Saturday 21 November 2015

ഡിയർ മുജ്ജുസ്


ക്രിസ്തിയാനികള്‍ "കര്‍ത്താവായ യേശു ക്രിസ്തു" എന്ന് വിശേഷിപ്പിച്ചു പ്രാര്‍ത്ഥന നടത്തുന്നതും ജിന്നൂരികളായ വഹാബികൾ അമാനുഷിക കഴിവു കൊണ്ട് സഹായിക്കുന്ന ജിന്നും ഇഫ്.രീത്തും എന്ന് വിശേഷിപ്പിച്ചു പ്രാര്‍ത്ഥന നടത്തുന്നതും ദൈവത്തോടും യേശു ക്രിസ്തുവിനോടും ചെയ്യുന്ന കടുത്ത അപരാധമാണ്.. യേശു ക്രിസ്തു ഒന്നിന്‍റെയും കര്‍ത്താവല്ല..യേശു ക്രിസ്തു ഈ ലോകത്ത് ഒന്നും സൃഷ്ടിച്ചിട്ടുമില്ല.... ജിന്നും ഇഫ്.രീത്തും നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയുമില്ല.. .. അപ്പോള്‍ അവരൊക്കെ അമാനുഷിക അത്ഭുത പ്രവര്‍ത്തികള്‍ കൊണ്ട് പലരെയും സഹായിച്ചിട്ടില്ലേ എന്നാണ് ക്രിസ്തിയാനികളും ജിന്നൂരികളും ചോദിക്കുന്നത്..!!! യേശു ക്രിസ്തു അല്ലെങ്കില്‍ ഈസാ നബി ചില അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചത് ദൈവത്തിന്‍റെ അനുമതി പ്രകാരം മാത്രമാണ്.. ദൈവം ഒരു വസ്തുവിനോട് "ഉണ്ടാവൂ" എന്ന് പറയുമ്പോള്‍ മാത്രമാണ് അതുണ്ടാവുന്നത്, എന്നാണ് ബൈബിളും ഖുര്‍ആനും പഠിപ്പിക്കുന്നത്..അപ്പോള്‍ യേശു ക്രിസ്തു കാണിച്ച അമാനുഷിക അത്ഭുത പ്രവര്‍ത്തികള്‍ ജിന്ന് കാണിച്ച അമാനുഷിക അത്ഭുത പ്രവര്‍ത്തികള്‍ എല്ലാം ദൈവത്തിന്‍റെ പ്രവര്‍ത്തികളാണ് എന്ന് നാം മനസ്സിലാക്കുക.... യേശു ക്രിസ്തു ഉണ്ടാവട്ടെ എന്ന് വിചാരിക്കുമ്പോള്‍ ഒന്നും സംഭവിച്ചിരുന്നില്ല ..എല്ലാം അല്ലാഹുവിന്‍റെ നിശ്ചയം ദൈവത്തിന്‍റെ കല്‍പ്പന ഉണ്ടാവുമ്പോള്‍ മാത്രമാണ് അതെല്ലാം സംഭവിച്ചത് എന്നാണ് ബൈബിളില്‍ നിന്നും ഖുര്‍ആനില്‍ നിന്നും മനസ്സിലാവുന്നത്.. അവര്‍ ഈ ഭൗതിക ലോകത്ത് ജീവിച്ചിരുന്നപ്പോള്‍ മാത്രമാണ് അതൊക്കെ സാധിച്ചിരുന്നുള്ളൂ അവരുടെ മരണ ശേഷം അല്ലെങ്കില്‍ ഉപരി ലോകത്തേക്ക് ഉയര്‍ത്തപ്പെട്ട ശേഷം ഒന്നും സാധിച്ചിരുന്നില്ല എന്നാണ് ഖുര്‍ആനില്‍ നിന്നും ബൈബിളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്.. അപ്പോള്‍, സംശയം..? അവരോട് ആവശ്യപ്പെട്ടാല്‍ അവര്‍ക്ക് ചെയ്യുവാന്‍ കഴിയുകയില്ല എന്ന് പറയാന്‍ നിങ്ങളുടെ മാനദണ്ഡം എന്താണ്..? വിശുദ്ധ ഖുര്‍ആനും വേദ പുസ്തകവുമാണ് അതിനുള്ള മാനദണ്ഡം എന്നാണ് അതിനുള്ള ഉത്തരം.. وان تدعوهم لا يسمعوا دعائكم "അവരോട് നിങ്ങള്‍ പ്രാര്‍ത്ഥന നടത്തിയാല്‍ അല്ലെങ്കില്‍ സഹായം തേടിയാല്‍ അവര്‍ നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയില്ല" ان الله ربي وربكم فاعبدوه هذا صراط مستقيم "നിശ്ചയം നിങ്ങള്‍ എന്‍റെയും നിങ്ങളുടെ കര്‍ത്താവായ ദൈവത്തോട് മാത്രം ആരാധന അഥവാ പ്രാര്‍ത്ഥന നടത്തുക.. അതാണ്‌ ശരിയായ മാര്‍ഗ്ഗം " എന്നാണ് വിശുദ്ധ ഖുര്‍ആന്‍ പറയുന്നത്.. "എന്‍റെയും നിങ്ങളുടെയും കര്‍ത്താവായ ദൈവത്തെ നിങ്ങള്‍ പൂര്‍ണ്ണ മനസ്സോടെ പൂര്‍ണ്ണ ഹൃദയത്തോടെ വണങ്ങൂ..പ്രാര്‍ത്ഥന നടത്തൂ" എന്നാണ് വേദ പുസ്തകവും പറയുന്നത്... "അമാനുഷികം" എന്ന വാക്ക് തന്നെ സൂചിപ്പിക്കുന്നത് ആ പ്രവൃത്തി മനുഷ്യന്‍റെതല്ല എന്നാണ് ..അഥവാ "മനുഷ്യകഴിവിന്നതീതം" എന്നാണ് ആ വാക്കിന്‍റെ അര്‍ത്ഥം.. (അതാണ് ജിന്നികം) അത് കൊണ്ട് അമാനുഷിക പ്രവര്‍ത്തികള്‍ കാണിച്ച വ്യക്തിയാണ് എന്നതിന്‍റെ അടിസ്ഥാനത്തില്‍ "കര്‍ത്താവായ യേശു ക്രിസ്തുവിന്‍റെ നാമത്തില്‍ ഞങ്ങള്‍ ആവശ്യപ്പെടുന്നു.. ഞങ്ങളെ രക്ഷിക്കേണമേ..ആമേന്‍ ... എന്ന് വിളിച്ചു പ്രാര്‍ത്ഥിക്കുന്നത് ക്രിസ്തിയാനികള്‍ അവസാനിപ്പിക്കുക... ജിന്നും ഇഫ്.രീത്തും അമാനുഷിക പ്രവര്‍ത്തികള്‍ മുഖേന ഞങ്ങളെ സഹായിക്കും എന്ന വിശ്വാസത്തോടെ " ജിന്നേ ... , ഇഫ്.രീത്തേ.. ഞങ്ങള്‍ക്ക് രക്ഷ നല്‍കേണമേ..ആമീന്‍.. എന്ന് വിളിച്ചു പ്രാര്‍ത്ഥനകള്‍ നടത്തുന്നതും സങ്കടങ്ങള്‍ പറയുന്നതും ജിന്നൂരികളും അവസാനിപ്പിക്കുക...هذا صراط مستقيم "ഇതാണ് ശരിയായ മാര്‍ഗ്ഗം" എന്ന് ഈസാ നബി പറഞ്ഞത് എപ്പോഴും ഓര്‍മ്മിക്കുക ..

No comments:

Post a Comment