Saturday, 21 November 2015

മന്ത്രിക്കലും ഉറുക്ക് (ഏലസ്സ്) കെട്ടലും

മന്ത്രിക്കലും ഉറുക്ക് (ഏലസ്സ്) കെട്ടലും
ഇമാം ഇബ്ന്‍ ഹജര്‍(റ)എഴുതുന്നത് കാണുക
قال ابن حجر العسقلاني : و قد اجمع العلماء على جواز الرقية عن اجتماع ثلاثة شروط ان يكون بكلام الله تعالى او باسمائه و صفاته و بالسان العربي او بما يعرف معناه من غيره و ان يعتقد ان الرقية لا تاثر بذاتها و انما بذات الله تعالى (فتح الباري 10/195
"ഖുര്‍ആന്‍,അറിയപ്പെട്ട ദിക്റുകള്‍ എന്നിവകൊണ്ട് മന്ത്രിക്കുന്നത് അനുവദനീയമെന്നതില്‍ പണ്ഡിതരുടെ എകാഭിപ്രായമുണ്ട്(ഫതഹുല്‍ ബാരി)
ഇമാം നവവി(റ) പറയുന്നു
قال الامام النووي واما الرقى بايات القران و بالاذكار المعروفة فلا نهي فيه بل هو سنة:شرح مسلم
ഖുര്‍ആന്‍ ആയത്ത് കൊണ്ടും അറിയപ്പെട്ട ദിക്റ് കൊണ്ടും മന്ത്രിക്കല്‍ വിരോധിക്കപെട്ടതല്ല മറിച്ച് സുന്നത്തായ കാര്യമാണ്‍(ശറഹ് മുസ്ലിം)
ഇമാം റാസി(റ)പറയുന്നത് കാണാം
قال الامام الرازي : ان النفث في العقد انما يكون مذموما اذا كان سحرا مضرا بالارواح و الابدان فاما اذا كان النفث لاصلاح الارواح و الابدان وجب ان لا يكون حراما(تفسير الكبير
"കെട്ടുകളില്‍(ചരട് പോലോത്ത)ഊതി മന്ത്രിക്കല്‍ ശരീരത്തിനും ആത്മാവിനും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന മാരണം പോലോത്തതാണങ്കില്‍ അത് വിരോധിക്കപ്പെട്ടതും എന്നാല്‍ ശരീരത്തിന്‍ ആത്മാവിനും ഗുണം കിട്ടുന്നതാണങ്കില്‍ വിരോധിക്കപ്പെട്ടതാണന്ന്‍ പറയാന്‍ കഴിയാത്തതുമാണ്(റാസി)
ഇമാം ബുഖാരിയും മുസ്ലിമും(റ)റിപ്പോര്‍ട്ട് ചെയ്യുന്നഒരു സുദീര്‍ഘമായ ഹദീസിന്‍റെ സംഗ്രഹം കാണുക
حدثنا أبو النعمان حدثنا أبو عوانة عن أبي بشر عن أبي المتوكل عن أبي سعيد رضي الله عنه قال انطلق نفر من أصحاب النبي صلى الله عليه وسلم في سفرة سافروها حتى نزلوا على حي من أحياء العرب فاستضافوهم فأبوا أن يضيفوهم فلدغ سيد ذلك الحي فسعوا له بكل شيء لا ينفعه شيء فقال بعضهم لو أتيتم هؤلاء الرهط الذين نزلوا لعله أن يكون عند بعضهم شيء فأتوهم فقالوا يا أيها الرهط إن سيدنا لدغ وسعينا له بكل شيء لا ينفعه فهل عند أحد منكم من شيء فقال بعضهم نعم والله إني لأرقي ولكن والله لقد استضفناكم فلم تضيفونا فما أنا براق لكم حتى تجعلوا لنا جعلا فصالحوهم على قطيع من الغنم فانطلق يتفل عليه ويقرأ الحمد لله رب العالمين فكأنما نشط من عقال فانطلق يمشي وما به قلبة قال فأوفوهم جعلهم الذي صالحوهم عليه فقال بعضهم اقسموا فقال الذي رقى لا تفعلوا حتى نأتي النبي صلى الله عليه وسلم فنذكر له الذي كان فننظر ما يأمرنا فقدموا على رسول الله صلى الله عليه وسلم فذكروا له فقال وما يدريك أنها رقية ثم قال قد أصبتم اقسموا واضربوا لي معكم سهما فضحك رسول الله صلى الله عليه وسلم قال أبو عبد الله وقال شعبة حدثنا أبو بشر سمعت أبا المتوكل بهذا
صحيح البخاري 2/856 صحيح مسلم 2/224
"നബി(സ)യുടെ ചില സ്വഹാബികള്‍ ഒരു യാത്രാമധ്യേ സര്‍പ്പവിഷമേറ്റ ഒരു ഗോത്രതലവനെ കണ്ടുമുട്ടുന്നു പല ചികിത്സ നല്‍കീട്ടും ഫലിക്കാതെ വന്ന ആ ഗോത്രക്കാര്‍ സ്വഹാബികളെ സമീപിച്ചു.സ്വഹാബികളില്‍ ഒരാള്‍ വെള്ളം മന്ത്രിച്ചുനല്‍കിയപ്പോള്‍ അത് കുടിച്ച അദ്ദേഹത്തിന്‍റെ അസുഖം പൂര്ണ്ണമായും ഭേദമായി പ്രതിഫലമായി അവര്‍ കുറെ ആടുകളെ നല്‍കി.അതുമായി നബി(സ)യെ സ്മീപിച്ചപ്പോള്‍ നബി(സ)പറഞ്ഞു മന്ത്രത്തിന്‍ ലഭിച്ച പ്രതിഫലമല്ലേ അത് വീതിച്ചെടുക്കുക.എനിക്കും ഒരു വിഹിതം നല്‍കുക(ബുഖാരി,മുസ്ലിം)
രോഗത്തിന്‍ മന്ത്രമാവാമെന്നും അതിന്ന്‍ പ്രതിഫലം വാങ്ങാമെന്നും മരുന്ന്‍ ഫലിക്കാത്ത രോഗത്തിന്‍ പോലും മന്ത്രം മൂലം രോഗശമനം വരുമെന്നും ഈ ഹദീസ് തെളീയിക്കുന്നുണ്ട്
മഹാനായ ഇബ്ന്‍ കസീര്‍ രഹ്മതുല്ലാഹി അലൈഹി പറയുന്നു;
തഫ്സിര്‍ ഇബ്ന്‍ കസീര്‍ മരിച്ചു നോക്കുക..
وقال الإمام أحمد: حدثنا يزيد، أخبرنا محمد بن إسحاق، عن عمرو بن شعيب، عن أبيه، عن جده قال: كان رسول الله صلى الله عليه وسلم يعلمنا كلمات يقولهن عند النوم، من الفزع: "بسم الله، أعوذ بكلمات الله التامة من غضبه وعقابه، ومن شر عباده، ومن همزات الشياطين وأن يحضرون" قال: فكان عبد الله بن عمرو يعلمها من بلغ من ولده أن يقولها عند نومه، ومن كان منهم صغيرا لا يعقل أن يحفظها، كتبها له، فعلقها في عنقه.
അമ്ര് ബിന്‍ ശുഹൈബ് ര.അ യില്‍ നിന്നും നിവേദനം. അദ്ദേഹം പറയുന്നു, എന്റെ പിതാവിനും അദ്ദേഹത്തിന്റെ പിതാവിനും ഉറങ്ങുന്നതിനു മുംബ് ചൊല്ലേണ്ടുന്ന ഒരു ദു'ആ റസൂല്‍ സ.അ പഠിപ്പിച്ചു കൊടുത്തു..
ആ ദു'ആ ഇതാണ്
"بسم الله، أعوذ بكلمات الله التامة من غضبه وعقابه، ومن شر عباده، ومن همزات الشياطين وأن يحضرون"
അത് നമ്മെ ഭയത്തില്‍ നിന്നും മാനസിക പ്രയാസങ്ങളില്‍ നിന്നും സംരക്ഷിക്കും. അബ്ദുല്ലാഹിബ്നു ഉമര്‍ (ര) ഇത് വര്‍ദ്ധിപ്പിക്കുവാന്‍ കുട്ടികളെ പഠിപ്പിച്ചു കൊടുത്തിരുന്നു. എന്നാല്‍ ഇത് ചൊല്ലാന്‍ അറിയാത്ത കുട്ടികള്‍ക്ക് അവരുടെ കഴുത്തില്‍ ഇത് എഴുതി കേട്ടിക്കൊടുകക്കുകയും ചെയ്യമായിരുന്നു...
[തഫ്സീർ ഇബ്നു കസീർ - അൽ മു'അമിനൂൻ, ആയത്ത് 97)
തഫ്സീറില്‍ പറയപ്പെട്ട പ്രസ്തുത ഹദീസ് തന്നെ ഹദീസ് ഗ്രന്ഥങ്ങളിൽ പരിശോധിച്ചാൽ;
. أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ إِذَا فَزِعَ أَحَدُكُمْ فِي النَّوْمِ فَلْيَقُلْ أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ غَضَبِهِ وَعِقَابِهِ وَشَرِّ عِبَادِهِ وَمِنْ هَمَزَاتِ الشَّيَاطِينِ وَأَنْ يَحْضُرُونِ فَإِنَّهَا لَنْ تَضُرَّهُ وَكَانَ عَبْدُ اللَّهِ بْنُ عُمَرَ يُلَقِّنُهَا مَنْ بَلَغَ مِنْ وَلَدِهِ وَمَنْ لَمْ يَبْلُغْ مِنْهُمْ كَتَبَهَا فِي صَكٍّ ثُمَّ عَلَّقَهَا فِي عُنُقِهِ
[അബു ദാവൂദ് 3893 ,സുനന്‍ തുര്മുധി 99/ഹദീസ് 3539]
أَبُو دَاوُدَ وَالنَّسَائِيُّ وَالْحَاكِمُ وَقَالَ صَحِيحُ الْإِسْنَادِ
അബു ദാവൂദ്, നാസാ'ഇ, ഹാകിം എന്നിവര്‍ പറയുന്നു ഇത് ഇസ്നാടുന്‍ സ്വഹിഹുന്‍ ആണെന്നാണ്‌
മന്ത്രവും ഏലസ്സും ശിരക്കാണന്ന ഹദീസ് ഇതിന്ന്‍ എതിരാകുമെന്ന സംശയം ഉണ്ടാകും .അതിന്ന്‍ മറുപടി നബി(സ)തങ്ങള്‍ തന്നെ പ്രസ്താവിച്ചിട്ടുണ്ട് "ജാഹിലിയ്യ കാലത്തുള്ള ശീര്‍ക്ക് വചനങ്ങളുള്‍ക്കൊള്ളുന്നവയെ കുറിച്ചാണ് നബി(സ)പറയുന്നത് ശിര്‍ക്കല്ലാതിരിക്കുമ്പോള്‍ മന്ത്രത്തിന്‍ കുഴപ്പമില്ല (മുസ്ലിം,ബുഖാരി)
حديث عبادة بن الصامت قال : كنت أرقي من حمة العين في الجاهلية فلما أسلمت ذكرتها لرسول الله فقال : اعرضها علي فعرضتها عليه فقال : ارق بها فلا بأس بها قال عبادة ولولا ذلك ما رقيت بها إنسانا أبدا (صحيح البخاري
ഉബാദത്ത് ബിന്‍ സ്വാമിത്ത്(റ)പറയുന്നു ഞാന്‍ ജാഹിലിയ്യ (അജ്ഞാതകാലം)കാലത്ത് ചെങ്കണ്ണിന്ന്‍ മന്ത്രിക്കാരുണ്ടായിരുന്നു മുസ്ലിമായപ്പോള്‍ ഞാനത് നബി(സ)യോട് പറഞ്ഞു നബി(സ) അത് കാണിച്ചു കൊടുക്കാന്‍ ആവശ്യപ്പെട്ടു അപ്പോള്‍ നബി(സ) പറഞ്ഞു ഇത് കൊണ്ട് മന്ത്രിച്ചോളൂ ഒരു കുഴപ്പവുമില്ല (ബുഖാരി)

No comments:

Post a Comment