Monday, 23 November 2015

നബിദിനം :-സ്വാഹാബത്തിന്‍റെയും മുന്‍കാല ഇമാമീങ്ങളുടെയും വീക്ഷണത്തില്‍



ISLAMIC BULLATTIN WHATSAPP GROUP
✅നബിദിനം :-സ്വാഹാബത്തിന്‍റെയും മുന്‍കാല ഇമാമീങ്ങളുടെയും വീക്ഷണത്തില്‍
📚قال ابوبكر الصديق رضي الله عنه من أنفق درهما علي قرائة مولد النبي صلي الله عليه وسلم كان رفيقي في الجنة
അബുബക്കര്‍ സിദ്ധീഖ്(റ)പറഞ്ഞു ആരെങ്കിലും നബി(സ)യുടെ മൌലിദ് പാരായണത്തിന്ന്‍ ഒരു ദിര്‍ഹം ചിലവഴിച്ചാല്‍ സ്വര്‍ഗത്തില്‍ അവന്‍ എന്‍റെ കൂട്ടുകാരനാണ്
📚قال عمر بن خطاب رضي الله عنه من عظم مولد النبي صلي الله عليه وسلم فقد أحيا الاسلام
ഉമര്‍(റ)പറഞ്ഞു ആരെങ്കിലും നബി(സ)യുടെ ജന്മ ദിനത്തെ ആദരിച്ചാല്‍ അവന്‍ ഇസ്ലാമിനെ ഹയാത്താക്കിയവനായി
📚قال عثمان رضي الله عنه من أنفق درهما علي قرائة مولد النبي صلي الله عليه وسلم فكأنما شهد غزوة بدر وحنين
ഉസ്മാന്‍(റ)പറഞ്ഞു ആരെങ്കിലും നബി(സ)യുടെ മൌലിദ് പാരായണം ചെയ്‌താല്‍ അവന്‍ ബദര്‍ ,ഹുനൈന്‍ യുദ്ദത്ത്തില്‍ പങ്കെടുത്തവനെ പോലെയാണ്‍
📚قال علي رضي الله عنه وكرم الله وجهه من عظم مولدالنبي صلي الله عليه وسلم وكان سببا لقرائته لايخرج من الدنيا الابالامان ويدخل الجنة بغير حساب
അലി(റ)പറഞ്ഞു ആരെങ്കിലും നബി(സ)യുടെ ജന്മടിനത്തെ ആദരിച്ചാല്‍ അല്ലങ്കില്‍ അവന്‍ മൌലിദ് പാരായണത്തിന്ന്‍ കാരണക്കരനായാല്‍ ഈമാനോട് കൂടെയല്ലാതെ അവന്‍ മരിക്കുകയില്ല മാത്രമല്ല ചോദ്യം കൂടാതെ സ്വര്‍ഗത്തില്‍ കടക്കുകയും ചെയ്യും
📚قال حسن البصري رضي الله عنه وددت لوكان لي مثل جبل أحد ذهبا لانفقته علي قرائة مولد النبي صلي الله عليه وسلم
ഹസ്സന്‍ അല്‍ ബസ്വരി(റ)പറഞ്ഞു എനിക്ക് ഉഹ്ദ് മലയോളം സ്വര്‍ണം ഉണ്ടായിരുന്നുവെങ്കില്‍ അതു മുഴുവനും ഞാന്‍ നബി(സ)യുടെ മൌലിദ് പാരയാണ ത്തിന്ന്‍ ഉപയോഗിക്കുമായിരുന്നു
📚قال جنيد البغدلدي قدس الله سره العزيز من حضر مولد النبي صلي الله عليه وسلم وعظم قدره فقد فاز بالايمان
ജുനൈദ് അല്‍ ബാഗ്‌ദാദി(റ)പറഞ്ഞു ആരെങ്കിലും നബി(സ(യുടെ മൌലിദ് സദസ്സില്‍ വരികയും അതിനെ ബഹുമാനിക്കുകയും ചെയ്‌താല്‍ അവന്‍ ഈമാന്‍ കൊണ്ട് വിജയിച്ചവനായി
📚قال معروف الكرخي قدس سره :من هيأ طعاما لأجل قرائة مولد النبي صلي الله عليه وسلم وجمع اخوانا وأوقد سراجا ولبس جديدا وتبخر وتعطر تعظيما لمولد النبي صلي الله عليه وسلم حشره الله يوم القيامة مع الفرقة الالي من النبيين وكان في أعلي عليين
മഅ്റുഫ് അല്‍ കര്ഖി(റ)പറഞ്ഞു നബി(സ)യുടെ മൌലിദിനെ ആദരിച്ചു കൊണ്ട് ഭക്ഷണം തയ്യാറാക്കുകയും കൂട്ടുകാരെ ഒരുമിച്ചു കൂട്ടുകയും നല്ല വസ്ത്രവും അലങ്കാരങ്ങളും സുഖന്തം പൂശുകയും ചെയ്‌താല്‍ നബിമാരോട് കൂടെ അവനെ ഖിയാമത്ത് നാളില്‍ ഒരുമിച്ച് കുട്ടുകയും ഉന്നതമായ സ്ഥാനം നല്‍കുകയും ചെയ്യും
📚قال الامام فخر الدين الرازي رحمه الله :مامن شخص قرء مولد النبي صلي الله عليه وسلم علي ملح أوبر أوشيئ آخر من المأكولات الاظهرت فيه البركة وفي كل سيئ
ഇമാം റാസി (റ)പറയുന്നു ആരങ്കിലും അവരുടെ ധാന്യം,ഉപ്പ്മറ്റ് തിന്നപെടുന്ന വസ്തുകളില്‍ മൌലിദ് ഓതിയാല്‍ അതില്‍ ബറത്ത് ഉണ്ടാകും
📚قال امام الشافعي رضي الله عنه :من جمع لمولد النبي صلي الله عليه وسلم اخوانا وهيأطعاما وأخلي مكانا وعمل احسانا وصار سببا لقرائته بعثه الله يوم القيامة مع الصديقين والشهداء والصالحين ويكون في جنات النعيم
ഇമാം ഷാഫി(റ)പറയുന്നു ഒരാള്‍ നബി(സ)യുടെ ജന്മദിനത്തിന്ന്‍ സ്ഥല സൌകര്യം വരുത്തി ജനങ്ങളെ ഒരുമിച്ചുക്കൂടി ഭക്ഷണം തെയ്യാര്‍ ചെയ്തു നല്ല പ്രവര്‍ത്തങ്ങള്‍ ചെയ്തു അങ്ങിനെ മൌലിദ് ഓതിയാല്‍ അന്ത്യദിനത്തില്‍ സിദ്ധീഖുകള്‍,ശുഹദാക്കള്‍ ,സ്വാലിഹുകളോട് കൂടെയായിരിക്കും സ്വര്‍ഗത്തി കടക്കുകയും ചെയ്യും
📚قال سري السقطي رحمه الله :من قصد موضعا يقرء فيه مولد النبي صلي الله عليه وسلم فقد فصد روضة من رياض الجنة لانه ماقصد ذلك الموضع الا لمحبة النبي صلي الله عليه وسلم وقد قال صلي الله عليه وسلم من أحبني كان معي في الجنة
ബഹു സിരിയ്യ് അസ്സിഖ്ത്വി(റ)പറഞ്ഞു ഒരാള്‍ മൌലിദ് ഓതാന്‍ ഒരുസ്ഥലം കരുതിയാല്‍ അവന്‍ സ്വര്ഗീയ പൂന്തോപ്പാണ് അവന്‍ കരുതിയത് കാരണം നബി(സ)പറഞ്ഞിട്ടുണ്ട് എന്നെ ഒരാള്‍ ഇഷ്ടപെട്ടാല്‍ അവന്‍ സ്വര്‍ഗത്തില്‍ എന്നൊട് കൂടെയാണ്
📚قال الامام السيوطي رحمه الله:مامن بيت اومسجد اومحلة قرئ فيه مولد النبي صلي الله عليه وسلم الا حفت الملئكة ذلك البيت اوالمسجد اوالمحلة وصلت الملائة علي أهل ذلك المكان وعمهم الله تعالي بالرحمة والرضوان
ഇമാം സുയൂത്വി(റ)പറയുന്നു മൌലിദ് ഓതുന്ന സ്ഥലം അത് വീടാവട്ടെ,പള്ളിയാവട്ടെ,മറ്റ് സ്ഥലമാവട്ടെ അവിടെ മലക്കുകള്‍ പൊതിയും ആസ്തല വാസികള്‍ക്ക് അവര്‍ സ്വലാത്ത് ചൊല്ലും അല്ലാഹു അവരെ റഹ്മത് കൊണ്ട് നിറക്കും (അവലബം ഇമാം ഇബ്ന്‍ ഹാജര്‍ ഹൈതമി(റ)യുടെ "നിഅ്മത്ത് അല്‍ കുബ്റ:"എന്ന കിത്താബില്‍ നിന്ന്‍ )


Note: ഇബ്നുഹജറുൽ ഹൈതാമി(റ) 'അന്നിഅമതുൽ കുബ്രാ അലൽ ആലം ബി മൗലിദി സയ്യിദി വുൽദി ആദം' എന്നാ മൗലിദി ഗ്രന്ഥം രചിച്ചതായി ഇസ്മായീൽ ബാശാ അൽബഗ്ദാദ്(റ) ഈളാഹുൽ മകനൂൻ 2/661- ഇൽ പറഞ്ഞിടുണ്ട്.
അത് പോലെ 'ഹദിയ്യതുൽ ആരിഫീൻ' 1/78 ലും അക്കാര്യം പറഞ്ഞിടുണ്ട്.
പ്രസ്തുത മൗലിദിനു ഇബ്രാഹീം ബാജൂരി(റ) (1198-1276) വിശദീകരണം എഴുതിയിടുണ്ട്. 'തുഹ്ഫത്തുൽ ബഷർ അലാ മൗലിദി ഇബ്നു ഹജർ' എന്നാണ് അതിന്റെ നാമം. (ഹദിയ്യതുൽ ആരിഫീൻ 1/22)
അതുപോലെ മുഹമ്മദുബ്നുമുഹമ്മദുൽ ഖയ്യാത് (റ) അതിനു ഒരു വിശദീകരണം എഴുതിയിടുണ്ട്. 'ഇഖ്തിനാസു ശ്ശവാരിദ് മിൻ മവാരിദിൽ മവാലിദ് ഫീ ശർഹി മൗലിദി ഇബ്നു ഹജർ' എന്നാണ് അതിന്റെ നാമം. ഹി: 1166-ലാണ് അദ്ദേഹം അതിന്റെ രചന പൂർതിയാകിയത്.

No comments:

Post a Comment