നബി(സ) പറഞ്ഞു : അല്ലാഹു നല്കുന്ന തണലൊഴികെ
തണല ലഭിക്കാത്ത ദിവസം ഏഴ് കൂട്ടർക്ക് അവൻ തണൽ നൽകുന്നതാണ്. നീതിമാനായ ഇമാം, തന്റെ രക്ഷിതാവിന്റെ ആരാധനയിൽ മുഴുകി ജീവിച്ച യുവാവ്, പള്ളിയുമായി ഹ്രദയം ബന്ധിച്ച പുരുഷൻ...(ബുഖാരി)

     💥ഒരു പുരുഷൻ പള്ളി പരിപാലിക്കുന്നതായി കണ്ടാൽ അവന്‌ ഈമാൻ കൊണ്ട് സാക്ഷി നിൽക്കുവീൻ. (തുർമുദി, ഇബ്നുമാജ, ദാരിമി)

💥പള്ളിയുമായി ബന്ധപ്പെട്ട പുണ്യങ്ങൾ പുരുഷന്മാർക്കാണ് കിട്ടുക എന്നും നബിതങ്ങൾ പഠിപ്പിക്കുകയാണ്.

          💥ഉമ്മുഹുമൈദിസ്സാഇദിയ്യ്‌ (റ) നബി(സ) യോട് പറഞ്ഞു: തങ്ങളുടെ കൂടെ നിസ്കരിക്കാൻ വരുന്നത് ഞങ്ങളുടെ ഭർത്താക്കന്മാർ തടയുകയാണ്. ഞങ്ങൾ തങ്ങളുടെ കൂടെ നിസ്കരിക്കാൻ ഇഷ്ടപ്പെടുന്നു.  "നബി(സ) പറഞ്ഞു : നിനക്കിഷ്ടമുണ്ടെന്നു എനിക്കറിയാം. പക്ഷെ നിന്റെ വീട്ടിലുള്ള സ്വകാര്യ റൂമിൽ വെച്ച് നിസ്കരിക്കലാണ് ഏറ്റവും ഉത്തമം." പിന്നീടവർ വീടിനുള്ളിൽ ഇരുട്ടുള്ള ഒരറ തയ്യാറാക്കുകയും മരിക്കുന്നത് വരെ പ്രസ്തുത അറയിൽ വെച്ച് നിസ്കരിക്കുകയും ചെയ്തു.
(ഇമാം ബൈഹഖി, ഇമാം അഹ്മദ് , ഇമാം ഇബ്നു അബീശൈബ, ഇമാം ഇബ്നുൽ അസീർ ,ഇബ്നു ഖുസൈമ, ഇബ്നു അബ്ദിൽ ബർറ്)
   (സ്വഹീഹു ഇബ്നു ഖുസൈമ 3/95, മുസ്നദ് അഹ്മദ് 6/371,  മുസന്നഫ് ഇബ്നു അബീശൈബ 2/365, ഉസ്സൂദുൽഗാബ 5/576, ത്വബ്റാനി 25/168, മജ്മഉസ്സവാദ് 2/34, സ്വഹീഹ് ഇബ്നു ഹിബ്ബാൻ 3/466, അദ്ദുററുൽ മൻസൂർ 5/52)


💥പള്ളിയെ തൊട്ട് തടയരുത് എന്ന് പഠിപ്പിച്ച നബിതങ്ങൾ തന്നെയാണ് ഇവിടെ ഒരു സ്ത്രീ ചോദിച്ചപ്പോൾ തടഞ്ഞത്. സ്ത്രീയുടെ ഭര്ത്താവും തടഞ്ഞത്. അപ്പോൾ തടയരുത് എന്ന് പറഞ്ഞത് ജുമുഅ ജമാഅത്തല്ല എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം. മറ്റു വല്ലതുമാണ്.

💥വീട്ടിൽ ഒരു പള്ളിയുണ്ടാക്കാൻ അവർ നിർദ്ദേശിച്ചു. അങ്ങനെ വീടിന്റെ അർദ്ദഭാഗത്ത് ഏറ്റവും ഇരുൾമുറ്റിയ സ്ഥലത്ത് അവർക്ക് വേണ്ടി  പള്ളി നിർമിക്കപ്പെട്ടു. മരണംവരെ അവിടെ വെച്ചായിരുന്നു അവർ നിസ്കരിച്ചിരുന്നത്. (മുസ്നദ് അഹ്മദ് : 6/371).

💥പള്ളിയിൽ പൊകാമെങ്കിൽ വീട്ടിൽ പള്ളിയുണ്ടാകേണ്ട ആവശ്യമെന്ത്?
ഇബ്നു അബ്ബാസ്(റ)ൽ നിന്ന് : ജുമുഅ ദിവസം പള്ളിയിൽ നിസ്കരിക്കുന്നതിനെ കുറിച്ച് ഒരു സ്ത്രീ അന്വേഷിച്ചു. വീടിന്റെ അകത്തളത്തിലുള്ള  നിസ്കാരമാണ് മറ്റേത് സ്ഥലത്തുള്ള നിസ്കാരത്തെക്കാളും നിനക്ക് ശ്രേഷ്ടമായത്. (മുസന്നഫ് ഇബ്നു അബീശൈബ 2/364)

    💥അബു അംറിശൈബാനി (റ) നിന്ന് : വെള്ളിയാഴ്ച പള്ളിയിൽ നിന്ന് ഇബ്നു മസ്ഊദ്(റ) കല്ല് വാരി എറിഞ്ഞോടിക്കുന്നത് ഞാൻ കണ്ടു. നിങ്ങൾ നിങ്ങൾക്കുത്തമമായ വീടുകളിലേക്ക് പോവുക. പള്ളി നിങ്ങൾക്കുത്തമമല്ല എന്നദ്ദേഹം പറയുന്നുണ്ടായിരുന്നു. (ഇമാം ത്വബ്റാനി, ഇബ്നു അബീശൈബ, ഹാഫിള് അബ്ദുറസ്സാഖ് , ഇമാം ബൈഹഖി)

💥ഇബ്നുസീരീൻ (റ) ൽ നിന്ന് നബി(സ) യുടെ ഭാര്യയായ സൗദ (റ) യോട് ചോദിച്ചു : നിങ്ങൾ എന്തുകൊണ്ടാണ് ഹജ്ജിനും ഉംറക്കും പോകാത്തത്?  അവിടന്ന് മറുവടി പറഞ്ഞു : എനിക്ക് നിർബന്ദമായ ഹജ്ജും ഉംറയും ഞാൻ നിർവഹിച്ചിരിക്കുന്നു. 'വീട്ടിൽ അടങ്ങി ഒതുങ്ങാനാണ് എന്റെ നാഥാൻ എന്നോട് കല്പിച്ചത്'. അല്ലാഹുവാണേ സത്യം മരിക്കുന്നത് വരെ ഞാൻ എന്റെ വീട്ടിൽ നിന്ന് പുറപ്പെടുകയില്ല.

      💥ഇബ്നുസീരീൻ (റ) പറയുന്നു: അള്ളാഹു തന്നെ സത്യം പിന്നീട് അവരുടെ വീട്ടിൽ നിന്ന് അവരുടെ ജനാസയല്ലാതെ പുറപ്പെട്ടിട്ടില്ല.(ഇബ്നു മുൻദിർ, ബദ്ബ്നു ഹുമൈദ്)

💥നബി(സ) തങ്ങളുടെ ഭാര്യയാണ് പർദ്ദയുടെ ആയത്തിന്റെ ഗൌരവം മനസ്സിലാക്കിതരുന്നത്.   അത്രെയും ഗൌരവത്തിലാണ് അല്ലാഹു പറഞ്ഞിട്ടുള്ളതെന്നു മനസ്സിലാക്കാം. 

 💥ഇബ്നു അബീഹാതിം (റ) ഇബ്നു നാഇലത് (റ) ൽ നിന്ന് : അബൂബർസതുൽ അസ് ലമി  (റ) വീട്ടിൽ വന്നപ്പോൾ ഭാര്യയെ കണ്ടില്ല. അവലെവിടെപ്പോയെന്നദ്ദേഹം ചോദിച്ചു. പള്ളിയിൽ പോയതാണെന്ന് വീടുകാർ പറഞ്ഞു. അവർ വന്നപ്പോൾ അബൂബർസതുൽ അസ് ലമി  (റ) പറഞ്ഞു : "സ്‌ത്രീകൾ വീട്ടിൽ നിന്നിറങ്ങുന്നത് അല്ലാഹു നിരോധിക്കുകയും വീട്ടിൽ അടങ്ങിയിരിക്കാൻ കല്പ്പിക്കുകയും ചെയ്തിരിക്കുന്നു. സ്‌ത്രീകൾ ജനാസയെ അനുഗമിക്കുകയൊ പള്ളിയിൽ പോകാനോ ജുമുഅ യിൽ പങ്കെടുക്കാനോ പാടില്ല.(അദ്ദുററുൽ മൻസൂർ : 5/374)

 💧എല്ലാ ആയത്തും ഹദീസും പഠിച്ച ഇമാം ശാഫി(റ പറയുന്നു : നബിയുടെ കൂടെ അവിടത്തെ ഭാര്യമാരും, പെണ്മക്കളുമുണ്ടായിരുന്നു. അവരാരും തന്നെ ജുമുഅ ജമാഅത്തുകൾക്ക് രാത്രിയോ പകലോ പങ്കെടുക്കരുണ്ടായിരുന്നില്ല. അവർക്കുത്തമമായ കാര്യമായിരുന്നു അതെങ്കിൽ അവർ വ്യാപ്രതരാകുമായിരുന്നു എന്നതിൽ സംശയമില്ല. മറ്റു സ്ത്രീകളും ഇങ്ങനെയായിരുന്നു. സ്ത്രീകൾക്ക് വല്ല ഗുണവും അതിലുണ്ടായിരുന്നുവെങ്കിൽ നബി(സ) അവരോടു അതിനു കല്പ്പിക്കുമായിരുന്നു. പർദ്ദ ഉപയോഗിക്കാനാണ് നബി(സ) അവരോടു കല്പ്പിച്ചത്.


 💧സലഫുസ്സ്വാലിഹീങ്ങളിൽ നിന്നാരും സ്ത്രീകളോട് ജുമുഅ ജമഅത്തിനു രാത്രിയോ പകലോ വരാൻ കൽപ്പിച്ചിട്ടില്ല. സ്‌ത്രീകൾ ജുമുഅ ജമാഅത്തുകളിൽ പങ്കെടുക്കുന്നത് ശ്രേഷ്ടമാനെങ്കിൽ അവർ അതിനു കല്പ്പിക്കുകയും സമ്മതം കൊടുക്കുകയും ചെയ്യേണ്ടിയിരുന്നു. (ഇഖ്തിലാഫുൽ ഹദീസ് : 7/178)

💧നബിതങ്ങളുടെ കാലത്ത് സ്ത്രീകൾക്ക് പള്ളിയിൽ ജുമുഅ ജമാഅത്ത് അനുവദിച്ചിട്ടുണ്ടെങ്കിൽ താബിഉ  താബിയിലെ ലോകം അംഗീകരിച്ച മഹാൻ, നബിതങ്ങൾ മുന്കൂട്ടി പറഞ്ഞ മഹാൻ, പത്ത് ലക്ഷം ഹദീസുകൾ മനപ്പാടമുള്ള മഹാൻ,ഇമാം  ശാഫിഈ(റ) നു ശേഷം മഹാനവര്കളെ പോലുള്ള ഒരു പണ്ഡിതൻ ഉണ്ടായിട്ടില്ല എന്നാണു ശേഷം വന്ന ഇമാമീങ്ങളൊക്കെ പഠിപ്പിച്ചത്. അങ്ങനെയുള്ള മഹാൻ...ആ മഹാന്റെ കാലത്ത് (രണ്ടാം നൂറ്റാണ്ടിൽ) സ്‌ത്രീകൾ ജുമുഅ ജമാത്തിനു വരാറില്ല എന്ന് മഹാനവര്കളുടെ ഉദ്ദരണിയിൽ  നിന്ന്  മനസ്സിലാക്കാം. 


💥ഹിജ്റ അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ച ഇമാം അലാഉദ്ദീൻ അബൂബക്കറിബ്നു മസ്ഊദ്(റ) പറയുന്നു : ജുമുഅക്കൊ പെരുന്നാൾ നിസ്കാരത്തിനോ മറ്റേതെങ്കിലും നിസ്കാരങ്ങൾക്കോ പുറപ്പെടാൻ സ്ത്രീകൾക്ക് അനുവാദമില്ലെന്ന കാര്യത്തിൽ പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു. വീട്ടിലിരിക്കനമെന്ന ഖുർആനിന്റെ കൽപന പുറത്ത് പോകരുതെന്ന നിരോധനം കൂടിയാണ്. കാരണം അവരുടെ പുറത്തിറങ്ങൽ ഫിത്നക്ക് ഹേതുവാകുന്നു. ഒരു സംശയവുമില്ല. ഫിത്ന ഹറാമാണ്‌.ഹറാമിലേക്ക് ചേര്ക്കുന്ന പുറപ്പെടലും ഹരം തന്നെയാകുന്നു. (അൽ ബദാഇസ്സനാഇജ്: 1/408)

💥തഫ്സീർ ലുബാബുത്തഅവീൽ  5/65, ഫുതുഹാത്തുൽ ഇലാഹിയ്യ :3/227, മആലിദുതൻസീൽ 3/295, അദ്ദുററുൽ മൻസൂർ 6/97, അൽ ബഹ്റുൽ മുഹീത്വ്  3/239, മദാരികുതന്സീൽ 3/173)
        💧അഞ്ചാം നൂറ്റാണ്ടിലും സ്ത്രീകൾ ജുമുഅ ജമാഅത്തിനു പോയിട്ടില്ല.അതിനു മുമ്പും പോയിട്ടില്ല എന്ന് മേൽ ഉദ്ടരിനിയിൽ നിന്ന് മനസ്സിലാക്കാം.. ഇമാമീങ്ങൾ ഐക്യകണ്ടേന പ്രഖ്യാപിച്ചു. സ്ത്രീകൾ നിസ്കാരത്തിനു വേണ്ടി പുറപ്പെടാൻ പാടില്ല എന്ന്. പണ്ടിതന്മാരോക്കെ  പറയുന്നത് അത് ഫിത്നക്ക് ഹേതുവാകുമെന്നാണ്. അതുകൊണ്ട് ഹറാമാണ്. അഞ്ചാം നൂറ്റാണ്ടിലെ പണ്ഡിതന്മാർ പറഞ്ഞതാണ് മേൽ ഉദ്ദരിച്ചത്.


    💥ഇബ്നു ഹജർ(റ)  : ഇക്കാലത്ത് (മഹാനവര്കളുടെ കാലത്ത്) സ്ത്രീകൾ പുറപ്പെടൽ ഹറാമാണെന്ന് ഉറപ്പിച്ചു പറയലും അങ്ങനെ ഫത്വ കൊടുക്കലും നിർബന്ധമാകുന്നു.(ഫതാവൽ കുബ്റാ : 1/204)

💧മുജ്തഹിദുകളായ പണ്ഡിതന്മാരെ അനുസരിക്കാൻ ഖുർആൻ കളിപിച്ചതാണ്.

        💥 "ഭയമോ നിര്ഭയമോ ഉണ്ടാകുന്ന ഒരു കാര്യം സംജാതമായാൽ അവരത് കെട്ടിഘോഷിക്കുന്നു. റസൂലിലേക്കും, ഉലുൽ അംറിലേക്കും (മുജ്തഹിദുകൾ) അതിനെ  അവർ വിട്ടു കൊടുത്തിരുന്നുവെങ്കിൽ   ഗവേഷണപ്പാടമുള്ള അവർ അതിനെ സംബന്ധിച്ച് അറിയുമായിരുന്നു. (നിസാഅ : 83, തഫ്സീർ റാസി : 10/206)

                               💥മുജ്തഹിദുകൾ  പറയുന്നത് ഹറാം ആണെന്ന് ഫത്വ നല്കാനാണ്. മുജ്തഹിദുകളായ മഹാന്മാർ ഏകോപിച്ച കാര്യത്തിൽ വഹാബികല്ക്ക് എന്ത് പറയാനുണ്ട്? വഹാബികൾ തിരുത്തട്ടെ. അവരുടെ പള്ളികളിൽ ജുമുഅ ജമാഅത്തിനു സ്ത്രീകൾ വരുന്നത് തടയട്ടെ. ഇമാമീങ്ങളെ അംഗീകരിക്കുന്നു എന്നല്ലേ ഇപ്പോൾ പറയുന്നത്. മൌലവിമാർ മഅസൂമികളിൽ പെട്ടവരല്ലല്ലോ. തെറ്റൊക്കെ സംഭവിക്കാമെന്നല്ലെ പറഞ്ഞത്.  മൌലവിമാർക്ക് തെറ്റ് സംഭവിച്ചതാണെന്ന് മനസ്സിലാക്കി ഖുർആൻ , ഹദീസ് , ഇമാമീങ്ങൾ പഠിപ്പിച്ച  ഫത്വ നല്കട്ടെ
⛔⛔⛔⛔⛔⛔

സ്ത്രീ-ജുമുഅ ജമാഅത്ത്

 സ്ത്രീ-ജുമുഅ ജമാഅത്ത് ഭാഗം1

മൂസാ സോന്കാൽ

സ്‌ത്രീകൾ ആദ്യകാലത്ത് പള്ളിയിൽ പോയിട്ടുണ്ട്. അതിൽ ആർക്കും അഭിപ്രായ വ്യത്യാസമില്ല. കള്ള്കുടി ഘട്ടം ഘട്ടമായാണ് നിര്ത്തലാക്കിയത്. അതുപോലെയാണ് സ്ത്രീകളുടെ പള്ളി പ്രവേശനവും.  ആദ്യം കള്ള് കുടിച്ച തെളിവ് എടുത്തുകൊണ്ടു കള്ള് കുടിക്കാം എന്ന് പറയുന്നത് പോലെയാണ്. സ്ത്രീകളുടെ ജുമുഅ ജമാഅത്തിലും ചെയ്തത്. പിന്നീട് കള്ള് നിരോധിച്ചത് പോലെ പര്ട്ടയുടെ ആയത്ത് ഇറങ്ങിയതിനു ശേഷം പള്ളിയിൽ പോകുന്നത് തടയുകയാണ് നബിതങ്ങളും സ്വഹാബത്തും ചെയ്തത്.

                                                       ⛔ഒഹാബികൾ ഉദ്ദരിക്കുന്ന തെളിവുകൾ പര്ട്ടയുടെ ആയത്ത് ഇറങ്ങുന്നതിനു മുമ്പുണ്ടായ സംഭവങ്ങളാണ്. ആ സംഭവങ്ങൾ എടുത്തു കൊണ്ടാണ് വഹാബികൾ സ്ത്രീകളെ പള്ളികളിലേക്ക് വരുത്തിക്കുന്നത്. അത് വിവരമില്ലായിമ കൊണ്ട് സംഭവിച്ചതാണ്.

               ⛔ കേരളത്തിൽ വഹാബികൾ വരുന്നത് 1920 ലാണ്. മുപ്പത് വര്ഷം കഴിഞ്ഞിട്ടാണ് പള്ളിയിലേക്ക് പോകാനുള്ള വാദം വരുന്നത്. അതിൽ നിന്ന് മനസ്സിലാക്കാം 'വിവരമില്ലായിമയുടെ പ്പടയാണ്' വഹാബികളെന്ന്. കേരളത്തിൽ ആദ്യമായി ഏത് പള്ളിയിലാണ്   നിസ്കാരം തുടങ്ങിയതെന്ന് (1952) ൽ വഹാബി മാസിക തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിനു മുംബ് സ്‌ത്രീകൾ പള്ളിയിൽ പോയി നിസ്കരിക്കാരില്ലായിരുന്നു.

          ⛔കേരളത്തിൽ ദീൻ പഠിപ്പിച്ചത് നബി(സ) തങ്ങളിൽ നിന്ന് നേരിട്ട പഠിച്ച സ്വഹാബത്താണ്. ആ സ്വഹാബികൾ കേരളത്തിൽ പത്തോളം പള്ളികൾ ഉണ്ടാക്കിയിട്ടുണ്ട്. ആ പള്ളിയിൽ ഇന്നുവരെ സ്‌ത്രീകൾ ജുമുഅ ജമാഅത്തിനു വരാറില്ല. വഹാബികൾ ഉദ്ദരിക്കുന്ന തെളിവുകൾ സ്വഹാബികൾ കണ്ടിട്ടില്ലേ. സ്വഹാബാക്കളെക്കാളും അറിവുള്ളവരാണോ മൌലവിമാർ? അല്ല സ്വഹാബത്ത് സ്ത്രീകളെ വന്ജിച്ചോ? മുംബ് വഹാബികൾ പറഞ്ഞതാണല്ലോ സ്വഹാബത്ത് ചെയ്തതും ദീനിൽ തെളിവല്ലാ എന്ന്. എപ്പോൾ എന്ത് പറയുന്നു?

    ⛔ചരിത്രവും സ്ത്രീകളെ ജുമുഅ ജമാഅത്തിനു വരാൻ കല്പിക്കുന്നില്ല. സ്വഹാബത്തിനു ശേഷം എത്രെയോ മഹത്തുക്കൾ കേരളത്തിൽ കഴിഞ്ഞു പോയിട്ടുണ്ട്.അവരാരും പള്ളിയിൽ സ്ത്രീകളെ വിളിച്ചിട്ടില്ല. അവര്ക്ക് കിട്ടാത്ത തെളിവുകൾ മൌലവിമാർക്ക് കിട്ടി എന്ന് പറയുന്നത് വിഡ്ഢിത്തമല്ലേ. കാരണം അവരാണല്ലോ നമ്മുടെ കയ്യില പ്രമാണം ഏല്പിച്ചത്.

   ⛔മുന്കാല പള്ളികൾ പരിശോദിച്ചാൽ ഒരു പള്ളികളിലും സ്‌ത്രീകൾ ജുമുഅ ജമാഅത്തിനു വേണ്ടി വരാറില്ല.വഹാബികൾ ആകെ പറയുന്നത് മക്കയിലും മദീനയില്മാണ്‌. അവിടെ സ്‌ത്രീകൾ നിസ്കരിക്കാൻ വരാറുണ്ട്.വഹാബികൾ മനസ്സിലാകിയതിൽ തെറ്റുപറ്റിയതാണ്.

   ⛔ 'സ്ത്രീകളെ പള്ളിയെ തൊട്ട് തടയരുത്'  എന്ന് നബി(സ) തങ്ങൾ പഠിപ്പിച്ചത് പള്ളിയിലെ ജുമുഅ ജമാഅത്തായിരുന്നുവെങ്കിൽ സ്വഹാബാക്കൾ പല രാജ്യത്തും പ്രോബോധനത്തിനു പോയിട്ടുണ്ട്. അവിടെയൊക്കെ സ്ത്രീകൾക്ക് ജുമുഅ ജമാഅത്ത് സ്ഥാപിക്കുമായിരുന്നു.അപ്പൊ ഈ ഹദീസിന്റെ പൊരുൾ ജുമുഅ ജമാഅത്തല്ല. എന്ന് ചരിത്രത്തിൽ നിന്നും മനസ്സിലാക്കാം. പിന്നെ എന്തിനാണ് തടയരുത്  എന്ന് പറഞ്ഞത്.

      ⛔സ്ത്രീകൾക്ക് ഹജ്ജും ഉംറയും വീട്ടില് നിന്ന് നിര്വഹിക്കാൻ കഴിയില്ല. അതിനു അവർക്ക് പള്ളിയിൽ(കഅബ) പോവണം. നബി(സ) തങ്ങളെയും മറ്റു മഹത്തുക്കളെയും സിയാറത്ത് ചെയ്യാൻ വീട്ടില് നിന്ന് കഴിയില്ല. മദീനയിൽ പോവണം.. അത് തടയാൻ പാടില്ല എന്നാണു ഒരർത്ഥം. ഹജ്ജും ഉംറയും ചെയ്യുന്ന സമയത്ത് സ്ത്രീകൾക്ക് നിസ്കരിക്കാൻ അവിടന്ന് റൂമിൽ പോകാൻ സാധിക്കാറില്ല.അതുകൊണ്ട് അവിടന്ന് തന്നെ നിസ്കരിക്കലാണ് പതിവ്. അതിനു അവിടെ സൗകര്യം ചെയ്ത് കൊടുത്തതാണ്.

     ⛔അല്ലാതെ അവിടന്ന് നിസ്കരിക്കാൻ പുണ്ണ്യമുള്ളത് കൊണ്ട് സൗകര്യം ചെയ്തതല്ല.പുണ്ണ്യമാണ്‌ എന്നത് കേരളത്തിലെ വഹാബികൾ പറയുന്നത് പൊലൊഎ ലോകത്ത് ഒരു പണ്ഡിതരും പറഞ്ഞിട്ടില്ല.

   ⛔അത്യാവശ്യം പുറത്ത് പോകേണ്ടി വരുന്ന സ്ത്രീകൾക്ക് വേണ്ടി (യാത്രകാരികൾ)ഇപ്പോൽ പള്ളിയുടെ ഒരു ഭാഗത്ത് സൗകര്യം ചെയ്ത് കൊടുക്കുന്നുണ്ട്. പള്ളിയിൽ നിസ്കരിച് പുണ്യം കിട്ടാൻ വേണ്ടി അല്ല അത്.

⛔സ്‌ത്രീകൾ അന്യ പുരുഷന്മാർ നിസ്കരിക്കുന്ന പള്ളിയിൽ വന്നു ജുമുഅ ജമാഅത്തിനു പങ്കെടുക്കുന്നതിന്റെ നിയമം എന്ത്? വഹാബികൾ മറുവടി നല്കട്ടെ. (ഫർള്,സുന്നത്, ജാഇസ്...)

⛔ഹാഫിള് ബദ്റുദ്ദീനുൽ ഐനി(റ) : 'ഹിജാബ്' (പർദ്ദ) കൊണ്ടുള്ള കൽപ്പന ഖുർആനിൽ മൂന്നു ഘട്ടമായിട്ടാണ് അവതരിച്ചത്.

  📎 ശരീരമാസകലം മറക്കാനുള്ള കൽപ്പന.
   📎. പുരുഷന്മാരുടെയും സ്ത്രീകളുടെയും ഇടയില       
        മറയുണ്ടായിരിക്കണമെന്ന കൽപ്പന.
📎 ശറഅ അനുവദിച്ചതും , പുറത്ത് പോയാലല്ലാതെ അനുഷ്ടിക്കാൻ        
        സാധിക്കാത്തദുമായ നിർബന്ധ കാര്യങ്ങള്ക്ക്   വേണ്ടിയല്ലാതെ വീട്ടില്
        നിന്ന് പുറപ്പെടാൻ പാടില്ലെന്ന കല്പന. (ഉംദത്തുൽ ഖാരി : 2/283)

✅നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ അജ്ഞാനകാലത്തെ സൌന്ദര്യപ്രകടനം പോലുള്ള സൌന്ദര്യപ്രകടനം നിങ്ങള്‍ നടത്തരുത്‌. നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുകയും ചെയ്യുക. (പ്രവാചകന്‍റെ) വീട്ടുകാരേ! നിങ്ങളില്‍ നിന്ന് മാലിന്യം നീക്കികളയുവാനും, നിങ്ങളെ ശരിയായി ശുദ്ധീകരിക്കുവാനും മാത്രമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്‌. (അഹ്സാബ് :33)

✅പർദ്ദയുടെ ആയത്തിൽ തന്നെ വ്യക്തമായി പറഞ്ഞിരിക്കുന്നു. വീട്ടില് അടങ്ങിയൊതുങ്ങാൻ പറഞ്ഞതിന് ശേഷം നിസ്കാരം നില നിർത്താനാണ് കൽപന.അപ്പോൾ നിസ്കാരം വീട്ടിൽ നിന്നാണ് നിസ്കരിക്കെണ്ടാതെന്നു പർദ്ദയുടെ ആയത്ത് പഠിപ്പിക്കുന്നു.

  ✅  ഈ ഖുർആൻ വാക്യത്തിന്റെ അടിസ്ഥാനത്തിലാണ് അബൂബർസത്ത്(റ) എന്ന സ്വഹാബി സ്ത്രീ പള്ളിയിൽ പോകുന്നതിനെ തടഞ്ഞത്. (അദ്ദുററുൽ മൻസൂർ :5/196)

 ✅ഈ ആയത്ത് ഇറങ്ങിയതിനു ശേഷം സ്വഹാബത്ത് തടഞ്ഞിരിക്കുന്നു. സ്വഹാബത്ത് വഹാബികൾ വാദിക്കുന്ന തെളിവുകൾ കാണാത്തവരാണോ?

 ✅ഇബ്നുകസീർ(റ) : നബിയുടെ ഭാര്യമാരോട് ആചരിക്കാൻ നിർദ്ദേശിച്ച മര്യാദയാണിത്. ഇവ്വിഷയത്തിൽ മറ്റുസ്ത്രീകളും അവരെപോലെയാണ്.(തഫ്സീറുൽ ഇബ്നുകസീർ : 3/482) 



                   ✅അതിൽ വെച്ച് (ളിറാർ പള്ളി) തങ്ങൾ ഒരിക്കലും നിസ്കരിക്കരുത്. പ്രഥമദിനത്തിൽ തന്നെ തഖ്‌വയിൽ തറയിടപ്പെട്ട  പള്ളി (ഖുബാ പള്ളി/മദീനപ്പള്ളി) യാണ് തങ്ങൾക്കു നിസ്കരിക്കാൻ അനിയോജ്യമായത്. അതിൽ ശുദ്ദീകരണത്തെ ഇഷ്ടപ്പെടുന്ന  പുരുഷന്മാരുണ്ട്. അല്ലാഹു ശുദ്ദിയുള്ളവരെ ഇഷ്ടപ്പെടുന്നു(തൗബ : 108)

✅ഈ ആയത്തിനെ വിശദീകരിച്ച് കൊണ്ട് ഖുർആൻ പണ്ഡിതന്മാർ പറയുന്നത് കാണുക. 

✅ഇമാം റാസി(റ) : പള്ളികളിലെ ജമാഅത്തും കച്ചവടം തുടങ്ങിയ പൊതുരംഗത്തെ പ്രവർത്തനവും സ്ത്രീകൾക്ക് ബാധകമല്ലാത്തദിനാലാണ് ആയത്തിൽ പുരുഷന്മാരെ പ്രത്യേകം പറയപ്പെട്ടത്. (തഫ്സീറു റാസി: 245)


     ✅ഇമാം സ്വാവി(റ) : ജുമുഅ ജമാഅത്തിനു പള്ളിയിൽ ഹാജരാവൽ പുരുഷന്മാരുടെ അവകാശമായത് കൊണ്ടാണ് അവരെ മാത്രം പറയപ്പെട്ടത്. (സ്വാവി :3/141)

 ✅ഇസ്മാഈലുൽ ഹിഖ്വി(റ) : പള്ളിയിലെ ജമാഅത്തും ജുമുഅയും  സ്ത്രീകൾക്ക് ബാധകല്ലാത്തതിനാലാണ് പുരുഷന്മാരെ മാത്രം പറഞ്ഞത്.(റൂഹുൽ ബയാൻ : 6/161)

     ✅ജുമുഅ ജമാഅത്തുകൾ സ്ത്രീകൾക്ക് ബാധകമാല്ലാതതിനാലാണ് പള്ളിയെ സംബന്ധിച്ച പരമാർഷത്തിൽ സ്‌ത്രീകൾ ഒഴിവാക്കപ്പെടാൻ കാരണം. (തസീറുൽ മള്ഹരി)


 ✅ഇബ്നു കസീർ(റ) : സ്ത്രീകൾക്ക് പള്ളിയിലെ ജുമുഅ ജമാഅത്തുകളിൽ പങ്കെടുക്കുന്നതിൽ പുണ്യമില്ല. ഇവര നിസ്കാരം വീട്ടിൽ വെച്ചു നിർവഹിക്കുകയാണ്‌ ഏറ്റവും പ്രതിഫലാർഹം. ഇതാണ് ഖുർആനിൽ പുരുഷന്മാരെ പ്രത്യേകം എടുത്തു പറയാൻ കാരണം.(ഇബ്നു കസീർ : 3/284)

    ✅ സ്ത്രീകൾക്ക് ജുമുഅ ജമാഅത്തിനുവേണ്ടി  ഹാജരാകെണ്ടാതില്ലാത്തത്കൊണ്ടാണ് പുരുഷന്മാരെ മാത്രം പറയപ്പെട്ടത്. (ഖാസിൻ, ജമൽ : 3/240)

✅ഇമാം ഖുർത്വുബി(റ) : സ്‌ത്രീകൾ വീടുകളില അടങ്ങി ഒതുങ്ങിയിരിക്കാൻ നിഷ്കർഷിക്കുകയും നിർബന്ധ സാഹചര്യങ്ങളിലല്ലാതെ അവർ വീട് വിട്ടു പോകുന്നത് തടയുകയുമാണ് ശരീഅത്ത് ചെയ്യുന്നത്.
 (തസീറുൽ ഖുർത്വുബി :14/179) 

✅ഖുർആൻ പണ്ഡിതന്മാർ വഹാബികൾ പറയുന്ന തെളിവുകളൊക്കെ പഠിച്ചിട്ടാണ് പറയുന്നത്. തെളിവുണ്ടെങ്കിൽ ഇമാമീങ്ങൾ എതിർക്കില്ലല്ലോ.വഹാബികളുടെത് തെളിവല്ല എന്ന് മനസ്സിലാക്കാം. അത് പർദ്ദയുടെ ആയത്തിന് മുമ്പുണ്ടായ സംഭവങ്ങളും, ജുമുഅ ജമാഅത്തുമായി ബന്ധമുള്ള വിഷയവുമല്ല. സ്ത്രീകൾക്ക് അവരുടെതായ മസ്അലകൾ ചോദിക്കാൻ പള്ളിയിൽ പോവേണ്ടി വരും. അത് തടയാൻ പറ്റില്ല. പഠന ക്ലാസ്സിനു പോകേണ്ടി വരും. അതും തടയാൻ പാടില്ല.  
 നബി(സ്) പറഞ്ഞു : ജുമുഅ എല്ലാ മുസ്ലിമിന്റെ മേലിലും നിര്ബന്ധമാണ്.  നാല് പേർ ഒഴികെ. അടിമ, സ്ത്രീ , കുട്ടി, രോഗി ഇവരാണവർ
(അബൂദാവൂദ് :1/280)

          ✅ നബി(സ) പറഞ്ഞു : ആരെങ്കിലും അല്ലാഹുവിനെകൊണ്ടും , അന്ത്യനാൾ കൊണ്ടും വിശ്വസിക്കുന്നുവെങ്കിൽ അവന്റെ മേൽ ജുമുഅ നിർബന്ധമാണ്‌. അടിമ, സ്ത്രീ , കുട്ടി, രോഗി  എന്നിവർ ഒഴികെ. (ദാറുഖുത്നി, മിശ്കാത്ത് : 1/121)

 ✅നബി(സ) പറഞ്ഞു: സ്‌ത്രീകൾ അകത്തെ മുറിയിൽ വെച്ച് നിസ്കരിക്കൽ വീടിന്റെ പൊതു സ്ഥലത്ത് വെച്ച് നിസ്കരിക്കുന്നതിനേക്കാൾ ഗുണമാണ്. വീടിന്റെ അകത്തെ മുറിയുടെ ഉള്ളിൽ പ്രത്യേക സാധനങ്ങൾ സൂക്ഷിക്കുന്ന സ്വകാര്യ മുറിയിൽ വെച്ച് നിസ്കരിക്കൽ വീട്ടിലെ അകത്തെ മുറിയിൽ വെച്ച് നിസ്കരിക്കുന്നതിനേക്കാൾ ശ്രേഷ്ടമാണ്. (അബൂദാവൂദ് : 1/100)

Wednesday, 3 February 2016

🌹 ഒരു കുഞ്ഞ് ജനിച്ചാല്‍ എന്തെല്ലാം ചെയ്യണം ?

ഒരു കുഞ്ഞ് ജനിച്ചാല്‍ എന്തെല്ലാം ചെയ്യണം ?
💙ജനിച്ച കുഞ്ഞിന്‍റെ ചെവിയില്‍ ബാങ്ക് കൊടുക്കാവുന്നതാണ്
അബു റാഫ് (റ ) രേഖപെടുത്തുന്നു "പ്രവാചകന്‍ ഫാത്തിമ (റ ) ഹസ്സന്‍ (റ ) ജന്മം നല്‍കിയപ്പോള്‍ ചെവിയില്‍ ബാങ്ക് കൊടുത്തത് ഞാന്‍ കണ്ടിരുന്നു"
💙 കുഞ്ഞിന് മധുരം നല്‍കല്‍
അബു മൂസ രേഖപെടുത്തുന്നു "എനിക്ക് ഒരു ആണ്‍ കുഞ്ഞ് പിറന്നപ്പോള്‍ ഞാന്‍ അവനുമായി പ്രവാചകന്‍റെ അടുത്തേക്ക് ചെന്നു ,പ്രവാചകന്‍ അവനു ഇബ്രാഹീം എന്ന പേര്‍ നല്‍കി ,തുറന്നു ഒരു ചെറിയ കഷ്ണം ഈത്തപ്പഴം ചവച്ചത് അവന്‍റെ വായില്‍ വെച്ചു കൊടുത്തു,അവനുവേണ്ടി പ്രാര്‍ത്ഥിച്ചു ,എന്നിട്ട് കുഞ്ഞിനെ തിരിച്ചുനല്‍കി "
ഇങ്ങനെ മധുരം നല്‍കുന്നതിനെ തഹ്നീക്‌ എന്നാണ് പറയുക
💙 കുഞ്ഞിന് വേണ്ടി പ്രാര്‍ത്ഥന
ഹസ്സന്‍ (റ ) ഹുസ്സന്‍ (റ ) ജനിച്ചപ്പോള്‍ പ്രവാചകന്‍ അവര്‍ വേണ്ടി ഇങ്ങനെ പ്രാര്തിച്ചിരുന്നു .
"ഊതീകുമാ ബികലിമാതില്‍ ലാഹിത്‌ താമ്മാതി മിന്‍ കുല്ലില്‍ ശൈതാനിന്‍ വ ഹമ്മാതിന്‍ , വ മിന്‍ കുല്ലി ഐനിന്‍ ലാമ്മതിന്‍ "
"എല്ലാ പിശാച്ചുക്കളില്‍ നിന്നും ദുഷ്ടരില്‍ (മൃഗം )നിന്നും ദുഷ്ട കണ്ണുകളില്‍ നിന്നുംനിന്നെ രക്ഷിക്കാന്‍ ,ഞാന്‍ അല്ലാഹുവില്‍ സഹായം തേടുന്നു "
💙 മുടി കളയല്‍ (അകീക )
ഐഷ (റ ) ഉദ്ധരിക്കുന്നു "പ്രവാചകന്‍ ഞങ്ങള്‍ക്ക് ആണ്‍ കുഞ്ഞിനു രണ്ടു ആടും പെണ്‍ കുഞ്ഞിനു ഒരാടും ബലി നല്‍കണംഎന്ന് നിര്‍ദേശിച്ചിരുന്നു
(തിര്‍മിദി )
സമുറ ഇബ്നു ജുന്തുബ് രേഖപെടുത്തുന്നു " പ്രവാചകന്‍ പറഞ്ഞു "ഏഴാം ദിവസം അവന്‍റെ മുടി കളയുകയും ,കുഞ്ഞിനു പേര് നല്‍കുകയും മൃഗത്തെ ബലി നല്‍കുകയും ചെയ്യട്ടെ "
ഹദ്രത് അലി രേഖപെടുത്തുന്നു "പ്രവാചകന്‍ ഫാത്തിമ (റ ) ഹുസൈന്‍ (റ ) ജന്മം നല്‍കിയപ്പോള്‍ ഒരു കുഞ്ഞാടിനെ ബലി നല്‍കി ,എന്നിട്ട് മുടി കളയാന്‍ നിര്‍ദേശം നല്‍കുകയും ആ മുടിയുടെ തൂക്കത്തിന് വെള്ളി ദാനം നല്‍കാനും നിര്‍ദേശിച്ചു .തുടര്‍ന്ന് ഫാത്തിമ (റ ) അതുപോലെ ചെയ്തു
മുടികളയല്‍ ഏഴാം ദിവസം തന്നെ ആകുന്നതു സുന്നത്താണ് ,അത് പറ്റാത്തവര്‍ പതിനന്ജിലോ ഇരുപതിഒന്നിലോ ....ചെയ്യട്ടെ
💙 പേര് ഇടല്‍
ഐഷ (റ ) ഉദ്ധരിക്കുന്നു "പ്രവാചകന്‍ ഹസ്സന്‍ (റ ) ഹുസ്സന്‍ (റ ) എന്നിവര്‍ക്ക് ജനിച്ച ഏഴാം ദിവസം അകീക യും പേരിടല്‍ നടത്തി "
💙 തലയില്‍ കുങ്കുമം പുരട്ടല്‍
ആദ്യ കാലങ്ങളില്‍ മുടി കളഞ്ഞാല്‍ തലയില്‍ രക്തം പുരട്ടുന്ന ആചാരം ഉണ്ടായിരുന്നു ,എന്നാല്‍ നിരോധിച്ചു കൊണ്ട് പ്രവാചകന്‍ പറഞ്ഞു "
ഐഷാ (റ ) രേഖപെടുത്തുന്നു പ്രവാചകന്‍ പറഞ്ഞു "ഖലൂജ് കുഞ്ഞിന്‍റെ തലയില്‍ തേക്കുക രക്തത്തിന് പകരം "
ഖലൂജ് എന്നാല്‍ സുഗന്തത്തിന്റെ പേരാണ് ,കുങ്കുമവും മറ്റു ചിലതും ചേര്‍ത്ത് ഉണ്ടാക്കുന്നത്‌
💙 ചേലാകര്‍മ്മം
അബു ഹുറൈറ ഉദ്ധരിക്കുന്നു "ഫിത്ര ക്ക് അഞ്ചു കാര്യങ്ങളാണ് .ചേലാ കര്‍മ്മം ,ലൈഗിക അവയവങ്ങളുടെ ഭാഗത്തുള്ള രോമം കളയല്‍ ,നഖം വെട്ടല്‍,കക്ഷത്തിലുള്ള രോമം കളയല്‍ ,താടി വെട്ടല്‍ "
സല്‍മാന്‍ ഇബ്നു ആമിര്‍ രേഖപെടുത്തുന്നു " ആണ്‍ കുഞ്ഞു ജനിച്ചാല്‍ അവനു മൃഗത്തെ ബലി നല്‍കി ചേലാകര്‍മ്മം ചെയ്യട്ടെ "
🌹 അഖീഖയുടെ രൂപം വിവരികാമോ?
ഒരു കുട്ടി ജനിച്ചാല്‍ ചെയ്യേണ്ട സുന്നതായ കാര്യങ്ങളില്‍ പ്രധാനമാണ് അഖീഖ അറുക്കല്‍. ജനിച്ചത് മുതല്‍ പ്രായപൂര്‍ത്തിയാവുന്നതുവരെ ഇത് രക്ഷിതാവിനാണ് സുന്നത്. പ്രായപൂര്‍ത്തിയായാല്‍ അത് പിതാവില്‍നിന്ന് വ്യക്തിയിലേക്ക് നീങ്ങുന്നു. ഒരു മാടിന്‍റെ ഏഴിലൊരു ഭാഗമാണ് അഖീഖത്തിന്‍റെ ചുരുങ്ങിയ രൂപം. അപ്പോള്‍ ഏഴ് കുട്ടികള്‍ക്ക് വേണ്ടി ഒന്നിച്ച് ഒരു മാടിനെ അറുത്താലും ചുരുങ്ങിയ സുന്നതിന്‍റെ പ്രതിഫലം ലഭിക്കും.
പെണ്‍കുട്ടിക്ക് ഒരു ആടും ആണ്‍കുട്ടിക്ക് രണ്ട് ആടും അറുക്കലാണ് സുന്നതിന്റെ പൂര്‍ണ്ണമായ രൂപം. ഒരു മാടിന്റെ ഏഴിലൊരു ഭാഗവും അഖീഖതായി അറുക്കാവുന്നതാണ്. അതാണ് ഏറ്റവും ചുരുങ്ങിയ രൂപം. അഖീഖത് ഉള്ഹിയ്യതിനോടൊപ്പം ചേര്‍ത്ത് ചെയ്യാവുന്നതുമാണ്. അഥവാ, ഉള്ഹിയ്യതായി അറുക്കപ്പെടുന്നത് ഏഴ് പേര്‍ക്ക് പങ്കുചേരാവുന്ന മാട് ആണെങ്കില്‍ അതിലെ ഒരു ഓഹരി അഖീഖതിനായി കരുതിയാലും സുന്നതിന്റെ ചുരുങ്ങിയ കൂലി ലഭിക്കും. ചോദ്യത്തില്‍ സൂചിപ്പിച്ച പോലെ, രണ്ട് പേരുടേത് ഒന്നിച്ച് ഒരു മാടിനെ അറുത്ത് നല്‍കിയാലും (മൂന്ന് ഓഹരികള്‍ ഒരാള്‍ക്കും നാല് ഓഹരികള്‍ക്കും മറ്റൊരാള്‍ക്കുമായി) രണ്ടുപേരുടെയും സുന്നത് വീടുന്നതാണ്. അഖീഖതിന്റെ ഇറച്ചി വേവിച്ച് പാവങ്ങള്‍ക്ക് അവരുടെ വീടുകളില്‍ കൊണ്ടുപോയി കൊടുക്കുന്നതാണ് ഏറ്റവും ഉത്തമം.
🌹 അഖീഖയും പേരിടലും
പ്രസവിച്ച ഏഴാം ദിവസം കുട്ടികള്‍ക്ക് ‘അഖീഖ’ അറുക്കല്‍ സുന്നത്താകുന്നു. കുട്ടിക്ക് ചിലവ് കൊടുക്കാന്‍ ബാദ്ധ്യസ്ഥരാരോ അവരുടെ മേല്‍ തന്നെയാണ് ഇതിന്റെ ബാദ്ധ്യത. അവര്‍ക്കത് ബലമായ സുന്നത്താണ്. കുട്ടി ‘അഖീഖ’ക്ക് പണയം വെക്കപ്പെട്ടതാണ് എന്ന് ഒരു സ്വഹീഹായ ഹദീസില്‍ വന്നിരിക്കുന്നു.
ഈ ഹദീസിന്റെ വിശദീകരണത്തില്‍ അഖീഖ അറുത്ത കുട്ടികള്‍ വളരുന്നത് പോലെ അഖീഖ അറുക്കാത്ത കുട്ടികള്‍ വളരുകയില്ല എന്ന് ചിലര്‍ പറഞ്ഞിട്ടുണ്ട്. അഖീഖ അറുക്കാത്ത കുട്ടികള്‍ മാതാപിതാക്കള്‍ക്ക് പരലോകത്തില്‍ വെച്ചു ശുപാര്‍ശ ചെയ്യുകയില്ലെന്നും പറയപ്പെട്ടിരിക്കുന്നു. പ്രസവിച്ചത് മുതല്‍ പ്രായപൂര്‍ത്തിയാകുന്നത് വരെ ‘അഖീഖ’യുടെ ബാദ്ധ്യത മുന്‍പറഞ്ഞവര്‍ക്കാണ്. (പ്രായപൂര്‍ത്തിക്ക് ശേഷം ആ ബാദ്ധ്യത അവനിലേക്ക് തന്നെ നീങ്ങുന്നതാണ്.)
ആണ്‍കുഞ്ഞാണെങ്കില്‍ ‘ഉള്ഹിയ്യ’ത്തിന് മതിയാകുന്ന രണ്ടാടുകളേയും പെണ്‍കുഞ്ഞാണെങ്കില്‍ ഒരാടിനേയുമാണ് അറുക്കേണ്ടത്. (മറ്റ് മൃഗങ്ങളേയും അറുക്കല്‍ അനുവദനീയമാണ്.)
പ്രസവിച്ച ഏഴാം ദിവസം കുട്ടിയുടെ മുടികളയലും അന്നേ ദിവസം (മുടികളയുന്നതിന്ന് മുമ്പ്) അറുക്കലുമാണ് സുന്നത്ത്. ആ മുടിയുടെ തൂക്കം സ്വര്‍ണ്ണമോ വെള്ളിയോ ധര്‍മ്മം കൊടുക്കലും സുന്നത്താണ്. അറുക്കുമ്പോള്‍:
(അല്ലാഹുവിന്റെ നാമത്തില്‍ അല്ലാഹു മഹാനാണ്. അല്ലാഹുവേ! ഇത് നിനക്കും നിന്നിലേക്കുമുള്ളതാണ്. അല്ലാഹുവേ! ഇത് ഇന്നവന്റെ അഖീഖയാകുന്നു. ഇന്നവന്‍ എന്നു പറയുന്ന സ്ഥാനത്ത് പേര് പറയണം.) എന്ന് പറയല്‍ സുന്നത്താണ്.
എല്ലുകള്‍ പൊടിക്കാതെ കഷ്ണിച്ചുകൊടുക്കുന്നതും വയറ്റാട്ടിക്ക് ഒരു കൊറക് കൊടുക്കുന്നതും സുന്നത്താകുന്നു. അല്‍പം മധുരം ചേര്‍ത്തു വേവിച്ചു കൊടുക്കലാണ് പച്ച മാംസം കൊടുക്കുന്നതിലും ഉത്തമം.
സ്വന്തം എടുക്കലും, സാധുക്കള്‍ക്ക് വിതരണം ചെയ്യലും സൗജന്യമായി കൊടുക്കലും അനുവദനീയമാണ്- ഉള്ഹിയ്യത്തിന്റെ നിയമം തന്നെയാണ് ഇക്കാര്യത്തില്‍ അഖീഖക്കുള്ളത്. ഉള്ഹിയ്യത്തിന്റെ സുന്നത്തുകളെല്ലാം അഖീഖക്കും സുന്നത്താകുന്നു.
പ്രസവിച്ച ഏഴാം ദിവസം (അറവിന് മുമ്പ്) കുട്ടിക്ക് പേരിടല്‍ സുന്നത്താണ്.
ചാവ് കുട്ടിയായിരുന്നാലും പേരിടല്‍ സുന്നത്തുണ്ട്. അബ്ദുല്ല, അബ്ദുറഹ്മാന്‍ തുടങ്ങിയ പേരുകളാണ് ഉത്തമം. നബിമാരുടെ പേരും ആവാം. മാലിക്കുല്‍ മുലൂക്ക് (രാജാധിരാജന്‍) മുതലായ പേര് ഹറാമാകുന്നു.
പ്രസവിച്ച ഉടനെ കുഞ്ഞിന്റെ വലത്തെ ചെവിയില്‍ ബാങ്കും ഇടത്തെ ചെവിയില്‍ ഇഖാമത്തും കൊടുക്കല്‍ സുന്നത്താണ്. (പ്രസവിച്ച ഉടന്‍) കുട്ടിക്ക് മധുരം കൊടുക്കലും അത് തീ തൊടാത്ത സാധനമായിരിക്കലും മധുരം കൊടുക്കുന്നവര്‍ പുരുഷന്മാരില്‍ നിന്നുള്ള സദ്‌വൃത്തരോ പുരുഷന്മാരില്ലെങ്കില്‍ സ്ത്രീകളില്‍ നിന്നുള്ള സദ്‌വൃത്തരോ ആകലും സുന്നത്താണ്.

ജംഉം ഖസ്വ്‌റും

🌹ജംഉം ഖസ്വ്‌റും🌹
🍇 ചില പ്രത്യേക സാഹചര്യങ്ങളിൽ രണ്ട് സമയത്തെ നിസ്കാരങ്ങൾ അവയിലൊന്നിന്റെ സമയത്ത് നിസ്കരിക്കുന്നതിനാണ് ‘ ജംഅ്’ എന്ന് പറയുന്നത്.
ളുഹ്‌റ്, അസ്വ്‌റ് എന്നിവ രണ്ടാലൊന്നിന്റെ സമയത്തും ,മഗ്‌രിബ്, ഇശാഅ് എന്നിവ രണ്ടാലൊന്നിന്റെ സമയത്തും നിസ്കരിക്കാം. അപ്പോൾ അസ്വ്‌റിനെ മഗ്‌രിബിലേക്കോ, തിരിച്ചോ, ഇശാഇനെ സുബ്‌ഹിയിലേക്കോ, തിരിച്ചോ സുബ്‌ഹിയെ ളുഹ്‌റിലേക്കോ തിരിച്ചോ ജംആക്കാൻ പാടുള്ളതല്ല.
🍇 നാല് റക്‌അത്തുള്ള നിസ്കാരങ്ങളെ രണ്ട് റക്‌അത്തുകളായി ചുരുക്കി നിസ്കരിക്കുന്നതിന് ‘ഖസ്വ്‌റ്’ എന്നു പറയുന്നു. സുബ്‌ഹിയിലും മഗ്‌രിബിലും ഖസ്വ്‌റില്ല. അവ സാധാരണ പോലെതന്നെ നിസ്കരിക്കണം.
💥ളുഹ്‌റ് , അസ്‌റ് എന്നിവ ളുഹറിന്റെ സമയത്തും മഗ്‌രിബ് , ഇശാ‍അ് എന്നിവ മഗ്‌രിബിന്റെ സമയത്തും നിസ്കരിക്കുന്നതിനെ ‘മുന്തിച്ച് ജംഅ് ആക്കുക’ എന്നു പറയുന്നു.
💥ളുഹ്‌റ് , അസ്വ്‌റ് എന്നിവ അസ്വ്‌റിന്റെ സമയത്തും , മഗ്‌രിബ് , ഇശാ‍അ് എന്നിവ ഇശാഇന്റെ സമയത്തും നിസ്കരിക്കുന്നതിനെ ‘പിന്തിച്ചു ജംആക്കുക’ എന്നും പറയുന്നു.
ജുമുഅയും അസ്വ്‌റും കൂടെ ജംആക്കുകയാണെങ്കിൽ മുന്തിച്ച് ജംഅ് ആക്കൽ മാത്രമേ സ്വഹീഹാകൂ. ജുമുഅയെ അസ്‌റിലേക്ക് ജംആക്കിയാൽ സാധുവാകുന്നതല്ല.
🌸യാത്രക്കാർക്ക് അല്ലാഹു അനുവദിച്ച അനുകൂല്യങ്ങളാണ് ജംഉം, ഖസ്വ്‌റും. ഒരു മുസ്‌ലിം നിസ്കാരം നിർവ്വഹിക്കാതിരിക്കുന്ന സാഹചര്യം ഒരു തരത്തിലും ഉണ്ടാവാതിരിക്കാനാണിത്.
ഇവയുടെ നിയമങ്ങൾ മുഴുവനും ഒത്തിണങ്ങിയാൽ ജംഉം ഖസ്വ്‌റുമാണ് യാ‍ത്രക്കാരന് ഉത്തമം
പൊതു നിബന്ധനകൾ
🌸 ജംഉം ഖസ്വ്‌റും അനുവദനീയമാകാൻ, ഹലാലായ യാത്രയായിരിക്കണം. 132 കി.മീറ്ററെങ്കിലും ദൈർഘ്യമുള്ള യാത്രയിലായിരിക്കുകയും വേണം. 82 കി.മി ഉണ്ടായാൽ മതി എന്ന അഭിപ്രായവുമുണ്ട്. ഈ ദൂരം ഏതാനും നിമിഷങ്ങൾ കൊണ്ട് പിന്നിടുന്നതായാലും ജംഉം ഖസ്വ്‌റും അനുവദനീയമാണ്. സ്വന്തം നാടിന്റെ അതിർത്തി പിന്നിട്ട ശേഷമേ ജം ഉം ഖസ്വ്‌റും അനുവദനീയമാവുകയുള്ളൂ. തിരിച്ച് വരുമ്പോൾ സ്വന്തം നാടിന്റെ പരിധിയിലെത്തുന്നതോടെ ആനുകൂല്യം ഇല്ലാതാവുകയും ചെയ്യും.
മുന്തിച്ച് ജംഅ് ആക്കാനുള്ള നിബന്ധനകൾ
1⃣ തർതീബ് : ജംഅ് ആക്കപ്പെടുന്ന രണ്ട് നിസ്കാരങ്ങളിൽ ആദ്യത്തെത് തന്നെയാവണം ആദ്യം നിർവഹിക്കേണ്ടത്.
2⃣ ആദ്യത്തെ നിസ്കാരം അവസാനിക്കുന്നതിനു മുന്നെ രണ്ടാ‍മത്തെ നിസ്കാരം ഇതിലേക്ക് ജംഅ് ആക്കി നിസ്കരിക്കുന്നു എന്ന് കരുതണം. ആദ്യ നിസ്കാരത്തിന്റെ നിയ്യത്തിൽ തന്നെ ഇങ്ങിനെ കരുതലാണ് ഉത്തമം. മറന്ന് പോയാൽ ആദ്യത്തെ നിസ്കാരത്തിന്റെ സലാം വീട്ടുന്നതിനു മുന്നെ മനസ്സിൽ കരുതിയാൽ മതി. സലാം വീട്ടുന്നത് വരെ കരുതിയില്ലെങ്കിൽ രണ്ടാമത്തെ നിസ്കാരം അതിന്റെ സമയത്ത് തന്നെ നിർവഹിക്കൽ നിർബന്ധമാണ്.
3⃣ ആദ്യത്തെ നിസ്കാരം കഴിഞ്ഞ ഉടനെ തന്നെ രണ്ടാമത്തെ നിസ്കാരം നിർവഹിക്കുക. രണ്ട് നിസ്കാരങ്ങളുടെ ഇടയിൽ കൂടുതൽ സമയ ദൈർഘ്യം ഉണ്ടാവാൻ പാ‍ടില്ല. അപ്പോൾ രണ്ടിനുമിടയിൽ മയ്യിത്ത് നിസ്കാരമോ മറ്റ് സുന്നത്തുകളോ നിസ്കരിക്കാൻ പാടില്ല. തയമ്മും, ഇമാമത്ത് കൊടുക്കൽ പോലുള്ള ദീർഘമല്ലാത്ത ഇടവേള പ്രശ്നമല്ല. രണ്ടിനുമിടയിൽ കൂടുതൽ സമയമുണ്ടായാൽ രണ്ടാം നിസ്കാരം അതിന്റെ സമയത്ത് തന്നെ നിർവഹിക്കൽ നിർബന്ധമാണ്.
4⃣ ഒന്നാമത്തെ നിസ്കാരത്തിൽ നിന്ന് വിരമിച്ച് രണ്ടാമത്തേതിൽ പ്രവേശിക്കുന്നത് വരെ യാത്ര അവസാനിക്കാതിരിക്കുക. അഥവാ അവസാനിച്ചിട്ടുണ്ടെങ്കിൽ രണ്ടാമത്തേത് അതിന്റെ സമയത്ത് തന്നെ നിർവഹിക്കണം. രണ്ടാം നിസ്കാരത്തിനിടയിലോ അതിന്റെ ശേഷമോ ആണ് യാത്ര അവസാനിക്കുന്നതെങ്കിൽ പ്രശ്നമില്ല.
5⃣ ഒന്നാം നിസ്കാരം സാധുവായിട്ടുണ്ടെന്ന് അയാ‍ൾക്ക് ധാരണയുണ്ടാകുക. ആദ്യത്തെ നിസ്കാരം കഴിഞ്ഞപ്പോൾ തന്നെ അത് ശരിയായിട്ടില്ലെന്ന് അയാൾക്ക് ബോധ്യപ്പെട്ടാൽ അത് മടക്കി നിസ്കരിക്കണം. അതിനു ശേഷമേ രണ്ടാമത്തേത് നിർവഹിക്കാനാവൂ. രണ്ട് നിസ്കാരവും കഴിഞ്ഞതിനു ശേഷമാണ് ഒന്നാം നിസ്കാരം ബാത്വിലായിരുന്നുവെന്ന് ബോധ്യപ്പെട്ടതെങ്കിൽ രണ്ടും മടക്കി നിർവഹിക്കണം മടക്കി നിസ്കരിക്കലും ജംഅ് ആക്കിത്തന്നെ നിർവഹിക്കാം.
പിന്തിച്ച് ജംഅ് ആക്കുന്നതിന്റെ നിബന്ധനകൾ :
1⃣ ആദ്യ നിസ്കാരത്തിന്റെ സമയത്ത് ഈ നിസ്കാരത്തെ അടുത്ത നിസ്കാരത്തിന്റെ കൂടെ ജംഅ് ആക്കി നിസ്കരിക്കാൻ പിന്തിക്കുന്നു. എന്ന് കരുതുക
2⃣ യാത്ര അവസാനിക്കുന്നതിനു മുമ്പ് രണ്ടാമത്തെ നിസ്കാരം നിർവഹിക്കുക
സുന്നത്തുകൾ
പിന്തിച്ച് ജംഅ് ആക്കുമ്പോൾ തർത്തീ‍ബ് സുന്നത്തുണ്ട്. അഥവാ, ഒന്നാം നിസ്കാരം നിർവഹിച്ചതിനു ശേഷം രണ്ടാം നിസ്കാരം നിർവഹിക്കുക. അതിനു വിരുദ്ധം ചെയ്താലും നിസ്കാരം സാധുവാകും.
ഒന്ന് കഴിഞ്ഞയുടനെ മറ്റേത് നിർവഹിക്കലും സുന്നത്താണ്. ( ദീർഘമായ ഇടവേളയുണ്ടായാലും നിസ്കാരം സാധുവാകും ) ജംഅ് ആക്കുന്നു എന്ന് ഒന്നാം നിസ്കാരത്തിൽ കരുതലും സുന്നത്തുണ്ട്.
🛅 ഖസ്വ്‌റാക്കി നിസ്കരിക്കുന്നതിന്റെ നിബന്ധനകൾ :
1) യാത്രയുടെ ദൂരം 132 കി.മീ. ഉണ്ടായിരിക്കുക.
2 ) യാത്ര ഹലാലായിരിക്കുക
3) പൂർത്തിയായി നിസ്കരിക്കുന്നവനോട് തുടരാതിരിക്കുക (ഖസ്വ്‌റാക്കി നിസ്കരിക്കുന്നവനോട് പൂർത്തിയാക്കി നിസ്കരിക്കുന്നവന് തുടരാവുന്നതാണ് , ഇമാം സലാം വീ‍ട്ടിയതിനു ശേഷം ബാക്കിയുള്ളത് പൂർത്തിയാക്കിയാൽ മതി)
4) നിയ്യത്തിൽ ഖസ്വ്‌റാക്കലിനെ കരുതുക.
5) നിസ്കാരം കഴിയുന്നത് വരെ യാത്ര അവസാനിക്കാതിരിക്കുക
⁉നിയ്യത്ത് :⁉
🍇 മുന്തിച്ച് ജംഅ് ആക്കി നിസ്കരിക്കുമ്പോഴുള്ള നിയ്യത്ത് :
ഉദാ :- അസ്‌ർ എന്ന ഫർള് നിസ്കാരത്തെ ളുഹ്‌റിലേക്ക് മുന്തിച്ച് ജംഅ് ആക്കി ഖസ്വ്‌റായിട്ട് അല്ലാഹുവിനു വേണ്ടി ഞാൻ നിസ്കരിക്കുന്നു. ജമാ അത്താണെങ്കിൽ ‘ഇമാമിനോട് കൂടെ‘ എന്നും ചേർക്കുക.
💥 പിന്തിച്ച് ജംഅ് ആക്കി ഖസ്വ്‌റാക്കി നിസ്കരിക്കുമ്പോഴുള്ള നിയ്യത്ത് :
ഉദാ: - ളുഹർ എന്ന ഫർള് നിസ്കാരത്തെ അസറിനോട് കൂടെ പിന്തിച്ച് ജംഅ് ആക്കി ഖസ്വ്‌റാക്കി അല്ലാഹുവിന് വേണ്ടി ഞാൻ നിസ്കരിക്കുന്നു ( ജമാഅത്തായിട്ടാണെങ്കിൽ ‘ ഇമാമിനോട് കൂടെ’ എന്നും കൂടെ ചേർക്കുക )
ഒരു കാര്യം മനസ്സിലാക്കുക , ഹനഫി മദ്ഹബ്നു കസർ മാത്രമേ ഉള്ളു , ജംഅ് ഇല്ല

ഇമാം ഷാഫി റ പറഞ്ഞത്

സ്ത്രീകളെ നിര്ബ്ന്ധമായ ഹജ്ജിനു മസ്ജിദുല്‍ ഹറാമിലേക്ക് പോകുന്നത് തടയെണ്ടതില്ല .. അല്ലാത്തവയൊക്കെ
തടയണം .. ഇത് പറഞ്ഞതിന് ശേഷം തുരുകയാണ് .......
📝👇
قَالَ أَفَتَجِدُ عَلَى هَذَا دَلاَلَةً؟ قُلْت: نَعَمْ مَا وَصَفْت لَك
مِنْ أَنَّ اللَّهَ لَمْ يَفْرِضْ عَلَى أَحَدٍ قَطُّ أَنْ يُسَافِرَ إلَى
مَسْجِدٍ غَيْرِ الْمَسْجِدِ الْحَرَامِ لِلْحَجِّ وَأَنَّ الْأَسْفَارَ
إلَى الْمَسَاجِدِ نَافِلَةٌ غَيْرُ السَّفَرِ لِلْحَجِّ وَفِي مَنْعِ
عُمَرَ بْنِ الْخَطَّابِ أَزْوَاجَ النَّبِيِّ الْحَجَّ بِقَوْلِ رَسُولِ
اللَّهِ إنَّمَا هِيَ هَذِهِ الْحَجَّةُ ثُمَّ ظُهُورُ الْحُصْرِ ..
📝👇
അദ്ദേഹം ചോദിച്ചു : ഇതിനു വല്ല തെളിവും താങ്കള്ക്ക്ا പറയാനുണ്ടോ ? ഞാന്‍
പറഞ്ഞു : ഉണ്ട് .. മസ്ജിദുല്‍ ഹറാമിലേക്ക്അല്ലാതെ വേറെ ഒരൊറ്റ പള്ളിയിലേക്കും പോകല്‍ നിര്ബِന്ധമാണെന്ന്
അല്ലാഹു പറഞ്ഞിട്ടില്ല .. ഹജ്ജു യാത്രക്ക് മസ്ജിദുല്‍ ഹറാമിലേക്ക്
അല്ലാത്ത മറ്റു പള്ളിയിലേക്ക് യാത്ര ചെയ്യല്‍ സുന്നത്തെ ആവുകയുള്ളൂ ...
ഉമര്‍ റ വിൻ റ്റെ കാലത്ത് നബി സ യുടെ ഭാര്യമാരെ ഹജ്ജിനു പോകുന്നത് തടഞ്ഞില്ലേ
.. ഇതാണ് നിങ്ങളുടെ ഹജ്ജ് എന്ന് നബി സ പറഞ്ഞത് കൊണ്ടാണ് അത് ചെയ്തത് .. (
നബി : " നിങ്ങളുടെ ഹജ്ജ് ഇതാണെന്ന്" മുമ്പ് പറഞ്ഞിരുന്നു.. അപ്പോള്‍ അവരുടെ
നിര്ബ്ബ"ന്ധ ഹജ്ജ് കഴിഞ്ഞു എന്നർത്തം )
പിന്നെ തടയാന്‍ കാരണവുമായി .. ..
📝👇
قَالَ: وَإِنَّ إتْيَانَ الْجُمُعَةِ فَرْضٌ عَلَى الرِّجَالِ إلَّا مِنْ
عُذْرٍ وَلَمْ نَعْلَمْ مِنْ أُمَّهَاتِ الْمُؤْمِنِينَ امْرَأَةً خَرَجَتْ
إلَى جُمُعَةٍ وَلاَ جَمَاعَةٍ فِي مَسْجِدٍ وَأَزْوَاجُ رَسُولِ اللَّهِ
بِمَكَانِهِنَّ مِنْ رَسُولِ اللَّهِ أَوْلَى بِأَدَاءِ الْفَرَائِضِ
📝👇
അദ്ദേഹം തുടർന്നു
:
തീർച്ചയായും ജുമു അ ക്ക് വരുന്നത് നിർബന്ധമാകുന്നത് പ്രതിബന്ധങ്ങളില്ലാത്ത
പുരഷന് മാത്രമാണ് .. വിശ്വാസികളുടെ ഉമ്മമാരായ ഒരൊറ്റ സ്ത്രീയും ഏതെങ്കിലും
ഒരു ജുമു അ ക്കോ ഏതെങ്കിലും ഒരു ജമാ അ ത്തിനോ പള്ളിയില്‍ പങ്കെടുത്തതായി
നമുക്കറിയില്ല .. സ്ഥാനം വച്ച് നോക്കുമ്പോള്‍ നബിയുടെ ഭാര്യമാരാണ് ഫര്ള്
നിസ്ക്കാരങ്ങള്‍ നിര്വ്വിഹിക്കാന്‍ ഏറ്റവും അരഹരായത് ...
📝👇
فَإِنْ قِيلَ فَإِنَّهُنَّ ضُرِبَ عَلَيْهِنَّ الْحِجَابُ قِيلَ وَقَدْ
كُنَّ لاَ حِجَابَ عَلَيْهِنَّ ثُمَّ ضُرِبَ عَلَيْهِنَّ الْحِجَابُ فَلَمْ
يُرْفَعْ عَنْهُنَّ مِنْ الْفَرَائِضِ شَيْءٌ
وَلَمْ نَعْلَمْ
أَحَدًا أَوْجَبَ عَلَى النِّسَاءِ إتْيَانَ الْجُمُعَةِ كُلٌّ رَوَى أَنَّ
الْجُمُعَةَ عَلَى كُلِّ أَحَدٍ إلَّا امْرَأَةً أَوْ مُسَافِرًا أَوْ
عَبْدًا فَإِذَا سَقَطَ عَنْ الْمَرْأَةِ فَرْضُ الْجُمُعَةِ كَانَ فَرْضُ
غَيْرِهَا مِنْ الصَّلَوَاتِ الْمَكْتُوبَاتِ وَالنَّافِلَةِ فِي الْمَسَاجِدِ عَنْهُنَّ أَسْقَطَ.
👇📝
അവർക്ക് ഹിജാബിന്റെ ആയത്ത് അടിച്ചേ ൽപ്പി اക്കപ്പെട്ടിരുന്നു അത് കൊണ്ടായിരുന്നു അവരൊന്നും പങ്കെടുക്കാതിരുന്നത് എന്നാണ് വാദമെങ്കില്‍ ആ ആയത്ത് വന്നതിനാല്‍ ഒരൊറ്റ ഫര്ളും അവര്ക്ക്ا ഒഴിവാക്കപ്പെട്ടിട്ടില്ല ...
ഒരൊറ്റ പണ്ഡിതനും സ്ത്രീകള്ക്ക് ജുമു അ ക്ക് വരുന്നത് നിര്ബ്ബന്ധമാകിയതായി നമുക്ക് അറിവില്ല .. സ്ത്രീ യാത്രക്കാരന്‍ , അടിമ ,, എന്നിവരല്ലാത്ത എല്ലാവര്ക്കും ജുമു അ നിര്ബ്ബന്ധമാനെന്നാണ് എല്ലാവരും റിപ്പോർട്ട് ചെയ്തിട്ടുള്ളത് . ജുമു അ തന്നെ സ്ത്രീക്ക് ഒഴിവാണെന്‍കിൽ
‍ മറ്റു ഫര്ള് നിസ്ക്കാരങ്ങളും സുന്നത് നിസ്ക്കാരങ്ങളും എപ്പോഴേ ഒഴിവായില്ലേ.
👇📝
إلَّا عَلَى الرَّجُلِ وَلَيْسَ هَذَا عَلَى النِّسَاءِ
بِفَرْضٍ وَمَا هُنَّ فِي إتْيَانِ الْمَسَاجِدِ لِلْجَمَاعَاتِ
كَالرِّجَالِ فَقُلْت لَهُ إنَّ الْحُجَّةَ لَتَقُومُ بِأَقَلَّ مِمَّا
وَصَفْت لَك وَعَرَفْت بِنَفْسِك وَعَرَفَ النَّاسُ مَعَك
👇📝
ഷാഫിഈ ഇമാം തുടരുന്നു : ജുമു അ എന്നത് പുരുഷന് മാത്രം ബാധകംയാതാണ്
സ്ത്രീകള്ക്ക് ഒരിക്കലും അത് ബാധകമല്ല .. ആണുങ്ങള്‍ പള്ളികളില്‍ ജമാ അത്തുകളിൽ
വരുന്നത് പോലെ അവര്‍ വരേണ്ടതില്ല ... ഞാന്‍ പറഞ്ഞു :
അതിനുള്ള തെളിവ് നിനക്ക് ഞാന്‍ വിവരിച്ചതിനെക്കാളും കുറച്ചു പറഞ്ഞാല്‍ തന്നെ മതി നിങ്ങള്ക്കും നിങ്ങളുടെ കൂടെയുള്ളവര്ക്കും മനസ്സിലാകാന്‍ ..
📝👇
وَقَدْ كَانَ مَعَ رَسُولِ اللَّهِ نِسَاءٌ مِنْ أَهْلِ بَيْتِهِ وَبَنَاتِهِ وَأَزْوَاجِهِ وَمَوْلَيَاتِهِ وَخَدَمِهِ وَخَدَمِ أَهْلِ بَيْتِهِ فَمَا عَلِمْت مِنْهُنَّ امْرَأَةً خَرَجَتْ إلَى شُه
ُودِ جُمُعَةٍ وَالْجُمُعَةُ وَاجِبَةٌ عَلَى الرِّجَالِ بِأَكْثَرَ مِنْ
وُجُوبِ الْجَمَاعَةِ فِي الصَّلَوَاتِ غَيْرِهَا وَلاَ إلَى جَمَاعَةٍ
غَيْرِهَا فِي لَيْلٍ أَوْ نَهَارٍ وَلاَ إلَى مَسْجِدِ قُبَاءَ فَقَدْ
كَانَ النَّبِيُّ يَأْتِيهِ رَاكِبًا وَمَاشِيًا وَلاَ إلَى غَيْرِهِ مِنْ
الْمَسَاجِدِ وَمَا أَشُكُّ أَنَّهُنَّ كُنَّ عَلَى الْخَيْرِ
بِمَكَانِهِنَّ مِنْ رَسُولِ اللَّهِ أَحْرَصُ وَبِهِ أَعْلَمُ مِنْ
غَيْرِهِنَّ وَأَنَّ النَّبِيَّ لَمْ يَكُنْ لِيَدَعَ أَنْ يَأْمُرَهُنَّ
بِمَا يَجِبُ عَلَيْهِنَّ وَعَلَيْهِ فِيهِنَّ وَمَا لَهُنَّ فِيهِ مِنْ
الْخَيْرِ وَإِنْ لَمْ يَجِبْ عَلَيْهِنَّ كَمَا أَمَرَهُنَّ
بِالصَّدَقَاتِ وَالسُّنَنِ وَأَمَرَ أَزْوَاجَهُ بِالْحِجَابِ
👇📝
നബിയോടൊപ്പം
അവിടുത്തെ ഭാര്യമാരും , പെന്‍ മക്കളും , വേലക്കാരും , ഭാര്യമാരുടെ വേലക്കാരും തുടങ്ങി ധാരാളം സ്ത്രീകളുണ്ടായിരുന്നു ...
അവരില്‍ ആരെങ്കിലും ഏതെങ്കിലും ജുമുഅ യ്ക്ക് പങ്കെടുത്തിരുന്നതായി എനിക്കറിയില്ല -- ജുമു അ മറ്റുള്ള നിര്ബ്ബന്ധ നിസ്ക്കാരങ്ങളെക്കാളും പുരുഷന്മാര്ക്കും
വാജിബാണ്‌ --- ജുമുഅയ് ക്കെന്നു മാത്രമല്ല ജമാ അതിനും -- അത് രാത്രിയും
പകലുംഒരു സമയത്തും കുബാ പള്ളിയിലോ വേറെ ഏതെങ്കിലും പള്ളികളിലോ അവരാരും
പങ്കെടുത്തിരുന്നില്ല .. നബി സ നടന്നും വാഹനം ഉപയോഗിച്ചും കുബാ പള്ളിയില്‍ നിസ്ക്കാരത്തിന് പലപ്പോഴും വരാറുണ്ടായിരുന്നു ..
സ്ഥാനം കൊണ്ട് നബി സ യുമായി ഏറ്റവും അടുത്ത അവര്‍ നന്മയുടെ കാര്യത്തില്‍ അത്യാഗ്രഹമുള്ളവരായിരുന്നു എന്നതിലും മറ്റുള്ള വനിതകളെക്കാള്‍‍ നന്മയെ കൂടുതല്‍ അറിയുന്നവരായിരുന്നു
എന്നതിലും എനിക്ക് ഒരു സംശയവുമില്ല. ...
നബി സ തീർച്ചയായും അവര്ക്കു ള്ള
നന്മയെ കല്പ്പിക്കാതെ
ഒരിക്കലും വിട്ടു കളയുകയില്ല ..
അത് പോലെ
എന്തൊക്കെയാണ് അവരില്‍ നിന്ന് നബിക്ക് കിട്ടേൻ ടതെന്നും എന്തൊക്കെയാണ് നബിയില്‍ നിന്ന് അവർക്ക് കിട്ടെണ്ടതെന്നും നന്മ ഏതൊക്കെയാണെന്നും ഒരിക്കലും നബി സ അവരോടു പറയാതിരിക്കില്ല ..
ദാന ധര്മങ്ങളും സുന്നത്തായ മറ്റു കാര്യങ്ങളുമൊക്കെ നബി സ അവര്ക്ക് പടിപ്പിചിട്ടുണ്ടല്ലോ?
📝👇
جُمُعَةٍ وَلاَ جَمَاعَةٍ مِنْ لَيْلٍ وَلاَ نَهَارٍ وَلَوْ كَانَ لَهُنَّ فِي ذَلِكَ فَضْلٌ أَمَرُوهُنَّ ب
ِهِ وَأَذِنُوا لَهُنَّ إلَيْهِ بَلْ قَدْ رُوِيَ، وَاَللَّهُ أَعْلَمُ
عَنْ النَّبِيِّ صلى الله عليه وسلم أَنَّهُ قَالَ {صَلاَةُ الْمَرْأَةِ
فِي بَيْتِهَا خَيْرٌ مِنْ صَلاَتِهَا فِي حُجْرَتِهَا وَصَلاَتُهَا فِي
حُجْرَتِهَا خَيْرٌ مِنْ صَلاَتِهَا فِي الْمَسْجِدِ أَوْ الْمَسَاجِدِ}.
👇📝
മുസ്ലിം കളിലെ സലഫുകളായ ആരും അവരുടെ സ്ത്രീകളെ ജുമു അക്കോ ജമാ അതിനോ ,
രാത്രിയിലോ , പകലിലോ പോകാന്‍ നിര്ദ്ദേ ശിച്ചതായി ഞാന്‍ അറിഞ്ഞിട്ടില്ല.. അതിലൊക്കെ വല്ല പുണ്യവും ഉണ്ടായിരുന്നുവെങ്കില്‍ അവരൊക്കെ അവരുടെ സ്തീകളെ അതിനു പ്രേരിപ്പിക്കുമായിരുന്നു
(അൽ ഉമ്മ്)

നബി(സ)പറയുന്നു:
👇
حدثنا هارون حدثنا عبد الله بن وهب قال داود بن قيس عن عبد الله بن سويد الأنصاري عن عمته أم حميد امرأة أبي حميد ال ساعدي أنها جاءت النبي صلى الله عليه وسلم فقالت يا رسول الله إني أحب الصلاة معك قال قد علمت أنك تحبين الصلاة معي وصلاتك في بيتك خير لك من صلاتك في حجرتك وصلاتك في حجرتك خير من صلاتك في دارك وصلاتك في دارك خير لك من صلاتك في مسجد قومك وصلاتك في مسجد قومك خير لك من صلاتك في مسجدي قال فأمرت فبني لها مسجد في أقصى شيء من بيتها وأظلمه فكانت تصلي فيه حتى لقيت الله عز وجل:صحيح ابن خزيمة 3/95,مسند أحمد 6/402
"ഉമ്മു ഹുമൈദിനിസ്സാഇദിയ്യ:(റ)നബി(സ)യോട് പള്ളിയില്‍ പങ്കെടുക്കാന്‍ സമ്മദം ചോദിച്ചു.നബി(സ)അതിനേക്കാള്‍ നല്ലത് നിന്‍റെ വീടിനകത്തളത്തെ ഇരുട്ടുമുറിയാണന്ന്‍ പറഞ്ഞ് അവരെ നിരുത്സാഹപ്പെടുത്തി.തുടര്‍ന്ന്‍ അവര്‍ക്ക് വേണ്ടി ഒരു ഇരുട്ട മുറി നിര്‍മ്മിക്കുകയും മരണം വരെ മഹതി അതില്‍ വെച്ച് മാത്രം നിസ്കരിക്കുകയും ചെയ്തു"قال ابن حجر العسقلاني وإسناد أحمد حسن :فتح الباري 2/445
"ഈ ഹദീസിന്‍റെ പരമ്പര ഹസനാണന്ന്‍(സ്വീകര്യമാണന്ന്‍)ഇബ്ന്‍ ഹജര്‍(റ) പറയുന്നു.(ഫത്ഹുല്‍ ബാരി)

സ്ത്രീ ജുമുഅ ജമാ അത്ത്

സ്ത്രീ ജുമുഅ ജമാ അത്ത്
അസ്ഖലാനി ഇമാമിന്റെ വീക്ഷണവും
👉 മുജാഹിദുകളുടെ തട്ടിപ്പും
✅സ്ത്രീകള്‍ പള്ളിയിൽ പോകുന്നതുമായി ബന്ധപ്പെട്ട് അസ്ഖലാനി ഇമാം പറഞ്ഞ ഭാഗത്തിന്റെ അവസാന ഭാഗം കട്ട് വെച്ച് മുജാഹിദുകള്‍ പച്ചയായി തട്ടിപ്പ് നടത്തിയിരിക്കുകയാണ്
👇എന്താകുന്നു എന്ന് നമുക്ക് നോക്കാം
വഹാബികള്‍ തെറ്റി ധരിപ്പിക്കുന്ന ഭാഗം താഴെ നിങ്ങള്‍ക്ക് വായിക്കാം👇
ﻓِﻲ ﺍﻟْﺤَﺪِﻳﺚِ ﺍِﺳْﺘِﺤْﺒَﺎﺏُ ﺍﻟْﻤُﺒَﺎﺩَﺭَﺓِ ﺑِﺼَﻠَﺎﺓِ ﺍﻟﺼُّﺒْﺢِ ﻓِﻲ ﺃَﻭَّﻝِ ﺍﻟْﻮَﻗْﺖِ ﻭَﺟَﻮَﺍﺯُ"" ﺧُﺮُﻭﺝِ
ﺍﻟﻨِّﺴَﺎﺀِ ﺇِﻟَﻰ ﺍﻟْﻤَﺴَﻰ ﺍﻟْﻤَﺴَﺎﺟِﺪ ﻟِﺸُﻬُﻮﺩِ ﺍﻟﺼَّﻠَﺎﺓ ﻓِﻲ ﺍﻟﻠَّﻴْﻞ ، ﻭَﻳُﺆْﺧَﺬُ ﻣِﻨْﻪُ ﺟَﻮَﺍﺯُﻩُ ﻓِﻲ
ﺍﻟﻨَّﻬَﺎﺭِ ﻣِﻦْ ﺑَﺎﺏ ﺃَﻭْﻟَﻰ ﻟِﺄَﻥَّ ﺍﻟﻠَّﻴْﻞَ ﻣَﻈِﻨَّﺔُ ﺍﻟﺮِّﻳﺒَﺔِ ﺃَﻛْﺜَﺮَ ﻣِﻦْ ﺍﻟﻨَّﻬَﺎﺭِ (ﻓﺘﺢ
ﺍﻟﺒﺎﺭﻱ ﻻﺑﻦ ﺣﺠﺮ
ഈ ഹദീസില്
സുബ്ഹി നമസ്കാരം അതിന്റെ
ആദ്യസമയത്ത് തന്നെ നിര്വ്വഹിക്കല്
സുന്നത്താണെന്നും, രാത്രികളിൽ നിമസ്കാരത്തിന്ന് വേണ്ടി സ്ത്രീകൾ പള്ളിയിലേക്ക് പുറപ്പെടാമെന്നുമുണ്ട്.👆
👉ഇവിടെ ഒരു കാര്യം പ്രത്യേകമായി മനസ്സിലാാക്കേണ്ടത് ഒരു കാര്യം ഇമാമീങ്ങള്‍ വിഷദീകരിക്കുബോള്‍ അതിന്റെ രണ്ട് വശങ്ങളും ചർച്ച ചെയ്യും . ഇവിടെ ഇസ്ലാമിൻ റ്റെ ആദ്യ കാലത്ത് അതായത് ഹിജാബിൻ റ്റെ കാലഘട്ടത്തിന്ന് മുംബ് സ്ത്രീകള്‍ പള്ളിയിൽ പൊയ ഹദീസുകള്‍ നമുക്ക് കാണാൻ കഴിയും എന്നാൽ പിന്നീട് സ്ത്രീകള്‍ വീടുകളിൽ അടങ്ങിയൊതുങ്ങി കഴിയണമെന്ന ഖുർ ആനിന്റെ കൽപ്പനയും അവർക്ക് വീടാകുന്നു ഉത്തമം എന്ന ധാരാളം ഹദീസുകളുടെ അടിസ്താനത്തിൽ സ്ത്രീകള്‍ക്ക് വീടാണ് ഉത്തമം എന്ന് മുസ്ലിം ഇജ്മാഹ് സ്ഥിരപ്പെടുകയും ചെയ്തു.
മുകളിൽ പറഞ്ഞ ഹദീസിന്റെ വിശദീകരണത്തിൽ അസ്ഖലാനി ഇമാം പറഞ്ഞതിൻ റ്റെ മുഴുവൻ ഭാഗവും പറയാതെ
ഇബാറത്ത് കട്ട് വെച്ച് തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്. എന്താകുന്നു നമുക്ക് നോക്കാം✅✅👇
في الحديث استحباب المبادرة بصلاة الصبح في أول الوقت وجواز خروج النساء إلى المساجد لشهود الصلاة في الليل، ويؤخذ منه جوازه
في النهار من باب أولى لأن الليل مظنة الريبة أكثر من النهار، ومحل ذلك إذا لم يخش عليهن أو بهن فتنة
(2/55 فتح الباري )
👇👇👇👇👇👇👇👇
ഇവിടെ വഹാബികള്‍ അസ്ഖലാനി ഇമാം പറഞ്ഞ അഭിപ്രായത്തിൻ റ്റെ അവസാന ഭാഗം കട്ടു വെച്ചു അതായത്
،" ومحل ذلك إذا لم يخش عليهن أو بهن👉 فتنة"
✅" ഇവിടെ സ്ത്രീകള്‍ക്ക് പോകാം എന്ന് പറഞ്ഞത് അവരുടെ മേലൊ അവരെക്കൊണ്ടോ ഫിത് നയെ ഭയപ്പെടാതിരിക്കുംബൊള്‍ ആകുന്നു. ✅✅✅7
👇👇
ഈ ഭാഗം പച്ചയായി കട്ട് വെച്ചു.
അല്ലാതെ മുജായിദുകള്‍ പെണ്ണുങ്ങളെ പള്ളിയിൽ കൊണ്ട് പോകുന്നത് പോലെ കൊണ്ട് പോകണം എന്ന് അസ്ഖലാനി ഇമാമെന്നല്ല അഹ്ലുസ്സുന്നയുടെ ഒരു ഇമാമും പഠിപ്പിക്കുന്നില്ല
മാത്രവുമല്ല സ്ത്രീകള്‍ക്ക് വീടാണ് ഉത്തമമെന്നും ഫിത് ന ഉള്ളത് കൊണ്ട് പോകാൻ പാടില്ലെന്നതും സ്ഥിരപ്പെടുത്തുകയാണ് അസ്ഖലാനി ഇമാം യതാർത്തിൽ ചെയ്യുന്നത്.
👇👇👇👇👇
ഇത് പോലെ നവവി ഇമാമിന്റെ പേരിലും പച്ച കള്ളം ഈ മുജഹാലുകള്‍ പൊസ്റ്റടിച്ച് വിടാറുണ്ട് അതിന്റെ അവസ്ഥയും ഇത് പോലെയാകുന്നു. കട്ട് മുറച്ച് സ്വന്തം വാദത്തിന്ന് വേണ്ടിഇമാമീങ്ങള്‍ ഒരിക്കലും ചിന്തിക്കാത്ത വികലമായ വാദം എഴുതി പാവപ്പെട്ട മുസ്ലിം ഉമ്മത്തിനെ വഴി പിഴപ്പിക്കുകയാകുന്നു ഇത്തരം പുത്തൻ വാദികള്‍ ചെയ്ത് കൊണ്ടിരിക്കുന്നത്. 👇👇👇👇👇
മാത്രവുമല്ല സ്ത്രീകളെ നിങ്ങള്‍ പള്ളിയെ തൊട്ട് തടയരുത് എന്ന ഹദീസിനെ വിഷദീകരിച്ച് കൊണ്ട് അസ്ഖലാനി ഇമാം തന്റെ സ്വന്തം അഭിപ്രായം മറ്റു ഹദീസുകള്‍ കൊണ്ട് ഇതേ കിതാബിൽ തന്നെ രേഖപ്പെടുത്തുന്നുമുണ്ട്
وقد ورد في بعض طرق هذا الحديث وغيره ما يدل على أن صلاة المرأة في بيتها أفضل من صلاتها في المسجد ، وذلك في رواية حبيب بن أبي ثابت عن ابن عمر بلفظ لا تمنعوا نساءكم المساجد ، وبيوتهن خير لهن أخرجه أبو داود وصححه ابن خزيمة . ولأحمد والطبراني من حديث أم حميد الساعدية أنها جاءت إلى رسول الله - صلى الله عليه وسلم - فقالت يا رسول الله ، إني أحب الصلاة معك . قال : قد علمت ، وصلاتك في بيتك خير لك من صلاتك في حجرتك ، وصلاتك في حجرتك خير من صلاتك في دارك ، وصلاتك في دارك خير من صلاتك في مسجد قومك ، وصلاتك في مسجد قومك خير من صلاتك في مسجد الجماعة وإسناد أحمد حسن ، وله شاهد من حديث ابن مسعود عند أبي داود . ت
അതായത് സ്ത്രീകളെ പള്ളിയെ തൊട്ട് തടയരുത് എന്ന ഹദീസ് മറ്റു ഒരുപാട് രിവായത്തിൽ വന്നിട്ടുള്ളത് وبيوتهن خير لهن
(അവർക്ക് വീടാണ് ഉത്തമം ) എന്ന ഹദീസും കൂടാതെ നബി തങ്ങളുടെ പള്ളിയിൽ ജമാ അത്തായി നിസ്കരിക്കാൻ അനുവാദം ചൊദിച്ച സ്വഹാബി വനിതക്ക് നബി സ അനുവാദം നൽകാതെ വീടാണ് ഉത്തമം അതാണ് മറ്റെല്ലാ സ്ഥലത്തിനേക്കാൾ ശ്രേഷ്ടമായതെന്ന് പടിപ്പിക്കുന്ന ഹദീസ് ഉദ്ദരിച്ച് അസ്ഖലാനി ഇമാം സ്ത്രീകള്‍ക്ക് പള്ളിയെക്കാള്‍ അവരുടെ വീടാണ് ഉത്തമം എന്ന് സ്ഥിരപ്പെടുത്തുകയാണ് ചെയ്യുന്നത്.
ഇതെല്ലാം കാറ്റിൽ പറത്തി മുജായിദുകള്‍ പച്ചയായി അസ്ഖലാനി ഇമാമിന്റ പേരിൽ തെറ്റിദ്ധരിപ്പിക്കൽ.
കൂടാതെ അസ്ഖലാനി ഇമാം ഈ ഹദീസിനെ സ്വഹീഹാക്കുകയും മറ്റു മുഹദ്ദിസീങ്ങള്‍ രേഖപ്പെടുത്തിയ തെളിവുകളും ഉണ്ട് എന്ന് ഉദ്ദരിക്കുകയും ചെയ്യുന്നു.
وإسناد أحمد حسن ، وله شاهد من حديث ابن مسعود عند أبي داود .
ശേഷം അസ്ഖലാനി ഇമാം വിഷദീകരിക്കുന്നു
. ووجه كون صلاتها في الإخفاء أفضل تحقق الأمن فيه من الفتنة ، ويتأكد ذلك بعد وجود ما أحدث النساء من التبرج والزينة ، ومن ثم قالت عائشة ما قالت
സ്ത്രീകള്‍ മറഞ്ഞ് നിസ്ക്കരിക്കുന്നത് ശ്രേഷ്ടമാവാനുള്ള കാരണം മറഞ്ഞ് നിസ്ക്കരിക്കുമ്പോൾഫിത് നയെ തൊട്ട് നിർഭയം ഉറപ്പാണ്. സ്ത്രീകള്‍ പുതുതായി ഉണ്ടാക്കിയ ഭംഗിയും അത് പ്രകടിപ്പിക്കലും ഉണ്ടാക്കുമ്പോൾ മറഞ്ഞിരിക്കൽ ശക്തമാവും. അതാകുന്നു ആയിഷ (റ) പറഞ്ഞത്.
(ഇതെങ്ങാനും നബി (സ)കണ്ടിരുന്നെങ്കിൽ സ്ത്രീകളെ ബനൂ ഇസ്റായീലി സ്ത്രീകളെ തടഞ്ഞത് പോലെ തടയുമായിരുന്നു. മുസ്വന്നഫ് അബ്ദു റസാഖിന്റെ ഉദ്ദരണിയിൽ പള്ളിയിൽ പോകുന്നതിനെ തടയുമായിരുന്നു എന്ന് തന്നെ കാ ണാം...)
അപ്പൊള്‍ ആയിഷ (റ) തന്നെ ആക്കാലത്ത് ഫിത് നയെ ഭയപ്പെടുകയും നബി തങ്ങള്‍ തടയുമായിരുന്നു എന്ന് പടിപ്പിക്കുകയും ചെയ്തു.
👇👇👇👇👇👇👇👇👇
എന്നിട്ടും ഈ വഹാബികള്‍ ഇന്നത്തെ കാലത്ത് ഫിത് ന ഇല്ലെന്നും അതോടൊപ്പം സ്ത്രീകളെ ജുമുഅ ജമാ അത്തിന്ന് കൊണ്ട് പോകുകയും അതിന്ന് തെളിവുണ്ടാക്കാൻ ഇമാമീങ്ങളെ പേരിൽ പച്ച കള്ളം അടിച്ച് വിടുകയും ചെയ്യുന്നത് എന്തൊരു ധിക്കാരമാണ്.
ഇത്തരക്കാരുടെ ചതിയിൽ കുടുങ്ങി ആഖിറം നഷ്ട്ടപ്പെടുത്തല്ലെ പ്രിയ കൂട്ടുകാരേ........
സ്നേഹത്തോടെ സിദ്ദീഖുൽ മിസ്ബാഹ്, അസ്ലം സഖാഫി.
09496210086.

Monday, 1 February 2016

റംസാനെ ഒത്തിരി നേരത്തെ വിളംബരം ചെയ്യുന്നവർ

വാട്ട്സ് അപ്പിൽ ഇപ്പോൾ കൂടുതൽ സർക്കുലേഷനുള്ള ഒരു സന്ദേശമാണു താഴെ കാണിക്കുന്നത്;
{റമദാനിന് ഇന്നു മുതൽ XXX ദിവസം മാത്രമാണ്. ജൂൺ 07 ന് തുടങ്ങാൻ സാധ്യത കാണുന്നു. മുഹമ്മദ് (സ) പറഞ്ഞു: "ആദ്യം ആരാണോ റമദാൻ മറ്റൊരാളെ അറിയിക്കുന്നത് എങ്കിൽ നരകം ആ വ്യക്തിക്കു ഹറാം ആയിത്തീരും"}
എത്ര പെട്ടെന്നാണ് ഈ സന്ദേശം മൊബൈലുകളിലൂടെ വ്യാപരിക്കുന്നത്! എത്ര ആവേശത്തോടെയാണ് ഓരോരുത്തരും ഇതു ഫോർവേഡ് ചെയ്യുന്നത്!
നരകാഗ്നിയിൽ നിന്നു സ്വന്തം ശരീരത്തെ രക്ഷപ്പെടുത്താനുള്ള വ്യഗ്രത മൂലമായിരിക്കും, ഇനിയും ഒത്തിരി മാസങ്ങൾക്കു ശേഷം വരാനിരിക്കുന്ന നോമ്പു മാസത്തെ കുറിച്ച് ആളുകൾ ഇപ്പോൾ തന്നെ അറിയിച്ചു തുടങ്ങുന്നത്. പക്ഷെ ഈ പാവങ്ങളുണ്ടോ അറിയുന്നു, സ്വന്തത്തെ നരകത്തിൽ നിന്നു രക്ഷിക്കാനുള്ള ഈ ബദ്ധപ്പാട് തങ്ങളെ നരകത്തിൽ ഓരോ സീറ്റ് ബുക്ക് ചെയ്യുന്നവരാക്കി മാറ്റുകയാണെന്ന്.
തന്റെ മേൽ കളവു കെട്ടി പറയുന്നതു മറ്റുള്ളവരുടെ മേൽ കളവു കെട്ടി പറയുന്നതു പോലെയല്ല എന്നും തന്റെ മേൽ മനപ്പൂർവ്വം കളവു കെട്ടി പറയുന്നവൻ നരകത്തിൽ ഒരു ഇരിപ്പിടം ഉറപ്പിക്കുകയാണ് എന്നും മുന്നറിയിപ്പു നല്കുന്ന എത്രയോ സ്വഹീഹായ ഹദീസുകൾ ഉള്ളപ്പോൾ അതൊന്നും കാണാതെ, പരിഗണിക്കാതെ, ഒരു ആധികാരികതയും ഇല്ലാത്ത ഇത്തരം ഹദീസുകൾ പ്രചരിപ്പിക്കുന്നത് എത്ര ഗുരുതരമായ കുറ്റമാണ്.
നബി തങ്ങൾ പറഞ്ഞതായി ഉറപ്പില്ലാത്ത കാര്യങ്ങൾ അവിടുന്നു പറഞ്ഞു എന്നു പറയുന്നതും പ്രചരിപ്പിക്കുന്നതും പഠിപ്പിക്കുന്നതും എല്ലാം വൻപാപമാണ്.
എത്രയോ ആലിമീങ്ങൾ ഇവ്വിഷയത്തിൽ ബോധനം നല്കിയിട്ടും ഒരു വിഭാഗം ജനങ്ങൾ, ഒരു കൂസലുമന്യേ ഇപ്പോഴും ഇത്തരം കാര്യങ്ങളിൽ മുഴുകുന്നതു ദീനീ കാര്യങ്ങളിൽ അവർക്കുള്ള ലാഘവ ബുദ്ധിയെ ആണു കാണിക്കുന്നത്.
കൂടുതലായി ഉപന്യസിക്കാതെ, ഒരു കാര്യം പറഞ്ഞ് അവസാനിപ്പിക്കാം, സുബൈർ എന്ന സ്വഹാബിവര്യനെ അറിയാത്തവരുണ്ടാകില്ല, അതെ, നബി തങ്ങൾ സ്വർഗ്ഗം കൊണ്ടു സന്തോഷ വാർത്ത‍ അറിയിച്ച പത്തു പേരിൽ ഒരാൾ. ആളെ തിരിയാൻ ഇതിലും വലിയ വിശേഷണം പറയേണ്ടതില്ല.
മറ്റു സ്വഹാബികളെ പോലെ നിങ്ങൾ എന്തു കൊണ്ടാണു നബി തങ്ങളെ തൊട്ടു ഹദീസുകൾ ഉദ്ധരിക്കാത്തത് എന്ന് അദ്ദേഹത്തോട് ഒരിക്കൽ ചോദിച്ചപ്പോൾ അദ്ദേഹം നല്കിയ മറുപടി നമ്മെ ചിന്തിപ്പിക്കേണ്ടതാണ്. മഹാനർ പ്രതിവചിച്ചു: സത്യമായും, എനിക്കു നബി തങ്ങളുടെ അടുക്കൽ സ്ഥാനവും മാനവും ഒക്കെ ഉണ്ടായിരുന്നു, പക്ഷെ അവിടുന്നു പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: ആരെങ്കിലും മനപ്പൂർവ്വം എന്റെ മേൽ കള്ളം പറഞ്ഞാൽ നരകത്തിൽ അവന്റെ ഇരിപ്പിടം അവൻ ഉറപ്പിച്ചു കൊള്ളട്ടെ എന്ന്.
നബി തങ്ങളുടെ സന്തത സഹചാരിയായിരുന്ന ഒരു സ്വഹാബിയുടെ മറുപടിയാണിത്.
നമ്മളോ....? നബി തങ്ങളിൽ നിന്ന് ഇപ്പോൾ കേട്ട പോലെയല്ലേ ഓരോ ഹദീസും അതിന്റെ ബലാബലം നോക്കാതെ എടുത്തു വീശുന്നത്?
💫വാൽകഷ്ണം: റംസാനെ നേരത്തെ അറിയിക്കാൻ ഇത്രയേറെ തിടുക്കം കൂട്ടുന്നവർ എന്തിനാണ് ശവ്വാലും ഹജ്ജുമൊക്കെ കഴിയാൻ കാത്തു നില്ക്കുന്നത്? ചെറിയ പെരുന്നാളിന്റെ ആശംസാസന്ദേശം കൈമാറുമ്പോൾ തന്നെ അടുത്ത റംസാന്റെ ആഗമത്തെ കുറിച്ചുള്ള സുവിശേഷവും അറിയിച്ചു കൂടെ? ശുഭസ്യ ശീഘ്രം എന്നല്ലേ?

തിരുനബിയെ കാണാൻ

ശാമിലുള്ള ഒരു ജൂതന് എല്ലാ ശനിയാഴ്ചയും തൗറാത്ത് വായിക്കാറുണ്ടായിരുന്നു. 
അന്ത്യപ്രവാചകര് മുഹമ്മദ് നബി(സ്വ)യുടെ വിശേഷണം നാലു സ്ഥലങ്ങളില് അദ്ദേഹം വായിച്ചെടുത്തു. അരിശംപൂണ്ട്, ആ സ്ഥലങ്ങള് വെട്ടിമാറ്റി കരിച്ചുകളഞ്ഞു. 
പക്ഷേ അടുത്ത ശനിയാഴ്ച തൗറാത്ത് വായിച്ചപ്പോള് പുണ്യനബിയുടെ വിശേഷണം എട്ടു സ്ഥലങ്ങളിലാണ് കണ്ടത്. ആ ഭാഗങ്ങളും അദ്ദേഹം വെട്ടിയെടുത്ത് കത്തിച്ചു.
പിറ്റേയാഴ്ച പന്ത്രണ്ട് സ്ഥലങ്ങളിലാണ് നബിവിശേഷം വായിച്ചത്. അദ്ദേഹം ചിന്താധീനനായി. ഇനിയും വെട്ടിമാറ്റുകയും കത്തിക്കുകയും ചെയ്താല് എനിക്ക് തൗറാത്ത് മുഴുവന് കരിക്കേണ്ടി വരുമല്ലോ! “”ഏതായാലും മുഹമ്മദ് നബി ആരാണെന്ന് അറിയണം” അദ്ദേഹം ഉറപ്പിച്ചു. കൂട്ടുകാരോട് ചോദിച്ചപ്പോള് “”മുഹമ്മദ് കള്ള പ്രവാചകനാണ്. നീ മുഹമ്മദിനേയും മുഹമ്മദ് നിന്നെയും കാണാതിരിക്കലാണ് ഉത്തമം” എന്നായിരുന്നു പ്രതികരണം. 
അയാള് സമ്മതിച്ചില്ല. “”മൂസയുടെ തൗറാത്ത് തന്നെ സത്യം, എനിക്ക് മുഹമ്മദിനെ കണ്ടേ തീരൂ, ഇതെന്റെ ആഗ്രഹമാണ്.” ലക്ഷ്യസാഫല്യത്തിനായി അദ്ദേഹം മദീനയിലേക്ക് യാത്രതിരിച്ചു.
കാതങ്ങള് നീണ്ട, വളരെ ക്ലേശകരമായ യാത്ര അവസാനിച്ചത് മദീനാ പള്ളിയുടെ ചാരത്താണ്. മദീനയിലാകമാനം ശോകമൂകമായ അന്തരീക്ഷമായിരുന്നു അപ്പോള്. ആദ്യം കണ്ടത് ഒരു ചെറുപ്പക്കാരനെയാണ്. പ്രകാശിക്കുന്ന മുഖം. സുന്ദരന്. ഭക്തി സ്ഫുരിക്കുന്ന പ്രസന്നത. (നബിസദസ്സിലെ പൗരപ്രധാനി സല്മാനുല്ഫാരിസി(റ)യായിരുന്നു അത്.) “”നിങ്ങള് മുഹമ്മദ് നബിയാണോ?” ജൂതന് ചോദിച്ചു. അതുകേട്ട് സല്മാനുല് ഫാരിസി(റ) കരഞ്ഞു. കാരണം നബി(സ്വ) തങ്ങള് മരണപ്പെട്ടതിന്റെ മൂന്നാം ദിനമായിരുന്നു അത്. പക്ഷേ, സല്മാനുല് ഫാരിസി(റ) ചിന്തിച്ചത് ഇങ്ങനെയാണ്: മുഹമ്മദ് നബി(സ്വ) വഫാത്തായി എന്നു പറഞ്ഞാല് ഇദ്ദേഹം തിരിച്ചുപോകും. മറിച്ചായാല് ഞാന് കളവ് പറഞ്ഞവനാകും. “”ഞാന് മുഹമ്മദിന്റെ ഒരു അനുചരന് മാത്രമാണ്. നിങ്ങള് വരൂ” എന്ന് പറഞ്ഞ് സല്മാന്(റ) അദ്ദേഹത്തെ മദീനാ പള്ളിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ദുഃഖം കടിച്ചമര്ത്തി സ്വഹാബികള് പള്ളിയില് ഇരിപ്പുണ്ടായിരുന്നു.
മുഹമ്മദ് നബി ഉണ്ടെന്നു കരുതി ജൂതന് ഉറക്കെ വിളിച്ചു പറഞ്ഞു: “”അസ്സലാമു അലൈക യാ മുഹമ്മദ്”. സ്വഹാബികള് അതുകേട്ട് കണ്ണീര് വാര്ത്തു. അമ്പരന്ന ജൂതന് വീണ്ടും പറഞ്ഞു: “”അസ്സലാമു അലൈക യാ മുഹമ്മദ്”. ചിലര് ചാടിയെണീറ്റ് ചോദിച്ചു: “”നീ ആരാണ്? നീ ഞങ്ങളുടെ വേദന വര്ധിപ്പിച്ചുവല്ലോ. മുഹമ്മദ് നബി(സ്വ) മൂന്നു ദിവസം മുമ്പ് ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു!!” 
ഇതു കേട്ടതും ജൂതന് ആര്ത്തട്ടഹസിച്ചു: ഞാന് ഇത്രയും പ്രയാസപ്പെട്ട് ഇവിടെ വന്നത് മുഹമ്മദിനെക്കാണാനാണ്. എനിക്കതിന് കഴിഞ്ഞില്ലല്ലോ. എന്റെ ഉമ്മ എന്നെ പ്രസവിച്ചില്ലായിരുന്നുവെങ്കില് എത്ര നന്നായിരുന്നു. ഇനി ഞാന് തൗറാത്ത് പാരായണം ചെയ്യില്ല. നബി(സ്വ)യെക്കുറിച്ച് വായിക്കുമ്പോള് എനിക്കു സങ്കടമാകും. തുടര്ന്ന് അയാള് ചോദിച്ചു:
“”ആരാണ് എനിക്ക് നബി(സ്വ)യുടെ വിശേഷണം പറഞ്ഞുതരിക. എനിക്കതു കേള്ക്കണം?”
ഒരാള് മുന്നോട്ട് വന്ന് പറഞ്ഞു: ഞാന് തയ്യാറാണ്.
ജൂതന് ചോദിച്ചു: “”നിങ്ങളുടെ പേരെന്താണ്?”
“”അലി”
അത്ഭുതത്തോടെ ജൂതന്: “”ഈ പേര് ഞാന് തൗറാത്തില് വായിച്ചിട്ടുണ്ട്.”
അലി(റ) വിശദീകരിച്ചു: “”മുഹമ്മദ്നബി(സ്വ) ഉയരം കൂടിയവരോ ഉയരം കുറഞ്ഞവരോ അല്ല. വെളുത്ത് സൗന്ദര്യം തുടിക്കുന്ന വട്ടമുഖമാണ്. നബി(സ്വ) തങ്ങള് ചിരിതൂകുന്ന സമയത്ത് മുമ്പല്ലുകള് പ്രകാശിക്കും. ആകര്ഷക സ്വഭാവമായിരുന്നു.”
ജൂതന് പ്രതികരിച്ചു: “”നിങ്ങള് സത്യം പറഞ്ഞിരിക്കുന്നു. ഇത് ഞാന് തൗറാത്തില് വായിച്ചിട്ടുണ്ട്.”
ശേഷം അയാള് ചോദിച്ചു: “”മുത്തുനബിയുടെ വസ്ത്രമോ മറ്റോ എനിക്കൊന്ന് വാസനിക്കാന് തരുമോ?”
അലി(റ) സല്മാന്(റ)വിനെ വിളിച്ചു പറഞ്ഞു: ഉപ്പയുടെ ജുബ്ബ ഒന്ന് തരാന് പറയൂ, ഫാത്വിമയോട്.
സല്മാന്(റ) ചെല്ലുമ്പോള് നബി(സ്വ) തങ്ങളുടെ പേരമക്കളായ ഹസനും ഹുസൈനും കരഞ്ഞുകൊണ്ടിരിക്കുകയാണ്. ഫാത്വിമ(റ) കരഞ്ഞുകൊണ്ടാണ് വാതില് തുറന്നത്. 
അവര് ചോദിച്ചു: അനാഥമായ ഈ വീടിന്റെ വാതിലില് ആരാണ് മുട്ടുന്നത്? സല്മാന്(റ) കാര്യം വിശദീകരിച്ചു കൊടുത്തു. ഫാത്വിമ(റ) മുത്ത് നബി(സ്വ)യുടെ (ഏഴു പ്രാവശ്യം തുന്നിയ) ജുബ്ബ സല്മാന് ഫാരിസി(റ)ന്റെ കയ്യില് കൊടുത്തു. ജുബ്ബ അലി(റ) ചുംബിച്ചു. ശേഷം സ്വഹാബത്ത് ഒന്നടങ്കം ചുംബിച്ചു. തുടര്ന്ന് ജൂതന്റെ കയ്യില് കൊടുത്തു. അയാള് പറഞ്ഞു: “”ഇതെന്തൊരു സുഗന്ധമാണ്, വല്ലാത്ത അനുഭവം തന്നെ.”
പിന്നീട് നബി(സ്വ)യുടെ ഖബറിന്റെ സമീപം ചെന്ന് ശഹാദത്ത് കലിമ ചൊല്ലി: അല്ലാഹ്, നീ ഏകനാണെന്നും ഇവിടെ വിശ്രമിക്കുന്ന മഹാന് നിന്റെ റസൂലും അടിമയുമാണെന്നും ഞാന് സാക്ഷ്യം വഹിക്കുന്നു. ഈ വിശ്വാസം നീ സ്വീകരിച്ചുവെങ്കില് ഇപ്പോള് തന്നെ എന്നെ മരിപ്പിക്കണേ… ഉടനെ അദ്ദേഹം ബോധരഹിതനായി വീഴുകയും അന്ത്യശ്വാസം വലിക്കുകയും  ചെയ്തു. സ്വഹാബികള് അദ്ദേഹത്തെ ജന്നത്തുല് ബഖീഇല് ഖബറടക്കി.
(അവലംബം: ഇമാം സമര്ഖന്തിയുടെ തന്ബീഹുല് ഗാഫിലീന്).
ﺍَﻟﻠَّﻬُﻢَّ ﺻَﻞّ ﻋَﻠَﻰ ﺳَﻴِّﺪِﻧَﺎ ﻣُﺤَﻤَّﺪٍﻥِ ........ ﻭَﻋَﻠَﻰ ﺁﻟِﻪِ ﻭَﺻَﺤْﺒِﻪِ .......