Sunday 6 December 2015

റസൂലുള്ളാഹി (സ) ജനിച്ച ദിവസം തന്നെ യല്ലേ വഫാത്തായതും ആ നിലയിൽ ‘അന്നു’ ആഘോഷിക്കാൻ പാടുണ്ടോ



ചോദ്യം : റസൂലുള്ളാഹി (സ) ജനിച്ച ദിവസം തന്നെ യല്ലേ വഫാത്തായതും ആ നിലയിൽ ‘അന്നു’ ആഘോഷിക്കാൻ പാടുണ്ടോ
📖👈 قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «حَيَاتِي خَيْرٌ لَكُمْ تُحَدِّثُونَ وَيُحَدَّثُ لَكُمْ , وَوَفَاتِي خَيْرٌ لَكُمْ تُعْرَضُ عَلَيَّ أَعْمَالُكُمْ , فَمَا كَانَ مِنْ حَسَنٍ حَمِدْتُ اللَّهَ عَلَيْهِ , وَمَا كَانَ مِنْ سَيِّئٍ اسْتَغْفَرْتُ اللَّهَ لَكُمْ (بزار)
📌നബി (സ) പറഞ്ഞു :എന്റെ ജീവിതം നിങ്ങള്ക്ക് നന്മയാണ് ,എന്റെ വഫാത്തും നിങ്ങള്ക്ക് ഗുണമാണ് , (കാരണം ) നിങ്ങളുടെ അമലുകൾ എനിക്ക് വെളിവാക്കപ്പെടുന്നു നന്മ കാണിക്കപ്പെട്ടാൽ ഞാൻ അല്ലാഹുവിനെ സ്തുതിക്കും , തിന്മകൾ കാണിക്കപ്പെട്ടാൽ നിങ്ങള്ക്ക് വേണ്ടി പാപ മോചനം തേടും (ബസ്സാര് )
📖👈 والجواب عن ذلك : هو قول الإمام السيوطي رحمه الله: (إن ولادته صلى الله عليه وآله
وسلم أعظم النعم، ووفاته أعظم المصائب لنا، والشريعة حثت على إظهار شكر
النعم، والصبر والسكون عند المصائب، وقد أمر الشرع بالعقيقة عند الولادة
وهي إظهار شكر وفرح بالمولود، ولم يأمر عند الموت بذبح (عقيقة) ولا بغيره.
بل نهى عن النياحة وإظهار الجزع، فدلت قواعد الشريعة على أنه يحسن في هذا
الشهر إظهار الفرح بولادته صلى الله عليه وآله وسلم دون إظهار الحزن
بوفاته).
📌ഉത്തരം:-ബഹു ഇമാം സുയൂത്വി(റ)പറയുന്നു:റസൂലുള്ളാഹി(സ)യുടെ ജന്മദിനം ഏറ്റവും വലിയ അനുഗ്രഹമാൺ എന്നാൽ അവിടത്തെ വിയോഗം ഏറ്റവും വലിയ പ്രതിസന്തിയുമാണ് എന്നാൽ ഇസ്ലാമിക ശരീ അത്ത്‌ അനുഗ്രഹത്തിന്റെ മേൽ നന്ദി പ്രഘടിപ്പിക്കാനും പ്രതിസന്തിയുടെയും പ്രയാസത്തിന്റെയും മേൽ ക്ഷമിക്കാനും സമാധാനിക്കാനുമാൺ പ്രേരിപ്പിച്ചിട്ടുള്ളത്‌ ഇസ്ലാമിക ശരീ അത്ത്‌ ഒരു കുഞ്ഞ്‌ ജനിച്ചാൽ "അഖിഖ"അറുക്കാൻ പറഞ്ഞത്‌ ആജനനത്തിൽ നന്ദിപ്രഘടിപ്പിക്കാൻ വേണ്ടിയാൺ എന്നാൽ മരണപ്പെട്ടാൽ "അഖിഖ അറുക്കാൻ പറയുന്നില്ലെന്നുമാത്രമല്ല ദുഃഖം പ്രഗടിപ്പിക്കലും അട്ടഹസിച്ചു കരയലും വിരോധിക്കുകയാണ് ചെയ്തത്‌ ഈ അടിസ്ഥാനത്തിൽ റസൂലുള്ളാഹി(സ)യുടെ ജന്മദിനത്തിൽ സന്തോഷിക്കുകയും വിയോഗത്തിൽ ദുഃഖിക്കാൻ പാടില്ല എന്നു മാണ് അറീക്കുന്നത് ( فتاوي الحافظ السيوطي )
👉 നോക്കു നബി തങ്ങൾ (സ) വെള്ളിയാഴ്ച്ചയുടെ മഹത്വം പറയിന്നിടത്ത്‌
📖👈 قال صلى الله عليه وسلم. إِنَّ مِنْ أَفْضَلِ أَيَّامِكُمْ يَوْمَ الْجُمُعَةِ ، فِيهِ خُلِقَ آدَمُ عَلَيْهِ السَّلَام ، وَفِيهِ قُبِضَ..
📌" നബി (സ) പറഞ്ഞു, നിങ്ങളുടെ ദിവസങ്ങളിൽ വെച്ച്‌ ഏറ്റവും ശ്രേഷ്ടമായ ദിവസം വെള്ളിയാഴ്ച്ചയാകുന്നു - അന്നാണ്‌ ആദം നബി(അ) നെ സൃഷ്ടിക്കപ്പെട്ടത്‌, അന്നാണ്‌ അദ്ദേഹം വഫാത്തായതും.."
✅📎മറ്റൊരു ഹദീസില്
📖👈قال صلى الله عليه وسلم:{إن يوم الجمعه يوم عيد،فلا تجعلوا يوم عيدكم يوم صيامكم إلا أن تصوموا قبله او بعده} رواه أحمد
📌‘ നിക്ഷ്ചയം വെള്ളി ദിവസം പെരുന്നാള്‍ ദിനമാണ് ... (അഹ്മദ് )
👉 ആദം നബി (അ) ജനിച്ചതും പുറമേ വഫാത്തായതും വെള്ളി ദിവസമായിരിക്കെ അന്നെങ്ങനെ സന്തോഷ ദിനമാക്കും എന്ന് ചിന്ധിക്കുന്നവർ ഭാവിയിൽ ജുമു അയും ഇല്ലാതാക്കുമോ ? അള്ളാഹു കാത്തു രക്ഷിക്കുമാറാവട്ടെ .. അമീൻ
📢 ചുരുക്കത്തിൽ അല്ലാഹുവിന്റെ അനുഗ്രഹത്തിൽ സന്തോഷിക്കുവാനും നന്ദി പ്രഗടിപ്പിക്കുവാനും , മുസീബത്തുകളിൽ ക്ഷമിക്കുവാനുമാണ് ഇസ്ലാമിന്റെ കല്പന ,അത് അനുസരിക്കൽ മുസ്ലിമിന് അനിവാര്യമാണ്.
✅ ഒന്ന് കൂടി ഉണര്ത്തട്ടെ
📖👈 أن إبليس رن أربع رنات حين لعن وحين أهبط وحين ولد رسول الله صلى الله عليه وسلم وحين أنزلت الفاتحة (البداية والنهاية- إبن كثير )
📌 ഇബ്ലീസ്‌ (ല അ ) 4 പ്രാവശ്യം പൊട്ടിക്കരഞ്ഞു ,1 അള്ളാഹു അവനെ ശപിക്കപ്പെട്ടവനാക്കിയപ്പോയും ,2 അവനെ പുറത്താക്കിയപ്പോയും ,
3⃣ നബി صلى الله عليه وسلم ജനിച്ചപ്പോയും,4സൂറത്തുൽ ഫാത്തിഹ അവതരിച്ചപ്പോയും ..
💐مرحبا بالشهر الربيع والمولد💐
Share 👬🎁

No comments:

Post a Comment