Saturday 26 March 2016

മദ്ഹബും സ്ത്രീ ജുമാ ജമാഅത്തും... വഹാബികൾക്ക് മറുപടി

🔴ഒ.അബ്ദുറഹ്മാന്റെ ആരോപണങ്ങൾക്ക് അക്കമിട്ട് മറുപടി                  ➖➖➖➖➖➖➖➖➖
ജമാഅത്തെ അനിസ്ലാമിക്കാരൻ ഒ.അബ്ദുറഹ്മാൻ മദ്ഹബിന്റെ ഇമാമുകളെയും. സ്ത്രീ പള്ളി പ്രവേശനത്തിനെയും സംബന്ധിച്ച ലേഖനം കാണാനിടയായി. അതിൽ തെളിവൊന്നും കൊടുക്കാതെ ദുർവ്യാഖ്യാനങ്ങൾ നൽകി പണ്ഡിതരെ ഇകഴ്ത്തുന്നതാണ് കാണാൻ സാധിച്ചത്. ഇയാളുടെ ഈ ജൂതായിസത്തിന് അക്കമിട്ട് മറുപടി നൽകുന്നു.

✳✳✳
👉ആരോപണം:

  ഹദീസ് വിശ്വാസ്യമായി ഉദ്ധരിക്കപ്പെട്ടാൽ അതാണ് എന്റെ മദ്ഹബ് എന്ന് വ്യക്തമാക്കാത്ത ഒരു മദ്ഹബിന്റെ ഇമാമും ഇല്ല. ഈ വസ്തുത അംഗികരിക്കാതെ അന്ധമായും പക്ഷപാതപരമായും മദ്ഹബുകളെ തഖ്ലീദ് ചെയ്യുകയും വിശുദ്ധ ഖുർആനിനെയും തിരുസുന്നത്തിനെയും രണ്ടാം സ്ഥാനത്തേക്ക് തളളുകയും ചെയ്തതാണ് പിൽക്കാല പണ്ഡിതൻമാരിൽ നല്ലൊരു വിഭാഗത്തിന് പിണഞ്ഞ അബദ്ധം.കേരളത്തിലെ എല്ലാ സുന്നി സംഘടനകളിലും പെട്ട മതപണ്ഡിതൻമാരെ പിടികൂടിയ ബലഹീനതയും അത് തന്നെ.
⛔⛔⛔
മറുപടി:

👇
ഹദീസ് സ്വഹീഹായാൽ അതാണെന്റെ മദ്ഹബ് എന്ന് ഇമാമുകൾ പറഞ്ഞത് ഈ മൗലവിമാരെ പോലുള്ള എല്ലാ ചെകുത്താൻമാർക്കും മുജ്തഹിദ് പട്ടം കൊടുക്കാൻ വേണ്ടി പറഞ്ഞതല്ല.

🔻🔻🔻
ഇത് സംബന്ധിച്ച് രണ്ടാം ശാഫിഈ എന്നറിയപ്പെടുന്ന ഇമാം നവവി(റ) പറയുന്നു:

“ഹദീസ് സ്വീകാര്യമായി വന്നാല്‍ അത് സ്വീകരിക്കുക എന്ന വാക്കിലൂടെ തന്റെ അങ്ങേയറ്റത്തെ സൂക്ഷ്മതയും വിനയവുമാണ് ഇമാം ശാഫിഈ (റ) പ്രകടിപ്പിക്കുന്നത്” (ശറഹുല്‍ മുഹദ്ദബ് 1:10).
ചുരുക്കത്തില്‍, ഇമാം ശാഫിഈ (റ) പറഞ്ഞ തിനെതിരില്‍ ഹദീസുകള്‍ കണ്ടെത്തുക അത്ര എളുപ്പമല്ല. കണ്ടെത്തിയതായി പറയപ്പെടുന്ന ഹദീസുകള്‍ ശാഫിഈ ഇമാമിനു കിട്ടിയിട്ടില്ലെന്ന് ഖണ്ഢിതമായി പറയാന്‍ നിര്‍വാഹവുമില്ല. കാരണം അവ ഉപേക്ഷിക്കാന്‍ ശാഫിഈ ഇമാമിനു വ്യക്തമായ കാരണങ്ങളുണ്ടായിരിക്കാം. ഉദ്ദൃത വസ്വിയ്യത്ത് ശാഫിഈ ഇമാമിന്റെ  സൂക്ഷ്മതയും വിനയവും സൂചിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്.
ശാഫിഈ ഇമാമിന്റെ വസ്വിയ്യത്തിനെ കുറിച്ച് മറ്റൊരു വിശദീകരണവും ചിലര്‍ പറഞ്ഞി ട്ടുണ്ട് “ചില മസ്അലകളില്‍ ശാഫിഈ ഇമാമിന്റെ വാക്കുകള്‍ക്കെതിരായി കൂടുതല്‍ പ്രബലമായ ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കാരണം താരതമ്യേന പ്രബലമായ ഹദീസിനെതിരിലാണ് ശാഫിഈ ഇമാമിന്റെ അഭിപ്രായമെന്നതിനാല്‍ പ്രസ്തുത മസ്അല ഒഴിവാക്കി ഹദീസിനനുസൃതമായി അവര്‍ മസ്അല സ്വീകരിച്ചിരിക്കുന്നു” (ശറഹുല്‍ മുഹദ്ദബ് 1:11).
രണ്ടാം വിഭാഗത്തിന്റെ അഭിപ്രായപ്രകാരം തന്നെ എല്ലാവര്‍ക്കും യഥേഷ്ടം എടുത്തുപയോഗിക്കാന്‍ പറ്റുന്ന ഒരായുധമല്ല. നിശ്പ്രയാസം നടപ്പാക്കാവുന്നതുമല്ല. പത്ത് ലക്ഷത്തോളം ഹദീസ് മനഃപാഠമുള്ള ഇമാം ശാഫിഈ (റ) ഒരു ഹദീസ് കണ്ടില്ലെന്ന് പറയുന്നവന് ചില യോഗ്യതകളുണ്ടായിരിക്കണം. ഇമാം നവവി (റ) പറയുന്നു: “ഇമാം ശാഫിഈ (റ) യുടെ ഉപര്യുക്തവാക്കിന്റെ താല്‍പര്യം, അവിടത്തെ മദ്ഹബിനെതിരായി സ്വഹീഹായ ഹദീസ് കണ്ടെത്തിയ ഏതൊരാള്‍ക്കും ഹദീസില്‍ പറഞ്ഞത് തന്നെയാണ് ശാഫിഈ (റ) യുടെ മദ്ഹബെന്ന് വെച്ച് ഹദീസിന്റ ബാഹ്യമനുസരിച്ച് പ്രവര്‍ത്തിക്കാമെന്നല്ല. കാരണം, മദ്ഹബില്‍ ഒതുങ്ങിനില്‍ക്കുന്ന ഇജ്തിഹാദിന്റെ പദവിയെങ്കിലും എത്തിച്ചവരോട് മാത്ര മാണ് ആ ഉപദേശം. എന്നാല്‍ തന്നെ ആ വസ്വിയ്യത്തനുസരിച്ച് പ്രവര്‍ത്തിക്കണമെങ്കില്‍ പ്രസ്തുത ഹദീസ് ഇമാം ശാഫിഈ (റ) ക്ക് ലഭിച്ചിട്ടില്ലന്നോ അതല്ലെങ്കില്‍ അതിന്റെ പരമ്പര സ്വഹീഹായി കിട്ടിയില്ലന്നോ ഉള്ള മികച്ച ഭാവന ഉണ്ടായിരിക്കണമെന്ന നിബന്ധനയുണ്ട്. ഇമാം ശാഫിഈ (റ) യുടെയും അവരില്‍ നിന്ന് വിജ്ഞാനം കരസ്ഥമാക്കിയ അസ്വ്ഹാബി ന്റെയും സര്‍വ്വ ഗ്രന്ഥങ്ങളും പാരായണം ചെയ്തതിന് ശേഷമല്ലാതെ അത് സാധ്യവുമല്ല. ഈ കഴിവുള്ളവര്‍ വളരെ വിരളമാണ്.  ഈ നിബന്ധനയുണ്ടാവണമെന്ന് അവര്‍ നിഷ്കര്‍ ശിക്കാനുള്ള കാരണമിതാണ്. ഇമാം ശാഫിഈ (റ) അറിയുകയും കണ്ടെത്തുകയും ചെയ്ത എത്രയോ ഹദീസുകളുടെ ബാഹ്യമനുസരിച്ചുള്ള പ്രവര്‍ത്തനം ഇമാം ശാഫിഈ (റ) ഉപേ ക്ഷിച്ചിട്ടുണ്ട്. പ്രസ്തുത ഹദീസുകള്‍ രേഖയായി അവലംബിക്കുന്നതിന്ന് വൈകല്യമുണ്ടാ ക്കുന്ന കാര്യങ്ങള്‍, അവയുടെ നിയമപ്രാബല്യം ഇല്ലാതാക്കുന്ന നസ്ഖ്, ആശയ വ്യാപ്തി ചുരുക്കുന്ന തഖ്സ്വീസ്, മറ്റ് നിലക്ക് വ്യാഖ്യാനിക്കപ്പടുന്ന തഅ്വീല് തുടങ്ങിയ വല്ല കാര്യ ങ്ങളും ഉള്ളതായി ഇമാം ശാഫിഈ (റ) ക്ക് രേഖ സ്ഥിരപ്പെട്ടത് കെണ്ടാണിത്’ (ശറഹുല്‍ മുഹദ്ദബ് 1:64).

മൗലവിയുടെ വീണ കുഴിയുടെ ആഴം മനസ്സിലാക്കാൻ ഇത് തന്നെ മതി.

🔻🔻🔻
ഖുർആനും, സുന്നത്തും രണ്ടാം സ്ഥാനത്തേക്ക് തള്ളി എന്ന് തെളിയിക്കാൻ മൗലവിയെ മാത്രമല്ല അയാളുടെ വാലിട്ടികളെയും വെല്ലുവിളിക്കുന്നു. കള്ളത്തരങ്ങൾ പറയുമ്പോൾ കേട്ടിരിക്കാൻ നിങ്ങളുടെ കുഞ്ഞാടുകളായ ജമാഅത്തെ അനിസ്ലാമിയോ, ഖവാരിജിയാക്കളായ മുജകളോ അല്ല സുന്നികൾ.

✳✳✳
👉ആരോപണം:

ഏത് പ്രശ്നത്തിലും അവരാദ്യമായി പരിശോധിക്കുക അക്കാര്യത്തിൽ താൻ മുറുകെപ്പിടിക്കുന്ന മദ്ഹബിന്റ വീക്ഷണം എന്താണെന്ന് മാത്രമാണ് .അതിനെതിരെ വിശുദ്ധ ഖുർആന്റെ സ്പഷ്ടമായ സൂചനയോ സ്വഹീഹായ ഹദീസുകളോ ചൂണ്ടിക്കാട്ടിയാലും അംഗീകരിക്കുന്ന പ്രശ്നമില്ല. മദ്ഹബുകളുടെ ഇമാമുകൾ മഹാൻമാരും മുജ്തഹിദുകളുമായ പണ്ഡിതൻമാരായിരുന്നു എന്നതിൽ തർക്കമില്ല. പക്ഷേ അവരുടേത് ഇസ് ലാമിക ശാസനകളെ സംബന്ധിച്ചിടത്തോളം അവസാനവാക്കല്ല എന്നതിന് മതിയായ തെളിവാണ് സുന്നീ മദ്ഹബുകൾ തന്നെ നാലോ അതിലധികമോ ആയതും പല കാര്യങ്ങളിലും ഈ മദ്ഹബുകൾക്കിടയിൽ പ്രകടമായ വൈരുദ്ധ്യങ്ങൾ നിലനിൽക്കുന്നതും.ഇത് സമ്മതിക്കാതെ ,മദ്ഹബ് ഇമാമുകളെക്കുറിച്ച് അതിശയോക്തിയും അതിഭാവുകത്വവും കലർന്ന വർണനകളും കഥകളും കൊണ്ട് സാധാരണക്കാരെ അന്ധമായ മദ്ഹബ് പക്ഷപാതിത്വത്തിൽ തളച്ചിടുകയാണ് മുസ്ല്യാക്കൾ ചെയ്യുന്നത് .അതിലൊരു കഥയാണ് ഇമാം ശാഫിഈക്ക് പത്ത് ലക്ഷം ഹദീസുകൾ മന:പാഠമായിരുന്നു എന്ന പെരും കളളം .

⛔⛔⛔
മറുപടി:
👇
മദ്ഹബിന്റെ നിർവ്വചനം പോലും അറിയില്ലാത്ത ഈ പടു ജാഹിലിന്റെ നിഫാഖ് എല്ലാവരും മനസ്സിലാക്കട്ടെ. ഇത്രയും വലിയ കളവ് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ നിനക്ക് തെറ്റി മൗലവി .

🔻🔻🔻
മദ്ഹബുകളെ തഖ്ലീദ് ചെയ്യുന്നതിന്റെ തെളിവ് തന്നെ ഒന്നാം പ്രമാണം വിശുദ്ധ ഖുർആനാണ്. തെളിവ് കാണക:

🔻🔻🔻

അല്ലാഹു പറയുന്നു: “ഭയമോ നിര്‍ഭയമോ ഉണ്ടാക്കുന്ന ഒരു കാര്യം സംജാതമായാല്‍ അവര്‍ അത് കൊട്ടിഘോഷിക്കുന്നു. റസൂലിലേക്കും ഉലുല്‍അംറി (മുജ്തഹിദുകള്‍) ലേക്കും അതിനെ അവര്‍ വിട്ടു കൊടുത്തിരുന്നെങ്കില്‍ ഗവേഷണ പാടവമുള്ള അവര്‍ അതിനെ സംബന്ധിച്ച് അറിയുമായിരുന്നു”(നിസാഅ് 83).

🔻🔻🔻
ഈ സൂക്തത്തിന്റെ വിശദീരണത്തില്‍ ഇമാം റാസി(റ) എഴുതുന്നു: “പ്രസ്തുത സാഹചര്യത്തില്‍ നിര്‍ണ്ണായക വിധി അറിയാന്‍ അവരെ സമീപിക്കണമെന്നാണ് അല്ലാഹു നിഷ്കര്‍ശി ക്കുന്നത്. ഖുര്‍ആനിലും ഹദീസിലും അതിന്റെ വിധി വ്യക്തമാകാത്തതാണിതിന് കാരണം. അതല്ലെങ്കില്‍ ഇസ്തിമ്പാത്വി (ഗവേഷണം) ന് സ്ഥാനമില്ലല്ലോ. അത് കൊണ്ട് തന്നെ ഈ സാഹചര്യത്തില്‍ ഇസ്തിമ്പാത്വ് (ഗവേഷണം) രേഖയാണെന്നും അതിനു കഴിയുന്നവരെ സാധാണക്കാര്‍ അനുകരിക്കല്‍ നിര്‍ബന്ധമാണെന്നും ഈ സൂക്തം തെളിയിക്കുന്നുണ്ട്” (റാസി 10:200).

🔻
ഈ ഇമാം റാസി(റ) കേരളത്തിലെ സമസ്ത സുന്നിയാണെന്ന് മൗലവി പറയുമോ?

🔻🔻🔻
ശാഹ്വലിയുല്ലാഹി (റ) രേഖപ്പെടുത്തി :
“ക്രോഡീകരിക്കപ്പെടുകയും സംസ്കരിച്ചെഴുതപ്പെടുകയും ചെയ്തിട്ടുള്ള ഈ നാലു മദ്ഹബുകള്‍ തഖ്ലീദ് ചെയ്യല്‍ അനുവദനീയമാണെന്നതില്‍ സമുദായം അഥവാ അവരില്‍ പരിഗണിക്കപ്പെടുന്നവര്‍ നാളിതുവരെ ഏകോപിച്ചിരിക്കുന്നു. അതില്‍ വ്യക്തമായ നിരവധി ഗുണങ്ങളുണ്ട്. ഉദ്ദേശ്യങ്ങള്‍ വളരെ തളര്‍ന്നു പോവുകയും മനസ്സുകളില്‍ തന്നിഷ്ടം സ്ഥലം പിടിക്കുകയും ഓരോ അഭിപ്രായക്കാരനും തന്റെ അഭിപ്രായത്തില്‍ സംതൃപ്തനാവുകയും ചെയ്തിട്ടുള്ള ഇക്കാലത്ത് പ്രത്യേകിച്ചും” (ഹുജ്ജത്തുല്ലാഹില്‍ ബാലിഗ 1-154).

⭕⭕⭕
മദ്ഹബുകൾ നാലായത് അവസാന തീർപ്പല്ലാത്തത് കൊണ്ടാണെന്ന് ഏത് കിതാബിലാണ് മൗലവി പറഞ്ഞത്?

🔻🔻🔻
വൈരുദ്ധ്യങ്ങളുടെ കലവറയാണ് മദ്ഹബുകൾ എന്ന് ഏത് ഇമാം പറഞ്ഞു. തെളിവ് പറയാതെ പച്ചക്കളം പറയുന്നോ.?

🔻🔻🔻
മദ്ഹബിന്റെ ഇമാമുകൾക്ക് ലക്ഷക്കണക്കിന് ഹദീസുകൾ മന:പാഠമുണ്ടായിരുന്നെന്ന് പറയുന്നത് കേരളത്തിലെ മുസ്ലിയാക്കന്മാൻ മാത്രം പ്രചരിപ്പിക്കുന്ന കളവാണെങ്കിൽ പറയുന്ന താരീഖുൽ ബാഗ്ദാദ് സമസ്തക്കാരൻ എഴുതിയതാണോ?

🔻🔻🔻
أَخْبَرَنِي إِبْرَاهِيم بْن عمر الفقيه، قَالَ: حَدَّثَنَا عبيد اللَّه بْن مُحَمَّد بْن مُحَمَّد بْن حمدان العكبري، قَالَ: حَدَّثَنَا أَبُو حفص عمر بْن مُحَمَّد بْن رجاء، قَالَ: سمعت عَبْد اللَّه بْن أَحْمَد بْن حَنْبَل، يقول: سمعت أبا زرعة الرازي، يقول: كَانَ أَحْمَد بْن حَنْبَل يحفظ ألف ألف حديث، فقيل له: وما يدريك؟ قَالَ: ذاكرته فأخذت عَلَيْهِ الأبواب

👆🏻👆🏻👆🏻അഹ്‌മദു ബ്നു ഹമ്പൽ(റ)ന് 10 ലക്ഷം ഹദീസുകൾ മനപ്പാഠം ഉണ്ടായിരുന്നു എന്ന് മകൻ പറയുന്നു
(തദ് രീബുർ റാവി 1/50)

✳✳✳
👉ആരോപണം:

മുഹമ്മദ് ബ്നു ഇസ്മാഈലിൽ ബുഖാരി(മരമം ഹിജ്റ 256) മുസ് ലിം (ഹി 261) അബൂദാവൂദ്(ഹി 275) തിർമിദി(ഹി 279) ,ഇബ്നുമാജ (ഹി 275) ,നസാഇ(ഹി 303) എന്നിവരാണല്ലോ ഹദീസുകൾ ക്രോഡീകരിച്ചവരിൽ അഗ്രഗണ്യർ.ഇവരെല്ലാം ഉദ്ധരിച്ച ഹദീസുകളിൽ മിനിമം 145 എണ്ണമെങ്കിലും " അല്ലാഹുവിന്റെ ദാസിമാരെ അല്ലാഹുവിന്റെ മസ്ജിദുകളിൽ നിന്ന് തടയരുത് എന്ന് സംശയാതീതമായി വ്യക്തമാക്കുന്നു .പിന്നെ എങ്ങിനെയാണ് മദ്ഹബുകളുടെ പേർ പറഞ്ഞ് സ്ത്രീകൾക്ക് പളളിപ്രവേശം നിഷിദ്ധമാണെന്നോ ഹറാമാണെന്നോ മുസ്ല്യാക്കൾ ഫത്വ നൽകുക?

⛔⛔⛔
മറുപടി:
👇
മൗലവി മേൽ ഹദീസിന്റെ പൂർണ്ണരൂപം മുഹദ്ദിസീങ്ങൾ പറഞ്ഞത് കട്ട് വെച്ചത് കാണുക:
👇
عن ابن عمر قال رسول الله صلى الله عليه وسلم  لا تمنعوا نساء كم
 المساجد وبيوتهن خير لهن   ( ابو داود    1-83)

നബി (സ) പറഞതായി ഇബ്നു ഉമർ (റ)  റിപ്പൊർട്ട് ചെയ്യുന്നു നിങളുടെ സ്ത്രീകള്‍ പള്ളിയിൽ പൊകുന്നത് നിങള്‍ തടയരുത് എന്നാൽ അവരുടെ വീടുകളാണവർക്കുത്തമം
(അബൂദാവൂദ്  1-83)

ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ) പറയുന്നു.

 وَفِيهِ إِشَارَةٌ إِلَى أَنَّ الْإِذْنَ الْمَذْكُورَ لِغَيْرِ الْوُجُوبِ لِأَنَّهُ لَو كَانَ وَاجِبا لَا تنفى مَعْنَى الِاسْتِئْذَانِ لِأَنَّ ذَلِكَ إِنَّمَا يَتَحَقَّقُ إِذَا كَانَ الْمُسْتَأْذَنُ مُخَيَّرًا فِي الْإِجَابَةِ أَوِ الرَّدِّ


فتح الباري 2/236

" മെൽ പറഞ്ഞ അനുമതി നൽകൽ നിർബന്ധമില്ല എന്ന് ഈ ഹദീസിൽ തന്നെ സൂചനയുണ്ട് കാരണം അനുമതി നൽകൽ നിർബന്ധമാണെങ്കിൽ 
'' ആവശ്യപ്പെട്ടാൽ'' എന്ന് പറഞ്ഞതിനർതമില്ലാതായിതീരും . അനുമതി തെടപ്പെടുന്നവനു അനുവദിക്കാനും അനുവദിക്കാതിരിക്കാനും സ്വാതന്ത്രമുള്ളതാണെങ്കിൽ മാത്രമെ അനുമതി ആവശപ്പെടേണ്ടതുള്ളൂ
(ഫത് ഹുൽ ബാരി  2-236)
 
🔻🔻🔻
സ്ത്രീകൾക്ക് പള്ളിയിൽ പ്രവേശിക്കൽ നിരുപാധികം ഹറാമാണെന്നല്ലല്ലോ പറഞ്ഞത് ,ഹറാമാകുന്നത് എങ്ങനെയാണെന്ന് ഇമാമുകൾ പറഞ്ഞത് കാണുക:

ഹിജ്റഃ അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ച ഇമാം അലാഉദ്ദീന്‍ അബൂബകറിബ്നു മസ്ഊദ് (റ) രേഖപ്പെടുത്തുന്നു.

 “ജുമുഅഃക്കോ പെരുന്നാള്‍ നിസ്കാരത്തിനോ മറ്റേതെങ്കിലും നിസ്കാരങ്ങള്‍ക്കോ പുറപ്പെടാന്‍ സ്ത്രീകള്‍ക്ക് അനുവാദമില്ലെന്ന കാര്യത്തില്‍ പണ്ഢിതന്മാര്‍ ഏകോപിച്ചിരി ക്കുന്നു. വീട്ടിലിരിക്കണമെന്ന ഖുര്‍ആന്റെ കല്‍പ്പന പുറത്തുപോകരുതെന്ന നിരോധം കൂടിയാണ്. കാരണം, അവരുടെ പുറത്തിറങ്ങല്‍ ഫിത്നക്ക് ഹേതുവാണ്. ഒരു സംശയ വുമില്ല. ഫിത്ന ഹറാമാണ്. ഹറാമിലേക്ക് ചേര്‍ക്കുന്ന പുറപ്പെടലും ഹറാം തന്നെയാ കുന്നു” (അല്‍ബദാഇഉസ്സ്വനാഇഅ്, 1/408)...

 ﻭﺃﻣﺎ اﻟﻨﺴﻮﺓ ﻓﻬﻞ ﻳﺮﺧﺺ ﻟﻬﻦ ﺃﻥ ﻳﺨﺮﺟﻦ ﻓﻲ اﻟﻌﻴﺪﻳﻦ؟ ﺃﺟﻤﻌﻮا ﻋﻠﻰ ﺃﻧﻪ ﻻ ﻳﺮﺧﺺ ﻟﻠﺸﻮاﺏ ﻣﻨﻬﻦ اﻟﺨﺮﻭﺝ ﻓﻲ اﻟﺠﻤﻌﺔ ﻭاﻟﻌﻴﺪﻳﻦ ﻭﺷﻲء ﻣﻦ اﻟﺼﻼﺓ؛ ﻟﻘﻮﻟﻪ ﺗﻌﺎﻟﻰ {ﻭﻗﺮﻥ ﻓﻲ ﺑﻴﻮﺗﻜﻦ}

[ اﻷﺣﺰاﺏ: 33]
ﻭاﻷﻣﺮ ﺑﺎﻟﻘﺮاﺭ ﻧﻬﻲ ﻋﻦ اﻻﻧﺘﻘﺎﻝ ﻭﻷﻥ ﺧﺮﻭﺟﻬﻦ ﺳﺒﺐ اﻟﻔﺘﻨﺔ ﺑﻼ ﺷﻚ، ﻭاﻟﻔﺘﻨﺔ ﺣﺮاﻡ، ﻭﻣﺎ ﺃﺩﻯ ﺇﻟﻰ اﻟﺤﺮاﻡ ﻓﻬﻮ ﺣﺮاﻡ.

ഇമാം തഖ്യുദ്ദീനുദ്ദി മശ്ഖി (റ) എഴുതി:
“സ്ത്രീകളെ തടയണമെന്ന കാര്യത്തില്, ലക്ഷ്യങ്ങളുടെ ബാഹ്യാര്‍ഥം മാത്രമുള്‍ക്കൊ ള്ളുന്നവരും ശരീഅത്തിന്റെ രഹസ്യങ്ങള്‍ മനസ്സിലാക്കാന്‍ മാത്രം വിജ്ഞാനമില്ലാത്ത വിഡ്ഢികളുമല്ലാതെ സംശയിക്കുകയില്ല. അതിനാല്‍ ഏറ്റം ശരിയായിട്ടുള്ളത് സ്ത്രീരംഗ പ്രവേശം ഹറാമാണെന്ന് ഉറപ്പിച്ചു പറയലും അപ്രകാരം ഫത്വ നല്‍കലുമാണ്” (കിഫാ യതുല്‍ അഖ്യാര്‍, 1/195)

ഇമാം തഖ്യുദ്ദീനുദ്ദി മശ്ഖി (റ) പറഞ്ഞ വിഡ്ഡികൾ ഈ മൗലവിമാർ തന്നെയണെന്ന് സംശയമില്ല .

✳✳✳
👉ആരോപണം:

 നാല് മദ്ഹബ് ഇമാമുകളിൽ ഒരാളും സ്ത്രീയുടെ പളളി പ്രവേശം തീർത്തും വിലക്കിയിട്ടില്ല താനും. സുന്ദരികൾക്കും യുവതികൾക്കും കറാഹത്താണെന്നും വൃദ്ധകൾക്ക്. അനുവദനീയമാണെന്നുമാണ് പ്രബല മദ്ഹബ് പക്ഷം - അത് തന്നെ, ഫിത്ന ഭയപ്പെടുന്ന സാഹചര്യങ്ങളിൽ. സ്ത്രീ ളുഹ്റിന് പകരം ജുമുഅ നമസ്കരിച്ചാൽ അവൾക്ക് അത് മതി എന്ന് മതവിധി നൽകിയതും ഇമാം ശാഫിഈ ആണ്. അതിനാൽ മത പണ്ഡിതൻമാർ സത്യം മൂടി വെക്കുകയോ സത്യത്തെ അസത്യവുമായി കലർത്തുകയോ ചെയ്യരുത് .അത് ജൂത വേലയാകുന്നു .

⛔⛔⛔
മറുപടി:
👇
ﻓﺮﻉ ‏) ﺇﺫﺍ ﺃﺭﺍﺩﺕ ﺍﻟﻤﺮﺃﺓ ﺣﻀﻮﺭ ﺍﻟﺠﻤﻌﺔ ﻓﻬﻮ ﻛﺤﻀﻮﺭﻫﺎ ﻟﺴﺎﺋﺮ ﺍﻟﺼﻠﻮﺍﺕ ، ﻭﻗﺪ ﺫﻛﺮﻩ ﺍﻟﻤﺼﻨﻒ ﻓﻲ ﺃﻭﻝ ﺑﺎﺏ ﺻﻼﺓ ﺍﻟﺠﻤﺎﻋﺔ ، ﻭﺷﺮﺣﻨﺎﻩ ﻫﻨﺎﻙ ، ﻭﺣﺎﺻﻠﻪ ﺃﻧﻬﺎ ﺇﻥ ﻛﺎﻧﺖ ﺷﺎﺑﺔ ﺃﻭ ﻋﺠﻮﺯﺍ ﺗﺸﺘﻬﻰ ﻛﺮﻩ ﺣﻀﻮﺭﻫﺎ
ഇമാം നവവി(റ)പറയുന്നു:
ഒരുസ്ത്രീ. ജുമു അക്കൊ മറ്റു ജമാ അത്തിനൊ  വരൽ യുവതികൾക്കും  കണ്ടാൽ ആകർശിക്കപ്പെടുന്ന വാർദ്ധക്യമുള്ളവക്കും. [ഫിത്ന ഇല്ലാത്തപ്പോൾ] കറാഹത്താണ്.    
(ശറഹുൽ മുഹദ്ദബ്)

അപ്പോൾ അനുവദനീയം എന്ന ശാഫിഈ മദ്ഹബിന്റെ പേരിൽ മൗലവി പറഞ്ഞത് പച്ചക്കള്ളമാണ്. ഫിത്ന ഇല്ലാത്ത പ്പോൾ കറാഹത്താണ്. എന്ന് തെളിഞ്ഞു. അപ്പോൾ ഫിത്ന ഉള്ളപ്പോൾ ഹറാമാണെന്ന് മുമ്പ് തെളിയിച്ചിട്ടുണ്ട്.

🔻🔻🔻
മദ്ഹബിന്റെ ഇമാമിങ്ങൾ സ്ത്രീകൾക്ക് പള്ളിയിൽ പോകാൻ പ്രോത്സാപ്പിച്ചിട്ടില്ല എന്നല്ല, സലഫുസ്സ്വാലിഹീങ്ങൾ നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തത്.
സ്ത്രീകൾ പള്ളിയിൽ പോയി നിസ്കരിക്കൽ പുണ്യമായിരുന്നെങ്കിൽ അവർ പറഞ്ഞയക്കുമായിരുന്നു.

🔻🔻🔻⭕
ഇമാം ശാഫിഈ(റ) തന്നെ പറയട്ടെ:

"സലഫുസ്സ്വാലിഹീങ്ങളിൽ നിന്നാരും സ്ത്രീകളോട് ജുമുഅ ജമഅത്തിനു രാത്രിയോ പകലോ വരാൻ കൽപ്പിച്ചിട്ടില്ല. സ്‌ത്രീകൾ ജുമുഅ ജമാഅത്തുകളിൽ പങ്കെടുക്കുന്നത് ശ്രേഷ്ടമാനെങ്കിൽ അവർ അതിനു കല്പ്പിക്കുകയും സമ്മതം കൊടുക്കുകയും ചെയ്യേണ്ടിയിരുന്നു." (ഇഖ്തിലാഫുൽ ഹദീസ് : 7/178)

🔻🔻🔻
ശാഫിഈ(റ) മദ്ഹബ് സംബന്ധിച്ച് ഇമാം നവവി(റ)യുടെ വിവരണം ശ്രദ്ധിക്കുക: "സ്ത്രീകൾക്കു ജമാഅത്തു സുന്നത്താണ്. ഇതിൽ ശാഫിഈ മദ്ഹബുകാർക്കു ഭിന്നാഭിപ്രായമില്ല. പക്ഷേ, അവർക്കു  പുരുഷന്മാർക്കെന്ന പോലെ ശക്തിയായ സുന്നത്തുണ്ടോ എന്നതിൽ അസ്ഹാബിനു രണ്ടു പക്ഷമുണ്ട്. ഇല്ലെന്നാണു പ്രബലം.....സ്ത്രീകളുടെ ജമാഅത്ത് വീടുകളിലാണു പുണ്യം, അവർ പള്ളിയിൽ വരുന്നതിനേക്കാൾ. 'അവർക്കു വീടാണു പുണ്യ'മെന്ന ഹദീസാണ് അതിനു തെളിവ്. നമ്മുടെ അസ്ഹാബ് പറഞ്ഞു: തന്റെ വീട്ടിൽ നിന്നും ഏറ്റവും മറക്കുന്ന സ്ഥലമേതോ അവിടെ നമസ്ക്കരിക്കുന്നതാണവൾക്കു പുണ്യം. കാരണം നബി(സ) പ്രസ്താവിച്ചതായി ഇബ്നു മസ്ഊദ്(റ)വിന്റെ ഹദീസുണ്ട്: "സ്ത്രീ അവളുടെ മുറിയിൽ നമസ്കരിക്കുന്നതാണ് മേലേ അറയിൽ നമസ്ക്കരിക്കുന്നതിനെക്കാൾ പുണ്യം. അവളുടെ അകത്തളത്തിൽ നമസ്ക്കരിക്കുന്നത് മുറിയിൽ നമസ്കരിക്കുന്നതിനേക്കാൾ പുണ്യമുള്ളതും." - അബൂദാവൂദ്. (ശറഹുൽ മുഹദ്ദബ് 4-198)

 يسن الجماعة للنساء بلا خلاف عندنا ، لكن هل تتأكد في حقهن كتأكدها في حق الرجال ؟ فيه الوجهان السابقان أصحهما المنع...

جماعة النساء في البيوت أفضل من حضورهن المساجد للحديث المذكور

قال أصحابنا : وصلاتها فيما كان من بيتها أستر أفضل لها لحديث عبد الله بن مسعود أن النبي صلى الله عليه وسلم قال صلاة المرأة في بيتها أفضل من صلاتها في حجرتها ، وصلاتها في مخدعها أفضل من صلاتها في بيتها  -
رواه أبو داود بإسناد صحيح على شرط مسلم .
(شرح المهذب)


മദ്ഹബിലെ അന്തിമ തീരുമാനം കാണുക:
ഇബ്നു ഹജർ(റ)  : ഇക്കാലത്ത് (മഹാനവര്കളുടെ കാലത്ത്) സ്ത്രീകൾ പുറപ്പെടൽ ഹറാമാണെന്ന് ഉറപ്പിച്ചു പറയലും അങ്ങനെ ഫത്വ കൊടുക്കലും നിർബന്ധമാകുന്നു.(ഫതാവൽ കുബ്റാ : 1/204)

ഇതൊക്കെ മൂടി വെക്കുന്നത് അല്ലെ സീറോ മൗലവി ജൂതയിസം?

⚪⚪⚪
ചോദ്യങ്ങൾ

➖➖➖
1⃣“സ്ത്രീകള്‍ക്ക് അവരുടെ വീട്ടില്‍ വെച്ച് നിസ്കരിക്കലാണ് ഉത്തമം. അവര്‍ക്കതിലാണ് കൂടുതല്‍ പ്രതിഫലം” പ്രബോധനം പു.6, ല. 11‏-16-1951).

“സ്ത്രീകളുടെ ഉത്തമമായ പള്ളി അവരുടെ ഗൃഹാന്തര്‍ഭാഗമാണ്” പ്രബോധനം. പു.23, ല.7).

നിങ്ങളുടെ പ്രബോധനത്തിൽ വന്ന ഈ ഭാഗങ്ങൾ ഹദീസല്ല എന്ന് പറയാൻ ആണത്തമുണ്ടോ?

🔴🔴🔴
2⃣ഖുർആനും സുന്നത്ത് രണ്ടാം സ്ഥാനത്ത് തള്ളിയവരാണ് സുന് കേരളത്തിലെ സുന്നികൾ എന്ന് കള്ളം പറഞ്ഞ മൗലവീ,നിങ്ങളുടെ പ്രബോധനത്തിൽ അമ്പിയാക്കളുടെ ശരീരം ജീർണ്ണിക്കാതിരിക്കാനാണ് മറവ് ചെയ്തതെന്ന് പറയുന്നു.

എന്നാൽ സ്വഹീഹായ ഹദീസ് കാണുക:

عن أ   بن أوس ، رضي اللَّه عنْهُ قال : قالَ رسولُ اللَّه صَلّى اللهُ عَلَيْهِ وسَلَّم : « إنَّ مِن أَفْضلِ أيَّامِكُمْ يَوْمَ الجُمُعةِ ، فَأَكْثِرُوا عليَّ مِنَ الصلاةِ فيه ، فإنَّ صَلاتَكُمْ معْرُوضَةٌ علَيَّ » فقالوا : يا رسول اللَّه ، وكَيْفَ تُعرضُ صلاتُنَا عليْكَ وقدْ أرَمْتَ ؟، يقولُ :بَلِيتَ ،قالَ:«إنَّ اللَّه حَرم على الأرْضِ أجْساد الأنْبِياءِ » .

رواهُ أبو داود بإسنادٍ صحيحِ .

 ഔസ്ബ്നു ഔസ് (റ)പറയുന്നു :

നബി (സ്വ )പറഞ്ഞു :
നിങ്ങളുടെ ദിവസങ്ങളിൽ ഏറ്റവും ശ്രഷ്ടമായാത് വെള്ളിയായ്ച്ച ദിവസമാണ് അത് കൊണ്ട് ആ ദിവസത്തിൽ എൻറെ മേൽ നിങ്ങൾ സ്വലാത്ത് അധികരിപ്പിക്കുക നിശ്ചയം നിങ്ങളുടെ സ്വലാത്ത് എൻറെ വെളിവാക്കപ്പെടുന്നതാണ് .

അപ്പോൾ സ്വഹാബത്ത് പറഞ്ഞു തങ്ങൾ മണ്ണിൽ ദ്രവിച്ചു പോയാൽ എങ്ങിനെയാണ് ഞങ്ങളുടെ സ്വലാത്ത് തങ്ങളുടെ മേൽ വെളിവാക്കപ്പെടുക?നബി (സ്വ )തങ്ങൾ പറഞ്ഞു :നിശ്ചയം അല്ലാഹു ഭൂമിയുടെ മേൽ അമ്പിയാക്കളുടെ ശരീരം ഹറാമാക്കിയിരിക്കുന്നു . 

സ്വഹീഹായ പരമ്പരയോട് കൂടി അബൂ ദാവൂദ് (റ)റിപ്പോർട്ട് ചെയ്തിരിക്കുന്നു

(തിർമുദി, ഇബ്നുമാജ, ഫത്ഹുൽ ബാരി )

പ്രബോധനം സ്വഹീഹായ ഹദീസിനെ തള്ളി എന്ന് തുറന്ന് സമ്മതിക്കാമോ?

🔴🔴🔴

3⃣ അഹ്മദ്ബ്നു ഹമ്പൽ (റ) പത്ത് ലക്ഷം ഹദീസുകൾ മന:പാഠമാക്കിയിരുന്നതായി തെളിയിച്ചു.തദ് രീബുറാവിയിൽ അപ്രകാരം ഇല്ല എന്ന് നിഷേധിക്കാനാകുമോ?

🔴🔴🔴
4⃣"സുന്ദരികൾക്കും യുവതികൾക്കും കറാഹത്താണെന്നും വൃദ്ധകൾക്ക്. അനുവദനീയമാണെന്നുമാണ് പ്രബല മദ്ഹബ് പക്ഷം - അത് തന്നെ, ഫിത്ന ഭയപ്പെടുന്ന സാഹചര്യങ്ങളിൽ " എന്ന മൗലവി പറഞ്ഞതിന് തെളിവ് ശാഫിഈ മദ്ഹബിന്റെ പ്രാമാണിക ഗ്രന്ഥങ്ങളിൽ നിന്ന് തെളിയിക്കാമോ?

🔻🔻🔻🔻
അല്ലാഹു ഇത്തരം കപടന്മാരുടെ ഫിത്നയിൽ നിന്നും ബദ്രീകളുടെ ബറക്കത്ത് കൊണ്ട് നമ്മെ കാക്കട്ടെ! ആമീൻ.

〰〰〰🔚
✍ഹാരിസ് തറമ്മൽ

No comments:

Post a Comment