ഖുറൈശികളിലെ പ്രസിദ്ധ ഗുസ്തി വീരനായിരുന്നു റുക്കാന. മക്കാനഗരത്തില്‍ വെച്ച് നബിﷺ തങ്ങള്‍ ഒരിക്കല്‍ റുക്കാനയെ കണ്ടുമുട്ടി. അല്ലാഹുവിന്റെ കല്‍പനയനുസരിച്ച് നബിﷺ തങ്ങള്‍ അവനെയും ഇസ്ലാമിലേക്ക് ക്ഷണിച്ചു.
റുക്കാന പറഞ്ഞു: ‘‘മുഹമ്മദേ! നീ പറയുന്നത് സത്യമാണെന്ന് എനിക്ക് ബോധ്യപ്പെട്ടാല്‍ ഞാന്‍ വിശ്വസിച്ചുകൊള്ളാം.”
നബിﷺ തങ്ങള്‍ ചോദിച്ചു: ‘‘എങ്ങനെയാണ് ഞാന്‍ നിന്നെ സത്യം ബോധ്യപ്പെടുത്തേണ്ടത്?”
റുക്കാന അല്‍പം പരിഹാസത്തോടെ പറഞ്ഞു: ‘‘ഗുസ്തിയില്‍ നീ എന്നെ തോല്‍പിക്കണം. എന്നാല്‍ നീ പറയുന്നത് സത്യമാണെന്ന് ഞാനംഗീകരിക്കാം.”
ഗുസ്തിയില്‍ തന്നെ തോല്‍പിക്കാന്‍ ഒരാള്‍ക്കും സാധിക്കില്ലെന്നായിരുന്നു ഗുസ്തിവീരനായ റുക്കാനയുടെ വിശ്വാസം.
നബിﷺ തങ്ങള്‍ പറഞ്ഞു: ‘‘ശരി! ഗുസ്തിയില്‍ ഞാന്‍ നിന്നെ തോല്‍പിക്കാം. നമുക്ക് തുടങ്ങാം.”
നബിﷺയും റുക്കാനയും ഗുസ്തിയാരംഭിച്ചു. പൊരിഞ്ഞ പോരാട്ടം. അവസാനം നബിﷺ റുക്കാനയെ പരാജയപ്പെടുത്തി. ഒരു തവണയല്ല, മൂന്ന് തവണ. എന്നിട്ടും റുക്കാന വാക്ക് പാലിച്ചില്ലെന്നു മാത്രം.
صلي الله علي محمد .صلي الله عليه وسلم
No comments:
Post a Comment