ഹസ്റത്ത് അബ്ദുല്ല(റ) നബിﷺയുടെ പഴയകാല സുഹൃത്തായിരുന്നു. മഹാനവര്‍കള്‍ പറയുന്നു: നബിﷺ തങ്ങള്‍ പ്രവാചകനായി നിയോഗിക്കപ്പെടുംമുമ്പ് ഒരിക്കല്‍ ഞാന്‍ തിരുനബിﷺയില്‍ നിന്ന് ഒരു സാധനം വിലക്ക് വാങ്ങിയിരുന്നു. വില അല്‍പം മാത്രമേ റൊക്കമായി കൊടുക്കാന്‍ സാധിച്ചുള്ളൂ.
പിന്നീട് എന്റെയടുക്കല്‍ പണം വന്നുചേര്‍ന്നു. അങ്ങനെയൊരിക്കല്‍ വഴിയില്‍വെച്ച് ഞാന്‍ നബിﷺ തങ്ങളെ കാണാനിടയായി. ‘‘താങ്കള്‍ ഇവിടെ അല്‍പം കാത്തിരിക്കണം. ഞാന്‍ വേഗം വീട്ടില്‍ പോയി പണമെടുത്ത് വരാം!” നബിﷺ തങ്ങള്‍ സമ്മതിച്ചു.
ഞാന്‍ പണമെടുക്കാനായി വീട്ടിലേക്ക് പോയി. പക്ഷെ വീട്ടിലെത്തിയപ്പോള്‍ തിരുനബിﷺ കാത്തുനില്‍ക്കുന്ന കാര്യം ഞാന്‍ മറന്നുപോയി. മൂന്ന് ദിവസം കഴിഞ്ഞാണ് എനിക്കത് ഓര്‍മ വന്നത്.
ഉടനെ ഞാന്‍ പണം എടുത്ത് പ്രസ്തുത സ്ഥലത്തേക്കോടി. എനിക്കെന്റെ കണ്ണുകളെ
വിശ്വസിക്കാനായില്ല. മൂന്ന് ദിവസമായി എന്റെ വരവും കാത്ത് നബിതങ്ങള്‍ അവിടെ
കാത്തിരിക്കുന്നുണ്ടായിരുന്നു.
എന്നെ കണ്ടയുടനെ അവിടുന്ന് പറഞ്ഞു: ‘‘മൂന്ന് ദിവസമായി ഞാന്‍ താങ്കളുടെ വരവും പ്രതീക്ഷിച്ച് ഇവിടെ കാത്തിരിക്കുന്നു.”
صلي الله علي محمد .صلي الله عليه وسلم
No comments:
Post a Comment