Wednesday 23 December 2015

ഒരു ബിദഈ ബഡായിവീരൻറെ ഉഡായിപ്പ് ചോദ്യങ്ങളും ഒരു സുന്നീചുണക്കുട്ടൻറെതട്ടുതകർപ്പൻ മർമ്മമറുപടികളും


ഒരു ബിദഈ ബഡായിവീരൻറെ ഉഡായിപ്പ് ചോദ്യങ്ങളും ഒരു സുന്നീചുണക്കുട്ടൻറെതട്ടുതകർപ്പൻ മർമ്മമറുപടികളും😌
📝VMH വണ്ടൂർ
(ഭാഗം 1⃣)
🎈🍃🎈🍃🎈🍃🎈
⏬ബഡായിവീരൻ⏬-നബിദിനം ആഘോഷിക്കണമെന്ന് ഖുർആനിലുണ്ടോ
💪🏻സുന്നീചുണക്കുട്ടൻ💪🏻
📣മുറിമൗലവീ എന്നാൽ ഞാൻ ചോദിക്കട്ടെ..നബിദിനാഘോഷം പാടില്ലെന്ന് ഖുർആനിലുണ്ടോ😳
പിന്നെ ഖുർആനിലുളളതേ ചെയ്യാൻ പറ്റൂ എന്നാണ് നിൻറെ വാദമെങ്കിൽ നിനക്കെങ്ങനെ നിസ്കരിക്കാൻ പറ്റുംപരിപൂർണ നിസ്കാരശൈലി ഖുർആനിലൊന്ന് കാണിക്കാമോമറ്റൊന്ന് പാടില്ലാത്തതെങ്കിലും നിങ്ങൾ പുണ്യമായി കെട്ടിഘോഷിക്കുന്ന സ്ത്രീകളെപളളിയിലേക്കെഴുന്നളളിക്കലിന് ഏത് ആയത്താ തെളിവ്ചോദിക്കാൻ പലതുണ്ട്..അത് കൊണ്ട് ആ ചോദ്യശീട്ട് ചുരുട്ടികീശയിലിട്ടേക്കൂൂൂ
⏬ബിദഈ ബഡായിവീരൻ⏬-
അപ്പോ ഖുർആനിലില്ല അല്ലേ
💪🏻സുന്നീചുണക്കുട്ടൻ💪🏻
📣ആര് പറഞ്ഞു ഇല്ല എന്ന്.ഇത് ഒഹാബീപ്രസ്ഥാനമല്ല.!!ഖുർആനിലില്ലെങ്കിലും ഒരു കാര്യം നല്ലതാവുമെന്ന് നിന്നെ പഠിപ്പിച്ചതാണ് ഞാൻ.. എടോ ഇസ്ലാമിൽ നാല് പ്രമാണങ്ങളുണ്ട്..ഖുർആൻ,സുന്നത്ത്,ഇജ്മാഅ്,ഖിയാസ് ഇതിൽ ഏതെങ്കിലും ഒരു പ്രമാണം മതി ഒരുകാര്യം പുണ്യകാരമാവാൻ..!!
💪🏻എന്നാൽ മീലാദാഘോഷത്തിന് നാല് പ്രമാണവും ഞങ്ങൾക്ക് കൂട്ടിനുണ്ട്💪🏻
ഖുർആനല്ലേ നിനക്ക് വേണ്ടത് ...സാമ്പിളിന് ഇതാ പിടിച്ചോ...
() قُلْ بِفَضْلِ اللَّهِ وَبِرَحْمَتِهِ فَبِذَلِكَ فَلْيَفْرَحُواْ هُوَ خَيْرٌ مِّمَّا يَجْمَعُونَ ( يونس : 58) .
യൂനുസ് സൂറത്തിലെ 58ആം വചനമാണിത്..അല്ലാഹുവിൻറെ റഹ്മത്ത് കൊണ്ട് സന്തോഷിക്കാൻ അവൻ തന്നെ കൽപ്പിക്കുന്നത് കണ്ടോ..!!
വിശ്വാസികൾക്കിത് ധാരാളം മതി✅👍🏻
⏬ബിദഈബഡായിവീരൻ⏬
❓റഹ്മത് എന്നാൽ ഖുർആനാണ്..നബിയല്ല..അങ്ങനെ പറഞ്ഞ ഏതെങ്കിലും മുഫസിറിനെ കാണിക്കാമോ❓
💪🏻സുന്നീ ചുണക്കുട്ടൻ💪🏻
-📣സംശെയമെന്താ..! റഹ്മത് കൊണ്ട് വിവക്ഷ തിരുനബിയാണെന്ന് അടിവരയിടുന്നത് ഖുർആൻ വ്യാഖ്യാതക്കളുടെ നേതാവ് ഇബ്നു അബ്ബാസ് തങ്ങളാണ്..കണ്ണ്തുറന്ന് കാണൂ മുറിമൗലവീീീ⬇
: وأخرج أبو الشيخ عن ابن عباس رضي اللّه تعالى عنهما أن الفضل العلم والرحمة محمد صلّى اللّه عليه وسلم ( روح المعاني : 11 / 141 )
➡മാത്രമല്ല തഫ് സീറു ദുറുൽ മൻസൂറിലും ഇത് വ്യക്തമാണ്..⬇
: وأخرج أبو الشيخ عن ابن عباس رضي الله عنهما في الآية قال : فضل الله العلم ورحمته محمد صلى الله عليه وسلم قال الله تعالى (وما أرسلناك إلا رحمة للعالمين (الدر المنثور – الإمام السيوطي )
➡പോരാ.. തഫ്സീറ് ബഹറുൽ മുഹീഥ്വിലും സ്പഷ്ടമാക്കുന്നു..⬇
وقال ابو حيان : وقال ابن عباس. فيما روى الضحاك عنه : الفضل العلم والرحمة محمد صلّى اللّه عليه وسلّم.( تفسير البحر المحيط – ابو حيان )
🔊പോരേ ഒഹാബീ തെളിവ്..കളി സുന്നികളോട് വേണ്ട..
തെളിവുകളുടെ കൊട്ട തന്നെ ഞങ്ങളെ കൈവശമുണ്ട് 💪🏻
➡ഇനി നിൻറെ മൗലവിമാർ തന്നെ വാഴ്ത്തിപ്പാടിയ ഹാഫിള് ഇബ്നു കസീർ പറയുന്ന് നോക്കൂൂ ഒഹാബീീീ...
😉 ഇത് ആയത്ത് നമ്പർ രണ്ടാണ് കെട്ടോ😉
(7) وَمَا أَرْسَلْنَاكَ إِلاَّ رَحْمَةً لِّلْعَالَمِينَ ( الانبياء : 107)
قال ابن كثير : يخبر تعالى أن الله جَعَل محمدًا صلى الله عليه وسلم رحمة للعالمين، أي: أرسله رحمة لهم كلّهم، فمن قَبِل هذه الرحمةَ وشكَر هذه النعمةَ، سَعد في الدنيا والآخرة، ومن رَدّها وجحدها خسر في الدنيا والآخرة ،( تفسير ابن كثير : 3 / 199 ⏬
ലോകർക്ക് മൊത്തം കാരുണ്യമായിട്ടാണ് മുത്ത്നബിയെ നിയോഗിച്ചതെന്ന് മേൽപറഞ്ഞ സൂക്തത്തിൽ അല്ലാഹു വിളിച്ചറിയിക്കുന്നു..ആ അനുഗ്രഹത്തിൽ നന്ദി പ്രകാശിപ്പിക്കുന്നവർ ഇരു ലോകവിജയികളാണ്..ആനന്ദപ്രകടനത്തെ നിഷേധിക്കുന്നവരോ വൻ പരാജിതരത്രേ..
😂വല്ലതും മനസ്സിലായോ മുറി മൗലവീ...ഇബ്നു കസീർ നിങ്ങൾക്കിട്ടൊരൂക്കനിടിയാണ് തന്നത്..
⏬ബിദഈബഡായിവീരൻ⏬ അതെങ്ങനെ❓ഏതായാലും ഇബ്നു കസീറിൻറെ തഫ്സീറിൽ നിങ്ങൾക്ക തെളിവില്ല🚳
💪🏻
സുന്നീ ചുണക്കുട്ടൻ💪🏻
ഹഹ.ഹാ...ഉണ്ട് മോനേ.. മുത്ത്നബിയാകുന്ന അനുഗ്രഹം വന്നദിനം ഞങ്ങൾ. ആഘോഷിക്കുന്നത് അല്ലാഹുവിന് ആ സൗഭാഗ്യത്തിന് നന്ദിയർപ്പിച്ച് കൊണ്ടാണ്..ആ നന്ദിയുടെ ഭാഗമാണ് അന്നദാനവും,മദ്ഹ് വേദികളും മറ്റെല്ലാ സുകൃത പ്രവർത്തികളും
➡ഈ നന്ദി പ്രകാശനത്തെ എതിർത്ത് ഇ ബ് ലീസിൻറെ പട്ടാളത്തിൽ ചേരാൻ വെമ്പൽകൊളളുന്ന നിങ്ങൾക്ക് തീരാനഷ്ടമെന്നാണ് ഹാഫിള് ഇബ്നു കസീർ അടിവരിയുടന്നത്⏬
⏬ബിദഈ ബഡായിവീരൻ⏬ നബിദിനാഘോഷശൈലി ഏതാലും ഖുർആനിലില്ല,മാത്രമല്ല സന്തോഷപ്രകടനം നടത്താൻ തെളിവുണ്ടോ❓റ.ബീഉൽ അവ്വൽ 12ന് തന്നെ നടത്താൻ പ്രമാണമുണ്ടോ❓ 💪🏻സുന്നീ ചുണക്കുട്ടൻ💪🏻
📣ഉണ്ട്..ഖുർആൻ മുറുക്കിപ്പിടിച്ചാൽ മാത്രം പോര, ആശയം പഠിക്കണം..അതിലെ ഓരോ പുളളിക്കും ശദ്ദിനും വാക്കിനും അൽഭുതക്കഥപറയാനുണ്ട്..ഇനി ശ്രദ്ധിച്ച് കേട്ടോ... നബിയെക്കൊണ്ട് സന്തോഷിക്കാൻ അല്ലാഹു പറഞ്ഞു,എന്നാൽ പ്രത്യേകശൈലിയോ,ദിവസമോ പറഞ്ഞില്ല..അത് കൊണ്ട് ഏത് രൂപത്തിലും ഭാവത്തിലും,ദിവസത്തിലും ആയിക്കൂടേ മൗലവീീീ.. മാത്രമല്ല അവിടുന്ന് പിറന്നദിനത്തിന് അഥവാ അനുഗ്രഹം വന്നദിനത്തിന് വൻമഹത്വമൂണ്ടെന്ന് മുഫസ്സിരീങ്ങളും മുഹദ്ദിസീങ്ങളും അടിവരയിടുന്നുമൂണ്ട്..ഒരക്ഷരം പഠിക്കാതെ മൗലവിമാരുടെ വാക്കുകൾ പ്രമാണമാക്കുന്ന നിനക്കിത് ദഹിക്കില്ല.
⏬ബിദഈബഡായിവീരൻ⏬
❓മനസ്സ് കൊണ്ട് സന്തോഷിച്ചാൽ പോരേ..ബാഹ്യപ്രകടനം വേണമെന്നതിന് എവിടെ തെളിവ്❓
💪🏻സുന്നീ ചുണക്കുട്ടൻ💪🏻
📣അതിനൂം ഖുർആൻ തന്നെയാ ഞങ്ങൾക്ക് തെളിവ്..ഞാൻ നേരത്തെ പറഞ്ഞല്ലോ ഖുർആനിൻറെ ഓരോ പ്രയോഗങ്ങളിൽ അൽഭുതങ്ങൾ ഒളിഞ്ഞിരിപ്പുണ്ടെന്ന്.. മൂത്ത്നബിയെക്കൊണ്ട് സന്തോഷിക്കാൻ അല്ലാ
ഹു തെരഞ്ഞെടുത്ത വാക്കായ ``ഫറഹ്'' എന്നതിൻറെ അർത്ഥം എന്തെന്നറിയാമോ നിനക്ക്..ഇല്ലെങ്കിൽ പഠിച്ചോ.. ``സന്തോഷത്തിൻറെ അങ്ങേയറ്റത്തിന്, സന്തോഷം ബാഹ്യത്തിൽ നിർഗളിക്കുന്നതിന്..അഥവാ സന്തോഷപ്രകടനത്തിന്നാണ് ``ഫറഹ്''എന്നുപയോഗിക്കുന്നത്.. സംശയമുണ്ടെങ്കിൽ -ഫിഖ്ഹുല്ലുഗഃ-നോക്ക്..
കിതാബോതാതാതെ മൗലവീബിഡലുകൾ മാത്രം കേട്ട് പഠിച്ച നിനക്കിതെങ്ങനെ അറിയാൻ''
👍🏻അത് കൊണ്ട് ഖുർആൻ തന്നെയാണ് നബിദിനാഘോഷത്തിന് ഞങ്ങൾക്കുളള ആദ്യ പ്രമാണം..മനസ്സിലാക്കിക്കോ💪🏻
🌹🍃🌹🍃🌹🍃🌹
സുന്നീ ചുണക്കുട്ടൻറെ തട്ടുതകർപ്പൻ മറുപടിയിൽ ഞെട്ടി വെട്ടിലായ മൗലവി ഓടി ഒഹാബീഓഫീസിലൊളിച്ചു..😂😜കാത്തിരിക്കാം നമുക്ക് അടുത്ത പൊട്ടത്തരഷീട്ടുമായുളള വരവിനെ
💬തുടരും...

No comments:

Post a Comment