Sunday, 22 November 2015

ഉള്ഹിയ്യത്ത് മാംസവും കുമാരേട്ടന്റെ കഥയും

ഉള്ഹിയ്യത്ത് മാംസവും കുമാരേട്ടന്റെ കഥയും
🔹🔹🔹🔹🔹🔹🔹🔹🔹
ബലിപെരുന്നാ‍ാളിനോടനുബന്ധിച്ച് അല്ലാഹുവിന്റെ സാമീപ്യം ഉദ്ദേശിച്ച് അറുക്കപ്പെടുന്ന ബലിമൃഗത്തെക്കുറിച്ചാണ് ഉള്ഹിയ്യത്ത് എന്ന് പറയുന്നത്. പ്രായപൂർത്തിയെത്തിയ ബുദ്ധിയുള്ള സ്വതന്ത്രനും ബലികർമ്മത്തിനാവശ്യമായ സാമ്പത്തീകശേഷിയുമുള്ള എല്ലാ മുസ്‌ലിംകൾക്കും ബലികർമ്മം നടത്തൽ ശക്തമായ സുന്നത്താണ്.
എന്നാൽ ഉള്ഹിയ്യത്തിന്റെ മാംസം അമുസ്ലിങ്ങൾക്ക് കൊടുക്കുവാൻ പാടില്ലെന്നുള്ള നിയമം ശാഫിഈ മദ്ഹബിലുണ്ട്. അതു കൊണ്ട് ഞമ്മുടെ അയൽവാസികളായ അമുസ്ലിംങ്ങൾക്ക് സാധാരണ ഉള്ഹിയ്യത്ത് അറുക്കുമ്പോൾ പുറത്ത് നിന്ന് വാങ്ങി അവർക്ക് കൊടുക്കാറാണ് ഉള്ളത്.മുസ്ലീംങ്ങൾക്ക് ഒന്നും കൊടുക്കരുത് എന്നൊന്നും ആരും പറയുന്നുമില്ല. കുമാരേട്ടന്റ പേരിൽ ആരോ എഴുതിയകഥയല്ല നമുക്ക് തെളിവ്.ശാഫിഈ മദ്ഹബിലെ ആധികാരിക ഗ്രന്ഥമായ തുഹ്ഫയിൽ ഇബ്നു ഹജർ(റ) പറയുന്നു:
സുന്നത്തായ ഉളുഹിയ്യത്തിന്റെ മാംസം എത്രവേണമെങ്കിലും ഭക്ഷിക്കല്‍ കൊണ്ട് യാതൊരു വിരോധവുമില്ല. പക്ഷേ അല്‍പമെങ്കിലും പാവപ്പെട്ടവര്‍ക്ക് ദാനം ചെയ്യല്‍ അനിവാര്യമാണ്. എന്നാല്‍ കരള് പോലെയുള്ള അല്‍പം ഭാഗം മാത്രം എടുത്ത് വെച്ച് ബാക്കിയുള്ളതെല്ലാം പാവങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യലാണ് ഏറെ പുണ്യകരം. മൂന്നില്‍ ഒന്നിനേക്കാള്‍ ഭക്ഷിക്കാതിരിക്കലും തോല്‍ ദാനം ചെയ്യലും പ്രത്യേകം സുന്നത്താണ്. സുന്നത്തായ ബലി മാംസം ധനികര്‍ക്ക് നല്‍കല്‍കൊണ്ടും വിരോധമില്ല. പക്ഷേ അവരിത് വില്‍പനനടത്താന്‍ പാടില്ലെന്ന്മാത്രം. എന്നാല്‍ ഫഖീര്‍, മിസ്‌കീന്‍ പോലെയുള്ളവര്‍ക്ക് ഇതില്‍ വിനിമയം നടത്താവുന്നതാണ്.
എന്നാല്‍ നിര്‍ബന്ധമായ ഉളുഹിയ്യത്തില്‍നിന്ന് അറുത്തയാളോ അയാള്‍ ചെലവ് കൊടുക്കേണ്ടവരോ അല്‍പം പോലും ഭക്ഷിക്കാന്‍ പാടില്ല. സമ്പന്നര്‍ക്കിടയില്‍ വിതരണം ചെയ്യലും അനുവദനീയമല്ല. പാവപ്പെട്ടവര്‍ക്ക് ദാനം ചെയ്‌തേമതിയാകൂ. നേര്‍ച്ചയാക്കല്‍ കൊണ്ടും സുന്നത്തിനെ കരുതാതിരിക്കല്‍ കൊണ്ടുമാണ് ഉളുഹിയ്യത്ത് നിര്‍ബന്ധമായി മാറുന്നത്. ഒരാള്‍ തന്റെ മൃഗത്തെ ചൂണ്ടിക്കൊണ്ട് ഇത് എന്റെ ഉളുഹിയ്യത്താണെന്ന് പറഞ്ഞാല്‍ നിര്‍ബന്ധ ഉളുഹിയ്യത്തായി പരിഗണിക്കപ്പെടുന്നതാണ്. അതില്‍ നിന്നും ഒരംശം പോലും അയാള്‍ക്ക് ഭക്ഷിക്കല്‍ അനുവദനീയമല്ല. സാധാരണ ഉളുഹിയ്യത്തുകള്‍ക്ക് സുന്നത്തായ ഉളുഹിയ്യത്ത് എന്ന് തന്നെ കരുതേണ്ടതുണ്ട്.
ബലിമാംസം അന്യമതസ്ഥര്‍ക്ക് നല്‍കല്‍ അനുവദനീയമല്ല. അത് അയല്‍വാസിയാണെങ്കിലും അല്ലെങ്കിലും ശരി. മുസ്‌ലിമല്ലാത്ത ഒരാള്‍ ഒരു കാരണവശാലും ഉളുഹിയ്യത്തിന്റെ ഇറച്ചി ഭക്ഷിച്ചുപോവരുത്. അതിന് നമ്മള്‍ അവസരമൊരുക്കാനും പാടില്ല. അത് വേവിച്ചതിന് ശേഷമാണെങ്കിലും ശരി. (തുഹ്ഫ 9/363)
: ولا
يصرف شيئ منها لكافرعلي النص ( تحفة9/364) ഉള്ഹിയ്യതിന്റെ മാംസമോ തോലോ കാഫിറിനു നൽകാ൯ പാടില്ല (തുഹ്ഫ9/364)
ഇതാണ് നമ്മുടെ മദ്ഹബിലെ ബലപ്പെട്ട അഭിപ്രായം. ഈ വിഷയം നമ്മുടെ ഇമാമുകൾ വ്യക്തമാക്കിയിരിന്നു.
പല കഥകളും പലരും പടച്ചു വിട്ടു കൊണ്ടിരിക്കുന്ന കാലമാണ്.ബാലേട്ടന്റെ യും ,കുമാരേട്ടന്റെയും പിന്നിൽ പോകാതെ നമ്മുടെ പണ്ഡിതന്മാർ പറഞ്ഞത് ഞങൾ സ്വീകരിക്കുക. കേരളത്തിൽ ഇത്രയും കാലം അമുസ്ലിംങ്ങളുമായി ജീവിച്ചവരാണ് സുന്നികളായ നാം. ഇങ്ങനെ ഒരു കഥ ഈ നിമിഷം വരെ കേൾക്കാത്ത നാം എന്തിന് ഒരു കഥയുടെ പിന്നിൽ പോകാണം
അല്ലാഹു ബദ്രീങ്ങളുടെ ബറകത്ത് കൊണ്ട് നമ്മുടെ ഈമാനിനെ ഉറപ്പിച്ച് നിറുത്തി മുസ്ലിമായി മരിപ്പിക്കട്ടെ! ആമീൻ.....🌷🌷🌷
📝ഹാരിസ് സെലീം കൊച്ചി

No comments:

Post a Comment