Wednesday, 3 February 2016

ഇമാം ഷാഫി റ പറഞ്ഞത്

സ്ത്രീകളെ നിര്ബ്ന്ധമായ ഹജ്ജിനു മസ്ജിദുല്‍ ഹറാമിലേക്ക് പോകുന്നത് തടയെണ്ടതില്ല .. അല്ലാത്തവയൊക്കെ
തടയണം .. ഇത് പറഞ്ഞതിന് ശേഷം തുരുകയാണ് .......
📝👇
قَالَ أَفَتَجِدُ عَلَى هَذَا دَلاَلَةً؟ قُلْت: نَعَمْ مَا وَصَفْت لَك
مِنْ أَنَّ اللَّهَ لَمْ يَفْرِضْ عَلَى أَحَدٍ قَطُّ أَنْ يُسَافِرَ إلَى
مَسْجِدٍ غَيْرِ الْمَسْجِدِ الْحَرَامِ لِلْحَجِّ وَأَنَّ الْأَسْفَارَ
إلَى الْمَسَاجِدِ نَافِلَةٌ غَيْرُ السَّفَرِ لِلْحَجِّ وَفِي مَنْعِ
عُمَرَ بْنِ الْخَطَّابِ أَزْوَاجَ النَّبِيِّ الْحَجَّ بِقَوْلِ رَسُولِ
اللَّهِ إنَّمَا هِيَ هَذِهِ الْحَجَّةُ ثُمَّ ظُهُورُ الْحُصْرِ ..
📝👇
അദ്ദേഹം ചോദിച്ചു : ഇതിനു വല്ല തെളിവും താങ്കള്ക്ക്ا പറയാനുണ്ടോ ? ഞാന്‍
പറഞ്ഞു : ഉണ്ട് .. മസ്ജിദുല്‍ ഹറാമിലേക്ക്അല്ലാതെ വേറെ ഒരൊറ്റ പള്ളിയിലേക്കും പോകല്‍ നിര്ബِന്ധമാണെന്ന്
അല്ലാഹു പറഞ്ഞിട്ടില്ല .. ഹജ്ജു യാത്രക്ക് മസ്ജിദുല്‍ ഹറാമിലേക്ക്
അല്ലാത്ത മറ്റു പള്ളിയിലേക്ക് യാത്ര ചെയ്യല്‍ സുന്നത്തെ ആവുകയുള്ളൂ ...
ഉമര്‍ റ വിൻ റ്റെ കാലത്ത് നബി സ യുടെ ഭാര്യമാരെ ഹജ്ജിനു പോകുന്നത് തടഞ്ഞില്ലേ
.. ഇതാണ് നിങ്ങളുടെ ഹജ്ജ് എന്ന് നബി സ പറഞ്ഞത് കൊണ്ടാണ് അത് ചെയ്തത് .. (
നബി : " നിങ്ങളുടെ ഹജ്ജ് ഇതാണെന്ന്" മുമ്പ് പറഞ്ഞിരുന്നു.. അപ്പോള്‍ അവരുടെ
നിര്ബ്ബ"ന്ധ ഹജ്ജ് കഴിഞ്ഞു എന്നർത്തം )
പിന്നെ തടയാന്‍ കാരണവുമായി .. ..
📝👇
قَالَ: وَإِنَّ إتْيَانَ الْجُمُعَةِ فَرْضٌ عَلَى الرِّجَالِ إلَّا مِنْ
عُذْرٍ وَلَمْ نَعْلَمْ مِنْ أُمَّهَاتِ الْمُؤْمِنِينَ امْرَأَةً خَرَجَتْ
إلَى جُمُعَةٍ وَلاَ جَمَاعَةٍ فِي مَسْجِدٍ وَأَزْوَاجُ رَسُولِ اللَّهِ
بِمَكَانِهِنَّ مِنْ رَسُولِ اللَّهِ أَوْلَى بِأَدَاءِ الْفَرَائِضِ
📝👇
അദ്ദേഹം തുടർന്നു
:
തീർച്ചയായും ജുമു അ ക്ക് വരുന്നത് നിർബന്ധമാകുന്നത് പ്രതിബന്ധങ്ങളില്ലാത്ത
പുരഷന് മാത്രമാണ് .. വിശ്വാസികളുടെ ഉമ്മമാരായ ഒരൊറ്റ സ്ത്രീയും ഏതെങ്കിലും
ഒരു ജുമു അ ക്കോ ഏതെങ്കിലും ഒരു ജമാ അ ത്തിനോ പള്ളിയില്‍ പങ്കെടുത്തതായി
നമുക്കറിയില്ല .. സ്ഥാനം വച്ച് നോക്കുമ്പോള്‍ നബിയുടെ ഭാര്യമാരാണ് ഫര്ള്
നിസ്ക്കാരങ്ങള്‍ നിര്വ്വിഹിക്കാന്‍ ഏറ്റവും അരഹരായത് ...
📝👇
فَإِنْ قِيلَ فَإِنَّهُنَّ ضُرِبَ عَلَيْهِنَّ الْحِجَابُ قِيلَ وَقَدْ
كُنَّ لاَ حِجَابَ عَلَيْهِنَّ ثُمَّ ضُرِبَ عَلَيْهِنَّ الْحِجَابُ فَلَمْ
يُرْفَعْ عَنْهُنَّ مِنْ الْفَرَائِضِ شَيْءٌ
وَلَمْ نَعْلَمْ
أَحَدًا أَوْجَبَ عَلَى النِّسَاءِ إتْيَانَ الْجُمُعَةِ كُلٌّ رَوَى أَنَّ
الْجُمُعَةَ عَلَى كُلِّ أَحَدٍ إلَّا امْرَأَةً أَوْ مُسَافِرًا أَوْ
عَبْدًا فَإِذَا سَقَطَ عَنْ الْمَرْأَةِ فَرْضُ الْجُمُعَةِ كَانَ فَرْضُ
غَيْرِهَا مِنْ الصَّلَوَاتِ الْمَكْتُوبَاتِ وَالنَّافِلَةِ فِي الْمَسَاجِدِ عَنْهُنَّ أَسْقَطَ.
👇📝
അവർക്ക് ഹിജാബിന്റെ ആയത്ത് അടിച്ചേ ൽപ്പി اക്കപ്പെട്ടിരുന്നു അത് കൊണ്ടായിരുന്നു അവരൊന്നും പങ്കെടുക്കാതിരുന്നത് എന്നാണ് വാദമെങ്കില്‍ ആ ആയത്ത് വന്നതിനാല്‍ ഒരൊറ്റ ഫര്ളും അവര്ക്ക്ا ഒഴിവാക്കപ്പെട്ടിട്ടില്ല ...
ഒരൊറ്റ പണ്ഡിതനും സ്ത്രീകള്ക്ക് ജുമു അ ക്ക് വരുന്നത് നിര്ബ്ബന്ധമാകിയതായി നമുക്ക് അറിവില്ല .. സ്ത്രീ യാത്രക്കാരന്‍ , അടിമ ,, എന്നിവരല്ലാത്ത എല്ലാവര്ക്കും ജുമു അ നിര്ബ്ബന്ധമാനെന്നാണ് എല്ലാവരും റിപ്പോർട്ട് ചെയ്തിട്ടുള്ളത് . ജുമു അ തന്നെ സ്ത്രീക്ക് ഒഴിവാണെന്‍കിൽ
‍ മറ്റു ഫര്ള് നിസ്ക്കാരങ്ങളും സുന്നത് നിസ്ക്കാരങ്ങളും എപ്പോഴേ ഒഴിവായില്ലേ.
👇📝
إلَّا عَلَى الرَّجُلِ وَلَيْسَ هَذَا عَلَى النِّسَاءِ
بِفَرْضٍ وَمَا هُنَّ فِي إتْيَانِ الْمَسَاجِدِ لِلْجَمَاعَاتِ
كَالرِّجَالِ فَقُلْت لَهُ إنَّ الْحُجَّةَ لَتَقُومُ بِأَقَلَّ مِمَّا
وَصَفْت لَك وَعَرَفْت بِنَفْسِك وَعَرَفَ النَّاسُ مَعَك
👇📝
ഷാഫിഈ ഇമാം തുടരുന്നു : ജുമു അ എന്നത് പുരുഷന് മാത്രം ബാധകംയാതാണ്
സ്ത്രീകള്ക്ക് ഒരിക്കലും അത് ബാധകമല്ല .. ആണുങ്ങള്‍ പള്ളികളില്‍ ജമാ അത്തുകളിൽ
വരുന്നത് പോലെ അവര്‍ വരേണ്ടതില്ല ... ഞാന്‍ പറഞ്ഞു :
അതിനുള്ള തെളിവ് നിനക്ക് ഞാന്‍ വിവരിച്ചതിനെക്കാളും കുറച്ചു പറഞ്ഞാല്‍ തന്നെ മതി നിങ്ങള്ക്കും നിങ്ങളുടെ കൂടെയുള്ളവര്ക്കും മനസ്സിലാകാന്‍ ..
📝👇
وَقَدْ كَانَ مَعَ رَسُولِ اللَّهِ نِسَاءٌ مِنْ أَهْلِ بَيْتِهِ وَبَنَاتِهِ وَأَزْوَاجِهِ وَمَوْلَيَاتِهِ وَخَدَمِهِ وَخَدَمِ أَهْلِ بَيْتِهِ فَمَا عَلِمْت مِنْهُنَّ امْرَأَةً خَرَجَتْ إلَى شُه
ُودِ جُمُعَةٍ وَالْجُمُعَةُ وَاجِبَةٌ عَلَى الرِّجَالِ بِأَكْثَرَ مِنْ
وُجُوبِ الْجَمَاعَةِ فِي الصَّلَوَاتِ غَيْرِهَا وَلاَ إلَى جَمَاعَةٍ
غَيْرِهَا فِي لَيْلٍ أَوْ نَهَارٍ وَلاَ إلَى مَسْجِدِ قُبَاءَ فَقَدْ
كَانَ النَّبِيُّ يَأْتِيهِ رَاكِبًا وَمَاشِيًا وَلاَ إلَى غَيْرِهِ مِنْ
الْمَسَاجِدِ وَمَا أَشُكُّ أَنَّهُنَّ كُنَّ عَلَى الْخَيْرِ
بِمَكَانِهِنَّ مِنْ رَسُولِ اللَّهِ أَحْرَصُ وَبِهِ أَعْلَمُ مِنْ
غَيْرِهِنَّ وَأَنَّ النَّبِيَّ لَمْ يَكُنْ لِيَدَعَ أَنْ يَأْمُرَهُنَّ
بِمَا يَجِبُ عَلَيْهِنَّ وَعَلَيْهِ فِيهِنَّ وَمَا لَهُنَّ فِيهِ مِنْ
الْخَيْرِ وَإِنْ لَمْ يَجِبْ عَلَيْهِنَّ كَمَا أَمَرَهُنَّ
بِالصَّدَقَاتِ وَالسُّنَنِ وَأَمَرَ أَزْوَاجَهُ بِالْحِجَابِ
👇📝
നബിയോടൊപ്പം
അവിടുത്തെ ഭാര്യമാരും , പെന്‍ മക്കളും , വേലക്കാരും , ഭാര്യമാരുടെ വേലക്കാരും തുടങ്ങി ധാരാളം സ്ത്രീകളുണ്ടായിരുന്നു ...
അവരില്‍ ആരെങ്കിലും ഏതെങ്കിലും ജുമുഅ യ്ക്ക് പങ്കെടുത്തിരുന്നതായി എനിക്കറിയില്ല -- ജുമു അ മറ്റുള്ള നിര്ബ്ബന്ധ നിസ്ക്കാരങ്ങളെക്കാളും പുരുഷന്മാര്ക്കും
വാജിബാണ്‌ --- ജുമുഅയ് ക്കെന്നു മാത്രമല്ല ജമാ അതിനും -- അത് രാത്രിയും
പകലുംഒരു സമയത്തും കുബാ പള്ളിയിലോ വേറെ ഏതെങ്കിലും പള്ളികളിലോ അവരാരും
പങ്കെടുത്തിരുന്നില്ല .. നബി സ നടന്നും വാഹനം ഉപയോഗിച്ചും കുബാ പള്ളിയില്‍ നിസ്ക്കാരത്തിന് പലപ്പോഴും വരാറുണ്ടായിരുന്നു ..
സ്ഥാനം കൊണ്ട് നബി സ യുമായി ഏറ്റവും അടുത്ത അവര്‍ നന്മയുടെ കാര്യത്തില്‍ അത്യാഗ്രഹമുള്ളവരായിരുന്നു എന്നതിലും മറ്റുള്ള വനിതകളെക്കാള്‍‍ നന്മയെ കൂടുതല്‍ അറിയുന്നവരായിരുന്നു
എന്നതിലും എനിക്ക് ഒരു സംശയവുമില്ല. ...
നബി സ തീർച്ചയായും അവര്ക്കു ള്ള
നന്മയെ കല്പ്പിക്കാതെ
ഒരിക്കലും വിട്ടു കളയുകയില്ല ..
അത് പോലെ
എന്തൊക്കെയാണ് അവരില്‍ നിന്ന് നബിക്ക് കിട്ടേൻ ടതെന്നും എന്തൊക്കെയാണ് നബിയില്‍ നിന്ന് അവർക്ക് കിട്ടെണ്ടതെന്നും നന്മ ഏതൊക്കെയാണെന്നും ഒരിക്കലും നബി സ അവരോടു പറയാതിരിക്കില്ല ..
ദാന ധര്മങ്ങളും സുന്നത്തായ മറ്റു കാര്യങ്ങളുമൊക്കെ നബി സ അവര്ക്ക് പടിപ്പിചിട്ടുണ്ടല്ലോ?
📝👇
جُمُعَةٍ وَلاَ جَمَاعَةٍ مِنْ لَيْلٍ وَلاَ نَهَارٍ وَلَوْ كَانَ لَهُنَّ فِي ذَلِكَ فَضْلٌ أَمَرُوهُنَّ ب
ِهِ وَأَذِنُوا لَهُنَّ إلَيْهِ بَلْ قَدْ رُوِيَ، وَاَللَّهُ أَعْلَمُ
عَنْ النَّبِيِّ صلى الله عليه وسلم أَنَّهُ قَالَ {صَلاَةُ الْمَرْأَةِ
فِي بَيْتِهَا خَيْرٌ مِنْ صَلاَتِهَا فِي حُجْرَتِهَا وَصَلاَتُهَا فِي
حُجْرَتِهَا خَيْرٌ مِنْ صَلاَتِهَا فِي الْمَسْجِدِ أَوْ الْمَسَاجِدِ}.
👇📝
മുസ്ലിം കളിലെ സലഫുകളായ ആരും അവരുടെ സ്ത്രീകളെ ജുമു അക്കോ ജമാ അതിനോ ,
രാത്രിയിലോ , പകലിലോ പോകാന്‍ നിര്ദ്ദേ ശിച്ചതായി ഞാന്‍ അറിഞ്ഞിട്ടില്ല.. അതിലൊക്കെ വല്ല പുണ്യവും ഉണ്ടായിരുന്നുവെങ്കില്‍ അവരൊക്കെ അവരുടെ സ്തീകളെ അതിനു പ്രേരിപ്പിക്കുമായിരുന്നു
(അൽ ഉമ്മ്)

നബി(സ)പറയുന്നു:
👇
حدثنا هارون حدثنا عبد الله بن وهب قال داود بن قيس عن عبد الله بن سويد الأنصاري عن عمته أم حميد امرأة أبي حميد ال ساعدي أنها جاءت النبي صلى الله عليه وسلم فقالت يا رسول الله إني أحب الصلاة معك قال قد علمت أنك تحبين الصلاة معي وصلاتك في بيتك خير لك من صلاتك في حجرتك وصلاتك في حجرتك خير من صلاتك في دارك وصلاتك في دارك خير لك من صلاتك في مسجد قومك وصلاتك في مسجد قومك خير لك من صلاتك في مسجدي قال فأمرت فبني لها مسجد في أقصى شيء من بيتها وأظلمه فكانت تصلي فيه حتى لقيت الله عز وجل:صحيح ابن خزيمة 3/95,مسند أحمد 6/402
"ഉമ്മു ഹുമൈദിനിസ്സാഇദിയ്യ:(റ)നബി(സ)യോട് പള്ളിയില്‍ പങ്കെടുക്കാന്‍ സമ്മദം ചോദിച്ചു.നബി(സ)അതിനേക്കാള്‍ നല്ലത് നിന്‍റെ വീടിനകത്തളത്തെ ഇരുട്ടുമുറിയാണന്ന്‍ പറഞ്ഞ് അവരെ നിരുത്സാഹപ്പെടുത്തി.തുടര്‍ന്ന്‍ അവര്‍ക്ക് വേണ്ടി ഒരു ഇരുട്ട മുറി നിര്‍മ്മിക്കുകയും മരണം വരെ മഹതി അതില്‍ വെച്ച് മാത്രം നിസ്കരിക്കുകയും ചെയ്തു"قال ابن حجر العسقلاني وإسناد أحمد حسن :فتح الباري 2/445
"ഈ ഹദീസിന്‍റെ പരമ്പര ഹസനാണന്ന്‍(സ്വീകര്യമാണന്ന്‍)ഇബ്ന്‍ ഹജര്‍(റ) പറയുന്നു.(ഫത്ഹുല്‍ ബാരി)

10 comments:

  1. أَنَّ عَائِشَةَ أَخْبَرَتْهُ قَالَتْ كُنَّ نِسَاءُ الْمُؤْمِنَاتِ يَشْهَدْنَ مَعَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ صَلَاةَ الْفَجْرِ مُتَلَفِّعَاتٍ بِمُرُوطِهِنَّ ثُمَّ يَنْقَلِبْنَ إِلَى بُيُوتِهِنَّ حِينَ يَقْضِينَ الصَّلَاةَ لَا يَعْرِفُهُنَّ أَحَدٌ مِنْ الْغَلَسِ


    "ആയിശ(റ)നിവേദനം: “സത്യവിശ്വാസിനികളായ സ്ത്രീകള്‍ നബി (സ)യുടെ കൂടെ അവരുടെ പട്ടുപുതപ്പ് മൂടിപ്പുതച്ചുകൊണ്ട് സുബ്ഹ് നമസ്‌ക്കാരത്തില്‍ പങ്കെടുക്കാറുണ്ടായിരുന്നു. നമസ്‌ക്കാരം നിര്‍വ്വഹിച്ചു കഴിഞ്ഞാല്‍ അവര്‍ അവരുടെ വീടുകളിലെക്ക് പിരിഞ്ഞുപോകും. ഇരുട്ടുകാരണം അവരെയാരും തിരിച്ചറിയുകയില്ല.” 


    ബുഖാരിയിലെ ഈ 578 മത്തെ നമ്പര്‍ ഹദീസിന്റെ ശറഹില്‍ ഇബ്‌നുഹജര്‍ അസ്ഖലാനി (റ) പറയുന്നു


    وَفِي الْحَدِيثِ اسْتِحْبَابُ الْمُبَادَرَةِ بِصَلَاةِ الصُّبْحِ فِي أَوَّلِ الْوَقْتِ وَجَوَازُ خُرُوجِ النِّسَاءِ إِلَى الْمَسَاجِدِ لِشُهُودِ الصَّلَاةِ فِي اللَّيْلِ ، وَيُؤْخَذُ مِنْهُ جَوَازُهُ فِي النَّهَارِ مِنْ بَابِ أَوْلَى لِأَنَّ اللَّيْلَ مَظِنَّةُ الرِّيبَةِ أَكْثَرُ مِنَ النَّهَارِ ، وَمَحَلُّ ذَلِكَ إِذَا لَمْ يُخْشَ عَلَيْهِنَّ أَوْ بِهِنَّ فِتْنَةٌ ، وَاسْتَدَلَّ بِهِ بَعْضُهُمْ عَلَى جَوَازِ صَلَاةِ الْمَرْأَةِ مُخْتَمِرَةَ الْأَنْفِ وَالْفَمِ ، فَكَأَنَّهُ جَعَلَ التَّلَفُّعَ صِفَةً لِشُهُودِ الصَّلَاةِ . وَتَعَقَّبَهُ عِيَاضٌ بِأَنَّهَا إِنَّمَا أَخْبَرَتْ عَنْ هَيْئَةِ الِانْصِرَافِ ، وَاللَّهُ أَعْلَمُ . 

    (فتح الباري شرح صحيح البخاري » كتاب مواقيت الصلاة » باب وقت الفجر )


    അര്‍ത്ഥം :- “ഈ ഹദീസില്‍ സുബ്ഹ് നമസ്‌ക്കാരം അതിന്റെ സമയത്ത് തന്നെ ധൃതിപ്പെട്ട് നിര്‍വ്വഹിക്കലാണ് സുന്നത്തെന്നുണ്ട്. അത് പോലെ സ്ത്രീകള്‍ രാത്രിയില്‍ നമസ്‌ക്കാരത്തിന്ന് പങ്കെടുക്കാന്‍വേണ്ടി പള്ളിയിലേക്ക് പുറപ്പെടല്‍ അനുവദനീയമാണെന്നുണ്ട്. പകലിലെ നമസ്‌ക്കാരത്തില്‍ പങ്കെടുക്കുവാന്‍ പുറപ്പെടുന്നത് അനുവദനീയമായിരിക്കാന്‍ കൂടുതല്‍ അര്‍ഹമാണെന്നും ഇതില്‍ നിന്ന് ഗ്രഹിക്കാം. കാരണം പകലിനേക്കാള്‍ സംശയത്തിന് സാധ്യതയുള്ളത് രാത്രിയിലാണല്ലോ..അവര്‍ക്കോ അവരില്‍ നിന്നോ ഫിത്‌ന ഭയപ്പെടാതിരിക്കുന്ന സന്ദര്‍ഭത്തിലാണത്. മൂക്കും വായയും മറച്ചുകൊണ്ട് പള്ളിയില്‍ പോകാമെന്ന് ചിലര്‍ തെളിവാക്കിയിട്ടുണ്ട്. ചുററിപ്പുതച്ചുകൊണ്ട് പോവുക എന്നത് നമസ്‌ക്കാരത്തിന് പോകുന്നതിനുള്ള ഒരു വിശേഷണമാണ്. അവര്‍ പള്ളിയില്‍ നിന്ന് പരിഞ്ഞ് പോകുന്ന ആ രൂപത്തെയാണവര്‍ വിവരിച്ചത് എന്ന് ‘ഖാളി ഹിയാല്‍’ അനുബന്ധമായി വിവരിച്ചിട്ടുണ്ട്.” 

    ( ഇബ്‌നു ഹജര്‍ അസ്ഖലാനി (റ) : ഫത്ഹുല്‍ബാരി : 2 : 478 )


    അദ്ദേഹം ഈ ഹദീസില്‍ നിന്ന് തെളിവ് പിടിച്ചത് രാത്രിയിലും പകലിലും പള്ളിയില്‍ പോകാമെന്നാണ്. ഫിത്‌നയുണ്ടാകാനും മററും കൂടുതല്‍ സാധ്യത രാത്രിയിലാണ്. എന്നിട്ട് പോലും രാത്രിയില്‍ സ്ത്രീകള്‍ക്ക് പള്ളിയില്‍ നമസ്‌ക്കരിക്കാന്‍ പോകാന്‍ നബി(സ) അനുമതി നല്‍കിയിട്ടുണ്ടെന്നും രാത്രി പോകാമെങ്കില്‍ പകല്‍ എന്തായാലും പോകാമെന്നുമാണ് . 

    ReplyDelete
  2. മാത്രവുമല്ല ഈ ഹദീസിലെ ( نِسَاءُ الْمُؤْمِنَاتِ ) ‘സത്യവിശ്വാസിനികളായ സ്ത്രീകള്‍’ എന്ന പദത്തിന് ഇബ്‌നുഹജര്‍ അസ്ഖലാനി (റ) അര്‍ത്ഥം പറയുന്നത് ( فَاضِلَاتُ الْمُؤْمِنَاتِ ) അഥവാ "വിശ്വാസിനികളായ മഹതികള്‍ അല്ലെങ്കില്‍ ശ്രേഷ്ഠ വനിതകള്‍" എന്നാണ്. 


    قَوْلُهُ : ( نِسَاءُ الْمُؤْمِنَاتِ ) تَقْدِيرُهُ نِسَاءُ الْأَنْفُسِ الْمُؤْمِنَاتِ أَوْ نَحْوِهَا ذَلِكَ حَتَّى لَا يَكُونَ مِنْ إِضَافَةِ الشَّيْءِ إِلَى نَفْسِهِ ، وَقِيلَ إِنَّ " نِسَاءَ " هُنَا بِمَعْنَى الْفَاضِلَاتِ أَيْ فَاضِلَاتُ الْمُؤْمِنَاتِ كَمَا يُقَالُ رِجَالُ الْقَوْمِ أَيْ فُضَلَاؤُهُمْ

    (فتح الباري شرح صحيح البخاري » كتاب مواقيت الصلاة » باب وقت الفجر )


    ഇമാം നവവിയും അദ്ദേഹത്തിന്‍റെ ശറഹുല്‍ മുസ്ലിമില്‍ ഈ പദത്തെ ഇങ്ങനെത്തന്നെയാണ് വിശേഷിപ്പിച്ചത് .


    نِسَاءُ الْأَنْفُسِ الْمُؤْمِنَاتِ ، وَقِيلَ : نِسَاءُ الْجَمَاعَاتِ الْمُؤْمِنَاتِ وَقِيلَ : إِنَّ نِسَاءَ هُنَا بِمَعْنَى الْفَاضِلَاتِ ، أَيْ فَاضِلَاتِ الْمُؤْمِنَاتِ

    ( شرح مسلم » كتاب المساجد ومواضع الصلاة )


    ഇമാം നവവി (റ) യുടെയും ഇമാം അസ്ഖലാനി (റ) യുടെയും ‘മഹതികളായ സ്ത്രീകള്‍’ ( فَاضِلَاتُ الْمُؤْمِنَاتِ ) എന്ന പ്രയോഗത്തിന് മുന്നില്‍, നബി(സ) യുടെ ഭാര്യമാര്‍ പങ്കെടുത്തോ, മക്കള്‍ പങ്കെടുത്തോ എന്ന സമസ്തകാരുടെ തരികിട ചോദ്യങ്ങള്‍ക്ക് യാതൊരു പ്രശസ്തിയുമില്ല. ഇനി അവരാരും വിശ്വാസിനികളും മഹതികളുമായ സ്ത്രീകളില്‍ പെടില്ല, അല്ലെങ്കില്‍ അവരാരും വിശ്വാസിനികളും മഹതികളുമകളല്ല എന്ന വാദമാണ് സമസ്തകാര്‍ക്കുള്ളതെങ്കില്‍ പിന്നെ പറഞ്ഞിട്ട് കാര്യമില്ല. മാത്രവുമല്ല, ഒരുകാര്യം സുന്നത്താകണമെങ്കില്‍ അത് നബി (സ)യുടെ ഭാര്യമാരും മക്കളും ചെയ്താല്‍ മാത്രമേ സുന്നത്ത് ആകൂ എന്ന വാദവും ഇസ്‌ലാമിലില്ല.ഇനി പള്ളിയില്‍ വെച്ചുള്ള ജമാത്തിനു പുണ്യമില്ല, ഹറാമാണ് എന്നാണ് സമസ്തകാരുടെ വാദമെങ്കില്‍, പുണ്യമില്ലാത്തതും ഹറാമുമായ കാര്യം ചെയ്യാന്‍ നബി(സ)യുടെ കല്പന ധിക്കരിച്ചു കൊണ്ട്, രാത്രിയില്‍ പോലും സുബഹി ജമാഅത്തിനു പങ്കെടുക്കാന്‍ ആ മഹതികള്‍ പുറപ്പെട്ടു എന്ന് കരുതേണ്ടിവരും ..!പടച്ചവന്‍ കാക്കട്ടെ ..!!!

    ReplyDelete
  3. നിങ്ങൾ കണ്ണടച്ചാൽ നിങ്ങൾക്കേ ഇരുട്ടാവുകയുള്ളു

    ReplyDelete
  4. സ്ത്രീകളെ പള്ളിയില്‍ നിന്നും തടയാന്‍ നമ്മുടെ ഉസ്താദുമാര്‍ എടുക്കാറുള്ള ഒരടവ് ഇമാം ശാഫി (റ) യുടെ ഇഖ്തിലാഫുല്‍ഹദീസ് എന്ന ഗ്രന്ഥത്തിലെ ഒരു പഴയ  ഇബാറത്താണ്. അതിപ്പ്രകാരമാകുന്നു :

     وَلَمْ نَعْلَمْ مِنْ أُمَّهَاتِ الْمُؤْمِنِينَ امْرَأَةً خَرَجَتْ إلَى جُمُعَةٍ وَلَا جَمَاعَةٍ فِي مَسْجِدٍ وَأَزْوَاجُ رَسُولِ اللَّهِ بِمَكَانِهِنَّ مِنْ رَسُولِ اللَّهِ أَوْلَى بِأَدَاءِ الْفَرَائِضِ فَإِنْ قِيلَ فَإِنَّهُنَّ ضُرِبَ عَلَيْهِنَّ الْحِجَابُ قِيلَ وَقَدْ كُنَّ لَا حِجَابَ عَلَيْهِنَّ ثُمَّ ضُرِبَ عَلَيْهِنَّ الْحِجَابُ فَلَمْ يُرْفَعْ عَنْهُنَّ مِنْ الْفَرَائِضِ شَيْءٌ وَلَمْ نَعْلَمْ أَحَدًا أَوْجَبَ عَلَى النِّسَاءِ إتْيَانَ الْجُمُعَةِ كُلٌّ رَوَى أَنَّ الْجُمُعَةَ عَلَى كُلِّ أَحَدٍ إلَّا امْرَأَةً أَوْ مُسَافِرًا أَوْ عَبْدًا فَإِذَا سَقَطَ عَنْ الْمَرْأَةِ فَرْضُ الْجُمُعَةِ كَانَ فَرْضُ غَيْرِهَا مِنْ الصَّلَوَاتِ الْمَكْتُوبَاتِ وَالنَّافِلَةِ فِي الْمَسَاجِدِ عَنْهُنَّ أَسْقَطَ

    “ഉമ്മഹാതുല്‍ മുഅമിനീന്‍ പെട്ട ഒരാളും ജുമുഅക്കോ ജമാഅത്തിനോ പള്ളിയില്‍ പോയതായി നാം അറിഞ്ഞിട്ടില്ല. റസൂല്‍ (സ) യുമായുള്ള സാമിപ്യം കാരണം ബാധ്യതകള്‍ വീട്ടാന്‍ ഏറ്റവും ബന്ധപ്പെട്ടത് അവിടത്തെ സഹധര്‍മിണികളാണല്ലോ. അവര്‍ പര്‍ദ്ദ വിധി വന്നതിനു ശേഷം തടയപ്പെട്ടന്നെ് പറയുകയാണെങ്കില്‍ അതിനുള്ള മറുപടി ഇതാണ്. പര്‍ദ്ദ വിധി മുമ്പുണ്ടായിരുന്നിലല്ലോ ? അത് പിന്നീടല്ലേ വന്നത്. പര്‍ദ്ദവിധി അവരുടെ ബാദ്യതകളെ ഒരിക്കലും എടുത്തു കളഞ്ഞിട്ടില്ല. ഒരാളും ജുമുഅക്ക് പോകല്‍ സ്ത്രീകളുടെ മേല്‍ നിര്‍ബന്ധമാക്കിയതായി ഞാന്‍ അറിഞ്ഞിട്ടില്ല. എല്ലാവരും റിപ്പോര്‍ട്ട് ചെയ്യുന്നത് സ്ത്രീ, യാത്രക്കാരന്‍ ,അടിമ ഇവരോഴിച്ചുള്ള എല്ലാവര്‍ക്കും ജുമുഅ നിര്‍ബന്ധമാണന്നൊണ്. ജുമുഅ നമസ്‌കാരം തന്നെ നിര്‍ബന്ധമില്ല എന്ന് വരുമ്പോള്‍ മറ്റുള്ള ഫറള്, സുന്നത്ത് നമസ്‌കാരങ്ങള്‍ പള്ളിയില്‍ വെച്ച്  ഏതായാലും നിര്‍ബന്ധമില്ല.”


    ( كتاب اختلاف الحديث )


     ഇതേ ഗ്രന്ഥത്തില്‍ തന്നെ പള്ളിയിലേക്ക് പോകുന്ന സ്ത്രീകളെ തടയരുതെന്ന ഇമാം ഷാഫി (റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസ് ഇവര്‍ മനപ്പൂര്‍വം കണ്ടില്ലാന്നു വെക്കുന്നു. എന്നിട്ട് ഈ ഇബാറത്തില്‍ കടിച്ചു തൂങ്ങുന്നു. ഇതാകട്ടെ ഉസ്താദുമാര്‍ക്ക് പള്ളിവിലക്കാനുള്ള തെളിവാകുന്നില്ല എന്നതാണ് സത്യം .


    കാരണം അദ്ധേഹത്തിന്റെ ഈ വരികളില്‍ എവിടെയും  സ്ത്രീകളുടെ ജുമുഅ ജമാത്തുകള്‍ കുറ്റമോ , പാടില്ലാത്തതോ , ആണെന്ന് പറയുന്നില്ല  !എന്നാല്‍ ഈ വരികളില്‍ നിന്ന് മനസ്സിലാക്കാവുന്ന ചില കാര്യങ്ങളില്‍ ഒന്ന് :   സ്ത്രീകള്‍ക്ക് പള്ളികളിലെ ജുമുഅ ജമാഅത്തുകളില്‍ പങ്കെടുക്കല്‍ നിര്‍ബന്ധമില്ല എന്നതാണ്. സ്ത്രീകള്‍ക്ക് ജുമുഅ ജമാത്തുകള്‍ ആണുങ്ങളെ പോലെ പള്ളിയില്‍ വന്നു നിര്‍വഹിക്കല്‍ നിര്‍ബന്ധമാണെന്ന വാദം ലോകത്ത് ആര്‍ക്കും ഇല്ല. അദ്ദേഹവും അത് തന്നെയാണ് പറയുന്നത്. 


     പിന്നെയുള്ളത്, നബി(സ) യുടെ ഭാര്യമാരില്‍ ( ഉമ്മഹാതുല്‍ മുഅമിനീന്‍ ) പെട്ട ആരും പള്ളിയില്‍ പോയതായി ഇമാം ശാഫി അറിഞ്ഞിട്ടില്ല എന്നതാണ്. ഉമ്മഹാത്തുല്‍ മുഅ്മിനീങ്ങളില്‍ പെട്ട ആരും തന്നെ ജുമുഅ ജമാഅത്തുകള്‍ക്ക് പള്ളിയിലേക്ക് പോയതായി നമുക്കറിയില്ല എന്ന ഇമാം ശാഫിഈ (റ) യുടെ പ്രസ്താവന വലിയ ഘോഷത്തോടെയാണ് മുസ്ല്യാക്കന്‍മാര്‍ പറയാറുള്ളത്. ‘ഈ പറയുന്ന നിങ്ങള്‍, പത്തുലക്ഷം ഹദീസുകള്‍ മനപ്പാഠമുള്ള ഇമാം ശാഫി (റ) യേക്കാള്‍ വലിയവനാണോ’ എന്ന് ചോദിച്ചുകൊണ്ട് വൈകാരികമായി ഇടപെട്ട് ജനങ്ങളെ തെററിദ്ധരിപ്പിക്കാനും ചിലര്‍ ശ്രമിക്കാറുണ്ട്.സത്യവിശ്വാസികളായ മുസ്ലിമുകള്‍ ഒരിക്കലും സമസ്തക്കാരുടെ ഈ നിലപാടുകളില്‍  കുടുങ്ങുകയില്ല. അതിന് നിരവധി കാരണങ്ങളുണ്ട്. ഓരോന്നായി താഴെ വിവരിക്കാം

    ReplyDelete
  5. ഒന്നാമതായി ഇമാം ശാഫിഈ(റ) ഇഖ്ഹ്തിലാഫുല്‍ ഹദീസില്‍ പറയുന്നത് ഇമാം ശാഫിക്ക് അത് സംബന്ധമായി അറിയില്ല എന്നാണ്. ഇമാം ശാഫിഈക്ക് അറിയില്ല എന്നതിനാല്‍ ഒരു കാര്യം ഇസ്ലാം ദീനില്‍ ഹറാമോ, കറാഹത്തോ ആവുകയില്ല. മാത്രവുമല്ല ഇതുമായി ബന്ധപെട്ട്, പ്രവാചക പത്‌നിമാരും സഹാബാ വനിതകളും ജുമുഅ ജമാഅത്തുകളില്‍ പങ്കെടുത്ത ധാരാളം ഹദീസുകള്‍ അദ്ദേഹത്തിന് പിന്നീട് വന്നെത്തുകയും, ആ ഹദീസുകള്‍ കൊണ്ട് അദ്ദേഹം വിധി പറയുകയും, അത് അദ്ധേഹത്തിന്റെ പുതിയ ഗ്രന്ഥങ്ങളായ അല്‍ ഉമ്മ്, അസ്സുനന്‍, മുക്തസര്‍ മുസനി, മുസ്‌നധ്  എന്നീ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തുകയും ചെയ്തു.


    ഇമാം ശാഫി (റ) യെ സംബന്ധിച്ചിടത്തോളം രണ്ട് അഭിപ്രായങ്ങളാനുള്ളതെന്നു നമുക്കെല്ലാം അറിയാവുന്നതാണ്. 

    ഖദീമും ജദീദും അഥവാ പഴയതും പുതിയതും.

    ഇമാമിന് സഹീഹായ ഹദീസുകള്‍ കിട്ടാത്തതിന്റെയും അല്ലെങ്കില്‍ കിട്ടിയ ഹദീസ് സഹീഹാണെന്ന് കരുതിയതിന്റെയും പേരിലാണ് ഈ വ്യത്യാസങ്ങള്‍ വന്നത്.എന്നാല്‍ വിശാല ഹൃദയനായ ഇമാം നമ്മോട് വസിയ്യത്ത്‌ ചെയ്തത് ഹദീസുകള്‍ കൊണ്ട് സ്ഥിരപ്പെട്ടത് എതഭിപ്രായാമാണോ അത് സ്വീകരിക്കുക അല്ലാത്തവ തള്ളിക്കളയുകയും അദ്ദേഹത്തെ അന്ധമായി പിന്‍പറ്റരുതെന്നുമാണ്.അത്കൊണ്ട് തന്നെ ആ വസിയ്യതിന്റെ അടിസ്ഥാനത്തില്‍ സഹീഹായ ഹദീസുകലോട് സ്ഥിരപ്പെട്ട അഭിപ്രായം പിന്‍പറ്റുക എന്നതാണ് അദ്ദേഹത്തോടുള്ള നമ്മുടെ കടമ.

    അദേഹത്തിന് ശേഷം വന്ന രണ്ടാം ശാഫി എന്നറിയപ്പെടുന്ന ഇമാം നവവി (റ) യും ഇക്കാര്യം വളര ശക്തമായി താക്കീത് നല്‍കുകയും ഇമാം ശാഫിക്ക് വന്ന അഭിപ്രായവ്യത്യാസങ്ങള്‍ സഹീഹായ ഹദീസിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം തിരുത്തുകയു ആ അഭിപ്രായമാണ് ശാഫി ഇമാമിന്റെയും അദ്ധേഹത്തെ പിന്തുണക്കുന്നവരുടെ അഭിപ്രായമെന്നു പ്രസ്ഥാവിക്കുകയും ചെയ്തു. 


     ശാഫി മദ്ഹബുകാര്‍ എന്ന് വീമ്പ് പറയുന്നവര്‍ അപ്പുറത്ത് സ്വന്തം ഇമാമുകളുടെ ഈ  അഭിപ്രായങ്ങള്‍ അന്‍ഗീകരിക്കാണോ ,പഠിക്കാനോ, പഠിപ്പിക്കാനോ തയ്യാറാകാതെ സത്യം മറച്ചുവെച്ചു കൊണ്ട് സമൂഹത്തെ വഞ്ചിച്ചുകൊണ്ടിരിക്കുന്നു.   ഇഹലോകത്തോടുള്ള മോഹവും പരലോകത്തെ കുറിച്ചുള്ള മറവിയും ഹൃദയത്തിന്റെ കുടുസ്സുമാണ്  അവരെ ഇതിനു പ്രേരിപ്പിച്ചു കൊണ്ടിരിക്കുന്നത് .


    "നിങ്ങള്‍ സത്യം അസത്യവുമായി കൂട്ടിക്കുഴക്കരുത്. 

    അറിഞ്ഞുകൊണ്ട് സത്യം മറച്ചുവെക്കുകയും ചെയ്യരുത് " 

    ( പരിശുദ്ധ ഖുര്‍ആന്‍ : സൂറത്ത് അല്‍ ബഖ്‌റ : 42 )

    ReplyDelete
  6. സമസ്തകാരെ ഉള്ളത് ഉള്ളതു പോലെ ജനങൾക്ക് പഠിപ്പിച്ചു കൊടുക്ക് കിതാബുകളിൽ ഉള്ളതു മറച്ചു വെച്ചു ജങ്ങളെ വഴി പിഴപ്പിക്കല്ലേ
    എന്നു പ്രിയ കൂട്ടുകാരൻ ഓരു സത്യാന്വേഷി
    Vavashakeer 00966509013681

    ReplyDelete
  7. ﻓﺮﻉ ‏) ﺇﺫﺍ ﺃﺭﺍﺩﺕ ﺍﻟﻤﺮﺃﺓ ﺣﻀﻮﺭ ﺍﻟﺠﻤﻌﺔ ﻓﻬﻮ ﻛﺤﻀﻮﺭﻫﺎ ﻟﺴﺎﺋﺮ ﺍﻟﺼﻠﻮﺍﺕ ، ﻭﻗﺪ ﺫﻛﺮﻩ ﺍﻟﻤﺼﻨﻒ ﻓﻲ ﺃﻭﻝ ﺑﺎﺏ ﺻﻼﺓ ﺍﻟﺠﻤﺎﻋﺔ ، ﻭﺷﺮﺣﻨﺎﻩ ﻫﻨﺎﻙ ، ﻭﺣﺎﺻﻠﻪ ﺃﻧﻬﺎ ﺇﻥ ﻛﺎﻧﺖ ﺷﺎﺑﺔ ﺃﻭ ﻋﺠﻮﺯﺍ ﺗﺸﺘﻬﻰ ﻛﺮﻩ ﺣﻀﻮﺭﻫﺎ
    ഇമാം നവവി(റ)പറയുന്നു:
    ഒരുസ്ത്രീ. ജുമു അക്കൊ മറ്റു ജമാ അത്തിനൊ വരൽ യുവതികൾക്കും കണ്ടാൽ ആകർശിക്കപ്പെടുന്ന വാർദ്ധക്യമുള്ളവക്കും. [ഫിത്ന ഇല്ലാത്തപ്പോൾ] കറാഹത്താണ്.
    (ശറഹുൽ മുഹദ്ദബ്)

    ReplyDelete
  8. “ഹദീസ് സ്വീകാര്യമായി വന്നാല്‍ അത് സ്വീകരിക്കുക എന്ന വാക്കിലൂടെ തന്റെ അങ്ങേയറ്റത്തെ സൂക്ഷ്മതയും വിനയവുമാണ് ഇമാം ശാഫിഈ (റ) പ്രകടിപ്പിക്കുന്നത്” (ശറഹുല്‍ മുഹദ്ദബ് 1:10).
    ചുരുക്കത്തില്‍, ഇമാം ശാഫിഈ (റ) പറഞ്ഞ തിനെതിരില്‍ ഹദീസുകള്‍ കണ്ടെത്തുക അത്ര എളുപ്പമല്ല. കണ്ടെത്തിയതായി പറയപ്പെടുന്ന ഹദീസുകള്‍ ശാഫിഈ ഇമാമിനു കിട്ടിയിട്ടില്ലെന്ന് ഖണ്ഢിതമായി പറയാന്‍ നിര്‍വാഹവുമില്ല. കാരണം അവ ഉപേക്ഷിക്കാന്‍ ശാഫിഈ ഇമാമിനു വ്യക്തമായ കാരണങ്ങളുണ്ടായിരിക്കാം. ഉദ്ദൃത വസ്വിയ്യത്ത് ശാഫിഈ ഇമാമിന്റെ സൂക്ഷ്മതയും വിനയവും സൂചിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്.
    ശാഫിഈ ഇമാമിന്റെ വസ്വിയ്യത്തിനെ കുറിച്ച് മറ്റൊരു വിശദീകരണവും ചിലര്‍ പറഞ്ഞി ട്ടുണ്ട് “ചില മസ്അലകളില്‍ ശാഫിഈ ഇമാമിന്റെ വാക്കുകള്‍ക്കെതിരായി കൂടുതല്‍ പ്രബലമായ ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കാരണം താരതമ്യേന പ്രബലമായ ഹദീസിനെതിരിലാണ് ശാഫിഈ ഇമാമിന്റെ അഭിപ്രായമെന്നതിനാല്‍ പ്രസ്തുത മസ്അല ഒഴിവാക്കി ഹദീസിനനുസൃതമായി അവര്‍ മസ്അല സ്വീകരിച്ചിരിക്കുന്നു” (ശറഹുല്‍ മുഹദ്ദബ് 1:11).
    രണ്ടാം വിഭാഗത്തിന്റെ അഭിപ്രായപ്രകാരം തന്നെ എല്ലാവര്‍ക്കും യഥേഷ്ടം എടുത്തുപയോഗിക്കാന്‍ പറ്റുന്ന ഒരായുധമല്ല. നിശ്പ്രയാസം നടപ്പാക്കാവുന്നതുമല്ല. പത്ത് ലക്ഷത്തോളം ഹദീസ് മനഃപാഠമുള്ള ഇമാം ശാഫിഈ (റ) ഒരു ഹദീസ് കണ്ടില്ലെന്ന് പറയുന്നവന് ചില യോഗ്യതകളുണ്ടായിരിക്കണം. ഇമാം നവവി (റ) പറയുന്നു: “ഇമാം ശാഫിഈ (റ) യുടെ ഉപര്യുക്തവാക്കിന്റെ താല്‍പര്യം, അവിടത്തെ മദ്ഹബിനെതിരായി സ്വഹീഹായ ഹദീസ് കണ്ടെത്തിയ ഏതൊരാള്‍ക്കും ഹദീസില്‍ പറഞ്ഞത് തന്നെയാണ് ശാഫിഈ (റ) യുടെ മദ്ഹബെന്ന് വെച്ച് ഹദീസിന്റ ബാഹ്യമനുസരിച്ച് പ്രവര്‍ത്തിക്കാമെന്നല്ല. കാരണം, മദ്ഹബില്‍ ഒതുങ്ങിനില്‍ക്കുന്ന ഇജ്തിഹാദിന്റെ പദവിയെങ്കിലും എത്തിച്ചവരോട് മാത്ര മാണ് ആ ഉപദേശം. എന്നാല്‍ തന്നെ ആ വസ്വിയ്യത്തനുസരിച്ച് പ്രവര്‍ത്തിക്കണമെങ്കില്‍ പ്രസ്തുത ഹദീസ് ഇമാം ശാഫിഈ (റ) ക്ക് ലഭിച്ചിട്ടില്ലന്നോ അതല്ലെങ്കില്‍ അതിന്റെ പരമ്പര സ്വഹീഹായി കിട്ടിയില്ലന്നോ ഉള്ള മികച്ച ഭാവന ഉണ്ടായിരിക്കണമെന്ന നിബന്ധനയുണ്ട്. ഇമാം ശാഫിഈ (റ) യുടെയും അവരില്‍ നിന്ന് വിജ്ഞാനം കരസ്ഥമാക്കിയ അസ്വ്ഹാബി ന്റെയും സര്‍വ്വ ഗ്രന്ഥങ്ങളും പാരായണം ചെയ്തതിന് ശേഷമല്ലാതെ അത് സാധ്യവുമല്ല. ഈ കഴിവുള്ളവര്‍ വളരെ വിരളമാണ്. ഈ നിബന്ധനയുണ്ടാവണമെന്ന് അവര്‍ നിഷ്കര്‍ ശിക്കാനുള്ള കാരണമിതാണ്. ഇമാം ശാഫിഈ (റ) അറിയുകയും കണ്ടെത്തുകയും ചെയ്ത എത്രയോ ഹദീസുകളുടെ ബാഹ്യമനുസരിച്ചുള്ള പ്രവര്‍ത്തനം ഇമാം ശാഫിഈ (റ) ഉപേ ക്ഷിച്ചിട്ടുണ്ട്. പ്രസ്തുത ഹദീസുകള്‍ രേഖയായി അവലംബിക്കുന്നതിന്ന് വൈകല്യമുണ്ടാ ക്കുന്ന കാര്യങ്ങള്‍, അവയുടെ നിയമപ്രാബല്യം ഇല്ലാതാക്കുന്ന നസ്ഖ്, ആശയ വ്യാപ്തി ചുരുക്കുന്ന തഖ്സ്വീസ്, മറ്റ് നിലക്ക് വ്യാഖ്യാനിക്കപ്പടുന്ന തഅ്വീല് തുടങ്ങിയ വല്ല കാര്യ ങ്ങളും ഉള്ളതായി ഇമാം ശാഫിഈ (റ) ക്ക് രേഖ സ്ഥിരപ്പെട്ടത് കെണ്ടാണിത്’ (ശറഹുല്‍ മുഹദ്ദബ് 1:64).

    ReplyDelete
  9. “ഹദീസ് സ്വീകാര്യമായി വന്നാല്‍ അത് സ്വീകരിക്കുക എന്ന വാക്കിലൂടെ തന്റെ അങ്ങേയറ്റത്തെ സൂക്ഷ്മതയും വിനയവുമാണ് ഇമാം ശാഫിഈ (റ) പ്രകടിപ്പിക്കുന്നത്” (ശറഹുല്‍ മുഹദ്ദബ് 1:10).
    ചുരുക്കത്തില്‍, ഇമാം ശാഫിഈ (റ) പറഞ്ഞ തിനെതിരില്‍ ഹദീസുകള്‍ കണ്ടെത്തുക അത്ര എളുപ്പമല്ല. കണ്ടെത്തിയതായി പറയപ്പെടുന്ന ഹദീസുകള്‍ ശാഫിഈ ഇമാമിനു കിട്ടിയിട്ടില്ലെന്ന് ഖണ്ഢിതമായി പറയാന്‍ നിര്‍വാഹവുമില്ല. കാരണം അവ ഉപേക്ഷിക്കാന്‍ ശാഫിഈ ഇമാമിനു വ്യക്തമായ കാരണങ്ങളുണ്ടായിരിക്കാം. ഉദ്ദൃത വസ്വിയ്യത്ത് ശാഫിഈ ഇമാമിന്റെ സൂക്ഷ്മതയും വിനയവും സൂചിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്.
    ശാഫിഈ ഇമാമിന്റെ വസ്വിയ്യത്തിനെ കുറിച്ച് മറ്റൊരു വിശദീകരണവും ചിലര്‍ പറഞ്ഞി ട്ടുണ്ട് “ചില മസ്അലകളില്‍ ശാഫിഈ ഇമാമിന്റെ വാക്കുകള്‍ക്കെതിരായി കൂടുതല്‍ പ്രബലമായ ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കാരണം താരതമ്യേന പ്രബലമായ ഹദീസിനെതിരിലാണ് ശാഫിഈ ഇമാമിന്റെ അഭിപ്രായമെന്നതിനാല്‍ പ്രസ്തുത മസ്അല ഒഴിവാക്കി ഹദീസിനനുസൃതമായി അവര്‍ മസ്അല സ്വീകരിച്ചിരിക്കുന്നു” (ശറഹുല്‍ മുഹദ്ദബ് 1:11).
    രണ്ടാം വിഭാഗത്തിന്റെ അഭിപ്രായപ്രകാരം തന്നെ എല്ലാവര്‍ക്കും യഥേഷ്ടം എടുത്തുപയോഗിക്കാന്‍ പറ്റുന്ന ഒരായുധമല്ല. നിശ്പ്രയാസം നടപ്പാക്കാവുന്നതുമല്ല. പത്ത് ലക്ഷത്തോളം ഹദീസ് മനഃപാഠമുള്ള ഇമാം ശാഫിഈ (റ) ഒരു ഹദീസ് കണ്ടില്ലെന്ന് പറയുന്നവന് ചില യോഗ്യതകളുണ്ടായിരിക്കണം. ഇമാം നവവി (റ) പറയുന്നു: “ഇമാം ശാഫിഈ (റ) യുടെ ഉപര്യുക്തവാക്കിന്റെ താല്‍പര്യം, അവിടത്തെ മദ്ഹബിനെതിരായി സ്വഹീഹായ ഹദീസ് കണ്ടെത്തിയ ഏതൊരാള്‍ക്കും ഹദീസില്‍ പറഞ്ഞത് തന്നെയാണ് ശാഫിഈ (റ) യുടെ മദ്ഹബെന്ന് വെച്ച് ഹദീസിന്റ ബാഹ്യമനുസരിച്ച് പ്രവര്‍ത്തിക്കാമെന്നല്ല. കാരണം, മദ്ഹബില്‍ ഒതുങ്ങിനില്‍ക്കുന്ന ഇജ്തിഹാദിന്റെ പദവിയെങ്കിലും എത്തിച്ചവരോട് മാത്ര മാണ് ആ ഉപദേശം. എന്നാല്‍ തന്നെ ആ വസ്വിയ്യത്തനുസരിച്ച് പ്രവര്‍ത്തിക്കണമെങ്കില്‍ പ്രസ്തുത ഹദീസ് ഇമാം ശാഫിഈ (റ) ക്ക് ലഭിച്ചിട്ടില്ലന്നോ അതല്ലെങ്കില്‍ അതിന്റെ പരമ്പര സ്വഹീഹായി കിട്ടിയില്ലന്നോ ഉള്ള മികച്ച ഭാവന ഉണ്ടായിരിക്കണമെന്ന നിബന്ധനയുണ്ട്. ഇമാം ശാഫിഈ (റ) യുടെയും അവരില്‍ നിന്ന് വിജ്ഞാനം കരസ്ഥമാക്കിയ അസ്വ്ഹാബി ന്റെയും സര്‍വ്വ ഗ്രന്ഥങ്ങളും പാരായണം ചെയ്തതിന് ശേഷമല്ലാതെ അത് സാധ്യവുമല്ല. ഈ കഴിവുള്ളവര്‍ വളരെ വിരളമാണ്. ഈ നിബന്ധനയുണ്ടാവണമെന്ന് അവര്‍ നിഷ്കര്‍ ശിക്കാനുള്ള കാരണമിതാണ്. ഇമാം ശാഫിഈ (റ) അറിയുകയും കണ്ടെത്തുകയും ചെയ്ത എത്രയോ ഹദീസുകളുടെ ബാഹ്യമനുസരിച്ചുള്ള പ്രവര്‍ത്തനം ഇമാം ശാഫിഈ (റ) ഉപേ ക്ഷിച്ചിട്ടുണ്ട്. പ്രസ്തുത ഹദീസുകള്‍ രേഖയായി അവലംബിക്കുന്നതിന്ന് വൈകല്യമുണ്ടാ ക്കുന്ന കാര്യങ്ങള്‍, അവയുടെ നിയമപ്രാബല്യം ഇല്ലാതാക്കുന്ന നസ്ഖ്, ആശയ വ്യാപ്തി ചുരുക്കുന്ന തഖ്സ്വീസ്, മറ്റ് നിലക്ക് വ്യാഖ്യാനിക്കപ്പടുന്ന തഅ്വീല് തുടങ്ങിയ വല്ല കാര്യ ങ്ങളും ഉള്ളതായി ഇമാം ശാഫിഈ (റ) ക്ക് രേഖ സ്ഥിരപ്പെട്ടത് കെണ്ടാണിത്’ (ശറഹുല്‍ മുഹദ്ദബ് 1:64).

    ReplyDelete

  10. "ആയിശ(റ)നിവേദനം: “സത്യവിശ്വാസിനികളായ സ്ത്രീകള്‍ നബി (സ)യുടെ കൂടെ അവരുടെ പട്ടുപുതപ്പ് മൂടിപ്പുതച്ചുകൊണ്ട് സുബ്ഹ് നമസ്‌ക്കാരത്തില്‍ പങ്കെടുക്കാറുണ്ടായിരുന്നു. നമസ്‌ക്കാരം നിര്‍വ്വഹിച്ചു കഴിഞ്ഞാല്‍ അവര്‍ അവരുടെ വീടുകളിലെക്ക് പിരിഞ്ഞുപോകും. ഇരുട്ടുകാരണം അവരെയാരും തിരിച്ചറിയുകയില്ല.”


    അത് ഇസ്ലാമിന്റെ പ്രാരംഭ ഘട്ടത്തിലല്ലേ?

    ഇസ്ലാമിന്റെ പ്രാരംഭ ഘട്ടത്തിൽ മദ്യപാനം ഹലാലായിരുന്നില്ലേ?

    ReplyDelete