Sunday 22 November 2015

മക്കാമുശ്രിക്കുകളുടെ വിശ്വാസം: കളവുകൾക്ക് മറുപടികൾ

മക്കാമുശ്രിക്കുകളുടെ വിശ്വാസം: കളവുകൾക്ക് മറുപടികൾ📌
🌙 തെളിവുകൾ കൊണ്ട് ഖണ്ഡിക്കുന്നു✏
~~~~~~
🔷💥💥💥💥💥💥💥🔷
📣ആരോപണം:
സുന്നികളും മുജാഹിദുകളും വിശ്വസിച്ചിരുന്ന അല്ലാഹുവില്‍ തന്നെയായിരുന്നു മക്കത്തെ മുശ്രിക്കുകളും വിശ്വസിച്ചിരുന്നത്...പക്ഷെ, ആ വിശ്വാസത്തോടൊപ്പം അവര്‍ അല്ലാഹുവില്‍ പങ്ക് ചേര്‍ക്കുന്ന ഒരു പണി കൂടി ചെയ്തു കളഞ്ഞു..

മറുപടി:
📡
👇
സുന്നികൾ വിശ്വസിച്ചിരുന്ന അല്ലാഹു വിലല്ല മക്കാ മുശ്രിക്കുകൾ വിശ്വസിച്ചിരുന്നത്.മറിച്ച് മുജാഹിദുകൾ വിശ്വസിച്ച അല്ലാഹുവിലായിരുന്നു.
قال القاضي عياض رحمه الله: ما عرف اللهَ تعالى من شبهه وجسمه من اليهود، أو أجاز عليه البداء، أو أضاف إليه الولد منهم، أو أضاف إليه الصاحبة والولد، وأجاز الحلول عليه والانتقال والامتزاج من النصارى، أو وصفه مما لا يليق به، أو أضاف إليه الشريك والمعاند في خلقه من المجوس والثنوية، فمعبودهم الذي عبدوه ليس هو الله وإن سموه به، إذ ليس موصوفاً بصفات الإله الواجبة له، فإذن ما عرفوا الله سبحانه، فتحقق هذه النكتة واعتمد عليها، وقد رأيت معناها لمتقدمي أشياخنا
(شرح مسلم للإمام النووي رحمه الله – كتاب الإيمان – باب الدعاء إلى الشهادتين وشرائع الإسلام)
ഖാസി ഇയാള് പറഞ്ഞു : അല്ലാഹുവിനെ സൃഷ്ടികളോട് ഉപമിച്ചവരും അവന് തടിയുണ്ടെന്ന് പറഞ്ഞവരുമായ യഹൂദികളും, അല്ലെങ്കിൽ അല്ലാഹുവിന് ‘ബുദാഇനെ’ (ഒരു കാര്യം സൃഷ്ടിക്കണമെന്നുദ്ദേശിക്കുകയും പിന്നീട് മറ്റൊന്ന് തോന്നുകയും ചെയ്യുന്ന അവസ്ഥ ) അനുവദിക്കുകയോ ,അല്ലെങ്കിൽ അവരിൽ നിന്ന് അവനിലേക്ക് സന്താനങ്ങളെ ചേർക്കുകയോ അതുമല്ലെങ്കിൽ അല്ലാഹുവിന് കൂട്ടുകാരിയെയും മക്കളെയും ചാർത്തുകയോ അല്ലെങ്കിൽ അവതരിക്കലോ ചലനമോ കൂടിക്കലരലോ അനുവദിക്കുകയോ ചെയ്ത കൃസ്ത്യാനികളും , അനുയോജ്യമല്ലാത്തത് കൊണ്ട് വിശേഷിപ്പിക്കുകയോ അല്ലെങ്കിൽ അവന് പങ്കാളിയെ ചേർത്തുകയോ അല്ലങ്കിൽ സൃഷ്ടികളിൽ അവനോട് എതിരാളിയെ ചേർത്തുകയോ ചെയ്ത മജൂസികളും ‘ സനവി’കളും അല്ലാഹുവിനെ മനസ്സിലാക്കിയിട്ടേയില്ല. അതിനാൽ ഈ പറയപ്പെട്ട എല്ലാ വിഭാഗവും ആരാധനകളർപ്പിക്കുന്ന ദൈവം അല്ലഹു അല്ല. അവരതിന് അല്ലഹു എന്ന് നാമകരണം ചെയ്താലും ശരി, കാരണം അവരുടെ ദൈവം , ഇലാഹിന് നിർബന്ധമായും ഉണ്ടാകേണ്ടുന്ന ഗുണങ്ങൾ കൊണ്ട് വിശേഷിക്കപ്പെട്ടവനല്ല. നീ ഈ സത്യം ശരിക്കും മനസ്സിലാക്കിക്കോ , അതിനെ മാത്രം നീ അവലംബമാക്കിക്കോ. ഈ ആശയം ഞാൻ പൂർവ്വീകരായ മഹാന്മാരിൽ നിന്ന് കണ്ടെത്തിയതാണ് (ശറഹ് മുസ്‌ലിം –കിതാബുൽ ഈമാൻ )
ആശയം ഉംദത്തുൽ ഖാരിയിലും ഫത്‌ഹുൽ ബാരിയിലും കാണാം.
ഈ വിശദീകരണത്തിൽ
നിന്ന് മുജാഹിദുകളുടെയും,. മുശ്രിക്കുകളുടെയും അല്ലാഹുവിനെ കുറിച്ചുള്ള വിശ്വാസം ഒന്നാണെന്ന് പ്രമാണികമായി തെളിയിച്ചിരിക്കുന്നു
✅✅✅✅✅✅✅✅✅
📣ആരോപണം:
അള്ളാഹു കൊടുക്കുന്ന കഴിവ് കൊണ്ട് അവര്‍ സഹായിക്കും എന്ന ഉദ്ദേശത്തോടെ അവരോട് ഇസ്തിഗാസ ചെയ്തു....സങ്കടങ്ങളും ആവലാതികളും വേവലാതികളും പ്രയാസങ്ങളും ദുഖങ്ങളും വിഷമങ്ങളും പറഞ്ഞു. നേര്‍ച്ചകളും വഴിപാടുകളും, മന്ത്രങ്ങളും തന്ത്രങ്ങളും ചെയ്തു....അങ്ങിനെ അവരുടെ വിശ്വാസത്തില്‍ ശിര്‍ക്ക് വന്നു ചേര്‍ന്നു.. അങ്ങിനെ ആ മഹാത്മാക്കള്‍ അവരുടെ ഇലാഹുകളായി മാറി..
⛔⛔⛔⛔⛔⛔⛔⛔⛔
മറുപടി:
📡
👇
അള്ളാഹു കൊടുക്കുന്ന കഴിവ് കൊണ്ട് അവര്‍ സഹായിക്കും എന്ന ഉദ്ദേശത്തോടെ അവരോട് സഹായം ചോദിച്ചത് ഏത് മുശ്രിക്കാണെന്ന് തെളിയിക്കാൻ വെല്ലുവിളിക്കുന്നു. ഏത് ഇമാമാണ്/ഏത് ആയത്തിന്റെ വിശദീകരത്തിൽ പറഞ്ഞു?കളവ് പറഞ്ഞ് പറ്റിക്കണോ?
ഇമാം ബുഖാരി(റ) "അൽഅദബുൽമുഫ്റദ്" എന്ന ഗ്രന്ഥത്തിൽ ഉദ്ദരിക്കുന്നു:
حدثنا أبو نعيم قال : حدثنا سفيان ، عن أبي إسحاق ، عن عبد الرحمن بن سعد قال : خدرت رجل ابن عمر ، فقال له رجل : اذكر أحب الناس إليك ، فقال :" يا محمد"(الأدب المفرد: ٢١٣/١)
അബ്ദുറഹ്മാനുബ്നു സഅദ്(റ) വില നിന്ന് നിവേദനം: "ഇബ്നുഉമർ(റ) യുടെ കാലു കോച്ചിയപ്പോൾ ഒരാള് അദ്ദേഹത്തോട് പറഞ്ഞു" ജനങ്ങളിൽ വെച്ച് നിങ്ങൾക്കേറ്റം ഇഷ്ടമുള്ളവരെ നിങ്ങൾ ഓർക്കുക. അപ്പോൾ അദ്ദേഹം "യാമുഹമ്മദു" (يا محمّد) എന്ന് പറഞ്ഞു". (1/213).
മഹാനായ ഹാഫിള് ഇബ്നുസുന്നീ(റ) (വഫാ: ഹി:364) 'അമലുൽയൗമിവല്ലൈല' എന്ന ഗ്രന്ഥത്തിൽ അതിന്റെ വ്യത്യസ്ത റിപ്പോർട്ടുകൾ കൊടുത്തിട്ടുണ്ട്. അവയിൽ ചിലതിൽ
(أذْكُرْ أَحَبََّ النَّاس إِليكَ) 'ജനങ്ങളിൽ വെച്ച് നിങ്ങൾക്കേറ്റം ഇഷ്ടമുള്ളവരെ നിങ്ങൾ ഓർക്കുക; എന്നതിനു പകരം (أدع أحبّ النّاس إليك: فقال : يا محمّد ) 'ജനങ്ങളിൽ വെച്ച് നിങ്ങൾക്കേറ്റം ഇഷ്ടമുള്ളവരെ നിങ്ങൾ വിളിക്കുക .അപ്പോൾ അദ്ദേഹം 'യാമുഹമ്മദ്' (يا محمّد) എന്ന് വിളിച്ചു എന്നാണുള്ളത്. അതേപോലെ ചില രിവായത്തുകളിൽ "യാമുഹമ്മദ്" (يا محمّد) എന്നതിന് പകരം "യമുഹമ്മദാഹ് " (يا محمّداه) എന്നും കാണാം.
ഈ ഹദീസ് വിശദീകരിച്ച് അല്ലാമ മുല്ലാഅലിയ്യുൽഖാരി എഴുതുന്നു:
وكأنه رضي الله تعالى عنه قصد به اظهار المحبة في ضمن الاستغاثة(شرح الشفاء : ٤١/٢)
മഹാനായ ഇബ്നുഉമർ(റ) ഇസ്തിഗാസയിലൂടെ സ്നേഹപ്രകടനം ലക്ഷ്യമാക്കിയെന്നുമനസ്സിലാക്കാം.(ശർഹുശ്ശിഫാ: 2/14)
ഇവിടെ ഇബ്നു ഉമർ(റ) നബി(സ) ഇസ്തിഗാസ ചെയ്തിട്ട് മുശ്ശിക്കാമോ? ഈ സംഭവം ഉദ്ധരിച്ച ഇമാം ബുഖാരി(റ) അടക്കമുള്ള പണ്ഡിതന്മാർ ശിർക്ക് പ്രചരിപ്പിച്ചതാണെന്ന് നിങ്ങൾക്ക് പറയാൻ നാവ് പൊന്താത്തത് എന്താണ്?
✅✅✅✅✅✅✅✅✅
📣ആരോപണം:
മക്കത്തെ മുശ്രിക്കുകള്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നതോടൊപ്പം അവരുടെ മഹാത്മാക്കളുടെ ജാറങ്ങള്‍ ഉണ്ടാക്കി അവിടെ നിര്‍ത്തിയിട്ട വിഗ്രഹങ്ങളുടെ മുമ്പില്‍ പോയി ഇസ്തിഗാസ നടത്തി...
കേരളത്തിലെ സമസ്ത എന്ന പേരില്‍ അറിയപ്പെടുന്ന സുന്നികള്‍ മഹാത്മാക്കളുടെ ജാറങ്ങള്‍ കെട്ടിയുണ്ടാക്കി അവിടെ കിടത്തിയിട്ടവരുടെ മുമ്പില്‍ പോയി ഇസ്തിഗാസ നടത്തുന്നു...
⛔⛔⛔⛔⛔⛔⛔⛔⛔
മറുപടി: 📡 👇 മക്ക മുശ്രിക്കുകൾ മറ്റു ദൈവങ്ങളെ ആരാധിച്ചിരുന്നു.പക്ഷെ ഞങ്ങൾ സുന്നികൾ ചെയ്യുന്ന ഇസ്തിഗാസ ചെയ്തിട്ടില്ല.
കിടത്തി ഇട്ടാലും ഇരുത്തി വെച്ചാലും, ചാരിവെച്ചാലും ഒരു വസ്തുവിനെയും ആരാധിക്കാൻ പാടില്ലെനാണ് സുന്നികൾ പഠിപ്പിക്കുന്നത്.
✅✅✅✅✅✅✅✅✅
📢ആരോപണം:
ഇതെന്തിനാ നിങ്ങള്‍ ഇങ്ങിനെ ചെയ്യുന്നത് എന്ന് മക്കത്തെ മുശ്രിക്കുകളോട് മുത്ത് നബി ചോദിച്ചാല്‍ അവര്‍ പറയും...ഇവര്‍ നമുക്ക് വേണ്ടി അല്ലാഹുവിനോട് ശഫാഅത്ത് അഥവാ ശുപാര്‍ശ ചെയ്യുന്നവരാണ് എന്ന് .. هَٰؤُلَاءِ شُفَعَاؤُنَا عِندَ اللَّهِ എന്ന്..
കേരളത്തിലെ സമസ്തക്കാരായ സുന്നികളോട് ചോദിച്ചാല്‍ അവരും പറയുന്നു. ഇവര്‍ നമ്മുടെ ഔലിയാക്കള്‍ നമുക്ക് വേണ്ടി അല്ലാഹുവില്‍ ശഫാഅത്ത് അഥവാ ശുപാര്‍ശ ചെയ്യുന്നവരാണ് എന്ന്.. هَٰؤُلَاءِ شُفَعَاؤُنَا عِندَ اللَّهِ എന്ന്.. അന്ന് മക്കത്തെ മുശ്രിക്ക് അറബിയില്‍ പറഞ്ഞത് ഇന്ന് മലയാളത്തില്‍ മുക്കത്തെ മുസ്ലിം പറയുന്നു എന്ന് മാത്രം..
⛔⛔⛔⛔⛔⛔⛔⛔⛔
മറുപടി:
📡
👇
മക്കാ മുശ്രിക്കുകൾ വിഗ്രഹങ്ങളെ ആരാധിച്ചാൽ ആ വിഗ്രഹങ്ങൾ അല്ലാഹുവിന്റെ അനുവാദം ഇല്ലാതെ ശുപാർശ ചെയ്യുമെന്ന വിശ്വാസമാണോ സുന്നികൾക്ക് ഉള്ളത്. അല്ലാഹു അല്ലാത്തവർ ഇലാഹല്ല എന്നും, അല്ലാഹുവിന്റെ അനുവാദമില്ലാതെ ഒരു വസ്തുവിനു പോലും ചലിക്കാൻ സാധിക്കില്ല എന്നു പറയുന്ന സുന്നികൾ എങ്ങനെ പറയും അല്ലാഹുവിന്റെ അനുവാദമില്ലാതെ ശുപാർശ ചെയ്യുമെന്ന് ?
നിങ്ങൾ പറഞ്ഞ ഈ കളവ് ഇമാം റാസി (റ) പൊളിക്കുന്നു.
إن القوم كانوا يقولون في الأصنام إنها شفعاؤنا عند الله وكانوا يقولون إنها تشفع لنا عند الله من غير حاجة فيه إلى إذن الله ، ولهذا السبب رد الله تعالى عليهم ذلك بقوله { مَن ذَا الذى يَشْفَعُ عِندَهُ إِلاَّ بِإِذْنِهِ } [ البقرة : 255 ] فهذا يدل على أن القوم اعتقدوا أنه يجب على الله إجابة الأصنام في تلك الشفاعة ، وهذا نوع طاعة ، فالله تعالى نفى تلك الطاعة بقوله { مَا للظالمين مِنْ حَمِيمٍ وَلاَ شَفِيعٍ يُطَاعُ } تفسير الرازي – (ج 13 / ص 321
ബിംബങ്ങളെ കുറിച്ച് അവർ അള്ളാഹുവിന്റെയടുക്കൽ ഞങ്ങളുടെ ശുപാർഷകാരാനെന്നും അല്ലാഹുവിന്റെ അനുവാദം ആവശ്യമില്ലാതെ തന്നെ അവർ ഞങ്ങൾക്ക് ശുപാര്ശ പറയുമെന്നും നിശ്ചയം മുശ്രിക്കുകൾ പറഞ്ഞിരുന്നു. ഇതുകൊണ്ടാണ് "അല്ലാഹുവിന്റെ അനുമതി കൂടാതെ അല്ലഹുവിന്റെയടുക്കൽ ശുപാർശ പറയുന്നവർ ആരാണ്" (അൽബഖറ 255) എന്നാ ചോദ്യത്തിലൂടെ അവരെയാണ് അല്ലാഹു ഖണ്‍ഡിച്ചത്. ഇതറിയിക്കുന്നത് ബിംബങ്ങളുടെ ശുപാർശ സ്വീകരിക്കാൻ അല്ലാഹുവിനു നിർബന്ദമാനെന്നു മുശ്രിക്കുകൾ വിശ്വസിച്ചിരുന്നു എന്നാണ്.ഇത് ഒരിനം വഴിപ്പെടലായതിനാൽ "അക്രമകാരികൾക്ക് ഉറ്റബന്ധുവായോ സ്വീകാര്യനായ ശുപാർഷകനായോ ആരും തന്നെയില്ല" (മുഅമിൻ 18) എന്ന വചനത്തിലൂടെ അവരുടെ വാദത്തെ അല്ലാഹു ഖണ്‍ഡിക്കുകയുണ്ടായി.(റാസി : 13/321).
അപ്പോൾ അല്ലാഹുവിന്റെ അനുവാദവും നിർദ്ദേശവും കൂടാതെ ആരെങ്കിലും അല്ലഹുവിന്റെയടുക്കൽ ശുപാർശ പറയുമെന്ന് വിശ്വസിക്കുന്നവർക്ക് മാത്രമേ പ്രസ്തുത വചനം ബാധകമാവൂ. മഹാന്മാരെ കൊണ്ട് തവസ്സുൽ ചെയ്യുന്ന ഒരു മുസ്ലിമും അപ്രകാരം വിശ്വസിക്കുന്നില്ല.
. ഇമാം റാസി(റ) പറയുന്നത് കാണുക.
أن الناس يزورون قبور الشهداء ويعظمونها ، وذلك يدل من بعض الوجوه على ما ذكرناه(التفسير الكبير٤٤٣/٢)
നിശ്ചയം ജനങ്ങൾ ശുഹദാക്കളുടെ ഖബ്റുകൽ സന്ദർശിക്കുകയും അവയെ ആദരിക്കുകയും ചെയ്യുന്നു. ശുഹദാക്കൾ ഇപ്പോൾ തന്നെ ജീവിച്ചിരിക്കുന്നവരാണെന്ന് നാം പറഞ്ഞ ആശയത്തിന് ഇത് രേഖയാണ്. (റാസി 2/443) .
അപ്പോൾ മുസ്ലിംകളുടെ സിയാറത്തിനെയല്ല ഇമാം റാസി(റ) ഉദ്ദേശിച്ചതെന്ന കാര്യം വ്യക്തമാണ്.
✅✅✅✅✅✅✅✅✅
📣ആരോപണം:
ഖുര്‍ആന്‍ തന്നെ പറയട്ടെ....
"എന്നാല്‍ അവര്‍ (ബഹുദൈവാരാധകര്‍) കപ്പലില്‍ കയറിയാല്‍ കീഴ്‌വണക്കം അല്ലാഹുവിന്‌ നിഷ്കളങ്കമാക്കികൊണ്ട്‌ അവനെ വിളിച്ച്‌ പ്രാര്‍ത്ഥിക്കും. എന്നിട്ട്‌ അവരെ അവന്‍ കരയിലേക്ക്‌ രക്ഷപ്പെടുത്തിയപ്പോഴോ അവരതാ (അവനോട്‌) പങ്കുചേര്‍ക്കുന്നു (അല്ലാഹു അല്ലാത്തവരെ വിളിച്ച് പ്രാര്‍ത്തിക്കുന്നു)"(ഖുര്‍ആന്‍ 29:65).....
നബി (സ) യുടെ വാദം പ്രാര്‍ത്ഥന അല്ലാഹുവോട് മാത്രം ആയിരിക്കണം എന്നും മുശ്രിക്കുകളുടെ വാദം അല്ലാഹുവിനോടും പ്രാര്‍ത്തിക്കാം ദൈവത്തിങ്കലെക്ക് അടുത്ത ഇബ്രാഹിം നബി ഇസ്മാഈല്‍ നബി ലാത്ത തുടങ്ങിയ മഹാന്മാരോടും പ്രാര്‍ത്തിക്കാം എന്നുമായിരുന്നു....
⛔⛔⛔⛔⛔⛔⛔⛔⛔
മറുപടി:📡
👇
അത്യാപത്തുകള്‍ സംഭവിക്കുമ്പോള് മുശ്രിക്കുകൾ വലിയ ദൈവത്തി ﺍﻹﻟﻪ ﺍﻷﻛﱪ വിളിച്ചാല്‍ മാത്രമെ രക്ഷയുള്ളൂ എന്നു വിശ്വസിക്കുന്നത് കൊ൯ട് മാത്രം ഏകനായ അല്ലാഹുവില്‍ വിശ്വസിക്കലാവാവില്ല എന്നാണ് മുഫസ്സിറുകള് പറയുന്നത് ﻣﺨﻠﺼﻴﻦ ﻋﻠﻰ اﻟﺤﺎل : أي ﻟﻢ ﻳﺸﻮﺑﻮا دﻋﺎءهﻢ ﺑﺸﻲء ﻣﻦ آﻤﺎ ﺟﺮت ﻋﺎدﺗﻬﻢ ﻓﻲ ﻏﻴﺮ هﺬا اﻟﻤﻮﻃﻦ أﻧﻬﻢ ، اﻟﺸﻮاﺋﺐ وﻟﻴﺲ هﺬا ﻷﺟﻞ اﻹﻳﻤﺎن ، ﻳﺸﺮآﻮن أﺻﻨﺎﻣﻬﻢ ﻓﻲ اﻟﺪﻋﺎء ، ﺑﻞ ﻷﺟﻞ أن ﻳﻨﺠﻴﻬﻢ ﻣﻤﺎ ﺷﺎرﻓﻮﻩ ﻣﻦ اﻟﻬﻼك ، ﺑﺎﷲ وﺣﺪﻩ ﻟﻌﻠﻤﻬﻢ أﻧﻪ ﻻ ﻳﻨﺠﻴﻬﻢ ﺳﻮى اﷲ ﺳﺒﺤﺎﻧﻪ . وﻓﻲ هﺬا دﻟﻴﻞ ، ﻋﻠﻰ أن اﻟﺨﻠﻖ ﺟﺒﻠﻮا ﻋﻠﻰ اﻟﺮﺟﻮع إﻟﻰ اﷲ ﻓﻲ اﻟﺸﺪاﺋﺪ وأن اﻟﻤﻀﻄّﺮ ﻳﺠﺎب دﻋﺎؤﻩ وإن آﺎن آﺎﻓﺮًا
ആശയം:ഇത്തരം സന്ദര്‍ഭത്തില്‍ ദൈവത്തെ വിളിക്കുന്നത് ഏകനായ അല്ലാഹുവില്‍ വിശ്വാസമു൯ടായത് കൊ൯ടല്ല ദൈവം മാത്രമെ അത്തരം ഘട്ടത്തില്‍ സഹായിക്കുകയുള്ളൂ എന്നുള്ളതിാലാണത് (നിരീശ്വരവാദിയടക്കമുള്ള) കാഫിറിുകൾക്ക് പോലും അത്തരം ഘട്ടത്തില്‍ പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കും (ഫത്ഹുല്‍ഖദീര്‍ യൂനുസ് 22) നിരീശ്വരവാദിക്ക്
മുമ്പ് ദൈവവിശ്വാസമു൯ടായിരുന്നു എന്ന്പറയാന്‍ പറ്റില്ലല്ലോ?
അതും ഖുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നത് കാണാം...
✅✅✅✅✅✅✅✅✅
📣ആരോപണം:
ഈ കാലത്ത് സമസ്തക്കാര്‍ ഉന്നയിക്കുന്നത് മക്കയിലെ ബഹുദൈവ ആരാധകര്‍ ഉന്നയിച്ച അതെ വാദങ്ങളും ന്യായങ്ങളും തന്നെയാണ്....
⛔⛔⛔⛔⛔⛔⛔⛔⛔
മറുപടി:📡
👇
മുകളിൽ ഇതിനെക്കെ മറുപടിയും തെളിവുകളും നിരത്തിയിട്ടുണ്ട്.
മക്കാ മുശ്രിക്കുകളുടെ അല്ലാഹു നിങ്ങളുടെ അല്ലാഹു ആണെന്ന് തെളിയിച്ചിട്ടും ഉണ്ട്.
ഇബ്നു തൈമിയ്യ പറയുന്നു:
(135) ﹶﻟﺎ ﹶﺃﻋْﺒُﺪُ َﻣﺎ ﺗَْﻌُﺒُﺪﻭﻥﹶ ﻭَﻟﹶﺎ ﺃﹶﻧُﺘْﻢ ﻋَﺎﺑُِﺪﻭﻥﹶ َﻣﺎ ﹶﺃﻋْﺒُﺪُ എന്നവാക്യം കാഫിറുകളുടെ എല്ലാ ആരാധ്യര്‍ എന്നുവിശേഷപ്പിക്കപ്പെടുന്നതില്‍നിന്നെല്ലാം നബി (സ) പരിശുദ്ധനാണെന്ന് അറിയിക്കുന്നു. കാരണം കാഫിര്‍ ആരാധിക്കുന്നിതിൽ നിന്നെല്ലാം നബി(സ)മുക്തനാവല്‍ നിര്‍ബന്ധമായിക്കഴിഞ്ഞു കാരണം കാഫിറിന്റെ ഒരുദൈവവും സത്യവിശ്വാസി ആരാധിക്കുന്ന ഇലാഹാവുകയില്ല ആണെങ്കില്‍ അവന്‍ സത്യവിശ്വാസി ആവുമല്ലോ? ﻣﺠﻤﻮع ﻓﺘﺎؤي اﺑﻦ ﺗﻴﻤﻴﺔ)اﻟﺘﻔﺴﻴﺮ 13|5)
✅✅✅✅✅✅✅✅✅
📣ആരോപണം:
നബി (സ) നമുക്ക് പഠിപ്പിച്ച ധാരാളം പ്രാര്‍ത്ഥനകളില്‍ അല്ലാഹുവോട് അല്ലാത്ത ഒരു പ്രാര്‍ത്ഥന നിങ്ങള്‍ കണ്ടിട്ടുണ്ടോ..?
⛔⛔⛔⛔⛔⛔⛔⛔മറുപടി:📡 👇
അല്ലാഹു അല്ലാത്തവരോട് ഇസ്തിഗാസ ചെയ്യാൻ നബി(സ) പഠിപ്പിച്ചിട്ടുണ്ട്.
മുജാഹിദുകൾ ജിന്ന് - ശൈത്വാൻ - കോക്കസ് എന്നീ ഗ്രൂപ്പുകളാകാൻ കാരണമായതും, നിങ്ങളുടെ അടിത്തറ ഇറക്കിയതുമായ ഒരേ ഒരു ഹദീസ് മാത്രം കാണുക.
ഇമാം ത്വബ്റാനി(റ) അൽമുഅജമുൽകബീർ(13737) നിവിടനം ചെയ്യുന്നു. നബി(സ) പറഞ്ഞു:
إذا أضل أحدكم شيئا ، أو أراد عونا ، وهو بأرض ليس بها أنيس فليقل : يا عباد الله ، أغيثوني ; فإن لله عبادا لا نراهم " . وقد جرب ذلك . (المعجم :١٣٧٣٧)
നിങ്ങൾ മനുഷ്യരാരുമില്ലാത്ത വിജനമായ സ്ഥലത്താകുമ്പോൾ നിങ്ങളുടെ വല്ല വസ്തുവും നഷ്ടപ്പെടുകയോ നിങ്ങളിൽ ആരെങ്കിലും വല്ല സഹായവും ഉദ്ദെഷിക്കുകയൊ ചെയ്താൽ "അല്ലാഹുവിന്റെ അടിമകളേ എന്നെ സഹായിക്കു". "അല്ലാഹുവിന്റെ അടിമകളേ എന്നെ സഹായിക്കു" എന്നവൻ പറഞ്ഞുകൊള്ളണം. നിശ്ചയം അല്ലാഹുവിനു നാം കാണാത്ത അടിമകളുണ്ട്. ഇത് പരീക്ഷിച്ച് നോക്കിയിട്ടുണ്ട്. (ത്വബ്റാനി : 13737)
മേൽ ഹദീസ് വിശദീകരച്ച്ശൌകാനി എഴുതുന്നു:
وفي الحديث دليل على جواز الاستعانة بمن لا يراهم الإنسان من عباد الله من الملائكة وصالحي الجن وليس في ذلك بأس كما يجوز للإنسان أن يستعين ببني آدم إذا عثرت دابته أو انفلتت(تحفة الذاكرين : ٢٣٧)
നല്ല ജിന്നുകൾ, മലക്കുകൾ, തുടങ്ങി മനുഷ്യൻ കാനാത്തവരോട് സഹായം തേടാമെന്നതിനു ഹദീസ് രേഖയാണ്.അതിൽ യാതൊരു വിരോധവുമില്ല. മ്രഗം വഴി തെറ്റിപോകുകയോ വഴുതിപോകുകയോ ചെയ്താൽ മനുഷ്യരോട് സഹായം തേടാമല്ലോ. അതേപോലെ വേണം ഇതിനെയും കാണാൻ. (തുഹ്ഫത്തുദ്ദാകിരീൻ: 238).
മക്കാ മുശ്രിക്കുകൾ സുന്നികളെ പോലെ എന്നാ ആരോപണങ്ങക്കെല്ലാം മറുപടി തന്നിരിക്കുന്നു. ഇനി നിങ്ങളുടെയും അവരുടെയും അല്ലാഹുവിലുള്ള വിശ്വാസം ഒന്ന് പരിശോധിക്കാനെങ്കിലും തയ്യാറാകുക.
🔷🔸🔸🔸🔹🔸🔸🔸🔷
♥ഹാരിസ് സെലീം
📞+97150 2087206

No comments:

Post a Comment