------------------------------------
നബി(സ)യുടെ മൗലിദാഘോഷം പ്രമാണങ്ങളാൽ സ്ഥിരിപ്പെട്ടതാണ്. അതിനെ മഹത്വങ്ങൾ പറയാൻ ഇമാമീങ്ങൾ അനേകം ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടതായി കാണാം.
എന്നാൽ ചില പെരുച്ചാഴികൾ പ്രചരിപ്പിക്കുന്ന ലേഖനങ്ങളിൽ ഇബ്നു ഹജർ(റ) യുടെ നിഅമ തുൽ കുബ്റ മാത്രമേ മൗലിദിനും, നബിദിനാഘോഷത്തിനും തെളിവായി യുള്ളൂ എന്ന് തെറ്റിദ്ധരിപ്പിക്കുന്നതായി കാണാൻ സാധിച്ചു.ആ കള്ളത്തരങ്ങൾ ഇവിടെ തുറന്ന് കാണിക്കുന്നു.
🔻🔻🔻
قال عمر بن خطاب رضي الله عنه من عظم مولد النبي صلي الله عليه وسلم فقد أحيا الاسلام
ഉമര്‍(റ)പറഞ്ഞു ആരെങ്കിലും നബി(സ)യുടെ ജന്മ ദിനത്തെ ആദരിച്ചാല്‍ അവന്‍ ഇസ്ലാമിനെ ഹയാത്താക്കിയവനായി.
🔻🔻🔻⚪
ഇബ്നു ഹജർ(റ) തന്റെ അന്നിഅമ തുൽ കുബ്റ യി ൽ പറഞ്ഞ ഭാഗങ്ങൾ നബി(സ)യുടെ മൗലിദിന്റെ മഹത്വമാണ്
🔻🔻🔻🍀
ആട്ടിൻ തോലണിഞ്ഞ ചെന്നായകളെ, നിങ്ങളുടെ കള്ളത്തരങ്ങൾ ഇത്രയും ഭീകരമാണെന്ന് ജനങ്ങൾ തിരിച്ചറിയട്ടെ.
🔻🔻🔻🔴
ആരോപണം
ഒരു അഞ്ച്കൊല്ലം മുമ്പ് വരേക്കും ലോകത്ത് എവിടെയും പറഞ്ഞുകേട്ടില്ലാത്ത ഇബ്നു ഹജറുൽ ഹൈതമിയുടെ പേരിൽ വെച്ചുകെട്ടിയ ഒരു കിതാബിലെ ഉദ്ധരണികളാണ് ജൻമദിനാഘോഷ വാദികൾ വ്യാപകമായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്.
കിതാബിന്റെ പേര് النعمة الكبرى على العالم
في مولد سيد ولد ادم എന്നാണ്. ഇത് ഇബ്നു ഹജറുൽ ഹൈതമിയുടെ പേരിൽ വെച്ചുകെട്ടിയതാണ് എന്ന് പറയുവാൻ കാരണം ഇബ്നു ഹജർ സാധാരണ ഒരു ഹദീസൊ,അസറൊ ഉദ്ധരിക്കുമ്പോൾ അതിന്റെ സനദ് പറയാറുണ്ടായിരുന്നു.ളഹീഫായതാണെങ്കിൽ പോലും അപ്രകാരം തന്നെയാണ് ചെയ്യാറുള്ളത്.
⛔⛔⛔
മറുപടി:
👇
അഞ്ച്കൊല്ലം മുമ്പ് വരേക്കും ലോകത്ത് എവിടെയും പറഞ്ഞുകേട്ടില്ലാത്ത ഇബ്നു ഹജറുൽ ഹൈതമിയുടെ പേരിൽ വെച്ചുകെട്ടിയ കിതാബാണ് നിഅമ തുൽ കുബ്റ എന്നത് കളവാണ്.
🔻🔻🔻🔸
ഇബ്നുഹജറുൽ ഹൈതാമി(റ) 'അന്നിഅമതുൽ കുബ്രാ അലൽ ആലം ബി മൗലിദി സയ്യിദി വുൽദി ആദം' എന്നാ മൗലിദി ഗ്രന്ഥം രചിച്ചതായി ഇസ്മായീൽ ബാശാ അൽബഗ്ദാദ്(റ) ഈളാഹുൽ മകനൂൻ 2/661- ഇൽ പറഞ്ഞിടുണ്ട്.
അത് പോലെ 'ഹദിയ്യതുൽ ആരിഫീൻ' 1/78 ലും അക്കാര്യം പറഞ്ഞിടുണ്ട്.
പ്രസ്തുത മൗലിദിനു ഇബ്രാഹീം ബാജൂരി(റ) (1198-1276) വിശദീകരണം എഴുതിയിടുണ്ട്. 'തുഹ്ഫത്തുൽ ബഷർ അലാ മൗലിദി ഇബ്നു ഹജർ' എന്നാണ് അതിന്റെ നാമം. (ഹദിയ്യതുൽ ആരിഫീൻ 1/22)
🔻🔻🔻🔷
അതുപോലെ മുഹമ്മദുബ്നുമുഹമ്മദുൽ ഖയ്യാത് (റ) അതിനു ഒരു വിശദീകരണം എഴുതിയിടുണ്ട്. 'ഇഖ്തിനാസു ശ്ശവാരിദ് മിൻ മവാരിദിൽ മവാലിദ് ഫീ ശർഹി മൗലിദി ഇബ്നു ഹജർ' എന്നാണ് അതിന്റെ നാമം. ഹി: 1166-ലാണ് അദ്ദേഹം അതിന്റെ രചന പൂർതിയാകിയത്.
🔻🔻🔻
അഞ്ച് വർഷങ്ങൾക്ക് മുമ്പ് ലോകത്ത് നിഅമ തുൽ കുബ്റ എന്ന കിതാബില്ല എന്ന വാദം പച്ചക്കള്ളമാണെന്ന് തെളിയിച്ചു.
🔻🔻🔻⭕
ഈ ഗ്രന്ഥം ഹുക്മ് പറയുന്നതോ, ഹദീസ് കിതാബോ അല്ല. നബി(സ)യുടെ മദ്ഹ് പറയുന്ന ഗ്രന്ഥമാണ്. മദ്ഹ് പറയാൻ സനദ് നിർബന്ധമാണെന്ന് ഇബ്നു ഹജർ(റ) ഒരു കിതാബിലും പറഞ്ഞിട്ടില്ല. മാത്രമല്ല ഒരു ഇമാമും ഒരു കിതാബിലും ഇത്തരം ഒരു വാദം പറഞ്ഞിട്ടില്ല.
......
👉 കളവ്:
💠 നബിദിനാഘോഷം പുണ്യമുള്ള കാര്യമായിരുന്നുവെങ്കിൽ റസൂലിന്റെ സ്വഹാബത്ത് തന്നെ ഇത് ആഘോഷിച്ച് മാതൃക കാട്ടുമായിരുന്നു.പക്ഷെ അവരാരും അന്നേ ദിവസങ്ങളിൽ ഒരു കാരക്കച്ചീളെങ്കിലും കൊടുത്തതായി ഹദീസ് ഗ്രൻഥങ്ങളിൽ കാണാൻ പറ്റുകയില്ല.
⛔⛔⛔
മറുപടി:
👇
മൗലിദാഘോഷം പുണ്യമുള്ളതാണെന്ന് നബി(സ) യുടെ ചര്യ തന്നെ പണ്ഡിതന്മാർ തെളിവാക്കിയിട്ടുണ്ട്.
🔻🔻🔻
ഇമാം സുയൂത്വി (റ) യുടെ ഫത്വ ശ്രദ്ധിക്കുക: സുയൂത്വിയോട് ഒരു ചോദ്യം: മൌലീദാഘോഷത്തിന് തെളിവുണ്ടോ? മറുപടി വ്യക്തമായിരുന്നു: ഇമാം ബൈഹഖി (റ) ഉദ്ധരിച്ച ഹദീസ് നബിദിനാഘോഷത്തിന് തെളിവാണ്. അനസ് (റ) പറഞ്ഞു : പ്രവാചകത്വ ലബ്ധിക്കു ശേഷം സ്വന്തം ശരീരത്തിനു വേണ്ടി നബി (സ്വ) അഖീഖഃ അറുത്തു കൊടുത്തു. നബി(സ്വ)യുടെ ജനനത്തിന്റെ ഏഴാം ദിവസം അബ്ദുല്‍ മുത്ത്വലിബ് നബി (സ്വ) ക്കു വേണ്ടി അറുത്തതായി ഹദീസില്‍ സ്ഥിരപ്പെട്ടതാണ്. അഖീഖഃ ആവര്‍ത്തിച്ചു ചെയ്യപ്പെടുന്ന കാര്യമല്ല. അപ്പോള്‍ പിന്നെ ലോകാനുഗ്രഹിയായ നബി (സ്വ) ജനിച്ചതിന് നന്ദി സൂചകമായാണ് നബി (സ്വ) അങ്ങനെ ചെയ്തത്. മുസ്ലിം സമുദായത്തിന് മൌലീദാഘോഷം നിയമമാക്കുക കൂടിയായിരുന്നു പ്രവാചകന്‍ (സ്വ). തിരുമേനി അറുത്തു കൊടുത്തതില്‍ നിന്ന് ഇതാണ് വ്യക്തമാകുന്നത് (ഫതാവാ സുയൂഥി 1/196).
✳✳✳
👉കളവ്:
💠നബിദിനാഘോഷം സുനന്നത്തായ കാര്യമായിരുന്നുവെങ്കിൽ ഹൈതമി തന്നെ അത് രേഖപ്പെടുത്തുമായിരുന്നു.പക്ഷെ അങ്ങനെ രേഖപ്പെടുത്തിയതായി ഹെതമിയുടെ ഗ്രൻഥങ്ങളിൽ നിന്ന് കണ്ടെത്തുവാൻ സാധിക്കുകയില്ല.
⛔⛔⛔
മറുപടി:
👇
ഇസ്മാഈലുല്‍ ഹിഖി (റ) തന്നെ ഇബ്നു ഹജറില്‍ ഹൈതമിയില്‍ നിന്നുദ്ധരിക്കുന്നു. “നല്ല ആചാരം സുന്നത്താണെന്നതില്‍ പണ്ഢിതന്മാര്‍ ഏകോപിച്ചിരിക്കുന്നു. നബിദിനാഘോഷവും അതിനു വേണ്ടി മാത്രം ജനങ്ങള്‍ സംഘടിക്കലും നല്ല ആചാരമാണ് (റൂഹുല്‍ ബയാന്‍ വാ: 9, പേജ് 94).
നല്ല ബിദ്അത്ത് സുന്നത്ത് ആണെന്ന് ഇബ്നു ഹജർ(റ) പറഞ്ഞതായി തെളിയിച്ചു.
✳✳✳
👉കളവ്:
💠നബിദിനാഘോഷത്തിനെ അനുകൂലിച്ച ഇമാം സുയൂത്തി പോലും ഇത് ബിദ്ഹത്തുൻ ഹസനത്ത് എന്നാണ് പറഞ്ഞത്.ഇത്രയും വലിയ തെളിവ് ഉണ്ടായിരുന്നുവെങ്കിൽ അദ്ധേഹമത് സുന്നത്താണെന്ന് രേഖപ്പെടുത്തുമായിരുന്നു.
⛔⛔⛔
മറുപടി:
👇
ഇമാം സുയൂഥി(റ) പറയുന്നത് കാണുക:
فَيُسْتَحَبُّ لَنَا أَيْضًا إِظْهَارُ الشُّكْرِ بِمَوْلِدِهِ بِالِاجْتِمَاعِ وَإِطْعَامِ الطَّعَامِ وَنَحْوِ ذَلِكَ مِنْ وُجُوهِ الْقُرُبَاتِ وَإِظْهَارِ الْمَسَرَّاتِ
സമ്മേളിച്ചും, അന്നദാനം നടത്തിയും മററു ആരാധനാ കര്‍മങ്ങള്‍നിര്‍വഹിച്ചും നബി(സ)യുടെ ജനനം കൊണ്ട് നന്ദി പ്രകടിപ്പിക്കലും സന്തോഷപ്രകടനംനടത്തലും നമുക്കും സുന്നത്താണ്."(അൽ ഹാവീലിൽ ഫതാവാ)
ബിദ്അത്ത് ഹസനത്ത് സുന്നത്ത് ആണെന്നതിൽ ഇജ്മാ ഉദ്ധരിച്ചത് മുകളിൽ കാണുക.
✳✳✳✳
👉കളവ്:
💠ഇബ്നു ഹജറുൽ അസ്ഖലാനി പോലും പറഞ്ഞത് മൗലിദിന്റെ അടിസ്ഥാനം ബിദ്ഹത്താണ് എന്നാണ്. സ്വഹാബത്തുകൾ നബിദിനത്തെ മഹത്വവൽകരിച്ചിട്ടുണ്ടെങ്കിൽ അദ്ധേഹം ഒരിക്കലും അങ്ങനെ പറയുമായിരുന്നില്ല.
⛔⛔⛔
മറുപടി:
👇
മൗലിദിന്റെ അടിസ്ഥാനം ബിദ്അത്താണെന്ന് പറഞ്ഞത് കൊണ്ട് അത് പിഴച്ച മാർഗ്ഗമാണെന്ന് ആരും പറഞ്ഞിട്ടില്ല.
وقال حافظ بن حجر العسقلاني في جواب سؤال "وظهرلي تخريجه يعني عمل المولد النبوي علي أصل ثابت وهو مافي الصحيحين ان النبي صلي الله عليه وسلم قدم المدينة فوجد اليهود يصومون يوم عاشوراء فسألهم فقالوا هو يوم أغرق الله فيه فرعون ونجي موسي ونحن نصومه شكرا الي آخره فيستفاد به فعل الشكر علي ما من به في يوم معين وأي نعمة اعظم من بروز نبي الرحمة
ബഹു :ഇബ്ന്‍ ഹജര്‍ അസ്ഖലാനി(റ)പറയുന്നു :നബിദിനം കഴിക്കുന്നതിന്ന്‍ ബുഖാരിയും മുസ്ലിമും ഉദ്ധരിച്ച ഹദീസ് തെളിവായിഞാന്‍ മനസ്സിലാകുന്നു അതായത് നബി(സ)മദീനയില്‍ ചെന്നപ്പോള്‍ അവിടത്തെ ജുതര്‍ മുഹറം പത്തിന്ന്‍ നോമ്പ് നോക്കുന്നത് കണ്ടു അപ്പോള്‍ അവരോട് നബി(സചോദിച്ചു എന്തിന്നാണ് നിങ്ങള്‍ നോമ്പ് നോക്കുന്നത്?അവര്‍ പറഞ്ഞു ഫിര്‍ഒനിനെ അല്ലാഹു മുക്കി കൊന്നതും മൂസാ നബിയെ അല്ലാഹു രക്ഷിച്ചതും ഈ ദിവസമാണ് അത് കൊണ്ട് ഞങ്ങള്‍ നന്ദി പ്രഘടിപ്പിച്ച് നോമ്പ് നോക്കുകയാണ്. ഇതില്‍ നിന്ന്‍ ഒരു അനുഗ്രഹം ഉണ്ടായാല്‍ ആ ദിവസം നന്ദി പ്രകടനം നടത്താം എന്ന്‍ മനസ്സിലാക്കാം അനുഗ്രഹത്തിന്‍റെ പ്രവാചകന്‍റെ ജന്മദിനത്തെക്കാള്‍ ഏററവും വലിയ അനുഗ്രം ഏതാണ്(അൽ ഹാവീ ലിൽ ഫതാവാ )
ഇനി എന്ത് പറയാനുണ്ട്? കള്ളം പറയുമ്പോൾ വിശ്വസിക്കാൻ പറ്റിയ കളവെങ്കിലും പറയാനുള്ള ബുദ്ധി പോലും ഇല്ലല്ലോ ഈ കാട്ടാളന്മാർക്ക്. അല്ലാഹു ഹിദായത്ത് നല്കട്ടെ!
✳✳✳✳✳
മറുചോദ്യങ്ങൾ
- - - - - - - - - - - - -
1⃣ഇബ്നു ഹജർ ഹൈതമി(റ)യും, ഇബ്നു ഹജർ അസ്ഖലാനി(റ)യുംസ്വഹീഹായ സനദിലൂടെ മഴക്ക് വേണ്ടി നബി(സ)യുടെ ഖബറിന്നടുത്ത് വന്ന മഴ ചോദിച്ച സംഭവം ഉദ്ധരിച്ചിട്ട് നിങ്ങൾ അത് അംഗീകരിക്കാത്തത് നിങ്ങളുടെ ഇരട്ടത്താപ്പല്ലെ ?
🔸🔸🔸
2⃣ഇബ്നു തീമിയ്യ പറയുന്നത് കാണുക: فتعظيم المولد واتخاذه موسما ؛ قد يفعله بعض الناس و يكون له فيه اجر عظيم لحسن قصده وتعظيمه لرسول الله صلي الله عليه واله وسلم . (اقتضاا الصراط المستقيم ٢٧٤) " നബി (സ) യുടെ ജന്മദിനത്തെ ആദരിക്കുന്നവർക്കും അതൊരു ആഘോഷ സുദിനമാക്കുന്നവർക്കും അതിമഹത്തായ പ്രതിഫലം ലഭിക്കുന്നതാണ് .അവന്റെ ഉദ്ദേശ്യം നല്ലതായത് കൊണ്ടും നബി (സ) യെ അവൻ ആദരിച്ചത് കൊണ്ടുമാണിത് .
( ഇഖ്തിളാഉ സ്വിറാത്തിൽ മുസ്തഖീം പേജ് : 309 )
ഇബ്നു തീമിയ മേൽ പറഞ്ഞത് ഇല്ല എന്ന് നിഷേധിക്കാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ?
⭕⭕⭕
മറുചോദ്യങ്ങൾ ഇനിയും ഉണ്ട്. ദൈർഘ്യം കൂടുന്നു വിചാരിച്ച് ഇവടെ നിറുത്തുന്നു. അല്ലാഹു സ്വീകരിക്കട്ടെ!
➖➖➖🔚
✏ഹാരിസ് തറമ്മൽ
No comments:
Post a Comment