Thursday, 10 December 2015

മരണപ്പെട്ട മഹാത്മാക്കളെ കൊണ്ടുള്ള തവസ്സുല്‍ ഭാഗം -1


📰📰📰📰📰📰📰📰📰
🌹 മരണപ്പെട്ട മഹാത്മാക്കളെ കൊണ്ടുള്ള തവസ്സുല്‍ ഭാഗം -1 🌹📰📰📰📰📰📰📰📰📰📰
♻🔴♻🔴♻🔴♻🔴♻🔴
മരണപ്പെട്ട മഹാൻമാരെ തവസ്സുൽ ചെയ്യാമെന്ന് ഖുർആനും, തിരു സുന്നത്തും അനുവദിച്ച കാര്യമാണ്. ഏതോ പുത്തൻ വാദികൾ ഈ തവസ്സുൽ മോശമാക്കി ചിത്രീകരിച്ച് പ്രചരിപ്പിക്കുന്നത് കണ്ടതിനെ തുർന്നാണ് ഇപ്രകാരം ഒരു മറുപടി ഉണ്ടാക്കാൻ പ്രേരിപ്പിച്ചത്.
മുഹ്യിദ്ദീന്‍ അബ്ദുഖാദിര്‍ ജീലാനീ(റ) പറയുന്നു: പ്രപഞ്ചത്യാഗികളെക്കൊണ്ടും സച്ചരിതരെക്കൊണ്ടും ജ്ഞാനവും ശ്രേഷ്ഠതയും മതനിഷ്ഠയുള്ളവരെക്കൊണ്ടും തവസ്സുല്‍ ചെയ്യല്‍ സുന്നത്താണ് (ഗുന്‍യാ 2/128).
ശൈഖ് തുടരുന്നു: ‘നബി (സ്വ) യുടെ ഖബര്‍ സിയാറത്ത് വിവരിക്കുന്ന സ്ഥലങ്ങളില്‍, തിരുഖബറിലേക്ക് മുഖം തിരിക്കലും ആവശ്യനിര്‍വഹണത്തിലും ദോഷം പൊറുക്കുന്നതിലും തിരുനബിയെ തവസ്സുല്‍ ചെയ്യുന്നതും സുന്നത്താണെന്നാണ്, നാല് മദ്ഹബിന്റെയും ധാരാളം ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുള്ളത’ (ഗുന്‍യ 2/90)
ഇമാം നവവി (റ) ശറഹുല്‍ മുഹദബ് 2/224, അദ്കാര്‍ 92 ഈളാഹ് 48, എന്നിവയിലും ഇമാം മഹല്ലി കന്‍സുര്‍റാഗിബിന്‍ 2/126 ലും ഇമാം കുര്‍ദി ഫതാവല്‍കുര്‍ദിയിലും (25), ഇമാം റംലി നിഹായ 3/310 ലും ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്.
പുത്തൻ വാദികൾ മരണപെട്ട മഹാത്മാക്കളെ തവസ്സുൽ ചെയ്യുന്നത് സംബസിച്ച കളവുകൾക്ക് തെളിവ് സഹിതം ഓരോന്നിനും അക്കമിട്ട് മറുപടി പറയുന്നു.
ആരോപണം:
📒തവസ്സുലിനെ ന്യായീകരിച്ചുകൊണ്ട്‌ യാഥാസ്ഥിതികര്‍ പറയുന്ന ഒരു വാദം ഇപ്രകാരമാണ്‌: ``🍒ഞങ്ങള്‍ മരണപ്പെട്ടുപോയ മഹത്തുക്കളെ കൊണ്ട്‌ `തവസ്സുല്‍' നടത്തുക മാത്രമേ ചെയ്യുന്നുള്ളൂ.''🍒
മറുപടി:
തവസ്സുൽ സുന്നികൾ ന്യായീകരിച്ചതല്ല. ഖുർആൻ പറഞ്ഞത് കണ്ടോളൂ.
يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَابْتَغُوا إِلَيْهِ الْوَسِيلَةَ وَجَاهِدُوا فِي سَبِيلِهِ لَعَلَّكُمْ تُفْلِحُونَ (المائدة)
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. അവനിലേക്ക് വസീലയെ തേടുകയും ചെയ്യുക.
ഈ തിരുവാക്യത്തിന് അല്ലാമ ആലൂസി നല്‍കിയ വ്യാഖ്യാനത്തില്‍ ഇങ്ങനെ കാണാം.
أَنَا لَا أَرَى بَأْسًا فِي التَّوَسُّلِ إلَى اللَّهِ تَعَالَى بِجَاهِ النَّبِيِّ صلى الله عليه وسلم عِنْدَ اللَّهِ تَعَالَى حَيًّا وَمَيِّتًا (روح المعاني في تفسير القرآن العظيم 3/297)
(നബി(സ)യുടെ ജീവിത കാലത്തും മരണാനന്തരവും 'ജാഹ്' കൊണ്ട് ഇടതേടി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നതില്‍ യാതൊരു വിരോധവും ഞാന്‍ കാണുന്നില്ല.)
ആലൂസിയുടെ തഫ്സീർ ശിർക്കിന്റെ ന്യായീകരണമാണോ?
ഞങ്ങള്‍ മരണപ്പെട്ടുപോയ മഹത്തുക്കളെ കൊണ്ട്‌ `തവസ്സുല്‍' നടത്തുക മാത്രമേ ചെയ്യുന്നുള്ളു എന്നത് പച്ചക്കളവാണ്.ഇസ്തിഗാസയും ചെയ്യുന്നുണ്ട്.അതിന് തെളിവുകളുണ്ട്.
📗മക്കയിലെ ബഹുദൈവ വിശ്വാസികളും ഇതേ വാദക്കാര്‍ തന്നെയായിരുന്നു.
𒔕അ്‌ബാലയത്തിനുള്ളില്‍ 360ല്‍പരം വിഗ്രഹങ്ങളുണ്ടായിരുന്നു. അവയില്‍ പ്രധാനികള്‍ ഇബ്‌റാഹീം നബി(അ)യും ഇസ്‌മാഈല്‍ നബി(അ)യും ലാതയുമായിരുന്നു. 📘മക്കാവിജയ ദിവസം ഈ വിഗ്രഹങ്ങളെയാണ്‌ ആദ്യമായി പുറത്തേക്കെറിയാന്‍ നബി(സ) കല്‌പിച്ചത്‌. ഈ വസ്‌തുത ഇമാം ബുഖാരി രേഖപ്പെടുത്തിയിട്ടുണ്ട്‌. മേല്‍പറഞ്ഞ മൂന്ന്‌ മഹത്തുക്കളും സാക്ഷാല്‍ ദൈവമാണെന്ന്‌ ഒരു മുശ്‌രിക്കും വാദിച്ചിരുന്നില്ല. മറിച്ച്‌, അവരെ തവസ്സുലാക്കി (ഇടതേട്ടം നടത്തി) അല്ലാഹുവിങ്കലേക്കടുക്കുക എന്നതായിരുന്നു മുശ്‌രിക്കുകള്‍ ചെയ്‌തുപോന്നിരുന്നത്‌.
മറുപടി:
360 അല്ല ഒരെണ്ണമായാലും വിഗ്രഹത്തിന് മക്ക മുശ്രിക്കുകൾ ആരാധിച്ചെന്ന് സമ്മതിച്ചല്ലൊ.
ഈ സമ്മതം മാത്രം മതി നിങ്ങളുടെ കാപട്യത്തിന്റെ ആഴം മനസ്സിലാക്കാൻ -
അല്ലാഹു പറയുന്നു:
وَيَعْبُدُونَ مِن دُونِ اللَّـهِ مَا لَا يَضُرُّ‌هُمْ وَلَا يَنفَعُهُمْ وَيَقُولُونَ هَـٰؤُلَاءِ شُفَعَاؤُنَا عِندَ اللَّـهِ.(يونس: ١٨)
"അല്ലാഹുവിന് പുറമെ, അവര്‍ക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചു കൊണ്ടിരിക്കുന്നു. ഇവര്‍ (ആരാധ്യര്‍) അല്ലാഹുവിന്‍റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശുപാര്‍ശക്കാരാണ് എന്ന് പറയുകയും ചെയ്യുന്നു".(യൂനുസ് - 18)
അല്ലാഹുവിലേക്ക് ഞങ്ങളെ അവർ അടുപ്പിക്കാൻ വേണ്ടിയല്ലാതെ അവര്ക്ക് "ഞങ്ങൾ ഇബാദത്തെടുക്കുന്നില്ല" എന്ന ഭാഗം വിട്ടു കളഞ്ഞ് സുന്നികളെ മുശ്രിക്കാക്കുന്നത് തനി കാപട്യമാണ്.
പുത്തൻവാദികളുടെ നേതാവ് ശൌകാനി പറഞ്ഞത് കാണുക:
وبهذا تعلم أن ما يورده المانعون من التوسل بالأنبياء والصلحاء من نحو قوله تعالى ما نعبدهم إلا ليقربونا إلى الله زلفى ونحو قوله تعالى فلا تدعوا مع الله أحدا ونحو قوله تعالى له دعوة الحق والذين يدعون من دونه لا يستجيبون لهم بشيء ليس بوارد بل هو من الاستدلال على محل النزاع بما هو أجنبي عنه ، فإن قولهم ما نعبدهم إلا ليقربونا إلى الله زلفى مصرح بأنهم عبدوهم لذلك والمتوسل بالعالم مثلا لم يعبده بل علم أن له مزية عند الله بحمله العلم فتوسل به لذلك (تحفة الأحوذي: ٤٧٦/٨)
അമ്പിയാ-ഔലിയാക്കളെ കൊണ്ട് തവസ്സുൽ ചെയ്യുന്നതിന്നെതിരിൽ തവസ്സുൽ വിരോധികൾ ഉന്നയിക്കുന്ന പ്രമാണങ്ങൾ അസ്ഥാനത്താണെന്ന് ഇതുകൊണ്ട് മനസ്സിലാക്കാം. "അല്ലാഹുവിലേക്ക് ഞങ്ങളെ അവർ അടുപ്പിക്കാൻ വേണ്ടിയല്ലാതെ അവര്ക്ക് ഞങ്ങൾ ഇബാദത്തെടുക്കുന്നില്ല". "അല്ലഹുവോടപ്പം ഒരാളെയും നിങ്ങൾ ആരാധിക്കരുത്". "യഥാർത്ഥ ആരാധന അല്ലാഹുവിനുമാത്രമുള്ളതാകുന്നു". അല്ലാഹുവേ കൂടാതെ അവർ ആരാധിക്കുന്നവർ യാതൊന്നു കൊണ്ടും അവര്ക്കുത്തരം നല്കുകയില്ല.". തുടങ്ങിയ വചനങ്ങളാണ് അവരുദ്ദരിക്കുന്നത്. കാരണം "അല്ലാഹുവിലേക്ക് ഞങ്ങളെ അവർ അടുപ്പിക്കാൻ വേണ്ടിയല്ലാതെ അവര്ക്ക് ഞങ്ങൾ ഇബാദത്തെടുക്കുന്നില്ല" എന്നാ വചനം മുശ്രിക്കുകൾ അവർക്ക് ഇബാടത്തെടുത്തുവെന്നു വ്യക്തമാക്കുന്നു. ഉദാഹരണമായി പണ്ഡിതനെ കൊണ്ട് തവസ്സുൽ ചെയ്യുന്നവൻ അവന്ന് ഇബാദത്തെടുക്കുന്നില്ല. പ്രത്യുത വിജ്ഞാനം കാരണമായി അവന്ന് അല്ലാഹുവിന്റെയടുത്ത് സ്ഥാനമുണ്ടെന്ന് മനസ്സിലാക്കി അതിന്റെ അടിസ്ഥാനത്തിൽ അവനെകൊണ്ട് അല്ലാഹുവിലേക്ക് തവസ്സുൽ ചെയ്യുക മാത്രമാണ് ചെയ്യുന്നത്...(തുഹ്ഫത്തുൽ അഹ് വദി 8/476).
📙📘📕📗📒📙📘📕📗📙
🎾വിശുദ്ധ ഖുര്‍ആനില്‍ ഇരുപത്തഞ്ചോളം പ്രവാചകന്മാരുടെ പരാമര്‍ശം വന്നിട്ടുണ്ട്‌. അതില്‍ ഒരു പ്രവാചകനും അല്ലാഹുവിങ്കലേക്ക്‌ ആരെയും തവസ്സുലാക്കി പ്രാര്‍ഥിച്ചിട്ടില്ല.
മറുപടി;
പച്ചക്കള്ളം പറയരുത്!
ആദം നബി(അ) നബി(സ) കൊണ്ട് തവസ്സുൽ ചെയ്ത സംഭവം കാണുക:

رقم الحديث: 973
(حديث قدسي) حَدَّثَنَا أَبُو بَكْرِ بْنُ أَبِي دَاوُدَ ، قَالَ : حَدَّثَنَا أَبُو الْحَارِثِ الْفِهْرِيُّ ، قَالَ : حَدَّثَنِي سَعِيدُ بْنُ عَمْرٍو ، قَالَ : حَدَّثَنَا أَبُو عَبْدِ الرَّحْمَنِ بْنُ عَبْدِ اللَّهِ بْنِ إِسْمَاعِيلَ ابْنِ بِنْتِ أَبِي مَرْيَمَ ، قَالَ : حَدَّثَنِي عَبْدُ الرَّحْمَنِ بْنُ زَيْدِ بْنِ أَسْلَمَ ، عَنْ أَبِيهِ ، عَنْ جَدِّهِ ، عَنْ عُمَرَ بْنِ الْخَطَّابِ رَضِيَ اللَّهُ عَنْهُ ، قَالَ : " لَمَّا أَذْنَبَ آدَمُ عَلَيْهِ السَّلامُ الذَّنْبَ الَّذِي أَذْنَبَهُ رَفَعَ رَأْسَهُ إِلَى السَّمَاءِ ، فَقَالَ : أَسْأَلُكَ بِحَقِّ مُحَمَّدٍ إِلا غَفَرْتَ لِي ، فَأَوْحَى اللَّهُ عَزَّ وَجَلَّ إِلَيْهِ : وَمَا مُحَمَّدٌ ؟ وَمَنْ مُحَمَّدٌ ؟ قَالَ : تَبَارَكَ اسْمُكَ ، لَمَّا خَلَقْتَنِي رَفَعْتُ رَأْسِي إِلَى عَرْشِكَ وَإِذَا فِيهِ مَكْتُوبٌ لا إِلَهَ إِلا اللَّهُ مُحَمَّدٌ رَسُولُ اللَّهِ فَعَلِمْتُ أَنَّهُ لَيْسَ أَحَدٌ أَعْظَمَ قَدْرًا عِنْدَكَ مِمَّنْ جَعَلْتَ اسْمَهُ مَعَ اسْمِكَ ، فَأَوْحَى اللَّهُ عَزَّ وَجَلَّ إِلَيْهِ : يَا آدَمُ ، وَعِزَّتِي وَجَلالِي ، إِنَّهُ لآخِرُ النَّبِيِّينَ مِنْ ذُرِّيَّتِكَ ، وَلَوْلاهُ مَا خَلَقْتُكَ " .
ആദം നബിയുടെ തവസ്സുല്‍
മനുഷ്യപിതാവാണ് ആദം നബി (അ). ലോകത്തെ ആദ്യ മുസ്ലിമും അവര്‍ തന്നെ. അതിനാല്‍ ആദ്യമായി അല്ലാഹുവിനോട് പ്രാര്‍ഥിച്ച മനുഷ്യനും ആദം നബിയായിരിക്കണം. അല്ലാഹുവിന്റെ മുന്‍നിശ്ചയപ്രകാരം ആദം നബി (അ) യെ സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കപ്പെടാന്‍ ഇടയായപ്പോള്‍ അല്ലാഹുവിനോട് പ്രാര്‍ഥിച്ച സംഭവം ചില ഹദീസുകളില്‍ വന്നിട്ടുണ്ട്. ആ പ്രാര്‍ഥനയില്‍ നബി (സ്വ) യെ മുന്‍നിര്‍ത്തിയുള്ള തവസ്സുല്‍ ഉണ്ട് എന്നത് കൌതുകകരമായിരിക്കുന്നു. ഹദീസ് ഇങ്ങനെ.
ഉമര്‍ (റ) ല്‍ അ) നിന്ന് ഉദ്ധരിക്കുന്നു. നബി (സ്വ) പറഞ്ഞു. ആദം (ല്‍ നിന്ന് പിഴവ് ഉണ്ടായപ്പോള്‍ ആദം (അ) ഇങ്ങനെ പ്രാര്‍ഥിച്ചു. നാഥാ, മുഹമ്മദ് നബി (സ്വ) യുടെ ഹഖ് കൊണ്ട് നീ എനിക്ക് പൊറുത്ത് തരണേ. അപ്പോള്‍ അല്ലാഹു പറഞ്ഞു. ‘ആദം, താങ്കളെങ്ങനെയാണ് മുഹമ്മദ് (സ്വ) യെ അറിഞ്ഞത്? ഞാന്‍ അവിടുത്തെ സൃഷ്ടിച്ചിട്ടില്ലല്ലോ. അപ്പോള്‍ ആദം പ്രതികരിച്ചു. നാഥാ, നീ എന്നെ സൃഷ്ടിക്കുകയും ആത്മാവ് നല്‍കുകയും ചെയ്തപ്പോള്‍ ഞാന്‍ തല ഉയര്‍ത്തിനോക്കി. അപ്പോള്‍ അര്‍ശിന്മേല്‍ ലഇലാഹ ഇല്ലല്ലാഹ മുഹമ്മദുറസൂലുല്ല’ എന്ന് എഴുതി വെച്ചതായി ഞാന്‍ കണ്ടു. നിന്റെ പേരിന്റെ കൂടെ നിനക്ക് ഏറ്റവും ഇഷ്ടമുള്ളവരെയല്ലാതെ ചേര്‍ക്കുകയില്ലെന്ന് ഞാന്‍ മനസ്സിലാക്കി. അല്ലാഹു പറഞ്ഞു. അതെ താങ്കള്‍ സത്യം പറഞ്ഞിരിക്കുന്നു. മുഹമ്മദ് (സ്വ) എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തിതന്നെ. അദ്ദേഹത്തിന്റെ ഹഖ് കൊണ്ട് നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കുക. ഞാന്‍ നിങ്ങള്‍ക്ക് പൊറുത്തു തന്നിരിക്കുന്നു’ ഈ സംഭവം ഹാകിം തന്റെ മുസ്തദ്റകിലും ത്വബ്്റാനി ജാമിഉസ്സഗീറിലും, അബൂ നുഐം ദലാഇലിലും, ഇബ്നുഅസാകിര്‍ തന്റെ തരീഖിലും, സയ്യിദുസുംഹൂദി വഫാഉല്‍വഫയിലും, ഇമാം സുബ്കി ശിഫാഉസ്സഖാമിലും ഉദ്ധരിച്ചിട്ടുണ്ട്. ഹാക്കിം ഈ ഹദീസ് സ്വാഹീഹാണെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്. 4:371
ഇതിന്റെ പരമ്പര പ്രബലമാനെന്നു 💪ഹാകിം വ്യക്തമാക്കിയിടുണ്ട്(മുസ് തദ്രക് 2/615)
ഇമാം ബയ്ഹഖി (റ) ദലയിലുന്നുബുവയിലും(നംബര് 2243) ഇമാം ത്വബ്രാനി (റ) തൽ മുഅജമുൽ ഔസതിലും (നംബര് 6690),അല്മുഅജമുൽ സ്സ്വഗീരിലും (നമ്പറ 989), ഇമാം സുയുതി (റ) ഖാസ്വഇസ്വിലും ഇമാം ഖസ്തല്ലാനി(റ) അല്മവാഹിബുല്ലദുന്നിയ്യ (1/62) ലും ഇമാം സുബ്കി (റ) ഷിഫാഇസ്സഖാം (135)ലും അല്ലാമ സുർഖാനി(റ) ശർഹുൽമവാഹിബ് (3/314) ലുകം ഇബ്നു കസീർ അല്ബിടായത്തുവന്നിഹായ (1/180)ലും ഇമാം ബുൽഖീനി(റ) ഫതാവയിലും ഇബ്നു ഹജറുൽ ഹൈതമി ഹാഷിയത്തുൽ ഇബ്നു ഹജറുൽ ഹാഷിയാത്തുൽ ഈളാഹി ലും പ്രസ്തുത ഹദീസ് ഉദ്ദരിച്ചിട്ടുണ്ട്.
ഈ ഹദീസ് ഖുർആനിന് എതിരാണെങ്കിൽ എന്ത് കൊണ്ട് മുഹദ്ദിസീങ്ങൾ അവരുടെ കിതാബുകളിൽ ഈ ഹദീസ് കൊണ്ട് വന്നു. ഏതെങ്കിലും ഒരു മുഫസ്സി റോ മുഹദ്ദി സോ അപ്രകാരം പറഞ്ഞതായി തെളിയിക്കാൻ വെല്ലുവിളിക്കുന്നു.
മാലികീ മദ്ഹബിലെ പ്രഗത്ഭ പണ്ഡിതനായ ഫാകിഹാനി(റ) പറയുന്നത് കാണുക:-
اعلم أن أول من استغاث بنبينا محمد
صلى الله عليه وآله وسلم أبونا آدم
"തീർച്ചയായും നീ മനസ്സിലാക്കണം ആദ്യമായി നബി(സ) കൊണ്ട് സഹായം ചോദിച്ചത് നമ്മുടെയെല്ലാം വന്ദ്യ പിതാവ് ആദം നബി(അ) ആണ്.( ഫജ്റുൽ മുനീർ പേ: 188) ശേഷം മേൽ ഹദീസ് ഫാകി ഹാനി ഇമാം തെളിവായി പറയുന്നു
മുജാഹിദ് ക ളു ടെ ആദ്യകാല പുരോഹിതൻ ഇബ്നു തീമിയ്യ പറയുന്നു:
} فَهَذَا الْحَدِيثُ يُؤَيِّدُ الَّذِي قَبْلَهُ وَهُمَا كَالتَّفْسِيرِ .
الكتاب : مجموع الفتاوى
" സ്വഹീഹായ ഹദീസിന്റെ വിശദീകരണം പോലെയാണ് മേൽ സംഭവം " (ഫതാവ ഇബ്നു തീമിയ 2/120)
🔴നിത്യജീവിതത്തില്‍ ചൊല്ലേണ്ട നിരവധി പ്രാര്‍ഥനകള്‍ നബി(സ) പഠിപ്പിച്ചിട്ടുണ്ട്‌. ഏതെങ്കിലും ഒരു മഹാനെ തവസ്സുലാക്കിക്കൊണ്ട്‌ ഒരു പ്രാര്‍ഥനയും നബി(സ) പഠിപ്പിച്ചിട്ടില്ല. അല്ലാഹുവോട്‌ നേര്‍ക്കുനേരെ പ്രാര്‍ഥിക്കണം എന്നാണ്‌ അല്ലാഹുവും റസൂലും നമ്മോട്‌ കല്‌പിച്ചിട്ടുള്ളതും
മറുപടി :
നബി(സ) യെക്കാൾ വലിയ ഒരു മഹാൻ ഇല്ല. ആ നബി തങ്ങൾ തന്നെ തവസ്സുൽ ചെയ്യാൻ പഠിപ്പിച്ച ഹദീസ് കാണുക:
സ്മാനുബ്നു ഹുനയ്ഫ(റ) നിവേദനം; കണ്ണിനു കാഴ്ചയില്ലാത്ത ഒരാള് നബി(സ)യെ സമീപിച്ച് കണ്ണിനു കാഴ്ച തിരിച്ചു കിട്ടാൻ അല്ലാഹുവോട് പ്രാർത്ഥിക്കാനാവശ്യപ്പെട്ടു. നബി(സ) അദ്ദേഹത്തോട് പറഞ്ഞു: "താങ്കള് ഉദ്ദേശിക്കുന്ന പക്ഷം പ്രാർത്ഥനയെ ഞാൻ പിന്തിപ്പിക്കാം അതായിരിക്കും താങ്കൾക്ക് ആഖിറത്തിൽ കൂടുതൽ ശ്രേഷ്ടകരം. താങ്കള് ഉദ്ദേശിക്കുന്ന പക്ഷം ഞാൻ പ്രാർത്ഥിക്കുകയും ചെയ്യാം". അപ്പോൾ നബി(സ)യോട് അദ്ദീഹം പ്രാർത്ഥിക്കാനാവശ്യപ്പെട്ടു. അപ്പോൾ നബി(സ) അദ്ദേഹത്തോട് ഭംഗിയായി അംഗ ശുദ്ദിവരുത്തി രണ്ടു റക്അത്ത് നിസ്കരിച്ച് ഇങ്ങനെ പ്രാർത്ഥിക്കാൻ കൽപ്പിച്ചു. "അല്ലാഹുവേ! അനുഗ്രഹത്തിന്റെ പ്രവാചകനായ നിന്റെ നബി മുഹമ്മദ്‌ (സ) നെ കൊണ്ട് ഞാൻ നിന്നിലേക്ക്‌ മുന്നിടുകയും നിന്നോട് ചോദിക്കുകയും ചെയ്യുന്നു. മുഹമ്മദ്‌ നബിയേ! അങ്ങയെകൊണ്ട് എന്റെ രക്ഷിതാവിലേക്ക് എന്റെ ആവശ്യ നിർവ്വഹണത്തിനു വേണ്ടി ഞാൻ മുന്നിടുന്നു. അല്ലാഹുവേ! അതിനാല നബിയേ എനിക്കൊരു ശുപാർശകരായി നീ സ്വീകരിക്കേണമേ!". അബൂ ഇസ്ഹാഖ്(റ) പറയുന്നു: "ഈ ഹദീസ് സ്വഹീഹാണ്". (ഇബ്നു മാജ: 1375)
ശൗകാനി തന്നെ പറയട്ടെ:
"റസൂലുല്ലാഹി(സ) യെ കൊണ്ട് അല്ലാഹുവിലേക്ക് തവസ്സുൽ ചെയ്യാമെന്നതിന് ഈ ഹദീസ് രേഖയാണ്.നലകുന്നവനും തടയുന്നവനും യതാർത്ഥ കർത്താവും അല്ലാഹു മാത്രമാണെന്നും അവനുദ്ദേശിച്ചത് ഉണ്ടാവുകയും ഉദ്ദേശിക്കാത്തത് ഉണ്ടാവുകയില്ലെന്നും തവസ്സുൽ ചെയ്യുന്നവൻ വിശ്വസിക്കണമെന്ന് മാത്രം." (തുഹ്ഫത്തുദ്ദാകിരീൻ 280)
ഇനി ഇതിൽ കൂടുതൽ എന്ത് വേണം. ഇത് ദുർബ്ബലമാക്കാൻ ആർജ്ജവമുള്ളവർ ഉണ്ടെങ്കിൽ ദുർബ്ബലമാണ് .....
🔵അല്ലാഹുവോട്‌ മാത്രമേ അഭൗതികമായ നിലയില്‍ സഹായം തേടുകയുള്ളൂ എന്ന്‌ ഒരു മുസ്‌ലിം നമസ്‌കാരത്തില്‍ പലതവണ ആവര്‍ത്തിച്ചു അല്ലാഹുവോട്‌ കരാര്‍ ചെയ്‌തുകൊണ്ടിരിക്കുന്നുണ്ട്‌.
🍒അല്ലാഹു പറയുന്നു: ``നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട്‌ മാത്രം ഞങ്ങള്‍ സഹായം തേടുന്നു'' (ഫാതിഹ 5).🍒
🔴 മേല്‍വചനം വ്യാഖ്യാനിച്ച്‌ കോഴിക്കോട്‌ വലിയ ഖാസി എഴുതിയത്‌ ശ്രദ്ധിക്കുക: ``അവനോട്‌ മാത്രമേ പ്രാര്‍ഥിക്കാനും പാടുള്ളൂ. സഹായം തേടുന്നതുകൊണ്ട്‌ പ്രാര്‍ഥനയാണ്‌ ഉദ്ദേശം'' (അല്‍ബയാന്‍, പേജ്‌ 5). 🌕എ പി വിഭാഗം സുന്നികളുടെ നേതാവായിരുന്ന കെ വി എം പന്താവൂര്‍ മുസ്‌ലിയാരുടെ പരിഭാഷ ശ്രദ്ധിക്കുക: ``അവനെ മാത്രമേ ആരാധിക്കാന്‍ പാടുള്ളൂ. അവനോട്‌ മാത്രമേ സഹായമര്‍ഥിക്കാവൂ എന്ന്‌ ഈ സൂക്തം മനുഷ്യനെ പഠിപ്പിച്ചു.'' (ബയാനുല്‍ഖുര്‍ആന്‍ 124)
മറുപടി:
അല്ലാഹുവോട്‌ മാത്രമേ അഭൗതികമായ നിലയില്‍ സഹായം തേടുകയുള്ളൂ എന്ന് തെളിയിക്കാൻ ഞങ്ങൾ വെല്ലുവിളിക്കുന്നു.
ഇങ്ങനെ ഒരു വാദം മുൻഗാമികളായ ഇമാമുകൾ ആരെങ്കിലും അവരുടെ ഗ്രന്ഥത്തിൽ എഴുതിയ ഒരു ഉദ്ധരണി കാണിക്കാൻ സാധിക്കുമോ?
(ഫാതിഹ 5)
ഈ ആയത്ത് വ്യാഖ്യാനിച്ച് ഏതെങ്കിലും ഒരു മുഫസ്സിർ അല്ലാഹുവിനോട് മാത്രമേ അഭൗതിക മാർഗ്ഗത്തിൽ സഹായം ചോദിക്കാൻ പാടൊള്ളൂ എന്ന് പറഞ്ഞ ഒരു ഉദ്ധരണി എങ്കിലും കാണിക്കാൻ കഴിയുമോ.?
ഫാത്തിഹയിലെ " നിന്നോട് മാത്രം സഹായം തേടുന്നു'' എന്ന ആയത്തിനെ സംബഡിച്ച് മുഫസ്സിറുകൾ പറഞ്ഞത് എന്താണെന്ന് നോക്കാം.
തഫ്സീര്‍ ഇബ്നു കസീര്‍:
{ وَإِيَّاكَ نَسْتَعِينُ } على طاعتك، وعلى أمورنا كلها
وقال قتادة: { إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ } يأمركم أن تخلصوا له العبادة، وأن تستعينوه على أموركم
"നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു - അഥവാ നിന്നെ വഴിപ്പെടുന്ന കാര്യത്തിലും ഞങ്ങളുടെ സര്‍വ്വകാര്യങ്ങളിലും"
"ഖതാദ: പറഞ്ഞു: ഇബാദത്ത് അവനു മാത്രമാക്കുവാനും നിങ്ങളുടെ കാര്യങ്ങളില്‍ അവനോട് സഹായം തേടാനും അല്ലാഹു നിങ്ങളോട് കല്പിക്കുന്നു."
ബൈളാവി:
والمراد طلب المعونة في المهمات كلها، أو في أداء العبادات،
"എല്ലാ കാര്യങ്ങളിലും, അല്ലെങ്കില്‍ ആരാധനകള്‍ നിര്‍വ്വഹിക്കുന്ന കാര്യത്തില്‍ സഹായം തേടുക എന്നു ഉദ്ദേശം"
ജലാലൈനി:
{ إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ } أي نخصك بالعبادة من توحيد وغيره ونطلب المعونة على العبادة وغيرها
"അഥവാ, നിന്നെ ഏകനാക്കുന്നതിലൂടെയും മറ്റും ഇബാദത്ത് കൊണ്ട് നിന്നെ ഞങ്ങള്‍ പ്രത്യേകമാക്കുന്നു. ഇബാദത്തിലും അത് അല്ലാത്തവയിലും നിന്നോട് ഞങ്ങള്‍ സഹായം തേടുന്നു."
ശൗകാനി:
{ وإياك نستعين } على طاعتك وعلى أمورنا كلها
“നിന്നെ വഴിപ്പെടുന്ന കാര്യത്തിലും ഞങ്ങളുടെ സര്‍വ്വകാര്യങ്ങളിലും"
ഇമാം ബഗ്.വി(റ)
{ وَإِيَّاكَ نَسْتَعِينُ } نطلب منك المعونة على عبادتك وعلى جميع أمورنا
"നിന്നെ ആരാധിക്കുന്ന കാര്യത്തിലും ഞങ്ങളുടെ എല്ലാ കാര്യങ്ങളിലും നിന്നില്‍ നിന്നും ഞങ്ങള്‍ സഹായം തേടുന്നു."
ഇബ്നു അഥിയ്യ(റ):
و { نستعين } معناه نطلب العون منك في جميع أمورنا،
"അതിന്റെ അര്‍ത്ഥം ഞങ്ങളുടെ സര്‍വ്വകാര്യങ്ങളിലും നിന്നില്‍ നിന്നും ഞങ്ങള്‍ സഹായം തേടുന്നു എന്നാകുന്നു."
വലിയ ഖാളി പറഞ്ഞത് അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന വിഷയമാണ് പറയുന്നത്.
വലിയ ഖാളി അല്ല, ചെറിയ ഖാളിയും നിങ്ങൾ പറയുന്ന പ്രകാരം പറഞ്ഞിട്ടില്ല.
ഇമാം റാസി(റ)നിസ്കാരത്തിന്റെ പ്രാരംഭത്തില്‍ നിര്‍വഹിക്കപ്പെടുന്ന ഫാതിഹഃയിലെ ഈ തവസ്സുലിനെ സുന്ദരമായി വ്യാഖ്യാനിച്ചിട്ടുണ്ട്.
നാഥാ ! എന്റെ ആരാധന സ്വന്തമായി പറയപ്പെടാന്‍ മാത്രം പ്രാപ്തമല്ല. കാരണം അത് വീഴ്ചകള്‍ പൂണ്ടതാണ്. അതിനാല്‍ മുഴുവന്‍ ഉപാസകരുടെ ഉപാസനയോടെ എന്റെ ആരാധനയെ ഞാന്‍ കലര്‍ത്തിവെയ്ക്കുന്നു. അങ്ങനെ ഒരൊറ്റ ഇബാദത്തിനെകൊണ്ട് എല്ലാവരെയും ഞാന്‍ പറയുന്നു. (ഓര്‍ക്കുന്നു.) ……. എന്റെ ഇബാദത്തുകള്‍’ സ്വീകാര്യമല്ലെങ്കില്‍ തന്നെയും എന്നെ നീ തള്ളരുതെ, കാരണം ഈ ഇബാദത്തില്‍ ഞാന്‍ ഒറ്റക്ക് മാത്രമല്ല ഉള്ളത്. മറിച്ച് ഞങ്ങള്‍ ധാരാളം ആളുകളുണ്ട്. അതിനാല്‍ സ്വീകരിക്കപ്പെടാനും ഉത്തരം ലഭിക്കാനും ഞാന്‍ അര്‍ഹനല്ലെങ്കില്‍ മറ്റുള്ള മുഴുവന്‍ ഉപാസകരുടേയും ആരാധനകളെ മുന്‍നിര്‍ത്തി ഞാന്‍ നിന്നോട് ശിപാര്‍ശ തേടുന്നു. അതിനാല്‍ (അവരുടെ ഇബാദത്ത് കൊണ്ട്) എന്നെ നീ സ്വീകരിക്കണമെ എന്നാണ് ‘ഇയ്യാക്കനഅ്ബുദു’ വിലൂടെ അടിമ പറഞ്ഞുകൊണ്ടിരിക്കുന്നത്. (തഫ് സീറുല്‍ കബീര്‍ 1/252)
കെ.വി. പന്താവൂർ എ.പി വിഭാഗത്തിലുള്ള ആരാണെന്ന് തെളിയിക്കാൻ ഞങ്ങൾ വെല്ലുവിളിക്കുന്നു. കളവ് പറഞ്ഞ് നിങ്ങളുടെ കാപട്യം ഞങ്ങളോട് കാണിച്ചാൽ അത് കയ്യോടെ പിടികൂടും.
രണ്ടാം ഖലീഫ: ഉമർ(റ) വിന്റെ ഭരണകാലത്ത് മഴയില്ലാതെ ജനങ്ങൾ ബുദ്ദിമുട്ടിയപ്പൊൽ നബി(സ) യുടെ റൗളയിൽ വന്നു അല്ലാഹുവിൽ നിന്ന് മഴ വാങ്ങിച്ചു കൊടുക്കാൻ നബി(സ) യോട് ആവശ്യപ്പെട്ട സംഭവം.
حدثنا : أبو معاوية ، عن الأعمش ، عن أبي صالح ، عن مالك الدار ، قال : وكان خازن عمر على الطعام ، قال : أصاب الناس قحط في زمن عمر فجاء رجل إلى قبر النبي (ص) فقال : يا رسول الله ! إستسق لأمتك فإنهم قد هلكوا ، فأتى الرجل في المنام فقيل له : إئت عمر فإقرئه السلام ، وأخبره أنكم مستقيمون وقل له : عليك الكيس ! عليك الكيس ! فأتى عمر فأخبره فبكى عمر ثم قال : يا رب لا آلو إلا ما عجزت عنه.
"ഉമര്‍(റ)ന്‍റെകാലത്ത് ജനങ്ങള്‍ക്ക് വരള്‍ച്ച ബാധിച്ചപ്പോള്‍ ഒരാള്‍ നബി(സ)യുടെ ഖബറിന്‍ സമീപം വന്ന്‍ പറഞ്ഞു.ജനങ്ങളാകെനശിച്ചു അവര്‍ മഴയില്ലാതെ വിഷമിക്കുന്നു.അവര്‍ക്ക് വേണ്ടി അങ്ങ് മഴയെ തേടിയാലും.പിന്നീട് അയാള്‍ക്ക് ഉറക്കില്‍ പ്രത്യക്ഷപെട്ടു നബി(സ)പറഞ്ഞു.താങ്കള്‍ ഉമറിനെ കണ്ട് സലാം പറയുകയും അവര്‍ക്ക് മഴ ലഭിക്കുമെന്ന വൃത്താന്തമറീക്കുകയും ചെയ്യുക.അദ്ദേഹം ഉടനെ ഉമര്‍(റ)വിന്‍റെ അരികില്‍ ചെന്ന്‍ നടന്ന സംഭാവങ്ങളല്ലാം വിവരിച്ചു.നബി(സ)അങ്ങേക്ക് സലാം പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു ഇത് കേട്ട ഉമര്‍(റ)കരയുകയുണ്ടായി.(ദലാഇലുന്നുബുവ്വ, ഇബ്നു കസീറിന്റെ അൽ ബിദായ വന്നിഹായ)
ഈ സംഭവത്തിൽ വഫാത്തായ നബി (സ) യോട് ആ സ്വഹാബി അഭൗതികമായ കാര്യം ചോദിച്ചിട്ട് ശിർക്കാണെന്ന് ഉമർ(റ) പറഞ്ഞോ?
ഇതിനൊക്കെ മറുപടി പറയണം.
ഇബ്നു ഹജർ(റ) പറയുന്നു:
മഴയെത്തേടുന്ന നിസ്കാരത്തിൽ പങ്കെടുക്കുന്നവരെല്ലാവരും രഹസ്യമായി താൻ ചെയ്ത സൽകർമ്മം മുൻനിർത്തിയും സജ്ജനങ്ങളെക്കൊണ്ടും വിശിഷ്യാ നബികുടുംബത്തെകൊണ്ടും തവസ്സുൽ ചെയ്യൽ സുന്നത്താണ്. (ശർഹുബാഫള്ൽ 97)
ഇബ്നുഹജർ(റ) പറയുന്നു:
നബി(സ)യെ കൊണ്ട് തവസ്സുൽ ചെയ്യേണ്ടതാണെന്നും അത് അമ്പിയാക്കൾ, ഔലിയാക്കൾ തുടങ്ങി പൂർവിക സച്ചരിതരുടെ ചര്യയാണെന്നും ഹാകിം(റ) ഉദ്ദരിച്ച് സ്വഹീഹാണെന്ന് പ്രഖ്യാപിച്ച ഹദീസ് അറിയിക്കുന്നു. ആദം നബി(അ) തവസ്സുൽ ചെയ്ത സംഭവമാണത്....(ഹാശിയാത്തുൽ ഈളാഹ് 500)
എന്നാൽ ഇബ്നു ഹജർ തങ്ങൾ തവസ്സുലിനെ ഒരിക്കലും ആക്ഷേപിച്ചിട്ടില്ല എന്ന് മേൽ ഉദ്ധരണികളിൽ നിന്നും മനസ്സിലായല്ലൊ.
🍎🍏🍊🍋🍓🍑🍐🍅🍎✏ഹാരിസ് സെലീം

5 comments: