Thursday, 31 December 2015

❓ ❓ ആരാണ് പണ്ഡിതന്മാർ?


ആരാണ് പണ്ഡിതന്മാർ?
📚പണ്ഡിതന്മാർ അംബിയാക്കളുടെ അനന്തരവകാശികളാണ്.
📚പണ്ഡിതന്മാരുടെ ദുആകൾക്ക് പ്രത്യേകതയുണ്ട്.പണ്ഡിതന്മാരുടെ ദുആകൾക്ക് ഉത്തരമുണ്ട്.
💧അതുകൊണ്ടാണ് എല്ലാ സൽകർമ്മങ്ങളും പണ്ഡിതന്മാരുടെ അഭാവത്തിൽ നടത്തുന്നത്.
📚 عن قيس بن كثير قال : قدم رجل من المدينة على أبي الدرداء وهو بدمشق فقال ما أقدمك يا أخي ؟
فقال : حديث بلغني أنك تحدثه عن رسول الله صلى الله عليه وسلم .
قال : أما جئت لحاجة ؟! قال : لا .
قال : أما قدمت لتجارة ؟! قال : لا .
قال : ما جئت إلا في طلب هذا الحديث .
قال : فإني سمعت رسول الله صلى الله عليه وسلم يقول : " من سلك طريقا يبتغي فيه علما سلك الله به طريقا إلى الجنة ، وإن الملائكة لتضع أجنحتها رضاء لطالب العلم ، وإن العالم ليستغفر له من في السموات ومن في الأرض ، حتى الحيتان في الماء ، وفضل العالم على العابد كفضل القمر على سائر الكواكب ، إن العلماء ورثة الأنبياء ، إنَّ الأنبياء لم يورثوا دينارا ولا درهما ، إنما ورثوا العلم فمن أخذ به أخذ بحظ وافر "
[ أخرجه الترمذي (2682)] .
ഖൈസുബ്നുകസീറി(റ) ൽ നിന്ന് നിവേദനം: അബുദ്ദർദാഅ(റ) ഡമസ്ഖസിലായിരിക്കെ മദീനയിൽ നിന്ന് വന്ന ഒരാൾ അദ്ദേഹത്തെ സമീപിച്ചു. അബുദ്ദർദാഅ(റ) അദ്ദേഹത്തോട് ആഗമനോദ്ദേശ്യം ആരാഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു: "നബി(സ) യെ തൊട്ട് നിങ്ങളുദ്ദരിക്കുന്ന ഒരു ഹദീസിനു വേണ്ടിയാണ് ഞാൻ വന്നത്". അപ്പോൾ അബുദ്ദർദാഅ(റ) അദ്ദേഹത്തോട് ചോദിച്ചു: നിങ്ങലെന്തോ ആവശ്യത്തിനു വേണ്ടി വന്നതല്ലേ? ആഗാതാൻ പറഞ്ഞു അല്ല . അബുദ്ദർദാഅ(റ). നിങ്ങൾ കച്ചവടാവശ്യാർത്ഥം വന്നതല്ലേ? ആഗാതാൻ, "അല്ല. ഞാൻ ഈ ഹദീസിനു വേണ്ടി മാത്രം വന്നതാണ്". അപ്പോൾ അബുദ്ദർദാഅ(റ) പറഞ്ഞു: നിശ്ചയം നബി(സ) ഇപ്രകാരം പ്രസ്ഥാപിക്കുന്നതായി ഞാൻ കേട്ട്. "വിജ്ഞാനം തേടുന്ന വഴിയില ആരെങ്കിലും പ്രവേശിച്ചാൽ അതുനിമിത്തം സ്വർഗത്തിലേക്കുള്ള വഴിയിൽ അള്ളാഹു അവനെ പ്രവേശിപ്പിക്കും. വിജ്ഞാനം അന്വേഷിക്കുന്നവരെ ഇഷ്ടപ്പെട്ടു മാലാഖമാർ അവരുടെ ചിറകുകൾ താഴ്ത്തി കൊടുക്കും. പണ്ഡിതനുവേണ്ടി വാനലോകത്തുള്ളവരും ഭൂലോകത്തുള്ളവരും പാപമോചനത്തിനിരക്കും. വെള്ളത്തിലെ മത്സ്യങ്ങൾ വരെ.(പണ്ഡിതനല്ലാത്ത) ആരാധനചെയ്യുന്നവനേക്കാൾ പണ്ഡിതനുള്ള ശ്രേഷ്ടത മറ്റു നക്ഷത്രങ്ങളെക്കാൾ ചന്ദ്രനുള്ള ശ്രേഷ്ടത പോലെയാണ്. നിശ്ചയം പണ്ഡിതന്മാർ അംബിയാക്കളുടെ അനന്തരവകാശികളാണ്. ദിനാറോ ദിർഹമോ അല്ല അവർ അനന്തരമായി നല്കിയത്. മറിച്ച് വിജ്ഞാനമാണ്‌. അതിനാല വിജ്ഞാനം കരസ്തമാക്കിയവർ പൂര്ണ്ണമായ വിഹിതം കരസ്ഥമാക്കിയിരിക്കുന്നു". (തുർമുദി: 2682)
👇🏼
പണ്ഡിതൻ.
യഥാർത്ഥ പണ്ഡിതന്മാർ അല്ലാഹുവിന്റെ സാമീപ്യം കരസ്തമാക്കിയവരും അമ്പിയാക്കളുടെ അനന്തരവകാശികളായി പ്രവർത്തിക്കുന്നവരുമാണ്. ഇമാം ബുഖാരി(റ) സ്വഹീഹുൽ ബുഖാരിയിൽ പറയുന്നു:
📚وانّ العلماء ورثة الأنبياء، ورثوا العلم، من أخذه أخذ بحظّ وافر، ومن سلك طريقا يطلب به علما سهل الله له طريقا إلى الجنة
👇🏼
"പണ്ഡിതന്മാർ അമ്പിയാക്കളുടെ അനന്തരാവകാശികളാണ്. വിജ്ഞാനമാണ്‌ അവർ അനന്തരമായി നല്കിയത്. വിജ്ഞാനം സ്വീകരിച്ചവർ സമ്പൂർണ്ണമായ വിഹിതം സ്വീകരിച്ചിരിക്കുന്നു. വിജ്ഞാനം അന്വേഷിക്കുന്ന വഴിയില പ്രവേശിക്കുന്നവർക്ക് സ്വർഗത്തിലേക്കുള്ള വഴി അല്ലാഹു എളുപ്പമാക്കികൊടുക്കുന്നതാണ്". (ബുഖാരി: 1/100)
👇🏼
പണ്ഡിതന്മാരുടെ അഭാവം.
പണ്ഡിതന്മാരുടെ മരണം തീരാനഷ്ടമാണെന്ന് പ്രബലമായ ഹദീസുകളിൽ കാണാം. ഇമാം ബൈഹഖി(റ) ശുഅബുൽ ഈമാനിൽ ഉദ്ദരിക്കുന്നു:
📚قال ابن مسعود: ((مَوْتُ الْعَالِمِ ثُلْمَةٌ فِي الإِسْلامِ لا تُسَدُّ مَا اخْتَلَفَ اللَّيْلُ وَالنَّهَارُ.))(شعب الإيمان: ١٦٧٨)
👇🏼
ഇബ്നു മസ്ഊദ്(റ) പറയുന്നു: "പണ്ഡിതന്റെ മരണം വലിയൊരു വിടവാണ്. അന്ത്യനാൾ വരെ ഒന്നിനും അത് നികത്താനാവില്ല. (ശുഅബുൽ ഈമാൻ: 1678)
ഇമാം ദാരിമി(റ) നിവേദനം ചെയ്യുന്നു:
📚عن الحسن قال: كانوا يقولون:((مَوْتُ الْعَالِمِ ثُلْمَةٌ فِي الإِسْلامِ، لا يسدها شيء ما اختلف الليل والنهار.)). (سنن الدارمي: ٢٢٠)
👇🏼
ഹസാനി(റ) ൽ നിന്ന് നിവേദനം: അവർ ഇപ്രകാരം പറയുമായിരുന്നു: "പണ്ഡിതന്റെ മരണം വലിയൊരു വിടവാണ്. അന്ത്യനാൾ വരെ ഒന്നിനും അത് നികത്താനാവില്ല. (സുനനുദ്ദാരിമി 330)
👇🏼
പണ്ഡിതന്മാരുടെ അഭാവം വിഡ്ഢികളുടെ നേത്രത്വത്തിനു നിമിത്തമാകുമെന്നു നബി(സ) പ്രസ്ഥാപിചിട്ടുണ്ട്. ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു:
📚عن عمرو بن العاص قال سمعت رسول الله صلى الله عليه وسلم يقول إن الله لا يقبض العلم انتزاعا ينتزعه من العباد ولكن يقبض العلم بقبض العلماء حتى إذا لم يبق عالما اتخذ الناس رءوسا جهالا فسئلوا فأفتوا بغير علم فضلوا وأضلوا(بخاري: ٩٨)
👇🏼
അംറുബ്നുആസ്വി(റ) ൽ നിന്ന് നിവേദനം: നബി(സ) ഇപ്രകാരം പ്രസ്ഥാപിക്കുന്നത് ഞാൻ കേട്ടു. "നിശ്ചയം അല്ലാഹു അടിമകളിൽ നിന്ന് ഒറ്റയടിക്ക് വിജ്ഞാനം എടുത്തു കളയുകയില്ല. എന്നാൽ പണ്ഡിതന്മാരെ പിടിക്കുന്നതിലൂടെ വിജ്ഞാനം അല്ലാഹു എടുക്കും. അങ്ങനെ ഒരു പണ്ഡിതനേയും അല്ലാഹു അവശേഷിപ്പിക്കാത്തപ്പോൾ വിവരമില്ലാത്തവരെ ജനങ്ങൾ നേതാക്കളാക്കും. തുടർന്ന് അവരോടു ഫത് വ ചോദിക്കപ്പെടുകയും വിവരമില്ലാതെ അവർ ഫത് വ നല്കുകയും ചെയ്യും. അങ്ങനെ അവർ പിഴക്കുകയും മറ്റുള്ളവരെ പിഴപ്പിക്കുകയും ചെയ്യും".(ബുഖാരി: 98, മുസ്ലിം: 4828)
📚من تعلم علما مما يبتغى به وجه الله عز وجل لا يتعلمه إلا ليصيب به عرضا من الدنيا لم يجد عرف الجنة يوم القيامة يعني ريحها (أبو داود:٣١٧٩ )
👇🏼
"അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് പഠിക്കേണ്ടുന്ന അറിവ് ദുൻയാവിന്റെ ചരക്ക് കരസ്ഥമാക്കാൻ പഠനം നടത്തിയവർക്ക് സ്വര്ഗത്തിന്റെ വാസന പോലും ലഭിക്കുന്നതല്ല". (അബുദാവൂദ്: 3179).

നബി(സ്വ) അറബിയല്ലാത്ത ഭാഷയിൽ ജുമുഅ കുതുബ നിർവഹിച്ചിരുന്നോ ?


💧💧💧
നബി(സ്വ)
അറബിയല്ലാത്ത ഭാഷയിൽ ജുമുഅ കുതുബ നിർവഹിച്ചിരുന്നോ ?
👇
ഇല്ല.
🎾🎾
നടത്താൻ കൽപ്പിച്ചോ
👇
ഇല്ല.
🎾🎾
സ്വഹാബികൾ നടത്തുന്നത് കണ്ട് അതിന് അനുമതി നൽകിയിട്ടുണ്ടോ
👇
ഇല്ല!
🎾🎾
നബി(സ്വ)യുടെ വഫാത്തിന് ശേഷം സ്വഹാബത്ത് അറബിയല്ലാത്ത ഭാഷയിൽ ജുമുഅ കുതുബ നിർവഹിച്ചിരുന്നോ ?
👇
ഇല്ല.
🎾🎾
രണ്ടര വർഷക്കാലം ഖലീഫയായിരുന്ന അബൂബക്കർ(റ) അറബിയല്ലാത്ത ഭാഷയിൽ ജുമുഅ കുതുബ നിർവഹിച്ചിരുന്നോ ?
👇
ഇല്ല.
🎾🎾
അദ്ദേഹം തന്റെ കീഴിലുണ്ടായിരുന്ന ഇസ്ലാമിക പ്രവിശ്യയിൽ അറബിയല്ലാത്ത ഭാഷയിൽ ജുമുഅ കുതുബ നിർവഹിച്ചിരുന്നോ ?
👇
ഇല്ല.
🎾🎾
പത്തര വർഷക്കാലം ഖലീഫയായിരുന്ന ഉമർ(റ)
അറബിയല്ലാത്ത ഭാഷയിൽ ജുമുഅ കുതുബ നിർവഹിച്ചിരുന്നോ ?
👇🏻
ഇല്ല
🎾🎾
അദ്ദേഹം തന്റെ കീഴിലുണ്ടായിരുന്ന ഇസ്ലാമിക പ്രവിശ്യയിൽ അറബിയല്ലാത്ത ഭാഷയിൽ ജുമുഅ കുതുബ നിർവഹിച്ചിരുന്നോ ?
👇
ഇല്ല.
🎾🎾
പന്ത്രണ്ട് വർഷക്കാലം ഖലീഫയായിരുന്ന ഉസ്മാൻ(റ) അറബിയല്ലാത്ത ഭാഷയിൽ ജുമുഅ കുതുബ നിർവഹിച്ചിരുന്നോ ?
👇
ഇല്ല.
🎾🎾
അദ്ദേഹം തന്റെ കീഴിലുണ്ടായിരുന്ന ഇസ്ലാമിക പ്രവശ്യയിൽ അറബിയല്ലാത്ത ഭാഷയിൽ ജുമുഅ കുതുബ നിർവഹിച്ചിരുന്നോ ?
👇
ഇല്ല.
🎾🎾
ആറു വർഷക്കാലം ഖലീഫയായിരുന്ന അലി(റ) അറബിയല്ലാത്ത ഭാഷയിൽ ജുമുഅ ഖുതുബ നിർവഹിച്ചിരുന്നോ ?
👇
ഇല്ല.
🎾🎾
അദ്ദേഹം തന്റെ കീഴിലുണ്ടായിരുന്ന ഇസ്ലാമിക പ്രവിശ്യയിൽ അറബിയല്ലാത്ത ഭാഷയിൽ ജുമുഅ ഖുതുബ നിർവഹിച്ചിരുന്നോ ?
👇
ഇല്ല.
🎾🎾
കൂടാതെ
🎾🎾
ഇമാം അബൂഹനീഫ(റ) ,
ഇമാം മാലിക്(റ),
ഇമാം ശാഫി'ee (റ),
ഇമാം അഹമ്മദ്(റ) അറബിയല്ലാത്ത ഭാഷയിൽ ജുമുഅ ഖുതുബയെ അനുകൂലമായി പറഞ്ഞിട്ടുണ്ടോ ?

ഇല്ല.
🎾🎾
ഏതെങ്കിലും ഒരു ഹദീസ് ഗ്രന്ഥത്തിൽ അറബിയല്ലത്ത ഭാഷയിൽ ജുമുഅ ഖുതുബയുമായി ബന്ധപ്പെട്ട് ഒരു അധ്യായമോ ഒരു ഹദീസോ വന്നിട്ടുണ്ടോ
👇
ഇല്ല.
🎾🎾
👉 അറബിയല്ലാത്ത ഭാഷയിൽ ജുമുഅ ഖുതുബ നിർവഹണം ഒരു പുണ്യ കർമമായിരുന്നെങ്കിൽ ഇവരെല്ലാം അറബിയല്ലാത്ത ഭാഷയിൽ ജുമുഅ ഖുതുബ നിർവഹിക്കുമായിരുന്നല്ലേ?
😳😳😳😳😳😳😳😳😳😳
👉 അതോ അവർക്കൊന്നും ആ പുണ്യം മനസ്സിലായില്ലേ?
😳😳😳😳😳😳😳😳😳😳
👉 അതോ ജുമുഅ ഖുതുബ അറബിയല്ലാത്ത ഭാഷയിൽ നിർവഹിക്കാമെന്ന് സമർതിക്കാൻ വഹാബികൾ ഒതാറുളള ആയത്തും ഹദീസുമൊന്നുംഅവർ ക്കാർക്കും തിരിഞ്ഞില്ലേ
😳😳😳😳😳😳😳😳😳😳
👉അവരേക്കാൾ ഖുർആൻ പാണ്ഡിത്യംമുളളത് ഇക്കാലത്തെ ആളുകൾക്കാണോ ?
😳😳😳😳😳😳😳😳😳😳
👉അതോ അറബിയല്ലാത്ത ഭാഷയിൽ ജുമുഅ ഖുതുബ നിർവഹിക്കണ മെന്ന് ഇബലീസിന് തിരിയുകയും അബൂബക്കർ(റ) ന് തിരിയാതിരിക്കുകയും ചെയ്തുവോ ?
😳😳😳😳😳😳😳😳😳😳😁😁😁😁😁😁😁😁😁😁😩😩😩😩😩😩😩😩😩😩

ഔലിയാക്കളും കറാമത്തും ചരിത്രത്തിലൂടെ




ഔലിയാക്കളും കറാമത്തും
_____________________________
🔶ചരിത്രത്തിലൂടെ🔶
🔰ചരിത്രം കണ്ട ഒട്ടേറെ പുണ്യപുരുഷന്മാരില്‍നിന്ന് കറാമത്തുകള്‍ പ്രകടമായിട്ടുണ്ട്. ഇമാം റാസി (റ) തന്റെ തഫ്‌സീറില്‍ വളരെ വിശദമായിത്തന്നെ ഇതേക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. സച്ചരിതരായ ഭരണാധികാരികളില്‍ (ഖുലഫാഉര്‍റാശിദ്) പ്രകടമായ അല്‍ഭുത സംഭവങ്ങള്‍ ആദ്യം വിവരിക്കാം:
🔶അബൂബക്ര്‍ (റ) വിന്റെ കറാമത്ത്🔶
⚠️മഹാനവര്‍കളുടെ ജനാസ ഖബ്‌റിലേക്ക് കൊണ്ടുപോകപ്പെടുകയും അവിടെവെച്ചു വിളിച്ചുപറയപ്പെടുകയും ചെയ്തു: ”അല്ലാഹുവിന്റെ തിരുദൂതരേ, അങ്ങയുടെ മേല്‍ അല്ലാഹുവിന്റെ രക്ഷയുണ്ടാവട്ടെ. അബൂ ബക്ര്‍ വന്നിരിക്കുന്നു.” തല്‍സമയം വാതിലുകള്‍ തുറക്കപ്പെടുകയും ഒരശരീരി മുഴങ്ങുകയും ചെയ്തു: ‘ചെങ്ങാതിയെ ചെങ്ങാതിയിലേക്ക് നിങ്ങള്‍ പ്രവേശിപ്പിക്കുക.’ മരണ ശേഷവും കറാമത്ത് സംഭവിക്കാം എന്നതിനുകൂടി തെളിവാണ് ഈ സംഭവം.
🔶ഉമര്‍ (റ) വിന്റെ കറാമത്ത്🔶
⚠️സാരിയ (റ) വിന്റെ നേതൃത്വത്തില്‍ മഹാനവര്‍കള്‍ ഒരു സൈന്യത്തെ നിയോഗിച്ചു. ഒരു വെള്ളിയാഴ്ച ഖുഥുബക്കിടെ മഹാനവര്‍കള്‍ വിളിച്ചു പറഞ്ഞു: സാരിയാ, പര്‍വതം! പര്‍വതം!
🔵അലി (റ) പറയുന്നു: ആ വാക്ക് പറഞ്ഞ തിയ്യതി ഞാന്‍ എഴുതി വെച്ചു. സൈനിക തലവന്‍ തിരിച്ചുവന്നപ്പോള്‍ ഉമര്‍ (റ) വിനോട് പറഞ്ഞു: അമീറുല്‍ മുഅ്മിനീന്‍, വെള്ളിയാഴ്ച ഖുഥുബയുടെ നേരം ഞങ്ങള്‍ യുദ്ധം ചെയ്തു. ശത്രുക്കള്‍ ഞങ്ങളെ പരാജയപ്പെടുത്തി. അതിനിടെ, സാരിയാ, പര്‍വതം, പര്‍വതം എന്ന് ആരോ വിളിച്ചു പറയുന്നതായി കേട്ടു. അങ്ങനെ ഞങ്ങള്‍ പര്‍വതത്തിന്റെ ഭാഗത്തേക്കായി തിരിഞ്ഞു. അല്ലാഹു സത്യനിഷേധികളെ പരാജയപ്പെടുത്തുകയും ചെയ്തു. ആ ശബ്ദത്തിന്റെ ബറകത്തു മൂലം അല്ലാഹു ഞങ്ങള്‍ക്ക് ധാരാളം ഗനീമത്ത് സ്വത്തുകള്‍ നല്‍കുകയും ചെയ്തു.
🔵കിലോമീറ്റര്‍ ദൂരെ നില്‍ക്കുന്ന സൈന്യത്തെ കാണാന്‍ സാധിച്ചത് ഉമര്‍ (റ) വിന്റെ കറാമത്തായിരുന്നു. മറ്റൊരു കറാമത്ത് ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്:
🔵ഈജിപ്തിലെ നൈല്‍നദി ഓരോ വര്‍ഷവും ഒരു പ്രവശ്യം ഒഴുകാതെ നില്‍ക്കാറുണ്ടായിരുന്നു. സുന്ദരിയായ ഒരു പെണ്ണിനെ അതിലേക്കിട്ടാല്‍ മാത്രമേ ഒഴുകാറുണ്ടായിരുന്നുള്ളൂ. ഇസ്‌ലാമിക ഭരണം വന്നപ്പോള്‍ അംറുബ്‌നുല്‍ ആസ് (റ) ഈ സംഭവം ഉമര്‍ (റ) വിന് എഴുതി. തല്‍സമയം ഉമര്‍ (റ) ഒരു ഓട്ടിന്‍ കഷണത്തില്‍ ഇപ്രകാരം എഴുതി: അല്ലയോ നൈല്‍ നദീ, നീ അല്ലാഹുവിന്റെ കല്‍പന മാനിച്ചാണ് ഒഴുകുന്നതെങ്കില്‍ ഒഴുകുക. നിന്റെ ഇംഗിതം അനുസരിച്ചാണ് ഒഴുകുന്നതെങ്കില്‍ ഞങ്ങള്‍ക്ക് നിന്നെ ആവശ്യമില്ല. ശേഷം ആ ഓട്ടിന്‍ കഷ്ണം നൈല്‍ നദിയില്‍ ഇടപ്പെട്ടു. അതോടെ നൈല്‍നദി നിലക്കാതെ ഒഴുകാന്‍ തുടങ്ങി. ഉമര്‍ (റ) വിന് വേറെയും ഒട്ടേറെ കറാമത്തുകളുണ്ട് (റാസി: 21/75).
🔶ഉസ്മാന്‍ (റ) വിന്റെ കറാമത്ത്🔶
⚠️അനസ് (റ) വില്‍നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: ഞാനൊരു വഴിയിലൂടെ സഞ്ചരിക്കുന്നതിനിടെ എന്റെ കണ്ണ് ഒരു സ്ത്രീയുടെ മേല്‍ പതിഞ്ഞു. പിന്നീട് ഞാന്‍ ഉസ്മാന്‍ (റ) വിന്റെ അടുത്തുചെന്നു. അപ്പോള്‍ അദ്ദേഹം ചോദിച്ചു: എന്ത്യേ, വ്യഭിചാരത്തിന്റെ അടയാളങ്ങള്‍ നിങ്ങളുടെമേല്‍ പ്രകടമായ രൂപത്തില്‍ നിങ്ങള്‍ എന്റെ അടുത്തേക്ക് വന്നിരിക്കുന്നത്? അപ്പോള്‍ ഞാന്‍ ചോദിച്ചു: പ്രവാചകര്‍ക്കു ശേഷം നിങ്ങള്‍ക്കു വഹ്‌യ് ഇറങ്ങുന്നോ? അദ്ദേഹം പറഞ്ഞു: ഇല്ല, മറിച്ച് ഇത് സത്യമായ ലക്ഷണം പറച്ചിലാണ്.
🔵ഉസമാന്‍ (റ) വിന് വാളുകൊണ്ട് വെട്ടേറ്റപ്പോള്‍ അവിടുത്തെ തിരുശരീരത്തില്‍നിന്ന് തെറിച്ച ആദ്യരക്ത കണം വീണത്, ‘അവരുടെ ശല്യം അല്ലാഹു അങ്ങേക്കു മതിയാക്കിത്തരും. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്’ (അല്‍ ബഖറ: 137) എന്ന് സൂചിപ്പിക്കുന്ന വിശുദ്ധ ഖുര്‍ആന്‍ വചനത്തിന്മേലായിരുന്നു.
🔶അലി (റ) വിന്റെ കറാമത്ത്🔶
⚠️അലി (റ) വിന്റെ സുഹൃത്തുക്കളില്‍ പെട്ട ഒരാള്‍ മോഷണം നടത്തി. അദ്ദേഹം ഒരു കറുത്ത അടിമയായിരുന്നു. അലി (റ) വിന്റെ അടുക്കലേക്ക് അദ്ദേഹം കൊണ്ടുവരപ്പെട്ടപ്പോള്‍ മഹാന്‍ ചോദിച്ചു: നീ കട്ടിട്ടുണ്ടോ? അടിമ ‘അതെ’ എന്നു പറഞ്ഞു. അപ്പോള്‍ മഹനവര്‍കള്‍ അടിമയുടെ കൈ മുറിച്ചു. അടിമ തിരിച്ചുപോയി.
🔵വഴിമധ്യെ, സല്‍മാനുല്‍ ഫാരിസിയെയും ഇബ്‌നുല്‍ കറായെയും കണ്ടുമുട്ടി. ഇബ്‌നുല്‍ കറാ ചോദിച്ചു: ആരാണ് നിന്റെ കൈ മുറിച്ചത്? അദ്ദേഹം പറഞ്ഞു: അമീറുല്‍ മുഅ്മിനീനും തിരുമേനിയുടെ മരുമകനും പതിവ്രതയായ ഫാത്വിമയുടെ ഭര്‍ത്താവുമായ അലി (റ) വാണ് കൈ മുറിച്ചത്. ഇബ്‌നുല്‍ കറാ ചോദിച്ചു: അദ്ദേഹം നിങ്ങളുടെ കൈ മുറിച്ചിരിക്കെ എന്തിന് നിങ്ങള്‍ അദ്ദേഹത്തെ പുകഴ്ത്തുന്നു? അടിമ പറഞ്ഞു: എന്റെ കൈ മുറിക്കുക വഴി എന്നെ നരകത്തില്‍നിന്ന് രക്ഷപ്പെടുത്തിയ സ്ഥിതിക്ക് ഞാനെന്തിന് അദ്ദേഹത്തെ പുകഴ്ത്താതിരിക്കണം? അപ്പോള്‍ സല്‍മാന്‍ (റ) അത് കേള്‍ക്കുകയും അലി (റ) വിനെ അറിയിക്കുകയും ചെയ്തു.
🔵അലി (റ) അടിമയെ വിളിച്ച് തന്റെ കൈ അടിമയുടെ കൈയിന്‍മേല്‍ വെക്കുകയും ഒരു ടവ്വല്‍കൊണ്ട് മൂടുകയും കുറേ പ്രാര്‍ത്ഥിക്കുകയും ചെയ്തു. അപ്പോള്‍ ആകാശത്തുനിന്നും ഒരു ശബ്ദം കേട്ടു: കൈയില്‍നിന്നും ടവ്വല്‍ ഉയര്‍ത്തുക. അങ്ങനെചെയ്തപ്പോള്‍ അല്ലാഹുവിന്റെ സമ്മതപ്രകാരം അദ്ദേഹത്തിന്റെ കൈ സുഖം പ്രാപിച്ചിരുന്നു (റാസി: 21/75).
🔶മറ്റു സ്വഹാബാക്കളുടെ കറാമത്തുകള്‍🔶
⚠️സ്വഫീന (റ) വില്‍നിന്നു നിവേദനം: അദ്ദേഹം പറയുന്നു: ഞാന്‍ സമുദ്രത്തിലൂടെ യാത്ര ചെയ്യുകയായിരുന്നു. അതിനിടെ ഞാന്‍ സഞ്ചരിച്ച കപ്പല്‍ തകര്‍ന്നു. അങ്ങനെ ഞാന്‍ അതിന്റെ ഒരു പലകന്മേല്‍ കയറി. പലക എന്നെ ഒരു കുറ്റിക്കാട്ടില്‍ കൊണ്ടുപോയിയിട്ടു. അതില്‍ ഒരു സിംഹമുണ്ടായിരുന്നു. എന്നെ ലക്ഷ്യം വെച്ചു സിംഹം മുന്നോട്ടുവന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞു: ഏ സിംഹമേ, ഞാന്‍ പ്രവാചകന്‍ മോചിപ്പിച്ച അടിമയാണ്. അപ്പോള്‍ സിംഹം മുന്നോട്ടു വരികയും എനിക്ക് വഴി കാണിച്ചുതരികയും ചെയ്തു. പിന്നെ, എന്തോ സംസാരിച്ചു. അത് എന്നെ യാത്രയയക്കുകയാണെന്ന് എനിക്കു തോന്നി. പിന്നീടത് മടങ്ങിപ്പോവുകയും ചെയ്തു.
⚠️ഖാലിദ് (റ) വിഷം കഴിച്ചപ്പോള്‍ യാതൊരു അപകടവും പിണയാതെ രക്ഷപ്പെട്ട സംഭവം അദ്ദേഹത്തിന്റെ കറാമത്തിലേക്കാണ് സൂചന നല്‍കുന്നത്.
⚠️ഇബ്‌നു ഉമര്‍ (റ) ഒരു വഴിയിലൂടെ സഞ്ചരിക്കുകയായിരുന്നു. അപ്പോള്‍ വന്യമൃഗത്തെ പേടിച്ച് മുന്നോട്ടു പോകാനാവാതെ ഒരിടത്തു നില്‍ക്കുന്ന ഒരു സംഘത്തെ കാണാനിടയായി. ഇബ്‌നു ഉമര്‍ (റ) ആ വന്യമൃഗത്തെ നീക്കിക്കൊടുത്തു. ശേഷം പറഞ്ഞു: അല്ലാഹു മനുഷ്യനു മേല്‍ അവന്‍ പേടിക്കുന്ന വസ്തുവിനെ മാത്രമേ ആധിപത്യം നല്‍കൂ. അല്ലാഹു അല്ലാത്ത മറ്റാരെയും അവന്‍ പേടിച്ചിട്ടില്ലെങ്കില്‍ ഒരു വസ്തുവിനും അവന്റെ മേല്‍ ആധിപത്യം ചെലുത്താന്‍ സാധ്യമല്ല (റാസി: 21/75, 76).
📝📝ഭാഗം 2🔜Part 2📝📝
_____________________________
വിജ്ഞാനം പകര്‍ന്നു നല്‍കല്‍ ഒരു സ്വദഖയാണ് അത് കൈമാറുന്തോറും പുണ്യം വർദ്ധിചുകൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക്കൂടി ഷെയര്‍ ചെയ്യാന്‍ മറക്കരുത്. നാഥന്‍ തൌഫീഖ് നല്‍കട്ടെ - ആമീന്‍

ഔലിയാക്കളും കറാമത്തും



🔰ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വിഷയമാണ് ഔലിയാക്കളും കറാമത്തും എന്നത്. വലിയ്യ്, കറാമത്ത് എന്നീ പദങ്ങള്‍ കേവല സങ്കല്‍മാണെന്നും ഇസ്‌ലാമിക പ്രമാണങ്ങളില്‍ അവക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും പുത്തന്‍വാദികള്‍ പറഞ്ഞുപരത്തുന്നു.
🔰ഔലിയാക്കളെയും യോഗാസനങ്ങളിലൂടെ അല്‍ഭുതം സൃഷ്ടിക്കുന്ന വ്യാജസിദ്ധന്മാരെയും സമന്മാരാക്കാനാണ് ചിലര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരമൊരു സന്ദര്‍ഭത്തില്‍ ആരാണ് വലിയ്യ്, എന്താണ് കറാമത്ത്, ഔലിയാക്കളും വ്യാജന്മാരും തമ്മില്‍ എങ്ങനെ വ്യതിരിക്തമാകുന്നു തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു.
🔶ആരാണ് വലിയ്യ്🔶
ഔലിയാഅ് എന്നത് വലിയ്യ് എന്ന അറബീ പദത്തിന്റെ ബഹുവചനമാണ്. മലയാളത്തില്‍ പൊതുവെ ഇത് ഏകവചനമായി ഉപയോഗിക്കപ്പെട്ടുകാണുന്നു. വലിയ്യ് എന്നതിന് മഹാന്മാര്‍ നല്‍കിയ നിര്‍വചനം ഇപ്രകാരമാണ്:
🔵കഴിവിന്റെ പരമാവധി അല്ലാഹുവിനെക്കുറിച്ചും അവന്റെ വിശേഷണങ്ങളെക്കുറിച്ചും അറിയുന്ന, സര്‍കര്‍മങ്ങള്‍ നിത്യമായി ചെയ്യുന്ന, പാപങ്ങളില്‍നിന്ന് വെടിഞ്ഞുനില്‍ക്കുന്ന, സുഖാഢംബരങ്ങളിലും ശരീരേച്ഛകളിലും മുഴുകുന്നതില്‍നിന്നും തിരിഞ്ഞു കളയുന്ന വ്യക്തിയാണ് വലിയ്യ്” (ശറഹുല്‍ അഖാഇദ്, നിബ്‌റാസ് സഹിതം: 295, ജംഉല്‍ ജവാമി: 2/420). കൂടാതെ മറ്റു ഗ്രന്ഥങ്ങളിലും ഇതേ നിര്‍വചനം കാണാവുന്നതാണ്.
പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാവ് ഇമാം ഫഖ്‌റുദ്ദീനുര്‍റാസി (റ) പറയുന്നു: വലിയ്യ് എന്നാല്‍ അടുത്തവന്‍ എന്നാണ് അര്‍ത്ഥം. സല്‍കര്‍മങ്ങളും നിഷ്‌കളങ്ക പ്രവര്‍ത്തനങ്ങളും വര്‍ദ്ധിപ്പിക്കുക മൂലം ഒരാള്‍ അല്ലാഹുവുമായി അടുക്കുകയും കാരുണ്യവും ഔദാര്യവും വഴി അല്ലാഹു അടിമയിലേക്ക് ഇങ്ങോട്ട് അടുക്കുകയും ചെയ്താല്‍ അവിടെ വിലായത്ത് പദവി ജനിക്കുന്നു (റാസി:21/72). ചുരുക്കത്തില്‍, അല്ലാഹുവുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നവനാണ് വലിയ്യ് എന്ന് മനസ്സിലാക്കാം.
🔶എന്താണ് കറാമത്ത്🔶
ഔലിയാക്കളില്‍ കണ്ടുവരുന്ന അല്‍ഭുത സിദ്ധികളാണ് കറാമത്ത് എന്ന പേരില്‍ അറിയപ്പെടുന്നത്. ഇമാം തഫ്താസാനി (റ) പറയുന്നു:
🔵മുന്‍ചൊന്ന വ്യക്തിയില്‍നിന്ന് നുബുവ്വത്ത് വാദവുമായി ബന്ധപ്പെടാത്ത രൂപത്തില്‍ അസാധാരണ സംഭവം വെളിപ്പെടുന്നതിന് കറാമത്ത് എന്ന് പറയുന്നു.
നുബുവ്വത്ത് വാദവുമായി ബന്ധപ്പെട്ടതാണെങ്കില്‍ അതിന് മുഅ്ജിസത്ത് എന്നാണ് പേര്. ‘മുന്‍ ചൊന്ന വ്യക്തി’ എന്ന് നിര്‍വചനത്തില്‍ ഉപയോഗിച്ചതില്‍നിന്നും മുന്‍ചൊന്ന വിശേഷണങ്ങള്‍ അടങ്ങിയിട്ടില്ലാത്ത വ്യക്തിയില്‍നിന്നും അല്‍ഭുതങ്ങള്‍ സംഭവിച്ചാല്‍ അതിന് കറാമത്ത് എന്നു പറയില്ലായെന്ന് മനസ്സിലായി. അപ്പോള്‍ അമുസ്‌ലിംകളില്‍നിന്നും ദുര്‍ജനങ്ങളില്‍നിന്നുമൊക്കെ അല്‍ഭുതങ്ങള്‍ സംഭവിക്കാവുന്നതാണ്. പക്ഷെ, അതൊരിക്കലും കറാമത്തല്ല. മറിച്ച്, കേവലം കണ്‍കെട്ടു സിദ്ധികള്‍ മാത്രമാണ്. അല്‍ഭുത സിദ്ധികള്‍ വിവിധ തരമുണ്ട്. അതേക്കുറിച്ച് ഇവിടെ വിവരിക്കാം
🔶വിവിധയിനം അല്‍ഭുത സിദ്ധികള്‍🔶
ശറഹുല്‍ അഖായിദിന് വ്യാഖ്യാനമെഴുതിയ പണ്ഡിതന്‍ അബ്ദുല്‍ അസീസ് മുല്‍ത്താനി ‘നിബ്‌റാസ്’ എന്ന ഗ്രന്ഥത്തില്‍ പറയുന്നു:
🔵അസാധാരണ സംഭവങ്ങള്‍ ഏഴു തരത്തിലാണ്:
1. മുഅ്ജിസത്ത് അഥവാ അമ്പിയാക്കളില്‍നിന്നുണ്ടാകുന്ന അസാധാരണ സംഭവം.
2. കറാമത്ത് അഥവാ ഔലിയാക്കളില്‍നിന്നുണ്ടാകുന്ന അസാധാരണ സംഭവം.
3. മഊനത്ത് അഥവാ വലിയ്യുമല്ല അതേസമയം തെമ്മാടിയുമല്ല അത്തരത്തിലുള്ള സാധാരണ വിശ്വാസികളില്‍നിന്നും ഉണ്ടാകുന്നവ.
4. ഇര്‍ഹാസ്വ്: പ്രവാചകത്വ ലബ്ധിക്കു മുമ്പു പ്രവാചകന്മാരില്‍നിന്നുണ്ടാകുന്നവ. പുണ്യതിരുമേനിയോട് കല്ലുകള്‍ സലാം പറഞ്ഞത് ഇതിന് ഉദാഹരണമാണ്.
5. ഇസ്തിദ്‌റാജ്: പരസ്യമായി ദോഷം ചെയ്യുന്ന അവിശ്വാസിയില്‍നിന്ന് തന്റെ ലക്ഷ്യത്തിന് അനുയോജ്യമായി ഉണ്ടാകുന്ന അല്‍ഭുത സംഭവം. ക്രമേണ അവനെ നരകത്തിലേക്ക് നയിക്കുന്നതിനാലാണ് ഇതിന് ഇസ്തിദ്‌റാജ് എന്നു പേര് വന്നത്.
6. ഇഹാനത്ത്: തെമ്മാടിയായ അവിശ്വാസിയില്‍നിന്ന് തന്റെ ലക്ഷ്യത്തിന് എതിരായി സംഭവിക്കുന്നവ. മുസൈലിമത്തുല്‍ കദ്ദാബ് വെള്ളത്തില്‍ തുപ്പിയപ്പോള്‍ ഉപ്പുജലമായി മാറിയതും കോങ്കണ്ണനെ തടവിയപ്പോല്‍ അന്ധനായി മാറിയതും ഇതിനു ഉദാഹരണങ്ങളാണ്.
7. സിഹ്‌റ് (മാരണം): പിശാചിന്റെ സഹായത്തോടെ ചില പ്രത്യേക പ്രവര്‍ത്തനങ്ങള്‍ ചെയ്യുക വഴി ദുര്‍ശരീരങ്ങള്‍ക്കു നടത്താന്‍ കഴിയുന്നവ (നിബ്‌റാസ്: 272).
🔵അപ്പോള്‍ അല്‍ഭുത സംഭവങ്ങള്‍ ഏതു തെമ്മാടിയില്‍നിന്നും ഉണ്ടാവാം എന്നു മനസ്സിലായി. അവ ഒരാള്‍ ഉന്നതനാണ് എന്നതിന്റെ മാനദണ്ഡമല്ല. മുല്‍താനി എഴുതുന്നു:
🔵ശക്തമായ യോഗാസനങ്ങള്‍ നിത്യമായി നടത്തുന്ന വ്യക്തിയില്‍ അവിശ്വാസിയാണെങ്കില്‍പോലും അസാധാരണ സംഭവങ്ങള്‍ പ്രകടമാകും. വിശ്വാസം കുറഞ്ഞ മുസ്‌ലിമീങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു വന്‍ പരീക്ഷണമാണ്. അവര്‍ വഴി പിഴക്കാനും വിശ്വാസത്തില്‍ ഇടര്‍ച്ച വരാനും ഇതു കാരണമായേക്കും. ഈ വന്‍ പാപത്തില്‍നിന്ന് വിശ്വാസി സ്വന്തത്തെ രക്ഷിച്ചുകൊള്ളട്ടെ (നിബ്‌റാസ്: 295).
🔵ആള്‍ദൈവങ്ങളും പിശാച് സേവകരും ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന ഇക്കാലത്ത് ഓരോ മുസ്‌ലിമും കരുതിയിരിക്കേണ്ടതുണ്ട്.
🔶കറാമത്ത്: ഖുര്‍ആന്‍ പറയുന്നത്🔶
വിശ്വപ്രസിദ്ധ ഖുര്‍ആന്‍ വ്യാഖ്യാതാവ് ഇമാം ഫഖ്‌റുദ്ദീനുര്‍റാസി (റ) അല്‍ കഹ്ഫ് സൂറത്തിനെഴുതിയ വ്യാഖ്യാനത്തില്‍ കറാമത്തിനെ അധികരിച്ച് ദീര്‍ഘമായ ചര്‍ച്ച നടത്തുന്നുണ്ട്. വരികള്‍ അപര്യപ്തമായതിനാല്‍ അല്‍പം മാത്രം ഇവിടെ വിവരിക്കാം:
🔵ഒന്നാമതായി അദ്ദേഹം എണ്ണുന്നത് സൂറത്തു ആലു ഇംറാനില്‍ മര്‍യം ബീവിയെക്കുറിച്ച് പറഞ്ഞ സംഭവമാണ്. അല്ലാഹു പറയുന്നു: സകരിയ്യാ നബി അവരുടെ (മര്‍യം) അടുക്കല്‍ മിഹ്‌റാബില്‍ പ്രവേശിക്കുമ്പോഴെല്ലാംതന്നെ അവരുടെ സമീപം ഭക്ഷണം കണ്ടെത്തി. അല്ലയോ മര്‍യം, ഇത് നിനക്ക് എവിടെനിന്നാണ് ലഭിക്കുന്നത് എന്നു ചോദിച്ചു. അത് അല്ലാഹുവില്‍നിന്ന് വരുന്നതാണെന്ന് അവര്‍ പറഞ്ഞു (ആലു ഇംറാന്‍: 37). ഇത് കറാമത്തിന് തെളിവാണെന്ന് ശക്തമായ തെളിവിന്റെ പിന്‍ബലത്തോടെ മഹാനവര്‍കള്‍ സ്ഥിരീകരിക്കുന്നുണ്ട് (വിശദ വിവരങ്ങള്‍ക്ക് റാസി: 8/27 നോക്കുക).
🔵രണ്ടാമതായി ഇമാം റാസി പറയുന്നത് അസ്ഹാബുല്‍ കഹ്ഫിന്റെ ചരിത്രമാണ്. 309 വര്‍ഷത്തോളം യാതൊരു പോറലുമേല്‍ക്കാതെ സുഖനിദ്രയിലാണ്ടത് അവരുടെ കറാമത്ത് മൂലമായിരുന്നു. ഇങ്ങനെ ഒട്ടേറെ ആയത്തുകള്‍ കറാമത്തിന് തെളിവായി കണ്ടെത്താന്‍ കഴിയും.
🔶ഹദീസിന്റെ ഭാഷ്യം🔶
കറാമത്ത് സംബന്ധമായി ഹദീസ് എന്തു പറയുന്നുവെന്ന് നോക്കാം: സഈദ് ബിന്‍ മുസ്വയ്യബ് (റ) അബൂ ഹുറൈറയില്‍നിന്ന് നിവേദനം ചെയ്യുന്നു: ഒരാള്‍ ഒരു പശുവിന്മേല്‍ ചുമട് കയറ്റി സഞ്ചരിക്കുകയായിരുന്നു. അപ്പോള്‍ പശു അദ്ദേഹത്തുനു നേരെ തിരിഞ്ഞുകൊണ്ടു പറഞ്ഞു: ഞാന്‍ ഇതിനു വേണ്ടി സൃഷ്ടിക്കപ്പെട്ടതല്ല. മറിച്ച്, കൃഷിയുടെ ആവശ്യാര്‍ത്ഥം സൃഷ്ടിക്കപ്പെട്ടതാണ്. അപ്പോള്‍ കൂടെയുള്ളവര്‍ (സ്വഹാബത്ത്) പറഞ്ഞു: സുബ്ഹാനല്ലാഹ്, ഒരു പശു സംസാരിക്കുകയോ? പ്രവാചകന്‍ പറഞ്ഞു: ഞാനും അബൂ ബക്‌റും ഉമറും ഇതില്‍ വിശ്വസിച്ചിരിക്കുന്നു (റാസി: 21/74) (മുസ്‌ലിം)
👉മറ്റൊരു ഹദീസ് കാണുക:
⚠️എത്രയെത്ര പൊടി പുരണ്ട, മുടി ജട കുത്തിയ ആളുകള്‍ തിരിഞ്ഞു നോക്കാത്ത രൂപത്തില്‍ രണ്ട് തുണ്ട് വസ്ത്രം മാത്രമുള്ള ആളുകളാണ്! അല്ലാഹുവിനെ മുന്‍നിറുത്തി അവര്‍ ഒരു സത്യം ചെയ്താല്‍ അല്ലാഹു അത് പൂര്‍ത്തിയാക്കിക്കൊടുക്കും.
🔵ഈ ഹദീസില്‍ ഏതു കാര്യം എന്ന് വ്യക്തമാക്കിയിട്ടില്ല. അപ്പോള്‍ അസാധാരണ സംഭവമായാലും അവര്‍ക്ക് അല്ലാഹു അത് നിറവേറ്റിക്കൊടുക്കും എന്നു മനസ്സിലായി.
⚠️ഇവ്വിഷയകമായി അനവധി അല്‍ഭുത സംഭവങ്ങള്‍ വിവരിക്കുന്ന ഹദീസുകള്‍ വന്നിട്ടുണ്ട്. ജുറൈജ് (റ) വിന്റെ സംഭവം അതില്‍പെട്ടതാണ്. നിസ്‌കാര സമയത്ത് മാതാവ് വിളിച്ചപ്പോള്‍ അദ്ദേഹം വിളി കേട്ടില്ല. തന്മൂലം മാതാവ് പ്രാര്‍ത്ഥിച്ചു: അല്ലാഹുവെ, വേശ്യകളെ കാണിച്ചിട്ടല്ലാതെ അവനെ നീ മരിപ്പിക്കരുതേ. അങ്ങനെ ഒരു വേശ്യ അദ്ദേഹത്തെ പിഴപ്പിക്കാന്‍ ശ്രമിച്ചു. പക്ഷെ, കാര്യം നടന്നില്ല. വേശ്യ ആട്ടിടയനുമായി ബന്ധപ്പെടുകയും ജുറൈജില്‍നിന്നാണ് താന്‍ ഗര്‍ഭം ധരിച്ചതെന്ന് നുണപ്രചാരണം നടത്തുകയും ചെയ്തു. വേശ്യ പ്രസവിച്ചപ്പോള്‍ ചോരപ്പൈതലിനോട് ജുറൈജ് ചോദിച്ചു: നിന്റെ മാതാവ് ആരാണ്? കുട്ടി പറഞ്ഞു: ആട്ടിടയനാണ്. ഇത് ജുറൈജ് (റ) വിന്റെ ഒരു കറാമത്തായിരുന്നു.
🔵ഗുഹയില്‍ അകപ്പെട്ട മൂന്നു പേരുടെ സംഭവവും സ്വഹീഹായ ഹദീസില്‍ വന്നതാണ്. ആര്‍ക്കും നിഷേധിക്കാന്‍ പറ്റാത്ത രൂപത്തില്‍ വന്ന ഇത്തരം ഹദീസുകള്‍ കണ്ടില്ലെന്നു നടിക്കുന്ന എതിരാളികളോട് സഹതപിക്കുകയല്ലാതെ നിര്‍വാഹമില്ല.
📝📝ഭാഗം 1🔜Part 1📝📝
_____________________________
വിജ്ഞാനം പകര്‍ന്നു നല്‍കല്‍ ഒരു സ്വദഖയാണ് അത് കൈമാറുന്തോറും പുണ്യം വർദ്ധിചുകൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക്കൂടി ഷെയര്‍ ചെയ്യാന്‍ മറക്കരുത്. നാഥന്‍ തൌഫീഖ് നല്‍കട്ടെ - ആമീന്‍
_____________________________

Wednesday, 30 December 2015

മുജാഹിദുകളും മുസ്ലിം വിരുദ്ധ പ്രസ്താവനകളും



മുജാഹിദുകളും മുസ്ലിം വിരുദ്ധ പ്രസ്താവനകളും

1. ആകാശം അല്ലാഹുവിന്റെ വലതുകയ്യിലാണ്. (അത്തൗഹിദ്- പേജ് 124).

2. അല്ലാഹു ആകാശത്തിലാണ് (അല്‍മനാര്‍ ഏപ്രില്‍ 2005).

3. മുഹ്‌യ്ദ്ദീന്‍ ശൈഖേ രക്ഷിക്കണേ എന്ന് ഒരു പ്രാവശ്യം പറഞ്ഞാല്‍ നാലുവട്ടം കാഫിര്‍ (അല്‍മനാര്‍ 1985 ജൂലായ്).

4. മുഹ്‌യ്ദ്ധീന്‍ ശൈഖേ രക്ഷിക്കണേ എന്ന് തേടിയവന്‍ കാഫിര്‍ അങ്ങനെ തേടാന്‍ ഉപദേശിക്കുന്നവന്‍ കാഫിര്‍, വിരോധമില്ലെന്ന് പറഞ്ഞവന്‍ കാഫിര്, ആ വാദം ഉറപ്പിക്കാന്‍ ഖുര്‍ ആന്‍ തെളിവുകൊടുത്തവന്‍ ആയിരം വട്ടം കാഫിര്‍ (സല്‍സബീല്‍ 1993 ഡിസംബര്‍-3)

5. മുഹമ്മദ് നബി അല്ലാഹുവിന് വഴിപ്പെടുന്നതില്‍ വീഴ്ച വരുത്തി (സല്‍സബീല്‍ പു.ലക്കം.3 പേജ് 33)

6. നബി സാധാരണ മനുഷ്യനാണ് സാധാരണ മനുഷ്യര്‍ക്കുള്ള കേള്‍വിയും കാഴ്ചയും മാത്രമേ നബിക്കുള്ളൂ. (ശബാബ് 1988 ഫെബ്രുവരി)

7. നബി(സ്വ)യുടെയും മറ്റുള്ളവരുടെയും ഇടയില്‍ യാതൊരു സ്വഭാവ ഗുണത്തിലും പ്രത്യേകതയില്ല (മുജാഹിദ് പ്രസ്ഥാനവും വിമര്‍ശകരും പേജ് ഃ49, 50).

8. പ്രവാചകന്റെ അനുഗ്രഹം തേടുക എന്നുള്ളതാണ്ബിംബാരാധനയേക്കാള്‍ കൊടിയ ശിര്‍ക്ക് (1984 സല്‍സബീല്‍).

9. റൗളാ ശരീഫ്അടിച്ചുതകര്‍ക്കും – സകരിയ്യ സ്വലാഹി.

10. മുഹമ്മദ് നബി (സ്വ) ദിവസേന ധാരാളം പാപം ചെയ്യുകയും നൂറുതവണ മാപ്പിരക്കുകയും ചെയ്തിരുന്നു. (സല്‍സബീല്‍ ലക്ക 3, 1971 ഓഗസ്റ്റ്).

11. അമ്പിയാക്കളില്‍ നിന്ന് തെറ്റുകളും കുറ്റങ്ങളും സംഭവിക്കും (സല്‍ സബീല്‍ പു.1 ലക്കം .4)

12. കേരളത്തിലെ മുസല്യാക്കര്‍മാര്‍ ദീനില്‍ തെളിവില്ലാത്തതുപോലെ സ്വഹാബത്തും ദീനില്‍ തെളിവില്ല (ജുമുഅ, ഖുതുബ മദ്ഹബുകളില്‍ പേജ്. 84).

13. ഇബിനു അബ്ബാസ് (റ)വും അബുഹുറൈ(റ) വുമാണ് ഇസ്ലാമില്‍ ഇസ്‌റായേലിയത്ത് പ്രചരിപ്പിച്ചത്. (അല്‍മനാര്‍ , പു.9, ലക്കം 6).

14. ശൈഖ് മുഹ്‌യുദ്ധീന്‍ (റ) നാരായണ വിശ്വാസി (അല്‍മനാര്‍ 1980 ജുലൈ).

15. മുഹ്‌യുദ്ധീന്‍ ശൈഖിന് ‘മുഹ്‌യത്തീന്‍’ എന്ന പേരാണ് കൂടുതല്‍ യോജിക്കുന്നത് അല്‍മനാര്‍ -1980 ജൂലായ് പേജ് ഃ 20).

16. കേരളത്തിലെ മുസ്ലിയാക്കന്‍മാര്‍ അബൂജഹലിനേക്കാള്‍ കടുത്ത മുശ്‌രിക്കുകളാണെന്നകാര്യത്തില്‍ യാതൊരു സംശയവുമില്ല. (സല്‍സബീല്‍)

17. ഖബറുകള്‍ക്ക് നേര്‍ച്ച നേരുന്നതില്‍ ഫലമുണ്ടെന്നും പ്രതിഫലമുണ്ടെന്നും വിശ്വസിക്കുന്നവന്‍ മുശ്‌രിക്കുകളാണ് അവനെ കൊല്ലല്‍ നിര്‍ബന്ധമാണ് (അല്‍ – മനാര്‍ വാള്യം 27, ലക്കം.11, ഒക്‌ടോബര്‍ 1981 പേജ്.7).

18. സമസ്ത പണ്ഡിതന്മാരും മക്കാ മുശ്‌രിക്കുകളും തമ്മില്‍ അമ്പതോളം കാര്യത്തില്‍ സാമ്യമുണ്ട്. മറ്റു ചില കാര്യങ്ങളില്‍ മക്കാ മുശ്‌രിക്കുകളേക്കാളും കടുത്തവര്‍ സമസ്ത ഉലമാക്കളാണ് (സല്‍സബീല്‍ 1985 ഓഗസ്റ്റ് പേജ് ഃ 19).

19. മമ്പുറം പോലെയുള്ള പുണ്യസ്ഥലങ്ങളിലേക്ക് സിയാറത്തിന് പോകുന്ന* സുന്നികള്‍ ഒറിജിനല്‍ കാഫിറുകളാണ് (സല്‍സബീല്‍ പു.1 ലക്കം.4).

Tuesday, 29 December 2015

മീലാദ് ആഘോഷം പ്രവാചകചര്യക്ക് അനുസൃതം (Reply to a Wahaabi article)


(((മൗലീദ് എന്ന വാക്കിന് ജനിച്ച സ്ഥലം, ജനിച്ച ദിവസം മുതലായ വിവിധ ഭാഷാര്‍ഥങ്ങളുണ്ട്. റബീഉല്‍ അവ്വലില്‍ നബി(സ)യുടെ ജന്മദിനമെന്ന പേരില്‍ സമൂഹത്തില്‍ നടക്കുന്ന അനാചാരങ്ങള്‍ മീലാദ് ആഘോഷം എന്നാണ് അറിയപ്പെടുന്നത്. പുണ്യമാണെന്ന ധാരണയോടെ വിവിധങ്ങളായ അനാചാരങ്ങള്‍ ഇതിന്റെ പേരില്‍ സമൂഹത്തില്‍ നിലനില്ക്കുന്നു. ))))

നബി(സ)യുടെ തിരുജന്മത്തെ അനുസ്മരിച്ചു കൊണ്ട് നടത്തപ്പെടുന്ന ദീനിൽ അടിസ്ഥാനമുള്ള പുണ്യകർമ്മങ്ങളെ പൊതുവെ വ്യവഹരിക്കപ്പെടുന്ന പദാവലികളിൽ പെട്ടതാണ് നബിദിനാഘോഷം, മീലാദാഘോഷം, ഇഹ്തിഫാൽ മൗലിദിന്നബിയ്യ് എന്നിവയെല്ലാം.
നബിദിനാഘോഷ വിരോധികളുടെ ഒരു തന്ത്രമാണ് നബിദിനാഘോഷത്തെ ഒരു നിയതമായ ഇബാദത്ത് എന്ന നിലയിൽ അവതരിപ്പിക്കൽ. സത്യത്തിൽ ഒരു പ്രത്യേക ചട്ടക്കൂടോ ഘടനയോ നിയമാവലികളോ ഉള്ള ഒരു കർമ്മമേ അല്ല നബിദിനാഘോഷം.
നബിദിനാഘോഷത്തിൽ വിശ്വാസികൾ അനുഷ്ടിച്ചു വരുന്ന കർമ്മങ്ങളാകട്ടെ പരിശുദ്ധ പ്രമാണങ്ങളാൽ സ്ഥിരീകരിക്കപ്പെട്ട പുണ്യകർമ്മങ്ങളും. സൃഷ്ടിപ്പിൽ എല്ലാ പ്രവാചകന്മാരേക്കാളും മുൻകടന്ന മുഹമ്മദ് മുസ്ഥഫാ നബി(സ) നുബുവ്വത്ത് ദൗത്യവുമായി ഭൂലോകത്തേക്ക് പ്രവേശിച്ചതിലുള്ള സന്തോഷം പ്രകടിപ്പിച്ചു കൊണ്ടുള്ള എല്ലാ പുണ്യകർമ്മങ്ങൾക്കും പൊതുവെ പറയുന്ന പേരു മാത്രമാണ് ആ പദങ്ങൾ. സന്തോഷ പ്രകടനം, മദ്.ഹ് പാരായണം, അന്നദാനം തുടങി എല്ലാ കർമ്മങൾക്കും ദീനിൽ അടിസ്ഥാനമുണ്ട്. എന്നിട്ടും നബിദിനാഘോഷത്തെ ബിദ്അത്ത് എന്നു വിശേഷിപ്പിക്കുന്നത് തികഞ്ഞ അസംബന്ധം തന്നെ.
>>>>>>>>>>>>>>>>>>>>>>>>>>>
(((നബി(സ) തന്റെയോ മുന്‍കാല പ്രവാചകന്മാരുടെയോ ജന്മദിനം ആഘോഷിക്കുകയോ നിര്‍ദേശിക്കുകയോ സൂചന നല്കല്‍ പോലുമോ ചെയ്തിട്ടില്ല. നബി(സ)യുടെ വിയോഗത്തിന് ശേഷം ദീര്‍ഘകാലം ജീവിച്ച ആഇശ(റ), ഉമ്മുസലമ(റ) ഉള്‍പ്പെടെയുള്ള വിശ്വാസികളുടെ മാതാക്കളും നബി(സ)യുടെ ജന്മദിനത്തിന് എന്തെങ്കിലും പ്രാധാന്യം കല്‍പിച്ചിട്ടില്ല. ഖുലഫാഉര്‍റാശിദുകളാരും പ്രവാചകന്റെ ജന്മദിനം ആഘോഷിച്ചിട്ടില്ല. ഹിജ്‌റ നൂറ് വര്‍ഷം വരെ ജീവിച്ച സ്വഹാബിമാരുണ്ടായിട്ടും അവരാരും ഇത് ചെയ്തിട്ടില്ല. ഉത്തമ നൂറ്റാണ്ടിലുള്ള ഒരാളില്‍ നിന്നും ഇങ്ങനെ ഉദ്ധരിക്കപ്പെട്ടിട്ടുമില്ല. മദ്ഹബിന്റെ ഇമാമുകളാരും പ്രവാചക ജന്മദിനം ആഘോഷിച്ചതിന് തെളിവുകള്‍ കണ്ടെത്താന്‍ സാധിക്കുന്നില്ല. ))))

ഇതൊന്നും തന്നെ ഒരു കാര്യം ബിദ്.അത്താകാൻ മാനദണ്ഡമല്ല. ദീനിൽ വിവരമില്ലാത്തവർ ദീൻ പറയാൻ നിൽക്കരുത്. നബിയുടെയോ സ്വഹാബത്തിന്റെയോ അഇമ്മത്തിന്റെയോ കാലത്ത് ഇല്ലാത്ത പലതും ഇന്ന് ദീനിന്റെ പേരിൽ മുസ്.ലിംകൾ നടത്തി വരുന്നുണ്ട്. ജമാഅത്തെ ഇസ്.ലാമി, കെ എൻ എം തുടങിയ സംഘടനകൾ ഇസ്.ലാമിന്റെ പേരിൽ രൂപീകരിച്ചത് തന്നെ ഒന്നാന്തരം ഉദാഹരണം. ഹിജ്.റ മുന്നൂറിനു ശേഷം ഉണ്ടായ നബിദിനാഘോഷത്തിനെതിരെ പടവാളെടുക്കുന്നവർ ആദ്യം ഹിജ്.റ ആയിരത്തിമുന്നൂറിനു ശേഷം ഉടലെടുത്ത ഇത്തരം സംഘടനകളെ പിരിച്ചു വിടട്ടെ .. യഥാർഥത്തിൽ ബിദ്അത്ത് എന്നത് ഇമാം ഷാഫി(റ) വിവരിച്ചിട്ടുണ്ട്.
"ഇമാം ഷാഫി(റ)പറഞ്ഞു: പുതുതായി ഉണ്ടായ കാര്യങ്ങളെ രണ്ടായി വിഭജിക്കാം. ഒന്ന്: കിതാബ്, സുന്നത്, അസര്, ഇജ്മാ'അ തുടങ്ങിയ പ്രമാണങ്ങൾക്ക് വിരുദ്ധമായത്. ഇതാകുന്നു പിഴച്ച ബിദ്അത്ത്. രണ്ട്: മേൽ പറഞ്ഞ പ്രമാണങ്ങൾക്ക് വിരുദ്ധമാകാത്ത നിലയിൽ പുതുതായി ഉണ്ടായ നല്ല കാര്യങ്ങൾ. ഇവ ആക്ഷേപാർഹമല്ലാത്ത പുതിയ കാര്യങ്ങൾ ആകുന്നു”. (അഥവാ നല്ല ബിദ്അത്ത്) - (ഫതാവാ സുയൂഥി 1/192)
പിഴച്ച ബിദ്അത്തിനെ അർത്ഥശങ്കക്കിടയില്ലാത്ത വിധത്തിൽ ഇബ്നു ഹജര്‍(റ) നിർവചിക്കുന്നു:
ما أحدث في الدين وليس له دليل عام ولا خاص يدل عليه (فتح الباري13/254)
‘പൊതുവായതോ പ്രത്യേകമായതോ ആയ തെളിവുകളൊന്നും ഇല്ലാത്ത നിലയിൽ ദീനിൽ പുതുതായി ഉണ്ടായവ (പിഴച്ച ബിദ്അത്താകുന്നു(‘.
ഇനി വിമർശകർ നബിദിനാഘോഷത്തിൽ നടക്കുന്ന ഏതു പുണ്യകർമ്മമാണ് ഈ നിർവചനത്തിനു വിരുദ്ധമായത് അഥവാ, ദീനിലെ പ്രമാണങളിൽ അടിസ്ഥാനമില്ലാത്തത് എന്നു വ്യക്തമാക്കണം. മദ്.ഹബിന്റെ ഇമാമുകളെ കൂട്ടു പിടിച്ചല്ലോ? അപ്പോൾ മദ്.ഹബ് എന്നു മുതലാണ് വിമർശകർക്ക് ബിദ്.അത്ത് അല്ലാതായത്? ഏത് മാനദണ്ഡപ്രകാരം?
>>>>>>>>>>>>>>>>>>>>>>>>>>>

(((ഹിജ്‌റ 335-ല്‍ ജനിച്ച ഇബ്‌നുബാത്തതുല്‍ ഫാറഖിയുടെ (സുന്നി പാരമ്പര്യ പള്ളികളില്‍ വെള്ളിയാഴ്ച പാരായണം ചെയ്യുന്ന) ഖുത്ബ സമാഹാരത്തില്‍ പോലും മൗലീദിനെ സംബന്ധിച്ച് പ്രസ്താവിക്കുന്നില്ല. ഹിജ്‌റ 4-ാം നൂറ്റാണ്ടില്‍, ശീഅകളിലെ ഫാത്വിമിയ്യ, ഉബൈദിയ്യ എന്നീ വിഭാഗങ്ങളാണ് ഈ അനാചാരത്തിന്റെ തുടക്കക്കാര്‍. മൊറോക്കോയില്‍ നിന്നും ഹിജ്‌റ 361-ല്‍ ഈജിപ്തില്‍ വന്ന് ആ വര്‍ഷം തന്നെ മരണമടഞ്ഞ മുഇസ്സുലീദീനില്ലാ അല്‍ ഉബൈദിയാണ് ഈ ബിദ്അത്തിന് തുടക്കം കുറിച്ചത് എന്ന് ഇബ്‌നുകസീര്‍(റ) അല്‍ബിദായ വന്നിഹായയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നബി(സ)യുടെ മൗലീദിന് പുറമെ, അലി(റ), ഫാത്വിമ(റ), ഹസന്‍(റ), ഹുസൈന്‍(റ), ഖലീഫതുല്‍ ഹാളിര്‍ മുതലായവരുടെ പേരിലും മൗലീദ് ആഘോഷിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. (ബിദായ വന്നിഹായ 9:6) )))
നുബാത്തിയ ഖുതുബയിൽ മൗലിദിനെ കുറിച്ച് പരാമർശം ഇല്ല എന്നതു കൊണ്ട് മീലാദ് ആഘോഷം ബിദ്.അത്താകുന്നു എന്ന കണ്ടുപിടുത്തം ബഹുരസമാണ്. ദീനിൽ ഉള്ള പല കാര്യങളും ആ ഖുത്തുബയിൽ പറയുന്നില്ല എന്നത് കൊണ്ട് അതെല്ലാം ബിദ്.അത്ത് ആകുമോ?
അൽ ബിദായത്തു വന്നിഹായയിൽ ആറാം വാള്യത്തിലോ ഒമ്പതാം വാള്യത്തിലോ ഹിജ്‌റ 361-ലെ സംഭവങൾ പറയുന്നിടത്തോ ഇങനെ ഒരു സംഗതി പോലും ഇല്ല. ഉണ്ടെങ്കിൽ അറബി ഇബാറത്ത് സഹിതം കൊണ്ട് വരിക.
>>>>>>>>>>>>>>>>>>>>>>>>>>>

)))ഇമാം അബ്ദുഹഫ്‌സ് താജുദ്ദീന്‍ ഉമര്‍ ബിന്‍ അലി(റ) (ഫാകിഹാനി) പറയുന്നു: ”തീര്‍ച്ചയായും അത് (നബിദിനാഘോഷം) ഖുര്‍ആനിലോ സുന്നത്തിലോ സലഫുസ്സ്വാലിഹീങ്ങളുടെ പ്രവര്‍ത്തനങ്ങളിലോ ശ്രേഷ്ഠമാക്കപ്പെട്ട നൂറ്റാണ്ടുകളിലോ അടിസ്ഥാനമില്ലാത്ത ബിദ്അത്താണ് ഹിജ്‌റ നാലാം നൂറ്റാണ്ടിന് ശേഷം ഏറെ വൈകി ശീഅകളായ ഫാത്വിമിയാക്കള്‍ പുതുതായി നിര്‍മിച്ചതാണിത്. (അല്‍മൗരിദ് ഫീ അമലില്‍ മൗലീദ്) )))))
“ഹിജ്‌റ നാലാം നൂറ്റാണ്ടിന് ശേഷം ഏറെ വൈകി ശീഅകളായ ഫാത്വിമിയാക്കള്‍ പുതുതായി നിര്‍മിച്ചതാണിത്” ഇങനെ അല്‍മൗരിദ് ഫീ അമലില്‍ മൗലീ ദിൽ ഇല്ല. ഉണ്ടെങ്കിൽ അറബി ഇബാറത്ത് കൊണ്ട് വരണം. വെറുതെ പച്ചക്കള്ളം പ്രചരിപ്പിക്കരുത്. ഇനി ശിയാക്കൾ ചെയ്യുന്നുണ്ടോ ഇല്ലേ എന്നതല്ല സുന്നികൾ നോക്കുന്നത്. അഹ്.ലുസ്സുന്നയുടെ ഇമാമുമാർ, ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനി(റ) അടക്കം പ്രസ്തുത പ്രവർത്തനം നല്ല ബിദ്.അത്ത് ആണ് എന്നു പറഞ്ഞിട്ടുണ്ടെങ്കിൽ സുന്നികൾക്ക് അതു മതി.
>>>>>>>>>>>>>>>>>>>>>>>>>>>

(((((ഇമാം ഫാകിഹാനിയുടെ വാക്കുകള്‍ സുയൂത്വി ഉദ്ധരിക്കുന്നു: ”വിശുദ്ധ ഖുര്‍ആനിലോ സുന്നത്തിലോ ഈ മൗലീദിന് ഒരടിസ്ഥാനവും ഞാന്‍ കാണുന്നില്ല. പൂര്‍വികരുടെ ചര്യ മുറുകെ പിടിച്ച മാതൃകായോഗ്യരായ ഉമ്മത്തിലെ ഒരു പണ്ഡിതനില്‍ നിന്നും അത് ഉദ്ധരിക്കപ്പെടുന്നില്ല. എന്നാല്‍ അത് ബിദ്അത്താകുന്നു. തോന്നിവാസികളും ആഭാസകരുമായ ആളുകളാണ് അത് പുതുതായി നിര്‍മിച്ചത്. തീറ്റപ്രിയര്‍ അത് കാര്യമായി ഏറ്റെടുത്തു. (അല്‍ഹാവീ ലില്‍ ഫതാവാ)))))
ഇമാം ഫാകിഹാനിയുടെ വാക്കുകള്‍ ഇമാം സുയൂത്വി ഉദ്ധരിച്ചു കൊണ്ട് അതിനു മറുപടിയും പറയുന്നുണ്ട്. അതെല്ലാം മറച്ചു പിടിച്ചു കൊണ്ട് വായനക്കാരെ വഞ്ചിക്കുകയാണ് ഈ മൗലവി ചെയ്യുന്നത്.
>>>>>>>>>>>>>>>>>>>>>>>>>>>

((((ഫത്ഹുല്‍ മുഈന്റെ ഹാശിയയായ ഇആനതുത്വലിബീനില്‍ ഇതിന്റെ ആരംഭം ആറാം നൂറ്റാണ്ടിലാണെന്ന് വ്യക്തമായിട്ടുണ്ട്. ”രാജാക്കന്മാരില്‍ നിന്ന് ആദ്യമായി മൗലിദ് ആരംഭിച്ചത് അബൂസഈദ് എന്നറിയപ്പെടുന്ന മുദ്വഫര്‍ രാജാവാണ്. ഇര്‍ബല്‍ രാജാവായിരുന്നു അദ്ദേഹം. അക്കാലത്ത് ഹാഫിളുബ്‌നു ദഹിയ്യത്ത് എന്നു പേരായ പണ്ഡിതന്‍ ‘അത്തവീര്‍ ഫീ മൗലിദില്‍ ബശീറന്നദീര്‍’ എന്ന കൃതി രചിക്കുകയും മുദ്വഫര്‍ രാജാവ് അദ്ദേഹത്തിന് ആയിരം ദീനാര്‍ സമ്മാനമായി നല്കുകയും ചെയ്തു. (ഇആനതു.. 3/348) മുദ്വഫര്‍ രാജാവ് ഹിജ്‌റ 630 ല്‍ ഉകാരാജ്യത്ത് ഫ്രഞ്ചുകാരുടെ തടവു പുള്ളിയായി മരിക്കുന്നതുവരെ ഈ സമ്പ്രദായം അദ്ദേഹം നടപ്പിലാക്കി എന്ന് മേല്‍ ഗ്രന്ഥത്തില്‍ തന്നെ സയ്യാദുല്‍ ബകരി വ്യക്തമാക്കുന്നു. ))))
മുളഫർ രാജാവ് ആരുടെയും തടവു പുള്ളിയായിരുന്നില്ല. ഹിജ്.റ അറുന്നൂറ്റി മുപ്പതിൽ തന്റെ അധികാര പരിധിയിലുള്ള രാജ്യത്ത് തന്റെ വീട്ടിൽ വെച്ചാണ് അദ്ദേഹം വഫാത്താകുന്നത്. സ്വലാഹുദ്ദീൻ അയ്യൂബി(റ)യുടെ സഹോദരീ ഭർത്താവായ ഈ നല്ല രാജാവിനെ കുറിച്ച് ചരിത്രവിരുദ്ധമായ കാര്യങൽ പ്രചരിപ്പിക്കുകയോ? ഇആനത്തിൽ മൗലിദിനെ മഹത്വവൽക്കരിക്കുകയാണ് ചെയ്തിട്ടുള്ളത്. മുളഫർ രാജാവിനെ കുറിച്ച് ഈ ലേഖനത്തിൽ പറഞ്ഞ കാര്യങൾ ഇആനത്തിൽ ഉണ്ടെങ്കിൽ അതിന്റെ അറബി ഇബാറത്ത് കൊണ്ട് വരിക. അപ്പോൾ കാണാം എഴുത്തുകാരന്റെ പച്ചക്കള്ളം പറഞ്ഞു പരത്തുന്ന അടവ്. മുളഫർ രാജാവ് ആണ് ഇത് തുടങിയത് എന്നു ഇവിടെ പറയുന്നു. അപ്പോൾ നേരത്തെ, ശിയാക്കൾ ആണ് തുടങിയത് എന്നു പറഞ്ഞത് എന്ത് ചെയ്യും???
>>>>>>>>>>>>>>>>>>>>>>>>>>>

(((ഈ ആഘോഷത്തിന് പറയുന്ന ന്യായീകരണങ്ങളെല്ലാം അബദ്ധങ്ങളും അര്‍ധസത്യം ഉള്‍പ്പെടുന്നവയുമാണ്. കേവലം അനുമാനങ്ങളും ഊഹങ്ങളും മാത്രമാണ്. പൂര്‍വികരും അത് ആഘോഷിക്കാതിരിക്കുന്നത് തന്നെ തെളിവുകളുടെ ദുര്‍ബലതകളും ന്യൂനതകളും വ്യക്തമാക്കുന്നു. ))))))))
നബിദിന വിരോധികൾക്ക് ആകെ പച്ചക്കള്ളങളും അർദ്ധസത്യങളും മാത്രമേ എഴുന്നെള്ളിക്കാൻ ഉള്ളൂ എന്നു ഈ ലേഖനം തന്നെ സാക്ഷി.
>>>>>>>>>>>>>>>>>>>>>>>>>>>

((((നല്ല ബിദ്അത്താണെന്ന വാദം കടുത്ത വിവരമില്ലായ്മയാണ്. നന്മയായുള്ളതെല്ലാം പ്രവാചകന്‍ പഠിപ്പിച്ചുതന്നിട്ടുണ്ടല്ലോ. എല്ലാ പുതു നിര്‍മിതികളും ബിദ്അത്തും ബിദ്അത്തുകളെല്ലാം വഴികേടിലുമാണ്. ആമുഖമായി ഇതു പറഞ്ഞുകൊണ്ടാണ് പ്രവാചകന്റെ ഉത്‌ബോധനവും പ്രസംഗവും ആരംഭിച്ചത്. ഇന്നും പണ്ഡിതന്മാര്‍ ഈ ചര്യ തുടര്‍ന്നുകൊണ്ടിരിക്കുന്നു. പൂര്‍വികരും ആധുനികരുമായ പണ്ഡിതന്മാര്‍ ‘നല്ല ബിദ്അത്ത്’ എന്ന വാദത്തെ ശക്തമായി നിരാകരിച്ചിട്ടുണ്ട്. )))))))
എങ്കിൽ ആ വിവരക്കേട് പറഞ്ഞത് സ്വഹീഹ് ബുഖാരിയുടെ വ്യാഖ്യാതാവ് ആയ ഹാഫിള് ഇബ്നു ഹജർ അൽ അസ്ഖലാനി(റ) ആണ്. ഇമാം സുയൂഥി(റ) ഉദ്ധരിക്കുന്നു:
കാലഘട്ടത്തിന്റെ ഹാഫിള് ശൈഖുൽ ഇസ്.ലാം അബുൽ ഫളൽ ഇബ്നു ഹജറിനോട് (സ്വഹീഹ് ബുഖാരിയുടെ വ്യാഖ്യാനമായ ഫത്.ഹുൽ ബാരിയുടെ കർത്താവ് ഇമാം അസ്ഖലാനി(റ)) മൗലിദ് ആഘോഷത്തെ കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞു: 'മൗലിദ് ആഘോഷം എന്ന കർമ്മം ബിദ്.അത്താകുന്നു. മൂന്ന് നൂറ്റാണ്ടുകളിലെ സലഫുസ്സ്വാലിഹുകളിൽ ആരെ തൊട്ടും ഈ കർമ്മം ഉദ്ധരിക്കപ്പെട്ടിട്ടില്ല. അതോടൊപ്പം തന്നെ ഇതിൽ ധാരാളം നല്ല കാര്യങ്ങളും അതിനെതിരായ കാര്യങ്ങളും ഉൾപെട്ടിരിക്കുന്നു. അപ്പോൾ ആരെങ്കിലും നല്ല കാര്യങ്ങൾ മാത്രം ഉൾപ്പെടുത്തി, അതിനെതിരായ കാര്യങ്ങൾ എല്ലാം ഒഴിവാക്കി ആഘോഷിച്ചാൽ ഇത് നല്ല ബിദ്.അത്ത് ആയി. അല്ലെങ്കിൽ മറിച്ചും.'
(അൽ ഹാവീ ലിൽ ഫതാവാ - ഇമാം സുയൂഥി(റ))
>>>>>>>>>>>>>>>>>>>>>>>>>>>

(((ആധുനിക പണ്ഡിതനായ സ്വാലിഹ് ബിന്‍ അബ്ദുല്ലാ അല്‍ഫൗസാന്‍ വ്യക്തമാക്കുന്നു. ‘ബിദ്അത്ത് എന്നാല്‍ അവിശ്വാസത്തിലേക്കുള്ള തപാലാണ് (വാഹിനിയാണ്). അല്ലാഹുവോ അവന്റെ റസൂലോ നിയമമാക്കാത്തത് വര്‍ധിപ്പിക്കുകയാണത്. ബിദ്അത്താകട്ടെ വന്‍ പാപങ്ങളേക്കാള്‍ ദോഷകരമാണ്. വന്‍ പാപങ്ങള്‍ കൊണ്ട് പിശാച് സന്തോഷിക്കുന്നതിനാല്‍ അതുകൊണ്ട് (ബിദ്അത്ത്) പിശാച് സന്തോഷിക്കുന്നു. കാരണം വന്‍ പാപങ്ങള്‍ പ്രവര്‍ത്തിക്കുന്നവര്‍, അത് കുറ്റകരമെന്ന് അറിയുകയും അങ്ങനെ അതില്‍ നിന്നവര്‍ പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുന്നു. ബിദ്അത്തുകാരനാകട്ടെ അത് ദീനിന്റെ കാര്യമാണെന്നും അല്ലാഹുവിലേക്ക് അതിലൂടെ അടുക്കുകയും ചെയ്യുമെന്ന് വിശ്വസിക്കുന്നതിനാല്‍ അതില്‍ നിന്നും പശ്ചാത്തപിച്ചു മടങ്ങുന്നില്ല. (അല്‍ ഇര്‍ശാദ് ഇലാ സ്വഹീഹില്‍ ഇന്നതിഖാദ്, പേജ് 308) ))))))))))))
അല്‍ഫൗസാനെ പോലുള്ള വഹാബീ പണ്ഡിതരെ വഹാബികൾക്ക് തെളിവാക്കാം. സുന്നികൾക്ക് ഇമാം ഇബ്നു ഹജറും ഇമാം സുയൂഥിയും(റ) പറഞ്ഞത് ധാരാളം മതി.
റബീഉൽ അവ്വൽ മാസത്തിൽ മീലാദാഘോഷം സംഘടിപ്പിക്കുന്നതിനെ കുറിച്ചുള്ള ഒരു ചോദ്യമുണ്ട് - ശറ.ഇൽ എന്താണ് അതിന്റെ വിധി? അത് പ്രകീർത്തിക്കപ്പെടേണ്ടതാണോ അതോ ആക്ഷേപിക്കപ്പെടേണ്ടതാണോ? ഈ കർമ്മം ചെയ്യുന്നവൻ പ്രതിഫലാർഹൻ ആണോ അല്ലേ എന്ന ചോദ്യം ഉദ്ധരിച്ച് കൊണ്ട് ഇമാം സുയൂഥി(റ) മറുപടി പറയുന്നു.
“ഈ വിഷയത്തിൽ എന്റെ മറുപടി ഇതാണ്. മൗലിദ് ആഘോഷത്തിന്റെ അടിസ്ഥാനം എന്നാൽ ജനങ്ങൾ ഒരുമിച്ചു കൂടലും വിശുദ്ധ ഖുർ.ആനിൽ നിന്ന് സാധ്യമായതും തിരുനബി(സ)യുടെ ജനനത്തോടനുബന്ധിച്ച് വന്ന രിവായത്തുകളും സംഭവങ്ങളും പാരായണം ചെയ്യലും പിന്നീട് ഒന്നിച്ച് ഭക്ഷണം കഴിച്ച് പിരിയലും ആണല്ലോ. ഇതിൽ കൂടുതൽ ഒന്നും അല്ലാത്ത നിലക്ക് അത് ഒരു നല്ല ബിദ്.അത്താകുന്നു. തിരുനബി(സ)യുടെ ജനനത്തിൽ സന്തോഷിക്കലും ആനന്ദം പ്രകടിപ്പിക്കലും അവിടുത്തെ സ്ഥാനത്തെ ബഹുമാനിക്കലും എല്ലാം ഉള്ളതിനാൽ ഈ പ്രവൃത്തി ചെയ്യുന്നവർക്ക് പ്രതിഫലം ലഭിക്കുന്നതാകുന്നു. ഈ നടപടി ആദ്യമായി ആരംഭിച്ചത് ഇർബിൽ ദേശത്തെ (ഇന്നത്തെ ഇറാഖിലെ മൂസലിനോട് തൊട്ടു കിടക്കുന്ന പ്രദേശം, ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ആഭ്യന്തര സംഘർഷത്തിന്റെ ഫലമായി ഇർബിൽ പട്ടണത്തിനു പുറത്ത് ഒരു അഭയാർഥി കേമ്പ് രൂപപ്പെട്ടിട്ടുണ്ട്) ഭരണാധികാരിയായിരുന്ന മുളഫർ രാജാവ് എന്നറിയപ്പെടുന്ന അബൂസഈദ് കുവ്കുബൂരി ബിന്‍ സൈനിദ്ദീൻ അലിയ്യ് ബിന്‍ ബുക്തികീനി (റ) എന്ന ആദരണീയനും ബഹുമാന്യനുമായ ഭരണാധികാരിയായിരുന്നു. അദ്ദേഹം പല നല്ല കാര്യങ്ങളും ചെയ്തിട്ടുണ്ട്. ഖാസ്.യൂൻ മലയുടെ അടിവാരത്തിൽ പ്രശസ്തമായ മുളഫരി മസ്ജിദ് നിർമ്മിച്ചത് അദ്ദേഹമാണ്.”
പിന്നീട് ഇമാം അവർകൾ ഈ രാജാവിന്റെ മൗലിദ് ആഘോഷത്തെ കുറിച്ച് ഇബ്നു കസീർ തന്റെ 'അൽബിദായത്തു വന്നിഹായ' എന്ന ചരിത്രഗ്രന്ഥത്തിൽ രേഖപ്പെടുത്തിയ കാര്യങ്ങൾ ഉദ്ധരിക്കുന്നു. അത് നിങ്ങൾക്ക് ഏറെക്കുറെ മർഹൂം തഴവാ ഉസ്താദിന്റെ 'അൽമവാഹിബിൽ' നിന്ന് മലയാളത്തിൽ വായിക്കാവുന്നതാണ്.
“മലിക്കുൽ മുളഫ്ഫർ ധീരനായൊരു രാജനാ
ഇർബർ ഭരിച്ചവരാണ് വൻധർമ്മിഷ്ഠ്നാ..
മൌലിദ് കഴിക്കാൻ ഏറ്റവും ഉത്സാഹമാ
മാസം റബീഉൽ അവ്വലെന്താഘോഷമാ
ശൈഖ്ബ്നുദഹ്യത്തു മൌലിതൊന്ന് രചിക്കലായ്
രാജാവിന്നത് കണ്ടേറ്റവും സന്തോഷമായ്
സമ്മാനമായ് പൊന്നായിരം നൽകുന്നതായ്
എന്നുള്ളതിബ്നുകസീർ താൻ പറയുന്നതായ്”
ഇബ്നുകസീർ(റ) ഇദ്ദേഹത്തിന്റെ ചരിത്രത്തിൽ രേഖപ്പെടുത്തിയ വരികളിൽ നിന്ന്: അദ്ദേഹം റബീഉൽ അവ്വൽ മാസത്തിൽ തിരുജന്മദിനം വളരെ ഗംഭീരമായി തന്നെ ആഘോഷിക്കാറുണ്ടായിരുന്നു. അതോടൊപ്പം തന്നെ അദ്ദേഹം ഔദാര്യവാനും ധീരനും തിന്മയുടെ നാശകാരിയും ബുദ്ധിമാനും പണ്ഡിതനും നീതിമാനും ആയിരുന്നു - അല്ലാഹു അദ്ദേഹത്തിനു കരുണ ചെയ്യുകയും അദ്ദേഹത്തിന്റെ ഖബ്റിനെ സന്തോഷത്തിലാക്കുകയും ചെയ്യട്ടെ.
അദ്ദേഹത്തിനു വേണ്ടി ശൈഖ് അബുൽ ഖത്താബ് ഇബ്നു ദിഹ്.യ(റ) ഒരു മൗലിദ് ഗ്രന്ഥം തന്നെ രചിച്ചു കൊടുത്തിട്ടുണ്ട്. അതിന്റെ പേർ "അത്തൻ.വീറു ഫീ മൗലിദിൽ ബഷീറി ന്നദീർ' എന്നാകുന്നു. അതിന്റെ പേരിൽ അദ്ദേഹം ആയിരം ദീനാർ പാരിതോഷികം നൽകുകയും ചെയ്തു.
(അൽ-ബിദായ:)
പ്രശസ്ത ചരിത്രകാരനായ ഇബ്നു ഖല്ലികാൻ രേഖപ്പെടുത്തുന്നു:
“അദ്ദേഹം സദ്ഗുണസമ്പന്നനും അങ്ങേയറ്റത്തെ താഴ്മയുള്ളവനും നല്ല അഖീദയുള്ളവനും ആന്തരികശുദ്ധിനേടിയവനും അഹ്.ലുസ്സുന്നത്തി വൽ ജമാഅയോട് കടുത്ത പ്രതിപത്തി പ്രകടിപ്പിച്ചവനും ആയിരുന്നു. മുഹദ്ദിസുകളും ഫുഖഹാഉം അല്ലാതെ അദ്ദേഹത്തിന്റെ അടുക്കൽ സമയം ചിലവഴിച്ചിരുന്നില്ല.”
“മുളഫറുദ്ദീൻ സ്വലാഹുദ്ദീന്റെ കൂടെ ധാരാളം യുദ്ധങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. തന്റെ ധീരതയും ശക്തിയും ദൃഢനിശ്ചയവും അപ്പോഴെല്ലാം അദ്ദേഹം ബോധ്യപ്പെടുത്തിയതുമാണ്.”
(വഫ്.യാത്തുൽ അഅ്.യാൻ)

കടപ്പാട്:  Yoosuf Habeeb

ആഗ്രഹമുണ്ട് നബിയെ...



ആഗ്രഹമുണ്ട് നബിയെ...
അങ്ങയുടെ റൗളയിലൊന്നണയാൻ...പക്ഷേ..,
അബൂബക്കർ സിദ്ദീഖ് (റ) വിന്റെ സത്യ സന്തതയോ...
ഉമറുബ്നു ഖത്താബ് (റ) വിന്റെ ഗാംബീര്യമോ....
ഉസ്മാനുബ്നു അഫാൻ (റ) വിന്റെ സൂക്ഷ്മതയോ...
അലിയ്യുബ്നു അബീ ത്വാലിബ് (റ) വിന്റെ വിജ്ഞാനമോ.... എനിക്കില്ല നബിയേ...
കൊതിച്ചിട്ടുണ്ട് നബിയെ...
ആ പൂമുഖമൊന്ന് കാണാൻ...പക്ഷേ...
കണ്ണിനതിനുള്ള കാഴ്ചയില്ല,
ആ സ്വരമൊന്ന് കേൾക്കാൻ...പക്ഷേ...
കാതിനതിനുള്ള കേൾവിയില്ല,
ആ കരങ്ങളിലൊന്ന് ചുംബിക്കാൻ...പക്ഷേ...
ചുണ്ടിനതിനുള്ള യോഗമില്ല,
ആ പൂമേനിയൊന്ന് കെട്ടിപ്പുണരാൻ...പക്ഷേ...
കരങ്ങൾക്കതിനുള്ള ഭാഗ്യവുമില്ല..നബിയെ...
1400 വർഷങ്ങൾക്കു മുംബ്
എന്റെ ഹബീബില്ലാത്ത മദീനയിൽ ജീവിക്കാൻ എന്നെകൊണ്ടാവില്ലാ എന്ന് പറഞ്ഞ് നാട് വിട്ട് പോയ ബിലാൽ (റ) വിനെപ്പോലെ...,
എന്റെ ഹബീബില്ലാത്ത മദീന എനിക്ക് കാണേണ്ട എന്ന് പറഞ്ഞ് സ്വന്തം കണ്ണ് നഷ്ടപ്പെടുത്തിയ അബ്ദുള്ളാഹിബ്നു സൈദ് (റ) വിനെപ്പോലെ...,
എന്റെ ഹബീബ് വഫാത്തായെന്നാരെങ്കിലും
പറഞ്ഞാൽ അവന്റെ തല ഈ ഉമറിന്റെ വാൾത്തുംബിൽ പിടയുമെന്ന് പറഞ്ഞ ഉമറുബ്നു ഖത്താബ് (റ) വിനെപ്പോലെ...,
എന്റെ ഹബീബിനെ ഒരു നിമിഷത്തേക്കുപോലും തള്ളിപ്പറയാൻ ഞാനൊരുക്കമല്ല എന്ന് പറഞ്ഞ് അങ്ങയ്ക് സലാം ചൊല്ലി ഒരു ധീര യോധ്ദാവിനെപ്പോലെ കഴുമരത്തിലേക്ക് നടന്നു നീങ്ങിയ ഹുബൈബുബ്നു ഹദിയ്യ് (റ) വിനെപ്പോലെ...
നക്ഷത്ര തുല്യരായ സ്വഹാബാക്കളെപ്പോലെ...
മദീനയുടെ മടിത്തട്ടിൽ മണവാളനെപ്പോലെ കിടന്നുറങ്ങുന്ന അങ്ങയുടെ കാവലാളാവാനുള്ള ഭാഗ്യവും എനിക്ക് കിട്ടിയില്ല നബിയേ... അവസാന നാളിലെ ഹധഭാഗ്യനാണു നബിയേ ഞാൻ..
പാടിപ്പുകഴ്ത്താൻ അൻസാറുബ്നു സാബിത്ത് (റ) വിന്റെ പദവിയോ...ഇമാം ബൂസൂരി (റ) വിന്റെ പവറോ ഇല്ല നബിയേ...
അങ്ങയുടെ ഉമ്മത്തിയ്യ് എന്ന മഹാ ഭാഗ്യവും മനസ്സിൽ മായാതെ മറയാതെ മലീമസമാവാതെ കാത്ത് സൂക്ഷിച്ച അങ്ങയോടുള്ള മഹബ്ബതുമല്ലാതെ.....
യാ الله മരണമെന്ന വാഹനവുമായി മലക്കുൽ മൗത്ത് ഞങ്ങടെ മുന്നിൽ വന്നിറങ്ങുന്നതിന് മുംബ് ലോക മുസൽമാന്റെ ചങ്കിലെ ചോരയായ..ജീവന്റെ തുടിപ്പായ..കരളിന്റെ കാതലായ ഞങ്ങടെ ഹബീബിന്റെ ചാരത്ത് ചെന്ന് സലാം പറയാനുള്ള ഭാഗ്യം ഞങ്ങൾക്ക് തരണേ الله...
ആമീൻ.

നബിﷺ സ്വഭാവഗുണങ്ങള്‍


നബിﷺ സ്വഭാവഗുണങ്ങള്‍

  • ഒന്നിനേയും ആക്ഷേപിക്കില്ലായിരുന്നു.
  • ഭക്ഷണത്തെ ആക്ഷേപിക്കില്ല, ഇഷ്ടപ്പെട്ടെങ്കില്‍ കഴിക്കും, ഇല്ലെങ്കില്‍ കഴിക്കില്ല.
  • കാണുന്നവരോട് അങ്ങോട്ട്‌ സലാം ചൊല്ലുമായിരുന്നു.
  • ദാരിദ്രരോടൊത്ത് ഇരിക്കുമായിരുന്നു.
  • ജനങ്ങളില്‍ ഏറ്റവും ഔദാര്യവാനായിരുന്നു.
  • ജനങ്ങളില്‍ ഏറ്റവും ധീരതയുള്ളവനായിരുന്നു.
  • ഏതെങ്കിലും കാര്യത്തോട് അനിഷ്ടം തോന്നിയാല്‍ അതു മുഖത്ത്‌ പ്രകടമായിരുന്നു.
  • കളവിനെ വെറുത്തിരുന്നു.
  • കുറഞ്ഞതാണെങ്കിലും നിത്യമായി ചെയ്യുന്ന അമലായിരുന്നു ഇഷ്ടം.
  • ഉറങ്ങാനുദ്ദേശിച്ചാല്‍ വലതു കവിളിനോട് വലതു കൈ ചേര്‍ത്ത് വെച്ചായിരുന്നു കിടന്നിരുന്നത്. ( വലത്തോട്ട് ചെരിഞ്ഞു കിടന്ന് )
  • സന്തോഷമുള്ള കാര്യം അറിഞ്ഞാല്‍ അല്ലാഹുവിനു നന്ദിയോടെ സുജൂദ്‌ ചെയ്യും.
  • ശുദ്ധീകരണത്തിലും ചെരിപ്പ്‌ ധരിക്കുമ്പോഴും മുടി ചീകുമ്പോഴും മറ്റെല്ലാ കാര്യങ്ങളിലും വലതിനെ മുന്തിക്കുമായിരുന്നു.
  • സദാ അല്ലാഹുവിനെ സ്മരിക്കുന്നവരായിരുന്നു.
  • തിങ്കളാഴ്ചകളിലും വ്യാഴാഴ്‌ചകളിലും നോമ്പ് പതിവാക്കുന്നവരായിരുന്നു.
صلي الله علي محمد .صلي الله عليه وسلم

മുളഫർ രാജാവും, മൗലിദാഘോഷവും


മുളഫർ രാജാവും, മൗലിദാഘോഷവും🌹
----------------------------
🔴🔴🔴🌹🔵🔵🔵
മുള ഫർ(റ) എന്ന മഹാനായ ഹിർബൽ ഭരിച്ചിരുന്ന രാജാവിനെ നമ്മുടെ നാട്ടിലെ ചില അലവലാതികൾ നബി(സ)യുടെ മൗലിദ് പരിപാടി നടത്തിയതിന്റെ പേരിൽ മോശക്കാരനായി ചിത്രീകരിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഒരു മറുപടി എഴുതുന്നത്.
✅✅✅
👉ആരോപണം:

"മുള ഫർ രാജാവ് എന്നയാളാണ് മാലിദ് എന്ന ബിദ്അത്ത് ആദ്യമായി കൊണ്ട് വന്നത്. അതും ഹിജ്റ 300 ന് ശേഷവും."
🔻🔻🔻🔴
മറുപടി:👇
മുളഫർ രാജാവ് മീലാദാഘോഷം വിപുലമായ രീതിയിൽ കൊണ്ട് വന്നപ്പോൾ അക്കാലത്തുള്ള പണ്ഡിതന്മാരോ,ശേഷക്കാരായ പണ്ഡിതരോ അദ്ദേഹത്തിന്റെ പ്രവർത്തനത്തെ വിമർശിച്ചതായി കാണാൻ കഴിയില്ല. അപ്രകാരം അഹ്ലു സുന്നയുടെ ഒരു ഇമാമും പറഞ്ഞതായി കാണിക്കാൻ വിമർശകർക്ക് കഴിയില്ല.മറിച്ച് അദ്ദേഹത്തെ അവരെല്ലാവരും പുകഴ്ത്തുകയാണുണ്ടായത്.
🔻🔻🔻🔻🌙
ബഹു ഇമാം സുര്ഖാനി(റ)പറയുന്നു
قال الزقاني أول من احدث فعل ذلك يعني علي هذا الوجه الخاص الموجود اليوم الملك المظفر ابوسعيد صاحب اربل
ഇന്ന്‍ കാണുന്ന രീതിയില്‍ നബിദിന പരിപാടി വിപുലീകരിക്കപ്പെട്ടത് ഇര്ബല്‍ ചക്രവര്‍ത്തിയായ മുളഫ്ഫര്‍ രാജാവായിരുന്നു.
��قال ابن كثير في تاريخه -يعني ملك المظفر-كان يعمل المولد الشريف في ربيع الاول ويحتفل فيه احتفالا هائلا وكان شهما شجاعا بطلا عاقلا علما عادلا محمود السيرة والسريرة وطالت مدته في الملك الي ان مات وقد أثني عليه العلماء الاعلام (جواهر البحار للنبهاني 3/1059)
... ഹാഫില്‍ ഇബ്ന്‍ കസീര്‍ (റ) മുളഫ്ഫര്‍ രാജാവിന്‍റെ ചരിത്രം പറയുന്നത് അദ്ദേഹം അബീഉല്‍അവ്വയില്‍ വലിയ സമ്മേളനം നടത്തി മൌലിദ് കഴിക്കുന്ന ആളായിരുന്നു മാത്രമല്ല അദ്ദേഹം ധീരനും ,പണ്ഡിതനും,ബുദ്ധിമാനും നീതിമാനും അധര്‍മത്തിന്നെതിരെ പോരാടുന്ന ആളും ജീവിത ,നടപടി ക്രമങ്ങള്‍ പ്രശംസിക്കപെട്ട ആളും ആരാലും അംഗീരിക്കപെട്ട ആളും അതുകാരണം മരണം വരെ അധികാരത്തില്‍ തുടര്‍ന്ന ആളുമാണ് .
��قال سبط بن الجوزي في مرآة الزمان حكي لي بعض من حضر سماط المظفر في بعض المولد انه عد فيه خمسة ألاف رأس غنم شواء وعشرة ألاف دجاجة ومأئة فرس ومأئة الف زبدية وثلاثين الف صحن حلوي وكان يحضر عنده في المولد اعيان العلماء والصوفيةفيخلع عليهم ويطلق لهم البخور (جواهر البحار 3/1122)
ബഹു ഇബ്ന്‍ അല്‍ ജൌസി അവിടത്തെ "മിര്‍ആത്ത്സ്സമാന്‍ "എന്ന കിത്താബില്‍ മുളഫ്ഫര്‍ രാജാവിന്‍റെ മൌലിദ് സദസ്സില്‍ പങ്കെടുത്ത ആളെ ഉദ്ധരിച്ച് കൊണ്ട് പറയുന്നു അവിടെ (ഭക്ഷണത്തിന്നായി )അയ്യായിരം ആട് ,പതിനായിരം കോഴി,നൂര്‍ കുതിര ഒരു ലക്ഷം നെയ്‌ പാത്രം മുപ്പതിനായിരം മധുര പലഹാര പാത്രം എന്നിവ കണ്ടാതായി രേഖപ്പെടുത്തുന്നു അതോടു കൂടി ആ സദസ്സില്‍ പണ്ഡിതരും സുഫികളും മറ്റ് മഹാന്മാരും പങ്കെടുത്തിരുന്നു.
ഹിജ്റ 300 ന് മുമ്പുള്ള മഹാൻമാർ ആ രീതയിലുള്ള മൗലിദ് നടത്തിയില്ല എന്ന് മാത്രമാണ് അത് കൊണ്ടുദ്ദേശ്യം.
🔸🔸🔸🔵
ഇബ്നു കസീറി(റ)ന്റെ വിശദീകരണത്തിൽ നിന്ന്:
'റൂഹുല്‍ ഖുദ്സ്' എന്നാല്‍ ജിബ്രീല്‍(അ) ആണെന്നതിന്റെ ലക്‌ഷ്യം സൂറത്ത് ശുഅറാഇലെ (193-194) ആയത്തും; ഇമാം ബുഖാരി(റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസുമാകുന്നു. അബൂഹുറൈറ(റ)യെ തൊട്ടു അബിസ്സനാദില്‍ നിന്ന്‍ അദ്ദേഹത്തിന്റെ മകന്‍ ഉദ്ധരിക്കുന്നു. ആഇഷ(റ) പറഞ്ഞു: നിശ്ചയം;ഹസ്സാനു ബ്നു സാബിതി(റ)നു നബി(സ) പള്ളിയില്‍ ഒരു പ്രത്യേക മിമ്പര്‍ സ്ഥാപിച്ചു കൊടുത്തു. അദ്ദേഹത്തിന്റെ പതിവ് നബി(സ)യെ പ്രതിരോധിക്കലായിരുന്നു. (പ്രകീര്‍ത്തിച്ചു പാടലായിരുന്നു). നബി(സ) പ്രാര്‍ഥിച്ചു: “അല്ലാഹുവേ, നിന്റെ നബിയെ പ്രതിരോധിച്ചത് പോലെ ഹസ്സാനു ബ്നു സാബിതിനെ നീ 'റൂഹുല്‍ ഖുദ്സ്'മുഖേന ശക്തിപ്പെടുത്തേണമേ”
തിര്മിദിയും അബൂദാവൂദും(റ) ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. തിര്‍മിദി സ്വഹീഹ് ഹസന്‍ എന്ന് പറഞ്ഞിരിക്കുന്നു.
അബൂഹുറൈറ(റ)യെ തൊട്ടു ബുഖാരിയും മുസ്.ലിമും(റ) ഉദ്ധരിക്കുന്നു:
പള്ളിയില്‍ നബി(സ)യെ പ്രകീര്‍ത്തിച്ചു കവിത പാടിയിരുന്ന ഹസ്സാനു ബ്നു സാബിതി(റ)ന്റെ അരികില്‍ കൂടി ഉമര്‍(റ) നടന്നു പോയി. അദ്ദേഹം ഹസ്സന്(റ)വിനെ ശ്രദ്ധിച്ചു. എന്നിട്ട് പറഞ്ഞു: "താങ്കള്‍ അദ്ദേഹത്തെക്കുറിച്ച് (നബി(സ)) പ്രകീര്‍ത്തിച്ചു പാടുന്നവനായിരുന്നു. ആ കാര്യത്തില്‍ താങ്കളേക്കാള്‍ ഉത്തമനായവന്‍ വേറെ ആരുണ്ട്‌?" എന്നിട്ട് അദ്ദേഹം അബൂഹുറൈറ(റ)വിനു നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു: "അല്ലാഹുവിനെ തന്നെയാണ് സത്യം; അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞിരുന്നത് താങ്കള്‍ കേട്ടിട്ടില്ലേ- "(ഹസ്സാന്‍) എന്നെ തൊട്ടു മറുപടി പറയൂ, അല്ലാഹുവേ അദ്ദേഹത്തെ നീ 'റൂഹുല്‍ ഖുദ്സ്' മുഖേന ശക്തിപ്പെടുത്തണേ" അബൂഹുറൈറ(റ) പറഞ്ഞു: “ശരിയാണ്”. ചില റിപ്പോര്ടുകളില്‍ കാണാം: നബി(സ) ഹസ്സനോട്(റ) പറഞ്ഞു: "അവര്‍ക്ക് (ശത്രുക്കള്‍ക്ക്) ചുട്ട മറുപടി കൊടുക്കൂ, ജിബ്രീല്‍(അ) നിന്റെ കൂടെയുണ്ട്”.
(തഫ്സീറു ഇബ്നു കസീര്‍ - അല്‍ബഖറ: 87)
🔸🔸🔸🔰
നബി(സ)യുടെ മൗലിദ്(പ്രകീർത്തിക്കാൻ) നബി തങ്ങൾ തന്നെ പള്ളിയിൽ ഹസ്സാൻ(റ) ന് ഒരു പ്രത്യേക ഇരിപ്പിടം സ്ഥാപിച്ച് കൊടുത്തു എന്ന ഹദീസ് സ്വഹീഹാണ്.
ഇന്നത്തെയും, അന്നത്തെയും രീതിയിൽ വ്യത്യാസമുണ്ടായത് കൊണ്ട് മാത്രം ഒരു കാര്യം പിഴച്ച ബിദ്അത്ത് ആകില്ല.
🔻🔻🔻📕
പുത്തനാശയക്കാരുടെ നേതാവ് ഇബ്നു തയ്മിയ്യയുടെ ഇഖ്‌തിളാ‍ (പേജ് 285) ഇങ്ങനെ കാണാം, "ശരഇന്റെ വീക്ഷണത്തില്‍ ബിദ്'അത് എന്ന് പറഞ്ഞാല്‍ മതപരമായ ലക്ഷ്യങ്ങള്‍ക്ക് നിരക്കാത്തത് എന്നാകുന്നു"
🔻🔻🔻📚
മൗലിദിന്റെ അടിസ്ഥാനം ബിദ്അത്താണെന്ന് ഇബ്നു ഹജർ(റ) പറഞ്ഞത് ആ അർത്ഥത്തലാണ്.ഇത് തന്നെയാണ് സുന്നി വോയ്സിലും, തഴവ ഉസ്താദും പറഞ്ഞത്.അതിൽ പറഞ്ഞത് അത് മാത്രമല്ല എന്നതും ശ്രദ്ധേയമാണ്.
🔻🔻🔻🌷
മൗലിദാഘോഷം തെറ്റാണെങ്കിൽ ഇബ്നു ഹജർ(റ) അത് വിമർശിക്കുമായിരുന്നു.മറിച്ച് സുന്നത്താണെന്നാണ് പറഞ്ഞത്.
🔻🔻🔻🔷
ഹാഫിള് ഇബ്നു ഹജറി (റ)ല്‍ നിന്ന് ഇമാം സുയൂത്വി ഉദ്ധരിക്കുന്നത് കാണുക : “അനുഗ്രഹമായ നബി (സ്വ) യുടെ ജന്മം നിമിത്തമുള്ള അനുഗ്രഹത്തേക്കാള്‍ മറ്റെന്തൊരു അനുഗ്രഹമാണുള്ളത്. അതിനാല്‍ നബി (സ്വ) യുടെ ജന്മദിനം തന്നെ (ആഘോഷത്തിന്) പ്രത്യേകം പരിഗണിക്കേണ്ടതാണ്. പ്രസ്തുത ദിവസം പരിഗണിക്കാതെ വന്നാല്‍ മാസത്തിലെ ഏത് ദിവസത്തിലുമാകാം’ (ഫതാവാ സുയൂത്വി 1/196).
മേൽ തെളിവുകളും, വിശദീകരണങ്ങൾ കൊണ്ടും പുത്തനാശയക്കാരുടെ കാപട്യം തുറന്നു കാണിച്ചിരിക്കുന്നു.
ഞാൻ ഉദ്ധരിച്ച തെളിവുകൾ ഇല്ലെന്നോ, തെറ്റാണെന്നോ തെളിയിക്കാൻ എല്ലാ മൗലവി മാരെയും വെല്ലുവിളിക്കുന്നു.📢📢📢
🔴🔴🔵🔵⚫⚫
NB :ശാഫീ സ്വലാഹി,അനസ് മൗലവി, ബാലേട്ടൻ മൗലവി, ഫൈസൽ മൗലവി, നാസിർ റഹ്മാനി എന്നിവർക്കും കൂടിയുള്ള മറുപടിയാണ് ഇത്.
🔸🔸🔸🔸
🌹ഹാരിസ് തറമേൽ

Monday, 28 December 2015

മൗലീദുന്നബിയ്യ് (സ്വ) ക്ക്‌ മറുപടി ഇതാ ഇസ്ലാമിക ചതുർ പ്രമാണങ്ങളിൽ നിന്നും തരുന്നു



പ്രിയപ്പെട്ട കൂട്ടുകാരെ …മൗലീദുന്നബിയ്യ് (സ്വ) ക്ക്‌ മറുപടി ഇതാ ഇസ്ലാമിക ചതുർ പ്രമാണങ്ങളിൽ നിന്നും തരുന്നു
ആദ്യമായി മുസ്ലിമീങ്ങള്‍ ചെയ്യുന്ന നബിദിനം എന്നാൽ ഞാൻ ഇവിടെ കൊടുക്കാം….
“”മൗലീദുന്നബിയ്യ് (സ്വ) അതായത് നബി സ യുടെ ജന്മദിനത്തിൽ നബി സ്വ യെ ക്കൊൻ ട് എല്ലായിപ്പോഴും സന്തോഷിക്കുന്നത് പോലെ, പ്രകീർത്തനം നടത്തുന്നത് പോലെ‌ തദിവസത്തിൽ സന്തോഷപ്രകടനങ്ങളും ,മൗലീദ് സദസ്സും, കൂടാതെ മുത്ത് നബി സ്വ യാകുന്ന അനുഗ്രഹത്തിന്ന് നാം എല്ലായിപ്പോഴും നന്ദി ചെയ്യുന്നത് പോലെ തദിവസത്തിലും അല്ലാഹുവിന്ന് ഷുക് റ് ചെയ്യുന്നു…… എന്നല്ലാതെ ക്രിസ്മസും, സ്രീക്രിഷ്ണ ജയന്തിയുമൊന്നുമല്ല തീർത്തും ഖുർ ആനിക കല്പന മാത്രമാകുന്നു നബിദിനം കൊൻ ട് സുന്നികള്‍ ചെയ്ത് വരുന്നത്””...
ഇത് സ്വഹാബത്തും , നബി സ്വ യുടെ ഭാര്യമാരും, മദ് ഹബിൻ റ്റെ ഇമാമുമാരും ചെയ്തിട്ടില്ല എന്ന് പറയുന്നത് തന്നെ ഖുർ ആനിന്നെതിരായി ഇവരൊക്കെ ചെയ്തു എന്ന് പറയേണ്ടി വരും
തെളിവ് ഖുർ ആനിൽ….
ആയത്ത്… 1…..
അല്ലാഹുവിൻ റ്റെ അനുഗ്രഹദിവസത്തെ ഒോർത്ത് കൊൻ ടേയിരിക്കുക...
[سورة إبراهيم (١٤) : الآيات ٥ الى ٦]
وَلَقَدْ أَرْسَلْنا مُوسى بِآياتِنا أَنْ أَخْرِجْ قَوْمَكَ مِنَ الظُّلُماتِ إِلَى النُّورِ وَذَكِّرْهُمْ بِأَيَّامِ اللَّهِ إِنَّ فِي ذلِكَ لَآياتٍ لِكُلِّ صَبَّارٍ شَكُورٍ
ആയത്ത് …..2...
അല്ലാഹു നമുക്ക് നൽകിയ റഹ്മത്തിൽ സന്തോഷിക്കാൻ കല്പ്പിക്കുന്നു…...
[سورة يونس (١٠) : الآيات الى ٥٨]
َ
قُلْ بِفَضْلِ اللَّهِ وَبِرَحْمَتِهِ فَبِذلِكَ فَلْيَفْرَحُوا هُوَ خَيْرٌ مِمَّا يَجْمَعُونَ (٥٨)
ഈ റഹ്മത്ത് എന്ന് പറഞ്ഞാൽ നബി സ്വ ആണെന്ന് ഇബ്നു അബ്ബാസ് റ തഫ്സീർ പറയുന്നു …. അപ്പോള്‍ നബി സ്വ യെക്കൊൻ ട് സന്തോഷിക്കാം….
TAFSIR IBN ABBAS----
وَأخرج أَبُو الشَّيْخ عَن ابْن عَبَّاس رَضِي الله عَنْهُمَا فِي الْآيَة قَالَ: فضل الله الْعلم وَرَحمته مُحَمَّد صلى الله عَلَيْهِ وَسلم قَالَ الله تَعَالَى (وَمَا أَرْسَلْنَاك إِلَّا رَحْمَة للْعَالمين) (الْأَنْبِيَاء الْآيَة 107)
ആയത്ത്….. 03….
നബി സ്വ ഈ ലോകത്തേക്കയച്ച റഹ്മത്താണെന്ന് ഖുർ ആൻ തന്നെ പടിപ്പിക്കുന്നു….
(وَمَآ أَرْسَلْنَاكَ إِلاَّ رَحْمَةً لِّلْعَالَمِينَ)
ഈ അനുഗ്രഹത്തെ എേറ്റെടുത്തവൻ ദുന്യാവിലും ആഖിറത്തിലുംവിജയിച്ചു അല്ലാത്തവൻ പരാചയപ്പെട്ടു…. തഫ്സീർ ഇബ്നു കസീർ….. ഈ ആയത്തിൻ റ്റെ വിഷദീകരണത്തിൽ…….
وقوله: وَما أَرْسَلْناكَ إِلَّا رَحْمَةً لِلْعالَمِينَ يُخْبِرُ تَعَالَى أَنَّ اللَّهَ جَعَلَ مُحَمَّدًا صَلَّى اللَّهُ عَلَيْهِ وَسَلَّمَ رَحْمَةً لِلْعَالَمِينَ أَيْ أَرْسَلَهُ رَحْمَةً لَهُمْ كُلِّهِمْ فَمَنْ قَبِلَ هَذِهِ الرَّحْمَةَ وَشَكَرَ هَذِهِ النِّعْمَةَ سَعِدَ فِي الدُّنْيَا وَالْآخِرَةِ وَمَنْ رَدَّهَا وَجَحَدَهَا خَسِرَ فِي الدُّنْيَا وَالْآخِرَةِ….
എനി നബി സ്വ റഹ്മത്തല്ലാ എന്നാണ് വാദമെങ്കിൽ
വീൻ ടും ഇതേ ആയത്തിൻ റ്റെ വിഷദീകരണത്തിൽ തന്നെ ഇബ്നു കസീർ റ ഉദ്ധരിക്കുന്നു…. നബി സ്വ തന്നെ ഞാൻ ഈ ലോകത്തേക്കയപ്പെട്ട റഹ്മത്താണെന്ന് പറയുന്നു……
فَبَلَغَ ذَلِكَ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ «وَالَّذِي نَفْسِي بِيَدِهِ، لَأَقْتُلَنَّهُمْ وَلَأُصَلِبَنَّهُمْ وَلَأَهْدِيَنَّهُمْ وَهُمْ كَارِهُونَ، إِنِّي رَحْمَةٌ بَعَثَنِي اللَّهُ وَلَا يَتَوَفَّانِي حَتَّى يُظْهِرَ اللَّهُ دِينَهُ، لِي خَمْسَةُ أَسْمَاءٍ أَنَا مُحَمَّدٌ وأحمد وأنا الماحي الذي يمحو اللَّهُ بِيَ الْكُفْرَ، وَأَنَا الْحَاشِرُ الَّذِي يُحْشَرُ النَّاسُ عَلَى قَدَمِي، وَأَنَا الْعَاقِبُ»
ആയത്ത്…..04….…...
അല്ലാഹു നമുക്ക് ചെയ്ത നിഹ്മത്തിനെ നാം എപ്പോഴും സ്മരിച്ച് കൊൻ ടിരിക്കുക….
[سورة الضحى (٩٣) : آية ١١]
وَأَمَّا بِنِعْمَةِ رَبِّكَ فَحَدِّثْ (١١)
തെളിവ് ഹദീസിൽ…..
നബി സ്വ ജനിച്ച ദിവസത്തിൽ നമുക്ക് നോമ്പ് സുന്നത്താക്കപ്പെട്ടു….. ഹദീസ് സ്വഹീഹ് മുസ്ലിമിൽ നിന്ന്…… നോമ്പിൻ റ്റെ ബാബിൽ…..
ﺻﺤﻴﺢ ﻣﺴﻠﻢ
13 - ﻛﺘﺎﺏ اﻟﺼﻴﺎﻡ
36 - ﺑﺎﺏ اﺳﺘﺤﺒﺎﺏ ﺻﻴﺎﻡ ﺛﻼﺛﺔ ﺃﻳﺎﻡ ﻣﻦ ﻛﻞ ﺷﻬﺮ ﻭﺻﻮﻡ ﻳﻮﻡ ﻋﺮﻓﺔ ﻭﻋﺎﺷﻮﺭاء ﻭاﻻﺛﻨﻴﻦ
ﻭاﻟﺨﻤﻴﺲ
ﺻﻔﺤﺔ -820
198 - (1162…….
وحَدَّثَنِي زُهَيْرُ بْنُ حَرْبٍ، حَدَّثَنَا عَبْدُ الرَّحْمَنِ بْنُ مَهْدِيٍّ، حَدَّثَنَا مَهْدِيُّ بْنُ مَيْمُونٍ، عَنْ غَيْلَانَ، عَنْ عَبْدِ اللهِ بْنِ مَعْبَدٍ الزِّمَّانِيِّ، عَنْ أَبِي قَتَادَةَ الْأَنْصَارِيِّ، رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ سُئِلَ عَنْ صَوْمِ الِاثْنَيْنِ؟ فَقَالَ: «فِيهِ وُلِدْتُ وَفِيهِ أُنْزِلَ عَلَيَّ»……
ഈ നോമ്പ് സ്വഹാബത്തും , നബി സ്വ യുടെ ഭാര്യമാരും, മദ് ഹബിൻ റ്റെ ഇമാമീങ്ങളും നോറ്റത് നബി സ്വ ജനിച്ചു എന്ന കാരണം കൊൻ ടും‌, ആ അനുഗ്രഹത്തിൽ നന്ദി ചെയ്ത് കൊൻ ടും സന്തോഷിച്ചും കൊൻ ട് തന്നെയാകുന്നു…..
ഇങ്ങനെ നബി സ്വ ജനിച്ച ദിനത്തിൽ തന്നെ സ്വഹാബത്ത് നോമ്പല്ലാത്ത മൗലീദ് സദസ്സുകള്‍ , മദ് ഹുന്നബിയ്യ് സ്വ നടത്തിയിട്ടുൻ ട് സ്വഹാബാക്കള്‍ എല്ലായിപ്പോഴും ചെയ്തിട്ടുൻ ട് അതിനുദാഹരണമാണ് ഹസ്സാനുബ്നു സാബിത് റ നബി സ്വ മദ് ഹ് പാടിയപ്പോള്‍ നബി സ്വ പ്രോൽസാഹിപ്പിച്ചതും , അത് പോലെ സ്വഹാബാക്കള്‍ കൂട്ടമായി ഇരുന്ന് കൊൻ ട് മുൻ കാല അംബിയാക്കളുടെ മദ് ഹ് സദസ്സ് നടത്തിയതും അത് കൻ ട നബി സ്വ ആ സദസ്സിൽ വന്ന് നബി സ്വ യുടെ മദ് ഹ് അവ്ർക്ക് പറഞ്ഞ് കൊടുത്തതും സുനനു ദാരിമിയിൽ ആ ഹദീസ് ഉദ്ധരിക്കുന്നു…
മറ്റൊരു ഹദീസ്
ഹദീസ് നോക്കിക്കോളൂ...
عَنْ اَبِى الدَّرْدَاءِ رَضِىَ اللهُ تَعَالٰى عَنْهُ اَنَّه مَرَّ مَعَ النَّبِىِّ صَلَّى اللهُ عَلَيْهِ وَسَلَّمَ اِلٰى بَيْتِ عَامِرِ الاَنْصَارِىِّ وَكَانَ يُعَلِّمُ وَقَائِعَ وِلادَتِه صَلَّى اللهُ عَلَيْهِ وَسَلَّمَ لاَبْنَائِه وَعَشِيْرَتِه وَيَقُوْلُ هٰذَا الْيَوْمَ هٰذَا الْيَوْمَ فَقَالَ عَلَيْهِ الصَّلٰوةُ وَالسَّلامُ اِنَّ اللهَ فَتَحَ لَكَ اَبْوَابَ الرَّحْمَةِ وَالْمَلائِكَةُ كُلُّهُمْ يَسْتَغْفِرُوْنَ لَكَ مَنْ فَعَلَ فِعْلَكَ نَجٰى نَجٰتَك( السلك المعظم علي الدر المنظم ٧٩,)
َ
സ്വഹാബിയായ അബു ദര്‍ദാഹ് (റ) വിനെ തൊട്ട് ഉദ്ദരിക്കുന്നു അദ്ദേഹം നബി(സ)യുടെ കൂടെ സ്വഹാബിയായ ആമിര്‍ അന്സ്വാരിയുടെ വിട്ടിലേക്ക് പോയി അവിടെ ചെന്നപ്പോള്‍ അദ്ദേഹം തന്‍റെ മക്കള്‍ക്കും കുടുബക്കാര്‍ക്കും നബി(സ)യെ പ്രസവിക്കപ്പെട്ടപ്പോള്‍ ഉണ്ടായ സംഭവ വികാസങ്ങള്‍ പറഞ്ഞു കൊടുക്കുകയായിരുന്നു എന്നിട്ട് അദ്ദേഹം പറയുകയുണ്ടായി "ഇന്നാണാദിവസം "ഇന്നാണ് അപ്പോള്‍ നബി(സ)പറഞ്ഞു നിങ്ങള്‍ക്ക് അല്ലാഹു അനുഗ്രഹത്തിന്‍റെ കവാടം തുറന്ന്‍ തന്നിരിക്കുന്നു നിങ്ങക്ക് വേണ്ടി അല്ലാഹു വിന്‍റെ മലക്കുള്‍ പോറുക്കല്‍ തേടും നിങ്ങളുടെ ഈ പ്രവര്‍ത്തനം ആരെങ്കിലും ചെയ്‌താല്‍ നിങ്ങളുടെ ഈ വിജയം അവര്‍ക്കും കിട്ടും……
عن ابن عباس رضى الله تعالى عنهما انه كان يحدث ذات يوم فى بيته وقائع ولادته صلى الله عليه وسلم لقوم فيستبشرون ويحمدون الله ويصلون عليه صلى الله عليه وسلم فاذا جاء النبى صلى الله عليه وسلم قال حلت لكم شفاعتى
ഇബ്ന്‍ അബ്ബാസ്(റ)നെ തൊട്ട് ഉദ്ധരിക്കുന്നു ഒരിക്കല്‍ അദ്ദേഹം വീട്ടില്‍ വെച്ച് നബി(സ)യുടെ ജനനവുമായി ബന്ധപ്പെട്ടകാര്യം തന്‍റെ സമൂഹത്തിന്ന്‍ പറഞ്ഞുകൊടുക്കുകയും സന്തോഷം പ്രഘടിപ്പിക്കുകയും അല്ലാഹുവിനെ സ്തുതിക്കുകയും നബി(സ)യുടെ സ്വലാത്ത് ചൊല്ലികൊണ്ടിരിക്കുകയുമായിരുന്നു അപ്പോള്‍ നബി(സ)അങ്ങോട്ട് കടന്ന്‍ വന്നു എന്നിട്ട് പറഞ്ഞു നിങ്ങള്‍ക്ക് എന്‍റെ ശഫാഅത്ത് (ശുപാര്‍ശ)നിര്‍ബന്ധമായി കഴിഞ്ഞു ......
കൂടാതെ അമലുൽ മൗലീദ് അടിസ്താനം സുന്നത്താണെന്ന് മഹാനായ സ്വഹീഹ് ബുഖാരിയുടെ വ്യാഖ്യാന ഗ്രന്തമായ ഫത് ഹുൽ ബാരിയുടെ രചയിതാവും 3 ലക്ഷം ഹദീസ് മനപ്പാടമുൻ ടായിരുന്ന ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി ഇമാം (റ) പടിപ്പിക്കുന്നു….
وَقَدِ اسْتَخْرَجَ
لَهُ إِمَامُ الْحُفَّاظِ أبو الفضل ابن حجر أَصْلًا مِنَ السُّنَّةِ،...
ഇസ്ലാമിൻ റ്റെ മൂന്നാമത്തെ പ്രമാണം അതായത് ഇജ്മാഹ്…
ലോക മുസ്ലിമീങ്ങളുടെ അങ്ങീകാരം… ഇത് ധാരാളമുൻ ട്… കാരണം നാലു മദ് ഹബിലെ പൻ ടിതന്മാരുടെ
കിതാ ബുകളിലും അമലുൽ മൗലീദിൻ റ്റെ ഫത് വകള്‍ ധാരാളമാകുന്നു… ഒരു മദ് ഹബിലും അമലുൽ മൗലീദിനെ എതിർക്കപ്പെട്ടില്ല… പിന്നെ മാലികി മദ് ഹബിലെ ഫാകിഹാനിയുടെ അഭിപ്രായം കേവലം ഒറ്റപ്പെട്ട അഭിപ്രായം മാത്രമാകുന്നു.. അത് ഇജ് മാഇന്ന് എതിരാവുകയില്ല…. എന്നാൽ മാലികി മദ് ഹബിലെ ബഹു പൂരിപക്ഷം പൻ ടിതർ അമലുൽ മൗലീദിന്നെ പ്രോത്സാഹിച്ചവരാണ്…
ഇസ്ലാമിൻ റ്റെ നാലാമത്തെ പ്രമാണമായ ഖിയാസ്….
ആദ്യമായി സ്വഹീഹ് ബുഖാരിയും, മുസ്ലിമും (റ അ ഹും) ഉദ്ധരിച്ച ഹദീസ് ഖിയാസ് ചെയ്ത് കൊൻ ട് അമീറുൽ മുഹ്മിനീന ഫിൽ ഹദീസ് എന്നറിയപ്പെടുന്ന ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി റ നബിദിനാഘോഷിക്കണമെന്ന് പടിപ്പിക്കുന്നു…
وقد ظهر لي تخريجها على أصل ثابت وهو ما ثبت في الصحيحين من أن النبي صلى الله عليه وسلم قدم المدينة فوجد اليهود يصومون يوم عاشوراء ، فسألهم فقالوا : هو يوم أغرق الله فيه فرعون ونجى موسى فنحن نصومه شكرا لله تعالى ، فيستفاد منه فعل الشكر لله على ما من به في يوم معين من إسداء نعمة أو دفع نقمة ، ويعاد ذلك في نظير ذلك اليوم من كل سنة ، والشكر لله يحصل بأنواع العبادة كالسجود والصيام والصدقة والتلاوة ، وأي نعمة أعظم من النعمة ببروز هذا النبي نبي الرحمة في ذلك اليوم ؟ وعلى هذا فينبغي أن يتحرى اليوم بعينه حتى يطابق قصة موسى في يوم
عاشوراء ،
വീൻ ടും നോക്കൂ..
ജലാലുദ്ധീൻ സുയൂത്വി റ ഇമാം ബൈഹഖി റ സ്വഹീഹായി റിപ്പോർട്ട് ചെയ്ത ഹദീസിനെ ഖിയാസ് ചെയ്ത് കൊൻ ട് നബിദിനാഘാഷം നമുക്ക് സുന്നത്താണെന്ന് പടിപ്പികുന്നു…..
[حُسْنُ الْمَقْصِدِ فِي عَمَلِ الْمَوْلِدِ]......
وَقَدْ ظَهَرَ لِي تَخْرِيجُهُ عَلَى أَصْلٍ آخَرَ، وَهُوَ مَا أَخْرَجَهُ الْبَيْهَقِيُّ عَنْ أَنَسٍ «أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَقَّ عَنْ نَفْسِهِ بَعْدَ النُّبُوَّةِ» مَعَ أَنَّهُ قَدْ وَرَدَ أَنَّ جَدَّهُ عبد المطلب عَقَّ عَنْهُ فِي سَابِعِ وِلَادَتِهِ، وَالْعَقِيقَةُ لَا تُعَادُ مَرَّةً ثَانِيَةً، فَيُحْمَلُ ذَلِكَ عَلَى أَنَّ الَّذِي فَعَلَهُ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِظْهَارٌ لِلشُّكْرِ عَلَى إِيجَادِ اللَّهِ إِيَّاهُ رَحْمَةً لِلْعَالَمِينَ وَتَشْرِيعٌ لِأُمَّتِهِ كَمَا كَانَ يُصَلِّي عَلَى نَفْسِهِ لِذَلِكَ،
ഈ ഹദീസിൽ നബി സ്വ തങ്ങള്‍ നുബുവ്വത്തിന്ന് ശേഷം സ്വന്തം ഷരീരത്തിന്ന് വേൻ ടി അഖീഖ അറുത്ത് കൊടുത്തത് ലോകാനുഗ്രഹിയായ തങ്ങളവർകളുടെ ജനനത്തിൽ അല്ലാഹുവിന്ന് നന്ദി ചെയ്യുവാനും, അത് സമുദായത്തിന്ന് പടിപ്പിക്കാനുമാണെന്ന് പടിപ്പിക്കുന്നു…
. ശേഷം ഹാഫിളവർകള്‍
فَيُسْتَحَبُّ لَنَا أَيْضًا إِظْهَارُ الشُّكْرِ بِمَوْلِدِهِ بِالِاجْتِمَاعِ وَإِطْعَامِ الطَّعَامِ وَنَحْوِ ذَلِكَ مِنْ وُجُوهِ الْقُرُبَاتِ وَإِظْهَارِ الْمَسَرَّاتِ
സമ്മേളിച്ചും, അന്നദാനം നടത്തിയും മററു ആരാധനാ കര്‍മങ്ങള്‍നിര്‍വഹിച്ചും നബി(സ)യുടെ ജനനം കൊണ്ട് നന്ദി പ്രകടിപ്പിക്കലും സന്തോഷപ്രകടനംനടത്തലും നമുക്കും സുന്നത്താണ്." എന്നും പടിപ്പിക്കുന്നു….

Sunday, 27 December 2015

പ്രണയമാണ് പ്രവാചക സ്നേഹം

പ്രണയമാണ് പ്രവാചക സ്നേഹം

സ്രത്ത് ഖുബൈബ് (റ) വിനെ കഴുമര ചോട്ടില്‍ എത്തിച്ചിരിക്കുകയാണ് ഖുറൈശികള്‍ . ഖുബൈബ് ചെയ്ത തെറ്റ് എന്താണെന്ന് അറിയുമോ? മുത്ത്‌ ഹബീബിനെ സ്നേഹിച്ചു പോയി, അവിടത്തെ അംഗീകരിച്ചു... ആ ജീവിത സമീക്ഷ ലോകത്തിനു പ്രബോധനം ചെയ്തുപോയീ. അതെ ഇത് മാത്രമാണ് ഖുബൈബ് ചെയ്ത കുറ്റം....

കൊല ചെയ്യാനായി ആരാച്ചാര്‍ നടന്നു വന്നു, ഉക്കാള്‍ ചന്തയില്‍ നിബിഡമായ ജനസഹസ്രങ്ങള്‍   ആരവങ്ങള്‍ ഉയരുകയാണ്. ഒരു മനുഷ്യനെ കൊല ചെയ്യുന്നത് കാണാന്‍ ആര്‍ത്തിരമ്പി വന്നിരിക്കയാണ് അവര്‍ 
ചങ്ങലക്കിട്ട നിലയില്‍ ഖുബൈബിനെ അവര്‍ അവിടെയെത്തിച്ചു. വെളുത്ത സുന്ദരനായ ചെറുപ്പക്കാരന്‍. മക്കക്കാര്‍ ഖുബൈബിനെ സൂക്ഷിച്ചു നോക്കി. അവര്‍ക്ക് ഖുബൈബിനെ അറിയാമായിരുന്നു. നല്ല സ്വഭാവവും ചിന്താ ശേഷിയുമുള്ള ചെറുപ്പക്കാരനായിരുന്നു ഖുബൈബ്. പറഞ്ഞിട്ടെന്താ കാര്യം മുഹമ്മദിന്റെ വലയത്തില്‍ അവനും അകപ്പെട്ടു പോയില്ലേ.. ഖുറൈശികള്‍ അടക്കം പറഞ്ഞു.
കൊല മരത്തിനു താഴെയെത്തിയപ്പോള്‍ ഖുറൈഷി കിങ്കരന്മാര്‍ ഖുബൈബ് (റ) വിനോട് അന്ത്യാഭിലാശം ‍ആരാഞ്ഞു. മരിക്കുന്നതിനു മുമ്പുള്ള ആഗ്രഹമാണ്. മുത്ത്‌ ഹബീബിനെ ഉള്ളം നിറയെ പ്രണയിച്ചു പോയ ഖുബൈബ് (റ) തനിക്ക് രണ്ടു റക്അത്ത് നിസ്ക്കരിക്കാന്‍ സമ്മതം ചോദിച്ചു, അവര്‍ തെല്ലൊന്നു പരിഹാസത്തോടെ അനുവാദം നല്‍കി. ഖുബൈബ് (റ) അംഗ ശുദ്ധി വരുത്തി, ഖിബ്‌ലക്ക് മുന്നില്‍ തിരിഞ്ഞു അല്ലാഹുവുമായി മുനാജാത് നടത്തുകയാണ്. കൊലപാതകം നേരില്‍ കാണാന്‍ തടിച്ചു കൂടിയ ജനസഹസ്രം കാതുകൂര്‍പ്പിച്ചു ശ്രദ്ധാ പൂര്‍വം കാത്തിരിക്കുകയാണ്. ഖുബൈബ് പതുക്കെ തുടങ്ങി.  വജ്ജഹ്ത്തു വജിഹിയ......... കണ്ടു നില്‍ക്കുന്നവര്‍ അമ്പരക്കുകയാണ്. "കൊലമരത്തിന്നു ചുവട്ടില്‍ നിന്ന് ഇത്ര സമാധാനത്തോടെ ഒരു ഭാവ ഭേദവുമില്ലാതെ എങ്ങിനെയാണ് ഈ മനുഷ്യന്നു പ്രാര്‍ത്ഥിക്കാന്‍ കഴിയുന്നത്. വല്ലാത്ത വിശ്വാസം തന്നെയാണ് മുഹമ്മദിന്റെയും അനുയായികളുടെയും" അവര്‍ പിറുപിറുത്തു.
നിസ്ക്കാരം കഴിഞ്ഞു രണ്ടു കൈകളും ആകാശത്തേക്ക് ഉയര്‍ത്തി, അവിടെ കൂടി നില്‍ക്കുന്നവര്‍ കേള്‍ക്കുമാറുച്ചത്തില്‍ ശാന്ത സ്വരത്തോടെ, സമാധാന ഭാവത്തോടെ ഖുബൈബ് (റ) പ്രാര്‍ത്ഥിച്ചു "യാ അല്ലാഹ്... ഈ ഖുബൈബിന്റെ ഇപ്പോഴത്തെ അവസ്ഥ എന്റെ മുത്തിനെ നീ അറിയിക്കേണമേ....... അസ്സലാമു അലൈക്ക യാ റസൂലല്ലാഹ്... എന്റെ ഈ സലാം എന്റെ മുത്തിന് നീ എത്തിച്ചു കൊടുക്കേണമേ നാഥാ...."
മദീനാ പള്ളിയുടെ അകത്തളത്തില്‍ മുത്ത്‌ ഹബീബും അനുചരരും ഗൌരവമായ ചര്‍ച്ചയിലാണ്. പെട്ടെന്ന് മുത്ത്‌ ഹബീബ്  അവിടത്തെ കണ്ഡങ്ങളില്‍ നിന്നും വേദന കടിച്ചമര്‍ത്തി "വ അലൈക്കുമുസ്സലാം യാ ഖുബൈബ്" എന്ന് സലാം മടക്കി.........
ഖുറൈശികള്‍ ഖുബൈബിനെ വിചാരണ ചെയ്യുകയാണ്....  "നോക്കൂ നീ ചെറുപ്പമാണ്, സുന്ദരനാണ്, നിന്നെ പ്രാപിക്കാന്‍ എത്രയോ സ്ത്രീകള്‍ കാത്തിരിക്കുന്നു, മുഹമ്മദിന്റെ ഈ മതത്തില്‍ നിന്ന് നീ പിന്മാറിയാല്‍ നിനക്ക് നിന്റെ ജീവന്‍ തിരിച്ചു നല്‍കാം. നീ ചെയ്ത കുറ്റങ്ങള്‍ക്കെല്ലാം നിനക്ക് മാപ്പ്  നല്‍കാം, നിനക്ക് വേണ്ട എല്ലാ സൌകര്യങ്ങളും ഞങ്ങള്‍ ഒരുക്കി തരാം" പ്രലോഭനങ്ങളും വാഗ്ദാനങ്ങളുമായി ആ ഇരുപത്തി അഞ്ചുകാരന്റെ മുന്നില്‍ ഖുറൈശികള്‍ വാഗ്ദാന പ്പെരുമഴ തീര്‍ക്കുകയാണ്.
ഒന്നും മിണ്ടാതെ ഖുബൈബ് അല്‍പ്പമൊന്ന് മൌനത്തോടെ നിന്നു. ഖുരൈശികളുടെ മനസ്സില്‍ സന്തോഷത്തിന്റെ നിമിഷം. ഉടനെ ഖുബൈബ് പറഞ്ഞു "ഇല്ല എനിക്ക് നിങ്ങള്‍ ഭൂമിയില്‍ സ്വര്‍ഗ്ഗം തീര്‍ക്കാമെന്ന് പറഞ്ഞാലും എന്റെ മുത്ത്‌ ഹബീബ് എന്നെ പഠിപ്പിച്ച ആദര്‍ശത്തില്‍ നിന്നു ഞാന്‍ പിന്തിരിയില്ല" ഈ ആദര്‍ശ പ്രഖ്യാപനം കേട്ട് ഖുറൈഷികളും കൂടി നിന്നവരും കിടുങ്ങി. മരണത്തെ മുഖാമുഖം കാണുമ്പോഴും അതില്‍ നിന്നു രക്ഷപ്പെടാനുള്ള പഴുതുകള്‍ ലഭിക്കുമ്പോഴും അതിനു വഴങ്ങാതെ തന്റെ വിശ്വാസത്തിന്നു മുന്നില്‍ പതറാതെ നില്‍ക്കുന്ന ഖുബൈബില്‍ അവരില്‍ പലര്‍ക്കും അത്ഭുതം ജനിച്ചു.
ഖുറൈശികള്‍ തലയറുത്തു ഖുബൈബ് (റ) ഒറ്റയടിക്ക് കൊല്ലുന്നതിനു പകരം ഇഞ്ചിഞ്ചായി കൊല്ലാന്‍ തീരുമാനിച്ചു. വീണ്ടും ഖുറൈശികള്‍ ചോദിച്ചു... "ഖുബൈബ്, നിന്നെ ഞങ്ങള്‍ രക്ഷപ്പെടുത്താം, വെറുതെ വിടാം, നീ എവിടെക്കെങ്കിലും ഓടി രക്ഷപ്പെട്ടു കൊള്ളൂ... പക്ഷെ ഒരു കാര്യം.. ഒരൊറ്റ കാര്യം മാത്രം ചെയ്താല്‍ മതി... നീ നിന്റെ നേതാവില്ലേ മുഹമ്മദ്‌... ആ നേതാവിനെ നീ ഒന്ന് തള്ളി പറഞ്ഞാല്‍ മതി"
ശക്തമായ പ്രതിഷേധത്തോടെ ഖുബൈബ് ഖുരൈശികളുടെ മുഖത്തേക്ക് വിരല്‍ ചൂണ്ടി പറഞ്ഞു "ഖുറൈഷികളെ, നിങ്ങള്‍ക്ക് തെറ്റ് പറ്റിയിരിക്കുന്നു.. എന്റെ മുത്ത്‌ ഹബീബിനെ തള്ളി പറഞ്ഞിട്ട് ഈ ഖുബൈബ് ഇവിടെ ജീവിക്കുകയോ, അങ്ങിനെ ഒരു ജീവിതം ഈ ഖുബൈബിനു വേണ്ട...നിങ്ങള്‍ എന്നെ ഇഞ്ചിഞ്ചായി കൊന്നാലും എന്റെ മുത്ത്‌ ഹബീബിനെ ഞാന്‍ തള്ളിപറയില്ല" പ്രണയത്തിന്റെ അമൃത് പൊഴിയുന്ന ഈ സൂര്യ വചനം കേട്ട് ഖുറൈഷികളും കൂടി നിന്ന ജന സഹസ്രങ്ങളും ഞെട്ടി... ഇങ്ങനെയും ഒരു സ്നേഹമോ? എന്ത് മയക്കു മരുന്നാണ് മുഹമമദ് തന്റെ അനുയായികള്‍ക്ക് നല്‍കിയിരിക്കുന്നത്" അവര്‍ അത്ഭുതം കൂറി.
ഖുറൈശികള്‍ ആരംഭിക്കുകയാണ്. ഖുബൈബിനെ ജനങ്ങളുടെ മുന്നിലേക്ക് തിരിച്ചു നിര്‍ത്തി. അദ്ധേഹത്തിന്റെ വലതു കൈ അവര്‍ ഉയര്‍ത്തിപ്പിടിച്ചു. മൂര്‍ച്ചയുള്ള വാളുകൊണ്ട് ആ കൈ അവര്‍ മുറിച്ചെടുത്തു. ദൂരെ തയാറാക്കിയ കൊക്കയിലേക്ക് ആ കൈ അവര്‍ വലിച്ചെറിഞ്ഞു. ഖുബൈബ് (റ) വേദന കൊണ്ട് പുളയുകയാണ്. രക്തം ധാര ധാരയായി ഒഴുകുകയാണ്... ഖുറൈശികള്‍ ആ മഹാ പ്രണയിനിയെ വിളിച്ചു "ഖുബൈബ് നിനക്ക് ഇനിയും രക്ഷപ്പെടാന്‍ സമയമുണ്ട്. നിന്നെ ഞങ്ങള്‍ രക്ഷപ്പെടുത്താം. നിന്റെ ഒരു കൈ മാത്രമേ നഷ്ട്ടപ്പെട്ടിട്ടുള്ളൂ....... ഒരു കാര്യം മാത്രം നീ പറഞ്ഞാല്‍ മതി. വെറും പറയുക മാത്രം. നീ നില്‍ക്കുന്ന ഈ അവസ്ഥ മുഹമ്മദിന്നായിരുന്നുവെങ്കില്‍ അതെ അത്ര മാത്രം നീ പറയുകയോ ചിന്തിക്കുകയോ മാത്രം മതി... "
വേദന കൊണ്ട് പുളയുമ്പോഴും ദിഗന്ധങ്ങള്‍ മുഴങ്ങുമാര്‍ ഉച്ചത്തില്‍ ഖുബൈബ് (റ) വിളിച്ചു പറഞ്ഞു " ഹേ... ഖുറൈഷികളെ.. നിങ്ങള്‍ എന്ത് കരുതി എന്നെ കുറിച്ച്... എന്റെ ഓരോ അവയവങ്ങള്‍ നിങ്ങള്‍ മുറിചെടുത്താലും എന്റെ ജീവന്‍ ഇല്ലാതായി പോയാലും എന്റെ സ്ഥാനത്ത് മുത്ത്‌ ഹബീബ്  ആകുന്നത് പോയിട്ട് മണല്‍ തരിയില്‍ നിന്നുള്ള ഒരു ചെറിയ തരി മണ്ണ് പോലും എന്റെ ഹബീബിനെ പൂമേനിയില്‍ വീഴുന്നത് ഞാന്‍ സഹിക്കില്ല.... എന്റെ മുത്ത്‌ ഹബീബിനെ ഞാന്‍ പ്രണയിക്കുന്നു ഖുറൈഷികളെ......"
ഖുബൈബ് (റ) ഈ പ്രഖ്യാപനം മക്കയിലെങ്ങും പ്രകമ്പനം കൊണ്ടു... ഖുറൈശികള്‍ അദ്ദേഹത്തിന്റെ ഇടതു കാല്‍ മുറിച്ചു, അപ്പോഴും ഇതേ ചോദ്യം ആവര്ത്തി.ച്ചു. ഖുബൈബ് (റ) അതെ ഉത്തരം ആവര്ത്തിച്ചു കൊണ്ടിരുന്നു..... ഇടതു കൈ.. വലതു കാല്‍ ... അവസാനം തല വെട്ടി മാറ്റാന്‍ പോകുന്നതിനു മുമ്പ് വേദന കടിച്ചമര്ത്തി പ്രണയ ഭാവത്തോടെ ആധ്യാത്മികമായ സവ്രഭ്യത്തോടെ ശഹാദത് മൊഴിഞ്ഞു മുത്ത്‌ ഹബീബിന്‍ സലാം പറഞ്ഞു ആ പ്രണയത്തിന്റെ ഉജ്ജ്വല മാതൃക ചരിത്രമായി....
ഇതാണ് പ്രണയം..... ഇങ്ങനെയാണ് ലോകം ഹബീബിനെ നെഞ്ചേറ്റിയത്... നമ്മുടെ സ്നേഹമെവിടെ ............. യാ അല്ലാഹ്.... ഹബീബിനോടുള്ള പ്രണയം ഞങ്ങളുടെ മനസ്സില്‍ നീ നിറക്കണേ.............
صلي الله علي محمد .صلي الله عليه وسلم

അലി (റ) യോട് നബി ﷺ യുടെ ഉപദേശങ്ങള്‍


അലി (റ) യോട് നബി ﷺ യുടെ ഉപദേശങ്ങള്‍

  • സുബഹിക്കും സൂര്യോദയത്തിനുമിടയില്‍ ഉറങ്ങരുത്, അസറിനും മഗ്രിബിനുമിടയിലും ഉറങ്ങരുത്, മഗ്രിബിനും ഇഷാക്കുമിടയിലും ഉറങ്ങരുത്.
  • പിശുക്കന്മാരായ ആളുകളുടെ കൂടെ ഇരിക്കുന്നത് ഒഴിവാക്കുക.
  • ഇരിക്കുന്ന ആളുകളുടെ ഇടയില്‍ ഉറങ്ങരുത്.
  • ഇടതു കൈ കൊണ്ട് തിന്നുകയും കുടിക്കുകയും ചെയ്യരുത്‌.
  • പല്ലുകളുടെ  ഇടയില്‍ നിന്ന്‍ പുറത്തെടുത്ത ഭക്ഷണം തിന്നരുത്.
  • വിരലുകളുടെ കെനുപ്പുകള്‍ പൊട്ടിക്കരുത്.
  • രാത്രിയില്‍ കണ്ണാടിയില്‍ നോക്കരുത്.
  • നിസ്കരിക്കുമ്പോള്‍ ആകാശത്തേക്ക് നോക്കരുത്.
  • വിസര്‍ജ്യ സ്ഥലത്ത്‌ തുപ്പരുത്.
  • പല്ലുകള്‍ കരി കൊണ്ട് വൃത്തിയാക്കരുത്.
  • ഇരിക്കുക  പിന്നെ ട്രൗസറുകള്‍ അണിയുക.
  • പല്ല് കൊണ്ട് ഉറപ്പുള്ള സാധനങ്ങള്‍ കടിച്ചു പൊട്ടിക്കരുത്.
  • ഭക്ഷണം ചൂടുണ്ടെങ്കില്‍ അതിലേക്ക് ഊതരുത്‌.
  • മറ്റുള്ളവരുടെ പാഴ്ച്ചകളിലേക്ക് നോക്കരുത്.
  • ബാങ്കിന്റെയും ഇഖാമത്തിന്റെയും  ഇടയില്‍ സംസാരിക്കരുത്.
  • വിസര്‍ജ്യ സ്ഥലത്ത് വെച്ച് സംസാരിക്കരുത്.
  • നിന്റെ സുഹൃത്തുകളെ പറ്റി കഥകള്‍ പറയരുത്.
  • നിന്റെ സുഹൃത്തുകളെ നീ ദേഷ്യപ്പെടുത്തരുത്.
  • നടക്കുമ്പോള്‍ പിന്നിലേക്ക്‌ തുടര്‍ച്ചയായി തിരിഞ്ഞു നോക്കരുത്.
  • നടക്കുമ്പോള്‍ കാലുകളുടെ അടയാളം പതിക്കരുത്.
صلي الله علي محمد .صلي الله عليه وسلم

Friday, 25 December 2015

ശൈത്വാൻ ജിന്ന് വിഭാഗം ( പള്ളൂരുത്തി മണ്ഡലം) മുജാഹിലുകൾക്ക് മറുപടി


നബി(സ)യുടെ വഫാത്ത് സുന്നികൾ ആഘോഷിക്കുകയാണെന്നോ?
--------------------------------------------
ലോകം സൃഷ്ടിക്കാൻ കാരണദൂതരായ നബി(സ) ജനിച്ച റബീഉൽ അവ്വൽ മാസം മുസ്ലിംങ്ങളെ സംബന്ധിച്ചിടത്തോളം അനുഗ്രഹീതമായ ഒരു മാസം തന്നെയാണ്.
🔻🔻🔻🔷
വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: “നബിയെ പറയുക, അല്ലാഹുവിന്റെ ഔദാര്യവും കാരുണ്യവും കൊണ്ട് അവര്‍ സന്തോഷിക്കട്ടെ” (യുനസ്:58)
വേറൊരു ആയത്ത് കാണുക:
(وَمَآ أَرْسَلْنَاكَ إِلاَّ رَحْمَةً لِّلْعَالَمِينَ)
‘പ്രപഞ്ചങ്ങൾക്കാകെയും അനുഗ്രഹമായിട്ടല്ലാതെ അങ്ങയെ നാം അയച്ചിട്ടുള്ളൂ നബിയേ’.
അപ്പോൾ ഏറ്റവും വലിയ അനുഗ്രഹം നബി(സ)യാണ്. ആ നബിയുടെ ജനനമാ ണ് മുസ്ലിംങ്ങൾ ആഘോഷിക്കുന്നത്. അല്ലാതെ നബി(സ)യുടെ വഫാതാണ് ആഘോഷിക്കുന്നത് എന്ന് പറയുന്നവർ മരമണ്ടൻമാരും, പുത്തനാശയക്കാരും ആണ് എന്ന് മേൽ ആയത്തുകൾ കൊണ്ട് തന്നെ തെളിയിച്ചിരിക്കുന്നു.
🔻🔻🔻
ഇനി സുന്നി വോയ്സിൽ പറഞ്ഞത് നബിദിനാഘോഷത്തെ സംബന്ധിച്ചല്ല.നബി(സ)യുടെ വിയോഗം മുസ്വീബത്ത് തന്നെയാണ് അതിൽ മുസ്ലിങ്ങൾക്ക് തർക്കമില്ല. അത് തന്നെയാണ് സുന്നീ വോയ്സിലും പറഞ്ഞത്. മലയാളം വായിക്കാൻ അറിയാത്തത് സുന്നികൾ ഉത്തരവാദികല്ല.
🔻🔻🔻🔴
റസൂലുള്ളാഹി (സ) ജനിച്ച ദിവസം തന്നെ യല്ലേ വഫാത്തായതും ആ നിലയിൽ ‘അന്നു’ ആഘോഷിക്കാൻ പാടുണ്ടോ
എന്ന ചോദ്യത്തിനു ഇമാം സുയൂഥി(റ) യുടെ മറുപടി കാണുക:
📌ഉത്തരം:- ''റസൂലുള്ളാഹി(സ)യുടെ ജന്മദിനം ഏറ്റവും വലിയ അനുഗ്രഹമാൺ എന്നാൽ അവിടത്തെ വിയോഗം ഏറ്റവും വലിയ പ്രതിസന്തിയുമാണ് എന്നാൽ ഇസ്ലാമിക ശരീ അത്ത്‌ അനുഗ്രഹത്തിന്റെ മേൽ നന്ദി പ്രഘടിപ്പിക്കാനും പ്രതിസന്തിയുടെയും പ്രയാസത്തിന്റെയും മേൽ ക്ഷമിക്കാനും സമാധാനിക്കാനുമാൺ പ്രേരിപ്പിച്ചിട്ടുള്ളത്‌ ഇസ്ലാമിക ശരീ അത്ത്‌ ഒരു കുഞ്ഞ്‌ ജനിച്ചാൽ "അഖിഖ"അറുക്കാൻ പറഞ്ഞത്‌ ആജനനത്തിൽ നന്ദിപ്രഘടിപ്പിക്കാൻ വേണ്ടിയാൺ എന്നാൽ മരണപ്പെട്ടാൽ "അഖിഖ അറുക്കാൻ പറയുന്നില്ലെന്നുമാത്രമല്ല ദുഃഖം പ്രഗടിപ്പിക്കലും അട്ടഹസിച്ചു കരയലും വിരോധിക്കുകയാണ് ചെയ്തത്‌ ഈ അടിസ്ഥാനത്തിൽ റസൂലുള്ളാഹി(സ)യുടെ ജന്മദിനത്തിൽ സന്തോഷിക്കുകയും വിയോഗത്തിൽ ദുഃഖിക്കാൻ പാടില്ല എന്നു മാണ് അറീക്കുന്നത് ( فتاوي الحافظ السيوطي )
👉 നോക്കു നബി തങ്ങൾ (സ) വെള്ളിയാഴ്ച്ചയുടെ മഹത്വം പറയിന്നിടത്ത്‌
📖👈 قال صلى الله عليه وسلم. إِنَّ مِنْ أَفْضَلِ أَيَّامِكُمْ يَوْمَ الْجُمُعَةِ ، فِيهِ خُلِقَ آدَمُ عَلَيْهِ السَّلَام ، وَفِيهِ قُبِضَ..
📌" നബി (സ) പറഞ്ഞു, നിങ്ങളുടെ ദിവസങ്ങളിൽ വെച്ച്‌ ഏറ്റവും ശ്രേഷ്ടമായ ദിവസം വെള്ളിയാഴ്ച്ചയാകുന്നു - അന്നാണ്‌ ആദം നബി(അ) നെ സൃഷ്ടിക്കപ്പെട്ടത്‌, അന്നാണ്‌ അദ്ദേഹം വഫാത്തായതും.."
✅📎മറ്റൊരു ഹദീസില്
📖👈قال صلى الله عليه وسلم:{إن يوم الجمعه يوم عيد،فلا تجعلوا يوم عيدكم يوم صيامكم إلا أن تصوموا قبله او بعده} رواه أحمد
📌‘ നിക്ഷ്ചയം വെള്ളി ദിവസം പെരുന്നാള്‍ ദിനമാണ് ... (അഹ്മദ് )
👉 ആദം നബി (അ) ജനിച്ചതും പുറമേ വഫാത്തായതും വെള്ളി ദിവസമായിരിക്കെ അന്നെങ്ങനെ സന്തോഷ ദിനമാക്കും എന്ന് ചിന്ധിക്കുന്നവർ ഭാവിയിൽ ജുമു അയും ഇല്ലാതാക്കുമോ ? അള്ളാഹു കാത്തു രക്ഷിക്കുമാറാവട്ടെ .. ആമീൻ
⏳⏳⏳
നബി(സ)യുടെ വഫാത്ത് സുന്നികൾ ആഘോഷിക്കുകയാണെന്ന കളവ് ഇതോടെ പൊളിച്ച് കയ്യിൽ തന്നിരിക്കുന്നു.
🔴🔴🔴⚫⚫
---------------------------------
മരമണ്ടൻ ചോദ്യങ്ങൾക്ക് മറുപടി
👇
👉ചോദ്യം: 1
നബിദിനാഘോഷം മതപരമാണെങ്കിൽ എത്ര ഫർളും സുന്നത്തുകളുമുണ്ട്?
🚫🚫🚫
മറുപടി:📢
പ്രത്യേക ആരാധനാ കര്‍മങ്ങള്‍ നിശ്ചയിക്കപ്പെടുകയും നിരുപാധികമായി ആഘോഷിക്കപ്പെടുകയും ചെയ്യുന്ന ആഘോഷങ്ങള്‍ രണ്ടെണ്ണം മാത്രമാണ്.
അതിൽ നിർവ്വഹിക്കുന്ന പെരുന്നാൾ നിസ്ക്കാരം തന്നെ ഫർളല്ല. എന്നാല്‍ ചില സാഹചര്യങ്ങളിലും പ്രത്യേക കാരണങ്ങളുമായി ബന്ധപ്പെട്ടും നടത്തുന്ന ആഘോഷങ്ങള്‍ ഒരു മുസ്ലിമിന്റെ ജീവിതത്തില്‍ ധാരാളമാണ്. അതിരറ്റ സന്തോഷവും ആഹ്ലാദവും ഉണ്ടാക്കുന്ന ചില സമയങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടകാറുണ്ട്. ഒരു പക്ഷെ, പെരുന്നാള്‍ ദിനത്തെക്കാള്‍ കൂടുതല്‍ സന്തോഷം ആ ദിവസങ്ങളിലായിരിക്കും. അത്തരം മുഹൂര്‍ത്തങ്ങള്‍ നാം ആഘോഷിക്കാറുമുണ്ട്. പക്ഷെ, പ്രത്യേക ആരാധന കര്‍മങ്ങള്‍ ഒന്നും ഉണ്ടാകാറില്ലെന്ന്‍ മാത്രം.
🔻🔻🔻📚
നബി(സ) മദീനയില്‍ വന്ന ദിവസം സ്വഹാബിമാര്‍ക്ക് പെരുന്നാള്‍ ദിനത്തെക്കാള്‍ കൂടുതല്‍ സന്തോഷമുള്ള ദിവസമായിരുന്നെന്ന്‍ സ്വഹീഹുല്‍ ബുഖാരിയുടെ പ്രമുഖ വ്യാഖ്യാതാവായ ഇബ്നു ഹജറില്‍ അസ്ഖലാനി(റ) രേഖപ്പെടുത്തിയിരിക്കുന്നു. (ഫത് ഹുല്‍ ബാരി 2/443).
🔻🔻🔻♻
കര്‍മവും ജനിച്ച ദിവസവും എല്ലാം പ്രധാനമാണ്. നബി (സ) തങ്ങള്‍ ജനിച്ച ദിവസത്തിനു പ്രാധാന്യം കല്പിച്ചു കൊണ്ട് പ്രസ്തുത ദിവസം നബി (സ) നോമ്ബെടുത്തിരുന്നു എന്നത് ശ്രദ്ധേയമാണ്.
🔻🔻🔻⚫
അബൂഖതാദ (റ)വില്‍ നിന്നുള്ള നിവേദനം: നിശ്ചയം തിങ്കളാഴ്ച ദിവസം നോമ്പ് എടുക്കുന്നതിനെ കുറിച്ച് നബി(സ) യോട് ചോദിക്കപ്പെട്ടു. നബി (സ) പറഞ്ഞു: “അന്ന് ഞാന്‍ ജനിച്ച ദിവസമാണ്, എനിക്ക് പ്രവാചകത്വം ലഭിച്ചതും ഖുര്‍ആന്‍ അവതരിക്കപ്പെട്ടതും അന്ന് തന്നെ” (മുസ്ലിം).
🔻🔻🔻🔷
ഇമാം ഇബ്നുല്‍ ഹാജ്(റ)എഴുതുന്നു: “തിങ്കളാഴ്ച ദിവസത്തെ നോമ്പിനെ സംബന്ധിച്ച് ചോദിച്ച വ്യക്തിക്കുള്ള മറുപടിയില്‍ ഈ മഹത്തായ മാസത്തിന്റെ (റബീഉല്‍അവ്വല്‍) പുണ്യത്തിലേക്ക് നബി(സ്വ)സൂചന നല്‍കുന്നു. നബി പറഞ്ഞു. അന്ന്(തിങ്കള്‍)ഞാന്‍ ജനിച്ച ദിവസമാണ്. അപ്പോള്‍ ഈ ദിവസത്തിന്റെ പുണ്യം നബി(സ്വ)ജനിച്ച മാസത്തിന്റെ പുണ്യത്തെ ഉള്‍പ്പെടുത്തുന്നു. അതിനാല്‍ അര്‍ഹമായ രൂപത്തില്‍ ഈ ദിവസത്തെ ബഹുമാനിക്കല്‍ നമുക്ക് നിര്‍ബന്ധമാകുന്നു. അല്ലാഹു അതിനെ ശ്രേഷ്ഠമാക്കിയ കാരണം മറ്റു മാസങ്ങളി ലുപരി നാമതിനെ ശ്രേഷ്ഠമാക്കുന്നു” (അല്‍മദ്ഖല്‍, വാ :2,പേജ്: 3)
🔻🔻🔻🔘
അങ്ങനെ ഒന്നാമത്തെ ചോദ്യത്തിന് നിങ്ങളുടെ അണ്ണാക്കിലേക്ക് തെളിവുകൾ കൊണ്ട് തിരുകിക്കേറ്റി മറുപടി തന്നിരിക്കുന്നു.
⏳⏳⏳
👉ചോദ്യം: 2
എന്ത് കൊണ്ട് ഈസാ നബി(അ)ന്റെ ജന്മദിനം കൊണ്ടാടാത്തത്?
🚫🚫🚫
മറുപടി:📢
നമ്മുടെ പ്രമാണം ഖുർആൻ, ഹദീസ്, ഇജ്മാ, ഖിയാസ് എന്നിവയാണ്. അല്ലാതെ ബൈബിളല്ല. ബൈബിൾ നിങ്ങൾക്ക് തെളിവാകും.
നാല് പ്രമാണങ്ങളിലൊന്നും തന്നെ ഡിസം. 25 നാണ് ഈസ(അ)ന്റ ജൻമദിനമാണെന്ന് ഇല്ല.
♻♻♻
👉ചോദ്യം:3
പ്രവാചകന്മാരിൽ വിവേചനം നടത്താൻ പാടുണ്ടോ?
🚫🚫🚫
മറുപടി: 📢
പ്രവാചകന്മാരിൽ വിവേചനം നടത്താൻ പാടില്ല.
🔰🔰🔰
---------------------------
👉മുജാഹിദ് ബാലേട്ടന്റെ കളവ്:
നബി(സ) ജനിച്ചത് റബീഉൽ അവൽ 12 നാണെന്ന് ധൈര്യത്തോടെ പറയാൻ ആരുണ്ട്?
🚫🚫🚫
മറുപടി:📢
ധൈര്യത്തോടെ പറയുന്നു റബീഉൽ അവ്വൽ - 12നാണ് നബി(സ) ജനച്ചത്.
🔻🔻🔻📢
ഇമാം ഖസ്ഥലാനി തന്റെ പ്രസിദ്ദമായ 'അല് മുവാഹിബ്' ഇല് ഇപ്രകാരം പറയുന്നു,
والمشهور: أنه ولد "يوم الاثنين" ثاني عشر ربيع الأول، وهو قول ابن إسحاق وغيره.
റസൂല് സ.അ ജനിച്ചത് റബീഉല് അവല് 12 ഇനാകുന്നു.. ആ ദിവസമാണ് റസൂല് സ.അ ജനിച്ചത് എന്നുള്ള കാര്യം വളരെ പ്രസിദ്ദമാണ്. അതൊരു തിങ്കളാഴ്ച ദിവസമായിരുന്നു. ഇബ്ന് ഇസ്'ഹാഖു (ര) വും മറ്റുള്ള പല പണ്ഡിതന്മാരും ഈ കാര്യം രേഖപ്പെടുത്തി വെച്ചിരിക്കുന്നു..
കൂടാതെ അതെ കിത്താബിൽ തന്നെ കാണാം;
"وقيل" ولد "لاثني عشر" من ربيع الأول "وعليه عمل أهل مكة" قديمًا وحديثًا، "في زيارتهم موضع مولده في هذا الوقت" أي: ثاني عشر ربيع "
റസൂല് സ.അ ജനിച്ചത് റബീഉല് അവല് 12 ഇനാകുന്നു.. മക്കയിലെ ജനങ്ങള് അത് പിന്തുടര്ന്നിരുന്നു... അവര് അന്നേ ദിവസം റസൂല് സ.അ ജനിച്ച സ്ഥലം സന്ദര്ഷിക്കരുണ്ടായിരുന്നു..
[അല് മുവാഹിബ് അല് ലദുനിയ, Volume 1, പേജ് നമ്പര് 88]
🔻🔻🔻⏳
📎എല്ലാ ബിദ് അതുകളും വഴികേടിലാണ്.
എല്ലാ വഴികേടുകളും നരകത്തിലാണ്.മുഹമ്മദ് നബി (സ) എന്ന് പഠിപ്പിച്ചപ്പോൾതന്നെ മറ്റൊന്നുകൂടെ പഠിപ്പിച്ചിട്ടുണ്ട് . എന്താണ് ബിദ്അത്ത് !?
📌📋 عن أم المؤمنين عائشة رضي الله عنها قالت : قال رسول الله صلى الله عليه وسلم : ( من أحدث في أمرنا هذا ما ليس منه فهو رد ) رواه البخاري ومسلم
ഉമ്മുൽ മുഅമിനീൻ ആയിഷ (റ) യെ
തൊട്ട്; മഹതി പറയുന്നു. റസൂൽ (സ്വ) പറഞ്ഞു: ആരെങ്കിലും നമ്മുടെ ഈ (ദീൻ) കാര്യത്തിൽ ഈ ദീനിൽ പെടാത്ത വല്ലതും പുതുതായി ഉണ്ടാക്കിയാൽ അത് (അവനെയും) തള്ളേണ്ടതാണ്.
ബുഖാരി- മുസ്‌ലിം.
പുതുതായി ഉണ്ടാകുന്നവ (ബിദത്ത് )ദീൻ കാര്യത്തിൽ പെട്ടതും, പെടാത്തതും ഉണ്ടെന്നു ഈ ഹദീസിൽ നിന്ന് തന്നെ സുവ്യക്തമാണ്.
അല്ലായിരുന്നെങ്കിൽ (ما ليس منه) ദീനിൽ അഥവാ ശറഹിൽ പെടാത്ത വല്ലതും എന്ന് അവിടുന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ...
അത് ഇമാമീങ്ങൾ വളരെ വ്യക്തമാക്കിയതുമാണ്.
ഇബ്നു റജബ് (റ) ഈ ഹദീസിനെ വിശദീകരിക്കുന്നത് ഇപ്രകാരമാണ്;
مَن أحدث في أمرنا هذا ما ليس منه فهو ردٌّ، فالمعنى إذاً: أنَّ مَنْ كان عملُه خارجاً عن الشرع ليس متقيداً بالشرع، فهو مردود. (جامع العلوم والحكم )
അപ്പോൾ ഈ ഹദീസ് കൊണ്ട്അർത്ഥമാക്കുന്നത്; തീർച്ചയായും ഒരാളുടെ പ്രവർത്തി ഷറഇനെ തൊട്ടുപുറത്തുള്ളതായി; അഥവാ ഷറഇനോട് ഒരു ബന്ധവും ഇല്ലാതെവന്നാൽ അതു തള്ളപ്പെടെണ്ടാതാണ്.
🔻🔻🔻🔰
നിങ്ങളുടെ കൂട്ടത്തിലുള്ള പുരോഹിതൻമാർക്ക് നിങ്ങൾ സകാത്തിന്റെ കാശ് കൊടുക്കുമ്പോൾ അത് എവിടെ പോയെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? എന്നാൽ ഒന്ന് അന്വേഷിക്കുന്നത് നന്നായിരിയിക്കും. അത് തന്നെയാണ് ഖുർആൻ പറഞ്ഞ പോലെ ആളുകളുടെ സമ്പത്ത് അന്യായമായി തിന്നുമെന്ന് പറഞ്ഞത്.കാരണം നമ്മുടെ പണ്ഡിതരാരും സകാത്തിന്റെ കാശ് പിരിക്കാറില്ല.
✳✳✳✳✳
👉മറുചോദ്യങ്ങൾ:
1⃣⏩ റഹ്മത് കൊണ്ട് സന്തോഷിക്കണമെന്ന് ഖുർആൻ ✅👍
റഹ്മത് കൊണ്ട് വിവക്ഷ തിരുനബി (ഇബ്നു അബ്ബാസ് തങ്ങൾ)✅👍
റഹ്മത് കൊണ്ടല്ലാതെ മറ്റൊന്നുകൊണ്ടും ആഘോഷിക്കാതിരിക്കൽ അനിവാര്യമാണ്(റാസി ഇമാം തഫ്സീർ 7/95)✅👍
അത് കൊണ്ട് ആ ഹബീബിൻറെ ജന്മദിനം ഞങ്ങൾ സൽകർമ്മങ്ങൾ കൊണ്ട് സമ്പന്നമാക്കുന്നു✅
ഇതിൽ എവിടെ തെറ്റ്❓😳👆👆👆
2⃣⏩ ഞങ്ങൾ ഖുർആൻ കൊണ്ട് തെളിയിച്ചു💪👍 ഇനി അനാചാരമാണെന്ന് ഖുർആൻ കൊണ്ട് തെളിയിക്കാൻ ചങ്കൂറ്റമുണ്ടോ ❓❓😄
3⃣⏩ ഖുർആൻ ഓതി അൽ മുർശിദിൽ നബിദിനത്തിെൻറ പോരിശ എഴുതിയ ek മൗലവി നരകത്തിലോ😜❓
4⃣⏩ നബി കാണിക്കാത്തതൊക്കെ ബിദ്അത്തങ്കിൽ ഖുർആൻ (കോഡീകരിച്ച അബൂബക്കർ തങ്ങളും തറാവീഹ് ഒറ്റ ഇമാമിന് കീഴിൽ കൊണ്ട് വന്ന ഉമർ തങ്ങൾക്കും പിഴച്ചൊ❓❓എല്ലാ ബിദ് അത്തും പിഴച്ചതെങ്കിൽ ഇത് നല്ല ബിദ് അത്തെന്ന് പറഞ്ഞ ഉമർ തങ്ങൾക്ക് തെറ്റിയോ❓❓❓
5⃣⏩ നബിദിനാഘോഷം (പതിഫലാർഹമെന്ന് പറഞ്ഞ ഇബ്നു തൈമിയ്യ(ഇഖ്തിളാ് 296) യെ ശിങ്കിടികളായ നിങ്ങൾ തള്ളുമോ❓കൊള്ളുമോ❓❓❓😄
6⃣⏩ നബിദിനാദരവിനെപ്പറ്റി സ്വഹാബത്തിെൻറയും താബിഈങ്ങളെയും വാക്കുകൾ ഉദ്ധരിച്ച് സത്യാന്വേശികൾക്ക് ഈ തെളിവുകൾ ധാരാളം എന്ന് പറഞ്ഞ ഇബ്നു ഹജർ തങ്ങൾ (അന്നിഅ്മതുൽ കുബ്റ7/12) ക്ക് പിഴച്ചോ❓❓❓
മണ്ടത്തരം ചോദ്യങ്ങൾ ചോദിക്കുന്നതിന് മുമ്പ് കുറച്ച് ആലോചിക്കുന്നത് നല്ലതായിരിക്കും. അല്ലെങ്കിൽ ഇത് പോലത്തെ ഊരക്കുടുക്കിൽ പോയി പെടും.
🔻🔻🔻
നബി(സ)യുടെ ബറക്കത്ത് കൊണ്ട് അല്ലാഹു നമ്മുടെ ഈമാൻ മരണം വരെ നിലനിർത്തട്ടെ! ആമീൻ
🔵🔵🔵🔴🔴🔴
🌷ഹാരിസ് തറമ്മൽ

Thursday, 24 December 2015

നബിദിനത്തെ കളിയാക്കിയ വഹ്ഹാബി പാതിരിക്ക് കിട്ടിയ എട്ടിന്റെ പണി.


നബിദിനത്തെ കളിയാക്കിയ വഹ്ഹാബി പാതിരിക്ക് കിട്ടിയ എട്ടിന്റെ പണി...
കുട്ടി:.നബി (സ്വ)ചെയ്യാത്ത കാര്യം നമുക്ക് ചെയ്യാൻ പറ്റോ.....
മൌലവി:ഒരിക്കലുമില്ല...അത് തെറ്റാണ്
കുട്ടി:എന്നാ നബി (സ്വ)പോയ സ്കൂളിന്റെ പേര് പറയൂ........
മൌലവി: ബ....ബ.....ബ.....
കുട്ടി: അപ്പൊ നാളെ മുതൽ ഞാന്‍ സ്കൂളില്‍ പോകണ്ട ലേ....
ഔലവി: 😖😖😖😖
കുട്ടി: നബി (സ്വ) ചെയ്ത കാര്യങ്ങള്‍ ചെയ്യൽ സുന്നത്തല്ലേ....
മൌലവി: അതെ...നബി (സ്വ) ചെയ്ത കാര്യങ്ങള്‍ എല്ലാം സുന്നത്താണ്
കുട്ടി: നബി തങ്ങള്‍ തലപ്പാവ് ധരിച്ചിരുന്നില്ലേ.....നിങ്ങള്‍ എന്താ ഇങ്ങനെ മൊട്ടത്തലയും കാട്ടി നടക്കുന്നത്
മൌലവി:😷😷😷😷😷😷😷
കുട്ടി: നബി തങ്ങള്‍ ഓതിയ നോക്കി ഓതിയ മുസ്ഹഫ് ഏതാണ് ???
മൌലവി: നബിയുടെ കാലത്ത് മുസ്ഹഫ് ഇല്ലല്ലോ മോനേ.....
കുട്ടി: അപ്പൊ ഞമ്മളും ഓതണ്ട ലേ.....
മൌലവി:😳 😳 😳
നീ പൊയ്ക്കേ....നിനക്ക് നാളെ സ്കൂളില്‍ പരീക്ഷ ഇല്ലേ....
കുട്ടി:നാളെ ഇംഗ്ലീഷാ....നബി തങ്ങള്‍ ഇംഗ്ലീഷ് പരീക്ഷ എഴുതീനോ.....ആവോ....🙊🙊🙊🙊🙊
മൌലവി.....😫😫😫😫😩😩😩🙆🏼🙆🏼🙆🏼🙆🏼🙆🏼🙆🏼🙆🏼🏃🏻🏃🏻🏃🏻🏃🏻🏃🏻🏃🏻🏃🏻
യൂസുഫ് നിസാമി.
പാലക്കോട് വണ്ടൂർ♦♦♦♦♦♦♦♦♦♦♦♦

Wednesday, 23 December 2015

നബിദിനാഘോഷവും മുന്‍കാല മുജാഹിദ് പണ്ഡിതരും



നബിദിനാഘോഷവും
മുന്‍കാല മുജാഹിദ്
പണ്ഡിതരും

📙നബിദിനാഘോഷത്തെ യാതൊരു തെളിവുകള്‍ കൊണ്ടും സമര്‍ത്ഥിക്കാന്‍ കഴിയാത്ത മുസ്‌ല്യാക്കന്മാര്‍, ജനങ്ങളുടെ മുമ്പില്‍ അവസാനമായി പൊട്ടിക്കുന്ന നുണബോംബാണ് ”മുന്‍കാല മുജാഹിദ് പണ്ഡിതന്മാരും ഇന്നത്തെപ്പോലെ നബിദിനമാഘോഷിച്ചിരുന്നു; ➖അത് അവരുടെ പ്രസിദ്ധീകരണങ്ങളില്‍ പറഞ്ഞിട്ടുണ്ട്” എന്നത്.
📗എന്നാല്‍ എന്താണ് വസ്തുത?
📱നമുക്ക് പരിശോധിക്കാം...'
.... അതിനു മുമ്പായി, ആ പറഞ്ഞ ‘മുന്‍കാല പണ്ഡിതന്മാരു’ടെ കാര്യത്തില്‍ ചില സംഗതികള്‍ നമുക്ക് മനസ്സിലാക്കേണ്ടതുണ്ട്. .....അഥവാ, അവര്‍ക്കെല്ലാം ജാഹിലിയ്യത്തിന്റെ ഒരു പൂര്‍വ്വകാലമുണ്ടായിരുന്നു. ....പച്ചയായി പറഞ്ഞാല്‍, ആദ്യകാലത്ത് അവരും ഇന്നത്തെ സമസ്തക്കാരെപ്പോലെ ബിദ്അത്തുകളിലും, ഖുറാഫാത്തുകളിലും വളര്‍ന്ന മുസ്‌ല്യാക്കന്മാര്‍ തന്നെയായിരുന്നു. പിന്നീടാണ് 〰അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹം കൊണ്ട് അവര്‍ക്ക് സത്യത്തിന്റെ വെളിച്ചം കിട്ടിയത്.
🔹അതുകൊണ്ടു തന്നെ അന്ന് പ്രസിദ്ധീകരിച്ചിരുന്ന അവരുടെ പ്രസിദ്ധീകരണങ്ങളായ ‘അല്‍ഇര്‍ശാദി’നും ‘അല്‍മുര്‍ശിദി’നും ആ സ്വാധീനം അല്‍പമൊക്കെ ഉണ്ടാകാം.
📙കേരള ജംഇയ്യത്തുല്‍ ഉലമയും സമസ്തയും കേരള നദ്‌വത്തുല്‍ മുജാഹിദീനുമെല്ലാം രൂപീകരിക്കുന്നതിന്റെ മുമ്പ് അന്നത്തെ മുസ്‌ലിം കൂട്ടായ്മയായിരുന്ന കേരളമുസ്‌ലിം ഐക്യസംഘമാണ് അല്‍ഇര്‍ശാദ് പ്രസിദ്ധീകരിച്ചിരുന്നത്.
📙അന്നത്തെ സമസ്ത നേതാക്കളില്‍ പലരും ഐക്യസംഘത്തിന്റെ പ്രവര്‍ത്തകരുമായിരുന്നു. അതിനാല്‍ അതില്‍ വന്ന കാര്യങ്ങള്‍ പൂര്‍ണമായും ‘വഹാബി’കളുടെ തലയില്‍ കെട്ടിവെച്ച് ഒഴിഞ്ഞുമാറുന്നത് ഒരിക്കലും നീതിയാവുകയില്ല.
💾പിന്നീട് ഐക്യസംഘത്തിനു ശേഷം 1924 ല്‍ ‘കേരള ജംഇയ്യത്തുല്‍ ഉലമ’ രൂപീകരിച്ചപ്പോഴും സമസ്ത നേതാക്കളെല്ലാം അതിലുമുണ്ടായിരുന്നു. .....പക്ഷെ, തങ്ങളുടെ ചൂഷണ മനസ്ഥിതി ഈ സംഘത്തില്‍ ചിലവാകില്ലെന്ന് ബോധ്യപ്പെട്ടപ്പോഴാണ് 1926 ല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എന്ന മറ്റൊരു സംഘടന രൂപീകരിച്ച് അവര്‍ പുറത്തുപോയത്.
➖അവിടെ ശേഷിച്ചിരുന്ന പണ്ഡിതന്മാരാകട്ടെ 100 ശതമാനവും സലഫിയ്യത്തിലേക്ക് കടന്നുവന്നവരുമായിരുന്നില്ല. ➖കര്‍മശാസ്ത്രപരമായി ശാഫിഈ മദ്ഹബില്‍ നിന്നും ചില നാട്ടാചാരങ്ങളില്‍ നിന്നും ഘട്ടംഘട്ടമായാണ് അവര്‍ക്ക് പരിവര്‍ത്തനമുണ്ടായതും യഥാര്‍ത്ഥ സുന്നത്തിലേക്ക് മടങ്ങിയതും.
🇰🇿യഥാര്‍ത്ഥത്തില്‍, ഈ കാലയളവിലാണ് നബിദിനാഘോഷത്തെ സംബന്ധിച്ചുള്ള ആരോപണവിധേയമായ പല ലേഖനങ്ങളും കടന്നുവരുന്നതും.
➖അതുകൊണ്ടുതന്നെ, അവയില്‍ ബിദ്അത്തിന്റേയും ഖുറാഫാത്തിന്റേയും വല്ല ചുവയും കണ്ടാല്‍ ആ അര്‍ത്ഥത്തില്‍ മാത്രമേ അത് ഉള്‍കൊള്ളാന്‍ പാടുള്ളൂ.
🔁ഇത്രയും പറഞ്ഞത്, അവരെല്ലാം നബിദിനം ആഘോഷിച്ചിട്ടുണ്ട് എന്ന് സമ്മതിക്കാന്‍ വേണ്ടിയല്ല.
〰പ്രത്യുത, അവരുടെ അവസ്ഥകളും ഇസ്‌ലാമിന്റെ നിലപാടും വ്യക്തമാക്കാന്‍ വേണ്ടി മാത്രമാണ്.
📓ഇനി നാം പരിശോധിക്കേണ്ടത്, അവര്‍ (മുജാഹിദുകളുടെ കേരളത്തിലെ മുന്‍കഴിഞ്ഞ നേതാക്കള്‍) ഇന്നത്തെപ്പോലെ നബിദിനമാഘോഷിച്ചിട്ടുണ്ടോ എന്നതാണ്. അങ്ങനെ ഉണ്ട് എന്നാണ് മുസ്‌ല്യാക്കന്മാര്‍ ആണയിട്ട് സമര്‍ത്ഥിക്കുന്നത്.
യഥാര്‍ത്ഥത്തില്‍ അവരെല്ലാം ഇന്ന് നടക്കുന്ന തരത്തിലുള്ള നബിദിനാഘോഷത്തെയും മൗലീദ് പാരായണത്തെയുമെല്ലാം എതിര്‍ത്തവരായിരുന്നു എന്ന് ആരോപണവിധേയമായ അവരുടെ ലേഖനങ്ങളില്‍ തന്നെ പറയുന്നുണ്ട്. അത്തരം ഭാഗങ്ങള്‍ മറച്ചുവെച്ചാണ് മുസ്‌ല്യാക്കന്മാരുടെ ഈ തെറ്റിദ്ധരിപ്പിക്കല്‍.
🎈എങ്കില്‍പിന്നെ, അവര്‍ അംഗീകരിച്ചു എന്ന്
പറയുന്നത് എന്താണ്❓
🔹വിശദീകരിക്കാം.....
🎈 ശിര്‍ക്കിനും ബിദ്അത്തിനുമെതിരെ പൊതുജനത്തെ ഉല്‍ബുദ്ധരാക്കാനും നബി( സ)യുടെ ചര്യകളും സത്യസന്ധമായ ചരിത്രവും അവരെ പഠിപ്പിക്കാനുമായി റബീഉല്‍അവ്വല്‍ മാസത്തില്‍ പ്രത്യേക യോഗങ്ങള്‍ സംഘടിപ്പിക്കുന്നതിനെയാണ് അവര്‍ അംഗീകരിച്ചിരുന്നത്. ↖അതിലപ്പുറം ആ ദിവസത്തിന് ഇല്ലാത്ത പോരിശകള്‍ കല്‍പിച്ചുകൊണ്ട് പ്രത്യേകമായ ആചാരങ്ങള്‍ സംഘടിപ്പിക്കാനും ആഘോഷിക്കാനുമല്ല. ഇക്കാര്യം മുസ്‌ല്യാക്കന്മാര്‍ തലയും വാലും കട്ടുചെയ്ത് ഉദ്ധരിക്കുന്ന ഭാഗങ്ങളില്‍ പോലും വ്യക്തമാണ്. അവരെല്ലാം, ഘോഷയാത്രയും ദഫ്ഫും സ്‌കൗട്ടും മൗലീദ് പാരായണവും നേര്‍ച്ചച്ചോറുമുള്ള ബിദ്അത്തിന്റെ നബിദിനാഘോഷത്തെയാണോ അംഗീകരിച്ചത്❓അതോ എല്ലാവിധ ബിദ്അത്തുകളില്‍ നിന്നും മുക്തമായ, നബിചരിത്രവും സുന്നത്തും പഠിപ്പിക്കുന്ന മൗലീദ് സദസ്സുകളേയോ❓ മേല്‍ വരികള്‍ വായിച്ചാല്‍ അങ്ങനെയല്ലേ മനസ്സിലാവുക❓എന്നിട്ടും അവരുടെ മേല്‍ ദുരാരോപണം ഇന്നും പൂര്‍വ്വാധികം ശക്തിയോടെ തുടരുന്നു. വല്ലാത്ത വൈരുദ്ധ്യം തന്നെ❗
📙മാത്രമല്ല, അവര്‍ (കെ.എം മൗലവി, ഇ.കെ മൗലവി തുടങ്ങിയവര്‍) നബിദിനാഘോഷത്തിന്റെയും മൗലിദിന്റെയും പേരില്‍ ഇന്ന് നടക്കുന്ന എല്ലാ അനാചാരങ്ങളെയും ശിര്‍ക്കുകളെയും തുറന്നുകാട്ടുന്നവരായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
➡ഇക്കാര്യം വിമര്‍ശനവിധേയമായ മേല്‍ അല്‍ഇര്‍ശാദിലും അല്‍മുര്‍ശിദിലും തന്നെയുണ്ട്. അവ കണ്ട ഭാവം പോലും നടിക്കാതെയാണ് മുസ്‌ല്യാക്കന്മാരുടെ മേല്‍ കസര്‍ത്ത്. അതിനാല്‍ അത്തരം ഭാഗങ്ങള്‍ ഇവിടെ ഉദ്ധരിക്കുകയാണ്. അത് വായനക്കാര്‍ മനസ്സിരുത്തി വായിക്കുക:
〰〰〰〰〰〰
(അല്‍ഇര്‍ശാദ്. 1343 റബീഉല്‍അവ്വല്‍. പുസ്തകം: 1 ലക്കം: 5. പേജ്: 145)
⏩ ”എന്നാല്‍ റബീഉല്‍ അവ്വലില്‍ മൗലിദ് കഴിക്കുന്നത് മുസ്‌ലിമീങ്ങളുടെ സര്‍വ്വസാധാരണമായ ഒരു ആദത്തായി തീരുകയാല്‍ അത് കഴിവുള്ളവരുടെ മേല്‍ വാജിബോ സുന്നത്തോ ആയിട്ടുള്ള ഒരു ദീനിയായ അമലാണെന്നും അതിനെ ഉപേക്ഷിക്കുന്നവര്‍ തീര്‍ച്ചയായും ആക്ഷേപാര്‍ഹരാണെന്നും ജനങ്ങള്‍ പൊതുവെ മനസ്സിലാക്കിക്കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഈ അമലിന്റെ താരീഖും (ഇത് എന്നുമുതല്‍ ഉണ്ടായതാണെന്നും) ഇതിനെക്കുറിച്ച് ശറഇന്റെ ഉലമാക്കള്‍ പറഞ്ഞിട്ടുള്ള ഹുക്മും പൊതുജനങ്ങളെ അറിയിക്കുന്നത് ആവശ്യമാകയാല്‍ അവയെക്കുറിച്ച് അല്‍പം വിവരിക്കാം.
🔹അല്ലാഹുതആലാ നമുക്ക് എല്ലാവര്‍ക്കും ഹഖിനെ വെളിപ്പെടുത്തിത്തരികയും അതനുസരിച്ച് നടക്കുവാന്‍ തൗഫീഖ് നല്‍കുകയും ചെയ്യട്ടെ. ആമീന്‍” (അല്‍ഇര്‍ശാദ്. 1343 റബീഉല്‍അവ്വല്‍. പുസ്തകം: 1 ലക്കം: 5. പേജ്: 145)
💟ഈ ലേഖനംകൊണ്ട് എന്താണ് ലേഖകന്‍ (ഇ.കെ. മൗലവിയാണ് ലേഖകന്‍) ഉദ്ദേശിച്ചതെന്ന് ഈ വരികളില്‍ നിന്ന് വളരെ വ്യക്തമാണല്ലോ? തുടര്‍ന്ന് അദ്ദേഹം ഹിജ്‌റ 6-7 നൂറ്റാണ്ടില്‍ ജീവിച്ച മുളഫ്ഫര്‍ രാജാവാണ് ഇത് ആദ്യമായി ഉണ്ടാക്കിയത് എന്ന് സമര്‍ത്ഥിക്കുന്നുണ്ട്. തുടര്‍ന്ന് അതിന്റെ മതവിധി വിശദീകരിക്കുന്നത് നോക്കൂ:
〰〰〰〰〰〰
(അല്‍ഇര്‍ശാദ്. 1343 റബീഉല്‍അവ്വല്‍. പുസ്തകം: 1 ലക്കം: 5. പേജ്: 146, 147)
:🇰🇿 ”ഇനി ഇപ്രകാരമുള്ള മൗലിദിന്റെ കാര്യത്തില്‍ ഉലമാഉശ്ശര്‍അ് പറഞ്ഞിട്ടുള്ള ഹുക്മ് എന്താണെന്ന് ചിന്തിക്കാം. ഉലമാക്കളില്‍ ചിലര്‍ ഇത് മദ്മൂമത്തായ (ആക്ഷേപാര്‍ഹമായ) ബിദ്അത്താണെന്ന് പറഞ്ഞിരിക്കുന്നു. കാരണം, ഇത് ദീനില്‍ മശ്‌റൂഅ് (നിയമിക്കപ്പെട്ടത്) അല്ലാതിരിക്കവെ ഒരു മതാചാരമായി എന്നുമാത്രമല്ല, ഒരു ദീനിയായ ഇബാദത്തായി എണ്ണപ്പെടുന്നു. പൊതുജനങ്ങള്‍ ഇത് മശ്‌റൂആണെന്ന് വിചാരിച്ചുവരുന്നു. വേറെ ചില ഉലമാക്കള്‍ പറയുന്നത് ഇത് ഹസനത്തായ (നല്ലതായ) ബിദ്അത്താണെന്നാണ്.” (അല്‍ഇര്‍ശാദ്. 1343 റബീഉല്‍അവ്വല്‍. പുസ്തകം: 1 ലക്കം: 5. പേജ്: 146,147)
⛔നോക്കൂ! എത്ര വ്യക്തമാണ് അവരുടെ നിലപാട്. ഇതെല്ലാം എഴുതിയിരിക്കുന്നത് മറ്റെവിടേയുമല്ല. മുസ്‌ല്യാക്കന്മാര്‍ സ്ഥിരമായി ഉദ്ധരിക്കുന്ന അതേ ലേഖനങ്ങളിലുളള വരികളാണ്. ഈ ലേഖനത്തിന്റെ പേരുതന്നെ ‘താരീഖുല്‍ മൗലിദി വ ഹുക്മുഹു’ (മൗലിദാഘോഷത്തിന്റെ ചരിത്രവും വിധിയും) എന്നാണ്. ഈ ആഘോഷം നബി(സ)യോ സ്വഹാബത്തോ മറ്റു സലഫുസ്സ്വാലിഹുകളോ നടത്തിയിട്ടില്ലെന്നും അത് ബിദ്അത്താണെന്നും സ്ഥാപിക്കുകയാണ് ആ ലേഖനത്തിന്റെ ഉദ്ദേശ്യവും. കാരണം, തുടര്‍ന്നുകൊണ്ടദ്ദേഹം ഇക്കാര്യം പണ്ഡിതന്മാരെ ഉദ്ധരിച്ചുകൊണ്ട് സമര്‍ത്ഥിക്കുകയാണ് ചെയ്യുന്നത്. അതിപ്രകാരമാണ്:
〰〰〰〰〰〰
(അല്‍ഇര്‍ശാദ്. 1343 റബീഉല്‍അവ്വല്‍. പുസ്തകം: 1 ലക്കം: 5. പേജ്: 149)
📒”ഇബ്‌നുല്‍ഹാജില്‍ മാലികീ(റ) അവരുടെ ‘മദ്ഖല്‍’ എന്ന കിതാബില്‍ ഇങ്ങിനെ പറയുന്നു: ഹറാമോ മക്‌റൂഹോ ഖിലാഫുല്‍ ഔലയോ ആയ യാതൊരു സംഗീതവും വിനോദവും മറ്റും ഒന്നും കൂടാതെതന്നെ മൗലിദ് കഴിക്കുന്നതായാലും മൗലിദ് എന്ന നിയ്യത്തുകൊണ്ടുതന്നെ അത് ബിദ്അത്താകുന്നു. എന്തുകൊണ്ടെന്നാല്‍ അത് ദീനില്‍ ഏറ്റലാണ്. പൂര്‍വ്വികന്മാരായ സലഫീങ്ങളുടെ അമലില്‍ പെട്ടതല്ല. സലഫീങ്ങളോട് തുടരുന്നതാകുന്നു ഏറ്റവും നല്ലത്. എന്നുമാത്രമല്ല, അവരുടെ നടപടിക്ക് വിരോധമായി ഒരുനിയ്യത്ത്കൂടി ഏറ്റാതിരിക്കല്‍ ഏറ്റവും നിര്‍ബന്ധമായിട്ടുള്ളതാണ്. കാരണം, റസൂലുല്ലാഹി( സ) തങ്ങളുടെ സുന്നത്തിനോട് തുടരുന്നതിലും നബിയേയും നബിയുടെ സുന്നത്തിനേയും തഅ്‌ളീം ചെയ്യുന്നതിലും ജനങ്ങളില്‍ നിന്ന് ഏറ്റവും അധികം ശ്രദ്ധയും ഉല്‍സാഹവുമുള്ളവര്‍ അവര്‍ (സലഫീങ്ങള്‍) തന്നെയായിരുന്നു. അവരില്‍നിന്ന് ഒരാളെങ്കിലും മൗലിദ് എന്ന നിയ്യത്തോടുകൂടി ഇങ്ങനെ ഒരു അമല്‍ ചെയ്തതായി നഖ്ല്‍ (റിപ്പോര്‍ട്ട്) ചെയ്യപ്പെട്ടിട്ടില്ല. നാം അവരുടെ പിന്‍ഗാമികളാണ്. അപ്പോള്‍ അവര്‍ക്ക് വിശാലമായിട്ടുള്ളത് നമുക്കും വിശാലമാകും.” (അല്‍ഇര്‍ശാദ്. 1343 റബീഉല്‍അവ്വല്‍. പുസ്തകം: 1 ലക്കം: 5. പേജ്: 149)
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
🎾നോക്കൂ ഇത്ര വ്യക്തമായി എഴുതിയ ഒരു ലേഖനത്തെയാണ് മുസ്‌ലിയാക്കന്മാര്‍ കഷ്ണിച്ചെടുത്ത് തങ്ങള്‍ക്കനുകൂലമാക്കി ദുര്‍വ്യാഖ്യാനിക്കുന്നത്. നീതിബോധം അവരെ തൊട്ടുതീണ്ടിയിട്ടില്ലെന്ന് ഇതിലൂടെ വ്യക്തമായല്ലോ?
➡➡
📘മാത്രമല്ല, ഈ ലേഖനത്തെ സംബന്ധിച്ച് പിന്നീട് ചില യാഥാസ്ഥിതികര്‍ സംശയങ്ങളുന്നയിച്ചപ്പോള്‍ അത് ബിദ്അത്താണെന്ന കാര്യം ഒന്നുകൂടി അരക്കിട്ടുറപ്പിച്ചുകൊണ്ട് അതേ ലേഖകന്‍ തന്നെ മറുപടി കൊടുക്കുന്നത് കാണുക:
〰〰〰〰〰〰
(അല്‍ഇര്‍ശാദ്. 1343 റബീഉല്‍അവ്വല്‍. പുസ്തകം: 1 ലക്കം: 4-5. പേജ്: 238)
📓”മൗലൂദ് എന്ന ഈ നടപടി സലഫുസ്സ്വാലിഹീങ്ങളാല്‍ ഏതൊരാളും ചെയ്യാത്തതാണെന്നും ശറഅ് അനുസരണം ഉള്ള ഒരു നടവടിയല്ലെന്നും മറ്റുമാണ്. എന്നാല്‍ ഞാന്‍ പറഞ്ഞിട്ടുള്ളത് ഖൈറുല്‍ഖുറൂനായ ആദ്യത്തെ മൂന്ന് നൂറ്റാണ്ടുകളിലെ സലഫുസ്സ്വാലിഹീങ്ങളില്‍ ആരും ഈ മൗലിദടിയന്തരം കൊണ്ടാടിയിരുന്നില്ലെന്നാണ്. അതിന് ഞാന്‍ ശരിയായ രേഖയും കൊടുത്തിട്ടുണ്ട്. പോരെങ്കില്‍ ചുവടെ ഉദ്ധരിക്കുന്ന ഇബാറത്തു കൂടി ശ്രദ്ധയോടുകൂടി വായിക്കുക..” (അല്‍ഇര്‍ശാദ്. 1343 റബീഉല്‍അവ്വല്‍. പുസ്തകം: 1 ലക്കം: 4-5. പേജ്: 238)
〰〰〰〰〰〰〰〰〰〰〰
📝ശേഷം കുറെ പണ്ഡിതോദ്ധരണികള്‍ ഇതുസംബന്ധമായി നല്‍കിയതിനു ശേഷം അവസാനിപ്പിക്കുന്നതിങ്ങനെയാണ് :
〰〰〰〰〰〰
(അല്‍ഇര്‍ശാദ്. 1343 റബീഉല്‍അവ്വല്‍. പുസ്തകം: 1 ലക്കം: 4-5. പേജ്: 239)
🔹 ”…….മേല്‍ എഴുതിയ ഇബാറത്തുകളാല്‍ ആദ്യത്തെ മൂന്ന് നൂറ്റാണ്ടുകളില്‍ മൗലിദ് കഴിക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നില്ലെന്ന് സൂര്യപ്രകാശം പോലെ തെളിഞ്ഞുവല്ലോ.” (അല്‍ഇര്‍ശാദ്. 1343 റബീഉല്‍അവ്വല്‍. പുസ്തകം: 1 ലക്കം: 4-5. പേജ്: 239)
〰〰〰〰〰〰〰〰〰〰〰
📒തന്റെ ലേഖനത്തിന്റെ അവസാനഭാഗത്ത്, റബീഉല്‍അവ്വലിലും മറ്റും വലിയ പോരിശകല്‍പിച്ചുകൊണ്ട് പാരായണം ചെയ്യുന്ന മൗലിദ് കിതാബുകളെസംബന്ധിച്ചാണ്. അതിലുള്ള ളഈഫും (ദുര്‍ബ്ബലം) മൗളൂഉ(നിര്‍മ്മിതം) മായ ഹദീസുകളെ ആക്ഷേപിക്കുകയും ഇനി ശരിയായ വല്ല സംഭവങ്ങളും ഉണ്ടെങ്കില്‍തന്നെ അത് അറബിയിലാകയാല്‍ അത് ആര്‍ക്കും മനസ്സിലാകാതെ പോകുന്നതിനാല്‍ അതുകൊണ്ട് യാതൊരു ഫലവുമില്ലെന്നുമാണ്. പ്രസ്തുത വരികള്‍ കാണുക:
〰〰〰〰〰〰
(അല്‍ഇര്‍ശാദ്. 1343 റബീഉല്‍അവ്വല്‍. പുസ്തകം: 1 ലക്കം: 5. പേജ്: 153,154)
🔹”എന്നാല്‍ ഇന്ന് പല മൗളൂആയ ഹദീസുകളാലും അടിസ്ഥാനമില്ലാത്ത രിവായത്തുകളാലും മറ്റു പല ഊഹങ്ങളായ വിവരങ്ങളാലും രൂപീകരിക്കപ്പെട്ട പല മൗലീദിന്റെ കിതാബുകളേയും കാണാം. മനാഖിബുകളില്‍ ളഈഫായ ഹദീസുകളെ എടുത്ത് വിവരിക്കല്‍ ജാഇസാണെന്നുള്ള ഖൗലിനെ പ്രമാണിച്ചായിരിക്കാം പലരും അങ്ങിനെ മൗലീദുകളെ നിര്‍മിച്ചിട്ടുള്ളത്. ഇങ്ങനെയുള്ള പല അസാധാരണ സംഭവങ്ങളേയും മറ്റും പറയുന്നതുകൊണ്ട് പൊതുജനങ്ങളുടെ ഹൃദയങ്ങളില്‍ വലിയ വികാരങ്ങളുണ്ടാകുമെന്നാണ് ആ മുഅല്ലിമീങ്ങള്‍ ധരിച്ചിട്ടുള്ളതെങ്കില്‍ കാര്യത്തിന്റെ കലാശം മറ്റുപ്രകാരത്തിലാണ്. ആവക ഊഹങ്ങളായ കഥകളില്‍ നിന്നും അനേകം ബിദ്അത്തുകള്‍ മുളച്ചുണ്ടാകുന്നുണ്ട്. ഇന്ന് കാണുന്ന പല ബിദ്അത്തുകള്‍ക്കും ഈവക കഥകള്‍ വളരെ സഹായമായിട്ടുണ്ടെന്ന് സമ്മതിക്കാതെ നിവര്‍ത്തിയില്ല. നബി( സ) തങ്ങള്‍ക്കാണെങ്കില്‍ നാലോ നാല്‍പതോ മൗലീദുകളില്‍ പറഞ്ഞാലവസാനിക്കാത്ത മശ്ഹൂറും മുതവാത്തിറുമായ ഫളാഇലും മനാഖിബും ഉള്ള സ്ഥിതിക്ക് ളഈഫാത്തും മൗളൂആത്തും എടുത്തു വിവരിക്കേണ്ടതായ ആവശ്യമെന്താണ്. മൗലീദ് ഓതുമ്പോള്‍ തന്നെ ജനങ്ങള്‍ കാട്ടിക്കൂട്ടുന്ന ബിദ്അത്തുകള്‍ക്ക് കയ്യും കണക്കുമില്ല.” (അല്‍ഇര്‍ശാദ്. 1343 റബീഉല്‍അവ്വല്‍. പുസ്തകം: 1 ലക്കം: 5. പേജ്: 153,154)
📗യാതൊരു വിശദീകരണത്തിന്റേയും ആവശ്യമില്ലാത്തവിധം ഇപ്പോള്‍ എല്ലാ സംശയങ്ങള്‍ക്കും പരിഹാരമായല്ലോ❓
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
➡പിന്നീട് മുസ്‌ല്യാക്കന്മാര്‍ വെട്ടിമുറിച്ച് ഉദ്ധരിക്കാറുള്ളത് കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിദ്ധീകരിച്ചിരുന്ന ‘അല്‍മുര്‍ശിദ്’ മാസികയാണ്. അതിനെക്കുറിച്ചും മുസ്‌ല്യാക്കന്മാരുന്നയിക്കുന്ന വിമര്‍ശനങ്ങള്‍ നേരത്തെ നാം കണ്ടുവല്ലോ❓
📝അതിനാല്‍ അതിലേയും ചില ഭാഗങ്ങള്‍ ഉദ്ധരിക്കാം. എന്നിട്ട് തീരുമാനിക്കുക അതും നബിദിനാഘോഷത്തിന് അനുകൂലമാണോ എതിരാണോ എന്ന്.
〰〰〰〰〰〰
💟(അല്‍മുര്‍ശിദ്. 1355 റബീഉല്‍അവ്വല്‍. 1936 ജൂണ്‍. പുസ്തകം: 2 ലക്കം: 5. പേജ്: 7)
💟”എന്നാല്‍ ഈ മാസത്തെ നാം എങ്ങിനെ കൊണ്ടാടണം? നബി(സ) യുടെ നേരെ നമുക്കുള്ള ബഹുമാനത്തെ എങ്ങിനെ പ്രദര്‍ശിപ്പിക്കണം? എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നതിന് മുമ്പായി ഇന്ന് നാം റബീഉല്‍ അവ്വല്‍ മാസത്തെ എങ്ങിനെ കൊണ്ടാടുന്നുവെന്നും നബിയോട് നമുക്കുള്ള ബഹുമാനത്തെ എങ്ങിനെ പ്രദര്‍ശിപ്പിച്ചുവരുന്നു എന്നും നമുക്ക് പരിശോധിക്കാം.
📝 റബീഉല്‍ അവ്വല്‍ മാസം വന്നാല്‍ വീടുതോറും മൗലൂദ് ഓതുന്ന സമ്പ്രദായമാണ് അനേകംകാലമായി നമ്മുടെ നാട്ടില്‍ നടന്നുവരുന്നത്. ഈ സമ്പ്രദായം കൊണ്ട് നബി(സ) യുടെ ജീവചരിത്രം പഠിക്കുവാനോ തിരുമേനിയുടെ ചര്യകളെ അറിയുവാനോ സാധിക്കുന്നില്ല. മൗലിദുകളാകട്ടെ നമ്മളില്‍ അധികപേര്‍ക്കും അറിഞ്ഞുകൂടാത്ത അറബിഭാഷയിലാണ്. നബിയുടെ ശരിയായ ജീവചരിത്രം അവയില്‍ ഇല്ല എന്നുതന്നെ പറയാം. മിക്ക മൗലിദുകളിലും ജനനം വരെയുളള വിവരം മാത്രമായിരിക്കും. ചിലതില്‍ ജനനദിവസമുണ്ടായ അത്ഭുത സംഭവങ്ങളും ശൈശവകാലത്തെ ഏതാനും വിവരങ്ങളും ഉണ്ടായിരിക്കും. ബാക്കിയുള്ളത് ചില ഖിസ്സകളാണ്. ഖിസ്സകളില്‍ അധികവും അടിസ്ഥാന രഹിതങ്ങളെന്നുതന്നെ പറയാം. അത്തരത്തില്‍ അറബി ഭാഷയിലുള്ള മൗലിദ് മുക്രിയോ മുല്ലയോ വന്ന് ഒരു ഭാഗത്തിരുന്ന് ചൊല്ലിപ്പറഞ്ഞതുകൊണ്ട് എന്തൊരു ഫലമാണ് സിദ്ധിക്കുവാനുള്ളത്. മുല്ല ചൊല്ലുന്നത് എന്താണെന്ന് മുല്ലക്കുതന്നെ മനസ്സിലായിരിക്കയില്ല. ചൊല്ലിക്കുന്നവന്റെ സ്ഥിതിയും അതുതന്നെ. റബീഉല്‍ അവ്വല്‍ കൊണ്ടാടേണ്ടത് ഇങ്ങനെയാണോ? ഇതുകൊണ്ടാണോ നബിയോടുള്ള ബഹുമാനത്തെ പ്രദര്‍ശിപ്പിക്കേണ്ടത്? നബി( സ) യോട് നമുക്കുള്ള ബഹുമാനത്തെ പ്രദര്‍ശിപ്പിക്കേണ്ടത് നബിയുടെ ചര്യകളേയും സന്ദേശങ്ങളേയും പഠിക്കുകയും തിരുമേനിയെ പിന്തുടരുകയും ചെയ്യുന്നതുകൊണ്ടാണ്. നബിയെ പിന്തുടരുന്നതുകൊണ്ടല്ലാതെ നാം അല്ലാഹുതആലയുടെ സ്‌നേഹത്തിന് പാത്രവാന്മാരായിത്തീരുന്നതല്ല.” (അല്‍മുര്‍ശിദ്. 1355 റബീഉല്‍അവ്വല്‍. 1936 ജൂണ്‍. പുസ്തകം: 2 ലക്കം: 5. പേജ്: 7)
〰〰〰〰〰〰〰
💾വിമര്‍ശനവിധേയമായ മറ്റൊരു ലക്കം അല്‍മുര്‍ശിദിലെ വരികള്‍ ശ്രദ്ധിക്കുക:
(അല്‍മുര്‍ശിദ്. 1357 റബീഉല്‍അവ്വല്‍. 1938 മെയ്. പുസ്തകം: 4 ലക്കം: 1. പേജ്: 24, 25)
📝 ”നമ്മുടെ മൗലിദ് സദസ്സ് പരിഷ്‌കരിക്കേണ്ടിയിരിക്കുന്നു. സംഭവബഹുലങ്ങളാല്‍ നിബിഡീകൃതമായ നബിചരിത്രം ഉണ്ടായിരിക്കെ ;യാതൊരു അടിയും(അടിസ്ഥാനം) ഇല്ലാത്ത കള്ളക്കഥകളും കള്ള രിവായത്തുകളും പ്രചരിപ്പിക്കുവാന്‍ നമ്മുടെ ആലിമുകള്‍ തുനിയുന്നത് ഒട്ടും ശരിയല്ല. ഇന്ന് നാം സ്വീകരിച്ചിരിക്കുന്ന മൗലിദ് കിതാബില്‍ സ്വഹീഹായ യാതൊന്നും തന്നെ ഇല്ലെന്ന് ഞാന്‍ പറഞ്ഞാല്‍ അത് അതിശയോക്തിയാണെന്ന് ഒരു പക്ഷെ പലരും തെറ്റിദ്ധരിച്ചേക്കും. ഈ തെറ്റിദ്ധാരണക്ക് കാരണം നമ്മുടെ ഉലമാഇന്റെ മൗനാനുമതിയാകുന്നു. അവര്‍ സ്വഹീഹായ പ്രസ്താവനകള്‍ അടങ്ങിയിട്ടുള്ള കിതാബാണ് തയ്യാറാക്കിക്കൊടുക്കേണ്ടിയിരുന്നത്. അതവര്‍ ചെയ്തില്ല. ള്വഈഫും മൗളൂആത്തും തെര്യപ്പെടുത്തിക്കൊടുക്കേണ്ടിയിരുന്നു. അതും അവര്‍ ചെയ്തില്ല. ഇത്തരക്കാരാണോ മുസ്‌ലിം സമുദായത്തെ സ്വര്‍ഗത്തിലേക്ക് തെളിക്കുന്നത്? ഇവര്‍ സ്വര്‍ഗത്തിലേക്കല്ല നരകത്തിലേക്കാണ് മുസ്‌ലിംകളെ നയിക്കുന്നത് എന്ന ആശങ്കക്ക് ഇവിടെ ഇടമുണ്ട്. എന്തുകൊണ്ടെന്നാല്‍ ആ മൗലിദ് ഓതുന്നവരെ പറ്റി ഈ ആയത്ത് എന്ത് സൂചിപ്പിക്കുന്നു എന്ന് നോക്കുക:
❎”വിവരമായി അറിഞ്ഞിട്ടില്ലാത്ത ചിലത് നിങ്ങള്‍ വായകൊണ്ട് പറഞ്ഞുവിടുന്നു എന്നിട്ട് അതെല്ലാം നിസ്സാരമാണെന്ന് ധരിക്കുകയും ചെയ്യുന്നു. അതാവട്ടെ അല്ലാഹുവിന്റെ പക്കല്‍ ഭയങ്കരമായതാകുന്നു.” ഈ ആയത്ത് അവര്‍ ഓര്‍ത്തിട്ടുണ്ടോ? ഇത് ഓര്‍ത്തിരുന്നുവെങ്കില്‍ സകലരും അറിഞ്ഞതേ പറയൂ. ഉള്ളിലൊന്ന് വെച്ച് പുറത്ത് മറ്റൊന്ന് പറകയില്ല. ഇത് ഓര്‍ക്കാതെയായിരിക്കണം നമ്മുടെ ആലിമുകള്‍, മുസ്‌ല്യാന്മാര്‍ മൗലിദ് ഓതുന്നത്. അതിലുള്ളത് പറഞ്ഞുകൊടുക്കുന്നത് മൗളൂആത്തുകള്‍ (കെട്ടുകഥകള്‍) സൂചന നല്‍കാതെ ജനങ്ങളെ കേള്‍പ്പിക്കുന്നത്. എന്ത് ചെയ്യട്ടെ നമ്മുടെ ആലിമുകള്‍ വഴിപിഴച്ചുപോയി. എനി അല്ലാഹു തന്നെ അവരെ നേര്‍മാര്‍ഗത്തിലാക്കണം. അവര്‍ക്ക് സല്‍ബുദ്ധി നല്‍കണം. റഹ്മാനായ തമ്പുരാനേ ജനങ്ങളുടെ ആലിമുകള്‍ക്ക് സത്യം ഗ്രഹിപ്പിക്ക്, അത് തുറന്ന് പറയുവാനുള്ള ധൈര്യം നല്‍ക്. എന്നാലേ കപടതയില്ലാത്ത നിന്റെ സാധു അടിമകള്‍ക്ക് യഥാര്‍ത്ഥം അറിഞ്ഞു നടക്കുവാന്‍ സാധിക്കു. ഇഹ്ദിനസ്സ്വിറാത്തല്‍ മുസ്തഖീം
〰〰〰〰〰〰
🔵നമ്മുടെ ഇടയില്‍ വാഇളുകളാണ് (പ്രാസംഗികര്‍) അധികമായി അന്ധവിശ്വാസം പരത്തിയത്. അവര്‍ സ്വയംകൃതിയായ പല കള്ളക്കഥകളും രചിച്ചു. ജനങ്ങളില്‍ പ്രചരിപ്പിച്ചു. വാഇളീങ്ങളുടെ ഈ അന്ധവിശ്വാസ പ്രചരണം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പണ്ടുകാലം മുതല്‍ക്കേ ഈശ്വരഭയംകൂടാതെ നടത്തിവരുന്ന ഒന്നാണ്.” (അല്‍മുര്‍ശിദ്. 1357 റബീഉല്‍അവ്വല്‍. 1938 മെയ്. പുസ്തകം: 4 ലക്കം: 1. പേജ്: 24, 25)
📙നബിദിന കാലത്ത് ഏറെ പുണ്യം കല്‍പിച്ച് ചൊല്ലുന്ന മങ്കൂസ്, ശര്‍റഫല്‍ അനാം മൗലീദുകളെയും സമൂഹത്തില്‍ പ്രചരിച്ച മറ്റു മാല-മൗലീദുകളേയുമാണ് ഇവിടെ തുറന്നുകാട്ടുന്നത്. അവ പ്രചരിപ്പിക്കുന്നത് ആരാണെന്നും അവര്‍ക്ക് അതിന്റെ പിന്നിലുള്ള ലക്ഷ്യമെന്താണെന്നും ഇതിലൂടെ വ്യക്തമാക്കുന്നു.
📝ഇതേ അല്‍മുര്‍ശിദിന്റെ തന്നെ മറ്റൊരു സ്ഥലത്ത് എഴുതി:
〰〰〰〰〰
(അല്‍മുര്‍ശിദ്. 1357 റബീഉല്‍അവ്വല്‍. 1938 മെയ്. പുസ്തകം: 4 ലക്കം: 1. പേജ്: 26, 27)
”ഇനി നമുക്ക് മൗലിദ് കിതാബിനെ പറ്റി ചുരുങ്ങിയ ഒരു നിരൂപണം നടത്താം. ഞാന്‍ മുമ്പ് പറഞ്ഞതില്‍ നിന്നും, അതില്‍ വിവരിച്ച യാതൊരു രിവായത്തും സ്വഹീഹല്ല എന്ന് ഗ്രഹിച്ചിരിക്കുമല്ലോ? ….മങ്കൂസില്‍ ഉള്ള ആദം നബിയുടെ തവസ്സുല്‍, നൂഹ് നബിയുടെ ഇസ്തിഗാസ, ആമിനാ ബീവി മലക്കുകളെ കണ്ടത്, അമ്പിയാക്കന്മാര്‍ കടന്നുചെന്നത്, പേരിടുവാന്‍ കല്‍പിച്ചത്, കുന്‍തു നൂറന്‍ എന്ന ഹദീസ് ഇതെല്ലാം ളഈഫാകുന്നു. ചിലത് മൗളൂആകുന്നു. കഅ്ബുല്‍ അഹ്ബാറിന്റെ ഹദീസ് മൗളൂആകുന്നു. വറുവിയ അന്ന ആമിന റഅത്ത് എന്ന രിവായത്തും മൗളൂആകുന്നു. ഫാരിസിലെ തീക്കട്ട വിവരം മൗളൂആകുന്നു. യഹ്‌യബ്‌നു ഉര്‍വത്തിന്റെ പ്രസ്താവന ളഈഫാകുന്നു. ഉസ്മാനുബ്‌നു ഹുവൈറിന്റെയും അങ്ങിനെ തന്നെ. ഇബ്‌നു ഇസ്ഹാഖിന്റെ 'പ്രസ്താവനയും ളഈഫാകുന്നു. എന്നാല്‍ പ്‌അത് നബി(സ്വ)തങ്ങളുടെ ഖിതാനിന്നായി വിളിച്ചുകൂട്ടിയ സദസ്സായിരുന്നു എന്നത് അല്‍പം നന്ന്. ആവിധത്തില്‍ ഹാകിം വിവരിച്ചിട്ടുണ്ട്. വലമ്മാ കാന വക്വ്തുള്ളുഹൂര്‍ എന്നത് മൗളൂആകുന്നു. അലിയ്യിബ്‌നു സൈദിന്റെ കഥ ശരിയോ തെറ്റൊ എന്ന് നമുക്ക് തീരുമാനിക്കാവുന്നതല്ല. അദ്ദേഹം സംഭവം ആരോട് പറഞ്ഞു എന്ന് നോക്കേണ്ടതുണ്ട്. ഇനി, മങ്കൂസിന്റെ ഗ്രന്ഥകര്‍ത്താവ് ആരാണ്, അദ്ദേഹം എവിടെനിന്നാണ് എടുത്തത് എന്നും അറിയണം. ഇപ്പോള്‍ നിങ്ങള്‍ക്കറിയാം മങ്കൂസ് ഓതുന്നത് കള്ളങ്ങള്‍ ഉരുവിടലാണ് എന്ന്. അത് ആലിമുകള്‍ ചെയ്യുന്നത് മഹാപാപമാണ് എന്ന്. അവരറിയാതെ ചെയ്തുപോയതാണെങ്കില്‍, ഞങ്ങള്‍ ആ വിഷയത്തില്‍ ആലിമല്ലായിരുന്നു എന്ന് അവര്‍ ജനങ്ങളെ തെര്യപ്പെടുത്തണം. എനി നമുക്ക് മേല്‍ പ്രസ്താവിച്ച വിഷയങ്ങളെ സംബന്ധിച്ച് തന്നെ ഒന്നുകൂടി കൂലങ്കശമായി പരിശോധിക്കാം. അവ ബുഖാരിയിലോ മുസ്‌ലിമിലോ ഉണ്ടോ? ഇല്ല. മറ്റു സ്വിഹാഹുകളിലുണ്ടോ? അതിലുമില്ല. ചില ഭാഗങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ അത് ളഈഫുമാകുന്നു. അവകളില്‍ സ്വഹീഹാണെന്ന് പറഞ്ഞ യാതൊരു ഹദീസും സ്വിഹാഹില്‍ എനിക്ക് കാണുവാന്‍ സാധിച്ചിട്ടില്ല. അവകളില്‍ കാണിച്ച ളഈഫായ അഥവാ മൗളൂആയ രിവായത്തുകളില്‍ മിക്കതും ദലാഇലുന്നുബൂവത്തി ലിഅബീനഈമില്‍ ഇസ്ഫഹാനി, ഖസാഇസുന്നുബുവ്വത്തില്‍ കുബ്‌റാ (സുയൂത്വി) കിതാബുബ്‌നുല്‍ അസാകിര്‍, കന്‍സുല്‍ഉമ്മാല്‍ മുതലായ കിതാബുകളിലുള്ളതാണ്. ആ കിതാബുകളില്‍ വളരെ കള്ള രിവായത്തുകളും ളഈഫുകളും സ്ഥലംപിടിച്ചിട്ടുണ്ട്.” (അല്‍മുര്‍ശിദ്. 1357 റബീഉല്‍അവ്വല്‍. 1938 മെയ്. പുസ്തകം: 4 ലക്കം: 1. പേജ്: 26, 27)
💾എത്ര വ്യക്തമാണ് വിഷയം. ഇനിയും കാര്യങ്ങള്‍ മനസ്സിലാക്കാതെ തട്ടിപ്പ് നടത്തുന്നവരുടെ സ്ഥിതി അതിദയനീയം തന്നെ!
〰〰〰〰〰〰〰〰〰〰〰
📝ചുരുക്കത്തില്‍, നബിദിനാഘോഷം ഇസ്‌ലാമിന് പരിചയമില്ലാത്ത പുത്തനാചാരമാണെന്നും അതിന്റെ പേരില്‍ നടക്കുന്ന മൗലീദുകളില്‍ ശിര്‍ക്കും കുഫ്‌റും കള്ളക്കഥകളുമുണ്ടെന്നും തുറന്നുകാണിക്കുകയാണ് മുന്‍കാല മുജാഹിദ് നേതാക്കള്‍ ചെയ്തിരുന്നതെന്ന് ഇത്രയും ഉദ്ധരിച്ച അവരുടെ പ്രസിദ്ധീകരണങ്ങളിലൂടെ തന്നെ വ്യക്തമായല്ലോ❓
🇰🇿എന്നാല്‍, ഇത്തരം വരികള്‍ മറച്ചുവെച്ചുകൊണ്ടാണ് അതേ ലേഖനങ്ങളില്‍ തന്നെ വന്ന ചില പരാമര്‍ശങ്ങള്‍ സന്ദര്‍ഭത്തില്‍നിന്നടര്‍ത്തിയെടുത്തും ചിതലതെല്ലാം വക്രീകരിച്ചും തല്‍പരകക്ഷികള്‍ അവതരിപ്പിക്കാറുള്ളത്! അത് തികച്ചും അനീതി മാത്രമാണെന്ന് വായനക്കാര്‍ക്ക് ഇപ്പോള്‍ ബോധ്യപ്പെട്ടിരിക്കുമല്ലോ❓
📗യഥാര്‍ത്ഥത്തില്‍, അവര്‍ ചെയ്തിരുന്നത് ഇത്തരം അനാചാരങ്ങളെ എല്ലാ അര്‍ത്ഥത്തിലും തുറന്നുകാട്ടുക തന്നെയായിരുന്നു. അതിനുവേണ്ടി ആ കാലത്ത് ‘നബിദിന സദസ്സ്’ എന്ന പേരിലായിരുന്നു ആളുകളെ സംഘടിപ്പിച്ചിരുന്നത് എന്നത് ശരിയാണ്. അതുപോലെതന്നെയാണ് ‘നബിദിന പതിപ്പു’കള്‍ പ്രസിദ്ധീകരിച്ചിരുന്നതും. കാരണം, പൊതുജന മനസ്സില്‍ ആഴത്തില്‍ വേരോടുകയും അതാണ് മതം, അതിലപ്പുറം മറ്റൊന്നുമില്ല എന്ന് തെറ്റിദ്ധരിക്കുകയും ചെയ്ത ഇത്തരം അനാചാരങ്ങളെ ആ കാലത്ത് അങ്ങനെ മാത്രമേ നേരിടാന്‍ കഴിഞ്ഞിരുന്നുള്ളൂ എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. അതിലപ്പുറം ഇന്ന് നടക്കുംപോലെ നബിദിന റാലി നടത്താനോ, നേര്‍ച്ച കഴിക്കാനോ, മൗലീദ് പാരായണം ചെയ്യാനോ അനുബന്ധമായ മറ്റു അനാചാരങ്ങള്‍ക്കോ അവരാരും നേതൃത്വം കൊടുത്തിട്ടില്ല. അതിനുവേണ്ടി ആയത്തുകളും ഹദീസുകളും ദുര്‍വ്യാഖ്യാനിച്ചിട്ടുമില്ല.
📙ഇതെല്ലാം പറയുമ്പോഴും നാം നേരത്തെ ഫറഞ്ഞ കാര്യങ്ങള്‍ വിസ്മരിക്കരുത്. അഥവാ, അവരുടെ വാക്കുകളിലും വരികളിലും തെറ്റായ പലതും ഉണ്ടാകാന്‍ സാധ്യതയുണ്ട്. പക്ഷെ, അതെല്ലാം, അവരുടെ മുന്‍കാല സാഹചര്യങ്ങളും പശ്ചാത്തലവും പരിഗണിച്ച് മാത്രം വിലയിരുത്തേണ്ടവയാണ്.
📘ഇനി പറയൂ! നബിദിനദാഘോഷം അനാചാരമാണെന്ന് ഇത്ര വ്യക്തമായും കൃത്യമായും സമര്‍ത്ഥിച്ച മുന്‍കാല മുജാഹിദ് പണ്ഡിതന്മാരെക്കുറിച്ചും പ്രസിദ്ധീകരണങ്ങളെക്കുറിച്ചുമാണോ അവര്‍ ഈ അനാചാരത്തിന്റെ വക്താക്കളായിരുന്നെന്ന് ആരോപിക്കുന്നത്❓
📒പരലോകത്തെ മറന്നുപോകരുതെന്ന് മാത്രമേ അത്തരമാളുകളോട് വീണ്ടും നമുക്ക് പറയാനുള്ളൂ.
〰〰〰〰〰〰〰〰〰〰〰
🇰🇿ലേഖകന്‍ ശാഫി സ്വലാഹി ചങ്ങലീരി🇰🇿