സ്തുതി മുഴുവൻ അല്ലാഹുവിന്.രക്ഷയും സമാധാനവും നമ്മുടെ പ്രവാചകനായ മുഹമ്മദ് നബിയിലും,കുടുംബത്തിലും ഉണ്ടാവട്ടെ.
സ്ത്രീകൾ അവരുടെ മുഖം മറക്കേണ്ട ആവ്ശ്യൊന്നില്ല...അതൊക്കെ ഓവറാണ്...തീവ്രതയാണ്...ഇങ്ങിനെ പറയുന്ന ആളുകളുടെ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്...
സ്ത്രീകൾ അവരുടെ മുഖം മറക്കുന്നത് ഇസ്‌ലാമികമാണൊ,അതിന് ഇസ്‌ലാമിക പ്രമാണങ്ങളിൽ തെളിവുണ്ടൊ?മനസിലാക്കിയ ചില തെളിവുകൾ ശ്രദ്ധയിൽ പെടുത്തുകയാണ്.
അല്ലാഹു വിശുദ്ധ ഖുർആനിലൂടെ അവൻ്റെ പ്രവാചകനെ വിളിച്ച്കൊണ്ട് പറഞ്ഞ കാര്യം ശ്രദ്ധിക്കുക.
( ياأيها النبي قل لأزواجك وبناتك ونساء المؤمنين يدنين عليهن من جلابيبهن ذلك أدنى أن يعرفن فلا يؤذين وكان الله غفورا رحيما (احزاب: 59 ) )
''നബിയേ,നിൻ്റെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവർ തങ്ങളുടെ മൂടുപടങ്ങൾ അവരുടെ മേൽ താഴ്ത്തിയിടാൻ പറയുക.അവർ തിരിച്ചറിയപ്പെടുവാനും,അങ്ങനെ അവർ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു''[അഹ്സാബ്:59]
ഈ ആയത്തിൽ തന്നെ സ്ത്രീകൾ മുഖം മറക്കുന്നതിന് വ്യക്തമായ തെളിവുണ്ട്.
''അവരുടെ ''ജിൽബാബ്''(മൂടുപടം) അവരുടെ മേൽ താഴ്ത്തണമെന്നാണ് അല്ലാഹുവിൻ്റെ നിർദ്ദേശം''
'' ശരീരം മുഴുവൻ മൂടുന്ന വസ്ത്രം''ഇതാണ് ജിൽബാബ് എന്നതിൻ്റെ ഉദ്ധേശം.
മേൽ പറഞ്ഞ ആയത്തിൽ അല്ലാഹു പറഞ്ഞത് നോക്കൂ عليهن''അവരുടെ മേൽ''...എന്നതാണ് പ്രയോഗം.അപ്പോൾ അവരുടെ മേൽ ജിൽബാബ് താഴ്ത്തിയിടാൻ പറഞ്ഞാൽ പിന്നെയെന്തെങ്കിലും പുറത്ത് കാണിക്കാനുണ്ടൊ?
''അവരുടെ''ഈ അവർ ആരാണ്?സത്യവിശ്വാസിനികളായ സ്ത്രീകൾ...അപ്പോൾ സ്ത്രീകളുടെ മേൽ ജിൽബാബ് താഴ്ത്തണംഎന്ന പ്രയോഗത്തിൽ മുഴുവൻ ഭാഗവും പെട്ടില്ലേ?
അപ്പോൾ ഈ ആയത്ത് ശ്രദ്ധയോടെ വയിച്ചാൽ സ്ത്രീകൾ മുഖം മറക്കണമെന്ന സന്ദേശമാണ് നമുക്ക് ,ലഭിക്കുക...പക്ഷേ നമ്മളല്ലല്ലൊ ഇത് പറയേണ്ടത്.നമ്മുടെ മുൻഗാമികൾ ഈ ആയത്തിനെ എങ്ങിനെയാണ് മനസിലാക്കിയത്?അതാണല്ലൊ നാം സ്വീകരിക്കേണ്ടത്...
നബിصلى الله عليه وسلمയുടെ പ്രാർത്‌ഥന ലഭിച്ച ഇബ്നുഅബ്ബാസ്رضي الله عنهما അദ്ദേഹത്തിന് വേണ്ടി നബി صلى الله عليه وسلم പ്രത്യേകം പ്രാർത്‌ഥിച്ചു.
''اللهم علمه الكتاب"
''അല്ലാഹുവേ,ഇവന് വേദഗ്രന്‌ഥം പഠിപ്പിക്കേണമേ''(ബുഖാരി)
അദ്ദേഹം മേൽപറഞ്ഞ ആയത്തിന് നൽകിയ വിശദീകരണം കാണുക.
عن ابن عباس ، أمر الله نساء المؤمنين إذا خرجن من بيوتهن في حاجة أن يغطين وجوههن من فوق رءوسهن بالجلابيب ويبدين عينا واحدة .
''സ്വന്ത്വം വീടുകളിൽനിന്ന് തങ്ങളുടെ ആവശ്യങ്ങൾക്ക് പുറത്ത് പോകുന്ന സത്യവിശ്വാസിനികളായ സ്ത്രീകളോട് അല്ലാഹു കൽപിച്ചിരിക്കുന്നു.അവരുടെ തലയുടെ മുകളിലൂടെ ജിൽബാബ് കൊണ്ട് മുഖം മറക്കാൻ.ഒരു കണ്ണ് മാത്രം വെളിവാക്കാനും''(തഫ്സീറു ത്വബ്‌രി)
സ്ത്രീകൾ പുറത്ത് പോകുംമ്പോൾ മുഖം മറക്കണമെന്നാണ് സ്വഹാബിയായ ഇബ്നു അബ്ബാസ്رضي الله عنهماമേൽപറഞ്ഞ ആയത്തിൽനിന്ന് മനസിലാക്കിയത്.
ഇനി ഹദീസിൽ വന്ന തെളിവുകൾ കാണുക.
عن ابن عمر عن النبي- صلى الله عليه وسلم-قال "المحرمة لاتنتقب ولا تلبس القفازين"
ഇബ്നു ഉമർ -റളിയള്ളാഹുഅൻഹുമാ-നിവേദനം:നബി-صلى الله عليه وسلم-പറഞ്ഞു: ''ഇഹ്റാമിൽ പ്രവേശിച്ച സ്ത്രീ മുഖം മൂടിയോ,കയ്യുറകളോ ധരിക്കരുത് ''(ബുഖാരി)
ഈ ഹദീസിൽനിന്ന് എന്താണ് നാം മനസിലാക്കേണ്ടത്?
നബി-സ്വല്ലള്ളാഹുഅലൈഹിവസല്ലം-യുടെ കാലത്തെ വിശ്വാസിനികളായ സ്ത്രീകൾ പുറത്ത് പോകുംമ്പോൾ അവരുടെ മുഖം മറക്കാറുണ്ടായിരുന്നു.അതുകൊണ്ടാണല്ലൊ ഹജ്ജിന് ഇഹ്റാമിൽ പ്രവേശിച്ച സ്ത്രീകളോട് മുഖം മറക്കരുതെന്ന് നബി-സ്വല്ലള്ളാഹുഅലൈഹിവസല്ലം-പത്യേകം ഉണർത്തിയത്...
നമ്മുടെ നാട്ടിലെ മിക്ക്യ സ്ത്രീകളും ഹജ്ജിൻ്റെ അവസ്‌ഥയിലാണ്....കാരണം അപ്പോഴാണല്ലൊ,മുഖം മറക്കരുതെന്ന് പറഞ്ഞത്...(സ്ത്രീകളേ...നിങ്ങൾ ഇഹ്റാമിലാണൊ?
ഇനി അടുത്ത തെളിവ് കാണുക.
ആയിശാ-റളിയള്ളാഹുഅൻഹാ-യുടെ പേരിലുണ്ടായ ആരോപണത്തെ സംബന്ധിച്ച് വന്ന റിപോർട്ടിൽ സ്വഫ്‌വാൻ...റളിയള്ളാഹുഅൻഹു-ആയിശാ-റളിയള്ളാഹുഅൻഹാ-യുടെ അടുത്തെത്തിയ സന്ദർഭം വിവരിക്കുംമ്പോൾ ആയിശാ-റളിയള്ളാഹുഅൻഹാ-ഇപ്രകാരം പറഞ്ഞതായികാണം
"فسيقظت باسترجاعه حين عرفني فخمرت وجهي بجلبابي(مسلم)
''അദ്ദേഹം എന്നെ മനസിലാക്കിയപ്പോൾ ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ എന്ന് പറയുന്നത് കേട്ട് ഞാൻ ഉണർന്നു.അപ്പോൾ ഞാൻ എൻ്റെ ജിൽബാബ് കൊണ്ട് എൻ്റെ മുഖം മറച്ചു''[മുസ്‌ലിം]
ഇവിടെ ആയിശാ-റളിയള്ളാഹുഅൻഹാ-അദ്ദേഹത്തെ കണ്ടപ്പോൾ ശരിയാക്കിയത് തലയിലെ തട്ടമല്ല..(നമ്മുടെ നാട്ടിലെ സ്ത്രീകളിൽ പലരും അങ്ങിനെയാണല്ലൊ..തലപോലും മറച്ചിട്ടുണ്ടാവില്ല.)ഇവിടെ ആയിശാ-റളിയള്ളാഹുഅൻഹാ-ക്ക് മുഖം മാത്രമാണ് മറക്കാനുണ്ടായിരുന്നത്.
ഇനി നാം ആലോചിച്ച് നോക്കൂ...ഇവർക്കൊക്കെ അന്യപുരുഷൻ്റെ മുമ്പിൽ തങ്ങളുടെ മുഖം മറക്കേണ്ടതാണ് എന്ന ആശയം എവിടെന്നാണ് ലഭിച്ചത്?ഇവരൊക്കെ മത തീവ്രവാദികളാണെന്ന് നാം പറയുമൊ??ഇവരൊക്കെ ചെയ്തത് കുറച്ച് ഓവറായിപോയി എന്ന് നാം പറയുമോ?
തൽക്കാലം ഇത്രയും തെളിവ് മതി.ചില പണ്ഢിതൻമാർ പറഞ്ഞപോലെ...''സുന്നത്തിൻ്റെ ആളുകൾക്ക് ഒരു തെളിവ് മതി.എന്നാൽ ദേഹേഛയുടെയും,ബിദ്അത്തിൻ്റെയും ആളുകൾക്ക് അത് മതിയാവാതെ വരും''
ഇനി നാം യുക്തികൊണ്ട് ചിന്തിച്ച് നോക്കൂ...ഒരു സ്ത്രീ പുരുഷൻ്റെ മുഖം കണ്ടാലാണൊ കൂടുതൽ കുഴപ്പമുണ്ടാകുന്നത്...അതൊ,പുരുഷൻ സ്ത്രീയുടെ മുഖം കണ്ടാലാണൊ?ഒരു സംശയവുമില്ല,പുരുഷൻ സ്ത്രീയുടെ മുഖം കാണുംമ്പോഴാണ്...അപ്പൊ അത് മറക്കുന്നതല്ലെ നല്ലത്?
സഹോദരിമാരേ...എത്ര പുരുഷൻമാർ അവരുടെ മനസ്സ്കൊണ്ട് നിങ്ങളെ വ്യഭിചരിച്ചിട്ടുണ്ടാകും??
സഹോദരിമാരേ..നിങ്ങൾക്ക് ആയിശാ റളിയള്ളാഹു അൻഹയിൽ മാതൃകയില്ലേ?
നിങ്ങൾക്ക് മുഖം മറക്കുന്നതല്ലെ കൂടുതൽ സുരക്ഷിതത്വം..അപ്പോൾ ഒരു പുരുഷനും അവൻ്റെ മനസ്കൊണ്ടൊ,കണ്ണ് കൊണ്ടൊ നിങ്ങളെ വ്യഭിചരിക്കുകയില്ല.
അല്ലാഹിവിനാകുന്നു സ്തുതി മുഴുവൻ.
അവൻ്റെ അനുഗ്രഹങ്ങൾ കൊണ്ടാണ് സൽകർമ്മങ്ങൾ പൂർത്തിയാവുന്നത്.

No comments:
Post a Comment