Sunday 27 March 2016

ഹാഫിള് സുയൂഥി (റ) ഇസ്തിഗാസ നടത്തുകയും

ഹാഫിള് സുയൂഥി (റ) ഇസ്തിഗാസ നടത്തുകയും നടത്തിയത് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും മരണപ്പെട്ടവര്‍ക്ക് സഹായിക്കാന്‍ കഴിയുമെന്ന് പ്രമാണങ്ങള്‍ നിരത്തിസമര്‍ത്ഥിക്കുന്ന കൃതികള്‍ യഥേഷ്ടം ഇമാം സുയൂഥി (റ) രചിച്ചിട്ടുണ്ട്.

റോമക്കാര്‍ മഴ യില്ലാത്ത സമയത്ത് അബു അയ്യൂബുല്‍ അന്‍സ്വാരി (റ) യുടെ ഖബ്റിഞ്ഞടുത്ത് ചെന്ന് മഴ തേടാറുണ്ടായിരുന്നു.''
(ദുര്‍റു സ്വഹാബ ഫീമന്‍ ദഖല മിനസ്സ്വഹാബ 115)
 ومات أبى أيوب اﻷنصاري بالقسطنطينية وقبره هناك يستقى به الروم إذا قحطوا (درالسحابة فيمن دخل مصر من الصحابة للحافظ السيوطي : ص/115)
 പത്താം നൂറ്റാണ്ടിലെ മുജദ്ദിദെന്ന് കെ എം മൗലവി പരിചയപ്പെടുത്തിയ ഇമാം സുയൂഥി (റ) അറുനൂറോളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള മഹാനാണ്. ഇസ്തിഗാസ ഉറപ്പിക്കാന്‍ ഗ്രന്ഥ രചന നടത്തിയ മഹാനാണ് . ഏതാനും വരികള്‍ കാണുക .

عن ابن النعمان قال : سمعت يوسف بن على الزنانى يحكي عن امرأة هاشمية كانت مجاورة بالمدينة وكان بعض الخدام يؤذيها قالت : فاستعيثت بالنبى صلى اﻷه عليه وسلم فمسمعت قائلا من المروضة يقول أمالك في أسوة؟فاصبري كما صبرت-أو نحو هذا-قالت فزال عني ماكنت فيه ومات الخدام الثلاثة الذين كانوا يؤذونني (الحاوي للفتاوى للسيوطي: 2/261)
 ഇബ്നുന്നുഅ്മാന്‍ (റ) വില്‍ നിന്ന് യൂസുഫുബ്നു അലി അസ്സിനാനി (റ) ഉദ്ധരിക്കുന്നു.
മദീനത്ത് താമസിച്ചിരുന്ന ഹാശിമീ കുടുംബത്തില്‍പെട്ട ഒരു സ്ത്രീ പറയുന്നു. എന്‍റെ ചില സേവകര്‍ എന്നെ ബുദ്ധിമുട്ടിച്ചു. ഞാന്‍ നബി (സ) യോട് ഇസ്തിഗാസ ചെയ്തു. അപ്പൊള്‍ തിരുനബിയുടെ റൗളയില്‍ നിന്ന് ഒരശരീരി ഞാന്‍ കേട്ടു. നിനക്ക് എന്നില്‍ മാതൃകയില്ലേ? ഞാന്‍ ക്ഷമിച്ചത്പോലെ നീയും ക്ഷമ കൈകൊള്ളുക. അവര്‍ തുടരുന്നു. ആ സമയത്ത് എനിക്കവരില്‍ നിന്നുണ്ടിവുന്ന വിഷമങ്ങള്‍ നീങ്ങുകയും മൂന്ന് വേലക്കാരും മരണപ്പെടുകയും ചെയ്തു.
(അല്‍ഹാവീ ലില്‍ ഫതാവ : 2/261)
 : ഉദ്ദേശ്യ സാഫല്യത്തിന് തവസ്സുലും ഇസ്തിഗാസയും ഉള്‍പ്പെട്ട പ്രാര്‍ത്ഥന ചൊല്ലാന്‍ ഇമാം സുയൂഥി (റ) പടിപ്പിക്കുന്നത് കാണുക..

يا رب بالقران العظيم وما فيه من أسمائك العظيمة وبحمد صلى الله عليه وسلم نبيك نبى الرحمة يا محمد توسلت بك بك إلا ربك ثم تطلب حاجتك يستجاب لك إن شاء الله (الرحمة في الطب والحكمة ﻷسيوطى : ص 265-223-230)
''അല്ലാഹുവെ നിന്‍റെ മഹത്തായ നാമങ്ങള്‍ ഉള്‍ക്കൊള്ളുന്ന പരിശുദ്ധ ഖുര്‍ആന്‍ കൊണ്ടും നിന്‍റെ ്രപവാചകനായ കാരുണ്യവാനായ മുഹമ്മദ് നബി (സ) യെ കൊണ്ടും ഞാന്‍ ചോദിക്കുന്നു. ഓ മുഹമ്മദ് നബിയേ
അങ്ങയെ കൊണ്ട് നാഥനിലേക്ക് ഞാന്‍ തവസ്സുലാക്കുന്നു എന്ന് പറഞ്ഞ് കൊണ്ട് ആവശ്യങ്ങള്‍ ചോദിച്ചാല്‍ എളുപ്പത്തില്‍ ഉത്തരം ലഭിക്കുന്നതാണ്.
(അര്‍റഹ്മത്തു ഫിത്വിബ്ബി വല്‍ഹിക്മ : 265-223-230ഹാഫിള് സുയൂഥി (റ) ഇസ്തിഗാസ നടത്തുകയും നടത്തിയത് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തത് യഥേഷ്ടമുണ്ട്. മരണപ്പെട്ടവര്‍ക്ക് സഹായിക്കാന്‍ കഴിയുമെന്ന് പ്രമാണങ്ങള്‍ നിരത്തി സമര്‍ത്ഥിക്കുന്ന കൃതികള്‍ യഥേഷ്ടം ഇമാം സുയൂഥി (റ) രചിച്ചിട്ടുണ്ട്.

No comments:

Post a Comment