നബിദിനം ഇസ്ലാമികം-1⃣1⃣
മീലാദ്- എതിര്‍ക്കപ്പെടേണ്ടവ നിറഞ്ഞതാണോ
بِسْــــــــــــــــمِ اللَّهِ الرَّحْمَنِ الرَّحِيْـــمِ
صلوا على النبي ﷺ وآله
നബിദിനം ശരിയല്ല, കുറ്റകരമാണ്, ശിര്‍ക്കാണെന്നെല്ലാം പറഞ്ഞ് നടക്കുന്നവര്‍ മറുപടി പറയേണ്ടതുണ്ട്.
ഏത് കാര്യമാണ് കുറ്റകരം...
അന്നദാനമോ...
പാടിയും പ്രസംഗിച്ചും നബി ﷺ തങ്ങളുടെ ഗുണങ്ങള്‍ പറയാലോ
പ്രാര്‍ത്ഥനാ സദസ്സുകളോ...
സമൂഹം ഒരുമിച്ചുകൂടി സന്തോഷം പങ്കുവെക്കലോ...
സ്വലാത്ത് റാലിയോ...
ഈ പറഞ്ഞ കാര്യങ്ങള്‍ക്കെല്ലാം രേഖകള്‍ ഖുര്‍ആനിലും ഹദീസിലും പണ്ഡിത ഗ്രന്ഥങ്ങളിലും കാണാവുന്നതാണ്.
ഒരു ചെറു പഠനം നടത്തി നോക്കാം നമ്മുക്ക്
നബി ﷺ തങ്ങളുടെ മൗലിദ്(ഗുണങ്ങള്‍ പറയല്‍)
നബി ﷺ തങ്ങളുടെ ജനനസമയ അനുബന്ധിയായുള്ള ചരിത്രങ്ങളും ഖുര്‍ആനില്‍ നിന്നും അതിനാവശ്യമുള്ള ഭാഗങ്ങളും പാരായണം ചെയ്യുന്നതിനാണ് സാങ്കേതികമായി മൗലിദ് എന്ന് പറയുന്നത്.(ശര്‍വാനി 422/7).
ഇത് ഗദ്യത്തിലും പദ്യത്തിലുമുണ്ട്.
ലക്ഷ്യം നബി ﷺ തങ്ങളെ പുകഴ്ത്തല്‍ മാത്രമാണ്.
അങ്ങനെ പുകഴ്ത്താമോ...
സൂറ:ആഹ്സാബിലെ 56-ാം ആയത്ത് വിശദീകരിച്ച് ഇബ്നു കസീര്‍ എന്ന വിഖ്യാത പണ്ഡിതന്‍ എഴുതുന്നു:
"നിശ്ചയം മലക്കുകളുടെ അടുക്കല്‍ വെച്ച് അല്ലാഹുനബി ﷺ തങ്ങളെ പുകഴ്ത്തുന്നു.
മലക്കുകള്‍ നബി ﷺ തങ്ങളുടെ മേല്‍ സ്വലാത്തും സലാമും ചൊല്ലുന്നു. പിന്നീട് അല്ലാഹു ലോകരോട് മുഴുവനും നബി ﷺ തങ്ങളെ പുകഴ്ത്തുന്നതിന് വേണ്ടി സ്വലാത്തും സലാമുംകൊണ്ട് കല്പിച്ചു". (ഇബ്നു കസീര്‍514/3).
🏿 ഇവിടെ നബി ﷺ തങ്ങളെ പുകഴ്ത്തനമെന്നാണ് നിര്‍ദേശിക്കപ്പെട്ടത്. അത് ഏത് രൂപത്തില്‍ എന്ന് ക്ലിപ്തമല്ല..!!
എങ്ങനെയുമാവാം.
നബി ﷺ തങ്ങളെ ദൈവമാനെന്നോ, ദൈവ അവതാരമാണെന്നോ വരുത്താത്ത രീതിയില്‍ പുകഴ്ത്താം. അടിമയായ അത്യുന്നത വ്യക്തിത്വത്തെ വാനോളം പുകഴ്ത്താം. അല്ലാഹു തന്നെ ഒട്ടനവധി വിശേഷണങ്ങളും വിഷയങ്ങളും പറഞ്ഞ് വ്യത്യസ്ത ശൈലിയില്‍ നബി ﷺ തങ്ങളെ പുകഴ്ത്തിയത് വിശുദ്ധ ഖുര്‍ആനിന്റെ വിവിധ സൂറത്തുകളില്‍ കാണാം.
മുഹമ്മദ്, നൂഹ്, ഇബ്റാഹീം, തുടങ്ങിയ സൂറത്തുകളിലൂടെ നബി ﷺ തങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രധാനികളുടെയും "അമ്പിയാഅ്" സൂറത്തിലൂടെ പ്രവാചക ശൃംഖലകളില്‍ അനവധി പേരുടെയും പ്രകീര്‍ത്തനങ്ങളും ജീവിത ചരിത്രങ്ങളും പാഠങ്ങളും വിശുദ്ധ ഖുര്‍ആന്‍ തന്നെ മാതൃകയായി നമ്മുക്ക് നല്‍കുമ്പോള്‍ മന്‍ഖൂസ് മൗലിദ് സുലൈമാന്‍(അ) മൗലിദ് തുടങ്ങിയ പ്രവാചക അപദാന സമാഹാരങ്ങളുടെയും അവ പാരായണം ചെയ്യുന്നതിന്റെയും പ്രസക്തിയും ആധികാരിതയും വിശ്വാസികള്‍ക്ക് സുവ്യക്തമാണ്.
പ്രവാചാക് മദ്ഹുകള്‍ പറയാന്‍ പാടില്ലെന്ന് വന്നാല്‍...
ഖുര്‍ആനിലെ ആയത്തുകള്‍ തിരുത്തേണ്ടി വരുമോ
സൃഷ്ടികള്‍ക്കുള്ള നിയമങ്ങള്‍ പറയാന്‍മാത്രമാണ് ഖുര്‍ആനെങ്കില്‍ പ്രവാചക മദ്ഹുകള്‍ സൃഷ്ടാവ് ഉള്‍പ്പെടുത്തിയത് അല്ലാഹുവിന് സംഭവിച്ച പിഴവാകുമോ...
ഒന്ന് മനസ്സിരുത്തി ചിന്തിച്ചുകൂടെ സഹോദരങ്ങളേ...
ആരെങ്കിലും എന്തെങ്കിലും പറയുമ്പോഴേക്കും ഒന്നും ആലോചിക്കാതെ അതിന്റെ പിന്നാലെ പോകാന്‍ നില്‍ക്കുകയാണോ വേണ്ടത്
No comments:
Post a Comment