നബി ദിനം: ആഘോഷ രീതികള്‍ ഇസ്ലാമികമാകട്ടെ!
നബി ദിനം: ആഘോഷ രീതികള്‍ ഇസ്ലാമികമാകട്ടെ!
(Let our celebrations be within Islamic sharia constrains)
(Let our celebrations be within Islamic sharia constrains)
റബീഉല്‍ അവ്വല്‍ 12, മുസ്ലിമിനെ സമ്പന്ധിച്ചിടത്തോളം അവന്‍
ഏറ്റവും സന്തോഷിക്കുന്ന ദിവസം.. ഈ ലോകത്തിനു മൊത്തം രഹ്മത്തായി
അയക്കപ്പെട്ട, ഈ ലോകം തന്നെ സൃഷ്ട്ടിക്കാന്‍ കാരണക്കാരനായ മുത്തു നബി (സ)
യുടെ ജന്മദിനം. ലോകത്താകമാനം നബിയെ സ്നേഹിക്കുന്ന യഥാര്‍ത്ഥ സത്യ
വിശ്വാസികള്‍ സന്തോഷം കൊണ്ടാടുന്ന ദിവസം.
താന്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം തന്റെ സഹോദരനും വകവെച്ചു കൊടുക്കണമെന്ന് ലോകത്തെ പഠിപ്പിച്ച പ്രവാചകന്‍.. (സ)
തന്റെ സഹോദരന്റെ മുഖത്ത് നോക്കി ഒന്ന് പുഞ്ചിരിക്കുന്നത് പോലും ഒരു പുണ്യകര്‍മ്മമാണ് എന്ന് പഠിപ്പിച്ച പ്രവാചകന്‍.. (സ)
എങ്ങനെ ആഘോഷിക്കാതിരിക്കും?......
എങ്ങനെ ആഘോഷിക്കാതിരിക്കും?......
റബീഉല്‍ അവ്വലിന്റെ ഈ സുദിനം പ്രവാചക സന്ദേശങ്ങളെ പൊതു
സമൂഹത്തിലേക്കു എത്തിക്കാനും അത് ജീവിതത്തില്‍ നാം പകര്‍ത്തുന്നുണ്ട് എന്ന്
ഒന്ന് കൂടി വിലയിരുത്താനും കൂടിയുള്ള നല്ല ഒരവസരമാണ്..
ഇസ്ലാമില്‍ അനുവദനീയമായ ആഘോഷങ്ങളായ രണ്ടു പെരുന്നാളുകള്‍,
വിവാഹം തുടങ്ങിയവയില്‍ അനിസ്ലാമിക ആചാരങ്ങളും ചെയ്തികളും വന്നു ചേരുന്നത്
ഇന്ന് സഹൂഹത്തില്‍ ഒരു സ്ഥിരം കാഴ്ചയാണ്..
ഗാനമേള, സിനിമ, മദ്യം, ഒപ്പന, വേഷം കേട്ടു, വധൂവരന്മാരെ
വഴിയില്‍ ഇറക്കി കാളവണ്ടി/കുതിരവണ്ടി നാടകങ്ങള്‍ തുടങ്ങി അനിസ്ലാമികമായ ഒരു
പാട് ആചാരങ്ങള്‍ ഇന്ന് ഇത്തരം ഹലാലായ ആഘോഷങ്ങളെ ഹറാമിന്റെ വഴിയിലേക്ക്
എത്തിക്കുകയും അതിന്‍റെ പവിത്രത നഷ്ട്ടപ്പെടുത്തുകയും ചെയ്യുന്നു എന്നത്
നാം വിസ്മരിച്ചു കൂടാ..
ഇസ്ലാമില്‍ രണ്ടു പെരുന്നാളുകള്‍ (ഈദ്) കഴിഞ്ഞാല്‍ പിന്നെ
ഏറ്റവും വലിയ ആഘോഷമായി കാണുന്ന ദിവസമാണ് "ഈദ് മീലാദ് നബി" അല്ലെങ്കില്‍ നബി
ദിനം. നബി ദിനത്തില്‍ ആഘോഷിക്കണം, ആഹ്ലാദിക്കണം എന്ന കാര്യത്തില്‍
വിശ്വാസികള്‍ക്കിടയില്‍ തര്‍ക്കമില്ല..
പക്ഷെ,,,
പലപ്പോഴും ഈമാനിന്‍റെ കാഠിന്യവും അറിവില്ലായ്മയും ആവേശവും
ഒത്തു ചേരുമ്പോള്‍ നബി ദിന ആഘോഷങ്ങള്‍ അനിസ്ലാമിക രീതിയിലേക്ക് വഴുതി
മാറാറുണ്ട്.
ഞാന്‍ നിരീക്ഷിച്ച ചില അനുഭവങ്ങള്‍ ഇവിടെ പങ്കു വെക്കാം:
നബി ദിന കേക്ക് മുറിക്കുക
പുലി , കുതിര, ഒടകം തുടങ്ങിയ വേഷം കെട്ടി ആടുക
ഇന്ത്യയുടെ മിലിറ്ററി വസ്ത്രം ധരിച്ചുള്ള പ്രകടനം (മറ്റു മതസ്ഥര്‍ തെറ്റിദ്ധരിക്കാന്‍ ഇടയുണ്ട്)
സ്ത്രീകള്‍ പാതി വസ്ത്രം ധരിച്ച ഘോഷ യാത്രകള്‍
സിനിമാ പാട്ടുകള്‍ വെച്ചുള്ള ഡാന്‍സ് ഘോഷയാത്രകള്‍
(പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍, പൂനയില്‍ ഒക്കെ ചെന്നാല്‍ മൂക്കത്ത് കൈ
വെച്ച് പോകും)
മറ്റു മതസ്ഥരുടെ ആരാധനാ-പൂജാ രീതികള്‍ അനുകരിക്കല്‍ (കൂടുതലും ഉത്തരേന്ത്യയില്‍)
ഉത്തരേന്ത്യയില്‍ പലപ്പോഴും ഗണപതി മഹോല്സവ് പോലുള്ള അമുല്സിം
ആഘോഷങ്ങലോടുള്ള ഒരു പകരം വീട്ടലായാണ് അറിവില്ലാത്ത മുസ്ലിം നാമധാരികള്‍,
ഈദ് മീലാദു നബിയെ കാണുന്നതും ആഘോഷിക്കുന്നതും..
മദീന ഷരീഫില്‍ റൌളക്ക് പരിസരത്ത് വെച്ച് ചില വിശ്വാസികള്‍
റബീഉല്‍ അവ്വല്‍ 12 നു സബ്ഹിക്ക് ശേഷം നടത്തിയ ഉച്ചത്തില്‍ ഉള്ള തക്ബീര്‍
വിളികളും ശാന്ത സുന്ദരമായ മദീനയുടെ ക്രമസമാധാനം തകര്‍ക്കും വിധം ഉള്ള
കാട്ടി കൂട്ടലും ഹബീബിനോടുള്ള അപമാര്യാധയല്ലേ? ഹബീബിന്റെ ശബ്ദത്തിനു
മുകളില്‍ നമ്മുടെ ശബ്ദം ഉയരാന്‍ പാടില്ല എന്നതാന് ഇസ്ലാമിക അദ്ധ്യാപനം
എന്നിരിക്കെ!!
ഇവിടെ ചില ബോധവല്‍ക്കരണം തീര്‍ച്ചയായും ആവശ്യമാണ്..
നബിയോടുള്ള സ്നേഹം പ്രകടിപ്പിക്കാനും നബിയുടെ സന്ദേശങ്ങള്‍ ജനങ്ങളിലേക്ക്
എത്തിക്കാനും സ്വയം ജീവിതത്തില്‍ പകര്‍ത്തുന്നുണ്ട് എന്ന് ആത്മപരിശോധന
ചെയ്യാനും ഉള്ള അവസരമാണ് റബീഉല്‍ അവ്വല്‍..
സലാത്ത് വര്‍ധിപ്പിക്കുക, മദ്ഹുകള്‍ പാടുക, നോമ്പ്എടുക്കുക,
സമാധാന പരവും ഇസ്ലാമികവുമായ സന്ദേശ റാലികള്‍ നടത്തുക, സ്വയം ജീവിതം നബി
ചര്യകള്‍ അനുസരിച്ച് ക്രമീകരിക്കുക, കുടുംബ ബന്ധങ്ങള്‍ പുതുക്കുക, രോഗികളെ
സന്ദര്‍ശിക്കുക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുഴുകുക തുടങ്ങി നിരവധി
ഇസ്ലാമിക സന്ദേശ പ്രവര്‍ത്തങ്ങള്‍/പ്രചാരണങ്ങള്‍ കൊണ്ട് നമ്മുടെ ആഘോഷ
രീതികള്‍ ഇസ്ലാമികമാക്കാവുന്നതാണ്..
അറിവിലാത്ത ചില മുസ്ലിം നാമധാരികള്‍ നബി ദിനത്തിന്‍റെ പേരില്‍
നടത്തുന്ന ഇത്തരം അനിസ്ലാമിക ആഘോഷങ്ങള്‍ ചൂണ്ടിക്കാണ്ടി ചിലര്‍ തങ്ങളുടെ
വികലമായ പുത്തന്‍ ആശയങ്ങളെ വളര്‍ത്താന്‍ തെറ്റിധാണാ ജനകമായ രീതിയല്‍
പ്രചാരണങ്ങള്‍ നടത്തുന്നു എന്ന കാര്യവും വിശ്വാസി സമൂഹം കരുതിയിരിക്കണം!
ലോകത്തെമ്പാടുമുള്ള വിശ്വാസികള്‍ കൊണ്ടാടുന്ന ഇസ്ലാമിക
ആഘോഷങ്ങളില്‍ ഇത്തരം അനിസ്ലാമിക രീതികള്‍ കടന്നു കൂടാതിരിക്കാന്‍ ശക്തമായ
ബോധവല്‍ക്കരണവും പ്രയത്നവും നടത്താന്‍ പണ്ഡിത നേതൃത്വവും മഹല്ല് നേതൃത്വവും
എല്ലാ വിശ്വാസി സമൂഹവും മുന്നോട്ടു വന്നില്ലെങ്കില്‍ നമ്മുടെ യഥാര്‍ത്ഥ
ആഘോഷങ്ങള്‍, പല അനിസ്ലാമിക കോപ്രായങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും വഴി
മാറുന്ന കാലം വിദൂരമല്ല!http://sonkalwhatsapp.blogspot.com/2015/12/blog-post_18.html
No comments:
Post a Comment