സ്ത്രീ-ജുമുഅ ജമാഅത്ത് ഭാഗം1
മൂസാ സോന്കാൽ
സ്‌ത്രീകൾ ആദ്യകാലത്ത് പള്ളിയിൽ പോയിട്ടുണ്ട്. അതിൽ ആർക്കും അഭിപ്രായ വ്യത്യാസമില്ല. കള്ള്കുടി ഘട്ടം ഘട്ടമായാണ് നിര്ത്തലാക്കിയത്. അതുപോലെയാണ് സ്ത്രീകളുടെ പള്ളി പ്രവേശനവും. ആദ്യം കള്ള് കുടിച്ച തെളിവ് എടുത്തുകൊണ്ടു കള്ള് കുടിക്കാം എന്ന് പറയുന്നത് പോലെയാണ്. സ്ത്രീകളുടെ ജുമുഅ ജമാഅത്തിലും ചെയ്തത്. പിന്നീട് കള്ള് നിരോധിച്ചത് പോലെ പര്ട്ടയുടെ ആയത്ത് ഇറങ്ങിയതിനു ശേഷം പള്ളിയിൽ പോകുന്നത് തടയുകയാണ് നബിതങ്ങളും സ്വഹാബത്തും ചെയ്തത്.
⛔ഒഹാബികൾ ഉദ്ദരിക്കുന്ന തെളിവുകൾ പര്ട്ടയുടെ ആയത്ത് ഇറങ്ങുന്നതിനു മുമ്പുണ്ടായ സംഭവങ്ങളാണ്. ആ സംഭവങ്ങൾ എടുത്തു കൊണ്ടാണ് വഹാബികൾ സ്ത്രീകളെ പള്ളികളിലേക്ക് വരുത്തിക്കുന്നത്. അത് വിവരമില്ലായിമ കൊണ്ട് സംഭവിച്ചതാണ്.
⛔ കേരളത്തിൽ വഹാബികൾ വരുന്നത് 1920 ലാണ്. മുപ്പത് വര്ഷം കഴിഞ്ഞിട്ടാണ് പള്ളിയിലേക്ക് പോകാനുള്ള വാദം വരുന്നത്. അതിൽ നിന്ന് മനസ്സിലാക്കാം 'വിവരമില്ലായിമയുടെ പ്പടയാണ്' വഹാബികളെന്ന്. കേരളത്തിൽ ആദ്യമായി ഏത് പള്ളിയിലാണ് നിസ്കാരം തുടങ്ങിയതെന്ന് (1952) ൽ വഹാബി മാസിക തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിനു മുംബ് സ്‌ത്രീകൾ പള്ളിയിൽ പോയി നിസ്കരിക്കാരില്ലായിരുന്നു.
⛔കേരളത്തിൽ ദീൻ പഠിപ്പിച്ചത് നബി(സ) തങ്ങളിൽ നിന്ന് നേരിട്ട പഠിച്ച സ്വഹാബത്താണ്. ആ സ്വഹാബികൾ കേരളത്തിൽ പത്തോളം പള്ളികൾ ഉണ്ടാക്കിയിട്ടുണ്ട്. ആ പള്ളിയിൽ ഇന്നുവരെ സ്‌ത്രീകൾ ജുമുഅ ജമാഅത്തിനു വരാറില്ല. വഹാബികൾ ഉദ്ദരിക്കുന്ന തെളിവുകൾ സ്വഹാബികൾ കണ്ടിട്ടില്ലേ. സ്വഹാബാക്കളെക്കാളും അറിവുള്ളവരാണോ മൌലവിമാർ? അല്ല സ്വഹാബത്ത് സ്ത്രീകളെ വന്ജിച്ചോ? മുംബ് വഹാബികൾ പറഞ്ഞതാണല്ലോ സ്വഹാബത്ത് ചെയ്തതും ദീനിൽ തെളിവല്ലാ എന്ന്. എപ്പോൾ എന്ത് പറയുന്നു?
⛔ചരിത്രവും സ്ത്രീകളെ ജുമുഅ ജമാഅത്തിനു വരാൻ കല്പിക്കുന്നില്ല. സ്വഹാബത്തിനു ശേഷം എത്രെയോ മഹത്തുക്കൾ കേരളത്തിൽ കഴിഞ്ഞു പോയിട്ടുണ്ട്.അവരാരും പള്ളിയിൽ സ്ത്രീകളെ വിളിച്ചിട്ടില്ല. അവര്ക്ക് കിട്ടാത്ത തെളിവുകൾ മൌലവിമാർക്ക് കിട്ടി എന്ന് പറയുന്നത് വിഡ്ഢിത്തമല്ലേ. കാരണം അവരാണല്ലോ നമ്മുടെ കയ്യില പ്രമാണം ഏല്പിച്ചത്.
⛔മുന്കാല പള്ളികൾ പരിശോദിച്ചാൽ ഒരു പള്ളികളിലും സ്‌ത്രീകൾ ജുമുഅ ജമാഅത്തിനു വേണ്ടി വരാറില്ല.വഹാബികൾ ആകെ പറയുന്നത് മക്കയിലും മദീനയില്മാണ്. അവിടെ സ്‌ത്രീകൾ നിസ്കരിക്കാൻ വരാറുണ്ട്.വഹാബികൾ മനസ്സിലാകിയതിൽ തെറ്റുപറ്റിയതാണ്.
⛔ 'സ്ത്രീകളെ പള്ളിയെ തൊട്ട് തടയരുത്' എന്ന് നബി(സ) തങ്ങൾ പഠിപ്പിച്ചത് പള്ളിയിലെ ജുമുഅ ജമാഅത്തായിരുന്നുവെങ്കിൽ സ്വഹാബാക്കൾ പല രാജ്യത്തും പ്രോബോധനത്തിനു പോയിട്ടുണ്ട്. അവിടെയൊക്കെ സ്ത്രീകൾക്ക് ജുമുഅ ജമാഅത്ത് സ്ഥാപിക്കുമായിരുന്നു.അപ്പൊ ഈ ഹദീസിന്റെ പൊരുൾ ജുമുഅ ജമാഅത്തല്ല. എന്ന് ചരിത്രത്തിൽ നിന്നും മനസ്സിലാക്കാം. പിന്നെ എന്തിനാണ് തടയരുത് എന്ന് പറഞ്ഞത്.
⛔സ്ത്രീകൾക്ക് ഹജ്ജും ഉംറയും വീട്ടില് നിന്ന് നിര്വഹിക്കാൻ കഴിയില്ല. അതിനു അവർക്ക് പള്ളിയിൽ(കഅബ) പോവണം. നബി(സ) തങ്ങളെയും മറ്റു മഹത്തുക്കളെയും സിയാറത്ത് ചെയ്യാൻ വീട്ടില് നിന്ന് കഴിയില്ല. മദീനയിൽ പോവണം.. അത് തടയാൻ പാടില്ല എന്നാണു ഒരർത്ഥം. ഹജ്ജും ഉംറയും ചെയ്യുന്ന സമയത്ത് സ്ത്രീകൾക്ക് നിസ്കരിക്കാൻ അവിടന്ന് റൂമിൽ പോകാൻ സാധിക്കാറില്ല.അതുകൊണ്ട് അവിടന്ന് തന്നെ നിസ്കരിക്കലാണ് പതിവ്. അതിനു അവിടെ സൗകര്യം ചെയ്ത് കൊടുത്തതാണ്.
⛔അല്ലാതെ അവിടന്ന് നിസ്കരിക്കാൻ പുണ്ണ്യമുള്ളത് കൊണ്ട് സൗകര്യം ചെയ്തതല്ല.പുണ്ണ്യമാണ് എന്നത് കേരളത്തിലെ വഹാബികൾ പറയുന്നത് പൊലൊഎ ലോകത്ത് ഒരു പണ്ഡിതരും പറഞ്ഞിട്ടില്ല.
⛔അത്യാവശ്യം പുറത്ത് പോകേണ്ടി വരുന്ന സ്ത്രീകൾക്ക് വേണ്ടി (യാത്രകാരികൾ)ഇപ്പോൽ പള്ളിയുടെ ഒരു ഭാഗത്ത് സൗകര്യം ചെയ്ത് കൊടുക്കുന്നുണ്ട്. പള്ളിയിൽ നിസ്കരിച് പുണ്യം കിട്ടാൻ വേണ്ടി അല്ല അത്.
⛔സ്‌ത്രീകൾ അന്യ പുരുഷന്മാർ നിസ്കരിക്കുന്ന പള്ളിയിൽ വന്നു ജുമുഅ ജമാഅത്തിനു പങ്കെടുക്കുന്നതിന്റെ നിയമം എന്ത്? വഹാബികൾ മറുവടി നല്കട്ടെ. (ഫർള്,സുന്നത്, ജാഇസ്...)
⛔ഹാഫിള് ബദ്റുദ്ദീനുൽ ഐനി(റ) : 'ഹിജാബ്' (പർദ്ദ) കൊണ്ടുള്ള കൽപ്പന ഖുർആനിൽ മൂന്നു ഘട്ടമായിട്ടാണ് അവതരിച്ചത്.
📎 ശരീരമാസകലം മറക്കാനുള്ള കൽപ്പന.
📎. പുരുഷന്മാരുടെയും സ്ത്രീകളുടെയും ഇടയില
മറയുണ്ടായിരിക്കണമെന്ന കൽപ്പന.
📎 ശറഅ അനുവദിച്ചതും , പുറത്ത് പോയാലല്ലാതെ അനുഷ്ടിക്കാൻ
സാധിക്കാത്തദുമായ നിർബന്ധ കാര്യങ്ങള്ക്ക് വേണ്ടിയല്ലാതെ വീട്ടില്
നിന്ന് പുറപ്പെടാൻ പാടില്ലെന്ന കല്പന. (ഉംദത്തുൽ ഖാരി : 2/283)
✅നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ അജ്ഞാനകാലത്തെ സൌന്ദര്യപ്രകടനം പോലുള്ള സൌന്ദര്യപ്രകടനം നിങ്ങള്‍ നടത്തരുത്. നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുകയും ചെയ്യുക. (പ്രവാചകന്‍റെ) വീട്ടുകാരേ! നിങ്ങളില്‍ നിന്ന് മാലിന്യം നീക്കികളയുവാനും, നിങ്ങളെ ശരിയായി ശുദ്ധീകരിക്കുവാനും മാത്രമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. (അഹ്സാബ് :33)
✅പർദ്ദയുടെ ആയത്തിൽ തന്നെ വ്യക്തമായി പറഞ്ഞിരിക്കുന്നു. വീട്ടില് അടങ്ങിയൊതുങ്ങാൻ പറഞ്ഞതിന് ശേഷം നിസ്കാരം നില നിർത്താനാണ് കൽപന.അപ്പോൾ നിസ്കാരം വീട്ടിൽ നിന്നാണ് നിസ്കരിക്കെണ്ടാതെന്നു പർദ്ദയുടെ ആയത്ത് പഠിപ്പിക്കുന്നു.
✅ ഈ ഖുർആൻ വാക്യത്തിന്റെ അടിസ്ഥാനത്തിലാണ് അബൂബർസത്ത്(റ) എന്ന സ്വഹാബി സ്ത്രീ പള്ളിയിൽ പോകുന്നതിനെ തടഞ്ഞത്. (അദ്ദുററുൽ മൻസൂർ :5/196)
✅ഈ ആയത്ത് ഇറങ്ങിയതിനു ശേഷം സ്വഹാബത്ത് തടഞ്ഞിരിക്കുന്നു. സ്വഹാബത്ത് വഹാബികൾ വാദിക്കുന്ന തെളിവുകൾ കാണാത്തവരാണോ?
✅ഇബ്നുകസീർ(റ) : നബിയുടെ ഭാര്യമാരോട് ആചരിക്കാൻ നിർദ്ദേശിച്ച മര്യാദയാണിത്. ഇവ്വിഷയത്തിൽ മറ്റുസ്ത്രീകളും അവരെപോലെയാണ്.(തഫ്സീറുൽ ഇബ്നുകസീർ : 3/482)
✅അതിൽ വെച്ച് (ളിറാർ പള്ളി) തങ്ങൾ ഒരിക്കലും നിസ്കരിക്കരുത്. പ്രഥമദിനത്തിൽ തന്നെ തഖ്‌വയിൽ തറയിടപ്പെട്ട പള്ളി (ഖുബാ പള്ളി/മദീനപ്പള്ളി) യാണ് തങ്ങൾക്കു നിസ്കരിക്കാൻ അനിയോജ്യമായത്. അതിൽ ശുദ്ദീകരണത്തെ ഇഷ്ടപ്പെടുന്ന പുരുഷന്മാരുണ്ട്. അല്ലാഹു ശുദ്ദിയുള്ളവരെ ഇഷ്ടപ്പെടുന്നു(തൗബ : 108)
✅ഈ ആയത്തിനെ വിശദീകരിച്ച് കൊണ്ട് ഖുർആൻ പണ്ഡിതന്മാർ പറയുന്നത് കാണുക.
✅ഇമാം റാസി(റ) : പള്ളികളിലെ ജമാഅത്തും കച്ചവടം തുടങ്ങിയ പൊതുരംഗത്തെ പ്രവർത്തനവും സ്ത്രീകൾക്ക് ബാധകമല്ലാത്തദിനാലാണ് ആയത്തിൽ പുരുഷന്മാരെ പ്രത്യേകം പറയപ്പെട്ടത്. (തഫ്സീറു റാസി: 245)
✅ഇമാം സ്വാവി(റ) : ജുമുഅ ജമാഅത്തിനു പള്ളിയിൽ ഹാജരാവൽ പുരുഷന്മാരുടെ അവകാശമായത് കൊണ്ടാണ് അവരെ മാത്രം പറയപ്പെട്ടത്. (സ്വാവി :3/141)
✅ഇസ്മാഈലുൽ ഹിഖ്വി(റ) : പള്ളിയിലെ ജമാഅത്തും ജുമുഅയും സ്ത്രീകൾക്ക് ബാധകല്ലാത്തതിനാലാണ് പുരുഷന്മാരെ മാത്രം പറഞ്ഞത്.(റൂഹുൽ ബയാൻ : 6/161)
✅ജുമുഅ ജമാഅത്തുകൾ സ്ത്രീകൾക്ക് ബാധകമാല്ലാതതിനാലാണ് പള്ളിയെ സംബന്ധിച്ച പരമാർഷത്തിൽ സ്‌ത്രീകൾ ഒഴിവാക്കപ്പെടാൻ കാരണം. (തസീറുൽ മള്ഹരി)
✅ഇബ്നു കസീർ(റ) : സ്ത്രീകൾക്ക് പള്ളിയിലെ ജുമുഅ ജമാഅത്തുകളിൽ പങ്കെടുക്കുന്നതിൽ പുണ്യമില്ല. ഇവര നിസ്കാരം വീട്ടിൽ വെച്ചു നിർവഹിക്കുകയാണ് ഏറ്റവും പ്രതിഫലാർഹം. ഇതാണ് ഖുർആനിൽ പുരുഷന്മാരെ പ്രത്യേകം എടുത്തു പറയാൻ കാരണം.(ഇബ്നു കസീർ : 3/284)
✅ സ്ത്രീകൾക്ക് ജുമുഅ ജമാഅത്തിനുവേണ്ടി ഹാജരാകെണ്ടാതില്ലാത്തത്കൊണ്ടാണ് പുരുഷന്മാരെ മാത്രം പറയപ്പെട്ടത്. (ഖാസിൻ, ജമൽ : 3/240)
✅ഇമാം ഖുർത്വുബി(റ) : സ്‌ത്രീകൾ വീടുകളില അടങ്ങി ഒതുങ്ങിയിരിക്കാൻ നിഷ്കർഷിക്കുകയും നിർബന്ധ സാഹചര്യങ്ങളിലല്ലാതെ അവർ വീട് വിട്ടു പോകുന്നത് തടയുകയുമാണ് ശരീഅത്ത് ചെയ്യുന്നത്.
(തസീറുൽ ഖുർത്വുബി :14/179)
✅ഖുർആൻ പണ്ഡിതന്മാർ വഹാബികൾ പറയുന്ന തെളിവുകളൊക്കെ പഠിച്ചിട്ടാണ് പറയുന്നത്. തെളിവുണ്ടെങ്കിൽ ഇമാമീങ്ങൾ എതിർക്കില്ലല്ലോ.വഹാബികളുടെത് തെളിവല്ല എന്ന് മനസ്സിലാക്കാം. അത് പർദ്ദയുടെ ആയത്തിന് മുമ്പുണ്ടായ സംഭവങ്ങളും, ജുമുഅ ജമാഅത്തുമായി ബന്ധമുള്ള വിഷയവുമല്ല. സ്ത്രീകൾക്ക് അവരുടെതായ മസ്അലകൾ ചോദിക്കാൻ പള്ളിയിൽ പോവേണ്ടി വരും. അത് തടയാൻ പറ്റില്ല. പഠന ക്ലാസ്സിനു പോകേണ്ടി വരും. അതും തടയാൻ പാടില്ല.
നബി(സ്) പറഞ്ഞു : ജുമുഅ എല്ലാ മുസ്ലിമിന്റെ മേലിലും നിര്ബന്ധമാണ്. നാല് പേർ ഒഴികെ. അടിമ, സ്ത്രീ , കുട്ടി, രോഗി ഇവരാണവർ
(അബൂദാവൂദ് :1/280)
✅ നബി(സ) പറഞ്ഞു : ആരെങ്കിലും അല്ലാഹുവിനെകൊണ്ടും , അന്ത്യനാൾ കൊണ്ടും വിശ്വസിക്കുന്നുവെങ്കിൽ അവന്റെ മേൽ ജുമുഅ നിർബന്ധമാണ്. അടിമ, സ്ത്രീ , കുട്ടി, രോഗി എന്നിവർ ഒഴികെ. (ദാറുഖുത്നി, മിശ്കാത്ത് : 1/121)
✅നബി(സ) പറഞ്ഞു: സ്‌ത്രീകൾ അകത്തെ മുറിയിൽ വെച്ച് നിസ്കരിക്കൽ വീടിന്റെ പൊതു സ്ഥലത്ത് വെച്ച് നിസ്കരിക്കുന്നതിനേക്കാൾ ഗുണമാണ്. വീടിന്റെ അകത്തെ മുറിയുടെ ഉള്ളിൽ പ്രത്യേക സാധനങ്ങൾ സൂക്ഷിക്കുന്ന സ്വകാര്യ മുറിയിൽ വെച്ച് നിസ്കരിക്കൽ വീട്ടിലെ അകത്തെ മുറിയിൽ വെച്ച് നിസ്കരിക്കുന്നതിനേക്കാൾ ശ്രേഷ്ടമാണ്. (അബൂദാവൂദ് : 1/100)

No comments:
Post a Comment