Wednesday 23 December 2015

നബിദിനാഘോഷവും മുന്‍കാല മുജാഹിദ് പണ്ഡിതരും



നബിദിനാഘോഷവും
മുന്‍കാല മുജാഹിദ്
പണ്ഡിതരും

📙നബിദിനാഘോഷത്തെ യാതൊരു തെളിവുകള്‍ കൊണ്ടും സമര്‍ത്ഥിക്കാന്‍ കഴിയാത്ത മുസ്‌ല്യാക്കന്മാര്‍, ജനങ്ങളുടെ മുമ്പില്‍ അവസാനമായി പൊട്ടിക്കുന്ന നുണബോംബാണ് ”മുന്‍കാല മുജാഹിദ് പണ്ഡിതന്മാരും ഇന്നത്തെപ്പോലെ നബിദിനമാഘോഷിച്ചിരുന്നു; ➖അത് അവരുടെ പ്രസിദ്ധീകരണങ്ങളില്‍ പറഞ്ഞിട്ടുണ്ട്” എന്നത്.
📗എന്നാല്‍ എന്താണ് വസ്തുത?
📱നമുക്ക് പരിശോധിക്കാം...'
.... അതിനു മുമ്പായി, ആ പറഞ്ഞ ‘മുന്‍കാല പണ്ഡിതന്മാരു’ടെ കാര്യത്തില്‍ ചില സംഗതികള്‍ നമുക്ക് മനസ്സിലാക്കേണ്ടതുണ്ട്. .....അഥവാ, അവര്‍ക്കെല്ലാം ജാഹിലിയ്യത്തിന്റെ ഒരു പൂര്‍വ്വകാലമുണ്ടായിരുന്നു. ....പച്ചയായി പറഞ്ഞാല്‍, ആദ്യകാലത്ത് അവരും ഇന്നത്തെ സമസ്തക്കാരെപ്പോലെ ബിദ്അത്തുകളിലും, ഖുറാഫാത്തുകളിലും വളര്‍ന്ന മുസ്‌ല്യാക്കന്മാര്‍ തന്നെയായിരുന്നു. പിന്നീടാണ് 〰അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹം കൊണ്ട് അവര്‍ക്ക് സത്യത്തിന്റെ വെളിച്ചം കിട്ടിയത്.
🔹അതുകൊണ്ടു തന്നെ അന്ന് പ്രസിദ്ധീകരിച്ചിരുന്ന അവരുടെ പ്രസിദ്ധീകരണങ്ങളായ ‘അല്‍ഇര്‍ശാദി’നും ‘അല്‍മുര്‍ശിദി’നും ആ സ്വാധീനം അല്‍പമൊക്കെ ഉണ്ടാകാം.
📙കേരള ജംഇയ്യത്തുല്‍ ഉലമയും സമസ്തയും കേരള നദ്‌വത്തുല്‍ മുജാഹിദീനുമെല്ലാം രൂപീകരിക്കുന്നതിന്റെ മുമ്പ് അന്നത്തെ മുസ്‌ലിം കൂട്ടായ്മയായിരുന്ന കേരളമുസ്‌ലിം ഐക്യസംഘമാണ് അല്‍ഇര്‍ശാദ് പ്രസിദ്ധീകരിച്ചിരുന്നത്.
📙അന്നത്തെ സമസ്ത നേതാക്കളില്‍ പലരും ഐക്യസംഘത്തിന്റെ പ്രവര്‍ത്തകരുമായിരുന്നു. അതിനാല്‍ അതില്‍ വന്ന കാര്യങ്ങള്‍ പൂര്‍ണമായും ‘വഹാബി’കളുടെ തലയില്‍ കെട്ടിവെച്ച് ഒഴിഞ്ഞുമാറുന്നത് ഒരിക്കലും നീതിയാവുകയില്ല.
💾പിന്നീട് ഐക്യസംഘത്തിനു ശേഷം 1924 ല്‍ ‘കേരള ജംഇയ്യത്തുല്‍ ഉലമ’ രൂപീകരിച്ചപ്പോഴും സമസ്ത നേതാക്കളെല്ലാം അതിലുമുണ്ടായിരുന്നു. .....പക്ഷെ, തങ്ങളുടെ ചൂഷണ മനസ്ഥിതി ഈ സംഘത്തില്‍ ചിലവാകില്ലെന്ന് ബോധ്യപ്പെട്ടപ്പോഴാണ് 1926 ല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എന്ന മറ്റൊരു സംഘടന രൂപീകരിച്ച് അവര്‍ പുറത്തുപോയത്.
➖അവിടെ ശേഷിച്ചിരുന്ന പണ്ഡിതന്മാരാകട്ടെ 100 ശതമാനവും സലഫിയ്യത്തിലേക്ക് കടന്നുവന്നവരുമായിരുന്നില്ല. ➖കര്‍മശാസ്ത്രപരമായി ശാഫിഈ മദ്ഹബില്‍ നിന്നും ചില നാട്ടാചാരങ്ങളില്‍ നിന്നും ഘട്ടംഘട്ടമായാണ് അവര്‍ക്ക് പരിവര്‍ത്തനമുണ്ടായതും യഥാര്‍ത്ഥ സുന്നത്തിലേക്ക് മടങ്ങിയതും.
🇰🇿യഥാര്‍ത്ഥത്തില്‍, ഈ കാലയളവിലാണ് നബിദിനാഘോഷത്തെ സംബന്ധിച്ചുള്ള ആരോപണവിധേയമായ പല ലേഖനങ്ങളും കടന്നുവരുന്നതും.
➖അതുകൊണ്ടുതന്നെ, അവയില്‍ ബിദ്അത്തിന്റേയും ഖുറാഫാത്തിന്റേയും വല്ല ചുവയും കണ്ടാല്‍ ആ അര്‍ത്ഥത്തില്‍ മാത്രമേ അത് ഉള്‍കൊള്ളാന്‍ പാടുള്ളൂ.
🔁ഇത്രയും പറഞ്ഞത്, അവരെല്ലാം നബിദിനം ആഘോഷിച്ചിട്ടുണ്ട് എന്ന് സമ്മതിക്കാന്‍ വേണ്ടിയല്ല.
〰പ്രത്യുത, അവരുടെ അവസ്ഥകളും ഇസ്‌ലാമിന്റെ നിലപാടും വ്യക്തമാക്കാന്‍ വേണ്ടി മാത്രമാണ്.
📓ഇനി നാം പരിശോധിക്കേണ്ടത്, അവര്‍ (മുജാഹിദുകളുടെ കേരളത്തിലെ മുന്‍കഴിഞ്ഞ നേതാക്കള്‍) ഇന്നത്തെപ്പോലെ നബിദിനമാഘോഷിച്ചിട്ടുണ്ടോ എന്നതാണ്. അങ്ങനെ ഉണ്ട് എന്നാണ് മുസ്‌ല്യാക്കന്മാര്‍ ആണയിട്ട് സമര്‍ത്ഥിക്കുന്നത്.
യഥാര്‍ത്ഥത്തില്‍ അവരെല്ലാം ഇന്ന് നടക്കുന്ന തരത്തിലുള്ള നബിദിനാഘോഷത്തെയും മൗലീദ് പാരായണത്തെയുമെല്ലാം എതിര്‍ത്തവരായിരുന്നു എന്ന് ആരോപണവിധേയമായ അവരുടെ ലേഖനങ്ങളില്‍ തന്നെ പറയുന്നുണ്ട്. അത്തരം ഭാഗങ്ങള്‍ മറച്ചുവെച്ചാണ് മുസ്‌ല്യാക്കന്മാരുടെ ഈ തെറ്റിദ്ധരിപ്പിക്കല്‍.
🎈എങ്കില്‍പിന്നെ, അവര്‍ അംഗീകരിച്ചു എന്ന്
പറയുന്നത് എന്താണ്❓
🔹വിശദീകരിക്കാം.....
🎈 ശിര്‍ക്കിനും ബിദ്അത്തിനുമെതിരെ പൊതുജനത്തെ ഉല്‍ബുദ്ധരാക്കാനും നബി( സ)യുടെ ചര്യകളും സത്യസന്ധമായ ചരിത്രവും അവരെ പഠിപ്പിക്കാനുമായി റബീഉല്‍അവ്വല്‍ മാസത്തില്‍ പ്രത്യേക യോഗങ്ങള്‍ സംഘടിപ്പിക്കുന്നതിനെയാണ് അവര്‍ അംഗീകരിച്ചിരുന്നത്. ↖അതിലപ്പുറം ആ ദിവസത്തിന് ഇല്ലാത്ത പോരിശകള്‍ കല്‍പിച്ചുകൊണ്ട് പ്രത്യേകമായ ആചാരങ്ങള്‍ സംഘടിപ്പിക്കാനും ആഘോഷിക്കാനുമല്ല. ഇക്കാര്യം മുസ്‌ല്യാക്കന്മാര്‍ തലയും വാലും കട്ടുചെയ്ത് ഉദ്ധരിക്കുന്ന ഭാഗങ്ങളില്‍ പോലും വ്യക്തമാണ്. അവരെല്ലാം, ഘോഷയാത്രയും ദഫ്ഫും സ്‌കൗട്ടും മൗലീദ് പാരായണവും നേര്‍ച്ചച്ചോറുമുള്ള ബിദ്അത്തിന്റെ നബിദിനാഘോഷത്തെയാണോ അംഗീകരിച്ചത്❓അതോ എല്ലാവിധ ബിദ്അത്തുകളില്‍ നിന്നും മുക്തമായ, നബിചരിത്രവും സുന്നത്തും പഠിപ്പിക്കുന്ന മൗലീദ് സദസ്സുകളേയോ❓ മേല്‍ വരികള്‍ വായിച്ചാല്‍ അങ്ങനെയല്ലേ മനസ്സിലാവുക❓എന്നിട്ടും അവരുടെ മേല്‍ ദുരാരോപണം ഇന്നും പൂര്‍വ്വാധികം ശക്തിയോടെ തുടരുന്നു. വല്ലാത്ത വൈരുദ്ധ്യം തന്നെ❗
📙മാത്രമല്ല, അവര്‍ (കെ.എം മൗലവി, ഇ.കെ മൗലവി തുടങ്ങിയവര്‍) നബിദിനാഘോഷത്തിന്റെയും മൗലിദിന്റെയും പേരില്‍ ഇന്ന് നടക്കുന്ന എല്ലാ അനാചാരങ്ങളെയും ശിര്‍ക്കുകളെയും തുറന്നുകാട്ടുന്നവരായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
➡ഇക്കാര്യം വിമര്‍ശനവിധേയമായ മേല്‍ അല്‍ഇര്‍ശാദിലും അല്‍മുര്‍ശിദിലും തന്നെയുണ്ട്. അവ കണ്ട ഭാവം പോലും നടിക്കാതെയാണ് മുസ്‌ല്യാക്കന്മാരുടെ മേല്‍ കസര്‍ത്ത്. അതിനാല്‍ അത്തരം ഭാഗങ്ങള്‍ ഇവിടെ ഉദ്ധരിക്കുകയാണ്. അത് വായനക്കാര്‍ മനസ്സിരുത്തി വായിക്കുക:
〰〰〰〰〰〰
(അല്‍ഇര്‍ശാദ്. 1343 റബീഉല്‍അവ്വല്‍. പുസ്തകം: 1 ലക്കം: 5. പേജ്: 145)
⏩ ”എന്നാല്‍ റബീഉല്‍ അവ്വലില്‍ മൗലിദ് കഴിക്കുന്നത് മുസ്‌ലിമീങ്ങളുടെ സര്‍വ്വസാധാരണമായ ഒരു ആദത്തായി തീരുകയാല്‍ അത് കഴിവുള്ളവരുടെ മേല്‍ വാജിബോ സുന്നത്തോ ആയിട്ടുള്ള ഒരു ദീനിയായ അമലാണെന്നും അതിനെ ഉപേക്ഷിക്കുന്നവര്‍ തീര്‍ച്ചയായും ആക്ഷേപാര്‍ഹരാണെന്നും ജനങ്ങള്‍ പൊതുവെ മനസ്സിലാക്കിക്കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഈ അമലിന്റെ താരീഖും (ഇത് എന്നുമുതല്‍ ഉണ്ടായതാണെന്നും) ഇതിനെക്കുറിച്ച് ശറഇന്റെ ഉലമാക്കള്‍ പറഞ്ഞിട്ടുള്ള ഹുക്മും പൊതുജനങ്ങളെ അറിയിക്കുന്നത് ആവശ്യമാകയാല്‍ അവയെക്കുറിച്ച് അല്‍പം വിവരിക്കാം.
🔹അല്ലാഹുതആലാ നമുക്ക് എല്ലാവര്‍ക്കും ഹഖിനെ വെളിപ്പെടുത്തിത്തരികയും അതനുസരിച്ച് നടക്കുവാന്‍ തൗഫീഖ് നല്‍കുകയും ചെയ്യട്ടെ. ആമീന്‍” (അല്‍ഇര്‍ശാദ്. 1343 റബീഉല്‍അവ്വല്‍. പുസ്തകം: 1 ലക്കം: 5. പേജ്: 145)
💟ഈ ലേഖനംകൊണ്ട് എന്താണ് ലേഖകന്‍ (ഇ.കെ. മൗലവിയാണ് ലേഖകന്‍) ഉദ്ദേശിച്ചതെന്ന് ഈ വരികളില്‍ നിന്ന് വളരെ വ്യക്തമാണല്ലോ? തുടര്‍ന്ന് അദ്ദേഹം ഹിജ്‌റ 6-7 നൂറ്റാണ്ടില്‍ ജീവിച്ച മുളഫ്ഫര്‍ രാജാവാണ് ഇത് ആദ്യമായി ഉണ്ടാക്കിയത് എന്ന് സമര്‍ത്ഥിക്കുന്നുണ്ട്. തുടര്‍ന്ന് അതിന്റെ മതവിധി വിശദീകരിക്കുന്നത് നോക്കൂ:
〰〰〰〰〰〰
(അല്‍ഇര്‍ശാദ്. 1343 റബീഉല്‍അവ്വല്‍. പുസ്തകം: 1 ലക്കം: 5. പേജ്: 146, 147)
:🇰🇿 ”ഇനി ഇപ്രകാരമുള്ള മൗലിദിന്റെ കാര്യത്തില്‍ ഉലമാഉശ്ശര്‍അ് പറഞ്ഞിട്ടുള്ള ഹുക്മ് എന്താണെന്ന് ചിന്തിക്കാം. ഉലമാക്കളില്‍ ചിലര്‍ ഇത് മദ്മൂമത്തായ (ആക്ഷേപാര്‍ഹമായ) ബിദ്അത്താണെന്ന് പറഞ്ഞിരിക്കുന്നു. കാരണം, ഇത് ദീനില്‍ മശ്‌റൂഅ് (നിയമിക്കപ്പെട്ടത്) അല്ലാതിരിക്കവെ ഒരു മതാചാരമായി എന്നുമാത്രമല്ല, ഒരു ദീനിയായ ഇബാദത്തായി എണ്ണപ്പെടുന്നു. പൊതുജനങ്ങള്‍ ഇത് മശ്‌റൂആണെന്ന് വിചാരിച്ചുവരുന്നു. വേറെ ചില ഉലമാക്കള്‍ പറയുന്നത് ഇത് ഹസനത്തായ (നല്ലതായ) ബിദ്അത്താണെന്നാണ്.” (അല്‍ഇര്‍ശാദ്. 1343 റബീഉല്‍അവ്വല്‍. പുസ്തകം: 1 ലക്കം: 5. പേജ്: 146,147)
⛔നോക്കൂ! എത്ര വ്യക്തമാണ് അവരുടെ നിലപാട്. ഇതെല്ലാം എഴുതിയിരിക്കുന്നത് മറ്റെവിടേയുമല്ല. മുസ്‌ല്യാക്കന്മാര്‍ സ്ഥിരമായി ഉദ്ധരിക്കുന്ന അതേ ലേഖനങ്ങളിലുളള വരികളാണ്. ഈ ലേഖനത്തിന്റെ പേരുതന്നെ ‘താരീഖുല്‍ മൗലിദി വ ഹുക്മുഹു’ (മൗലിദാഘോഷത്തിന്റെ ചരിത്രവും വിധിയും) എന്നാണ്. ഈ ആഘോഷം നബി(സ)യോ സ്വഹാബത്തോ മറ്റു സലഫുസ്സ്വാലിഹുകളോ നടത്തിയിട്ടില്ലെന്നും അത് ബിദ്അത്താണെന്നും സ്ഥാപിക്കുകയാണ് ആ ലേഖനത്തിന്റെ ഉദ്ദേശ്യവും. കാരണം, തുടര്‍ന്നുകൊണ്ടദ്ദേഹം ഇക്കാര്യം പണ്ഡിതന്മാരെ ഉദ്ധരിച്ചുകൊണ്ട് സമര്‍ത്ഥിക്കുകയാണ് ചെയ്യുന്നത്. അതിപ്രകാരമാണ്:
〰〰〰〰〰〰
(അല്‍ഇര്‍ശാദ്. 1343 റബീഉല്‍അവ്വല്‍. പുസ്തകം: 1 ലക്കം: 5. പേജ്: 149)
📒”ഇബ്‌നുല്‍ഹാജില്‍ മാലികീ(റ) അവരുടെ ‘മദ്ഖല്‍’ എന്ന കിതാബില്‍ ഇങ്ങിനെ പറയുന്നു: ഹറാമോ മക്‌റൂഹോ ഖിലാഫുല്‍ ഔലയോ ആയ യാതൊരു സംഗീതവും വിനോദവും മറ്റും ഒന്നും കൂടാതെതന്നെ മൗലിദ് കഴിക്കുന്നതായാലും മൗലിദ് എന്ന നിയ്യത്തുകൊണ്ടുതന്നെ അത് ബിദ്അത്താകുന്നു. എന്തുകൊണ്ടെന്നാല്‍ അത് ദീനില്‍ ഏറ്റലാണ്. പൂര്‍വ്വികന്മാരായ സലഫീങ്ങളുടെ അമലില്‍ പെട്ടതല്ല. സലഫീങ്ങളോട് തുടരുന്നതാകുന്നു ഏറ്റവും നല്ലത്. എന്നുമാത്രമല്ല, അവരുടെ നടപടിക്ക് വിരോധമായി ഒരുനിയ്യത്ത്കൂടി ഏറ്റാതിരിക്കല്‍ ഏറ്റവും നിര്‍ബന്ധമായിട്ടുള്ളതാണ്. കാരണം, റസൂലുല്ലാഹി( സ) തങ്ങളുടെ സുന്നത്തിനോട് തുടരുന്നതിലും നബിയേയും നബിയുടെ സുന്നത്തിനേയും തഅ്‌ളീം ചെയ്യുന്നതിലും ജനങ്ങളില്‍ നിന്ന് ഏറ്റവും അധികം ശ്രദ്ധയും ഉല്‍സാഹവുമുള്ളവര്‍ അവര്‍ (സലഫീങ്ങള്‍) തന്നെയായിരുന്നു. അവരില്‍നിന്ന് ഒരാളെങ്കിലും മൗലിദ് എന്ന നിയ്യത്തോടുകൂടി ഇങ്ങനെ ഒരു അമല്‍ ചെയ്തതായി നഖ്ല്‍ (റിപ്പോര്‍ട്ട്) ചെയ്യപ്പെട്ടിട്ടില്ല. നാം അവരുടെ പിന്‍ഗാമികളാണ്. അപ്പോള്‍ അവര്‍ക്ക് വിശാലമായിട്ടുള്ളത് നമുക്കും വിശാലമാകും.” (അല്‍ഇര്‍ശാദ്. 1343 റബീഉല്‍അവ്വല്‍. പുസ്തകം: 1 ലക്കം: 5. പേജ്: 149)
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
🎾നോക്കൂ ഇത്ര വ്യക്തമായി എഴുതിയ ഒരു ലേഖനത്തെയാണ് മുസ്‌ലിയാക്കന്മാര്‍ കഷ്ണിച്ചെടുത്ത് തങ്ങള്‍ക്കനുകൂലമാക്കി ദുര്‍വ്യാഖ്യാനിക്കുന്നത്. നീതിബോധം അവരെ തൊട്ടുതീണ്ടിയിട്ടില്ലെന്ന് ഇതിലൂടെ വ്യക്തമായല്ലോ?
➡➡
📘മാത്രമല്ല, ഈ ലേഖനത്തെ സംബന്ധിച്ച് പിന്നീട് ചില യാഥാസ്ഥിതികര്‍ സംശയങ്ങളുന്നയിച്ചപ്പോള്‍ അത് ബിദ്അത്താണെന്ന കാര്യം ഒന്നുകൂടി അരക്കിട്ടുറപ്പിച്ചുകൊണ്ട് അതേ ലേഖകന്‍ തന്നെ മറുപടി കൊടുക്കുന്നത് കാണുക:
〰〰〰〰〰〰
(അല്‍ഇര്‍ശാദ്. 1343 റബീഉല്‍അവ്വല്‍. പുസ്തകം: 1 ലക്കം: 4-5. പേജ്: 238)
📓”മൗലൂദ് എന്ന ഈ നടപടി സലഫുസ്സ്വാലിഹീങ്ങളാല്‍ ഏതൊരാളും ചെയ്യാത്തതാണെന്നും ശറഅ് അനുസരണം ഉള്ള ഒരു നടവടിയല്ലെന്നും മറ്റുമാണ്. എന്നാല്‍ ഞാന്‍ പറഞ്ഞിട്ടുള്ളത് ഖൈറുല്‍ഖുറൂനായ ആദ്യത്തെ മൂന്ന് നൂറ്റാണ്ടുകളിലെ സലഫുസ്സ്വാലിഹീങ്ങളില്‍ ആരും ഈ മൗലിദടിയന്തരം കൊണ്ടാടിയിരുന്നില്ലെന്നാണ്. അതിന് ഞാന്‍ ശരിയായ രേഖയും കൊടുത്തിട്ടുണ്ട്. പോരെങ്കില്‍ ചുവടെ ഉദ്ധരിക്കുന്ന ഇബാറത്തു കൂടി ശ്രദ്ധയോടുകൂടി വായിക്കുക..” (അല്‍ഇര്‍ശാദ്. 1343 റബീഉല്‍അവ്വല്‍. പുസ്തകം: 1 ലക്കം: 4-5. പേജ്: 238)
〰〰〰〰〰〰〰〰〰〰〰
📝ശേഷം കുറെ പണ്ഡിതോദ്ധരണികള്‍ ഇതുസംബന്ധമായി നല്‍കിയതിനു ശേഷം അവസാനിപ്പിക്കുന്നതിങ്ങനെയാണ് :
〰〰〰〰〰〰
(അല്‍ഇര്‍ശാദ്. 1343 റബീഉല്‍അവ്വല്‍. പുസ്തകം: 1 ലക്കം: 4-5. പേജ്: 239)
🔹 ”…….മേല്‍ എഴുതിയ ഇബാറത്തുകളാല്‍ ആദ്യത്തെ മൂന്ന് നൂറ്റാണ്ടുകളില്‍ മൗലിദ് കഴിക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നില്ലെന്ന് സൂര്യപ്രകാശം പോലെ തെളിഞ്ഞുവല്ലോ.” (അല്‍ഇര്‍ശാദ്. 1343 റബീഉല്‍അവ്വല്‍. പുസ്തകം: 1 ലക്കം: 4-5. പേജ്: 239)
〰〰〰〰〰〰〰〰〰〰〰
📒തന്റെ ലേഖനത്തിന്റെ അവസാനഭാഗത്ത്, റബീഉല്‍അവ്വലിലും മറ്റും വലിയ പോരിശകല്‍പിച്ചുകൊണ്ട് പാരായണം ചെയ്യുന്ന മൗലിദ് കിതാബുകളെസംബന്ധിച്ചാണ്. അതിലുള്ള ളഈഫും (ദുര്‍ബ്ബലം) മൗളൂഉ(നിര്‍മ്മിതം) മായ ഹദീസുകളെ ആക്ഷേപിക്കുകയും ഇനി ശരിയായ വല്ല സംഭവങ്ങളും ഉണ്ടെങ്കില്‍തന്നെ അത് അറബിയിലാകയാല്‍ അത് ആര്‍ക്കും മനസ്സിലാകാതെ പോകുന്നതിനാല്‍ അതുകൊണ്ട് യാതൊരു ഫലവുമില്ലെന്നുമാണ്. പ്രസ്തുത വരികള്‍ കാണുക:
〰〰〰〰〰〰
(അല്‍ഇര്‍ശാദ്. 1343 റബീഉല്‍അവ്വല്‍. പുസ്തകം: 1 ലക്കം: 5. പേജ്: 153,154)
🔹”എന്നാല്‍ ഇന്ന് പല മൗളൂആയ ഹദീസുകളാലും അടിസ്ഥാനമില്ലാത്ത രിവായത്തുകളാലും മറ്റു പല ഊഹങ്ങളായ വിവരങ്ങളാലും രൂപീകരിക്കപ്പെട്ട പല മൗലീദിന്റെ കിതാബുകളേയും കാണാം. മനാഖിബുകളില്‍ ളഈഫായ ഹദീസുകളെ എടുത്ത് വിവരിക്കല്‍ ജാഇസാണെന്നുള്ള ഖൗലിനെ പ്രമാണിച്ചായിരിക്കാം പലരും അങ്ങിനെ മൗലീദുകളെ നിര്‍മിച്ചിട്ടുള്ളത്. ഇങ്ങനെയുള്ള പല അസാധാരണ സംഭവങ്ങളേയും മറ്റും പറയുന്നതുകൊണ്ട് പൊതുജനങ്ങളുടെ ഹൃദയങ്ങളില്‍ വലിയ വികാരങ്ങളുണ്ടാകുമെന്നാണ് ആ മുഅല്ലിമീങ്ങള്‍ ധരിച്ചിട്ടുള്ളതെങ്കില്‍ കാര്യത്തിന്റെ കലാശം മറ്റുപ്രകാരത്തിലാണ്. ആവക ഊഹങ്ങളായ കഥകളില്‍ നിന്നും അനേകം ബിദ്അത്തുകള്‍ മുളച്ചുണ്ടാകുന്നുണ്ട്. ഇന്ന് കാണുന്ന പല ബിദ്അത്തുകള്‍ക്കും ഈവക കഥകള്‍ വളരെ സഹായമായിട്ടുണ്ടെന്ന് സമ്മതിക്കാതെ നിവര്‍ത്തിയില്ല. നബി( സ) തങ്ങള്‍ക്കാണെങ്കില്‍ നാലോ നാല്‍പതോ മൗലീദുകളില്‍ പറഞ്ഞാലവസാനിക്കാത്ത മശ്ഹൂറും മുതവാത്തിറുമായ ഫളാഇലും മനാഖിബും ഉള്ള സ്ഥിതിക്ക് ളഈഫാത്തും മൗളൂആത്തും എടുത്തു വിവരിക്കേണ്ടതായ ആവശ്യമെന്താണ്. മൗലീദ് ഓതുമ്പോള്‍ തന്നെ ജനങ്ങള്‍ കാട്ടിക്കൂട്ടുന്ന ബിദ്അത്തുകള്‍ക്ക് കയ്യും കണക്കുമില്ല.” (അല്‍ഇര്‍ശാദ്. 1343 റബീഉല്‍അവ്വല്‍. പുസ്തകം: 1 ലക്കം: 5. പേജ്: 153,154)
📗യാതൊരു വിശദീകരണത്തിന്റേയും ആവശ്യമില്ലാത്തവിധം ഇപ്പോള്‍ എല്ലാ സംശയങ്ങള്‍ക്കും പരിഹാരമായല്ലോ❓
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
➡പിന്നീട് മുസ്‌ല്യാക്കന്മാര്‍ വെട്ടിമുറിച്ച് ഉദ്ധരിക്കാറുള്ളത് കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിദ്ധീകരിച്ചിരുന്ന ‘അല്‍മുര്‍ശിദ്’ മാസികയാണ്. അതിനെക്കുറിച്ചും മുസ്‌ല്യാക്കന്മാരുന്നയിക്കുന്ന വിമര്‍ശനങ്ങള്‍ നേരത്തെ നാം കണ്ടുവല്ലോ❓
📝അതിനാല്‍ അതിലേയും ചില ഭാഗങ്ങള്‍ ഉദ്ധരിക്കാം. എന്നിട്ട് തീരുമാനിക്കുക അതും നബിദിനാഘോഷത്തിന് അനുകൂലമാണോ എതിരാണോ എന്ന്.
〰〰〰〰〰〰
💟(അല്‍മുര്‍ശിദ്. 1355 റബീഉല്‍അവ്വല്‍. 1936 ജൂണ്‍. പുസ്തകം: 2 ലക്കം: 5. പേജ്: 7)
💟”എന്നാല്‍ ഈ മാസത്തെ നാം എങ്ങിനെ കൊണ്ടാടണം? നബി(സ) യുടെ നേരെ നമുക്കുള്ള ബഹുമാനത്തെ എങ്ങിനെ പ്രദര്‍ശിപ്പിക്കണം? എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നതിന് മുമ്പായി ഇന്ന് നാം റബീഉല്‍ അവ്വല്‍ മാസത്തെ എങ്ങിനെ കൊണ്ടാടുന്നുവെന്നും നബിയോട് നമുക്കുള്ള ബഹുമാനത്തെ എങ്ങിനെ പ്രദര്‍ശിപ്പിച്ചുവരുന്നു എന്നും നമുക്ക് പരിശോധിക്കാം.
📝 റബീഉല്‍ അവ്വല്‍ മാസം വന്നാല്‍ വീടുതോറും മൗലൂദ് ഓതുന്ന സമ്പ്രദായമാണ് അനേകംകാലമായി നമ്മുടെ നാട്ടില്‍ നടന്നുവരുന്നത്. ഈ സമ്പ്രദായം കൊണ്ട് നബി(സ) യുടെ ജീവചരിത്രം പഠിക്കുവാനോ തിരുമേനിയുടെ ചര്യകളെ അറിയുവാനോ സാധിക്കുന്നില്ല. മൗലിദുകളാകട്ടെ നമ്മളില്‍ അധികപേര്‍ക്കും അറിഞ്ഞുകൂടാത്ത അറബിഭാഷയിലാണ്. നബിയുടെ ശരിയായ ജീവചരിത്രം അവയില്‍ ഇല്ല എന്നുതന്നെ പറയാം. മിക്ക മൗലിദുകളിലും ജനനം വരെയുളള വിവരം മാത്രമായിരിക്കും. ചിലതില്‍ ജനനദിവസമുണ്ടായ അത്ഭുത സംഭവങ്ങളും ശൈശവകാലത്തെ ഏതാനും വിവരങ്ങളും ഉണ്ടായിരിക്കും. ബാക്കിയുള്ളത് ചില ഖിസ്സകളാണ്. ഖിസ്സകളില്‍ അധികവും അടിസ്ഥാന രഹിതങ്ങളെന്നുതന്നെ പറയാം. അത്തരത്തില്‍ അറബി ഭാഷയിലുള്ള മൗലിദ് മുക്രിയോ മുല്ലയോ വന്ന് ഒരു ഭാഗത്തിരുന്ന് ചൊല്ലിപ്പറഞ്ഞതുകൊണ്ട് എന്തൊരു ഫലമാണ് സിദ്ധിക്കുവാനുള്ളത്. മുല്ല ചൊല്ലുന്നത് എന്താണെന്ന് മുല്ലക്കുതന്നെ മനസ്സിലായിരിക്കയില്ല. ചൊല്ലിക്കുന്നവന്റെ സ്ഥിതിയും അതുതന്നെ. റബീഉല്‍ അവ്വല്‍ കൊണ്ടാടേണ്ടത് ഇങ്ങനെയാണോ? ഇതുകൊണ്ടാണോ നബിയോടുള്ള ബഹുമാനത്തെ പ്രദര്‍ശിപ്പിക്കേണ്ടത്? നബി( സ) യോട് നമുക്കുള്ള ബഹുമാനത്തെ പ്രദര്‍ശിപ്പിക്കേണ്ടത് നബിയുടെ ചര്യകളേയും സന്ദേശങ്ങളേയും പഠിക്കുകയും തിരുമേനിയെ പിന്തുടരുകയും ചെയ്യുന്നതുകൊണ്ടാണ്. നബിയെ പിന്തുടരുന്നതുകൊണ്ടല്ലാതെ നാം അല്ലാഹുതആലയുടെ സ്‌നേഹത്തിന് പാത്രവാന്മാരായിത്തീരുന്നതല്ല.” (അല്‍മുര്‍ശിദ്. 1355 റബീഉല്‍അവ്വല്‍. 1936 ജൂണ്‍. പുസ്തകം: 2 ലക്കം: 5. പേജ്: 7)
〰〰〰〰〰〰〰
💾വിമര്‍ശനവിധേയമായ മറ്റൊരു ലക്കം അല്‍മുര്‍ശിദിലെ വരികള്‍ ശ്രദ്ധിക്കുക:
(അല്‍മുര്‍ശിദ്. 1357 റബീഉല്‍അവ്വല്‍. 1938 മെയ്. പുസ്തകം: 4 ലക്കം: 1. പേജ്: 24, 25)
📝 ”നമ്മുടെ മൗലിദ് സദസ്സ് പരിഷ്‌കരിക്കേണ്ടിയിരിക്കുന്നു. സംഭവബഹുലങ്ങളാല്‍ നിബിഡീകൃതമായ നബിചരിത്രം ഉണ്ടായിരിക്കെ ;യാതൊരു അടിയും(അടിസ്ഥാനം) ഇല്ലാത്ത കള്ളക്കഥകളും കള്ള രിവായത്തുകളും പ്രചരിപ്പിക്കുവാന്‍ നമ്മുടെ ആലിമുകള്‍ തുനിയുന്നത് ഒട്ടും ശരിയല്ല. ഇന്ന് നാം സ്വീകരിച്ചിരിക്കുന്ന മൗലിദ് കിതാബില്‍ സ്വഹീഹായ യാതൊന്നും തന്നെ ഇല്ലെന്ന് ഞാന്‍ പറഞ്ഞാല്‍ അത് അതിശയോക്തിയാണെന്ന് ഒരു പക്ഷെ പലരും തെറ്റിദ്ധരിച്ചേക്കും. ഈ തെറ്റിദ്ധാരണക്ക് കാരണം നമ്മുടെ ഉലമാഇന്റെ മൗനാനുമതിയാകുന്നു. അവര്‍ സ്വഹീഹായ പ്രസ്താവനകള്‍ അടങ്ങിയിട്ടുള്ള കിതാബാണ് തയ്യാറാക്കിക്കൊടുക്കേണ്ടിയിരുന്നത്. അതവര്‍ ചെയ്തില്ല. ള്വഈഫും മൗളൂആത്തും തെര്യപ്പെടുത്തിക്കൊടുക്കേണ്ടിയിരുന്നു. അതും അവര്‍ ചെയ്തില്ല. ഇത്തരക്കാരാണോ മുസ്‌ലിം സമുദായത്തെ സ്വര്‍ഗത്തിലേക്ക് തെളിക്കുന്നത്? ഇവര്‍ സ്വര്‍ഗത്തിലേക്കല്ല നരകത്തിലേക്കാണ് മുസ്‌ലിംകളെ നയിക്കുന്നത് എന്ന ആശങ്കക്ക് ഇവിടെ ഇടമുണ്ട്. എന്തുകൊണ്ടെന്നാല്‍ ആ മൗലിദ് ഓതുന്നവരെ പറ്റി ഈ ആയത്ത് എന്ത് സൂചിപ്പിക്കുന്നു എന്ന് നോക്കുക:
❎”വിവരമായി അറിഞ്ഞിട്ടില്ലാത്ത ചിലത് നിങ്ങള്‍ വായകൊണ്ട് പറഞ്ഞുവിടുന്നു എന്നിട്ട് അതെല്ലാം നിസ്സാരമാണെന്ന് ധരിക്കുകയും ചെയ്യുന്നു. അതാവട്ടെ അല്ലാഹുവിന്റെ പക്കല്‍ ഭയങ്കരമായതാകുന്നു.” ഈ ആയത്ത് അവര്‍ ഓര്‍ത്തിട്ടുണ്ടോ? ഇത് ഓര്‍ത്തിരുന്നുവെങ്കില്‍ സകലരും അറിഞ്ഞതേ പറയൂ. ഉള്ളിലൊന്ന് വെച്ച് പുറത്ത് മറ്റൊന്ന് പറകയില്ല. ഇത് ഓര്‍ക്കാതെയായിരിക്കണം നമ്മുടെ ആലിമുകള്‍, മുസ്‌ല്യാന്മാര്‍ മൗലിദ് ഓതുന്നത്. അതിലുള്ളത് പറഞ്ഞുകൊടുക്കുന്നത് മൗളൂആത്തുകള്‍ (കെട്ടുകഥകള്‍) സൂചന നല്‍കാതെ ജനങ്ങളെ കേള്‍പ്പിക്കുന്നത്. എന്ത് ചെയ്യട്ടെ നമ്മുടെ ആലിമുകള്‍ വഴിപിഴച്ചുപോയി. എനി അല്ലാഹു തന്നെ അവരെ നേര്‍മാര്‍ഗത്തിലാക്കണം. അവര്‍ക്ക് സല്‍ബുദ്ധി നല്‍കണം. റഹ്മാനായ തമ്പുരാനേ ജനങ്ങളുടെ ആലിമുകള്‍ക്ക് സത്യം ഗ്രഹിപ്പിക്ക്, അത് തുറന്ന് പറയുവാനുള്ള ധൈര്യം നല്‍ക്. എന്നാലേ കപടതയില്ലാത്ത നിന്റെ സാധു അടിമകള്‍ക്ക് യഥാര്‍ത്ഥം അറിഞ്ഞു നടക്കുവാന്‍ സാധിക്കു. ഇഹ്ദിനസ്സ്വിറാത്തല്‍ മുസ്തഖീം
〰〰〰〰〰〰
🔵നമ്മുടെ ഇടയില്‍ വാഇളുകളാണ് (പ്രാസംഗികര്‍) അധികമായി അന്ധവിശ്വാസം പരത്തിയത്. അവര്‍ സ്വയംകൃതിയായ പല കള്ളക്കഥകളും രചിച്ചു. ജനങ്ങളില്‍ പ്രചരിപ്പിച്ചു. വാഇളീങ്ങളുടെ ഈ അന്ധവിശ്വാസ പ്രചരണം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പണ്ടുകാലം മുതല്‍ക്കേ ഈശ്വരഭയംകൂടാതെ നടത്തിവരുന്ന ഒന്നാണ്.” (അല്‍മുര്‍ശിദ്. 1357 റബീഉല്‍അവ്വല്‍. 1938 മെയ്. പുസ്തകം: 4 ലക്കം: 1. പേജ്: 24, 25)
📙നബിദിന കാലത്ത് ഏറെ പുണ്യം കല്‍പിച്ച് ചൊല്ലുന്ന മങ്കൂസ്, ശര്‍റഫല്‍ അനാം മൗലീദുകളെയും സമൂഹത്തില്‍ പ്രചരിച്ച മറ്റു മാല-മൗലീദുകളേയുമാണ് ഇവിടെ തുറന്നുകാട്ടുന്നത്. അവ പ്രചരിപ്പിക്കുന്നത് ആരാണെന്നും അവര്‍ക്ക് അതിന്റെ പിന്നിലുള്ള ലക്ഷ്യമെന്താണെന്നും ഇതിലൂടെ വ്യക്തമാക്കുന്നു.
📝ഇതേ അല്‍മുര്‍ശിദിന്റെ തന്നെ മറ്റൊരു സ്ഥലത്ത് എഴുതി:
〰〰〰〰〰
(അല്‍മുര്‍ശിദ്. 1357 റബീഉല്‍അവ്വല്‍. 1938 മെയ്. പുസ്തകം: 4 ലക്കം: 1. പേജ്: 26, 27)
”ഇനി നമുക്ക് മൗലിദ് കിതാബിനെ പറ്റി ചുരുങ്ങിയ ഒരു നിരൂപണം നടത്താം. ഞാന്‍ മുമ്പ് പറഞ്ഞതില്‍ നിന്നും, അതില്‍ വിവരിച്ച യാതൊരു രിവായത്തും സ്വഹീഹല്ല എന്ന് ഗ്രഹിച്ചിരിക്കുമല്ലോ? ….മങ്കൂസില്‍ ഉള്ള ആദം നബിയുടെ തവസ്സുല്‍, നൂഹ് നബിയുടെ ഇസ്തിഗാസ, ആമിനാ ബീവി മലക്കുകളെ കണ്ടത്, അമ്പിയാക്കന്മാര്‍ കടന്നുചെന്നത്, പേരിടുവാന്‍ കല്‍പിച്ചത്, കുന്‍തു നൂറന്‍ എന്ന ഹദീസ് ഇതെല്ലാം ളഈഫാകുന്നു. ചിലത് മൗളൂആകുന്നു. കഅ്ബുല്‍ അഹ്ബാറിന്റെ ഹദീസ് മൗളൂആകുന്നു. വറുവിയ അന്ന ആമിന റഅത്ത് എന്ന രിവായത്തും മൗളൂആകുന്നു. ഫാരിസിലെ തീക്കട്ട വിവരം മൗളൂആകുന്നു. യഹ്‌യബ്‌നു ഉര്‍വത്തിന്റെ പ്രസ്താവന ളഈഫാകുന്നു. ഉസ്മാനുബ്‌നു ഹുവൈറിന്റെയും അങ്ങിനെ തന്നെ. ഇബ്‌നു ഇസ്ഹാഖിന്റെ 'പ്രസ്താവനയും ളഈഫാകുന്നു. എന്നാല്‍ പ്‌അത് നബി(സ്വ)തങ്ങളുടെ ഖിതാനിന്നായി വിളിച്ചുകൂട്ടിയ സദസ്സായിരുന്നു എന്നത് അല്‍പം നന്ന്. ആവിധത്തില്‍ ഹാകിം വിവരിച്ചിട്ടുണ്ട്. വലമ്മാ കാന വക്വ്തുള്ളുഹൂര്‍ എന്നത് മൗളൂആകുന്നു. അലിയ്യിബ്‌നു സൈദിന്റെ കഥ ശരിയോ തെറ്റൊ എന്ന് നമുക്ക് തീരുമാനിക്കാവുന്നതല്ല. അദ്ദേഹം സംഭവം ആരോട് പറഞ്ഞു എന്ന് നോക്കേണ്ടതുണ്ട്. ഇനി, മങ്കൂസിന്റെ ഗ്രന്ഥകര്‍ത്താവ് ആരാണ്, അദ്ദേഹം എവിടെനിന്നാണ് എടുത്തത് എന്നും അറിയണം. ഇപ്പോള്‍ നിങ്ങള്‍ക്കറിയാം മങ്കൂസ് ഓതുന്നത് കള്ളങ്ങള്‍ ഉരുവിടലാണ് എന്ന്. അത് ആലിമുകള്‍ ചെയ്യുന്നത് മഹാപാപമാണ് എന്ന്. അവരറിയാതെ ചെയ്തുപോയതാണെങ്കില്‍, ഞങ്ങള്‍ ആ വിഷയത്തില്‍ ആലിമല്ലായിരുന്നു എന്ന് അവര്‍ ജനങ്ങളെ തെര്യപ്പെടുത്തണം. എനി നമുക്ക് മേല്‍ പ്രസ്താവിച്ച വിഷയങ്ങളെ സംബന്ധിച്ച് തന്നെ ഒന്നുകൂടി കൂലങ്കശമായി പരിശോധിക്കാം. അവ ബുഖാരിയിലോ മുസ്‌ലിമിലോ ഉണ്ടോ? ഇല്ല. മറ്റു സ്വിഹാഹുകളിലുണ്ടോ? അതിലുമില്ല. ചില ഭാഗങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ അത് ളഈഫുമാകുന്നു. അവകളില്‍ സ്വഹീഹാണെന്ന് പറഞ്ഞ യാതൊരു ഹദീസും സ്വിഹാഹില്‍ എനിക്ക് കാണുവാന്‍ സാധിച്ചിട്ടില്ല. അവകളില്‍ കാണിച്ച ളഈഫായ അഥവാ മൗളൂആയ രിവായത്തുകളില്‍ മിക്കതും ദലാഇലുന്നുബൂവത്തി ലിഅബീനഈമില്‍ ഇസ്ഫഹാനി, ഖസാഇസുന്നുബുവ്വത്തില്‍ കുബ്‌റാ (സുയൂത്വി) കിതാബുബ്‌നുല്‍ അസാകിര്‍, കന്‍സുല്‍ഉമ്മാല്‍ മുതലായ കിതാബുകളിലുള്ളതാണ്. ആ കിതാബുകളില്‍ വളരെ കള്ള രിവായത്തുകളും ളഈഫുകളും സ്ഥലംപിടിച്ചിട്ടുണ്ട്.” (അല്‍മുര്‍ശിദ്. 1357 റബീഉല്‍അവ്വല്‍. 1938 മെയ്. പുസ്തകം: 4 ലക്കം: 1. പേജ്: 26, 27)
💾എത്ര വ്യക്തമാണ് വിഷയം. ഇനിയും കാര്യങ്ങള്‍ മനസ്സിലാക്കാതെ തട്ടിപ്പ് നടത്തുന്നവരുടെ സ്ഥിതി അതിദയനീയം തന്നെ!
〰〰〰〰〰〰〰〰〰〰〰
📝ചുരുക്കത്തില്‍, നബിദിനാഘോഷം ഇസ്‌ലാമിന് പരിചയമില്ലാത്ത പുത്തനാചാരമാണെന്നും അതിന്റെ പേരില്‍ നടക്കുന്ന മൗലീദുകളില്‍ ശിര്‍ക്കും കുഫ്‌റും കള്ളക്കഥകളുമുണ്ടെന്നും തുറന്നുകാണിക്കുകയാണ് മുന്‍കാല മുജാഹിദ് നേതാക്കള്‍ ചെയ്തിരുന്നതെന്ന് ഇത്രയും ഉദ്ധരിച്ച അവരുടെ പ്രസിദ്ധീകരണങ്ങളിലൂടെ തന്നെ വ്യക്തമായല്ലോ❓
🇰🇿എന്നാല്‍, ഇത്തരം വരികള്‍ മറച്ചുവെച്ചുകൊണ്ടാണ് അതേ ലേഖനങ്ങളില്‍ തന്നെ വന്ന ചില പരാമര്‍ശങ്ങള്‍ സന്ദര്‍ഭത്തില്‍നിന്നടര്‍ത്തിയെടുത്തും ചിതലതെല്ലാം വക്രീകരിച്ചും തല്‍പരകക്ഷികള്‍ അവതരിപ്പിക്കാറുള്ളത്! അത് തികച്ചും അനീതി മാത്രമാണെന്ന് വായനക്കാര്‍ക്ക് ഇപ്പോള്‍ ബോധ്യപ്പെട്ടിരിക്കുമല്ലോ❓
📗യഥാര്‍ത്ഥത്തില്‍, അവര്‍ ചെയ്തിരുന്നത് ഇത്തരം അനാചാരങ്ങളെ എല്ലാ അര്‍ത്ഥത്തിലും തുറന്നുകാട്ടുക തന്നെയായിരുന്നു. അതിനുവേണ്ടി ആ കാലത്ത് ‘നബിദിന സദസ്സ്’ എന്ന പേരിലായിരുന്നു ആളുകളെ സംഘടിപ്പിച്ചിരുന്നത് എന്നത് ശരിയാണ്. അതുപോലെതന്നെയാണ് ‘നബിദിന പതിപ്പു’കള്‍ പ്രസിദ്ധീകരിച്ചിരുന്നതും. കാരണം, പൊതുജന മനസ്സില്‍ ആഴത്തില്‍ വേരോടുകയും അതാണ് മതം, അതിലപ്പുറം മറ്റൊന്നുമില്ല എന്ന് തെറ്റിദ്ധരിക്കുകയും ചെയ്ത ഇത്തരം അനാചാരങ്ങളെ ആ കാലത്ത് അങ്ങനെ മാത്രമേ നേരിടാന്‍ കഴിഞ്ഞിരുന്നുള്ളൂ എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. അതിലപ്പുറം ഇന്ന് നടക്കുംപോലെ നബിദിന റാലി നടത്താനോ, നേര്‍ച്ച കഴിക്കാനോ, മൗലീദ് പാരായണം ചെയ്യാനോ അനുബന്ധമായ മറ്റു അനാചാരങ്ങള്‍ക്കോ അവരാരും നേതൃത്വം കൊടുത്തിട്ടില്ല. അതിനുവേണ്ടി ആയത്തുകളും ഹദീസുകളും ദുര്‍വ്യാഖ്യാനിച്ചിട്ടുമില്ല.
📙ഇതെല്ലാം പറയുമ്പോഴും നാം നേരത്തെ ഫറഞ്ഞ കാര്യങ്ങള്‍ വിസ്മരിക്കരുത്. അഥവാ, അവരുടെ വാക്കുകളിലും വരികളിലും തെറ്റായ പലതും ഉണ്ടാകാന്‍ സാധ്യതയുണ്ട്. പക്ഷെ, അതെല്ലാം, അവരുടെ മുന്‍കാല സാഹചര്യങ്ങളും പശ്ചാത്തലവും പരിഗണിച്ച് മാത്രം വിലയിരുത്തേണ്ടവയാണ്.
📘ഇനി പറയൂ! നബിദിനദാഘോഷം അനാചാരമാണെന്ന് ഇത്ര വ്യക്തമായും കൃത്യമായും സമര്‍ത്ഥിച്ച മുന്‍കാല മുജാഹിദ് പണ്ഡിതന്മാരെക്കുറിച്ചും പ്രസിദ്ധീകരണങ്ങളെക്കുറിച്ചുമാണോ അവര്‍ ഈ അനാചാരത്തിന്റെ വക്താക്കളായിരുന്നെന്ന് ആരോപിക്കുന്നത്❓
📒പരലോകത്തെ മറന്നുപോകരുതെന്ന് മാത്രമേ അത്തരമാളുകളോട് വീണ്ടും നമുക്ക് പറയാനുള്ളൂ.
〰〰〰〰〰〰〰〰〰〰〰
🇰🇿ലേഖകന്‍ ശാഫി സ്വലാഹി ചങ്ങലീരി🇰🇿

No comments:

Post a Comment