Wednesday 20 January 2016

വഴികാണിച്ച സിംഹം

ബി തങ്ങള്‍ മോചിപ്പിച്ച അടിമയാണ് സഫീന(റ). ഒരുനാള്‍ അദ്ദേഹം കടല്‍യാത്ര ചെയ്യവെ കപ്പല്‍ മറിഞ്ഞു. ഭാഗ്യവശാല്‍ ഒരു പലകയില്‍ അള്ളിപ്പിടിച്ച് അദ്ദേഹം മുന്നോട്ട് ഗമിച്ചു. എത്തിയത് വിജനമായൊരു കാട്ടിലായിരുന്നു. അപ്പോഴാണ് ഒരു സിംഹം തന്റെ പിറകെ ഓടിവരുന്നത് സഫീന(റ) കണ്ടത്. സഫീന(റ) തിരിഞ്ഞുനോക്കാതെ ഓടി. പിറകെ സിംഹവും.
ഇനി രക്ഷയില്ലെന്ന് മനസ്സിലാക്കിയ സഫീന(റ) ഗത്യന്തരമില്ലാതെ വിളിച്ചുപറഞ്ഞു: ‘‘സിംഹമേ! ഞാന്‍ മുഹമ്മദ് നബിയാല്‍ മോചിപ്പിക്കപ്പെട്ട അടിമയും അവിടുത്തെ സ്വഹാബിയുമാണ്.”

കേള്‍ക്കേണ്ട താമസം പൂച്ചക്കുഞ്ഞിനെപ്പോലെ ശാന്തനായി വാലാട്ടി സന്തോഷം പ്രകടിപ്പിച്ചു. ശേഷം എന്തോ മനസ്സിലാക്കിയിട്ടെന്നവണ്ണം അത് മുന്നോട്ട് നടന്നു. പിറകെ സഫീന(റ)വും അനുഗമിച്ചു. അങ്ങനെ ദീര്‍ഘനേരം സഞ്ചരിച്ച് സിംഹം, ജനങ്ങള്‍ സഞ്ചരിക്കുന്ന വഴി സഫീന(റ)വിന് കാണിച്ചുകൊടുത്തു. വഴിയിലെത്തിയ സഫീന(റ)വിനോട് അതിന്റെതായ ഭാഷയില്‍ നന്ദി പ്രകാശിപ്പിച്ച് സിംഹം തിരിച്ചുപോയി.

صلي الله علي محمد .صلي الله عليه وسلم

No comments:

Post a Comment