Wednesday, 30 December 2015

മുജാഹിദുകളും മുസ്ലിം വിരുദ്ധ പ്രസ്താവനകളും



മുജാഹിദുകളും മുസ്ലിം വിരുദ്ധ പ്രസ്താവനകളും

1. ആകാശം അല്ലാഹുവിന്റെ വലതുകയ്യിലാണ്. (അത്തൗഹിദ്- പേജ് 124).

2. അല്ലാഹു ആകാശത്തിലാണ് (അല്‍മനാര്‍ ഏപ്രില്‍ 2005).

3. മുഹ്‌യ്ദ്ദീന്‍ ശൈഖേ രക്ഷിക്കണേ എന്ന് ഒരു പ്രാവശ്യം പറഞ്ഞാല്‍ നാലുവട്ടം കാഫിര്‍ (അല്‍മനാര്‍ 1985 ജൂലായ്).

4. മുഹ്‌യ്ദ്ധീന്‍ ശൈഖേ രക്ഷിക്കണേ എന്ന് തേടിയവന്‍ കാഫിര്‍ അങ്ങനെ തേടാന്‍ ഉപദേശിക്കുന്നവന്‍ കാഫിര്‍, വിരോധമില്ലെന്ന് പറഞ്ഞവന്‍ കാഫിര്, ആ വാദം ഉറപ്പിക്കാന്‍ ഖുര്‍ ആന്‍ തെളിവുകൊടുത്തവന്‍ ആയിരം വട്ടം കാഫിര്‍ (സല്‍സബീല്‍ 1993 ഡിസംബര്‍-3)

5. മുഹമ്മദ് നബി അല്ലാഹുവിന് വഴിപ്പെടുന്നതില്‍ വീഴ്ച വരുത്തി (സല്‍സബീല്‍ പു.ലക്കം.3 പേജ് 33)

6. നബി സാധാരണ മനുഷ്യനാണ് സാധാരണ മനുഷ്യര്‍ക്കുള്ള കേള്‍വിയും കാഴ്ചയും മാത്രമേ നബിക്കുള്ളൂ. (ശബാബ് 1988 ഫെബ്രുവരി)

7. നബി(സ്വ)യുടെയും മറ്റുള്ളവരുടെയും ഇടയില്‍ യാതൊരു സ്വഭാവ ഗുണത്തിലും പ്രത്യേകതയില്ല (മുജാഹിദ് പ്രസ്ഥാനവും വിമര്‍ശകരും പേജ് ഃ49, 50).

8. പ്രവാചകന്റെ അനുഗ്രഹം തേടുക എന്നുള്ളതാണ്ബിംബാരാധനയേക്കാള്‍ കൊടിയ ശിര്‍ക്ക് (1984 സല്‍സബീല്‍).

9. റൗളാ ശരീഫ്അടിച്ചുതകര്‍ക്കും – സകരിയ്യ സ്വലാഹി.

10. മുഹമ്മദ് നബി (സ്വ) ദിവസേന ധാരാളം പാപം ചെയ്യുകയും നൂറുതവണ മാപ്പിരക്കുകയും ചെയ്തിരുന്നു. (സല്‍സബീല്‍ ലക്ക 3, 1971 ഓഗസ്റ്റ്).

11. അമ്പിയാക്കളില്‍ നിന്ന് തെറ്റുകളും കുറ്റങ്ങളും സംഭവിക്കും (സല്‍ സബീല്‍ പു.1 ലക്കം .4)

12. കേരളത്തിലെ മുസല്യാക്കര്‍മാര്‍ ദീനില്‍ തെളിവില്ലാത്തതുപോലെ സ്വഹാബത്തും ദീനില്‍ തെളിവില്ല (ജുമുഅ, ഖുതുബ മദ്ഹബുകളില്‍ പേജ്. 84).

13. ഇബിനു അബ്ബാസ് (റ)വും അബുഹുറൈ(റ) വുമാണ് ഇസ്ലാമില്‍ ഇസ്‌റായേലിയത്ത് പ്രചരിപ്പിച്ചത്. (അല്‍മനാര്‍ , പു.9, ലക്കം 6).

14. ശൈഖ് മുഹ്‌യുദ്ധീന്‍ (റ) നാരായണ വിശ്വാസി (അല്‍മനാര്‍ 1980 ജുലൈ).

15. മുഹ്‌യുദ്ധീന്‍ ശൈഖിന് ‘മുഹ്‌യത്തീന്‍’ എന്ന പേരാണ് കൂടുതല്‍ യോജിക്കുന്നത് അല്‍മനാര്‍ -1980 ജൂലായ് പേജ് ഃ 20).

16. കേരളത്തിലെ മുസ്ലിയാക്കന്‍മാര്‍ അബൂജഹലിനേക്കാള്‍ കടുത്ത മുശ്‌രിക്കുകളാണെന്നകാര്യത്തില്‍ യാതൊരു സംശയവുമില്ല. (സല്‍സബീല്‍)

17. ഖബറുകള്‍ക്ക് നേര്‍ച്ച നേരുന്നതില്‍ ഫലമുണ്ടെന്നും പ്രതിഫലമുണ്ടെന്നും വിശ്വസിക്കുന്നവന്‍ മുശ്‌രിക്കുകളാണ് അവനെ കൊല്ലല്‍ നിര്‍ബന്ധമാണ് (അല്‍ – മനാര്‍ വാള്യം 27, ലക്കം.11, ഒക്‌ടോബര്‍ 1981 പേജ്.7).

18. സമസ്ത പണ്ഡിതന്മാരും മക്കാ മുശ്‌രിക്കുകളും തമ്മില്‍ അമ്പതോളം കാര്യത്തില്‍ സാമ്യമുണ്ട്. മറ്റു ചില കാര്യങ്ങളില്‍ മക്കാ മുശ്‌രിക്കുകളേക്കാളും കടുത്തവര്‍ സമസ്ത ഉലമാക്കളാണ് (സല്‍സബീല്‍ 1985 ഓഗസ്റ്റ് പേജ് ഃ 19).

19. മമ്പുറം പോലെയുള്ള പുണ്യസ്ഥലങ്ങളിലേക്ക് സിയാറത്തിന് പോകുന്ന* സുന്നികള്‍ ഒറിജിനല്‍ കാഫിറുകളാണ് (സല്‍സബീല്‍ പു.1 ലക്കം.4).

No comments:

Post a Comment