Friday 4 December 2015

നബിദിന ആഘോഷത്തെ പറ്റി യു എ ഇ ഔഖാഫ്‌ പുറത്തിറക്കിയ ഫത്‌ വയിൽ നീന്ന്.


🔷🔷🔷🔷🔷🔷🔷🔷🔷
നബിദിന ആഘോഷത്തെ പറ്റി
യു എ ഇ ഔഖാഫ്‌
പുറത്തിറക്കിയ ഫത്‌ വയിൽ നീന്ന്.
ماحكم الاحتفال بالمولد النبوي علماً أن هناك من علماء المالكية من يراه أنه بدعة ((باطل لاأصل له)) مثل تاج الدين الفاكهاني وابن عليش المالكي وذكر أهل التاريخ أن أول من قام بالمولد هم الفاطميون في القرن الخامس الهجري وأعاده نابيليون لكي يستعمر مصر بارك الله لكم؟
മൗലിദ്‌ യോഗം നടത്തുന്നതിന്റെ വിധി എന്ത്‌?ചില മാലികി പണ്ഡിതർ ഒരടിസ്ഥാനവുമില്ല്ലാത്ത അനാചാരമാണന്ന് പറയുന്നുണ്ടല്ലോ?ഉദാ:-താജുദ്ദീൻ അൽഫാകിഹാനി,ഇബ്ൻ അലീശ്‌ അൽ മാലിക്കിയ്യ്‌,ചിലചരിത്രപണ്ടിതർ പറയുന്നത്‌ അഞ്ചാം നൂറ്റാണ്ടിലെ ഭരണകർത്താക്കളായ ഫത്വിമികളാൺ ഇതിന്ന് തുടക്കം കുറിച്ചത്‌ എന്നാണല്ലോ? പിന്നീട്‌ ബ്രിട്ടിഷുകാർ ഈജിപ്ത്‌ ഭരിക്കാൻ വേണ്ടി അതു ഏറ്റടുത്തു എന്നാണല്ലോ ?
تاريخ النشر: 21-اكتوبر-2008 1489
الحمدلله والصلاة والسلام على سيدنا رسول الله وعلى آله وصحبه ومن والاه، أما بعد ..
സർവ്വസ്തുതിയും അള്ളാഹുവിന്നാൺ നമ്മുടെ നേതാവായ മുഹമ്മദ്‌ ബനിയുടേയും അവിടത്തെ അനുചരന്മാരുടേയും അവിടത്തെ കുടുബത്തിന്റെയും അവരോട്‌ പിൻപറ്റിയവരുടെയും മേലിൽ സ്വലാത്തും സലാമും ഉണ്ടാവട്ടെ.
فالمولد هو: اجتماع طائفة من الناس على تلاوة القرآن، وإنشاد المدائح النبوية المحركة للقلوب إلى فعل الخيراتِ والعملِ للآخرةِ ، مع إطعام الحاضرين الطعام.
ഖുർ ആൻ പാരായണം,നബികീർത്തനങ്ങൾ തുടങ്ങി നല്ലതും ആഖിറത്തിന്റെ പ്രവർത്തങ്ങൾക്ക്‌ വേണ്ടി ഹൃദയങ്ങളെ സജമാക്കുന്നതിന്ന് ജനങ്ങളെ ഒരുമിച്ചുക്കൂട്ടുന്ന കാര്യമാൺ മൗലിദ്‌ യോഗം അതിന്ന് വരുന്നവർക്ക്‌ ഭക്ഷണവും നൽകുന്നു.
وكان الذي أظهر الاحتفال بالمولد النبوي هو الملك المظفر، وهو ملك صالح سُنِّي، قال الإمام الذهبي في ترجمته كما في سير أعلام النبلاء: (صَاحِبُ إِرْبِلَ، كُوْكْبُرِي بنُ عَلِيٍّ التُّرُكْمَانِيُّ السُّلْطَانُ الدَّيِّنُ، المَلِك المُعَظَّمُ، مُظَفَّر الدِّيْنِ، أَبُو سَعِيْدٍ كُوْكْبُرِي بن عَلِيِّ بن بكتكين بن مُحَمَّدٍ التُّرُكْمَانِيّ ... وَكَانَ مُحِبّاً لِلصَّدقَة، لَهُ كُلّ يَوْم قنَاطير خُبْز يُفرِّقهَا، وَيَكسو فِي العَامِ خلقاً وَيُعْطِيهُم دِيْنَاراً وَدِيْنَارَيْنِ، وَبَنَى أَرْبَع خَوَانك لِلزَّمْنَى وَالأَضرَّاء، وَكَانَ يَأْتيهِم كُلّ اثْنَيْنِ وَخَمِيْس، وَيَسْأَل كُلّ وَاحِد عَنْ حَالِه، وَيَتفقَّده، وَيُبَاسِطه، وَيَمزح مَعَهُ... وَكَانَ مُتَوَاضِعاً، خَيِّراً، سُنِّيّاً، يُحبّ الفُقَهَاء وَالمُحَدِّثِيْنَ،).
എന്നാൽ മൗലിദ്‌ യോഗത്തിന്ന് ജനകീയ മാനം വന്നത്‌ സുന്നിയും സ്വാലിഹുമായ മുളഫ്ഫർ രാജാവിന്റെ കാലഘട്ടത്തിലാൺ ബഹു:ഇമാം ദഹബി പറയുന്നു:മുഹമ്മദ്‌ തുർക്കുമാനിയുടെ മകനായ ബക്തകിയുടെ മകനായ അലിയുടെ മകനായ അബൂസ ഈദി കൗകബിരിയുടെ മകനായ മുളഫ്ഫരുദ്ദീൻ എന്നപേരിൽ അറിയപ്പെട്ട രാജാവായിരുന്നു അദ്ധേഹം ദാനധർമം വല്ലാതെ ഇഷ്ടപ്പെടുന്ന ആളായിരുന്നു ധാരാളം റൊട്ടി (സുമാർ:)എല്ലാദിവസവും അദ്ധേഹം വിതരണം ചെയ്തിരുന്നു എല്ലാവർഷവും ജനങ്ങൾക്ക്‌ വസ്ത്രവും പണവും നൽകിയിരുന്നു വിശമിക്കുന്നവർക്കും പ്രയാസപെടുന്നവർക്കും വേണ്ടി നാൽ ഓഫീസുകൾ തുറക്കുകയും അവിടെ വെച്ചു എല്ലാ തിങ്ക്ലാഴചയും വ്യാഴാഴ്ചയും ജനങ്ങളെ സന്ദർശിക്കുകയും അവരോട്‌ കാര്യങ്ങൾ ചോദിച്ചറിയുകയും അവർക്ക്‌ വേണ്ട സഹായങ്ങളും മറ്റും ചെയ്തു കൊടുക്കുമായിരുന്നു,മാത്രമല്ല നല്ലവനും സുന്നിയും താഴ്മയുള്ളവനും പണ്ഡിതരേയും മുഹദ്ദിസുകളേയും ഇഷ്ടപെടുകയും ചെയ്യുന്ന ആളായിരുന്നു
وقال الإمام ابن كثير في ترجمته: (أحَدُ الأجْوَادِ والساداتِ الكُبَراء، والملوك الأمجاد، لَهُ آثَارٌ حَسَنة،... وكان يعمل المولد الشريف في ربيع الأول، ويحتفل به احْتِفَالاً هائلاً، وكان مع ذلك شهماً شجاعاً فاتكاً بطلاً عاقلاً عالماً عادلاً رحمه الله وأكرم مثواه).
ഇമാം ഇബ്ൻ കസീർ പറയുന്നു:അദ്ധേഹം(മുളഫ്ഫർ രാജാവ്‌)വലിയനേതാവും ധർമിഷ്ടനും ഉന്നതനായ രാജാവുമായിരുന്നു അദ്ധേത്തിന്ന് പല നന്മകളുമുണ്ട്‌ അതിൽ പെട്ടതാൺ റബീ ഉൽ അവ്വലിൽ മൗലിദ്‌ കഴിക്കൽ വലിയ സമ്മേളനം തന്നെ അതിന്ന് വേണ്ടി നടത്തുമായിരുന്നു അതോട്‌ കൂടെ അദ്ധേഹം പണ്ഡിതനും,നീതിമാനും,ധീരനും,പ്രതാപിയും,ബുദ്ധിമാനുമായിരുന്നു അദ്ധേഹത്തിന്ന് അള്ളാഹു റഹ്മത്തും അനുഗ്രഹവും ചെയ്യട്ടേ
وقد ذهب الجماهير من العلماء من المذاهب الأربعة إلى مشروعية الاحتفاء والاحتفال بميلاد سيد البشرية وإمام الإنسانية سيدنا محمدٍ صلى الله عليه وسلم، وصنفوا في ذلك مصنفات.
🔷🔷🔷🔷🔷🔷🔷🔷🔷
നാൽ മദ്‌ ഹബിന്റെ ഇമാമീങ്ങളും മനുഷ്യകുലത്തിന്റെ ഇമാമും നേതാവുമായ നബി(സ)യുടെ മീലാദ്‌ ആഘോഷിക്കൽ അനുവതനീയമാണന്ന് പറയുകയും അതിന്ന് വേണ്ടി ഗ്രന്ഥങ്ങൾ തന്നെ രചിക്കുകയും ചെയ്തിട്ടുണ്ട്‌.
وأول من صنف في تقرير المولد النبوي الشريف هو العلامة المحدث المالكي أبو الخطاب عمر بن حسن الكلبي فكتب "التنوير في مولد البشير النذير" وأبو الخطاب ابن دحية هو الذي قال الإمام الذهبي في ترجمته: (الشَّيْخُ، العَلاَّمَةُ، المُحَدِّثُ، الرَّحَّالُ المُتَفَنِّنُ ... رَوَى عَنْهُ: ابْنُ الدُّبَيْثِيِّ. فَقَالَ: كَانَ لَهُ مَعْرِفَةٌ حَسَنَةٌ بِالنَّحْوِ وَاللُّغَةِ، وَأَنَسَةٌ بِالحَدِيْثِ، فَقِيْهاً عَلَى مَذْهَبِ مَالِكٍ).
🔷🔷🔷🔷🔷🔷🔷🔷🔷
ആദ്യമായി "അത്തൻ വീർ ഫീ മൗലിദിൽ ബശിരിന്നദീർ" എന്ന പേരിൽ മൗലിദ്‌ ഗ്രന്ഥം രചിച്ചത്‌ മാലിക്കീ മദ്‌ ഹബിലെ ഹദീസ്‌ പണ്ഡിതനായ അല്ലാമ: അബുൽ ഖത്വാബ്‌ ഉമർ ബിൻ ഹസൻ അൽ കൽബിയ്യ്‌(റ)എന്ന ആളായിരുന്നു ബഹു:ഹാഫിൾ ദഹബി പറയുന്നു:അദ്ധേഹം(ഖത്വാബി)വലിയപണ്ഡിതനും ശൈഖും,വിശ്വസ്തനുമായ ആളായിരുന്നു അദ്ധേഹത്തെ പറ്റി തന്നെ ഇബ്ൻ ദീനിയ്യ്‌ പറയുന്നു അദ്ധേഹം അറിയപ്പെട്ട ആളും ഹദീസിലും,ഫിഖ്‌ ഹിലും ഭാഷയിലും നിപുണനായിരുന്നു മാലീക്കി പണ്ഡിതനുമാണദ്ധേഹം
وقال ابن خَلِّكان في ترجمة الحافظ أبي الخطاب بن دِحية: (كان أبو الخطاب المذكور من أعيان العلماء ومشاهير الفضلاء، متقناً لعلم الحديث النبوي وما يتعلق به، عارفاً بالنحو واللغة وأيام العرب وأشعارها، واشتغل بطلب الحديث في أكثر بلاد الأندلس الإسلامية، ولقي بها علماءها ومشايخها)
.
ഇബ്നു ഖല്ലിഖാൻ അദ്ധേഹത്തിന്റെ ഗ്രന്ഥത്തിൽ പറയുന്നു:അബുൽ ഖത്വാബ്‌ അറിയപ്പെട്ട എണ്ണപെട്ട ശ്രേഷ്ടവാൻ മാരായ പണ്ഡിതരുടെ ഇടയിൽ പറയപ്പെടുന്ന ആളായിരുന്നു നബി(സ)യുടെ ഹദീസും അതുമായി ബന്ധപ്പെട്ട കാര്യങ്ങളിലും സ്വീകാര്യനായിരുന്നു,ഭാഷയിലും,കവിതകളിലും കഴിവ്‌ തെളീച്ച ആളായിരുന്നു ധാരാളം ഇസ്ലാമികരാജ്യങ്ങളിൽ നിന്ന് അദ്ധേഹം ഹദീസ്‌ പഠിക്കുകയും ആ നാട്ടിലെ പണ്ഡിതരേയും ശൈഖുമാരേയും കണ്ടു മുട്ടുകയും ചെയ്തിട്ടുണ്ട്‌
وقد تكلم العلامة أبو عبد الله بن الحاج المالكي في كتابه المدخل على عمل المَوْلِد، فمدح ما كان فيه من إظهار الشكر لله تعالى، وذم ما احتوى عليه من مُحَرَّمات ومُنْكَرات، فمن ذلك قوله: (فَانْظُرْ رَحِمَنَا اللَّهُ وَإِيَّاكَ إلَى مَا خَصَّ اللَّهُ تَعَالَى بِهِ هَذَا الشَّهْرَ الشَّرِيفَ وَيَوْمَ الِاثْنَيْنِ.أَلَا تَرَى أَنَّ صَوْمَ هَذَا الْيَوْمِ فِيهِ فَضْلٌ عَظِيمٌ لِأَنَّهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وُلِدَ فِيهِ.
ബഹു:മാലിക്കി പണ്ഡിതനായ അബു അബ്ദില്ലാഹി ഇബ്ൻ അൽ ഹാജ്ജ്‌ അദ്ദേഹത്തിന്റെ "മദ്ഖൽ"എന്നഗ്രന്ഥത്തിൽ പറയുന്നുമൗലിദ്‌ യോഗത്തിൽ അള്ളാഹുവിനോടുള്ള ശുക്ര് പ്രഘടില്ലിക്കൽ ഉണ്ട്‌ അതോട്‌ കൂടെ തന്നെ അതിൽ വന്നു കൂടുന്ന ഹറാമുകളേയും വിരോധിക്കപ്പെട്ട കാര്യത്തെ അദ്ധേഹം വിമർശിക്കുന്നുണ്ട്‌
മൗലിദ്‌ ആഘോഷത്തെ പ്രശംസിച്ചു കൊണ്ട്‌ അദ്ധേഹം പറയുന്നു "നീ നോക്ക്‌ അള്ളാഹു നമുക്ക്‌ അനുഗ്രഹം നൽകട്ടെ അള്ളാഹു ഈ മാസത്തെ പ്രത്യകമാക്കുകയും തിങ്ക്ലാഴ്ചദിവസത്തെ ശ്രേഷ്ടമാക്കുകയും ചെയ്തു നീ കാണുന്നില്ലേ തിങ്ക്ലാഴ്ചദിവസം നോമ്പ്‌ നോക്കൽ വളരെ അതികം പുണ്യമുള്ളതാണന്ന് അതെന്തു കൊണ്ടാൺ പ്രവാചകൻ ആദിവസം പ്രസവിക്കപ്പെട്ടു എന്നതാൺ.
فَعَلَى هَذَا يَنْبَغِي إذَا دَخَلَ هَذَا الشَّهْرُ الْكَرِيمُ أَنْ يُكَرَّمَ وَيُعَظَّمَ وَيُحْتَرَمَ الِاحْتِرَامَ اللَّائِقَ بِهِ وَذَلِكَ بِالِاتِّبَاعِ لَهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي كَوْنِهِ عَلَيْهِ الصَّلَاةُ وَالسَّلَامُ كَانَ يَخُصُّ الْأَوْقَاتَ الْفَاضِلَةَ بِزِيَادَةِ فِعْلِ الْبِرِّ فِيهَا وَكَثْرَةِ الْخَيْرَاتِ... فَتَعْظِيمُ هَذَا الشَّهْرِ الشَّرِيفِ إنَّمَا يَكُونُ بِزِيَادَةِ الْأَعْمَالِ الزَّاكِيَاتِ فِيهِ وَالصَّدَقَاتِ إلَى غَيْرِ ذَلِكَ مِنْ الْقُرُبَاتِ، فَمَنْ عَجَزَ عَنْ ذَلِكَ فَأَقَلُّ أَحْوَالِهِ أَنْ يَجْتَنِبَ مَا يَحْرُمُ عَلَيْهِ وَيُكْرَهُ لَهُ؛ تَعْظِيمًا لِهَذَا الشَّهْرِ الشَّرِيفِ وَإِنْ كَانَ ذَلِكَ مَطْلُوبًا فِي غَيْرِهِ إلَّا أَنَّهُ فِي هَذَا الشَّهْرِ أَكْثَرُ احْتِرَامًا كَمَا يَتَأَكَّدُ فِي شَهْرِ رَمَضَانَ وَفِي الْأَشْهُرِ الْحُرُمِ فَيَتْرُكُ الْحَدَثَ فِي الدِّينِ وَيَجْتَنِبُ مَوَاضِعَ الْبِدَعِ وَمَا لَا يَنْبَغِي).
അതു കൊണ്ട്‌ തന്നെ ഈ മാസം പിറന്നാൽ ഈ മാസത്തെയും ദിവസത്തേയും ബഹുമാനിക്കലും ആദരിക്കലും നബി(സ)യോടുള്ള ഇത്തിബാ ഇന്റെ ഭാഗമാൺ കാരണം നബി(സ)പ്രത്യകമായ സമയങ്ങളെ നല്ല കാര്യങ്ങൾ വർദ്ദിപ്പിച്ചു കൊണ്ട്‌ അതിനെ പ്രത്യകമാക്കിയിരുന്നു
അപ്പോൾ ഈ മാസത്തെ സ്വദഖകോണ്ടും,ഇബാദത്തുകൊണ്ടും, ബഹുമാനിക്കണം അതിനൊന്നും കഴിയാത്തവൻ ഈ മാസത്തെ ആദരിച്ചു കൊണ്ട്‌ ഹറാമും വിരോധിക്കപ്പെട്ടതുമായ കാര്യങ്ങളിൽ നിന്ന് അവൻ മാറിനിൽകണം എല്ലാ മാസത്തിലും അതു വേനമെങ്കിലും ഈ മാസം പ്രത്യഗിച്ചു ചെയ്യണം റമളാൻ മാസത്തിലും മറ്റു ഹറാ മാക്കപ്പെട്ട മാസങ്ങളിലും നാം ചെയ്യുന്നത്‌ പോലെ അതോട്‌ കൂടെ ആവശ്യമില്ലാത്ത ആനാചാരങ്ങൾ ഒഴിവാക്കുകയും വേണം.
وممن أجاز الاحتفال بالمولد من العلماء:
🔷🔷🔷🔷🔷🔷🔷🔷🔷
പണ്ഡിതരുടെ കൂട്ടതിൽ നിന്ന് മൗലിദ്‌ ആഘോഷത്തിന്ന് അനുമതി നൽകിയവർ.
• 1- الإمام المحدث الفقيه أبو شامة شيخ الإمام النووي.
അൽ ഇമാം അൽ മുഹദ്ദിസ്‌ അൽ ഫഖീഹ്‌ അബൂ ശാമ: (ഇമാം നവവി(റ)ശൈഖ്‌)
قال في رسالته : (ومن أحسن ما ابتدع في زماننا ما يُفعل كل عام في اليوم الموافق لمولده صلى الله عليه وآله وسلم من الصدقات، والمعروف، وإظهار الزينة والسرور، فإن ذلك مشعرٌ بمحبته صلى الله عليه وآله وسلم وتعظيمه في قلب فاعل ذلك وشكراً لله تعالى على ما منّ به من إيجاد رسوله الذي أرسله رحمة للعالمين).
അദ്ധേഹം അവിടത്തെ രിസാലയിൽ പറയുന്നു:നമ്മുടെ കാലഘട്ടത്തിൽ നടന്നു വരുന്ന ഒരു നല്ല കാര്യമാൺ നബി(സ)യുടെ ജനന്മ ദിനം വരുന്ന കാലത്ത്‌ സ്വദഖ കൊടുക്കലും ഭംഗിയും സന്തോഷവും പ്രഗടിപ്പിക്കുകയും ചെയ്യുക എന്നത്‌ അതു അള്ളാഹുവിന്റെ റസൂലിനെ അവരുടെ ഹൃദയത്തിൽ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു എന്നതിന്ന് തെളിവാൺ മാത്രമല്ല ലോകത്തിന്ന് അനുഗ്രഹ മായി പ്രവാചകനെ അള്ളാഹു നമുക്ക്‌ നൽകി എന്നതിന്നുള്ള നന്ദിയുമാൺ.
• 2- الإمام شيخ الإسلام ابن حجر العسقلاني.
🔷🔷🔷🔷🔷🔷🔷🔷🔷
അൽ ഇമാം ശൈഖുൽ ഇസ്ലാം ഇബ്ൻ ഹജർ അൽ അസ്ഖലാനി(റ)
فقد سُئِلَ عن عمل المَوْلِد فأجاب بما نصه:
അദ്ധേഹത്തോട്‌ മൗലിദ്‌ യോഗത്തെ പറ്റി ചോദിച്ചപ്പോൾ അദ്ധേഹം നൽകിയ ഉത്തരം.
أصل عمل المَوْلِد بدعة لم تُنْقَل عن أحد من السلف الصالح من القرون الثلاثة الصحابة والتابعين وتابع التابعين ولكنها مع ذلك قد اشتملت على محاسنَ وضدِّها، فمن تَحَرَّى في عملها المحاسن وتجنَّب ضدَّها كان بدعةً حسنة وإلا فلا). نقلاً عن رسالة الإمام السيوطي.
മൗലിദ്‌ യോഗത്തിന്റെ അടിസ്ഥാനം സ്വഹാബത്തിന്റേയോ താബി‍ൂകളുടേയോ താബി‍ൂത്താബി ഉകളുടേയോ കാലഘട്ടതിൽ ഉണ്ടായിട്ടില്ല എങ്കിലും അതിൽ നന്മയും തിന്മയു മുണ്ട്‌ നല്ലത്‌ എടുക്കുകയും തിന്മ ഒഴിവാക്കുകയും ചെയ്താൽ അതു നല്ല നല്ല ബിദ്‌ അത്തായി അല്ലങ്കിൽ അതു നല്ലതല്ല
• 3- الإمام الحافظ المحدث جلال الدين السيوطي.
🔷🔷🔷🔷🔷🔷🔷🔷🔷
(3)അൽ ഇമാം അൽ ഹാഫിൽ അൽ മുഹദ്ദിസ്‌ ജലാലുദ്ദിൻ അസ്സുയൂത്വി
، وأيَّة نعمة أعظم من النعمة ببروز هذا النبيّ نبيّ الرحمة في ذلك اليوم).
അദ്ധേഹം പറയുന്നു:ഈ ദിവസത്തേക്കാൾ ഏറ്റവും വലിയ അനുഗ്രഹമുള്ള ദിവസം പിന്നെ ഏതാൺ.
• 4- الإمام الحافظ أبو الخير السخاوي.
🔷🔷🔷🔷🔷🔷🔷🔷🔷
(4) അൽ ഇമാം അൽ ഹാഫിൽ അബുൽ ഖൈർ അസ്സഖാവി.
قال رحمه الله في فتاويه: (عمل المولد الشريف لم ينقل عن أحد من السلف الصالح في القرون الثلاثة الفاضلة، وإنما حدث بعد، ثم لا زال أهل الإسلام في سائر الأقطار والمدن الكبار يحتفلون في شهر مولده صلى الله عليه وسلم بعمل الولائم البديعة، المشتملة على الأمور البهجة الرفيعة، ويتصدقون في لياليه بأنواع الصدقات، ويظهرون السرور ويزيدون في المبرات، ويعتنون بقراءة مولده الكريم، ويظهر عليهم من بركاته كل فضل عميم).
അദ്ധേഹം അവരുടെ ഫത്‌ വയിൽ പറഞ്ഞു:മൗലിദ്‌ ആഘോഷം മൂന്ന് നൂറ്റാണ്ടിലെ ആരും ചെയ്തത്തായി ഉദ്ദരിക്കപ്പെട്ടിട്ടില്ല അതു പിന്നിട്‌ വന്നതാൺ അങ്ങിനെ നാട്ടിന്റെ നാനാഭാഗത്തും ഗ്രാമങ്ങളിലും പട്ടണങ്ങളിലും വലിയ വലിയ മീലാദ്‌ ആഘോഷങ്ങളും സദ്യകളും സ്വദഖകളും സന്തോഷ പ്രഘടങ്ങളും നബി(സ‍ാമദ്‌ ഹ്‌ ആലാപങ്ങളും നടക്കുന്നു അതല്ലാം വലിയ ശ്രേഷടതയുള്ളത്‌ തന്നെ.
• 5- الإمام الشهاب أحمد القسطلاني شارح البخاري:
🔷🔷🔷🔷🔷🔷🔷🔷🔷
(5)അൽ ഇമാം അഹ്‌ മദ്‌ അൽ ഖസ്തല്ലാനി
قال في كتابه المواهب اللدنية 1/148: (فرحم الله امرءا اتخذ ليالي شهر مولده المبارك أعياداً ، ليكون أشد علة على من في قلبه مرض وإعياء داء).
അദ്ധേഹം അവിടത്തെ മവാഹിബുല്ലദുന്നിയ എന്ന ഗ്രന്ഥത്തിൽ പറയുന്നു: ശ്രേഷ്ടമാക്കപ്പെട്ട നബി(സ)യുടെ ജന്മദിനം വല്ലവനും ആഘോഷമാക്കിയാൽ അള്ളാഹു അവന്ന് കരുണചെയ്യുകയും അവന്റെ ഹൃദയ ശുദ്ധീകരണത്തിന്നുള്ള കാരണമാക്കുകയും ചെയ്യും.
• 6- العلاَّمة الشّيخ محمد بن عمر بحرق الحضرمي الشافعي (ت:930 هـ)
🔷🔷🔷🔷🔷🔷🔷🔷🔷
(6) അല്ലാമ;അശൈഖ്‌ മുഹമ്മദ്‌ ബിൻ ഉമർ അൽ ഹള്രമ്മി അശ്ശാഫി ഇയ്യ്‌.
قال في كتابه (حدائق الأنوار ومطالع الأسرار في سيرة النبي المختار): (فحقيقٌ بيومٍ كانَ فيه وجودُ المصطفى صلى الله عليه وسلم أَنْ يُتَّخذَ عيدًا، وخَليقٌ بوقتٍ أَسفرتْ فيه غُرَّتُهُ أن يُعقَد طالِعًا سعيدًا، فاتَّقوا اللهَ عبادَ الله، واحذروا عواقبَ الذُّنوب، وتقرَّبوا إلى الله تعالى بتعظيمِ شأن هذا النَّبيِّ المحبوب، واعرِفوا حُرمتَهُ عندَ علاّم الغيوب، "ذَلِكَ وَمَنْ يُعَظِّمْ شَعَഅദ്ധേഹം "ഹദാ ഇഖുൽ അൻ വാർ വമത്വാലി ഉൽ അസ്രാർ ഫി സീറത്തിന്നബിയ്യിൽ മുഖ്താർ"എന്നഗ്രന്ഥത്തിൽ പറയുന്നു:നബി(സ)ജനിച്ച ദിവസം ആഘോഷമാക്കൽ ഏറ്റവും ബന്ധപ്പെട്ടതാൺ ആദിവസം വിജയ ശോഭയാക്കലും അതുകൊണ്ട്‌ അള്ളാഹുവിന്ന് തഖ്‌ വ ചെയ്യുകയും തെറ്റുകളെ സൂക്ഷിക്കുകയും ഈ ഹബീബായ നബിയുടെ ബഹുമാനം കൊണ്ട്‌ അള്ളാഹുവിലേക്ക്‌ അടുക്കുകയും ചെയ്യുക അള്ളാഹുവിന്റെ അരികിലുള്ള നബി(സ)യുടെ സ്ഥാനം അറിയുകയും ചെയ്യുക"അള്ളാഹുവിന്റെ അടയാളങ്ങളെ വല്ലവനും ആധരിച്ചാൽ അതു ഖൽബിന്ന് തഖ്‌ വയുണ്ടാക്കുന്നതാൺ.
ائِرَ اللَّهِ فَإِنَّهَا مِنْ تَقْوَى الْقُلُوبِ").
• 7- الإمام العلامة صدر الدين موهوب بن عمر الجزري الشافعي.
🔷🔷🔷🔷🔷🔷🔷🔷🔷
(7) അൽ ഇമാം അല്ലാമ:സ്വദ്‌ റുദ്ദിൻ മൗഹുബ്‌ ബിൻ ഉമർ അൽ ജസരിയ്യ്‌ അശ്ശാഫി ഇയ്യ്‌.
قال: (هذه بدعة لا بأس بها، ولا تكره البدع إلا إذا راغمت السنة، وأما إذا لم تراغمها فلا تكره، ويثاب الإنسان بحسب قصده في إظهار السرور والفرح بمولد النبي صلى الله عليه وسلم). نقلاً من كتاب سبل الهدى والرشاد.
അദ്ധേഹം പറഞ്ഞു:ഇതു കുഴപ്പമില്ലാത്ത ബിദ്‌ അത്താൺ സൂന്നത്തിനോട്‌ എതിരാവാത്ത ബിദ്‌ അത്ത്‌ വിരോധിക്കപ്പെട്ടതല്ല എന്നാൽ സുന്നത്തിനോട്‌ എതിരായത്‌ വെറുക്കപ്പെട്ടതാൺ അതു കൊണ്ട്‌ തന്നെ റസൂലുള്ളാഹി(സ)യുടെ ജന്മദിനത്തിൽ സന്തോഷം പ്രഘടിപ്പിച്ചാൽ അതിന്ന് കൂലികിട്ടും
أولاً: كون المولد أول من أحدثه الفاطميون.
🔷🔷🔷🔷🔷🔷🔷🔷🔷
ചോദ്യം (1) മൗലിദ്‌ ആഘോഷം തുടങ്ങിയത്‌ ഫാത്വിമിയ്യ ഭരണകൂടമല്ലേ?
وجواب ذلك أن يقال: على افتراض أن الفاطميين هم أول من أحدث ذلك؛ فليس هذا دليلاً على المنع، فقد أخذ النبي صلى الله عليه وآله وسلم تعظيم اليوم الذي انتصر فيه موسى عليه السلام من اليهود، وقال عليه السلام: (فَأَنَا أَحَقُّ بِمُوسَى مِنْكُمْ فَصَامَهُ وَأَمَرَ بِصِيَامِهِ) رواه البخاري.
ഉത്തരം:-ഫാത്വിമി ഭരണകർത്താക്കളാൺ ആദ്യം തുടങ്ങിയത്‌ എന്ന് സങ്കൽപിച്ചാൽ തന്നെ അതൊരിക്കലും മൗലീദാഘോഷം തടയുന്നതിന്ന് തെളിവല്ല കാരണം മൂസാ നബി(അ)നേയുംസമൂഹത്തേയും ജുതരിൽ നിന്ന് രക്ഷപെടുത്തിയ ദിവസത്തെ പറ്റി നബി(സ) പറഞ്ഞു ഞാനാൺ നിങ്ങളേക്കാൾ മൂസാനബിയുമാ ഏറ്റവും ബന്ധമുള്ളത്‌ അങ്ങിനെ ആദിവസം നോമ്പ്‌ നോക്കുകയും നോമ്പ്‌ നോക്കാൻ കൽപിക്കുകയും ചെയ്തു(ബുഖാരി) അതു മതി നമുക്ക്‌ തെളിവിന്ന്
ثانياً: منع المولد بحجة أنه بدعة، وقد قال النبي صلى الله عليه وآله وسلم (كُلُّ بِدْعَةٍ ضَلَالَةٌ) رواه مسلم.
🔷🔷🔷🔷🔷🔷🔷🔷🔷
ചോദ്യം () മീലാദ്‌ ആഘോഷം അനാചാരമല്ലേ? നബി(സ) എല്ലാ അനാചാരവും പിഴച്ചതാണന്നു പറഞ്ഞിട്ടില്ലേ?
والجواب عن ذلك: أن البدع على قسمين: حسنة وسيئة، وإلى هذا ذهب الجماهير من العلماء، وهذا بعض تقريرهم لذلك:
ഉത്തരം:-ബിദ്‌ അത്ത്‌ രണ്ട്‌ വിതം ഉണ്ട്‌ നല്ലതും ചീത്തയും ഈ വിപചനത്തിലേക്കാൺ പണ്ഡിതന്മാർ പോയിട്ടുള്ളത്‌ അതിൽ നിന്ന് ചിലത്‌ താഴെ പറയാം.
قال الإمام الشافعي: (المحدثات من الأمور ضربان: أحدهما ما أحدث مما يخالف كتاباً أو سنة أو أثراً أو إجماعاً، فهذه البدعة الضلالة.
ഇമാം ശാഫി(റ)പറയുന്നു:പുതിയ കാര്യങ്ങൾ രണ്ടു വിതം ഉണ്ട്‌ ഒന്ന് കിതാബ്‌,സുന്നത്ത്‌,ഇജ്‌ മാ അ`,സ്വഹാബത്തിന്റെ പ്രവർത്തനം,എന്നിവയോട്‌ എതിരായത്‌ ഇതാൺ പിഴച്ച ബിദ്‌ അത്ത്‌.
والثانية: ما أحدث من الخير مما لا خلاف فيه لواحد من هذا هي محدثة غير مذمومة، وقد قال عمر - رضي الله تعالى عنه - في قيام رمضان نعمت البدعة هذه يعني أنها محدثة لم تكن، وإذا كانت فليس فيها رد لما مضى).
🔷🔷🔷🔷🔷🔷🔷🔷🔷
രണ്ടാമത്തേത്‌ നല്ലകാര്യങ്ങൾ പുതുതായി ഉണ്ടാക്കുക അതു മേൽ പറയപ്പെട്ട തെളിവിന്ന് എതുരുമല്ലതാനും അതു പ്രശം സനീയവും ആക്ഷേപിക്കപെടാത്തതുമാൺ. ബഹു ഉമർ(റ)റമളാനിലെ നിസ്കാരത്തെ പറ്റിപറഞ്ഞത്‌ "ഈ ബിദ്‌ അത്ത്‌ എത്ര അനുഗ്രഹം എന്നാണല്ലോ അതായത്‌ മുമ്പില്ലാതാണന്നു സാരം എങ്കിലും മുമ്പ്‌ കഴിഞ്ഞു പോയപ്രവർത്തനങ്ങൾക്ക്‌ എതിരല്ല.
وقال العلامة المحدث أبو شامة المقدسي: (فالبدعة الحسنة متفق على جواز فعلها والاستحباب لها ورجاء الثواب لمن حسنت نيته فيها، وهي كل مبتدع موافق لقواعد الشريعة غير مخالف لشئ منها ولا يلزم من فعله محذور شرعي).
ഇമാം അബൂശാമ(റ)പറയുന്നു:നല്ല കാര്യങ്ങൾ അതു അനുവതനീയമാണന്നും സുന്നത്താണന്നും അതു ചെയ്തവന്ന് കൂലികിട്ടുമെന്നും പണ്ഡിതരുടെ ഏകോപനമുണ്ട്‌ അതു ശറ ഇന്റെ നിയമത്തിനോട്‌ യോചിച്ചതും അതു പ്രവർത്തിക്കൽ കൊണ്ട്‌ കുഴപ്പമില്ലാതതുമാൺ
ثالثاً: نفي الدليل على تفضيل يوم المولد.
🔷🔷🔷🔷🔷🔷🔷🔷🔷
ചോദ്യം(3)ജനന ദിവസത്തിന്ന് ശ്രേഷ്ടത യുണ്ടോ?
والجواب عن ذلك: بأن فضل هذا اليوم ثابت بالسنة النبوية، وقد بين النبي صلى الله عليه وآله وسلم فضل يوم مولده، فقال: (وَسُئِلَ عَنْ صَوْمِ يَوْمِ الِاثْنَيْنِ قَالَ ذَاكَ يَوْمٌ وُلِدْتُ فِيهِ وَيَوْمٌ بُعِثْتُ أَوْ أُنْزِلَ عَلَيَّ فِيهِ) رواه مسلم، فعظَّمَ النبي صلى الله عليه وآله وسلم يوم مولده بالصيام فيه.
وتعظيم الأيام الفاضلة أمرٌ مقررٌ شرعاً، ولذا صام النبي صلى الله عليه وآله وسلم يوم عاشوراء وأمر بصيامه.
ഉത്തരം:-ഉണ്ട്‌ ആ ദിവസത്തിന്ന് പ്രത്യകത യുണ്ട്‌ റസൂലുള്ളാഹി(സ)തന്നെ അതിന്റെ ശ്രേഷ്ടത വ്യക്തമാക്കിപറഞ്ഞിട്ടുണ്ട്‌ തിങ്ക്ലാഴ്ച ദിവസത്തിന്റെ പ്രത്യകത നബി(സ)യോട്‌ ചോദിച്ചപ്പോൾ അവിടന്നുപറഞ്ഞു:അന്നാൺ എന്നെ പ്രസവിക്കപ്പെട്ടത്‌ അന്നുതന്നെയാൺ എനിക്ക്‌ വഹ്‌ യ്‌ ഇറങ്ങിയതും(മുസ്ലിം)എന്നിട്ട്‌ നബി(സ)നോമ്പ്‌ നോറ്റ്‌ കൊണ്ട്‌ ആദിവസത്തെ ബഹുമാനിച്ചു.ശ്രേഷ്ടമായ ദിവസങ്ങളെ ബഹുമാനിക്കൽ ശറ ഇൽ സ്ഥിരപ്പെട്ടകാര്യമാൺ അതു കൊണ്ടാൺ ബനി(സ) ആശൂറാ നോമ്പ്‌ നോറ്റതും നോക്കാൻ കൽപിച്ചതും.
رابعاً: مَنْعُ الاحتفالِ بالمولدِ بِحُجَّة ما يقع فيه من المخالفات.
🔷🔷🔷🔷🔷🔷🔷🔷🔷
ചോദ്യം(4)ജന്മദിനാഘോഷത്തിൽ പല അസംബന്ദങ്ങളും നടക്കുന്നില്ലേ?
والجواب عن ذلك: أنَّ هذا لا يستدعي تحريم المولد وإنما تمنع المخالفات الموجودة فيه، كما أننا لا نحرم حفل الزفاف ولكن نمنع المخالفات الشرعية التي تحدث فيه، ولذا قال الإمام ابن حجر العسقلاني: (وأما ما يعمل فيه - المولد - فينبغي أن يقتصر فيه على ما يفهم الشكر لله تعالى من نحو ما تقدم ذكره من التلاوة والإطعام والصدقة وإنشاد شيء من المدائح النبوية والزهدية المحركة للقلوب إلى فعل الخيراتِ والعملِ للآخرةِ).
ഉത്തരം:-ഈ കാരണം ഒരിക്കലും മീലാദ്‌ അഘോഷം തടയുന്നതിന്ന് കാരണമല്ല മറിച്ചു അങ്ങിനെ യുള്ള അനാചാരങ്ങളും അസംബന്ദങ്ങളും ഒഴിവാക്കുകയാൺ വേണ്ടത്‌ കല്ല്യ്യാണ വീട്ടിൽ അനാചാരം നടക്കുന്നുണ്ടെന്ന് വെച്ച്‌ ആരും കല്ല്യണം നിർത്തിവെക്കാറില്ലല്ലോ മറിച്ചു ഇസ്ലാമിക വിരുദ്ധമായ കാര്യങ്ങൾ ഒഴിവാക്കുകയാൺ ചെയ്യേണ്ടത്‌ അതു കൊണ്ടാൺ ഇമാം ഇബ്ൻ ഹജർ അസ്ഖലാനി തങ്ങൾ "മൗലിദ്‌ ആഘോഷത്തിൽ ഖുർ ആൻ പാരായണം,സ്വദഖ,ഭക്ഷണം,റസൂലുള്ളാഹി(സ)യുടെ പ്രകീർത്തന ഗാനങ്ങൾ,പരലോകത്തേക്കും നന്മയിലേക്കും എത്തിക്കുന്ന ആത്മീയ പ്രഭാഷണങ്ങൾ എന്നിവയിൽ ചുരുക്കണം"എന്നു പറഞ്ഞത്‌.
خامساً: مَنْعُ الاحتفالِ بالمولدِ بِحُجَّة أنَّ يوم مولده هو يوم وفاته.
🔷🔷🔷🔷🔷🔷🔷🔷🔷
ചോദ്യം(5)റസൂലുള്ളാഹി(സ)ജനിച്ചദിവസം തന്നെ യല്ലേ ഒഫാത്തായതും ആനിലയിൽ അന്നു ആഘോഷിക്കാൻ പാടുണ്ടോ?
والجواب عن ذلك : هو قول الإمام السيوطي رحمه الله: (إن ولادته صلى الله عليه وآله وسلم أعظم النعم، ووفاته أعظم المصائب لنا، والشريعة حثت على إظهار شكر النعم، والصبر والسكون عند المصائب، وقد أمر الشرع بالعقيقة عند الولادة وهي إظهار شكر وفرح بالمولود، ولم يأمر عند الموت بذبح (عقيقة) ولا بغيره. بل نهى عن النياحة وإظهار الجزع، فدلت قواعد الشريعة على أنه يحسن في هذا الشهر إظهار الفرح بولادته صلى الله عليه وآله وسلم دون إظهار الحزن بوفاته)
ഉത്തരം:-ബഹു ഇമാം സുയൂത്വി(റ)പറയുന്നു:റസൂലുള്ളാഹി(സ)യുടെ ജന്മദിനം ഏറ്റവും വലിയ അനുഗ്രഹമാൺ എന്നാൽ അവിടത്തെ വിയോഗം ഏറ്റവും വലിയ പ്രതിസന്തിയുമാൺ എന്നാൽ ഇസ്ലാമിക ശരീ അത്ത്‌ അനുഗ്രഹത്തിന്റെ മേൽ നന്ദി പ്രഘടിപ്പിക്കാനും പ്രതിസന്തിയുടെയും പ്രയാസത്തിന്റെയും മേൽ ക്ഷമിക്കാനും സമാധാനിക്കാനുമാൺ പ്രേരിപ്പിച്ചിട്ടുള്ളത്‌ ഇസ്ലാമിക ശരീ അത്ത്‌ ഒരു കുഞ്ഞ്‌ ജനിച്ചാൽ "അഖിഖ"അറുക്കാൻ പറഞ്ഞത്‌ ആജനനത്തിൽ നന്ദിപ്രഘടിപ്പിക്കാൻ വേണ്ടിയാൺ എന്നാൽ മരണപ്പെട്ടാൽ "അഖിഖത്ത്‌ അറുക്കാൻ പറയുന്നില്ലെന്നുമാത്രമല്ല ദുഃഖം പ്രഗടിപ്പിക്കലും അട്ടഹസിച്ചു കരയലും വിരോധിക്കുകയാൺ ചെയ്തത്‌ ഈ അടിസ്ഥാനത്തിൽ റസൂലുള്ളാഹി(സ)യുടെ ജന്മദിനത്തിൽ സന്തോഷിക്കുകയും വിയോഗത്തിൽ ദുഃഖിക്കാൻ പാടില്ല എന്നുമാൺ അറീക്കുന്നത്‌
سادساً: مَنْعُ الاحتفالِ بالمولدِ بِحُجَّة أنَّ الصحابة والتابعين لم يفعلوه مع كونهم أشد حباً للرسول صلى الله عليه وسلم.
🔷🔷🔷🔷🔷🔷🔷🔷🔷
ചോദ്യം:(6) റസൂലുള്ളാഹി(സ)യോട്‌ അതിരറ്റ സ്നേഹം ഉണ്ടായിരുന്ന സ്വഹാബത്തോ താബി ഉകളോ ഇങ്ങനെ ഒരു മീലാദ്‌ ആഘോഷം നടത്തീട്ടില്ലല്ലോ അതു തന്നെ തളിവല്ലേ പാടില്ല എന്നതിന്ന്?
والجواب عن ذلك: هو ما قاله الإمام الشافعي رحمه الله: (ما أحدث يخالف كتاباً أو سنةً أو أثراً أو إجماعاً فهذه بدعة الضلال، وما أحدث من الخير لا يخالف شيئا من ذلك فهذه محدثة غير مذمومة)، وقول الحافظ ابن حجر العسقلاني رحمه الله في الفتح: (ما كان له أصل يدل عليه الشرع فليس ببدعة). وقد بينا أن المولد النبوي يستند إلى أصول شرعية صحيحة، وعليه فإحداثه ليس بدعة ولو لم يعمل به السلف.
ഉത്തരം:-ബഹു ഇമാം ശാഫി(റ)പറയുന്നു കിതാബ്‌ സുന്നത്‌ സ്വഹാബത്തിന്റെ പ്രവർത്തനം ഇജ്മാ അ` എന്നിവക്ക്‌ എതിരായത്‌ പിഴച്ച ബിദ്‌ അത്താൺ എന്നാൽ നല്ല കാര്യം അതു മേൽ പറയപ്പെട്ടതിന്ന് എതിരല്ലങ്കിൽ ആക്ഷേപാർഹമല്ലാത്ത കാര്യമാൺ"ബഹു അൽ ഹാഫിൾ ഇബ്ൻ അജർ(റ)പറയുന്നു "ശറ ഇയ്യായ അടിത്തറ യുള്ളത്‌ ഒരിക്കലും ബിദ്‌ അത്ത്‌ അല്ല"ഈ പറഞ്ഞ വിശദീകരണത്തിൽ നിന്നു മൗലിദ്‌ ആഘോഷം ശറ ഇന്ന് എതിരല്ലാത്തതും അനാചാരമല്ലാത്തതുമാൺ ഈ രൂപത്തിൽ മുൻ കാമികൾ ചെയ്തിട്ടില്ലങ്കിലും.
قال الإمام المفسر القرطبي المالكي رحمه الله في أحكام القران: (كل بدعة صدرت من مخلوق فلا يخلو أن يكون لها أصل في الشرع أو لا ، فإن كان لها أصل كانت واقعة تحت عموم ما ندب الله إليه وحض رسوله عليه ، فهي في حيز المدح... ، وإن كانت- البدعة- في خلاف ما أمر الله به ورسوله فهي في حيز الذم والإنكار ... وهو معنى قوله صلى الله عليه وسلم في خطبته: وشر الأمور محدثاتها وكل بدعة ضلالة، يريد ما لم يوافق كتابا أو سنة، أو عمل الصحابة رضي الله عنهم).
🔷🔷🔷🔷🔷🔷🔷🔷🔷
മാലിക്കി പണ്ഡിതനായ ഇമാം ഖുർ ത്വുബി(റ) അവിടത്തെ അഹ്കാമുൽഖുർ ആനിൽപറയുന്നു "സൃഷ്ടികളിൽ നിന്ന് ഉണ്ടാകുന്ന ഏതൊരു ആചാരത്തിനും ശറ ഇയ്യായ അടിത്തറ ഉണ്ടാവാം ഉണ്ടാവാതിരിക്കാം ശറ ഇയ്യായ അടിസ്ഥാനം ഉണ്ടങ്കിൽ അള്ളാഹു സുന്നതാകുകയും റസൂലുള്ള(സ)പ്രേരിപ്പിക്കുകയും ചെയ്തതിന്റെ വ്യാപ്തിയിൽ പെടും അതു ബിദ്‌ അത്താണങ്കിലും പ്രശം സനീയമായിരിക്കും എന്നാൽ അള്ളാഹുവും റസൂലും(സ)കൽപിച്ചതിന്ന് വിരുദ്ധമാണങ്കിൽ അതു ആക്ഷേപിക്കപ്പെട്ടതാൺ അതാൺ എല്ലാ പുതിയതും അനാചാരവും എല്ലാ അനാചാരവും പിഴച്ചതുമാണന്ന നബി(സ)യുടെ ഹദീസിന്റെ താൽപര്യം ഏതങ്കിലും ഒരു നിലയിൽ കിതാബിനോടോ സുന്നത്തിനോടേ സ്വഹാബത്തിന്റെ പ്രവർത്തനത്തോടേ യോചിച്ചു വരികയും വരാതിരിക്കുകയും ചെയ്യാം യോചിച്ചു വന്നാൽ പ്രശം സനീയവും യോചിച്ചു വന്നില്ലങ്കിൽ ആനാചാരവുമാൺ
وقد كان سيد العلماء الإمام مالك بن أنس رحمه الله ورضي عنه لا يركب بالمدينة دابة، وهذا فعلٌ أحدثه الإمام مالك لم يفعله الصحابة الذين هم أشد محبة لرسول الله صلى الله عليه وآله وسلم، ومع ذلك لم ير الإمام مالك بأساً في فعله، ولم ينكر عليه أحدٌ من العلماء ذلك، قال الإمام القاضي عياض المالكي في كتاب الشفاء (1 / 275): (كان مالك رحمه الله لا يركب بالمدينة دابة وكان يقول: "أستحي من الله أن أطأ تربة فيها رسول الله-صلى الله عليه وسلم- بحافر دابة" ). وذكر هذا عنه الكمال ابن الهمام الحنفي رحمه الله في فتح القدير (3 / 180)، وكذا الإمام ابن العربي المالكي في أحكام القرآن ( 3 / 254 ) وغيرهم وهو معروف مشهور عنه. والله تعالى أعلم.
🔷🔷🔷🔷🔷🔷🔷🔷🔷
ബഹു പണ്ഡിത നേതാവായ ഇമാം മാലിക്ക്‌ (റ) മദീനയിലൂടെ വാഹനപ്പുറത്ത്‌ സഞ്ചരിക്കുമായിരുന്നില്ല ഈ പ്രവർത്തനം ഇമാം മാലിക്ക്‌ (റ)വിന്റെ ഒരു പുതിയ പ്രവർത്തനമാൺ റസൂലുള്ളാഹി(സ)യോട്‌ വല്ലാത്ത സ്നേഹം ഉണ്ടായിരുന്ന സ്വഹാബത്ത്‌ ഈ പ്രവർത്തനം നടത്തിയതായി അറിയില്ല എന്നിട്ട്‌ പോലും ഇമാം മാലിക്ക്‌ (റ)ഇതിൽ ഒരു കുഴപ്പവും കണ്ടില്ല ഒരു പണ്ഡിതനും അതിനെ എതിർത്തത്തായും കാണുന്നില്ല ബഹു ഇമാം ഖളി ഇയാൾ അദ്ധേഹത്തിന്റെ കിതാബുശ്ശിഫ:യിൽ പറയുന്നു()ഇമാം മാലിക്ക്‌ (റ‍)മദീനയിലൂടെ വാഹനത്തിൽ യാത്രചെയ്യാറില്ലായിരുന്നു ബഹു മാലിക്ക്‌(റ)പറയുമായിരുന്നു"അള്ളാഹുവിന്റെ ഹബീബ്‌ ഉള്ള മണൽ ചവിട്ടൽ ഞാൻ ലെജ്ജിക്കുന്നു" ഈ സംഭവം ഇബ്ൻ ഹുമാം അൽ ഹനഫി അവിടത്തെ ഫത്‌ ഹുൽ ഖദീറിലും() ഇമാം ഇബ്ൻ അൽ അറബി അവിടത്തെ അഹ്കാമുൽ ഖുർ ആനിലും() രേഖപ്പെടുത്തീട്ടുണ്ട്‌.(അള്ളാഹു ഏറ്റവും അറിവുള്ളവനാൺ
🔷🔷🔷🔷🔷🔷🔷🔷🔷

No comments:

Post a Comment