Saturday 21 November 2015

വാഹബികൾക്ക് മറുവടി


തറാവീഹ് 20 റക്അത്താണ് എന്ന് വാദിക്കുന്നവര്‍ സാധാരണ ഉദ്ധരിക്കാറുള്ള തെളിവുകളുടെ പൊള്ളത്തരങ്ങളും ന്യൂനതകളും ഒന്നൊന്നായി നമുക്ക് പരിശോധിക്കാം.
തെളിവ് നമ്പര്‍ 1:
ഒന്നാമതായി, 20 നു വേണ്ടി വാദിക്കുന്നവര്‍ ഉദ്ധരിക്കാറുള്ള ഒരു തെളിവ് ഇബ്നു അബ്ബാസില്‍ നിന്ന് ഉദ്ധരിക്കുന്ന ഒരു റിപ്പോര്‍ട്ടാണ്.
انبانا ابوا سعيد المالينى حدثنا ابراهيم بن عدى الحافظ حدثنا عبد الله بن محمد بن عبد العزيز حدثنا منصور بن ابى مزاحم حدثنا ابو شيبة عن الحكمى عن مقشم عن ابن عباس قال كان النبى صلى الله عليه وسلم يصلى فى شهر رمضان فى غير جماعة بعشرين ركعة والوتر - السنن الكبرى للبيهق 2-496
ഇബ്നു അബ്ബാസില്‍ നിന്നുദ്ധരിക്കുന്നു:­ നബി(സ) റമദാന്‍ മാസത്തില്‍ 20 റക്അത്തും വിത്റും സംഘമായിട്ടല്ലാതെ നമസ്കരിക്കാറുണ്ടായിര­ുന്നു.

ഈ ഹദീസിന്‍റെ ന്യൂനത:
ഈ ഹദീസിന്‍റെ പരമ്പരയില്‍ അബീശൈബ എന്ന ഒരാളുണ്ട്. ഇദ്ദേഹത്തിന്‍റെ പേര് ഇബ്റാഹീമുബ്നു ഉസ്മാന്‍ എന്നാണെന്നും അദ്ദേഹം ളഈഫ് ആണെന്നും അദ്ദേഹം വഴിക്കല്ലാതെ ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല­െന്നും ഈ ഹദീസ് ഉദ്ധരിച്ച ഉടനെ തന്നെ ഇമാം ബൈഹക്കി പ്രസ്താവിക്കുന്നു.
تفر دبه ابوشيبة ابراهيم بن عثمان العبسى الكوفى وهو ضعيف - السنن الكبرى للبيهقى -2-496
പ്രസ്തുത ഹദീസിനെ ഇമാം മുഹമ്മദ്‌ സര്‍ഖാനി ശറഹുല്‍ മുവത്വയില്‍ വിലയിരുത്തുന്നത് ഇങ്ങിനെയാണ്.
وما رواه ابن ابى شيبة عن ابن عباس كان صلى الله عليه وسلم يصلى فى رمضان عشرين ركعة والوتر اسنادها ضعيف وقد عارضة هذا الحديث الصحيح مع كون عائشة اعلم بحال لنبى صلى الله عليه وسلم ليلا من غيرها - شرح الموطأ -1 -246
നബി(സ) റമദാനില്‍ 20 റക്അത്തും വിത്റും നമസ്കരിച്ചുവെന്ന അബൂശൈബയുടെ റിപ്പോര്‍ട്ടിന്‍റെ പരമ്പര ദുര്‍ബലമാണ്. തന്നെയുമല്ല തിരുമേനിയുടെ രാത്രി നമസ്കാരം മറ്റുള്ളവരേക്കാള്‍ അറിയുന്ന ആയിശ(റ)യുടെ സ്വഹീഹായ ഹദീസിനു ഈ ളഈഫായ ഹദീസ് എതിരുമാകുന്നു.

ഇതേ ഹദീസിന്‍റെ പറ്റി ഇമാം ഖസ്തല്ലാനി
المواهب الدنية
യില്‍ രേഖപ്പെടുത്തുന്നത് നോക്കുക.
وما مارواه أبى شيبة من حديث ابن عباس كان صلى الله عليه وسلم يصلى فى رمضان عشرين ركعة والوتر فاسناده ضعيف وقد عارضه حديث عائشة هذا وهى اعلم بحال النبى صلى الله عليه وسلم ليلا من غيرها - المواهب اللدنية :1 :262
ഇമാം സുയൂത്തി الحاوى للفتاوى യില്‍ (349-ആം പേജ്) ഈ ഹദീസ് . ഈ റിപ്പോര്‍ട്ട് ളഈഫാണെന്ന്‍ പ്രസ്താവിച്ചിട്ടുണ്ട­്

ابوشيبة العبسى‌) ابراهيم بن عثمان)
മുഖേനയല്ലാതെ വന്നിട്ടുമില്ല. ഈ മനുഷ്യനെ പറ്റി ഹദീസ് റിപ്പോര്‍ട്ടര്‍മാരുട­െ യോഗ്യതകള്‍ ചര്‍ച്ച ചെയ്യുന്ന اسماء الرجال ന്‍റെ ഗ്രന്ഥങ്ങളില്‍ നിന്നുള്ള ഉദ്ധരണികളിതാ:

ابو شيبة العبسى الكوفى قاضى واسط وجد ابى بكربن ابى شيبة يروى عن زوج امه الحكم بن عتيبة وغيره كذبه شعبة قال يحى بن معين ليس بثقة وقال احمد ضعيف وقال البخارى سكتوا عنه وقال النسائى متروك الحديث - ميزان الاعتدال للحافظ الذهبى
23:1
ഇമാം അബൂബക്കറിബ്നു അബീശയിബയുടെ ഉപ്പാപ്പയും واسط യിലെ ഖാസിയും അബസ് ഗോത്രക്കാരനും കൂഫക്കാരനുമാണ് അബൂശൈബ, അയാളുടെ മാതാവിന്‍റെ ഭര്‍ത്താവായ حكم بن عتيبة യില്‍ നിന്നും മറ്റും റിപ്പോര്‍ട്ട് ചെയ്യുന്നു. അയാള്‍ കള്ളനാണെന്ന് ഇമാമുശുഅ്ബയും അയാള്‍ യോഗ്യനല്ലെന്നു ഇമാം ഇബ്നുമുഈനും അയാള്‍ ദുര്‍ബാലനാണെന്ന് ഇമാം അഹ്മദുബ്നുഹംബലും അയാളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യാതെ മുഹദ്ദിസുകള്‍ മൗനമാവലംബിച്ചിരിക്കു­കയാണെന്ന് ഇമാം ബുഖാരിയും ഇയാളുടെ ഹദീസ് വര്‍ജ്ജിക്കപ്പെടേണ്ട­താണെന്ന് ഇമാം നസാഇയും പറഞ്ഞിരിക്കുന്നു.
ഈ അബൂശൈബയുടെ ഹദീസ്, മീസാനുല്‍ ഇഅ്ത്തിദാല്‍ നിശിദ്ധമായ ഹദീസുകള്‍ക്കുദാഹരണമാ­യി എടുത്തുദ്ധരിച്ചിരിക്­കുന്നു. അല്‍ഹാഫിളിബ്നു ഹജറുല്‍ അസ്ഖലാനി തന്‍റെ تهذيب التهذيب ന്‍റെ 144-145 പേജുകളില്‍ ഇബ്റാഹീമുബ്നു ഉസ്മാനിനെക്കുറിച്ച് പറഞ്ഞതിന്‍റെ ചുരുക്കം ഇവിടെ ചേര്‍ക്കാം.
ابراهيم بن عثمان قال احمد ويحيى وابو داود ضعيف قال البخارى سكتوا عنه وقال الترمدى منكر الحديث النسائى والد ولابى متروك الحديث وقال ابوحاتم ضعيف الحديث سكتوا عنه وتركوا حديثه وقال الجوز جانى ساقط وقال صالح ضعيف لا يكتب حديثة روى عن الحكم احاديث مناكير - قال ابو على النيسابورى ليس بالقوى كذبه شعبة مات سنة 166 :بحدف - تهذيف التهذيف -1: 144
ഇമാം അഹമദ്, യഹ് യാ, അബൂദാവൂദ് എന്നിവര്‍ ഇബ്റാഹീമിബ്നു ഉസ്മാന്‍ ളഈഫ് ആണെന്നും, دولابى, نسائى, ترمذى എന്നീ ഇമാമുകള്‍ ഹദീസ് വര്‍ജ്ജിക്കപ്പെടേണ്ട­വയാണെന്നും امام ابو حاتم ഇദ്ദേഹത്തിന്‍റെ ഹദീസുകള്‍ ഉപേക്ഷിച്ചിരിക്കുന്ന­ുവെന്നും ദുര്‍ബ്ബലനാണെന്നും امام جوز جانى റിപ്പോര്‍ട്ടില്‍ പരാജിതനാണെന്നും, صالح جزرة ദുര്‍ബ്ബലനാണെന്നും ഇയാളുടെ ഹദീസ് എഴുതപ്പെടാവതല്ലെന്നു­ം ابو على النيسابورى അയോഗ്യനാണെന്നും امام سعبة കള്ളനാണെന്നും പറഞ്ഞിരിക്കുന്നു, ഈ ഹദീസ് കെട്ടിയുണ്ടാക്കിയതാണ­െന്ന് വ്യകതമ , ഈ ഹദീസ് കെട്ടിയുണ്ടാക്കിയതാണ­െന്ന് വ്യകതമായല്ലോ. ഈ ഹദീസ് ഇബ്നു ഹജറുല്‍ ഹയ്ത്തമിയും മറ്റു ഫുഖഹാക്കളും മുഹദ്ദിസുകളുമെല്ലാം അയോഗ്യമാണെന്ന് പ്രസ്താവിച്ചിട്ടുണ്ട­്.
തെളിവ് നമ്പര്‍ 2:
وقد اخبرنا ابو عبد الله الحسين بن مجمد بن الحسين بن فنجوية الدينورى بالدامغان ئنا احمد بن محمد بن محمد بن اسحاق السنى انبأ عبد الله بن محمد بن عبد العزيز البغوى ننا على بن الجعد انبأابن ابى ذئب عن يزيد بن خصيفة عن السائب بن يزيد قال: كانوا يقومون على عهد عمر بن الخطاب رضى الله عنه فى شهر رمضان بعشرين ركعة قال وكانوا يقرؤن بالمئين وكانو يتوكؤن على عصيهم فى عهد عثمان بن عفان من شدة القيام - السنن الكبرى للبيهقى 496:2
സാഇബിബ്നുയസീദ് പറഞ്ഞതായി ഉദ്ധരിക്കുന്നു: ജനങ്ങള്‍ ഉമര്‍(റ) ന്‍റെ കാലത്ത് റമദാന്‍ മാസത്തില്‍ 20 റക്അത്ത് നമസ്കരിച്ചിരുന്നു. ഉസ്മാന്‍റെ കാലത്ത് നിറുത്തം അധികം നീണ്ടതിനാല്‍ അവര്‍ വടികളുടെ മേല്‍ ചാരിനില്‍ക്കാറുണ്ടായ­ിരുന്നു.

ഈ ഹദീസിന്‍റെ ന്യൂനത:
ഈ ഹദീസിന്‍റെ പരമ്പരയിലെ ابو عبد الله بن فنجوية الدينورى എന്നയാള്‍ യോഗ്യനാണെന്ന് തെളിയിക്കപ്പെട്ടിട്ട­ില്ല. مصطاح الحديث ന്‍റെ ഭാഷയില്‍ ഇയാള്‍ മജ്ഹൂല്‍ (യോഗ്യതകള്‍ തെളിയിക്കപ്പെടാത്ത വ്യക്തി) ആണ്.ഇവരുടെ ഹദീസ് അസ്വീകാര്യമത്രേ. ഹാഫിസ് ഇബ്നു ഹജറുല്‍ അസ്ഖലാനി അദ്ദേഹത്തിന്‍റെ نزهة النظر في شرح نخبة الفكر എന്ന ഗ്രന്ഥത്തില്‍ പറയുന്നത് നോക്കൂ!
أوان روى عنه اثنان فصاعدا ولم يوثق فهو مجهول الحال وهو المستور وقد قبل روايته جماعة بغيرقيدوردها الجمهور - نزهة النظر في نخبة الفكر: ص 71

ഒരാളില്‍ നിന്ന് രണ്ടോ അതിലധികമോ പേര്‍ റിപ്പോര്‍ട്ട് ചെയ്തു.പക്ഷെ അയാള്‍ അയോഗ്യനാണെന്നു തെളിയിക്കപ്പെട്ടിട്ട­ില്ലെങ്കില്‍ അയാള്‍ 'മജ്ഹൂലുല്‍' ഹാല് ആണ്.
ഇത്തരം റിപ്പോര്‍ട്ടുകള്‍ക്ക­ു തന്നെയാണ് مستور എന്നു പറയുന്നതും.ഇത്തരം റിപ്പോര്‍ട്ടുകള്‍ ഒരു വിഭാഗം ഉപാധി കൂടാതെ സ്വീകരിച്ചിട്ടുണ്ട്.­പക്ഷെ ഭൂരിപക്ഷം പണ്ഡിതന്‍മാരും അതിനെ തള്ളിക്കളഞ്ഞിരിക്കുന­്നു.

ഈ ഹദീസിനെ സംബന്ധിച്ചു تحفة الاحودى യില് പറയുന്നത് നോക്കൂ
:
فان قلت وروى البيهقى هذا الاثربسند آخر بلفظ قال كانو يقومون على عهد عمر بن الخطاب فى شهر رمضان بعشرين ركعة وصحح اسناده النووى وغيره قلت فى اسناده ابو عبد الله بن فنجوية الذينوري ولم اقف على ترجمة فمن ادعى صحة هذا الاثر فعليه ان يثبت كونه ثقة قابلا للاحتجاج - تحفة الأحوذي 75:2
ഉമറി (റ) ന്‍റെ കാലത്തു ജനങ്ങള് 20 റകഅത്ത് നമസ്കരിച്ചുവെന്ന് ഇമാം ബൈഹഖി റിപ്പോര്‍ട്ടു ചെയ്യുകയും ഇമാം നവവി അതിന്‍റെ പരമ്പര സ്വഹീഹാണെന്ന് പറയുകയും ചെയ്തിട്ടുണ്ടെന്ന് നീ പറഞ്ഞാല്‍ അതിന്നു ഞാന്‍ ഇങ്ങനെ മറുപടി പറയും. അതിന്‍റെ പരമ്പരയില്‍ അബൂഅബ്ദില്ലാഹിബ്നു ഫഞ്ചവൈഹിദ്ദീനവരി എന്നോരാളുണ്ട്. അയാള്‍ യോഗ്യനോ അയോഗ്യനോ എന്നു വിവരിക്കുന്ന ചരിത്ര ഗ്രന്ഥം ഞാന്‍ കണ്ടിട്ടില്ല. ഈ റിപ്പോര്‍ട്ടു ശരിയാണെന്ന് വാദിക്കുന്നവര്‍ ابو عبد الله بن فنجوية യോഗ്യനാണെന്ന് തെളിയിക്കേണ്ടതാണ്.
ഈ റിപ്പോര്‍ട്ടു ശരിയാണെന്ന് വന്നാല്‍ തന്നെ ഇതില്‍ നബി (സ) നമസ്കരിച്ചുവെന്നോ ഉമര്‍ (റ) നമസ്കരിച്ചുവെന്നോ, അദ്ദേഹം കല്‍പിച്ചുവെന്നോ അറിഞ്ഞിട്ടുണ്ടെന്നോ ഇല്ല എന്നുള്ളതും ഉമര്‍ 11 റകഅത്ത് നമസ്കരിക്കാന്‍ കല്പിച്ചുവെന്ന സ്വഹീഹായ ഹദീസിന്നെതിരാണെന്നുള­്ളതും പ്രത്യേകം പ്രസ്താവ്യമാണ്. ഇമാം നവവി ഇതു സ്വഹീഹാണെന്ന് വിശേഷിപ്പിച്ചിട്ടുണ്­ടെങ്കിലും യോഗ്യന്മാരായ ഹദീസ് റിപ്പോര്‍ട്ടര്‍മാരെ വിവരിക്കുന്ന തന്‍റെ ഗ്രന്ഥത്തില്‍ അബൂഅബ്ദുല്ലാ ഹിബ്നു ഫഞ്ചവൈഹിദ്ദീനവരിയെപ്­പറ്റി ഒന്നും പറഞ്ഞു കാണുന്നില്ലെന്ന് പ്രത്യേകം ഓര്‍മിക്കേണ്ടതാണ്. ചുരുക്കത്തില്‍ ഈ റിപ്പോര്‍ട്ടും രോഗബാധിതമാണ്. തെളിവിന്നു പറ്റുകയില്ല.‍‍‍
തെളിവ് നമ്പര്‍ 3:
انبأ ابو احمد العدل انبا محمد بن جعفر المزكى ثنا محمد بن ابراهيم ابى بكر ثنا مالك عن يزيد بنرومان قال: كان الناس يقومون فى زمان عمر بن الخطاب فى رمدان بثلاث وعشرين ركعة - السنن الكبرى للبيهقى 496:2
യസീദുബ്നുറൂമാന്‍ പറയുന്നു: ഉമര്‍(റ)ന്‍റെ കാലത്ത് ജനങ്ങള്‍ 23 നമസ്കരിക്കാറുണ്ടായിര­ുന്നു.
***************************Maruvadi************************************
******************/*                                            *****************************
"തെളിവ് നമ്പര്‍ 1:" ::::::::::::::::::::::::::::: ഈ ഹദീസ് തറാവീഹ് ഇരുപത് ആണെന്നതിന് തെളിവ് ആയി സുന്നികൾ ഉദ്ധരിക്കാറില്ല. ഈ ഹദീസ് ളഈഫ് ആണെന്ന് തന്നെയാണ് മുഹദ്ദിസുകൾ പറഞ്ഞിട്ടുള്ളത്. പച്ചക്കള്ളം സുന്നികളുടെ മേൽ ആരോപിക്കുകയോ???\

"തെളിവ് നമ്പര്‍ 2:" ::::::::::::::::::::::::::::::: ابو عبد الله بن فنجوية الدينورى യോഗ്യനാണെന്ന് ഹാഫിള് ഇബ്നു ഹജറിൽ അസ്ഖലാനി അദ്ദേഹത്തിന്റെ نزهة النظر في شرح نخبة الفكر എന്ന കിതാബിലോ മറ്റേതെങ്കിലും കിതാബുകളിലോ പറഞ്ഞിട്ടില്ല. ഉണ്ടെങ്കിൽ തട്ടിപ്പ് മൗലവിമാർക്ക് കൊണ്ട് വരാം. പിന്നെ പുത്തൻ വാദിയായ മുബാറക് ഫൂരിയുടെ تحفة الاحودى എന്ന കിത്താബിൽ എന്ത് പറഞ്ഞു എന്ന് നോക്കേണ്ട കാര്യം സുന്നികൾക്ക് ഇല്ല. അതൊക്കെ കുഞാടുകളോട് വിളമ്പിയാൽ മതി.

"ഉമറി (റ) ന്‍റെ കാലത്തു ജനങ്ങള് 20 റകഅത്ത് നമസ്കരിച്ചുവെന്ന് ഇമാം ബൈഹഖി റിപ്പോര്‍ട്ടു ചെയ്യുകയും ഇമാം നവവി അതിന്‍റെ പരമ്പര സ്വഹീഹാണെന്ന് പറയുകയും ചെയ്തിട്ടുണ്ടെന്ന് നീ പറഞ്ഞാല്‍ അതിന്നു ഞാന്‍ ഇങ്ങനെ മറുപടി പറയും. അതിന്‍റെ പരമ്പരയില്‍ അബൂഅബ്ദില്ലാഹിബ്നു ഫഞ്ചവൈഹിദ്ദീനവരി എന്നോരാളുണ്ട്. അയാള്‍ യോഗ്യനോ അയോഗ്യനോ എന്നു വിവരിക്കുന്ന ചരിത്ര ഗ്രന്ഥം ഞാന്‍ കണ്ടിട്ടില്ല. ഈ റിപ്പോര്‍ട്ടു ശരിയാണെന്ന് വാദിക്കുന്നവര്‍ ابو عبد الله بن فنجوية യോഗ്യനാണെന്ന് തെളിയിക്കേണ്ടതാണ്." :::::::::::::::::::::::::::::::::::::::: ഉമ്മത്തിന് ഇമാം ബൈഹഖി റിപ്പോര്ട്ട് ചെയ്താലും ഇമാം നവവി സ്വഹീഹ് ആക്കിയാലും ധാരാളം. ഒന്നാന്തരം തെളിവ്. പക്ഷെ, ആ തെളിവ് തലക്ക് പിടിക്കാത്ത വഹാബീ ആചാര്യൻ മുബാറക് ഫൂരിക്ക് നേരിൽ കിതാബ് കണ്ടു ബോധ്യപ്പെടണമെത്രേ !!! അയാൾ കിതാബ് കാണാത്തതിനു സുന്നികൾ എട്ട് നിസ്കരിക്കണോ??? ഇതാണ് ഇവരുടെ തെളിവിന്റെ കോലം ...

തെളിവ് നമ്പര്‍ 3: :::::: അതെ ആശയം ഉള്ള സ്വഹീഹായ ഹദീസ് വേറെ ഉള്ളപ്പോൾ ഈ ഹദീസിന്റെ ന്യൂനത പരിഹരിക്കപ്പെടും എന്ന കാര്യവും ഇൽമുൽ ഹദീസ് കലക്കി ക്കുടിച്ച മൗലവിമാർക്ക് അറിയില്ലേ???

No comments:

Post a Comment