ഒരിക്കല്‍ അമീര്‍ ഗോത്രത്തിലെ ഒരു ഗ്രാമീണന്‍ നബിﷺയുടെ
തിരുസവിധത്തിലെത്തി, ഇങ്ങനെ പറഞ്ഞു: ‘‘താങ്കള്‍ പ്രവാചകനാണെന്നത് ഞാന്‍
വിശ്വസിക്കാം. പക്ഷെ എനിക്ക് അത്ഭുതകരമായ ഒരു തെളിവ് ലഭിക്കണം!”
ഉടനെ നബിﷺ ചോദിച്ചു: ‘‘ഞാനീ ഈന്തപ്പനയുടെ ശാഖകളെ മാടി വിളിക്കാം. അത് വന്ന് സാക്ഷി പറയുകയാണെങ്കില്‍ നീ അംഗീകരിക്കുമോ?”
ഗ്രാമീണന്‍ പറഞ്ഞു: ‘‘അതെ, അംഗീകരിക്കാം!”
നബിﷺ തങ്ങള്‍ ഈന്തപ്പനയെ മാടിവിളിച്ചു. ഉടനെ ആ ശാഖ മരത്തില്‍ നിന്ന് വേര്‍പെട്ട് തിരുനബിﷺയുടെ മുമ്പില്‍ വന്ന് ശഹാദത്ത് ചൊല്ലി.
കണ്ടുനിന്ന ഗ്രാമീണന്‍ ഇസ്ലാംമതം സ്വീകരിച്ചു. പിന്നീട് നബിﷺയുടെ ആജ്ഞപ്രകാരം ശാഖ ഈന്തപ്പന മരത്തിലേക്ക് തന്നെ ചെന്നുചേര്‍ന്നു.
صلي الله علي محمد .صلي الله عليه وسلم
No comments:
Post a Comment