Saturday 19 December 2015

"എന്റെ പ്രവാചകൻ സുഗന്ധമായിരുന്നു"


"എന്റെ പ്രവാചകൻ സുഗന്ധമായിരുന്നു"
""""""""""""""""""""
"ആ ജീവിതവും, വഫാത്തും
ആ മനസ്സുപോലെ സുഗന്ധം"
മുത്തായ നബിയുടെ
മനസ്സ് കണ്ടവർ എത്രപേരുണ്ട്?
മാതാവും പിതാവുമില്ലാതെ
വളർന്ന ബാല്യത്തിന്റെ
രാത്രികളിൽ
പിതൃവ്യൻ അബൂത്വാലിബിനൊപ്പം കിടക്കുമ്പോൾ,
തൊട്ടടുത്ത മുറിയിൽ അബ്ദുൽ മുത്തലിബിന്റെ മക്കൾ അവരുടെ മാതാപിതാക്കൾക്കപ്പം ഉറങ്ങുമ്പോൾ,
ഏകനായി ഉറങ്ങിയിരുന്ന
" മുഹമ്മദ്‌ "
എന്ന ബാലന്റെ കണ്ണുകളിൽ നിന്നും ആരുമറിയാതെ ഉതിർന്നുവീണ കണ്ണുനീർ നമ്മളാരും കണ്ടിട്ടില്ല!
➖അറിയുമോ""
"ആ കണ്ണുനീർത്തുള്ളികൾക്കും
സുഗന്ധമായിരുന്നു"
കോടീശ്വരിയായ
ഖദീജാബീവി
മുൻകൈ എടുത്തുനടത്തിയ വിവാഹത്തിലെ,
രാത്രിയിലെ പ്രമാണി സൽക്കാരത്തിൽ
അബൂജഹലും കൂട്ടരും
��ദരിദ്രൻ മുഹമ്മദിനെ മാത്രമേ ഖദീജക്ക് കിട്ടിയുള്ളൂ��
എന്നു പരിഹസിച്ചപ്പോൾ, അഭിമാനം പൊള്ളിയ ആ മുത്തിനെ തുണച്ചു
ഖദീജാബീവി (റ) പറഞ്ഞു:-
��എന്റെ ഭർത്താവ് ദരിദ്രനല്ല, എന്റെ സ്വത്തെല്ലാം ഇനി മുഹമ്മദിന്റെതാണ്��
എന്ന്!!!
നബിയുടെ മനസ്സിന്റെ സുഗന്ധം പൂർണ്ണമായി അറിഞ്ഞ ഖദീജാബീവി(റ),
നബിക്ക് ഒരേസമയം
ഭാര്യയും മാതാവും പിതാവും ആയിരുന്നു.
ഖദീജാബീവി(റ) മരണപ്പെട്ടപ്പോൾ പെണ്മക്കളെയും ചേർത്തുപിടിച്ചുകരഞ്ഞ രാത്രികളിൽ
��എന്റെ ഖദീജാ��
എന്നുപറഞ്ഞ് വിലപിച്ച നബിയെ നമ്മൾ അറിഞ്ഞിട്ടില്ല.
""ആ നബിയെ അറിഞ്ഞത് മകൾ ഫാത്തിമാ ബീവി(റ) മാത്രമാണ്.
അതുകൊണ്ടാണല്ലോ
മുത്തുനബിയെ ഖബറടക്കി വന്നവരോട്:- ��നബിയുടെമേൽ മണ്ണിടാൻ നിങ്ങൾക്കെങ്ങനെ തോന്നി�� എന്നുപറഞ്ഞ് മഹതി കരഞ്ഞത്.
ആറുമാസം കഴിഞ്ഞ് മരിക്കുംവരെ ആരോടുമൊന്നും മിണ്ടാതെ ജീവിച്ചത്.
'എത്രയും പെട്ടെന്ന് മരിച്ച് പിതാവിനൊപ്പം ചേരാൻ ആ പുത്രി ആഗ്രഹിച്ചത് ആ മനസ്സിന്റെ സുഗന്ധം അറിഞ്ഞത്‌കൊണ്ടായിരുന്നു'
ആ സുഗന്ധം കിട്ടിയപ്പോഴാണ് അക്രമിയായ ഉമർ
��ഖലീഫാ ഉമർ��
ആയി മാറിയത്.
ശത്രുക്കൾ കുരിശിൽ തറച്ച് ഓരോ അവയവമായിട്ട് മുറിച്ചുമാറ്റുമ്പോഴും
��എനിക്കിത് പ്രശ്നമല്ല, പക്ഷെ എന്റെ നബിയുടെ കാലിൽ ഒരു മുള്ളുതറയ്ക്കുന്നതുപോലും എനിക്ക് സഹിക്കില്ല�� എന്നുപറഞ്ഞ ഖുബൈബ്(റ) ന് പിൻബലമായതും ആ സുഗന്ധക്കാറ്റിന്റെ നറുമണമാണ്.
ഉഹ്ദ് യുദ്ധക്കളത്തിൽ നബി കൊല്ലപ്പെട്ടെന്ന വാർത്തകേട്ട് നബിയെ തേടിനടന്ന ഒരുസ്ത്രീ, അവരുടെ ഭർത്താവും മക്കളും കൊല്ലപ്പെട്ട വിവരമറിഞ്ഞിട്ടും കാര്യമാക്കാതെ,
നബിയെ കണ്ടപ്പോൾ ��ആരുമരിച്ചാലും എനിക്ക് പ്രശ്നമില്ല, നബിയേ, അങ്ങേക്കൊന്നും പറ്റിയില്ലല്ലോ��
എന്നാശ്വസിച്ചത് ആ സുഗന്ധത്തിന്റെ പരിമളം കൊണ്ടായിരുന്നു.
മുത്തുനബിയെ സ്നേഹിക്കുക
മുത്തുനബിയെ സ്നേഹിക്കുന്നവരെയും
സ്നേഹിക്കുക.
മുത്തുനബിയെ സാധാരണക്കാരൻ ആക്കുന്നവനെ വെറുക്കുക.
��അവൻ ആരായാലും��
ഈ റബിഉൽ അവ്വലോടെ
ആ സുഗന്ധം നമ്മിലും
അലയടിക്കട്ടെ.
ഒരിക്കലും മങ്ങാത്ത
ഒരിക്കലും മായാത്ത
പകരം വയ്ക്കാനില്ലാത്ത
പ്രിയനബിയുടെ
സുഗന്ധം

No comments:

Post a Comment