Friday 27 November 2015

നബിദിനം എന്ത്‌ കൊണ്ട്‌ ആഘോഷിക്കുന്നില്ല



"നബിദിനം എന്ത്‌ കൊണ്ട്‌ ആഘോഷിക്കുന്നില്ല" എന്ന പേരിൽ ഒരു കുറിപ്പ്‌ കണ്ടു - സ്വതന്ത്രമായ ഒരു വിശകലനവും ഒപ്പം പടച്ചു വിട്ടവരുടെ ഇരട്ടത്താപ്പ്‌ തുറന്നു കാട്ടലുമാണീ കുറിപ്പിന്റെ ലക്ഷ്യം:
ആദരവായ നബിതങ്ങൾ(സ്വ) യുടെ തിരുജന്മപ്പിറവി ഇന്നു കാണുന്ന രീതിയിൽ ആഘോഷിക്കപ്പെടാൻ തുടങ്ങിയിട്ട്‌ നൂറ്റാണ്ടുകൾ പലത്‌ കഴിഞ്ഞു എന്നത്‌ എല്ലാവരും സമ്മതിക്കുന്ന പരമാർത്ഥമാണ്‌.ഇന്ന് കാണുന്ന രീതിയിൽ മൗലിദ്‌ കിത്താബുകൾ നോക്കി ഹബീബായ തങ്ങളുടെ തിരുജന്മത്തിലെ അൽഭുതങ്ങളും ചരിത്രങ്ങളും അവിടുത്തെ മഹത്വങ്ങളും പാടിപ്പുകഴ്ത്തുകയും, ഖുർ ആൻ പാരായണം, അന്നദാനം തുടങ്ങി വിപുലമായ ആഘോഷരീതിയാണ്‌ ഹിജ്ര മുന്നൂറിന്‌ ശേഷം തുടങ്ങി എന്നു പറയുന്നത്‌. ഈ രീതിയിൽ ഉള്ള ആഘോഷം മുമ്പില്ലായിരുന്നു എന്ന് ഇമാമുകൾ പറഞ്ഞത്‌ സുലഭമാണ്‌. അപ്പറഞ്ഞതിൽ നിന്ന് തന്നെ ഈ രീതിയിലല്ലാത്ത ആഘോഷം മുമ്പ്‌ നടന്നിരുന്നു എന്ന് വ്യക്തമാണ്‌. സ്വകാര്യമായി ഓരോരുത്തരും ചെയ്ത്‌ വന്നിരുന്ന ഒരു കാര്യം ഒന്നിച്ച്‌ കൂടി ചെയ്യാൻ തുടങ്ങിയത്‌ പിൽക്കാലത്താണെന്നർഥം.

Moosa Sonkal
✅✅ ✅✅ ✅✅ ✅✅
ഈ രീതിയിലുള്ള ആഘോഷം തുടങ്ങിയ ശേഷം ലോകത്ത്‌ വന്ന ആയിരക്കണക്കായ ഇമാമീങ്ങളിൽ ഷാഫി ഈ, ഹനഫീ മദ്‌ഹബുകളിലെ ഒരു ഇമാം പോലും എതിർത്തിട്ടില്ലെന്ന് മാത്രമല്ല വളരെ നല്ല പുണ്യമുള്ള പുതിയ ആചാരം ആണെന്ന് പഠിപ്പിക്കുകയും ചെയ്തു.
ഹമ്പലീ മദ്‌ഹബിലേ ഒരേ ഒരു ഇമാമും ചില മാലിക്കികളും മാത്രമാണ്‌ എതിർത്തത്‌ - അദ്ദേഹവും മട്ടുള്ളവരും എതിർക്കാൻ പറഞ്ഞ ന്യായങ്ങളെ എല്ലാം പിൽക്കാല ഇമാമീങ്ങൾ അക്കമിട്ട്‌ ഘണ്ഡിച്ചിട്ടുണ്ട്‌.
നബിതങ്ങളുടെ ജന്മദിനത്തിൽ പ്രത്യേകമായി ഒന്നും ചെയ്യാനില്ല എന്ന വാദം നബിതങ്ങൾ തന്നെ പൊളിചിട്ടുണ്ട്‌.തിങ്കളാഴ്ച നോമ്പെടുക്കാൻ അവിടുന്ന് കൽപ്പിച്ചപ്പോ തന്നെ അതിന്റെ കാരണവും വ്യക്തമാക്കിയിട്ടുണ്ട്‌ - "ഞാൻ ജനിച്ച ദിവസമാണത്‌" എന്ന്. ഈ ഹദീസ്‌ സ്വഹീഹാണെന്നതിൽ ഒരാൾക്കും തർക്കമില്ല - ഈ നോമ്പെടുക്കൽ നബിതങ്ങളുടെ ജന്മദിനത്തെ ആദരിക്കലാണ്‌ എന്നതിലും തർക്കമില്ല, അപ്പോ നബിജന്മദിനത്തിന്‌ പ്രത്യേകത ഇല്ലെന്ന വാദം പ്രമാണവിരുദ്ധവും ഇസ്ലാമിന്‌ അന്യമായതുമാണ്‌.
�� �� �� �� ��
എല്ലാ ആഴ്ച്ചയിലും ഒരുനാൾ അവിടുത്തെ ജന്മദിനം കൊണ്ടാടാൻ അവിടുന്ന് തന്നെ പഠിപ്പിച്ചു - അത്‌ നബി തങ്ങൾ സ്വയവും സ്വഹാബത്തും ചെയ്തു എന്ന് ഈ ഹദീസിൽ തെളിഞ്ഞു കഴിഞ്ഞു. അനുഗ്രഹത്തിന്‌ നന്ദിയായി നോമ്പ്‌ എടുക്കുക എന്ന അവിടുന്ന് പഠിപ്പിച്ച രൂപമല്ലാതെ മറ്റുരീതികളിൽ ആഘോഷിക്കുന്നു എന്നതാണ്‌ ഇവിടുത്തെ മറ്റൊരു പ്രശ്നം.
✅ ✅ ✅
ആഴ്ച്ചയിൽ ജന്മദിനം ദിവസപ്പേര്‌ കൊണ്ടും മാസത്തിലേത്‌ തീയതി കൊണ്ടും വർഷത്തിലേത്‌ മാസവും തീയതിയും കൊണ്ടുമാണല്ലോ മനസ്സിലാക്കുക.എല്ലാ ആഴ്ച്ചയിലെ തിങ്കളാഴ്ച്ചയും നോമ്പെടുത്ത്‌ തിരുജന്മദിനത്തെ ആദരിക്കുക എന്നതും മാസത്തിൽ പന്ത്രണ്ടാം തീയതി മൗലിദും മറ്റുമായി ചെയ്യുക എന്നതും പൊതുസമൂഹത്തിൽ നിന്നും കുറഞ്ഞു വന്നുവെങ്കിലും വർഷത്തിൽ ഒരു മാസവും പ്രത്യേകിച്ച്‌ ആ ദിവസവും തിരുപ്പിറവിയുടെ ദിവസത്തെ ആദരിക്കുക എന്നത്‌ ഇന്നും കെങ്കേമമായി നടക്കുന്നു.
♻ ♻ ♻
ത്യാഗത്തിന്റെ സമുന്നത മാതൃകകളായ സ്വഹാബത്തും തുടർന്ന് വന്നവരുമുള്ള കാലം മാറി നോമ്പ്‌ പോലെയുള്ള പ്രയാസമേറിയ ജന്മദിന സ്മരണ പുതുക്കൽ മാറി സമൂഹത്തിൽ തങ്ങൾക്ക്‌ എളുപ്പമായി കഴിയുന്ന സമ്പത്ത്‌ കൊണ്ടുള്ള സൽക്കർമ്മങ്ങളായ അന്നദാനം,സ്വദഖ മുതലായവ പകരം വന്നു. നോമ്പ്‌ കൊണ്ട്‌ സ്മരിക്കൽ ശ്രമകരമായി തോന്നുന്ന മനുഷ്യർ അതിൽ നിന്നും മാറി മറ്റു സൽക്കർമ്മങ്ങൾ കൊണ്ട്‌ സ്മരിക്കൽ തുടർന്നത്‌ തെറ്റാണെന്ന് പറയാൻ ഇസ്ലാം എന്തെന്നറിയാവുന്ന ഒരു ഇമാമും തയ്യാറാറാവില്ല,ആയിട്ടുമില്ല എന്നതാണ്‌ സത്യം.
������������
അഥവാ നോമ്പ്‌ എന്ന ജന്മദിനാഘോഷത്തിന്റെ ഒരു രൂപം മാറി അന്നദാനം,സ്വദഖ,അപദാനങ്ങൾ പാടിപ്പുകഴ്ത്തൽ മുതലായ രൂപങ്ങളിൽ സ്ഥിരപ്പെട്ടു. എല്ലാ ആഴ്ച്ചകളിലും ഒരു ദിവസം എന്നതും മാസത്തിൽ ഒരു ദിവസം എന്നതും മാറി കൊല്ലത്തിൽ ഒരു മാസം അല്ലെങ്കിൽ ഒരു ദിവസം എങ്കിലും തിരുജന്മദിനത്തെ ഓർക്കൽ സമൂഹത്തിൽ നിലനിൽക്കുന്നത്‌ എത്ര നല്ലതാണ്‌.എല്ലാ ആഴ്ചയിലും ചെയ്യണം എന്ന് നബിതങ്ങൾ പഠിപ്പിച്ചത്‌ ജീണ്ണിച്ച ഈ ലോകത്ത്‌ സാധിക്കാത്ത ജനങ്ങൾ വർഷത്തിൽ ഒരിക്കലെങ്കിലും വിപുലമായി ആദരിച്ച്‌ സ്മരിക്കുന്നതിനെ തടയാൻ തിരുനബിയോട്‌ സ്നേഹമുള്ള ആർക്കെങ്കിലും കഴിയുമോ ??
�� �� ��
നോമ്പ്‌ എടുത്ത്‌ ജന്മദിനത്തെ സ്മരിക്കാൻ പ്രയാസമുള്ളവർ നോമ്പ്‌ പോലെ തന്നെ സൽക്കർമ്മങ്ങളായ മറ്റുള്ള കാര്യങ്ങൾ കൊണ്ട്‌ സ്മരിക്കരുത്‌ എന്ന് ഇസ്ലാമികലോകത്ത്‌ എന്തെങ്കിലും ഒരു വിലക്ക്‌ ഉള്ളതായോ അങ്ങനെ ചെയ്താൽ പുണ്യം കിട്ടില്ല എന്നോ ആർക്കെങ്കിലും തെളിയിക്കാൻ കഴിയുമോ?

ഖുർആനും ഹദീസും എന്താണെന്ന് നമുക്ക്‌ പഠിപ്പിച്ചു തന്ന ഇമാമീങ്ങളിൽ അഗ്രഗണ്യരായ ഇമാം നവവി തങ്ങളുടെ ഉതാദ്‌ ഇമാം അബൂശാമ (റ), നബി തങ്ങളുടെ മൗലിദ്‌ പാരായണം ചെയ്യാൻ വേണ്ടി എഴുതിക്കൊടുത്ത ഇമാം സഖാവി, സ്വഹീഹുൽ ബുഖാരി പഠിക്കാൻ അവലംബമായ ഫത്‌ ഹുൽബാരി എഴുതിയ ഇമാം ഇബ്ജുഹജർ അസ്ഖലാനി (റ), ലോകപ്രശസ്ത പണ്ഡിതസൂര്യൻ ഇമാം സുയൂഥി(റ), ഇമാം ഇബ്നുൽ ഹാജ്‌(റ), ഷാഫിഈ മദ്‌ഹബിലെ വിധികളിൽ ഇക്കാലത്തെ അവസാനവാക്കായ ഇമാം ഇബ്നുഹജർ ഹൈത്തമി(റ) മുതലായ ഇമാമുകൾ ഒക്കെ ഇത്‌ വളരെ പുണ്യമുള്ള കർമ്മമാണ്‌ എന്ന് വ്യക്തമാക്കിയവരും അത്‌ ലക്ഷ്യസഹിതം കിത്താബ്‌ എഴുതി സമർത്ഥിച്ചവരുമാണ്‌. ഇവരേക്കാൾ അറിവുള്ള ആരെങ്കിലും ആണോ കുറിപ്പ്‌ എഴുതിവിട്ടത്‌ എന്നത്‌ വ്യക്തമായിട്ടില്ല..!

ഇനി എണ്ണിപ്പറഞ്ഞ പോയിന്റുകളിലേക്ക്‌ വരാം.
1⃣&2⃣ ആമത്തെ പ്രശ്നങൾ:
ശറഇൽ ഒരു കാര്യം അനുവദനീയം ആകണം എങ്കിൽ അത്‌ നബിതങ്ങൾ(സ്വ) ചെയ്തിരിക്കണം എന്ന് നിർബന്ധമില്ല മറിച്ച്‌ ഇസ്ലാമിലെ നാലിൽ ഒരു പ്രമാണത്തിനും ആ കർമ്മം എതിരാകാതിരുന്നാൽ മതി. ലോകത്ത്‌ കഴിഞ്ഞു പോയ എല്ലാ ഇമാമീങ്ങളും ഇത്‌ പഠിപ്പിചിട്ടുണ്ട്‌. നബിതങ്ങൾ(സ്വ) ചെയ്യാത്തതൊന്നും ചെയ്യാൻ പാടില്ല എന്നും കുറ്റകരമാണ്‌ എന്നും പറയുകയാണെങ്കിൽ
����������������
1) മുസ്‌ഹഫ്‌ നോക്കി ഖുർ ആൻ ഓതൽ
2) പിരിവെടുത്ത്‌ പള്ളി ഉണ്ടാക്കൽ
3) സംഘടന ഉണ്ടാക്കൽ,പ്രവർത്തിക്കൽ
4) ദഅവത്തിനു വാട്സപ്പ്‌,ഫെയ്സ്ബുക്ക്‌ മുതലായവ ഉപയോഗിക്കൽ..
എന്നിങ്ങനെ എണ്ണിയാൽ തീരാത്ത കാര്യങ്ങൾ തെറ്റാണ്‌ എന്ന് പറയേണ്ടി വരും കാരണം നബിതങ്ങൾ ഇതൊന്നും ചെയ്റ്റ്യിട്ടോ ചെയ്യാൻ പറഞ്ഞിട്ടോ ഇല്ല.
☑✔☑✔☑✔☑✔
ഇനി നബിതങ്ങൾ സ്വന്തം ജന്മദിനം ആചരിച്ചോ എന്നതിനു മുകളിൽ മറുപടി പറഞ്ഞിട്ടുണ്ട്‌.
അബൂ ഖത്താദത്തൽ അൻസ്വാരി (റ) തങ്ങളെ തൊട്ട്‌ ഇമാം മുസ്ലിം ഉദ്ധരിക്കുന്ന ഹദീസിൽ തിങ്കളാഴ്ച്ച നോമ്പിനെ കുറിച്ച്‌ നബിതങ്ങളോട്‌ ചോദിച്ചപ്പോ അവിടുന്ന് പറഞ്ഞത്‌
فِيهِ وُلِدْتُ وَفِيهِ أُنْزِلَ عَلَيَّ
അന്നാണ്‌ ഞാൻ ജനിച്ചതും എന്റെ മേൽ കിത്താബ്‌ ഇറക്കപ്പെട്ടതും എന്നാണ്‌ .
അപ്പോ തിങ്കളാഴ്ച്ച തന്റെ തിരുജന്മം ഉണ്ടാത്‌ കൊണ്ടാണ്‌ അന്ന് നോമ്പെടുക്കുന്നത്‌ എന്ന് അവിടുന്ന് തന്നെ സ്വന്തം ജന്മദിനം ആചരിക്കാൻ പഠിപ്പിച്ചു - മാത്രമല്ല അവിടുന്ന് തിങ്കളാഴ്ച്ച നോമ്പുകാരൻ ആയിരുന്നു എന്ന് മറ്റൊരുപാട്‌ ഹദീസുകൾ ഉണ്ട്‌ താനും.
✂ ✂ ✂ ✂
മുൻ കഴിഞ്ഞു പോയ പ്രവാചകന്മാരുടെ ജന്മദിനമോ മരണദിനമോ നബിതങ്ങൾ ആഘോഷിക്കുകയോ ആചരിക്കുകയോ ചെയ്തിട്ടില്ലെന്നും അതിനാൽ അത്‌ രണ്ടും തെറ്റാണ്‌ എന്ന അത്യുഗ്രൻ കണ്ടെത്തലും കൂടെയുണ്ട്‌.
�� �� �� �� ��
ആലോചിക്കേണ്ട മറ്റൊരു കാര്യം ക്രിസ്തീയ മതവിശ്വാസികൾ നബിതങ്ങൾ (സ്വ) വരുന്നതിനു മുമ്പേ അവരുടെ യേശുവിന്റെ ജന്മദിനം ആഘോഷിച്ചിരുന്നു. അവർ പിഴച്ചതിന്റെ കാരണങ്ങൾ എണ്ണിയെണ്ണി ഖണ്ഡിച്ച വിശുദ്ധ ഖുർ ആനോ തിരുനബി തങ്ങളോ (സ്വ) ഒരിക്കൽ പോലും ഈസാ നബിയുടെ ജന്മദിനം ആഘോഷിച്ചതിന്റെ പേരിൽ അവർ പിഴച്ചു എന്ന് പറഞ്ഞിട്ടേയില്ല. അവരുടെ സകല പിഴച്ച വാദങ്ങളെയും എതിർത്ത ഇസ്ലാം അവരിൽ ഉണ്ടായിരുന്ന ജന്മദിനാഘോഷം അവർ പിഴക്കാൻ കാരണമായി എന്നു പറയുന്ന വല്ല തെളിവും ആർക്കെങ്കിലും ഉദ്ധരിക്കാൻ കഴിയുമോ..?
❓ ❓ ❓ ❓ ❓
ജനന മരണ ദിവസങ്ങൾക്ക്‌ യാതൊരു പ്രത്യേകതയുമില്ലെന്ന വാദത്തിന്റെ കഴുത്തിൽ പിടിക്കുന്ന മറ്റൊരു ഹദീസ്‌:
ആദരവായ നബി തങ്ങൾ (സ്വ) വെള്ളിയാഴ്ച്ചയുടെ മഹത്വം പറയിന്നിടത്ത്‌ ഇത്‌ രണ്ടും ഒന്നിച്ച്‌ തന്നെ വ്യക്തമാക്കുന്നു:
إِنَّ مِنْ أَفْضَلِ أَيَّامِكُمْ يَوْمَ الْجُمُعَةِ ، فِيهِ خُلِقَ آدَمُ عَلَيْهِ السَّلَام ، وَفِيهِ قُبِضَ...
"നിങ്ങളുടെ ദിവദങ്ങളിൽ വെച്ച്‌ ഏറ്റവും ശ്രേഷ്ടമായ ദിവസം വെള്ളിയാഴ്ച്ചയാകുന്നു - അന്നാണ്‌ ആദം നബി(അ) നെ സൃഷ്ടിക്കപ്പെട്ടത്‌, അന്നാണ്‌ അദ്ദേഹം വഫാത്തായതും.."
���� ���� ����
നോക്കൂ ദിവസങ്ങളിൽ ഏറ്റവും മഹത്തായതായ വെള്ളിയാഴ്ച്ചയുടെ പല പ്രത്യേകതകൾ എണ്ണുന്ന കൂട്ടത്തിൽ ആദം നബിയുടെ ജനനവും മരണവും നബിതങ്ങൾ എണ്ണിയിരിക്കുന്നു..
വെള്ളിയാഴ്ച്ചകളിലെ സൽക്കർമ്മങ്ങൾക്ക്‌ വളരെ അധികം പ്രതിഫലമുണ്ടെന്നും അവിടുന്ന് പഠിപ്പിച്ചു.
അപ്പോൾ മഹാന്മാരുടെ ജനന മരണ ദിവസങ്ങൾക്ക്‌ ഇസ്ലാമിൽ സ്ഥാനമുണ്ടെന്നും ആ ദിവസം ഇബാദത്തുകൾ കൊണ്ട്‌ ധന്യമാക്കണമെന്നും വ്യക്തം..!
⭐⚡ ⭐⚡ ⭐⚡
3⃣ & 4⃣ പ്രശ്നങ്ങൾ:
നബി തിരുമേനി (സ്വ) യും ഖുലഫാ ഉ റാഷിദീങ്ങളും സ്വഹാബത്തുമൊന്നും ചെയ്തില്ലെങ്കിൽ തന്നെ ആ ചെയ്യാതിരിക്കൽ ഒരു കാര്യം ഹറാമാണ്‌ എന്നതിനുള്ള കാരണമാണെന്ന് വല്ല ഇമാമും പഠിപ്പിച്ചെങ്കിൽ അതൊന്ന് കാണിക്കണം..!
�� �� �� �� �� ��
ഇവരൊന്നും നിർവ്വഹിക്കാത്ത ഒരു കാര്യമെങ്ങനെ പുണ്യകർമ്മമാകും എന്ന് ചില അൽപ്പബുദ്ധികൾ സംശയിച്ചേക്കാം. ആ സംശയം തന്നെ അസ്ഥാനത്താണ്. എന്ത് കൊണ്ടെന്നാൽ ഒരു കാര്യം ശറഇൽ സുന്നത്താണ് (പ്രതിഫലാർഹമായ പുണ്യകർമ്മം) എന്നു പറയുവാൻ ആ കാര്യം നബി (സ്വ) പ്രവർത്തിച്ചതായി തെളിയുകയൊന്നും വേണ്ട.
���� ���� ���� ����
നോക്കുക - പ്രത്യേകം വിലക്കപ്പെടാത്ത സമയങ്ങളിൽ സുന്നത്ത് നിസ്ക്കാരം (നഫ്ൽ മുത്ലഖ്) എത്രയും നിർവ്വഹിക്കുന്നത് പുണ്യകർമ്മമാണ്‌ - സുന്നത്താണ്. എന്നാൽ നബി (സ്വ) അങ്ങനെ പ്രവർത്തിച്ചു കാണിച്ചതാണെന്നോ ഇക്കാര്യം പ്രത്യേകം കല്പ്പിചിട്ടുണ്ടെന്നോ ആർക്കും തെളിയിക്കാനാകില്ല. മറിച്ച് ശറഇന്റെ പൊതു നിർദ്ദേശത്തിൽ ഉൾക്കൊണ്ടിരുന്നാലും ഒരു കാര്യം സുന്നത്താണെന്ന് വിധി കൽപ്പിക്കാവുന്നതാണ്.
✅✅✅✅✅✅✅✅✅
മറ്റൊരുദാഹരണം കാണുക. നമസ്ക്കാരത്തിന്റെ സമയമായ ശേഷം ഒറ്റക്ക് നിസ്ക്കരിച്ച ആൾക്ക് ശേഷം ജമാഅത്ത് ലഭിക്കുമ്പോൾ ആ നിസ്ക്കാരം മടക്കി നിർവ്വഹിക്കൽ സുന്നത്തുണ്ട്. ഇത് സംബന്ധിച്ച് ഫുഖഹാഅ് പറയുന്നു.
وعدم نقل الاعادة عنه صلعم لا يستلزم عدم ندبها - تحفة
(ഇങ്ങനെ നബി (സ്വ) തങ്ങളെ തൊട്ട് മടക്കി നിസ്ക്കരിച്ചതായി ഉദ്ധരിക്കപ്പെട്ടിരുന്നില്ലെന്ന് വെച്ച് അക്കാര്യം സുന്നത്തല്ലെന്ന് വരുന്നില്ല - തുഹ്ഫ 1-434). ആകയാൽ തിരുനബി (സ്വ) പ്രവർത്തിച്ചതല്ലെങ്കിലും ഇന്നത്തെ മൗലിദു കർമ്മവും അതോടനുബന്ധിച്ച സദാചാരങ്ങളുമെല്ലാം സുന്നത്തും പ്രതിഫലാർഹവുമാണെന്ന് ഫിഖ്ഹ് ഗ്രന്ഥങ്ങളിലൂടെ മനസ്സിലാക്കാൻ പ്രയാസമില്ല.
�� �� �� �� �� ��
5⃣ & 6⃣ പ്രശ്നങ്ങൾ:
ലോകം മുഴുക്കെ ഒരേ സ്വരത്തിൽ അംഗീകരിക്കുന്ന നാലു മദ്‌ ഹബിന്റെ ഇമാമീങ്ങൾ ആഘോഷിച്ചില്ല എന്നതാണടുത്ത പ്രശ്നം.അവരാരും ചെയ്തില്ല എന്ന് വന്നാൽ തന്നെ അത്‌ "സുന്നത്ത്‌" ആകുന്ന രീതി മുകളിൽ വിവരിച്ചല്ലോ.
✖✖✖✖✖✖✖✖✖
ചോദിക്കുന്നവരുടെ നിഫാഖ്‌ വ്യക്തമാകാൻ ഇതിലേറെ വേറൊരു തെളിവ്‌ ആവശ്യമില്ല - കാരണം അവർ നാലുപേരും ആഘോഷിച്ചിരുന്നു എങ്കിൽ ഇവർ ആഘോഷിക്കുമായിരുന്നോ? ഇല്ലെന്നത്‌ തീർച്ചയാണ്‌ കാരണം നാലു മദ്‌ ഹബിന്റെ ഇമാമീങ്ങളും ഏകോപിച്ച്‌ പറഞ്ഞ വിഷയങ്ങൾ പലതും തള്ളിപ്പറയുന്നവരാണിവർ.
��❓��❓��❓��❓
നിസ്ക്കാരത്തിൽ കൈ കെട്ടുന്നെങ്കിൽ കെട്ടേണ്ടത്‌ നെഞ്ചിന്റെ താഴെ ആണെന്നതിൽ നാലു മദ്‌ ഹബും ഇജ്മാ ആണ്‌ - പക്ഷേ ഇവർ അതിനെതിരു ചെയ്യുന്നു..
തറാവീഹ്‌ നിസ്ക്കാരം 20 റക്‌ അത്ത്‌ ഉണ്ട്‌ എന്നതിൽ നാലു മദ്‌ ഹബും ഇജ്മാ ആണ്‌ - പക്ഷേ ഇവർ അതിനെതിരു ചെയ്യുന്നു..
��ഇനിയുമുണ്ട്‌ - ചുരുക്കുന്നു��
അപ്പോ ഇവർ ചെയ്തിട്ടുണ്ടോ എന്ന ചോദ്യം തന്നെ കാപട്യത്തിന്റെ അടയാളമാണ്‌.
�� �� �� �� �� ��
ഇനി ബിദ്‌ അത്ത്‌ എന്നത്‌ നല്ലതും ചീത്തയും ഉണ്ടെന്നും പ്രമാണങ്ങൾക്ക്‌ വിരുദ്ധമല്ലാത്ത നല്ല ആചാരങ്ങൾ നല്ല ബിദ്‌ അത്താണെന്നും ഇമാം ഷാഫിബീ തങ്ങൾ പറഞ്ഞത്‌ ഇവർ അംഗീകരിക്കുമോ? ഇല്ലെങ്കിൽ പിന്നെ നിങ്ങൾക്ക്‌ അനുകൂലമാക്കി മുതലെടുക്കാൻ സാധ്യതയുള്ളതിൽ അവരുടെ പേരിനെ വലിച്ചു കൊണ്ട്‌ വരികയും നിങ്ങൾക്ക്‌ എതിരാകുമ്പോൾ തള്ളുകയും ചെയ്യുന്നത്‌ തനി കാപട്യമല്ലേ..??
����������������
7⃣ ആം പ്രശ്നം:
മൗലിദ്‌ കഴിക്കൽ മുമ്പ്‌ പതിവില്ലാത്തതാണെന്ന ഇന്നത്തെ രീതിയിലുള്ള ആഘോഷ പരിപാടികളെ കുറിച്ച്‌ ഇമാമീങ്ങൾ പറഞ്ഞത്‌ അപ്പടി മായം ചേർക്കാതെ ഉദ്ധരിച്ച്‌ പഠിപ്പിച്ച തഴവ ഉസ്താദിന്റെ വരികളെ യാതൊരു ജാള്യതയുമില്ലാതെ വ്യഭിചരിക്കുകയാണ്‌ കുറിപ്പുകാരനും അവരുടെ ആശയക്കാരും എന്നും ചെയ്യുന്നത്‌. എന്നിട്ട് സാധാരണക്കാരുടെ മുമ്പിൽ തഴവ അവർകളെ മൗലിദാഘോഷ വിരോധി ആക്കി ചിത്രീകരിക്കുക എന്ന നീചവും നിക്രുഷ്ടവുമായ പരിപാടി..
����������������
ഇന്നീ കാണുന്ന മൗലിദാഘോഷം സുന്നത്താണെന്ന് (പുണ്യകർമ്മം) സമർത്ഥിച്ച ഇമാമീങ്ങളുടെ ഇബാറത്തുകൾ പോലും അടർത്തിമാറ്റി അവരുടെ മേൽ വഹ്ഹാബിസത്തിന്റെ ചീഞ്ഞ ആശയം കെട്ടിവെക്കാൻ ഉപയോഗിക്കുന്ന പതിവ്‌ രീതിയുടെ തനിയാവർത്തനമാണീ തഴവ ബൈത്തിലും ചെയ്തത്‌.
മഹാനായ തഴവ ഉസ്താദ്‌ തുടർന്നെഴുതുന്ന വരികൾ നോക്കിയാൽ മനസ്സിലാകും ഇവരുടെ കാപട്യം.
" നബിക്കുള്ള മൗലീദ് വീട്ടിലും ഓതെണ്ടതാ...
അതിനാൽ മുസീബതൊക്കെയും നീങ്ങുന്നതാ...
കള്ളന്റെ ശല്യം തന്നെയും ഒതുങ്ങുന്നതാ...
ദാരിദ്രവും നീങ്ങുന്നതായ് കാണുന്നതാ...."
അറബിയിലുള്ള കിതാബുകളിൽ നിന്ന് ഇഷ്ടമുള്ളത് എടുക്കുകയും ഇഷ്ടമില്ലാത്തത് തള്ളുകയും - വാലും തലയും മുറിച്ച് ഉദ്ദരിക്കുകയും ചെയ്യുന്ന വൃത്തികെട്ട പ്രവർത്തനങ്ങൾ ഇവരുടെ സ്ഥിരം സ്വഭാവമാണ്. ഇത് മലയാളത്തിലുള്ള തഴവായുടെ പാട്ടിലും അനുവർത്തിക്കുന്നുവെന്നു മാത്രം ....
������������������
8⃣ ആം പ്രശ്നം:
അല്ലാഹുവിന്റെ തിരുകലാമിലെ ആയത്തിൽ പറഞ്ഞ കാര്യത്തെ മൗലിദാഘോഷത്തിനു എതിരായി തെളിവായുദ്ധരിച്ച "മഹാനായ" കുറിപ്പുകാരനോട്‌ ചോദിക്കാനുള്ളത്‌
������❓❓❓������
ഈയൊരു ആയത്തിൽ പറഞ്ഞത്‌ എന്തെന്ന് ഇമാം നവവി തങ്ങളുടെ ഉസ്താദായ ഇമാം അബൂശാമക്ക്‌ തിരിഞ്ഞില്ലേ ??
ലക്ഷക്കണക്കായ ഹദീസുകൾ മന:പാഠമുണ്ടായിരുന്ന,സ്വഹീഹുൽ ബുഖാരിക്ക്‌ വിശദീകരണം എഴുതിയ, ഹാഫിളുദ്ദുന്യാ ഇമാം ഇബ്നു ഹജർ തങ്ങൾക്ക്‌ മനസ്സിലായില്ലേ?
അഞ്ഞൂറിൽ പരം കിത്താബുകൾ എഴുതിയ ഇൽമിന്റെ കരകാണാക്കടലായ ഇമാം സുയൂഥിക്ക്‌ തിരിഞ്ഞില്ലേ ?
〰〰〰〰〰〰〰〰
നബിതങ്ങളെ ഇത്തിബാ ചെയ്യൽ അവിടുത്തോടുള്ള സ്നേഹപ്രകടനത്തിന്റെ ഒരു രൂപം ആണ്‌ എന്ന് വെച്ച്‌ അവിടുത്തെ മദ്‌ഹ്‌ പറയൽ സ്നേഹപ്രകടനത്തിന്റെ മറ്റൊരു രൂപമല്ല എന്ന് പറയാൻ നിങ്ങൾക്കൊന്നും നാണമില്ലേ..??
സ്വഹാബാക്കൾ അവിടുത്തെ തിരുശരീരത്തിൽ നിന്നും വരുന്ന വുളൂ ഇന്റെ വെള്ളത്തിനു വേണ്ടി ലഹള കൂടിയത്‌ അവിടുത്തോടുല്ല സ്നേഹപ്രകടനത്തിൽ വരില്ലേ??
ഹിജ്ര വന്ന നബിതങ്ങളെ 'ത്വല അൽ ബദ്രു' പാടി വരവേറ്റ സ്വഹാബാക്കൾ ചെയ്തത്‌ സ്നേഹപ്രകടനമല്ലേ..!?
����������������
9⃣ ആം പ്രശ്നം:
നരകത്തിൽ നിന്നും മോചനം നേടാനുള്ളതും സ്വർഗ്ഗത്തിലേക്ക് അടുപ്പിക്കുന്നതൊക്കെ നബി തങ്ങൾ പഠിപ്പിച്ചിട്ടുണ്ടെന്നും അതിനാൽ നബിദിനാഘോഷം തെറ്റാണ് എന്നതാണ് അടുത്ത വിഷയം.
സത്യത്തിൽ ഇസ്ലാം എന്ന അന്യൂനവും സമ്പൂർണ്ണവുമായ മതത്തിന്റെ സമഗ്രതയെ പറ്റി ഒരക്ഷരം അറിയില്ല കുറിപ്പുകാരന് എന്നതിൽ സംശയമില്ല. കാരണം നബിതങ്ങൾ (സ്വ) പഠിപ്പിച്ചു എന്നത് എല്ലാ ഓരോ കര്മ്മങ്ങളുടെയും വിധികൾ ആണ് എന്ന് ഒരാളും പറയില്ല കാരണം ഖിയാമം വരെ വരുന്ന എല്ലാ പുതിയ പുതിയ കാര്യങ്ങൾക്കും വിധി ഇസ്ലാമിൽ ഉണ്ട് - ഉണ്ടാകണം. അപ്പോൾ ഇന്ന് ആദ്യമായി ഒരു കർമ്മം തുടങ്ങിയാൽ അതിനുള്ള വിധിയും ഇസ്ലാമിൽ വേണം.അല്ലെങ്കിൽ ഇസ്ലാമിനു സമ്പൂർണ്ണത ഉണ്ട്‌ എന്ന് പറയാൻ കഴിയില്ലല്ലോ.മാത്രമല്ല എല്ലാ വിധികളും നബിതങ്ങൾ (സ്വ) പഠിപ്പിച്ചു എങ്കിൽ പിന്നെ ഇജ്തിഹാദ്‌ എന്ന ഒരുഭാഗം തന്നെ ഉണ്ടാകില്ലല്ലോ..!
����������������
ആധുനിക കർമ്മ ശാസ്ത്ര വിഷയങ്ങളിൽ എല്ലാം നബിതങ്ങൾ (സ്വ) നേരിട്ട് വിധി പറഞ്ഞു എന്ന് ഒരാളും പറയില്ല - എന്നാൽ എല്ലാ വിധികളും അതാത് കാലത്തെ പണ്ഡിതൻമാർക്ക് കണ്ടെത്താൻ കഴിയുന്ന പ്രമാണങ്ങൾ നബിതങ്ങൾ പഠിപ്പിച്ചിട്ടുണ്ട് - അതാണ്‌ ഖുർആനും സുന്നത്തും. അപ്പൊ പുതുതായി ഒരു വിഷയം ഉണ്ടായാൽ അതിന്റെ വിധി കണ്ടെത്താനുള്ള അടിസ്ഥാനപ്രമാണം നബിതങ്ങൾ പഠിപ്പിച്ചു എന്നാണ് ആ ഹദീസിന്റെ ഉദ്ദേശ്യം.
ഇനി കുറിപ്പിൽ പറഞ്ഞത് തന്നെ എടുക്കുകയാണെങ്കിൽ, കേരളത്തിൽ വഹ്ഹാബീ പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കൾ വിപുലമായി മൗലിദ് ആഘോഷിക്കുകയും ആഘോഷിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അപ്പൊ കെ. എം മൗലവിയും ഈ ക്കെ മൗലവിയും വക്കം മൗലവിയും അടക്കമുള്ള ആളുകൾക്കൊന്നും ഇത് നബിതങ്ങൾ പഠിപ്പിക്കാതത് കൊണ്ട് ബിദ് അത്താണ്, തെറ്റാണ് എന്ന് അറിയില്ലായിരുന്നോ? അതോ ഇവരും ബിദഈകൾ ആണെന്നാണോ നിങ്ങളുടെയും വാദം? അതോ അവരൊക്കെ മരിച്ച ശേഷം കേരള വഹ്ഹാബികൾക്ക് പുതിയ വഹിയ് വല്ലതും ഇറങ്ങിയോ..?
❓✖❓✖❓✖❓✖❓
ഇവർ എല്ലാവരും പറഞ്ഞത് ഒരുപാടുണ്ട് - ഒരു സാമ്പിളിന് താഴെ:
"റബീഉല്‍ അവ്വല്‍ മാസംവരുമ്പോള്‍ മുസ്ലിംകളായ നമ്മുടെ മനസില്‍ എന്തെന്നില്ലാത്ത ഒരു സന്തോഷവും ആഹ്ലാദവും ഉണ്ടായിത്തീരുന്നു, ഇതിനുള്ള കാരണം എന്തായിരിക്കുമെന്ന് തേടി നടക്കേണ്ടതില്ല. ലോകഗുരുവായ മുഹമ്മദ്‌ മുസ്തഫ (സ) ജനിച്ചത്‌ റബീഉല്‍ അവ്വല്‍ മാസത്തിലാണ് . അതുകൊണ്ട് തന്നെയാണ് ഈ മാസം അടുത്ത് വരുമ്പോള്‍ മുസ്ലിമീങ്ങള്‍ സന്തോഷിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്നത്. നബിയ്യുനാ മുഹമ്മദ്‌ (സ്വ) യെപറ്റി അറിയുന്ന ഏതൊരാള്‍ക്കും ഈ മാസം വരുമ്പോള്‍ സന്തോഷിക്കാതിരിക്കാന്‍ സാധിക്കില്ല. എന്തുകൊണ്ടെന്നാല്‍ ലോകത്തിന് റഹ്മത്തായിട്ടാണ് അള്ളാഹു തആലാ മുഹമ്മദ്‌ നബിയെ അയച്ചിട്ടുള്ളത്‌ (അല്‍ മുര്‍ഷിദ് പുസ്തകം 1ലക്കം 5)"
����������������
ഇനിയും നോക്കിയാൽ ഷാഫിഈ തങ്ങളടക്കം ലോകത്ത് കഴിഞ്ഞു പോയ സകല ഇമാമീങ്ങളും "നബിതങ്ങൾ പഠിപ്പിക്കാത്തത് എന്ന അർത്ഥത്തിൽ ബിദ്അതിനെ നിർവ്വചിക്കുകയാണെങ്കിൽ ബിദ് അത് നല്ലതും ചീത്തയും ഉണ്ട് " എന്ന് പഠിപ്പിച്ചു - ഇവർക്കാർക്കും ഈ ഹദീസ് മനസ്സിലായില്ലേ..? പത്ത് ലക്ഷം ഹദീസ് അറിയാമായിരുന്ന ഇമാം ഷാഫിഈ തങ്ങൾക്ക് (സ്വ) മനസ്സിലാകാത്തത് ഇന്ന് ലഭ്യമായ ഇരുപതിനായിരത്തിൽ ചുവടെ ഹദീസുകൾ വെച്ച് നിങ്ങൾക്ക് മനസ്സിലായി എന്ന് വിശ്വസിക്കാൻ മുസ്ലിമീങ്ങളെ കിട്ടുമോ..?
��������������
��ആമത്തെ വിഷയം:
നബിതങ്ങൾ (സ്വ) നേരിട്ട്‌ പറഞ്ഞോ ചെയ്തോ പഠിപ്പിക്കാത്ത ഒരു കാര്യവും പ്രതിഫലം കാംക്ഷിച്ച്‌ ചെയ്യാൻ പാടില്ല - അങ്ങനെ ആരെങ്കിലും ചെയ്താൽ അത്‌ കഠിനപാപമായ ബിദ്‌അത്താണെന്ന് നബിതങ്ങൾ തന്നെ പഠിപ്പിച്ചിട്ടുണ്ട്‌ എന്നതാണടുത്ത പ്രശ്നം.
����������������
ഒരു കൂട്ടം മനുഷ്യർക്ക്‌ ലവലേശം ചിന്താശേഷി ഇല്ലാതെ പോയാൽ ഇങ്ങനെ ഇരിക്കും..ബിദ്‌അത്തിനെതിരെ ഘോരഘോരം ശബ്ദിക്കുന്നത്‌ പുണ്യകരമായ ദഅ് വത്താണെന്ന് പറയുകയും അതിന്‌ വേണ്ടി നബിതങ്ങൾ പഠിപ്പിക്കാത്ത ബിദ്‌അത്തായ ഫെയ്സ്‌ ബുക്കും വാട്സ്‌ അപ്പും ഉപയോഗിക്കുകയും ചെയ്യുന്നു! ഇവരുടെ തന്നെ ഭാഷയിലും വാദപ്രകാരവും നോക്കിയാൽ തികഞ്ഞ ബിദ്‌ അത്തായ രീതിയിൽ ദഅ് വത്ത്‌ ചെയ്തിട്ട്‌ അതിൽ നിന്നും പുണ്യം പ്രതീക്ഷിക്കുകയും ചെയ്യുന്നു..!
നബിതങ്ങൾ പഠിപ്പിക്കാത്ത ബിദ്‌ അത്തായ കെ.എൻ.എമ്മിലും, ജമാ അത്തെ ഇസ്ലാമിയിലും പ്രവർത്തിക്കുന്നു - അതിൽ പ്രവർത്തിക്കുന്നത്‌ കൊണ്ട്‌ പുണ്യം പ്രതീക്ഷിക്കുന്നു - അഥവാ ബിദ്‌ അത്‌ ചെയ്തിട്ട്‌ അതിൽ നിന്നും പുണ്യം പ്രതീക്ഷിക്കുന്നു..!
എണ്ണിയാൽ ഒടുങ്ങാത്ത ഇത്തരം കാര്യങ്ങൾ പ്രവർത്തിക്കുകയും അതിൽ നിന്നൊക്കെ അല്ലാഹുവിങ്കൽ പ്രതിഫലം ലഭിക്കും എന്ന് വിശ്വസിക്കുകയും ചെയ്യുന്ന ഒരു കൂട്ടം പടുജാഹിലുകൾ ആണ്‌ നബിദിനാഘോഷത്തെ എതിർക്കുന്ന കേരള വഹ്ഹാബി സംഘം.
�� �� �� �� �� �� ��
ഇനി എന്താണ്‌ ബിദ്‌ അത്ത്‌ എന്ന് നാമാദ്യം പഠിക്കേണ്ടതുണ്ട്‌. എങ്കിലേ "എല്ലാ ബിദ്‌ അത്തുകളും ളലാലത്താണ്‌" എന്ന ആദരവായ നബിതങ്ങൾ (സ്വ) പറഞ്ഞതിന്റെ ഉദ്ദേശ്യം മനസ്സിലാകൂ.
ബിദ്‌ അത്ത്‌ രണ്ട്‌ അർത്ഥത്തിലുണ്ട്‌ - ഭാഷാപരമായതും സാങ്കേതിക (ശറഇയ്യായ) മായതും.
നബിതങ്ങളുടെ കാലത്ത്‌ ഇല്ലാത്ത എന്തൊക്കെയുണ്ടോ അതൊക്കെ ഭാഷാപരമായ അർത്ഥത്തിൽ ബിദ്‌ അത്താണ്‌, എന്നാൽ സാങ്കേതിക ഭാഷയിൽ ഒരു കാര്യം ബിദ്‌അത്ത്‌ എന്ന് പറയണം എങ്കിൽ അതിൽ തന്നെ രണ്ട് രൂപങ്ങൾ മനസ്സിലാക്കണം.
������������������
10 ലക്ഷത്തിൽ പരം ഹദീസും അല്ലാഹുവിന്റെ കലാമായ വിശുദ്ധ ഖുർആനിൽ നിന്ന് നേരിട്ട് കർമ്മശാസ്ത്ര വിധികൾ കണ്ടെത്താൻ കഴിവുണ്ടായിരുന്ന സ്വതന്ത്ര മുജ്തഹിദുകളായ നാല് പേരിൽ ഒരാളായിരുന്ന, അല്ലാഹുവിന്റെ റസൂൽ(സ്വ) തങ്ങൾ "ഭൂമിയുടെ അടുക്കുകൾ നിറയെ ഇൽമ് കൊണ്ട് നിറക്കും" എന്ന് പ്രവചിച്ച ഇമാം ഷാഫിഈ തങ്ങൾ(റ) പറയട്ടെ:
�������� ��������
المحدثات من الأمور ضربان
" മഹാൻ പറയുന്നു: പുതുതായി ഉണ്ടാക്കപ്പെട്ട കാര്യങ്ങൾ രണ്ടു വിധത്തിലുണ്ട്.
أحدهما ما أحدث يخالف كتابا أو سنة أو أثرا أو إجماعا ، فهذه البدعة الضلالة ،
ഒന്ന്:-
കിതാബ്‌(ഖുർആൻ),സുന്നത്ത്‌,ഇജ്‌മാഅ്,സ്വഹാബത്തിൽ നിന്നും ഉദ്ധരിക്കപ്പെട്ടത് എന്നിവയിൽ ഏതിനോടെങ്കിലും എതിരായ രീതിയിൽ ഉണ്ടാക്കപ്പെട്ടത് - ഇതാണ് പിഴച്ച (നബിതങ്ങൾ പറഞ്ഞ ളലാലത്തായ) ബിദ്‌അത്ത്‌.
والثانى ما أحدث من الخير وهذه محدثة غير مذمومة
രണ്ട്:-
മുകളിൽ പറയപ്പെട്ട നാല് പ്രമാണങ്ങളിൽ ഒന്നിനോട് പോലും എതിരാകാത്ത രീതിയിൽ ഉണ്ടാക്കപ്പെട്ട നല്ല കാര്യങ്ങൾ - ഇതാണ് ആക്ഷേപാർഹമല്ലാത്ത പുതുതായി ഉണ്ടാക്കപ്പെട്ട കാര്യങ്ങൾ (ബിദ്അത്ത്)".
����������������
നോക്കൂ എത്ര കൃത്യമായാണ് മഹാൻ വിശദീകരിച്ചത് - അഥവാ നബിതങ്ങൾ പറഞ്ഞ "എല്ലാ ബിദ്അതും ളലാലതാണ്" എന്നതിന്റെ അർഥം നാല് പ്രമാണങ്ങളിൽ ഏതിനോടെങ്കിലും എതിരായ ബിദ്അതുകൾ എന്നാണ്.അല്ലാതെ നബിതങ്ങൾ(സ്വ) യുടെ കാലത്തില്ല എന്നതിനാൽ എല്ലാം പിഴച്ച ബിദ്അത്ത് ആകുന്നില്ല.
അറിവിന്റെ മഹാസമുദ്രമായ ഈ ഷാഫിഈ ഇമാം പറഞ്ഞ രണ്ട് ബിദ്അത് ഉണ്ട് എന്നതിനെ അംഗീകരിക്കാത്ത വഹ്ഹാബീ സമൂഹമാണ് ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ "ഷാഫിഈ ഇമാം ആഘോഷിച്ചോ?" എന്ന് ചോദിക്കുന്നത്. ഷാഫിഈ ഇമാം ആഘോഷിച്ചെങ്കിലും ഇവർ അംഗീകരിക്കില്ല എന്നതാണ് സത്യം - അംഗീകരിക്കും എങ്കിൽ ബിദ്അത്ത് എന്നതിൽ എല്ലാം തെറ്റായതല്ല - അതിൽ നല്ലതും ചീത്തയും ഉണ്ട് എന്ന് ഇമാം പറഞ്ഞത് അവർ അംഗീകരിക്കുന്നു എന്ന് സമ്മതിക്കട്ടെ.
➖✔➖✔➖✔➖✔➖
"ശറഇന്റെ വീക്ഷണത്തിൽ ബിദ്അത്ത് എന്ന് പറഞ്ഞാൽ മതപരമായ ലക്ഷ്യങ്ങൾക്ക് (നാല് പ്രമാണങ്ങൾക്ക്) നിരക്കാത്തത് എന്നാകുന്നു" എന്ന് നിങ്ങളുടെ ഖോജയായ ഇബ്നുതീമിയ്യ തന്നെ പറഞ്ഞിട്ടില്ലേ..?
ഇനി ഇത് വെച്ച് തന്നെ ചോദിക്കാനുണ്ട് കുറച്ച് -
ഇന്ന് കാണുന്ന നബിദിനാഘോഷത്തിൽ ഉള്ള കർമ്മങ്ങളായ ഖുർആൻ പാരായണം, അന്നദാനം, നബിതങ്ങളുടെ ചരിത്രങ്ങൾ പാടിപ്പുകഴ്ത്തൽ, സ്വലാത്ത് ചൊല്ലൽ മുതലായവ -
❓❔⭕❓❔⭕❓❔⭕
1) ഖുർആനിലെ ഏതു ആയത്തിനാണ് എതിരാകുന്നത്?
2) നബിതങ്ങളുടെ(സ്വ) ഏതു ഹദീസിനാണ് എതിരാകുന്നത്?
3) സ്വഹാബത്തിന്റെ എന്തിനോടാണ്‌ എതിരാകുന്നത്?
4)ഏതു കാലഘട്ടത്തിലെ ഇജ്മാഇനോടാണ് എതിരാകുന്നത്?
ഇന്ന് കാണുന്ന രീതിയിലുള്ള മൌലിദാഘോഷം നിലവിൽ വന്ന കാലം മുതൽ ഇതിനെ പുണ്യകരമായി പഠിപ്പിച്ച ഒരു ഇമാമിനും തിരിയാത്ത നാല് പ്രമാണങ്ങൾക്ക് എതിരായത് നിങ്ങൾ കുറച്ച് വഹ്ഹാബികൾക്ക് കഴിഞ്ഞു എന്നോ - അൽപ്പവും ജാള്യത ഇല്ലേ പറയാൻ..?!

1 comment:

  1. സോന്കാൽ രാജാവേ എന്താണ് തട്ടിവിടുന്നത്

    ReplyDelete