Wednesday 16 December 2015

ഷറഫൽ അനാം മൗലിദിൽ തെറ്റോ



സൽക്കർമ്മങ്ങളായി സമൂഹത്തിൽ നിരാക്ഷേപം നടന്നു വന്നിരുന്ന, റബ്ബിന്റെ വഴിയിലായി ജീവിക്കാൻ സഹായകമാകുന്ന സകലമാന വിഷയങ്ങളിലും അനാവശ്യമായതും തികച്ചും പിഴച്ചതുമായ സാങ്കേതികത്വം പറഞ്ഞു ആളുകളെ വസ് വാസാക്കി ഇല്ലാതെ ആക്കുക എന്ന കുതന്ത്രത്തിന്റെ ആശാന്മാരായ വഹ്ഹാബീ നേതാക്കളിൽ പെട്ട ഏതോ ഒരു ചങ്ങാതിയുടെ പ്രസംഗം കേട്ടു - അതിനൊരു ചെറിയ വിശദീകരണം നമ്മളാൽ കഴിയുന്ന രീതിയിൽ കൊടുക്കുക എന്നതാണീ കുറിപ്പിന്റെ ലക്‌ഷ്യം.
👉📝👉📝👉📝👉📝👉
അയാൾ പറയുന്ന വിഷയത്തിൽ ആകെക്കൂടി ഉള്ളത് ആദരവായ നബിതങ്ങളുടെ (സ്വ) പ്രകീർത്തന സൃഷ്ടിയും ഉണ്ടാക്കിയ കാലം തൊട്ടിങ്ങോളം ആയിരക്കണക്കായ പണ്ഡിത താരകങ്ങൾ പാടിയും പറഞ്ഞും പ്രചരിപ്പിക്കുകയും അതിന്റെ പുണ്യം കരസ്ഥമാക്കുകയും ചെയ്യുന്ന ഷറഫൽ അനാം മൗലിദിൽ തിരുനബി (സ്വ) തങ്ങളുടെ തിരുജന്മ ശേഷം അവിടുത്തെ പിതാമഹൻ അബ്ദുൽ മുത്തലിബ് ആ പിഞ്ചു കുഞ്ഞിനെ എടുത്ത് കൊണ്ട് കഅബത്തിങ്കൽ പോകുകയും അവിടെ വെച്ച് ആ കുട്ടിയെ പറ്റി ഒരു കവിത ചൊല്ലി എന്നും അതിൽ
أنت الذي سميت في القرآن
ഖുർആനിൽ പേര് പരാമർശിക്കപ്പെട്ട കുട്ടിയാണ് ഇത് എന്ന് ഉണ്ട് എന്നും അത് കളവാണ് എന്നുമാണ്. അതിനുള്ള കാരണം ഖുർആൻ നബിതങ്ങൾ (സ്വ)ക്ക് ഇറങ്ങിയതാണ് - അപ്പോ നബിതങ്ങൾ ജനിച്ച സമയത്ത് അബ്ദുൽ മുത്തലിബിന് എങ്ങനെ അറിയും ഖുർആനിൽ അവിടുത്തെ പേരുണ്ട് എന്നതാണ്‌. ഇക്കാരണം കൊണ്ട് തന്നെ ഈ മൗലിദിൽ ഉള്ളത് കളവും സമുദായത്തെ എവിടെയൊക്കെയോ കൊണ്ട് പോകുന്നതുമാണ് എന്നാണ് മൂപ്പരുടെ വിലാപം കൊള്ളൽ.

യാഥാർത്യത്തിലേക്ക് നമുക്കൊന്ന് ചുരുങ്ങിയ രൂപത്തിൽ പോകാം.
ഈയൊരു ചരിത്ര സംഭവം ഉധരിചതിന്റെ പേരിലാണ് മൗലിദുകാരനും അത് പാരായണം ചെയ്യുന്നവരും പിഴച്ചവർ ആകുന്നതെങ്കിൽ എണ്ണിയെണ്ണി ഇതുദ്ധരിച്ച ഈയുള്ളവന്റെ ശ്രദ്ധയിൽ പെട്ട നാല് ഇമാമീങ്ങളെ താഴെ പറയുന്നു( എല്ലാ ചരിത്രകാരനമാരും ഇത് ഉദ്ധരിക്കുന്നുണ്ട്):
1) ഇമാം ഇബ്നു ഇസ് ഹാഖ്
2) ഇമാം ഇബ്നു അസാക്കിർ
3) ഇമാം ബൈഹഖി
4) ഇമാം ഇബ്നു കസീർ
ഇസ്ലാമിക ചരിത്രത്തിന്റെ അതിസുന്ദരമായ അദ്ധ്യായങ്ങൾക്ക് ആകമാനം അവലംബവും ആശയുമായ ചരിത്രകാരന്മാരിലെ അഗ്രഗണ്യരായ ഇമാമീങ്ങൾ ആകമാനം ഉദ്ധരിച്ച ഈ സംഭവത്തെ എടുത്ത് എഴുതിയതാണോ മൗലിദുകാരൻ ചെയ്ത തെറ്റ്..?
ഹബീബിന്റെ തിരുചരിത്രത്തിലെ ഈ സുവർണ്ണ താളുകൾ ആയിരത്തി നാനൂറു വർഷത്തിനിപ്പുറവും ജ്വലിപ്പിച്ചു നിർത്താൻ വേണ്ടി ആ തിരുജന്മ സ്തുതികൾ പാടുന്നതാണോ ഞങ്ങൾ ചെയ്ത തെറ്റ്..?

നാൽപ്പതു വയസ്സെത്തും മുമ്പ് തിരുനബി ആരുമല്ലെന്നും സാധാരണക്കാരനായ വെറുമൊരു 'അറബിപ്പയ്യൻ' ആന്നെന്നും കൊട്ടിഘോഷിക്കുന്ന വഹ്ഹാബികൾക്ക് ആ തിരുജന്മത്തിന്റെ ഓർമ്മകൾ ഉപയോഗശൂന്യമായ കെട്ടുകഥകൾ മാത്രമാണെന്ന് വരുന്നതിൽ അത്ഭുതമില്ല - പക്ഷെ മുസ്ലിമീങ്ങളിൽ ഹബീബിനോട് അസൂയ ഇല്ലാത്ത, അവിടുത്തെ ഏതൊരു പദവിയോടും സന്തോഷം മാത്രമുള്ള സ്നേഹമുള്ളവർക്ക് അത് പോര - അവിടുന്ന് "ആലമീന്" ആകമാനം അനുഗ്രഹമാണ് എന്ന് അല്ലാഹു പറഞ്ഞതിൽ പെട്ട ആലമീൻ അവിടുത്തെ നാൽപ്പതാം വയസ്സിലെ നുബുവ്വത്തിന് ശേഷം മാത്രമല്ല ഉള്ളത് - മറിച്ചു ഭൌതിക ലോകത്തേക്ക് അവിടുന്ന് ജനിച്ചു വീഴും മുമ്പും "ആലമീൻ" ഉണ്ട് - അതിനൊക്കെ അനുഗ്രഹം ആയ നബിതങ്ങൾ അവിടുത്തെ ജന്മത്തിന് മുമ്പും ജന്മത്തിലും ജീവിത കാലത്തും വഫാത്തിന് ശേഷവും അവിടുന്ന് സത്യവിശ്വാസിക്ക്‌ അത്ഭുതം തന്നെ - പരിശുദ്ധം തന്നെ.
💯💯💯💯
വിഷയത്തിലേക്ക് വരാം: -
ഈ വിഷയത്തെ രണ്ട് രീതിയിൽ സമീപിക്കാൻ കഴിയും - ആദ്യത്തേത് ആദരവായ നബിതങ്ങളുടെ(സ്വ) തിരുനാമം "മുഹമ്മദ്‌" എന്ന് അവിടുന്ന് ജനിച്ചപ്പോൾ ഭൌതികലോകത്ത് വെച്ച് നാമകരണം ചെയ്തത് അബ്ദുൽ മുത്തലിബ് ആണെന്നുള്ളതിൽ ആർക്കും തർക്കമില്ല - ഇവിടെ തന്നെ പ്രാസംഗികൻ ഉദ്ധരിച്ച വസ് വാസിന്റെ കെട്ടഴിയും - കാരണം ആദരവായ നബിതങ്ങൾ(സ്വ) യുടെ തിരുനാമം "മുഹമ്മദ്‌" എന്നായിരിക്കണം എന്ന് ആരാണ് അബ്ദുൽ മുത്തലിബിന് അറിയിച്ചു കൊടുത്തത്? ഈ നാമം പൂർവ്വവേദങ്ങളിൽ ഉള്ളതാണെന്നും ആർക്കും സംശയമില്ല (ഇകൂട്ടരുടെ പരിപാടികളിൽ നിരന്തരം പൂർവ്വവേദങ്ങളിൽ നബിതങ്ങളുടെ പേരുണ്ട് എന്ന് പറയാറും ഉണ്ട്). അപ്പൊ സ്വാഭാവികമായും ഇവിടെ ഒരു ചോദ്യം ഉയരും - എങ്ങനെ അബ്ദുൽ മുത്തലിബിന് അറിഞ്ഞു ഈ കുട്ടിക്ക് "മുഹമ്മദ്‌" എന്ന് പേരിടണമെന്ന്..?
💥💧💥💦💥💧💥💦
മുഹമ്മദ്‌ എന്ന് പേരിടണം എന്ന് ആരാണോ അറിയിച്ചു കൊടുത്തത് അതേ ഭാഗത്ത് നിന്ന് തന്നെ ഈ പേര് 'ഖുർആനിൽ' ഉണ്ട് എന്ന് അറിയിച്ചു കൊടുത്തതാകാമല്ലോ. അതിലെന്താണ് അത്ഭുതമുള്ളത്..? തിരുനാമം ഇൽഹാം ആയി അബ്ദുൽ മുത്തലിബിന് ലഭിച്ചതാണെങ്കിൽ അതേ രൂപത്തിൽ ഇൽഹാം ആയി അല്ലാഹുവിങ്കൽ നിന്ന് ഖുർ ആനിൽ ഈ കുട്ടിയുടെ പേരുണ്ട് എന്നും ലഭിക്കാം. അതിൽ അയുക്തികമായി യാതൊന്നുമില്ല .
👍🌹👍🌹👍🌹👍🌹👍
ഇനി രണ്ടാമത്തേത് അഥവാ ഇവിടെ "ഖുർആൻ" എന്ന് പറഞ്ഞത് തന്നെ എടുക്കാം - അങ്ങനെ ആണെങ്കിൽ എന്താണ് പ്രശ്നം എന്ന് നോക്കാം.ഇവിടെ "ഖുർആൻ" എന്ന് പറഞ്ഞത് കൊണ്ട് ഉദ്ദേശ്യം വിശുദ്ധ ഖുർആൻ അല്ല മറിച്ച് പൂർവ്വ വേദങ്ങളിൽ പെട്ട ഇഞ്ചീൽ, സബൂർ അല്ലെങ്കിൽ തൗറാത്ത് ആണ് എന്ന് മനസ്സിലാക്കാം. അതിനും ന്യായമുണ്ട് കാരണം അല്ലാഹുവിന്റെ വിശുദ്ധ ഖുർ ആനിലും ഹബീബ്(സ്വ) യുടെ തിരുവാക്യങ്ങളിലും ഈ രീതിയിൽ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.
🔍🔎🔍🔎🔍🔎🔍🔎🔍
വിശുദ്ധ ഖുർആൻ പറയുന്നത് നോക്കൂ -
സൂറത്ത് ഹിജ്രിലെ
الذين جعلوا القرآن عضين
എന്ന ആയത്തിൽ അഹ്ലുകിതാബികൾ ആയ ജൂത നസ്വാറാക്കൾ അവർക്കിറക്കപ്പെട്ട വേദങ്ങളിൽ കൈകടത്തലുകൾ നടത്തുകയും തന്നിഷ്ടത്തിനനുസരിച്ച്‌ വിശ്വസിക്കുകയും ചെയ്ത കാര്യം ഇമാം ഇബ്നു കസീർ(റ) ഇമാം ബുഖാരിയെ ഉദ്ധരിച്ചു പറയുന്നത് നോക്കുക -
وقوله : ( الذين جعلوا القرآن عضين ) أي : جزءوا كتبهم المنزلة عليهم ، فآمنوا ببعض وكفروا ببعض .
ഇവിടെ 'ജഅലൽ ഖുർആന' എന്ന് പറഞ്ഞത് ആരെപ്പറ്റിയാണ് ഇബ്നു അബ്ബാസ് (റ) തങ്ങളിൽ നിന്നും ഉദ്ധരിക്കുന്നത് നോക്കൂ -
قال البخاري : حدثنا يعقوب بن إبراهيم ، حدثنا هشيم ، أنبأنا أبو بشر ، عن سعيد بن جبير ، عن ابن عباس : ( جعلوا القرآن عضين ) قال : هم أهل الكتاب ، جزءوه أجزاء ، فآمنوا ببعضه ، وكفروا ببعضه
"അഹ്ലുകിതാബികൾ ആണവർ. - ഖുർആനിനെ (അവരുടെ വേദങ്ങളെ എന്നർത്ഥം) അവർ ഖണ്ഡങ്ങളാക്കുകയും ചിലതിൽ വിശ്വസിക്കുകയും മറ്റു ചിലതിൽ അവിശ്വസിക്കുകയും ചെയ്തു". (തഫ്സീർ ഇബ്നു കസീർ)
ഇവിടെ പറയപ്പെട്ട ഖുർആൻ ഏതാണ് എന്നൊന്ന് വസ് വാസുകാർ പറയണം. മാറ്റത്തിരുത്തലുകൾ അഹ്ലുകിതാബികൾ (യഹൂദികളും നസ്വാറാക്കളും എന്ന് തൊട്ടു മുമ്പത്തെ ആയത്തിന്റെ തഫ്സീറിൽ ഇബ്നു അബ്ബാസ് തങ്ങൾ തന്നെ പറയുന്നുണ്ട്) തിരുത്തലുകൾ നടത്തി എന്ന് പറയുന്നത് നബിതങ്ങൾ (സ്വ) ക്ക് ഇറക്കപ്പെട്ട ഖുർആൻ ശരീഫിനെ കുറിച്ചാണോ..?
അല്ലേയല്ല -
അപ്പൊ പൂർവ്വ വേദങ്ങളെ പറ്റി 'ഖുർആൻ' എന്ന് അല്ലാഹു തന്നെ പറഞ്ഞിട്ടുണ്ട് - അപ്പോ ഖുർആനും തെറ്റാണെന്ന് നിങ്ങൾ പറയുമോ..?!!
✋🎈✋🎈✋🎈✋🎈✋
ചില ഇമാമീങ്ങൾ ഇത് ഉദ്ധരിച്ചത് "ഖുർആൻ" എന്നതിന് പകരം "ഫുർഖാൻ" എന്നാണ്. അങ്ങനെ ആണെങ്കിലും അത് അല്ലാഹു തന്നെ അവന്റെ വിശുദ്ധ ഖുർആനിൽ മുൻകാല വേദങ്ങളുടെ മേൽ ഉപയോഗിച്ചിട്ടുണ്ട്.
മൂസാ നബി (അ) മിന് തൌറാത്ത് ഇറക്കിക്കൊടുത്തു എന്ന് പറയുന്നിടത്ത് തൌറാത്ത് എന്ന് പറയുന്നതിന് പകരം "ഫുർഖാൻ" എന്നാണു അല്ലാഹു ഉപയോഗിച്ചത്.
ولقد آتينا موسى وهارون الفرقان وضياء وذكرا للمتقين
(സൂറത്തുൽ അംബിയാ)
💡⏳🔦💡⏳🔦💡⏳🔦
ഇനി ആദരവായ നബിതങ്ങൾ(സ്വ) യുടെ തിരുവചനത്തിൽ പൂർവ്വ വേദത്തെ കുറിച്ച് ഖുർആൻ എന്ന് ഉദ്ധരിച്ചത് കൂടെ ആയാൽ വിഷയത്തിലെ യാതൊരു വിധ തൽബീസുകളും ബാക്കി നിൽക്കില്ല - അല്ലാഹുവും റസൂലും (സ്വ) പഠിപ്പിച്ചതിനേക്കാൾ "കൂടുതൽ" ഇസ്ലാം ഇക്കൂട്ടർക്ക് അറിയാം എന്ന് വിശ്വസിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവർ ഇവരുടെ പിന്നാലെ കൂടട്ടെ..മുസ്ലിമീങ്ങളെ പ്രതീക്ഷിക്കരുത്.
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ " خُفِّفَ عَلَى دَاوُدَ ـ عَلَيْهِ السَّلاَمُ ـ الْقُرْآنُ، فَكَانَ يَأْمُرُ بِدَوَابِّهِ فَتُسْرَجُ، فَيَقْرَأُ الْقُرْآنَ قَبْلَ أَنْ تُسْرَجَ دَوَابُّهُ،
അബൂ ഹുറൈറ തങ്ങളെ തൊട്ട് റിപ്പോർട്ട്: നബിതങ്ങൾ(സ്വ) പറഞ്ഞു: ഖുർആനിൻ പാരായണം (സബൂർ ആണ് ഉദ്ദേശ്യം) ദാവൂദ് നബി അലൈഹിസ്സലാമിനു അല്ലാഹു എളുപ്പമാക്കികൊടുത്തു. ദാവൂദ് നബി (അ) അവിടുത്തെ യാത്രാ മൃഗത്തിന്റെ ജീനി കെട്ടാൻ ആജ്ഞാപിക്കുമായിരുന്നു. ജീനി കെട്ടിതീരുന്നതിന്റെ മുമ്പ് അവിടുന്ന് ഖുർആൻ (സബൂർ ആണ് ഉദ്ദേശ്യം) ഓതി തീർക്കുമായിരുന്നു. (സ്വഹീഹുൽ ബുഖാരി).
ഇവിടെ പറയപ്പെട്ട ഖുർ ആൻ എന്താണ് എന്ന് ഇമാം ഇബ്നുഹജർ അസ്ഖലാനി തങ്ങൾ മറ്റു സാധ്യതകൾ പറയുന്ന കൂട്ടത്തിൽ വ്യക്തമായി പറയുന്നത് നോക്കൂ..
وقيل المراد الزبور ، وقيل التوراة
ഇവിടുത്തെ ഖുർആൻ എന്നത് ഒന്നുകിൽ സബൂർ അല്ലെങ്കിൽ തൌറാത്ത് ആണെന്ന് പറയപ്പെട്ടിരിക്കുന്നു.(ഫത്ഹുൽബാരി)
ഇവരുടെ ആചാര്യനായ ഇബ്നുൽ ഖയ്യിം തന്നെ പറയുന്നത് നോക്കൂ ഈ ഹദീസിനെ കുറിച്ച്:
والمراد بالقرآن هنا الزبور
"ഇവിടെ ഖുർആൻ എന്ന് പറഞ്ഞത് കൊണ്ട് ഉദ്ദേശ്യം സബൂർ ആണ്." (തഹ്ദീബുസ്സുന്ന)
💐🌸🌹🌺💐🐾🌹🍁🍃
നോക്കൂ - ദാവൂദ് നബി (അ) ന് ഇറക്കപ്പെട്ട സബൂറിനെ കുറിച്ച് ഒരേ ഹദീസിൽ രണ്ട് പ്രാവശ്യം ആദരവായ നബിതങ്ങൾ(സ്വ) ഖുർആൻ എന്ന് പറഞ്ഞു..! ഇനി ഇതിന്റെ പേരിൽ ബുഖാരിയിലെ ഈ ഹദീസ് കളവാണ് എന്നും ബുഖാരി "എവിടെയൊക്കെയോ" മുസ്ലിമീങ്ങളെ കൊണ്ട് പോകുന്നു എന്നും പറയുമോ..?!!
ഇങ്ങനെയാണീ കൂട്ടരുടെ സകലമാന പിഴപ്പിക്കലുകളുടെയും സ്ഥിതി. ഈമാനിനു മേലേക്ക് യുക്തിയെ പ്രതിഷ്ടിച്ച് തന്റെ തറയുക്തിയിൽ ശരിയെന്നു തോന്നുന്നതിനെ മാത്രം വിശ്വസിക്കുകയും മേലെ ഉദ്ധരിക്കപ്പെട്ട അഹ്ലുകിതാബികളെ പോലെ
فآمنوا ببعض وكفروا ببعض .
പ്രമാണങ്ങളിൽ തങ്ങൾക്ക് ഇഷ്ടപ്പെട്ടത് വിശ്വസിക്കുകയും അല്ലാത്തത് തള്ളുകയും ചെയ്യുന്ന തികഞ്ഞ പൗരൊഹിത്യ രീതിയിലേക്ക് ഇസ്ലാമിനെ വഴിനടത്തുകയാണ് ഈ വഹ്ഹാബിസം.
☝✋ 🚷 ⛔ ❌☝✋
നാശത്തിന്റെ പടുകുഴിയിലേക്ക് നാഥന്റെ അടുക്കൽ നിന്നും ശിക്ഷ അത്തരം കൂട്ടരിലെക്ക് ഇറങ്ങിയത് നമ്മിലേക്ക് ഇറങ്ങാതിരിക്കുന്നത് അല്ലാഹുവിന്റെ ദീനിനെ ഇത്തരത്തിൽ വ്യഭിചരിക്കുന്ന മൗലവിമാർക്ക് എതിരിൽ സത്യത്തിന്റെ ജിഹാദൊരുക്കി സുന്നീ ഉലമാക്കൾ അണിനിരക്കുന്നത് കൊണ്ടായിരിക്കാം.
ഹബീബിന്റെ ചരിത്രം പോലും തുടച്ചു നീക്കുക എന്ന ആഗോളതലത്തിലെ ഇസ്ലാമിക വിരുദ്ധ അച്ചുതണ്ടിന്റെ കുതന്ത്രത്തിന് അറിഞ്ഞും അറിയാതെയുമുള്ള ഓശാന പാടലിന്റെ രൂപങ്ങളിൽ ഒന്നാണിത്. പക്ഷെ അല്ലാഹു അവന്റെ ആദ്യത്തെ സൃഷ്ടിയുടെ എന്തെല്ലാം സംഭവ ചരിത്രങ്ങൾ നിലനില്ക്കണം എന്ന് നിശ്ചയിച്ചുവോ അതൊക്കെ ഏതൊരു കാർമേഘം കൊണ്ട് മറയിട്ടാലും സൂര്യ വെളിച്ചം പോലെ തിളങ്ങുന്ന ആ തിരുചരിതം എന്നെന്നും നിലനിൽക്കും.കാരണം അവിടുത്തെ ചരിത്രത്തിലാണ് ലോകത്തിന്റെ അടിസ്ഥാന സ്രിഷ്ടിപ്പിന്റെ ചരിത്രമുള്ളത്..അവിടുന്നില്ലാതെ ലോകമില്ല..അവിടുന്നില്ലാതെ വിജയമില്ല.അവിടുന്നല്ലാതെ മറ്റൊരു തുണയില്ല -
_"ആരംഭ നബിയേ തുണ".http://sonkalwhatsapp.blogspot.com

നൗഫൽ അബു സാഹിദ്
🌹💐🌹💐🌹💐🌹💐🌹

No comments:

Post a Comment