Sunday 22 November 2015

ഉമർ (റ) ൻ്റെ ഭരണ കാലത്തെ ഇസ്തിഗാസയും,സ്വപ്നവും . വഹാബീ കളവുകൾക്ക് മറുപടി.ഭാഗം‐1⃣

ഉമർ (റ) ൻ്റെ ഭരണ കാലത്തെ ഇസ്തിഗാസയും,സ്വപ്നവും . വഹാബീ കളവുകൾക്ക് മറുപടി.ഭാഗം‐1⃣
-------------------------
-------------------------
حدثنا : أبو معاوية ، عن الأعمش ، عن أبي صالح ، عن مالك الدار ، قال : وكان خازن عمر على الطعام ، قال : أصاب الناس قحط في زمن عمر فجاء رجل إلى قبر النبي (ص) فقال : يا رسول الله ! إستسق لأمتك فإنهم قد هلكوا ، فأتى الرجل في المنام فقيل له : إئت عمر فإقرئه السلام ، وأخبره أنكم مستقيمون وقل له : عليك الكيس ! عليك الكيس ! فأتى عمر فأخبره فبكى عمر ثم قال : يا رب لا آلو إلا ما عجزت عنه.
"ഉമര്‍(റ)ന്‍റെകാലത്ത് ജനങ്ങള്‍ക്ക് വരള്‍ച്ച ബാധിച്ചപ്പോള്‍ ഒരാള്‍ നബി(സ)യുടെ ഖബറിന്‍ സമീപം വന്ന്‍ പറഞ്ഞു.ജനങ്ങളാകെ നശിച്ചു അവര്‍ മഴയില്ലാതെ വിഷമിക്കുന്നു.അവര്‍ക്ക് വേണ്ടി അങ്ങ് മഴയെ തേടിയാലും.പിന്നീട് അയാള്‍ക്ക് ഉറക്കില്‍ പ്രത്യക്ഷപെട്ടു നബി(സ)പറഞ്ഞു.താങ്കള്‍ ഉമറിനെ കണ്ട് സലാം പറയുകയും അവര്‍ക്ക് മഴ ലഭിക്കുമെന്ന വൃത്താന്തമറീക്കുകയും ചെയ്യുക.അദ്ദേഹം ഉടനെ ഉമര്‍(റ)വിന്‍റെ അരികില്‍ ചെന്ന്‍ നടന്ന സംഭാവങ്ങളല്ലാം വിവരിച്ചു.നബി(സ)അങ്ങേക്ക് സലാം പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു ഇത് കേട്ട ഉമര്‍(റ)കരയുകയുണ്ടായി.(ദലാഇലുന്നുബുവ്വ).
🔻🔻🔻
ഈ സംഭവം കേവലം സ്വപ്നമാണെന്നും,കബിറന്നടുത്ത് പോയി പറഞ്ഞതും, ഉമർ(റ)ന്റെ അടുത്ത് പോയി നടന്ന കാര്യങ്ങൾ പറഞ്ഞതും സ്വപ്നത്തിലാണെന്ന് ആക്കി മാറ്റിയ വാഹാബികളുടെ കാപട്യങ്ങളും, കള്ളത്തരങ്ങളും തുറന്ന് കാണിച്ച് മറുപടി പറയുന്നു.
🔻🔻🔻🌀
(ഉണർച്ചയിൽ)നബി(സ)യുടെ ഖബറിനടത്തു ചെന്ന് സഹായം ചോദിച്ച വ്യക്തിയെ
എന്ത് കൊണ്ട് ഉമർ(റ) ശിർക്ക് ആരോപിച്ച് ശിക്ഷിക്കുകയോ, ശകാരിക്കുകയോ ചെയ്തില്ല ?എന്ത് കൊണ്ട് ഈ ചോദ്യത്തിന് മറുപടി ഇല്ല വിമർശകരെ!
📢
🔻🔻🔻
കളവ്: 1⃣

അദ്ധുററുസ്സനിയ്യ الدرر السنية എന്ന തൻ്റെകിതാബിൽ വ്യക്തികൾ റസൂലിനെ സ്വപ്നം കണ്ടത് ഇസ്ലാമിൽ തെളിവല്ലെന്നു സ്ഥാപിച്ച കേരള സമസ്തക്കാരടക്കമുള്ള ഇടതേട്ട വാദികളുടെ ബഹുമാന്യ പണ്ഢിതൻ സൈനീദഹ്ലാൻ അതെ പുസ്തകത്തിൽ തന്നെ സ്വപ്നം തെളിവായി ഉദ്ധരിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ തവസ്സുലും(ഇടതേട്ടം)ഇസ്തിഗാസയും(അല്ലാഹു അല്ലാത്തവരെ നേരിൽ വിളിച്ചു പ്രാർത്ഥിക്കൽ)അനുവദനീയമാണെന്നു പ്രസ്താപിക്കുകയും ചെയ്യുന്നു( അദ്ധുററുസ്സനിയ്യ പേജ്‐9)
സൈനീദഹ്ലാനുദ്ധരിച്ച ഈ സ്വപ്നക്കഥ അനുയായികളും വലിയ കാര്യമായി തന്നെ എടുത്തു പ്രസ്താവിക്കുന്നു.
🚫🚫🚫🚫🚫🚫
മറുപടി:
👇👇👇
ഇസ്ലാമിൽ സ്വപനം കൊണ്ട് ഹുക്മ് (വിധി) സ്ഥിരപ്പെടുമെന്ന് സൈനീ ദഹ് ലാൻ (റ) മാത്രമല്ല; ഒരു ഇമാമും പറഞ്ഞിട്ടില്ല.
എന്നാൽ സൈനീ ദഹ് ലാൻ(റ) ഒരു കിതാബിലും മേൽ സംഭവത്തിലെ സ്വപ്നം ദീനിൽ തെളിവാണെന്ന് പറഞ്ഞതായി കാണിക്കാൻ കഴിയില്ല.
അങ്ങനെ പറഞ്ഞ ഒരു ഉദ്ധരണി കാണക്കാൻ വിമർശകരെ വെല്ലുവിളിക്കുന്നു.
🔻🔻🔻📢
പ്രസ്തുത സംഭവം കേവലം സ്വപ്നക്കഥയാണെന്ന് ഒരു ഇമാം പോലും പറഞ്ഞിട്ടില്ല.
🔻🔻🔻♻
വഹാബി പുരോഹിതൻ ഇബ്നു തീമിയ പോലും പറയുന്നത് കാണുക:
وكذلك أيضا ما يروى : " أن رجلا جاء إلى قبر النبي صلى الله عليه وسلم ، فشكا إليه الجدب عام الرمادة ، فرآه وهو يأمره أن يأتي عمر ، فيأمره أن يخرج يستسقي بالناس "فإن هذا ليس من هذا الباب . ومثل هذا يقع كثيرا لمن هو دون النبي صلى الله عليه وسلم ، وأعرف من هذا وقائع كثيرا.(إقتضاء الصراط المستقيم: ٣٧٢)
റമദാവർഷം (മഴയില്ലാത്തത് കാരണം എല്ലാ വസ്തുക്കളും വെണ്ണീറിന്റെ നിറത്തിലായത്കൊണ്ടാണ് ആ വർഷത്തെ ആമുർറമാദ: (عام الرمادة) എന്ന് വിളിക്കുന്നത്) ഒരാള് നബി(സ) യുടെ ഖബ്റിങ്കൽ വന്നു മഴയില്ലാത്തതിനെപ്പറ്റി നബി(സ) യോട് ആവലാതി ബോധിപ്പിച്ചതായും തുടർന്ന് അദ്ദേഹം റസൂൽ(സ)യെ കാണുകയും ഉമർ(റ) സമീപ്പിച്ച് ജനങ്ങളുമായി പുറപ്പെട്ടു മഴയെ മഴയെ തേടുന്ന നിസ്കാരം നടത്താൻ അദ്ദേഹത്തോട് നിർദ്ദേശിക്കാനും നബി(സ) അദ്ദേഹത്തിനു നിർദ്ദേശം നല്കിയതായും ഉദ്ദരിക്കപ്പെടുന്നുണ്ട്. അതും ഈ അദ്ദ്യായത്തിൽ(വിമർശിക്കപ്പെടുന്ന) പെട്ടതല്ല. നബി(സ) യേക്കാൾ സ്ഥാനം കുറഞ്ഞവർക്ക് തന്നെ ധാരാളമായി അങ്ങനെ സംഭവിക്കുന്നുണ്ട്. ഇതുപോലുള്ള ധാരാളം സംഭവങ്ങൾ എനിക്കറിയാം.(ഇഖ്‌തിളാഅ പേ: 372).
🔻🔻🔻🔸
ഇമാമീങ്ങളുടെ പേരിൽ കള്ളം പറയുമ്പോൾ സൂക്ഷക്കണം അല്ലെങ്കിൽ ഇത് പോലെ പിടിക്കപ്പെടും.ഇഖ്തിളാഅ എന്ന ഗ്രന്ഥം സൈനീ ദഹ് ലാൻ (റ)ന്റെതല്ല.

കളവ്:
2⃣
👇👇👇
അദ്ധേഹം കഥക്ക് നൽകിയ തലവാചകം തന്നെ തവസ്സുലിന്നും,ഇസ്തിഗാസക്കും ശുപാർശകരെ നിശ്ചയിക്കുന്നതിനുമെല്ലാം തെളിവാണു അതെന്ന നിലക്കാണ്.ആ തലവാചകം ഇങ്ങിനെയാണ്.
وهو من باب،التوسل واتشفع والإستغاثة به صلى الله عليه وسلم -ص-9
🚫🚫🚫🚫🚫🚫
മറുപടി:
👇👇👇
ഒരു സംഭവം തന്നെ തവസ്സുലിനും,ഇസ്തിഗാസക്കും ശുപാർശ ചോദിക്കുന്നതിനെല്ലാം ഇമാമീങ്ങൾ തെളിവാക്കുന്നുണ്ട് അതിന് എന്താണ് കുഴപ്പം?
ഇതിന് സമാനമായ മറ്റൊരു സംഭവം തെളിവാക്കിയ ശേഷം ഇമാം നവവി(റ) പറയുന്നത് കാണുക:
ثم يرجع إلى موقفه الأول قبالة وجه رسول الله صلى الله عليه وسلم ويتوسل به في حق نفسه ، ويستشفع به إلى ربه سبحانه وتعالى ، ومن أحسن ما يقول ما حكاه الماوردي والقاضي أبو الطيب وسائر أصحابنا عن العتبي مستحسنين له قال : " كنت....
നബി(സ) ക്കും സിദ്ദിഖ് (റ) വിനു ഉമർ(റ) നും സലാം പറഞ്ഞ ശേഷം സിയാറത്ത് ചെയ്യുന്നവൻ നബി(സ) യുടെ മുഖത്തിനു അഭിമുഖമായി വന്നു നിന്ന് സ്വന്തം കാര്യത്തിൽ നബി(സ) യെ കൊണ്ട് തവസ്സുൽ ചെയ്യുകയും തന്റെ തന്റെ രക്ഷിതാവിനോട്‌ ശുപാര്ശ പറയാൻ നബി(സ) യോട് ആവശ്യപ്പെടുകയും വേണം. ഇമാം മാവർദി(റ) (ഹി: 364-450) യും ഖാസീ അബുത്ത്വയ്യിബും (റ) (ഹി: 348-450) നമ്മുടെ മറ്റു അസ്ഹാബും നല്ലതായി കണ്ടുകൊണ്ട് ഉത്ബി(റ) യിൽ നിന്ന് ഉദ്ദരിക്കപ്പെടുന്നവാചകം തന്നെ പറയുന്നതാണ് കൂടുതൽ നല്ലത്....(ശർഹുൽ മുഹദ്ദബ് 8/217).
🔻🔻🔻
"ഈളാഹ്" പേ : 499 -ലും ഇമാം നവവി(റ) അപ്രകാരം പ്രസ്ഥാപിച്ചിട്ടുണ്ട്. മാലികീ മദ്ഹബ് കാരനായ ശിഹാബുദ്ദീൻ അബുൽ അബ്ബാസ് അൽഖറാഫീ(റ) (ഹി: 626-284) 'അദ്ദഖീറ'
3 / 229-ൽ പ്രസതുത സംഭവം ഉദ്ദരിക്കുകയും പ്രവർത്തി പഥത്തിൽ കൊണ്ടുവരാൻ പ്രോത്സായിപ്പിക്കുകയും ചെയ്തിട്ടുണ്ട് .
അപ്പോൾ ആ കളവും പൊളിഞ്ഞു.
✳✳✳✳✳✳
കളവ്:
3⃣

മഴക്ക് വേണ്ടി നബി(സ)യുടെ ഖബറിടത്തിൽ ചെന്ന് ആവലാതിപ്പെട്ടു എന്നതാണ് ഈ കഥയിലെ പ്രധാന പ്രതിപാദ്യം.ഇതുതന്നെ പരിശുദ്ധ ഖുർആനിന്റെ നബി(സ)യുടെ ചര്യക്കും സ്വഹാബത്തിന്റേയും താബിഉകളുടെയും സമ്പ്രദായങ്ങൾക്കും ഒട്ടും യോജിക്കാത്തതാണ്.''
🚫🚫🚫🚫🚫🚫
മറുപടി:
👇👇👇
ഈ സംഭവം
ഇബ്നുഅബീശൈബ(റ) പ്രബലമായ പരമ്പരയിലൂടെ അബുസ്വാലിഹുസ്സമ്മാനി(റ),മാലികുദ്ദാർ(റ) വിൽ നിന്ന് നിവേദനം ചെയ്യുന്ന എന്നാണ് ഫത്ഹുൽ ബാരിയിൽ (3/144)ഇബ്നു ഹജർ(റ) പറയുന്നത്.
🔻🔻🔻
ഇബ്നു കസീർ ഈ സംഭവം ഉദ്ധരിച്ച ശേഷം പറയുന്നു: ഇതിന്റെ പരമ്പര പ്രബലമാണ് (അൽ ബിദായ വന്നിഹായ 10/111)
🔻🔻🔻📚
നബി(സ) നക്ഷത്ര തുല്യരാണെന്ന് പറഞ്ഞ അതേ സ്വഹാബത്താണ് നബി തങ്ങളുടെ ജാറത്തിൽ പോയി മഴക്ക് വേണ്ടി സഹായാർത്ഥന നടത്തിയത്.
🔻🔻🔻⏳
ഇനി താബിഈങ്ങൾ ചെയ്ത തെളിവ് വേണമെങ്കിൽ അതും കണ്ടോളൂ.
👇
🔻🔻🔻📚
മഹാനായ ഇബ്നു അസാകിർ(റ) രേഖപ്പെടുത്തുന്നു:
كان محمّد ابن المنكدر يجلس مع أصحابه ، فكان يصيبه صمات ، فكان يقوم ويضع خده على قبر النبي - صلى الله عليه وسلم ثم يرجع، فعوتب في ذلك ، فقال : إنه يصيبني خطرة ، فإذا وجدت ذلك ، استعنت بقبر النبي - صلى الله عليه وسلم . (تاريخ دمشق : ١٤٦/٧)
മുഹമ്മദ്ബ്നുൽമുൻകദിർ(റ) കൂട്ടുകാരൊന്നിച്ചിരിക്കുമ്പോൾ അദ്ദേഹത്തിനു വല്ല പ്രയാസവും നേരിട്ടാൽ എഴുന്നേറ്റുപോയി തന്റെ കവിൾത്തടം നബി(സ) യുടെ ഖബ്റിന്നു മുകളിൽ വെക്കുകയും പിന്നീട് തിരിച്ച് വരുന്നതുമാണ്. അങ്ങനെ ചെയ്യുന്നതിൽ അദ്ദേഹത്തെ ആക്ഷേപിക്കപ്പെട്ടപ്പോൾ അദ്ദേഹം വിശദീകരിച്ചു. എനിക്ക് വല്ല അപകടവും വന്നെത്തിയാൽ ഞാൻ നബി(സ) യുടെ ഖബ്റിനോട് ഇസ്തിഗാസ നടത്തുന്നതാണ്.(താരീഖുദിമിഷ്ഖ് : 7/146)
🔻🔻🔻🌀
അങ്ങനെ ഈ കള്ളത്തരവും പൊളിച്ചു, ഇനി എന്ത് പറയാനുണ്ട്? ഞാൻ പറഞ്ഞ തെളിവുകൾ നിഷേധിക്കാനോ, ശരിയല്ലെന്ന് സമർത്ഥിക്കാനോ കഴിക്കുന്നവർ ഇതിന് മറുപടി എഴുതാൻ വെല്ലുവിളിക്കുന്നു.
🌹🌹🌹♻🌹🌹🌹
സുന്നി ഡിബേറ്റ്സ് വിങ്ങിനു വേണ്ടി
✏ഹാരിസ് തറമ്മൽ
📞+9715020 872 06

No comments:

Post a Comment